ഡിവോയ്‌സി: ഭാഗം 67

divoysi

രചന: റിഷാന നഫ്‌സൽ

''ടാ വിടെടാ അവളെ..'' എന്ന അലർച്ചയോടെ ഞാൻ നിഷാദിനെ തള്ളി മാറ്റി. അവൻ ഷാനയുടെ കൈ പിടിച്ചു തിരിക്കുന്നതാണ് ഞാൻ കണ്ടത്. അവളാണെങ്കിൽ ''സോറി അറിയാതെ ഗ്ലാസ് തട്ടി ജൂസ് ഉമ്മാന്റെ മേലെ ആയതാ. പ്ളീസ് വിടൂ'' എന്നൊക്കെ പറഞ്ഞു കരയുന്നുമുണ്ട്.

സത്യം പറഞ്ഞാൽ അവളെ അങ്ങനെ ഒരവസ്ഥയിൽ കണ്ടപ്പോൾ എനിക്കെന്റെ ആമിയെ ആണ് ഓർമ്മ വന്നത്. ഷെസിനും അവളോട് ഇങ്ങനെ ആയിരിക്കില്ലേ പെരുമാറിയിട്ടുണ്ടാവുക. അവളെ അന്നേരം രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഷാനക്കു അങ്ങനൊരു ഗതി വരാൻ പാടില്ല. 

എന്നെ തേച്ചവളാണെങ്കിലും എത്ര പൊങ്ങച്ചം ഉണ്ടെങ്കിലും അവളും ഒരു പെണ്ണാണ്. എന്റെ ആമിയെ പോലെ എന്റെ ഷഹിയെ പോലെ എന്റെ ഉമ്മാനെ പോലെ. അവളെ ഇവൻ ഉപേക്ഷിച്ചാൽ പൊന്നു പോലെ നോക്കാൻ അവളെ വീട്ടുകാർ ഉണ്ടാവും. മറ്റൊരു ആമി കൂടി വേണ്ട.

''ടാ നീ എന്തിനാ ഞങ്ങളെ കാര്യത്തിൽ ഇടപെടുന്നേ.. അവളെന്റെ ഭാര്യ ആണ്.'' നിഷാദ് കലിപ്പോടെ എന്നെ തള്ളി മാറ്റിയിട്ടു പറഞ്ഞു. ഷാന അപ്പോളും കൈ തടവിയിട്ടു കരയുന്നുണ്ട്.

''ആയിരിക്കാം, പക്ഷെ അവളൊരു മനുഷ്യ ജന്മം കൂടി ആണ്. നിന്റെ ഭാര്യ എന്ന് വച്ചാൽ നിനക്ക് അടിക്കാനും ഉപദ്രവിക്കാനും ഉള്ള ആളാണ് എന്നല്ല അർഥം.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

''അതേടാ എനിക്ക് ഉപദ്രവിക്കാനും അടിക്കാനുമൊക്കെയുള്ള ആള് തന്നെയാ ഇവൾ. നീ ഇവളെ കാര്യത്തിൽ ഇടപെടേണ്ട. അല്ല നിനക്കെന്തിനാ ഇവളെ തൊടുമ്പോ പൊള്ളുന്നെ, ഇനി മറ്റവളെ മാത്രം പോരെ, ഇവളെയും വേണോ..'' അത് പറഞ്ഞു കഴിഞ്ഞതും അവന്റെ മുഖത്ത് എന്റെ കൈ പതിഞ്ഞിരുന്നു. രണ്ടു ചവിട്ടും കൂടി കൊടുത്തപ്പോ ദേ കിടക്കുന്നു. താഴെ.

അപ്പോളേക്കും ഷാന ഓടി വന്നു അവനെ പിടിച്ചു. ''പ്ളീസ് വേണ്ട, നിശൂക്കാനേ തല്ലല്ലേ.'' ഷാന കരഞ്ഞോണ്ട് പറഞ്ഞു.

''കണ്ടോടാ ഇതാണ് ഭാര്യമാർ നീ ഇപ്പൊ അല്ലെ അവളെ  കൈ പിടിച്ചു തിരിച്ചത്. നിനക്ക് രണ്ടു കിട്ടിക്കോട്ടെ എന്ന് വിചാരിക്കുന്നതിനു പകരം നിന്നെ ഉപദ്രവിക്കല്ലേ എന്നാണു അവൾ പറഞ്ഞത്. നമ്മളെ വിശ്വസിച്ചാ ഇവരെ വീട്ടുകാർ കല്യാണം കഴിച്ചു നമ്മടെ കൂടെ വിടുന്നത്. അവര് നോക്കിയതിനെക്കാളും കൂടുതൽ നമ്മൾ സ്നേഹത്തോടെ നോക്കുമെന്നു കരുതിയിട്ടു.

പിന്നെ നീ ചോദിച്ച കാര്യം അവളെന്റെ ആരാണെന്നു. ഇവരൊക്കെ എത്ര കുത്തി നോവിച്ചിട്ടും ആമി ഇവരെ സ്വന്തം അനിയത്തിമാരായിട്ടേ കണ്ടിട്ടുള്ളൂ. ആമിയുടെ അനിയത്തി എന്റെയും അനിയത്തിയാ.. അത് കൊണ്ട് ഇവളെ തൊട്ടാൽ എനിക്ക് പോള്ളും''. ഞാൻ പറയുന്ന കേട്ടിട്ട് ഷാന എന്റെ നേരെ ദയനീയമായി നോക്കി. ഞാൻ കണ്ണ് കൊണ്ട് ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു.

''നീ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല, നോക്കിക്കോ ശാനാ എന്റെ പുതിയ ഡീൽ ഓക്കേ ആയാൽ നീ എന്റെ ലൈഫിൽ നിന്നും ഔട്ട്. നിന്റെ ഉപ്പാന്റെ കയ്യിൽ നിന്നും വാങ്ങിയ പണമൊക്കെ ഞാൻ തിരിച്ചു കൊടുക്കും, കൂടെ നിന്നെയും.'' നിഷാദ് പറയുന്ന കേട്ടിട്ട് ഷാന കരഞ്ഞു കൊണ്ട് അവനെ നോക്കി.

''അപ്പൊ ആ പൈസയുടെ ബന്ധം മാത്രമേ നമ്മൾ തമ്മിലുള്ളൂ..'' ഷാന കരഞ്ഞു കൊണ്ട് അങ്ങനെ ചോദിച്ചതും നിഷാദ് ഒരു നിമിഷം അവളെ നോക്കി എന്നിട്ടു  മുഖം തിരിച്ചിട്ടു എണീറ്റു.

''അതേടീ കുട്ടികൾ ആവാത്ത നിന്നെ എന്റെ ഉമ്മാക്ക് വേണ്ടാ, അതോണ്ട് എനിക്കും വേണ്ടാ.'' നിഷാദ് പറഞ്ഞു.

അതിനു അവള് ഒന്നും മറുപടി പറയാതെ താഴേക്ക് നോക്കി നിന്നു. നിഷാദ് എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് പുറത്തേക്കു നടന്നു. പിന്നാലെ ഞാനും ഇറങ്ങാൻ പോയി.

''ഇക്കാക്കാ'' ആഹാ പഴയ കാമുകിയുടെ വായിൽ നിന്നും കേൾക്കാൻ പറ്റിയ വിളി. ഞാൻ തിരിഞ്ഞു നോക്കി.

''സോറി, അന്ന് വേണമെന്ന് വച്ച് ചെയ്തതല്ല. എല്ലാരേയും പോലെ പറ്റിക്കാൻ വേണ്ടി തന്നെയാ നിങ്ങളോടും സംസാരിച്ചേ. പക്ഷെ നിങ്ങള് ഭയങ്കര സ്വീറ്റായിരുന്നു. അതോണ്ടാ ആ ഫ്രണ്ട്ഷിപ് കട്ട് ചെയ്യാതെ നിന്നെ. ബാക്കി ആരോടും ഞങ്ങൾ അതികം സംസാരിച്ചിട്ടില്ല. കാരണം മൂന്നാം ദിവസം അവരുടെയൊക്കെ സംസാരത്തിന്റെ രീതി മാറുമായിരുന്നു. അപ്പൊ രണ്ടു ചീത്തയും വിളിച്ചു അതങ്ങു ക്ലോസ് ചെയ്യും. ഒരു തമാശ ആയിട്ടേ എല്ലാം കണ്ടുള്ളൂ. പിന്നെ നിങ്ങള് പ്രൊപ്പോസ് ചെയ്യുന്നതിന് മുന്നേ നിശൂക്കയുമായി ഞാൻ ഇഷ്ട്ടത്തിൽ ആയിരുന്നു. 

മറ്റുള്ളവരെ പോലെ തന്നെയുള്ള ഒരു കോഴി ആണ് എന്നാണു പ്രൊപ്പോസ് ചെയ്തപ്പോ തോന്നിയെ. അതോണ്ടാ ഓക്കേ പറഞ്ഞത്. പക്ഷെ അത് നിങ്ങള് ഇത്ര സീരിയസായി എടുക്കുമെന്ന് കരുതിയില്ല. സത്യം പറഞ്ഞാൽ നിശൂക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളോടു ഒരിക്കലും ഞാൻ അങ്ങനൊന്നും ചെയ്യില്ലായിരുന്നു. നേരിട്ട് കാണണമെന്ന് ഒരു ആഗ്രഹമുണ്ടായത് കൊണ്ടാണ് നേരിട്ട് വന്നു പിരിയാമെന്നു പറഞ്ഞത്. സോറി ഞാൻ നിങ്ങളോടു ചെയ്തതിനു എനിക്ക് പടച്ചോൻ ശിക്ഷ തന്നു. 

തമാശക്ക് ആണെങ്കിലും നിങ്ങളെ പറ്റിച്ചതിനും വേദനിപ്പിച്ചതിനുമൊക്കെ ഞാൻ ഇപ്പൊ അനുഭവിക്കുന്നുണ്ട്.'' ഷാന കരഞ്ഞു കൊണ്ട് പറഞ്ഞു.

''പ്രേമിച്ചു കല്യാണം കഴിച്ച നിങ്ങക്കിടയിൽ എന്താ പറ്റിയത്. അവനു നിന്നോട് ഇപ്പോളും ഇഷ്ട്ടമുണ്ടെന്നു അവന്റെ കണ്ണിൽ ഞാൻ കണ്ടതാ.'' ഞാൻ പറഞ്ഞു.

''അറിയാം ഇക്കാ, നിശൂക്കാക്കു എന്നെ ജീവനാ. പക്ഷെ ഉമ്മ, എന്നെ കണ്ടൂടാ. എന്നെ എന്നല്ല മരുമക്കളെ ആരെയും കണ്ടൂടാ. വല്ലാത്ത ഒരു സ്വഭാവം ആണ്. ഞങ്ങൾ സന്തോഷത്തോടെ ഇരിക്കുന്ന കണ്ടാൽ അപ്പൊ എന്തേലും പറഞ്ഞു മക്കളെ ചൂടാക്കി ഞങ്ങളെ ചീത്ത പറയിക്കും.'' ഷാന പറഞ്ഞു.

അപ്പൊ ഇവിടെയും ഉമ്മയാണ് വില്ലത്തി. എന്താ ചെയ്യാ, മക്കളെ നേർവഴിക്കു നടത്തേണ്ട ഉമ്മ തന്നെ ഇങ്ങനെ ആയാൽ..

''പിന്നെ എനിക്കൊരു കുഴപ്പവും ഇല്ല, കുട്ടികൾ ആകാത്തത് ഇക്കാന്റെ കുഴപ്പം കൊണ്ടാണ്. അത് നിശൂക്കാക്കു അറിയില്ല. അതിന്റെ മരുന്നുകൾ ഇക്ക അറിയാതെ ഞാൻ ഇക്കാക്ക് കൊടുക്കുന്നുണ്ട്.'' ഷാന പറഞ്ഞു.

''നിനക്ക് അത് അവനോടു പറഞ്ഞൂടെ..'' ഞാൻ ചോദിച്ചു.

''വേണ്ടാ നിശൂക്കക്കു അത് താങ്ങാൻ പറ്റില്ല. മറ്റുള്ളവരെ പരിഹാസപാത്രമാവാൻ ഞാൻ സമ്മതിക്കില്ല. കുറച്ചു നാളത്തെ ചികിത്സ കൊണ്ട് എല്ലാം ശരിയാവുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇപ്പൊ അതിന്റെ കോയ്‌സ് തീരാൻ ആയി. ഇനി പ്രശ്നമൊന്നുമില്ല എന്നാണു ഡോക്ടർ പറഞ്ഞത്. നിശൂക്ക അറിയണ്ട ഒന്നും.''  ഷാന പറഞ്ഞു. ഞാൻ ഒന്ന് പുഞ്ചിരിച്ചിട്ടു നടക്കാൻ തുടങ്ങി. പെട്ടെന്ന് തിരിഞ്ഞു നോക്കി.

''നിനക്കെന്താ ആമിയോടിത്ര ദേഷ്യം.'' ഞാൻ ചോദിച്ചു. അപ്പൊ അവളൊന്നു പുഞ്ചിരിച്ചു.

''എനിക്കെന്നല്ല ഞങ്ങടെ കുടുംബത്തിലെ എല്ലാ പെൺകുട്ടികൾക്കും അവളോട് ദേഷ്യം കാണും. കാരണം വേറൊന്നും അല്ല. അസൂയ, ഞങ്ങടെ സ്വന്തം ഇക്കാക്കമാർക്കു കൂടി അവളെയാണ് ഇഷ്ട്ടം. ഞങ്ങളെ ഇഷ്ട്ടങ്ങളൊന്നും അവർക്കു അറിയില്ല. എന്തിനു ഞങ്ങളോട് സ്നേഹത്തോടെ സംസാരിക്കാറ് പോലും ഇല്ല.

എത്രയോ വട്ടം ഞാനും ഷീനയും കൊതിച്ചിട്ടുണ്ട് എന്നറിയോ ശാമിക്കയോ ഷമീർക്കയോ ആമിക്കു വേണ്ടി ഓരോന്ന് ചെയ്യുന്ന പോലെ ഞങ്ങൾക്കും ചെയ്തു തരുമോ എന്ന്. ഒരിക്കൽ പോലും ഉണ്ടായിട്ടില്ല. ആ അസൂയ കൂടി കൂടി അത് അംനയോടുള്ള വെറുപ്പായി മാറി. അല്ലാതെ അവള് ഞങ്ങളോടൊന്നും ചെയ്തിട്ടില്ല. ശെരിക്കും ഷെസിൻ ചെയ്തതൊക്കെ അറിഞ്ഞപ്പോ അവളെ ഓടിപ്പോയി കെട്ടിപ്പിടിക്കാനാ തോന്നിയത്. ഞാനും ഒരു പെണ്ണല്ലേ. പക്ഷെ അവിടെയും ഇക്കാക്കമാരുടെ അവളോടുള്ള കെയർ കണ്ടപ്പോ പിന്നെയും ദേഷ്യം തോന്നി. 

ഞങ്ങളെ ഒന്ന് വിളിക്കാറ് പോലും ഇല്ല. എന്തേലും പരിപാടിയൊക്കെ ഉണ്ടെങ്കിൽ ഞങ്ങള് വന്നില്ലേലും ആരും ചോദിക്കാറില്ല. എല്ലാരുടെയും വിചാരം ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത കാരണം വരാത്തതാണെന്നാണ്. പക്ഷെ സത്യം പറഞ്ഞാൽ ഉമ്മ സമ്മതിക്കാറില്ല. ഇവിടേക്കെന്നല്ല  എങ്ങോട്ടും പോവാൻ. ആദ്യമൊക്കെ നിശൂക്ക സപ്പോർട്ടായിരുന്നു. അതോണ്ട് ഒരു സങ്കടവും തോന്നാറില്ലായിരുന്നു. പക്ഷെ ഇപ്പൊ ഇക്കാക്കും എന്നെ വേണ്ടാതായി.'' എന്നും പറഞ്ഞു ഷാന കരഞ്ഞു.

''ഏയ് എന്താ ഇത് കണ്ണ് തുടക്ക്.'' എന്നും പറഞ്ഞു ഞാൻ അവളെ ഷോള്ഡറില് തട്ടി..

അപ്പോഴാണ് ഷാമിലും അക്കുവും ഷമീർക്കയും വന്നത്. ഞാൻ വേഗം കൈ മാറ്റി. ആഹാ ബെസ്റ്റ് അവരുടെ ഒരു അനിയത്തി കരയുന്നു. മറ്റൊരു അനിയത്തിയുടെ ഭർത്താവ് സമാധാനിപ്പിക്കുന്നു. പടച്ചോനെ എന്റെ ഡിവോയ്‌സ്‌ ഇന്ന് തന്നെ ഇവര് നടത്തോ. അവരുടെ കണ്ണൊക്കെ ചുവന്നിട്ടുണ്ട്. ഒരടി പ്രതീക്ഷിച്ചു നിന്ന എന്നെ മൈൻഡ് ചെയ്യാതെ അവര് ഷാനയുടെ അടുത്തേക്ക് പോയി. ഇനി ഈ കുരിപ്പ് വല്ല കള്ളവും പറയുമോ ആവോ.. അല്ലാഹു അഹലം.

പക്ഷെ എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് ഷമീർക്ക ഷാനയെ വാരിപ്പുണർന്നു കരയാൻ തുടങ്ങി.

''സോറി മോളെ, നീ പറഞ്ഞതൊക്കെ ശെരിയാ. നിങ്ങളെ ഞങ്ങൾ ശ്രദ്ധിച്ചില്ല. പക്ഷെ നിങ്ങളോടു സ്നേഹമില്ല എന്ന് മാത്രം പറയരുത്. നൂനു എപ്പോളും ഞങ്ങളെ ചുറ്റിപ്പറ്റി നിന്നുണ്ടാ അവളെ ഞങ്ങൾ കൂടുതൽ കെയർ ചെയ്യുന്നതായി നിനക്ക് തോന്നിയത്. നിങ്ങളാണെങ്കിൽ എപ്പോളും ഞങളെ ഒരു കയ്യകലത്തിലെ നിർത്തിയുള്ളു.'' 

''നീ ഒന്ന് കൊണ്ടും വിഷമിക്കണ്ട. നൂനുവിനെ പോലെ അനുഭവിക്കാൻ നിന്നെ ഞങ്ങൾ വിടില്ല. ഞങ്ങൾക്ക് ജീവനുള്ളൊടുത്തോള്ളാം കാലം നിന്നെ ഞങ്ങൾ പൊന്നു പോലെ നോക്കും.'' ശാമിൽ പറഞ്ഞു. ഷാന കരഞ്ഞു കൊണ്ട് അവരെ കെട്ടിപ്പിടിച്ചു.

''നീ എന്തിനാടീ പോത്തേ കരയുന്നെ, നല്ല തണ്ടും തടിയുമുള്ള ഒൻപതു ആങ്ങളമാരില്ലേ നിനക്ക്..'' അക്കു പറഞ്ഞു.

''അമീർക്ക ഇല്ലല്ലോ, അപ്പൊ എട്ടല്ലേ...'' ഷാമി ചോദിച്ചു.

''ഈ നിക്കുന്നതാരാടാ, ഇവൻ പറഞ്ഞില്ലേ ഇവൾ അവന്റെ അനിയത്തി ആണെന്ന്.'' എന്നെ കാണിച്ചു അക്കു പറഞ്ഞു. ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അപ്പൊ അവർ എല്ലാം കേട്ടിരുന്നു, നന്നായി. ഇല്ലേൽ എന്റെ സെക്കന്റ് ഫസ്റ്റ് നായിട്ട് ഇവര് ലാസ്റ്റ്  നയിട്ടാക്കിയേനെ.

ഞങ്ങൾ തിരിച്ചു സ്റ്റേജിലേക്ക് നടന്നു.

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

കുറെ നേരമായി ഷാദ് പോയിട്ട്. ഇവനെന്താ വാഷ്‌റൂം ഉണ്ടാക്കാൻ പോയതാണോ.. ഇവിടെ ഓരോ ആൾക്കാരോടും ചിരിച്ചു ചിരിച്ചു എന്റെ കവിള് വേദന എടുക്കാൻ തുടങ്ങി. നോക്കി നിന്നപ്പോൾ ധാ വരുന്നു ഷാദ്. കൂടെ ശാമിക്കയും അക്കൂക്കയും ഷമീർക്കയും ഷാനയും ഉണ്ടായിരുന്നു.

ഷാന എന്നെ നോക്കി പുഞ്ചിരിച്ചു. റബ്ബേ എനിക്ക് അറ്റാക്ക് വരാത്തത് ഭാഗ്യം ആണ്. കാരണം പുച്ഛത്തോടെ അല്ലാതെ അവളെ ഞാൻ കണ്ടിട്ടില്ല. ഇത് മനസ്സ് നിറഞ്ഞ ചിരി ആയിരുന്നു. ഞാൻ വായും തുറന്നു നിക്കുമ്പോ ഷാദ് വന്നു എന്റെ വാ അടച്ചു തന്നു. ഞാൻ അവനെ നോക്കി കണ്ണുരുട്ടിയപ്പോ ഷാന ഷാദിനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു താഴേക്ക് പോയി.

''എന്താ മോനെ പഴയ കാമുകിയുമായി ഒരു പുഞ്ചിരിയൊക്കെ.'' ഞാൻ ചോദിച്ചു.

''അതോ വെറുതെ.. ഒരു ഓർമ്മ പുതുക്കൽ..'' എന്നും പറഞ്ഞു ആ കൊരങ്ങൻ നിലത്തു കളം വരക്കാ. ഒരൊറ്റ ചവിട്ടു കൊടുത്തു അവന്റെ കാലിന്. 

''ടീ വവ്വാലെ, നീ ഇന്ന് നാലാമത്തെ വട്ടം ആണ് എന്നെ ചവിട്ടുന്നത്. എല്ലാം കൂടി ഞാൻ ഇന്ന് രാത്രി നിനക്ക് തരാം.'' എന്ന് ഷാദ് പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടിയോ, ഏയ് ഇല്ല. ഇല്ല ചെറുതായി ഒന്ന് ഞെട്ടി..

''എന്താ ഇവിടെ ഒരു ചവിട്ടു നാടകം..'' അഫിക്കയാണ്.

''ഒന്നുമില്ല ഞാൻ ഉറുമ്പിനെ കൊല്ലുവായിരുന്നു.'' ഞാൻ പറഞ്ഞു.

''എന്നാലും ഷാദേ സാധാരണ നീ പോയാ നിന്റെ അനിയത്തി എന്നാണു എല്ലാരും പറയാറ്, ഇതിപ്പോ അനിയത്തി പോയ ഏട്ടത്തി എന്ന് പറഞ്ഞപോലെ ആയല്ലോ.'' ഫജൂക്ക പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി.

''നിനക്ക് ഞാൻ ഇന്നലെ തിരിച്ചു തരാത്തതിന്റെ ദേഷ്യം ആണല്ലേ, പറയണ്ടേ ചക്കരെ..'' എന്നും പറഞ്ഞു ഷാദ് ചുണ്ടും കടിച്ചു ഫജൂക്കാന്റെ അടുത്തേക്ക് പോയി. പക്ഷെ ഷാദിന് പണി പാലും വെള്ളത്തിൽ കിട്ടി.

''അതെ നിനക്ക് മനസ്സിലായല്ലേ, എന്നാ തന്നേക്കു. പക്ഷെ കവിളിൽ വേണ്ടാ, ധാ ഇവിടെ.'' എന്നും പറഞ്ഞു ഫജൂക്ക ഷാദിന് ഇക്കാന്റെ ചുണ്ടു കാണിച്ചു കൊടുത്തു. 

''പോടാ പട്ടീ, ഞാൻ തരൂല്ല. നിനക്ക് വേണെങ്കിൽ പോയി പെണ്ണ് കെട്ടി കെട്ടിയോളോട് ചോദിക്ക്..'' എന്നും പറഞ്ഞു ഷാദ് ഫജൂക്കാനേ തള്ളി മാറ്റി.

''അതിനൊക്കെ കുറെ ടൈം എടുക്കൂലേ, ഇപ്പൊ ഒന്ന് നീ തന്നെ തന്നാ മതി, പ്ളീസ്''.. എന്നും പറഞ്ഞു ഫജൂക്ക പിന്നെയും ഷാദിന്റെ അടുത്തേക്ക് പോയി.

''ദേ അടുത്ത് വരരുത്. അതൊക്കെ ഇവൾക്ക് മാത്രം ഉള്ളതാ.'' എന്നും പറഞ്ഞു എന്റെ പിന്നിൽ വന്നു എന്നെ ചേർത്ത് പിടിച്ചു നിന്നു. അതുവരെ പൊട്ടിചിരിച്ചോണ്ടു നിന്ന ഞാൻ സ്വിച്ചിട്ട പോലെ സ്റ്റോപ്പായി. ഇക്കാക്കമാരും ചിരി നിർത്തി.

''മോനെ ഇത് മണിയറ അല്ല സ്റ്റേജ് ആണ് , മറക്കണ്ട. എല്ലാരും കാണും കയ്യെടുക്കാൻ നോക്ക്.'' അഫിക്ക പറഞ്ഞു.

''ഈ കലവറ സോറി ഈ സ്റ്റേജ് ഞാൻ ഒരു മണിയറ ആക്കും...'' എന്നും പറഞ്ഞു ഷാദ് ഇളിച്ചു കാണിച്ചു. ഇത് ഞാൻ മുമ്പ് കേട്ടിട്ടുണ്ടല്ലോ, ആ അന്ന് ഹോസ്പിറ്റലിൽ വച്ചു പറഞ്ഞത്. കൊരങ്ങൻ ചിലപ്പോ പറഞ്ഞത് പോലെ ചെയ്യും, അതോണ്ട് ഞാൻ വേഗം അവനിൽ നിന്നും വിട്ടു ഫജൂക്കാന്റെ അടുത്തേക്ക് പോയി നിന്നു. അങ്ങോട്ടേക്ക് എന്തായാലും വരില്ല.

അപ്പോഴാണ് എല്ലാ ഇക്കാക്കാസും ഇത്താത്താസും അങ്ങോട്ടേക്ക് വന്നത്. അവരുടെ മുഖമൊക്കെ എന്തോപോലെ ഉണ്ടായിരുന്നു. ഞാൻ കാര്യം ചോദിച്ചപ്പോ അക്കൂക്ക എല്ലാം പറഞ്ഞു. ഞാൻ അപ്പൊ ഷാദിനെ നോക്കിയപ്പോ അവനെന്നെ നോക്കി പുഞ്ചിരിച്ചിട്ടു സയിറ്റടിച്ചു കാണിച്ചു.

യാ അല്ലാഹ് എന്റെ അതെ അവസ്ഥ ഷാനക്കും ചിന്തിക്കാനും കൂടി പറ്റുന്നില്ല. ഞാൻ നോക്കിയപ്പോ ഷാനയും ഷീനയും സ്റ്റേജിലേക്ക് വന്നു. ഓടിപ്പോയി അവരെ കെട്ടിപ്പിടിച്ചു സോറി പറഞ്ഞു. അറിയാതെ ആണെങ്കിലും അവരെ ഇക്കാക്കാസ് മൈൻഡ് ചെയ്യാതിരുന്നതിനു കാരണം ഞാൻ അല്ലെ. പിന്നെ കുറെ പരിഭവം പറച്ചിലും കരച്ചിലും പിഴിച്ചിലും ആയിരുന്നു. 

''സോറി നൂനൂ, നിന്നെ വെറുത്തതിന് പകരം നിങ്ങളെ കൂടെ കൂടാൻ നോക്കിയിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലെ..'' ഷാന എന്നെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു.

''അതെ നിന്നോട് അടികൂടാൻ മാത്രമേ ഞങ്ങൾ നോക്കിയുള്ള, അത് നിന്നോട് ദേഷ്യം ഉണ്ടായിട്ടല്ല. ഞങ്ങളെ ആർക്കും വേണ്ടാ എന്നെ തോന്നല് കൊണ്ടാ.'' ഷീന പറഞ്ഞു. 

''ഞാൻ ആണ് സോറി പറയേണ്ടത്, ഞാനല്ലേ നിങ്ങക്കിങ്ങനെ വരാൻ കാരണം.'' ഞാൻ പറഞ്ഞു.

''ഏയ് ഒരിക്കലുമല്ല, വിധി മാത്രം ആണ്.'' ഷാന പറഞ്ഞു.

''അതൊന്നുമല്ല, ആ വൃത്തികെട്ട സ്ത്രീ കാരണം ആണ്. നിശൂക്കാക്കു ഷാനയെ ഭയങ്കര ഇഷ്ട്ടാ. മുന്നേ ഇവരെ റൊമാൻസ് ഒക്കെ കാണണമായിരുന്നു. കുറച്ചു നാള് മുമ്ബ് വരെ നിശൂക്ക ഷാനൻറെ പിന്നീന്ന് മാരില്ലായിരുന്നു. ആ ഉമ്മ പിശാശു ഒരാളാ ഒക്കെ കൊളം ആക്കിയത്. നിഹാദ്ക്ക പിന്നെ കുറച്ചു കള്ളൻ ആയതു കാരണം ഉമ്മാന്റെ മുന്നിൽ എന്നോട് ദേഷ്യം കാണിക്കുന്നത് പോലൊക്കെ അഭിനയിക്കും. അതോണ്ട് ഞാൻ സേഫ് ആയി. 

ഇവര് രണ്ടാളും പെട്ട്. ഈ ഡ്രെസ്സും മേക്ക്പ്പും ഒക്കെ ഉമ്മാന്റെ നിർബന്ധം ആണ്. എന്താ ചെയ്യാ അനുസരിക്കാതെ പറ്റുമോ.. പാവം ഫസ്‌നയും അതെ, ഉമ്മാന്റെ കാരണം ആണ് നാശി അവളെ ഡിവോയ്‌സ്‌ ചെയ്യാൻ പോവുന്നത്.'' ഷീന പറഞ്ഞതും ഷാന ദയനീയമായൊരു പുഞ്ചിരി തന്നു.

അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. നിഷാദും നിഹാദും നാഷിദും ദൂരെ നിന്നു നേരത്തെ കാണിച്ച ആളുമായി സംസാരിക്കുന്നു. ഞാൻ ഷാദിന് മെല്ലെ ആ കാഴ്ച കാണിച്ചു കൊടുത്തു.   

അവൻ എന്നെ നോക്കി പുഞ്ചിരിച്ചിട്ടു അവരെ അടുത്തേക്ക് നടന്നു. 

''ആ ഡീൽ നടന്നാൽ അല്ലെ നിന്നെ നിഷാദ് ഉപേക്ഷിക്കൂ, അതീ ജന്മത്തു നടക്കില്ല.'' ഞാൻ ഷാനയെ നോക്കി പറഞ്ഞു. അവള് സംശയത്തോടെ എന്നെ നോക്കിയപ്പോ ഞാൻ കണ്ണിറുക്കി കാണിച്ചു......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story