ഡിവോയ്‌സി: ഭാഗം 68

divoysi

രചന: റിഷാന നഫ്‌സൽ

ഞാൻ അവര് നിന്ന ഭാഗത്തേക്ക് നടന്നു. അവര് കാര്യമായ ചർച്ചയിൽ ആണ്. 

''എക്സ്ക്യൂസ്മീ..'' ഞാൻ പറഞ്ഞു അപ്പൊ അവരെന്റെ ഭാഗത്തേക്ക് നോക്കി. എന്നെ കണ്ടതും നിഷാദിന്റെയും നിഹാദിന്റെയും നാഷിദിന്റെയും മുഖത്ത് ഒരു ലോഡ് പുച്ഛം വന്നു. ഞാൻ അത് മൈൻഡ് ആക്കിയില്ല.

''ആ സർ ഇതാണ് ഞങ്ങളെ ഭാര്യമാരുടെ സിസ്റ്ററെ കല്യാണം കഴിച്ച ആൾ. ദുബായിൽ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു.'' നിഷാദ് പറഞ്ഞു.

''ഡോക്ടർ ഒന്നും അല്ലാട്ടോ.. ലാബിൽ ആണ്.'' നിഹാദ് പറഞ്ഞു. അപ്പൊ എല്ലാരും ചിരിച്ചു. 

''ഇതാണ് ഞങ്ങളുമായി മെർജ് ചെയ്യാൻ പോവുന്ന കമ്പനിയുടെ ഓണർ.. ഞങ്ങടെ പുതിയ ബോസ്. ഇവർക്ക് ഇവിടെയും പുറത്തുമായി ഒരുപാട് ബിസിനെസ്സ് ഒക്കെ ഉണ്ട്. മാളിയേക്കൽ തറവാടൊക്കെ പോലെ തന്നെ ഉള്ള തറവാട്ടുകാർ ആണ്, സത്യം പറഞ്ഞാൽ  അവരെക്കാൾ ഒരു പടി മുകളിൽ ആണ്.'' നാഷിദ് പറഞ്ഞു.

''ആണോ, നൈസ് ടൂ മീറ്റ് യൂ..'' ഞാൻ പറഞ്ഞിട്ട് ബോസിന് കൈ കൊടുത്തു.

''താങ്കളുടെ അറിവിൽ നല്ല ജോലി വല്ലതും ഉണ്ടെങ്കിൽ പറയണം കേട്ടോ.. ഇവർക്ക് ഇപ്പൊ ഉള്ള സ്ഥിതിയിൽ നിന്നും കര കേറാൻ നല്ലതാ.'' നിഷാദ് പുച്ഛത്തോടെ പറഞ്ഞു.

''അത് ശെരിയാ എനിക്ക് പറ്റിയ പോസ്റ്റ് വല്ലോം ഉണ്ടോ സാറേ സാറിന്റെ കമ്പനിയിൽ.'' ഞാൻ ചോദിച്ചു.

''നീ എന്താടാ എന്നെ കളിയാക്കുവാണോ..'' ബോസ് ചോദിച്ചു.

''അതേടാ നീ എന്ത് ചെയ്യും..'' ഞാൻ ചോദിച്ചു.

''ഏയ് ഷാദ് മര്യാദക്ക് സംസാരിക്കൂ..'' നിഹാദ് പറഞ്ഞു.

''സോറി സർ, അവനു വേണ്ടി ഞങ്ങൾ ക്ഷമ ചോദിക്കുന്നു.'' നാഷിദ് പറഞ്ഞു.

''വേണ്ട ഇവൻ തന്നെ സോറി പറയണം. നീ എന്നെ എടാ എന്ന് വിളിക്കുമല്ലേ..'' ബോസ് പറഞ്ഞു.

''സോറി പറഞ്ഞാൽ ജോലി തരുമോ..'' ഞാൻ ചോദിച്ചു..

''ആഹ് തരാം..'' ബോസ്

''എന്താ പോസ്റ്റ്..'' ഞാൻ 

''എന്റെ അനിയന്റെ പോസ്റ്റ് ഒഴിവുണ്ട്. ആ തെണ്ടി ആണെങ്കിൽ എവിടെയോ പോയി തെണ്ടി തിരിഞ്ഞു നടക്കാ..'' ബോസ്.

''തെണ്ടി നിന്റെ ഉ...'' ഞാൻ പറഞ്ഞത് പകുതിക്കു നിർത്തി.. 

''പറയെടാ.. ബാക്കി പറയെടാ..'' എന്ന് പറഞ്ഞു ബോസ് എന്റെ കോളറിൽ കേറി പിടിച്ചു.

''വെറുതെ എന്റെ കയ്യിൽ നിന്നും തല്ലു വാങ്ങേണ്ട മാറിക്കോ..'' ഞാൻ പറഞ്ഞു.

''നിനക്ക് ദേഷ്യം വരുന്നുണ്ടോടാ.. നിനക്കെന്നെ തല്ലാൻ തോന്നുന്നുണ്ടോ.. തല്ലേടാ... ഒന്ന് തല്ലി നോക്കെടാ..'' എന്നു ബോസ് പറഞ്ഞതും എനിക്ക് ചിരി പൊട്ടി.. ഞങ്ങള് പൊട്ടിച്ചിരിച്ചു. ഇതൊക്കെ കണ്ടു മൂന്നാള് കണ്ണും തളളി വായും തുറന്നു നിപ്പുണ്ട്.

''എന്റെ പൊന്നോ, നിന്റെ ചളി അണ്സഹിക്കബിൾ, ആ സിനാന ഇത്ത കഴിഞ്ഞ ജന്മത്തില് എന്തോ പാപം ചെയ്തിട്ടുണ്ട്..'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.

''പോടാ പോടാ.. അത് നിന്റെ ആമിയെ പറ്റി പറഞ്ഞാൽ മതി.'' ഷഫാദിക്ക പറഞ്ഞു.

''നിങ്ങള് തമ്മിൽ മുമ്പേ പരിചയം ഉണ്ടോ..'' നിഷാദ് അത്ഭുതത്തോടെ ചോദിച്ചു.

''അത്ര കാര്യായിട്ടൊന്നുമില്ല. വകയില് ഞാൻ നേരത്തെ പറഞ്ഞ തെണ്ടിത്തിരിഞ്ഞു നടക്കുന്ന എന്റെ അനിയൻ ആയിട്ട് വരും. നേരത്തെ ചോദിച്ചപ്പോ പറയാൻ പറ്റിയില്ല, ഇവന്റെ കല്യാണത്തിനാ ഞാൻ ഇവിടെ വന്നത്.'' അത് കേട്ടതും മൂന്നിന്റെം കണ്ണിപ്പൊ പുറത്തു വരും എന്ന് തോന്നി.

''എന്നിട്ട് ... ഇവനെ സോറി സാറിനെ ഇതുവരെ ഞങ്ങൾ കണ്ടിട്ടിലല്ലോ..'' നാശി ചോദിച്ചു.

''അയ്യോ എന്നെ സാറെന്നൊന്നും വിളിക്കല്ലേ, എന്തോ വല്ല തെറി പോലെ ഉണ്ട്. എനിക്കീ ബിസിനെസ്സിൽ ഒന്നും താല്പര്യം ഇല്ല, അതൊക്കെ ഉപ്പയും ഇക്കയും ചെയ്യും. ഞാൻ എന്റെ ഇഷ്ടത്തിന് ഫ്രീ ബെർഡായി നടക്കുന്നു.'' ഞാൻ പറഞ്ഞു.

''മോനെ ഫ്രീ ബേർഡ്, നിന്നെ കൂട്ടിലാക്കാൻ ആയി ഇവിടുത്തെ നമ്പർ വൺ മൾട്ടി  സ്പെഷ്യലിറ്റി ലാബ് ഇല്ലേ 'കെയർ'  അത് ഉപ്പ അങ്ങ് വാങ്ങി. ഇനി മോനേം മരുമോളേം കടല് പോയിട്ട് വീടിന്റെ പാടി കടക്കാൻ വിടുമെന്ന് കരുതണ്ട..'' ഷഫാദിക്ക പറഞ്ഞതും ഞാൻ തലയിൽ കൈ വച്ചു പോയി.

''റബ്ബേ പെട്ടോ, ഞങ്ങളെ ഫ്രൻഡ്‌സൊക്കെ അവിടെ അല്ലെ. നിങ്ങളില്ലാത്ത സമയത്തു ഞങ്ങൾക്ക് താങ്ങായി നിന്നതു അവരല്ലേ. അപ്പൊ പെട്ടെന്ന് അവരെ ഒഴിവാക്കാ എന്ന് പറഞ്ഞാൽ നടക്കില്ല ഇക്കാ..'' ഞാൻ പറഞ്ഞതും ഇക്കാന്റെ മുഖം മങ്ങി. 

''നമുക്ക് നോക്കാമെന്നേ.. നിങ്ങള് പോയി നിങ്ങളെ ബീവിയെ ഒന്ന് പഞ്ചാര അടിച്ചിട്ട് വാ..'' ഞാൻ പറഞ്ഞു.

''ഏയ് ഞാനില്ല, ശിസാൻ കാണും കൂടെ.'' ഇക്ക പറഞ്ഞു.

''അയ്യേ ആ നരുന്തിനേ നിങ്ങക്ക് പേടിയാ..'' ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.

''നിനക്കതു പറയാം,  ഇന്നലെ അവളെ അടുത്ത് പോയി ഒരു ഐ ഡബ്ള്യു പറഞ്ഞു. ഇനി ആ കാര്യം അറിയാൻ നമ്മളെ നാട്ടിൽ തന്നെ ആരും ബാക്കി ഇല്ല. അതിനു ശേഷം സിനാന എന്നെ ദേഷ്യത്തോടെ അല്ലാണ്ട് നോക്കീട്ടില്ല. അതോണ്ട് നിർത്തി മോനെ നിർത്തി..'' ഷഫാദിക്ക പറഞ്ഞതും ഞാൻ പൊട്ടിചിരിച്ചുപ്പോയി. ആള് എന്നെക്കാൾ റൊമാന്റിക് ആണ്. കല്യാണം കഴിഞ്ഞ സമയത്തു ഇത്താന്റെ പിറകെ തന്നെ ആയിരുന്നു.

''അപ്പൊ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു..'' ഞാൻ പതുക്കെ ചെവിയിൽ ചോദിച്ചു.

ഇക്ക എന്നെ നോക്കിപ്പേടിപ്പിച്ചു പിന്നെ ഇളിച്ചോണ്ടു പറഞ്ഞു ''അവനിപ്പോ ഉപ്പാൻറേം ഉമ്മാന്റേം കൂടെയാ കിടപ്പ്..''

''ഓ കൊച്ചുകള്ളൻ, എല്ലാം സെറ്റ് ആക്കീട്ടുണ്ടല്ലേ..'' ഞാൻ ചോദിച്ചു. അപ്പൊ ഇക്ക ദേ നാണം കൊണ്ട് നിലത്തു കളം വരക്കുന്നു. 

''അയ്യേ, കിളവനായി.. എന്നിട്ടും നാണം മാറീട്ടില്ല.'' ഞാൻ പറഞ്ഞു.

''കിളവൻ നിന്റെ അമ്മായിയപ്പൻ.. ഏതായാലും നീ പറഞ്ഞതല്ലേ ഞാൻ എന്റെ മുത്തിനെ ഒന്ന് കണ്ടിട്ട് വരാം..'' എന്നും പറഞ്ഞു എന്നെ നോക്കി സയിറ്റടിച്ചിട്ടു അവിടുന്ന് പോയി.

ഞാൻ തിരിഞ്ഞു നോക്കിയപ്പോളാണ് ഞങ്ങളെ നോക്കി സ്‌റ്റക്കായി നിക്കുന്ന മൂന്നെണ്ണത്തിനെയും കണ്ടത്. ഞാൻ കയ്യൊക്കെ മടക്കി മീശയും പിരിച്ചു അവരുടെ അടുത്തേക്ക് നടന്നു. മുണ്ടും ഒരു ബാഗ്രൗണ്ട് മ്യൂസിക്കും കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ.

''അപ്പൊ എന്താ അളിയന്മാരെ വിശേഷങ്ങൾ.. സുഖല്ലേ..'' എന്നും ചോദിച്ചു ഞാൻ നിഹാദിന്റെ കോളർ ഒക്കെ ശരിയാക്കിക്കൊടുത്തു.

''സർ അല്ല ഷാദ് പ്ളീസ്, ഞങ്ങൾ കളിയാക്കിയതൊക്കെ മറക്കണം. അത് കൊണ്ട് ആ ഡീൽ വേണ്ടാന്നു വെക്കരുത്.'' നാശി പറഞ്ഞു.

''ഏയ് എന്താ ഇത്, ഞാൻ എന്താ എൽകെജി കുട്ടിയോ, നിങ്ങള് ചെയ്തതിനു പകരം ചെയ്യാൻ.'''ഞാൻ പറഞ്ഞു.

''അപ്പൊ പ്രശ്നം ഒന്നും ഇല്ലല്ലോ, ഡീൽ ഓൺ അല്ലെ.'' നിഹാദ് ചോദിച്ചു.

''അല്ലല്ലോ.. '' ഞാൻ പറഞ്ഞു.

''അതെന്താ, നീ അല്ലെ പറഞ്ഞെ നമ്മൾക്കിടയിൽ പ്രശ്നം ഒന്നുമില്ല എന്ന്. നിഷാദ് ദേഷ്യത്തോടെ ചോദിച്ചു.

''അതെ പ്രശ്നം ഒന്നുമില്ല. പക്ഷെ നീ നേരത്തെ പറഞ്ഞ ഒരു കാര്യം ഉണ്ട്, ഡീൽ ഓക്കേ ആയാൽ നീ ഷാനയെ ഉപേക്ഷിക്കുമെന്നു. അത് ഓർത്തു വച്ച് അവളെ ഏട്ടൻ ആയ ഞാൻ എങ്ങനെ ഡീൽ ഓക്കേ ആവാൻ സമ്മതിക്കും.'' ഞാൻ ചോദിച്ചു.

''ഇക്കാ നിങ്ങക്ക് വട്ടാണോ, ഉമ്മാന്റെ വാക്കു കേട്ടിട്ട് ഇത്താനെ ഒഴിവാക്കാൻ..'' നിഹാദ് നിഷാദിനോട് ചോദിച്ചു.

''അതെന്നെ, ഞാൻ തന്നെ എത്ര സങ്കടപ്പെട്ടാണ് ഫസ്‌നയെ ഒഴിവാക്കാൻ പോയത്. പക്ഷെ പടച്ചോനായിട്ടു തന്നെ അവളെ തിരിച്ചു എനിക്ക് തന്നു. മറ്റുള്ള പെൺകുട്ടികളെ വായിനോക്കുമെങ്കിലും ഫസ്‌ന കഴിഞ്ഞേ എനിക്കാരും ഉള്ളൂ.. പിന്നെ ഇക്കാക്ക് ഷാന ഇത്താനെ എത്ര ഇഷ്ട്ടം ആണെന്ന് ഞങ്ങൾക്കറിയാം. നാശി പറഞ്ഞു.

''ആരെന്തു പറഞ്ഞിട്ടും കാര്യമില്ല. ഉമ്മ പറഞ്ഞാൽ എനിക്ക് മറുത്തു പറയാൻ പറ്റില്ല. ഉമ്മാനോട് എനിക്കെന്റെ കടമ തീർക്കണം.'' ഞാൻ പറഞ്ഞു.

''അതെന്നെ അങ്ങനെ പറഞ്ഞു കൊടുക്കെടാ.. ഇത് രണ്ടും പെങ്കോന്തന്മാരായിപ്പോയി.'' അവരെ ഉമ്മ ഞങ്ങളെ സംസാരം കേട്ടിട്ട് അങ്ങോട്ട് വന്നു.

''അപ്പൊ നിശൂക്കാക്ക് ഷാനയോടു ഉത്തരവാദിത്തമൊന്നുമില്ലേ.. അവളെ നികാഹ് കഴിക്കുമ്പോ അവളെ സംരക്ഷിച്ചോള്ളാം അവളെ സ്നേഹിച്ചോള്ളാം എന്നൊക്കെ ഉപ്പാക്ക് വാക്കു കൊടുത്തിട്ടില്ല.. അവളോട് നിങ്ങക്ക് കടമയൊന്നുമില്ലേ..'' ആമിയാണത് ചോദിച്ചത്. കൂടെ ഷാനയും ഷീനയും ഉണ്ട്.

''വേണ്ട നൂനൂ, ഇക്കാക്ക് എന്നെ വേണ്ടെങ്കിൽ ഇനി ആരും ഒന്നും പറയണ്ട. ഷാദിക്ക എന്റെ കാര്യം പറഞ്ഞു ഇക്കയുമായുള്ള ഡീൽ ക്യാൻസൽ ചെയ്യരുത്. അതിക്കാന്റെ ഡ്രീം ആണ്.'' ഷാന കരച്ചില് ഒതുക്കി കൊണ്ട് പറഞ്ഞു.

''എന്റെ മക്കളെ വശീകരിച്ചു അവരെ നിങ്ങള് കല്യാണം കഴിച്ചു. എനിക്കവർക്കു വേണ്ടി പെണ്ണ് നോക്കാനുള്ള ഭാഗ്യം പോലും നിങ്ങള് തന്നില്ല. എന്നിട്ട് ഇപ്പൊ  അവളെ ഒരു കള്ളക്കരച്ചിൽ.. പൊക്കോണം അവിടുന്ന്.'' എന്നും പറഞ്ഞു നിഷാദിന്റെ ഉമ്മ ഷാനയെ നിഷാദിന്റെ അടുത്ത് നിന്നും പിടിച്ചു തള്ളി മാറ്റി. അവള് നിലത്തേക്ക് വീഴാൻ പോയി.

''ഷാനാ..'' എന്നും വിളിച്ചു നിഷാദ് അവളെ താങ്ങി. ഇല്ലെങ്കിൽ അവൾ താഴെ വീണേനെ.

കുറച്ചു ഒഴിഞ്ഞ സ്ഥലം ആയോണ്ട് മറ്റാരും കണ്ടില്ല. ഇവളെ ആങ്ങളമാർ ആരെങ്കിലും  കണ്ടിരുന്നെങ്കിൽ ഇന്നിവരുടെ ഖബറടക്കം നടത്തേണ്ടി വന്നേനെ.

''എന്റെ തീരുമാനം ഇതാണ്, എനിക്ക് ഇവളെ മരുമകളായി ഇനി വേണ്ട. മക്കളുണ്ടാവാത്ത പെണ്ണിനെ ചുമക്കേണ്ട ആവശ്യം ഞങ്ങൾക്ക് ഇല്ല...'' ആ ഉമ്മ പറഞ്ഞു. ഇവരെ ഉമ്മാ എന്ന് വിളിക്കാൻ പറ്റോന്നു അറിയില്ല.

''ആണോ എന്നാൽ എനിക്കൊരു കാര്യം പറയാൻ ഉണ്ട്..'' ഞാൻ പറഞ്ഞു.

''വേണ്ട ഷാദിക്ക...'' ഷാന പറഞ്ഞു. ഞാൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.

''പറയാൻ അല്ല കേൾപ്പിക്കാൻ ഉണ്ട്...'' എന്നും പറഞ്ഞു നേരത്തെ ഷാന എന്നോട് പറഞ്ഞതൊക്കെ ഞാൻ കേൾപ്പിച്ചു കൊടുത്തു. നോക്കണ്ട, ഇവളെ വിശ്വസിക്കാൻ കൊള്ളൂല്ല എന്നുള്ളൊണ്ട് റെക്കോർഡ് ചെയ്തു വച്ചതാ. പക്ഷെ ഇപ്പൊ എന്റെ അനിയത്തി ആണ്.

അത് കേട്ടതും എല്ലാരും ഷാനയെ നോക്കി. നിഷാദിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. പക്ഷെ ആ ഉമ്മാന്റെ മുഖം ഇപ്പോളും അങ്ങനെ തന്നെ. 

''ടീ നീ എന്തിനാ എന്നോട് മറച്ചു വച്ചതു.. ഞാൻ നിന്നോട് എന്തൊക്കെ ദ്രോഹം കാണിച്ചു. നിന്നെ എന്തൊക്കെ പറഞ്ഞു കുത്തി നോവിച്ചു.'' നിഷാദ് ഷാനയോടു ചോദിച്ചു.

''നിങ്ങളെ കണ്ണ് നിറയുന്നത് എനിക്കിഷ്ടമല്ല ഇക്കാ. പ്ളീസ് കരയല്ലേ.. എന്നും പറഞ്ഞു അവള് നിഷാദിന്റെ കണ്ണ് തുടച്ചു കൊടുത്തു.

''എന്തൊക്കെ ആയാലും ഇവളെ ഇനി എന്റെ വീട്ടിൽ കേറ്റില്ല. എന്റെ ആങ്ങളന്റെ മോളുടെ ഞാൻ നിന്റെ കല്യാണം ഉറപ്പിച്ചു.'' ആ ഉമ്മ പറഞ്ഞു. അവർക്കിത് തന്നെ ആണോ പണി. ഡിവോയ്‌സ്‌ ആവുന്നതിനു മുന്നേ അടുത്ത പെണ്ണിനെ നോക്കും.

''ഉമ്മാ... നിഷാദ് വിളിച്ചു.

''നീ ഒന്നും പറയണ്ട, ഇവളെ ഞാൻ വീട്ടിൽ കേറ്റില്ല.'' ഉമ്മാ.

''ഓക്കേ നിങ്ങള്ക്ക് വേണമെങ്കിൽ ഞാൻ ഇവളെ ഉപേക്ഷിക്കാം.'' നിഷാദ് അങ്ങനെ പറഞ്ഞപ്പോ എല്ലാരും ഷോക്കായി. ആ ഉമ്മാ ഒരു വിജയ ചിരി ചിരിച്ചു. ''പക്ഷെ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണുണ്ടാവില്ല. എന്റെ മരണം വരെ ഷാന മാത്രമേ എന്റെ ഉള്ളിലുണ്ടാവൂ. ഞനിവളെ ഉപേക്ഷിക്കുന്നത് അവളോടുള്ള ദേഷ്യം കൊണ്ട് അല്ല, മറിച്ചു ഉമ്മ അവളെ കൊല്ലാക്കൊല ചെയ്യുമെന്ന് ഉള്ളോണ്ടാണ്.'' നിഷാദ് പറഞ്ഞു.

''മോനെ അപ്പൊ ഞാൻ കൊടുത്ത വാക്കോ..'' നിഷാദിന്റെ ഉമ്മാ ദേഷ്യത്തോടെ ചോദിച്ചു.

''അതൊരിക്കലും നടക്കില്ല. മറ്റൊരുത്തനുമായി ബന്ധം ഉണ്ടായ കൊണ്ടാണ് അവളെ അവളുടെ ഭർത്താവു ഉപേക്ഷിച്ചേ. അങ്ങനൊരു പെണ്ണിനെ തന്നെ വേണോ ഉമ്മാക്ക് മരുമോളായി.'' നിഷാദ് ചോദിച്ചതും അവര് ആകെ ഞെട്ടി.

''വെറുതെ തോന്നിവാസം പറയരുത്. എന്റെ ആങ്ങളന്റെ മോൾ അങ്ങനൊന്നും അല്ല.'' ആ ഉമ്മാ പറഞ്ഞു.

''എന്റെ ഉമ്മാ അവളെ ഹോട്ടലിൽ നിന്നും മറ്റവന്റെ കൂടെ പിടിച്ചപ്പോ ഞങ്ങളാ അവളെ ഉപ്പാന്റെ കൂടെ പോയത്. അവളെ ഭർത്താവ് തിരിഞ്ഞു പോലും നോക്കിയില്ല. പിന്നെ അവളെ ഭർത്താവ് ഒരു ദുഷ്ട്ടനായൊണ്ട് അവള് അയാളെ ഉപേക്ഷിച്ചതാണെന്നൊക്കെ അവര് പറഞ്ഞുണ്ടാക്കിയതാ മോളെ ഗുണം പുറത്തറിയാതിരിക്കാൻ..'' നിഹാദ് പറഞ്ഞു. എന്നിട്ട് മൊബൈലിൽ എന്തോ കാണിച്ചു. പിന്നെ ആ ഉമ്മാ ഒന്നും പറഞ്ഞില്ല.

''സോറി ഷാനാ, ആദ്യമൊക്കെ നിന്നെ വേദനിപ്പിച്ചത് വേണമെന്ന് വച്ചായിരുന്നില്ല. പിന്നെ പിന്നെ ഉമ്മാന്റെ വാക്കുകളും നീ ഉമ്മയാവില്ല എന്ന അറിവും കാരണം എനിക്കാകെ വട്ടായി.സോറി. നീ വാ...'' എന്നും പറഞ്ഞു നിഷാദ് ഷാനൻറെ കൈ പിടിച്ചു അവിടുണ്ടായിരുന്ന റൂമിലേക്ക് കേറി. അവരുടെ പരിഭവങ്ങൾ അവര് പറഞ്ഞു തീർക്കട്ടെ. ഞാൻ ആമിയെ നോക്കിയപ്പോ അവളെനിക്ക് ആരും കാണാതെ ഉമ്മ തരുന്ന പോലെ ആക്ഷൻ കാണിച്ചു. ഞാൻ ചിരിച്ചു പോയി.

നിഹാദും നാഷിദും കൂടി അവരെ ഉമ്മാന്റെ അടുത്ത് എന്തൊക്കെയോ പറയുന്നുണ്ട്. അവര് ഒക്കെ തല താഴ്ത്തി നിന്ന് കേൾക്കുന്നും ഉണ്ട്. നാഷിദ് അവരെയും കൂട്ടി പോയി.  നന്നായാൽ മതിയായിരുന്നു. അവരെ പറഞ്ഞിട്ടും കാര്യമില്ല, മരുമക്കളെ കണ്ടുപിടിക്കണമെന്നു അവർക്കും ആഗ്രഹം കാണില്ലേ. മക്കള് മൂന്നാളും സ്വന്തമായി പാർട്ണറെ കണ്ടു പിടിച്ചു. അതിന്റെ ദേഷ്യം ആണ് അവർക്കു.

''ഹലോ ബാക്കി പരിഭവങ്ങളൊക്കെ വീട്ടിൽ പോയിട്ട് പറയാം.'' നിഹാദ് ആ റൂമിന്റെ ഡോറിൽ മുട്ടിയിട്ടു പറഞ്ഞു. പിന്നെയും അഞ്ചു മിനിട്ടു കഴിഞ്ഞാണ് ഡോർ തുറന്നെ.

നിഷാദ് ഒരു ചമ്മിയ ചിരിയും പാസ്സാക്കി പുറത്തിറങ്ങി. പിന്നാലെ ഷാനയും തല താഴ്ത്തി ഇറങ്ങി വന്നു.

അവളെ കോലം കണ്ടു എല്ലാരും ചിരിക്കാൻ തുടങ്ങി. സ്കാർഫൊക്കെ കുളമായിട്ടുണ്ട്. മുഖമൊക്കെ ചുവന്നു തുടത്തു കിടക്കുന്നു. 

''നല്ല കനത്തിലുള്ള പരിഭവം പറച്ചിലായിരുന്നല്ലേ..'' ഞാൻ നിഷാദിനോട് ചോദിച്ചതും എല്ലാരും ചിരിക്കാൻ തുടങ്ങി. ഷാന ഷീനയുടെയും ആമിയുടെയും കയ്യും പിടിച്ചു അവിടുന്ന് പോയി.

''സോറി ഷാദ്, നേരത്തെ സോറി പറഞ്ഞത് വെറുതെ ആയിരുന്നു. ഇപ്പൊ മനസ്സറിഞ്ഞു പറയാ.. സോറി.. '' നിഷാദ് എന്നെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു.

''ഇറ്റ്സ് ഓക്കേ.. ഞാൻ അത് വിട്ടു. പക്ഷെ ഇനി എന്റെ കെട്ടിയോളെ വായിനോക്കിയാൽ..'' ഞാൻ മുഷ്ടി ചുരുട്ടിയിട്ടു പറഞ്ഞു.

''ഞങ്ങള് നോക്കും..'' നിഹാദ് പറഞ്ഞു. ഞാൻ അവന്റെ നേരെ പോവാൻ തുടങ്ങി.

''ഞങ്ങളെ പെങ്ങളെ ഞങ്ങള് നോക്കും..'' നിഹാദ് കൈ കൂപ്പിയിട്ടു പറഞ്ഞു. ഞങ്ങൾ മൂന്നാളും ചിരിച്ചു.

അൽഹാദുലില്ലാഹ്, എല്ലാം ഖൈർ ആയി. ഷാന ഇങ്ങനൊക്കെ ചെയ്യുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. പൊങ്ങച്ചം മാത്രം ആയിരുന്നല്ലോ മുഖമുദ്ര. പക്ഷെ ആമിയുടെ  അനിയത്തി അല്ലെ, അതിന്റെ ഒരു ഇത് രക്തത്തിൽ കാണാതെ ഇരിക്കോ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

എല്ലാം ഓക്കേ ആയതിൽ നല്ല സന്തോഷം ഉണ്ട്. സത്യം പറഞ്ഞാൽ ഷാദിനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാനാ തോന്നിയത്.. അവൻ കാരണമല്ലേ എല്ലാം ഓക്കേ ആയതു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ഇക്കാക്കാസിനും ഇത്താത്താസിനുമൊക്കെ സന്തോഷം ആയി. എല്ലാരും ഷാനയെ സ്നേഹം കൊണ്ട് പൊതിഞ്ഞു.

''എല്ലാരും വാ ഭക്ഷണം കഴിക്കാം.. '' സന വന്നു വിളിച്ചപ്പോ ഞാനും ഷാദും റാഫിയും ഷാഫിയും സഫായും മർവയും ഫുഡ് കഴിക്കാൻ പോയി.

നടക്കുന്നതിനിടയിൽ പെട്ടെന്ന് ഷാദ് എന്റെ കൈ പിടിച്ചു വലിച്ചു സ്റ്റേജിലെ കർട്ടന്റെ സൈഡിലേക്ക് മാറി.

''എന്താടീ ഉണ്ടക്കണ്ണീ കുറെ നേരം ആയല്ലോ എന്നെ നോക്കുന്നു. എന്ത് പറ്റി മോളെ..'' പടച്ചോനെ അപ്പൊ ഈ കോന്തൻ ഞാൻ നോക്കുന്ന കണ്ടിരുന്നോ.

''അത് പിന്നെ എന്റെ കെട്ടിയോൻ ഒടുക്കത്തെ ഗ്ലാമർ അല്ലെ, അതോണ്ട് നോക്കിയതാ. എന്തെ പിടിച്ചില്ലേ.'' പിടിച്ചു നന്നായി പിടിച്ചു. എന്നും പറഞ്ഞു എന്റെ അരയിലൂടെ കയ്യിട്ടു അവനിലേക്ക്‌ ചേർത്തു. ഞാൻ ആ കണ്ണുകളിൽ നോക്കി നിന്നു.

പതിയെ ആ കവിളിൽ ഒരുമ്മ കൊടുത്തു. അവൻ കിളി പോയ പോലെ എന്നെ നോക്കി.

''തള്ളി മാറ്റുമെന്ന് പ്രതീക്ഷിച്ചപ്പോ ഉമ്മയോ... കൊള്ളാല്ലോ...'' ഷാദ് കവിളിൽ കൈ വച്ചിട്ട് ചോദിച്ചു.

''താങ്ക്സ് ഷാദ്... എന്റെ അനിയത്തിയുടെ ജീവിതം രക്ഷിച്ചതിന്.'' ഞാൻ പറഞ്ഞു.

''ഓ വരവ് വച്ചിരിക്കുന്നു.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.

''താങ്ക്സ് പറഞ്ഞത് ഇഷ്ടായില്ല എന്ന് അറിയാം. പക്ഷെ പറയണം. കാരണം ഷാദിന് പകരം വേറെ ഏതേലും ആള് ആയിരുന്നെങ്കിൽ പഴയ തേപ്പുകാരിയുടെ ജീവിതം അങ്ങ് പൊയ്ക്കോട്ടേ എന്ന് വച്ചേനെ.. ഷാദ് അത് ചെയ്തില്ല. യൂ ആർ ഗ്രേറ്റ്..'' എന്നും പറഞ്ഞു മറ്റേ കവിളിൽ കൂടി ഒരുമ്മ കൊടുത്തു.

''നീ ഒന്ന് പോയെ.. വെറുതെ മനുഷ്യന്റെ കണ്ട്രോള് കളയാനായിട്ടു..'' എന്നും പറഞ്ഞു എന്നെയും കൊണ്ട് ഫുഡ് കഴിക്കാൻ നടന്നു.

അവിടെ എത്തിയപ്പോ അടുത്ത പാര. ബിരിയാണിക്ക് പകരം ഒരു ചട്ടിയിൽ ചോറും കാരിയുമൊക്കെ മിക്സ് ആക്കി തന്നു. കണ്ടപ്പോ കഴിക്കാൻ തോന്നിയില്ലെങ്കിലും വായിൽ വെച്ചപ്പോ ഒടുക്കത്തെ ടേസ്റ്റ്. ഞങ്ങള് ആസ്വദിച്ചു കഴിക്കുന്ന കണ്ടപ്പോ തന്നെ ഇക്കാക്കാസിനൊക്കെ മനസ്സിലായി പണി പാളി എന്ന്.

ഫുഡ് കഴിച്ചു കഴിഞ്ഞു തിരികെ സ്റ്റേജിൽ എത്തിയപ്പോ വീണ്ടും ഫോട്ടോ സെഷൻ തുടങ്ങി. റൊമാന്റിക് പോസ്സ് എന്നും പറഞ്ഞു ആ ഫോട്ടോഗ്രാഫർ ഞങ്ങളെ കൊന്നു വച്ച്. നമ്മളെ കെട്ടിയോൻ ഇതിൽ പുലി ആയോണ്ട് റോ എന്ന് കേട്ടപ്പോ തന്നെ തുടങ്ങി റൊമാൻസ്.

അപ്പോഴാണ് ആക്കുക വന്നിട്ടു  എന്റെ നേരെ ഫോൺ നീട്ടിയത്. ആ മുഖത്ത് ഞാൻ ടെൻഷൻ കണ്ടു. 

"ആരാ ഇക്കാ..." ഞാൻ ചോദിച്ചു.

"നീ സംസാരിക്കു"  എന്നും പറഞ്ഞു ഇക്ക പോയി.

ഞാൻ ഫോൺ ചെവിയോട്  ചേർത്തു വച്ചു. അപ്പുറത്തു  നിന്നുള്ള കരഞ്ഞു കൊണ്ടുള്ള ശബ്ദം കേട്ടതും ഫോൺ ഞാൻ ലൌഡ് സ്പീക്കറിൽ ഇട്ടു. പിന്നെ അയാള് പറഞ്ഞ കാര്യം കേട്ട് എന്റെ കണ്ണ് നിറഞ്ഞു. ഷാദിനെ നോക്കിയപ്പോ അവൻ മുഖം തിരിച്ചു കളഞ്ഞു......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story