ഡിവോയ്‌സി: ഭാഗം 69

divoysi

രചന: റിഷാന നഫ്‌സൽ

ഞാൻ ഒരു കൈ കൊണ്ട് ഷാദിന്റെ ഷോൾഡറിൽ പിടിച്ചു എന്റെ നേരെ തിരിച്ചു. ആ മുഖം കണ്ടതും പൊട്ടിച്ചിരിക്കാൻ തുടങ്ങി. മുഖമൊക്കെ വീർപ്പിച്ചു ബലൂൺ പോലെ ആക്കി വച്ചിരിക്കുന്നു.

''എന്തിനാടീ ചിരിക്കുന്നെ.. ഞാൻ തമാശ ഒന്നും പറഞ്ഞില്ലല്ലോ, പ്രെഗ്നന്റ് ആണെന്നല്ല പറഞ്ഞുള്ളു.'' ഫോണിലൂടെ ചാരുവിന്റെ ശബ്ദം കേട്ടപ്പോൾ ആണ് എന്റെ ചിരി നിന്നത്.

''ഇവിടെ ഒരാൾ മുഖം വീർപ്പിച്ചു നിപ്പുണ്ട.'' ഞാൻ പറഞ്ഞു.

''പിന്നെ.. ആ തെണ്ടിയെ ഇന്ന് രാവിലെ കൂടി ഞാൻ വിളിച്ചതാ. എന്നിട്ടു അവൻ എന്നോടൊന്നും പറഞ്ഞില്ല. പെങ്ങളെ വിളിച്ചറിയിച്ചിരിക്കുന്നു.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.

''എന്റെ പൊന്നു ഷാദ്, ഇവിടൊരാൾ ഈ വാർത്ത അറിഞ്ഞത് മുതൽ എന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല. അത്രയ്ക്ക് നാണം ആണ്, പിന്നല്ലേ ഷാദ് വിളിച്ചപ്പോ പറയുന്നേ. ഷാദിനെ എയർപോർട്ടിൽ കൊണ്ട് വിട്ടു റൂമിലേക്ക് പോവുമ്പോ ഭയങ്കര തലകറക്കം ആയിരുന്നു. അപ്പൊ തന്നെ ഒരു പ്രെഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തു. അത് ലയിറ്റ് പോസിറ്റീവ് മാത്രമേ കാണിച്ചുള്ളൂ. അതോണ്ടാ ആരോടും പറയാതിരുന്നേ. 

പക്ഷെ ലക്ഷണങ്ങൾ കണ്ടപ്പോ എനിക്ക് ഉറപ്പായിരുന്നു. ഭയങ്കര വോമിറ്റിങ് ആണ്. ഇന്ന് ഡോക്ടറെ കണ്ടു കൺഫേം ആക്കി. ഇന്നിവിടെ ലീവാണല്ലോ. ഇപ്പൊ തന്നെ നിങ്ങളെ വിളിച്ചിട്ടു കിട്ടാനിട്ടാണ് അക്കുക്കാനെ വിളിച്ചേ. എന്നിട്ടോ, എന്തൊക്കെയോ പറഞ്ഞു ഇക്കാനെയും പേടിപ്പിച്ചു. അതാ ഓടി വന്നു നിന്റെ കയ്യിൽ തന്നിട്ടുണ്ടാവാ.'' ചാരു പറഞ്ഞു.

''ആഹ് ആദ്യം ഇക്കാന്റെ മുഖം കണ്ടപ്പോ ഞാനും ഒന്ന് പേടിച്ചു. പിന്നെ നീ പറഞ്ഞ വാർത്ത കേട്ട് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഒരുപാടാഗ്രഹിച്ചതല്ലേ...'' ഞാൻ പറഞ്ഞു.

''അതെ, ഇപ്പൊ ഞങ്ങള് ഹാപ്പിയാണ്. ഇനി നിന്റെ മോൻ കൂടെ നിന്റെ കയ്യിൽ എത്തിയാൽ എല്ലാം ഓക്കേ ആവും.'' ചാരു പറഞ്ഞതും ഞാൻ ഷാദിനെ നോക്കി. അവനെന്നെ ചേർത്ത് പിടിച്ചു എല്ലാം ശരിയാകും എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു. 

''എന്നാ ഓക്കേ മോളെ രാത്രി വിളിക്കാട്ടോ..'' ചാരു പറഞ്ഞു.

''എന്തിന്..'' ഷാദ് പെട്ടെന്ന് ചോദിച്ചു. അപ്പൊ തന്നെ ഞാൻ കയ്യിലൊരു അടി കൊടുത്തു.

''എനിക്കറിയാം ഇന്ന് രാത്രി ഞങ്ങളൊക്കെ കട്ടുറുമ്പുകൾ ആവുമെന്ന്.. അതോണ്ടെന്നെയാ വിളിക്കാൻ പോണേ..'' ചാരു ഷാദിനെ കളിയാക്കികൊണ്ടു പറഞ്ഞു.

''ദേ ചാരു രാത്രി നീയോ നിന്റെ ആ മണകൊണാഞ്ചൻ കെട്ടിയോനോ വിളിച്ചാൽ ഫ്ലായിട്ടു പിടിച്ചു അങ്ങോട്ട് വന്നു ഞാൻ അവനെ തല്ലും..'' ഷാദ് പറഞ്ഞു.

''മണകൊണാഞ്ചൻ നിന്റെ അമ്മായിയപ്പൻ...'' അപ്പൊ തന്നെ സച്ചുവേട്ടന്റെ ശബ്ദം കേട്ടു.

''സച്ചുവേട്ടാ...'' ഞാൻ ദേഷ്യത്തോടെ ഏട്ടനെ വിളിച്ചു.

''ഓ സോറി മോളെ ഞാൻ മറന്നു പോയി. മണകൊണാഞ്ചൻ നിന്റെ കെട്ടിയോളുടെ കെട്ടിയോൻ...'' സച്ചുവേട്ടൻ പറഞ്ഞു.

''ഷോ മാറി നിന്നെ ഏട്ടാ..'' ചാരു. 

''ഓ നാണക്കാരൻ അവിടെ ഉണ്ടായിരുന്നോ... നിന്റെ കാളി കണ്ടാൽ നിന്റെ ഭാര്യ അല്ല കാമുകി ആണ് പ്രെഗ്നന്റ് എന്ന് തോന്നുമല്ലോ...'' ഷാദ് സച്ചുവേട്ടനെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

''നീ ഒന്ന് വച്ചിട്ട് പോയെ...'' എന്നും പറഞ്ഞു സച്ചുവേട്ടൻ ഫോൺ കട്ട് ചെയ്തു. അപ്പൊ തന്നെ മനസ്സിലായി ചാരു പറഞ്ഞതിന്റെ അർഥം. 

ഫോൺ വച്ച് ഷാദിനോട് തല്ല് പിടിക്കുമ്പോളാണ് കാലങ്ങളായി ഞാൻ കാണാൻ ആഗ്രഹിക്കാത്ത ആ മുഖം എന്റെ മുന്നിൽ കണ്ടത്.

''അമീർക്ക...'' ഞാൻ പറഞ്ഞപ്പോൾ ഷാദും അങ്ങോട്ട് നോക്കി. ഇക്ക എന്റെ അടുത്തേക്ക് വന്നു. എന്തോ ആ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല. സ്വന്തം ഉപ്പനെക്കാൾ ഞാൻ സ്നേഹിച്ച എന്റെ ഇക്കാക്ക. എന്നിട്ടും എന്റെ മോനെ എന്നിൽ നിന്നും അകറ്റി. ഞാൻ അങ്ങോട്ടേക്ക് നോക്കിയില്ല.

@@@@@@@@@@@@@@@@@@@@@@@

അമീർക്കാനേ ഞാൻ മുമ്ബ് കണ്ടിട്ടുള്ളത് കൊണ്ട് ആളെ മനസ്സിലായി.

''അംനൂ...'' ആമി അങ്ങോട്ടേക്ക് നോക്കിയില്ല. തിരിഞ്ഞു നിക്കാണ്

''വെറുപ്പാണെന്നു അറിയാം.. അന്ന് ഉപ്പാപ്പന്റെ വാക്കിനു മുന്നിൽ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. നിന്റെ ഭാവി അത് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ മോളെ.. അല്ലാതെ നിന്നോട് എനിക്ക് ദേഷ്യം ഉണ്ടാവുമെന്ന് തോന്നുന്നുണ്ടോ...'' അമീർക്ക അങ്ങനെ പറഞ്ഞിട്ടും ആമി നോക്കിയില്ല. 

''നിന്നോട് ആലിയ ഓരോന്ന് പറഞ്ഞു വന്നപ്പോഴും തടയാൻ എനിക്ക് പറ്റിയില്ല. ഞാനും കൂടി നിന്നെ സപ്പോർട്ട് ചെയ്‌താൽ അവള് കൂടുതൽ നിന്നെ നാണം കെടുത്തിയേനെ. എന്റെ മക്കളെ ഓർത്തിട്ടായിരുന്നു, ഇല്ലെങ്കിൽ പണ്ടേ ഞാൻ അവളെ കൊന്നേനെ..'' അമീർക്ക പല്ലു കടിച്ചു കൊണ്ട് പറഞ്ഞു. പക്ഷെ ആമിയിൽ ഒരു ചലനവും ഉണ്ടായില്ല.

ഞാനും ഇടപെട്ടില്ല. കാരണം ഇവിടെ പിണങ്ങിയത് ആമി എന്ന സഹോദരി അല്ല ആമി എന്ന ഉമ്മയാണ്. തന്റെ കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണമായ ആളാണ് മുന്നിൽ ഉള്ളത്. അത് സ്വന്തം ഇക്കയാണ് എന്നുള്ളതൊക്കെ പിന്നീടുള്ള കാര്യമാണ്.

''മോളെ നീ എന്നെ രണ്ടു ചീത്ത പറ.. അല്ലെങ്കിൽ ഒന്ന് നോക്കുകയെങ്കിലും ചെയ്യൂ... അത്രയ്ക്ക് വെറുത്തോടീ..'' എന്നും ചോദിച്ചു അമീർക്ക അവളെ കൈയിൽ പിടിച്ചു തിരിച്ചു നിർത്തി. അപ്പോഴാണ് അവള് കരയുകയാണെന്നു കണ്ടത്. അപ്പൊ തന്നെ അമീർക്ക അവളെ നെഞ്ചോടു ചേർത്തു. 

''എന്നാലും എന്നെ കണ്ടിട്ടും ഒന്നും മിണ്ടാതെ പോവാൻ എങ്ങനെ തോന്നി അമീർക്കാ..'' എന്നും പറഞ്ഞു അവള് പൊട്ടിക്കരഞ്ഞു. കൂടെ അമീർക്കയും. ബാക്കി അവളെ വീട്ടുകാരൊക്കെ താഴെ നിന്ന് നോക്കി കണ്ണ് നിറക്കുന്നുണ്ട്.

''എന്താ ചെയ്യാ മോളെ, ആലിയന്റെ ഭീഷണിക്കു മുന്നിൽ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. ഞാൻ നിന്നെ വിളിക്കുകയോ കാണുകയോ ചെയ്‌താൽ ചത്ത് കളയുമെന്ന് പറഞ്ഞു കത്തിയും പിടിച്ചു ഭീഷണി ആയിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും അവളെ ഭീഷണി കാരണമാണ് സ്വന്തം വീട്ടിലേക്കു വരാതിരുന്നേ. ഇന്ന് ഞാൻ അത് കാര്യമാക്കിയില്ല. അവളുടെ മുഖമടക്കി ഒന്ന് കൊടുത്തിട്ടു ചാവുന്നെങ്കിൽ പോയി ചാവാൻ പറഞ്ഞു എന്റെ മക്കളെയും കൂട്ടി ഇങ്ങോട്ടു പോന്നു.'' അമീർക്കാ പറഞ്ഞു.

''അയ്യോ വേണ്ടായിരുന്നു ഇക്കാ, പാവം ഇത്ത. അടിക്കണ്ടായിരുന്നു.'' ആമി പറഞ്ഞു. ഇവളൊരിക്കലും നന്നാവില്ല, മദർ തെരേസയാണെന്നാ വിചാരം.

അങ്ങനെ അവരുടെ കുറെ പരിഭവം പറച്ചിലും കരച്ചിലുമൊക്കെ കഴിഞ്ഞപ്പോ എല്ലാരും ഹാപ്പി ആയി. ഇപ്പൊ നമ്മളെ കെട്ടിയോൾ അമീർക്കന്റെ പിന്നാലെ നടക്കാ.. വെറുതെ അങ്ങേരു തിരിച്ചു വരണ്ടായിരുന്നു എന്ന് പോലും തോന്നിപ്പോയി. എന്നെ മൈൻഡ് ആകുന്നില്ല, അങ്ങേരെ കയ്യും പിടിച്ചു നടക്കാ.

വീണ്ടും കുറെ പേര് പരിചയപ്പെടാനും ഫോട്ടോസെടുക്കാനും വന്നു.

''ഹായ് ഷെസൂ... '' ശബ്ദം കേട്ട് നോക്കിയപ്പോ ഒരു പെണ്ണ്, സൂക്ഷിച്ചു നോക്കിയപ്പോ ആളെ മനസ്സിലായി. ഓ പെട്ടല്ലോ പടച്ചോനെ. ഞാൻ നോക്കിയപ്പോ ആമി പിരികം പൊക്കി എന്നെ നോക്കാ.

''ഹായ് ഫൈഹ.. ആമീ ഇത് ഫൈഹ എന്റെ ഉപ്പാന്റെ പെങ്ങളെ മോൾ ആണ്. ഞാൻ പറഞ്ഞു. അവള് ആമിയെ നോക്കി ഒന്ന് ചിരിച്ചിട്ട് വീണ്ടും എന്നെ നോക്കി ഓരോന്ന് പറയാൻ തുടങ്ങി.

വല്ലാത്ത കഷ്ട്ടം തന്നെ. ഈ മാരണം എപ്പോ കെട്ടിയെടുത്തോ ആവോ... പെറ്റാച്ചയൊക്കെ   ഖത്തറിൽ ആണ് താമസം. ഇവളാണെങ്കിൽ എന്നെ എപ്പോ കണ്ടാലും ഒലിപ്പിച്ചു പിന്നാലെ വരും. എന്നെ കെട്ടാൻ കുറെ പിറകെ നടന്നതാ. വീട്ടുകാർക്കും താല്പര്യം ആയിരുന്നു. പക്ഷെ ഞാൻ സമ്മതിച്ചില്ല, എന്താ കാരണം നമ്മളെ തേപ്പിസ്റ്റ് തന്നെ. ഫൈഹന്റെ സംസാരത്തിൽ നിന്നും തന്നെ ആമിക്കും അവളെ സ്വഭാവം മനസ്സിലായി. എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്. 

ആമിയെ ഫൈഹ മൈൻഡ് ചെയ്യാത്ത കാരണം അവള് മെല്ലെ ഷഹിയുടെ അടുത്തേക്ക് പോയി. ഞങ്ങളെ കാണിച്ചിട്ട് എന്തൊക്കെയോ പറയുന്നുണ്ട്. ഷഹി ആണെങ്കിൽ ഫാതിഹയെ കണ്ടതും എന്നെ നോക്കി ഒന്ന് ഇളിച്ചു. പിന്നെ ആമിയോട് എന്തൊക്കെയോ പറയാൻ തുടങ്ങി. ഞാൻ കണ്ണ് കൊണ്ട് ഷഹിയോട് ഒന്നും മിണ്ടല്ലേ എന്ന് കാണിച്ചു. എവിടെ ആ പിശാശ്ശ് എല്ലാം പറഞ്ഞെന്നു തോന്നുന്നു. ആമി എന്നെ നോക്കിപ്പേടിപ്പിക്കുന്നുണ്ട്. പടച്ചോനെ ഇവളെ ഇപ്പൊ ഇവിടുന്നു ഓടിച്ചില്ലെങ്കിൽ എന്റെ കോല ഇവള് നടത്തിക്കും.

അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്. നോക്കിയപ്പോ നമ്പർ ആയിരുന്നു. ഞാൻ ഫൈഹയോട് ഇപ്പൊ വരാമെന്നു പറഞ്ഞു മാറി നിന്നു. എന്നിട്ടും ആ ജന്തു അവിടെ തന്നെ നിക്കുന്നുണ്ട്.

ഫോൺ എടുത്തപ്പോ നമ്മളെ തറവാട്ടീന്നാ. മനസ്സിലായില്ലേ കസ്റ്റമർ കെയർ. ആദ്യമായി ഇവരെ കൊണ്ട് ഉപകാരം ഉണ്ടായി. ഞാൻ കുറച്ചു നേരം ഫോൺ ചെവിയിൽ വച്ച് നിന്ന്.

തിരിഞ്ഞു നോക്കിയപ്പോ ആ മാരണം പോയിട്ടുണ്ട്. അപ്പൊ ആമി വന്നു എന്നോട് ഓരോന്ന് പറഞ്ഞു തല്ലു പിടിച്ചു നിന്നു.

കുറച്ചു കഴിഞ്ഞതും സ്റ്റേജിലേക്ക് ഒരു വലിയ ടേബിൾ കൊണ്ട് വച്ചിട്ട് മൂന്നു കേക്ക് കൊണ്ട് വച്ചു. നടുക്ക് ഞങ്ങളെ ഫോട്ടോ വച്ചുള്ള കേക്ക്, രണ്ടു സൈഡിലും അവരുടെ ഫോട്ടോ വച്ചുള്ള കേക്കും കൊണ്ട് റാഫിയും ഷാഫിയും നിക്കുന്നു. മൂന്നുപേരും ഒരുമിച്ചു കേക്ക് മുറിച്ചു. 

മൂന്നാളും നമ്മളെ കെട്ടിയോളുമാർക്കു കേക്ക് വായിൽ വച്ചു കൊടുത്തു, അവര് തിരിച്ചും തന്നു. പിന്നെ കേക്ക് കൊണ്ട് ഫേഷ്യൽ ആയിരുന്നു. ഞങ്ങൾ കല്യാണചെക്കന്മാരും ഞങ്ങളെ ബീവിമാരും വേഗം സ്റ്റേജിന്ന് രക്ഷപ്പെട്ടു. ഈ ഡ്രെസ്സൊക്കെ മാറ്റിയിടാ പറഞ്ഞാൽ വല്യ പാടാണ്.

കുറച്ചു കഴിഞ്ഞപ്പോ ഉപ്പ വന്നു പോവാൻ ആയി എന്ന് പറഞ്ഞു. അത് കേട്ടതും ഒരുത്തി എന്റെ കൈ പിടിച്ചു അമുക്കാൻ തുടങ്ങി. പാവം പേടി കൊണ്ടാണെന്നു തോന്നുന്നു കയ്യൊക്കെ ഐസ് ആയിട്ടുണ്ട്. അറിയുന്ന ആൾക്കാരാണെന്നു പറഞ്ഞാലും കെട്ടിയോന്റെ വീട്ടിലേക്കു പോവുമ്പോ ഏതൊരു പെണ്ണിനും വിറക്കും.

ഞാൻ അവളെ കൈ പിടിച്ചു എന്നോട് ചേർത്തു നിർത്തി ചോദിച്ചു ''നീ എന്തിനാടീ ഇങ്ങനെ പേടിക്കുന്നെ, എന്റെ വീട്ടിലേക്കു എന്റെ കൂടെയല്ലേ വരുന്നേ... പിന്നെ എന്താ...'' അപ്പൊ അവളൊന്നു പുഞ്ചിരിച്ചു.

@@@@@@@@@@@@@@@@@@@@@@@

ഷാദ് എന്നെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും എന്തോ ഒരു ഉൾഭയം. അവരെ വീട്ടിൽ തന്നെ നിക്കണമെന്നാണ് ഉപ്പ പറഞ്ഞത്. എല്ലാരേയും അറിയാം അവരെ സ്നേഹവും. പക്ഷെ മുമ്പത്തെ അനുഭവങ്ങൾ നെഞ്ചിലങ്ങനെ കിടക്കുന്നോണ്ട് എന്തോ ഒരു പേടി.

ഞങ്ങൾ എല്ലാരും ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങി. എല്ലാരോടും നാളെ വരാമെന്നു പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. മുമ്പത്തെ പോലെ ആരും കരഞ്ഞില്ല. ഇക്കാക്കാസും ഉപ്പയുമൊക്കെ ചിരി ആയിരുന്നു. എന്നെ കുറെ കളിയാക്കി. അമീർക്കാ എന്നെ ചേർത്തു പിടിച്ചു ഷാദിന്റെ കയ്യിൽ എന്റെ കൈ ചേർത്തു വച്ചു. 

''പോന്നു പോലെ നോക്കുമെന്നു അറിയാം, എന്നാലും പറയാ കുറച്ചു കുരുത്തക്കേടുണ്ട്... തെറ്റ് ചെയ്‌താൽ ക്ഷമിക്കണം..'' ആമീർക്ക. 

''അതൊന്നും ഉറപ്പു പറയുന്നില്ല, കുരുത്തക്കേട് കാണിച്ചാൽ ഞാൻ ശിക്ഷ കൊടുക്കും...'' ഷാദ് എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു. ആ ശിക്ഷ എന്താണെന്ന് അറിയുന്ന കാരണം ഞാൻ അവനെ നോക്കി പേടിപ്പിച്ചു.

''ആ ചെറിയ അടിയൊക്കെ നല്ലതാ, പക്ഷെ അവളെ മനസ്സ് വേദനിപ്പിച്ചാൽ...'' അക്കുക്ക  പകുതിക്കു വച്ചു നിർത്തി.

''ഞങ്ങളൊരു വരവങ്ങു വരും.'' നിഷാദ്ക്കയാണ് അത് പറഞ്ഞത്. എല്ലാരും ചിരിച്ചു.

റാഫിയും ഷാഫിയും അവരെ ബീവിമാരും ഒരു കാറിലും ഞാനും ഷാദും ഷഹിയും ജാസിയും മറ്റൊരു കാറിലും കേറി. ഞങ്ങളെ കൂടെ എന്റെ വീട്ടുകാർ ആരും വരുന്നില്ല ഇപ്പൊ. രാത്രി അവിടെയാണ് ഫുഡ്, അപ്പൊ എല്ലാരും വരും.

കാർ ഗേറ്റ് കടന്നതും ഞാൻ അറിയാതെ ഷാദിന്റെ തോളിലേക്ക് ചാഞ്ഞു. എന്തോ എല്ലാരേയും വിട്ടു പോന്നപ്പോ ഒരു വേദന. പ്രത്ത്യേകിച്ചു അമീർക്കാനേ കാലങ്ങൾക്കു ശേഷം തിരിച്ചു കിട്ടിയിട്ട് കൂടെ നിക്കാൻ പറ്റിയില്ലല്ലോ എന്ന വേദനയും.

ഷാദ് മെല്ലെ എന്റെ തലയിൽ തലോടി തന്നു. പെട്ടെന്നാണ് ഷാദിന്റെ കൈ എന്റെ അരയിൽ ചുറ്റി എന്നെ അവനിലേക്ക്‌ കൂടുതൽ ചേർത്തിരുത്തിയത്. ഞാൻ തല പൊക്കി നോക്കിയപ്പോ കോന്തൻ ഇളിച്ചു കാണിച്ചു.

 ഞാൻ കൈ വിടീക്കാൻ നോക്കിയെങ്കിലും ഒരു രക്ഷയും ഇല്ല. കണ്ണുരുട്ടി കാണിച്ചപ്പോ ഡ്രാക്കുള കണ്ണിന്റെ മേലെ ഉമ്മ വച്ചു. ഞാൻ ആകെ എന്തോ പോലെ ആയിപ്പോയി പെട്ടെന്ന്. ഇപ്പൊ മുഖവും കൊണ്ട് എന്റെ മുഖത്തേക്ക് വരുവാ കൊരങ്ങൻ.

''ഈ കാറ് ഇരിക്കാൻ തീരെ സൗകര്യം ഇല്ല അല്ലെ..'' ജാസി പെട്ടെന്ന് ചോദിച്ചു.

''ഏയ് ആര് പറഞ്ഞു നല്ല വിശാലമായ സീറ്റ് ആണല്ലോ... മൂന്നാൾക്കു സുഗമായി ഇരിക്കാം.'' ഷാദ്.

''ആണോ, പക്ഷെ നിങ്ങളെ ഇരുത്തം കണ്ടാൽ പറയില്ല... വൺ സീറ്റർ കാർ ആണെന്നെ തോന്നൂ..'' ജാസി ചിരിച്ചോണ്ട് പറഞ്ഞതും ഷാദ് പിടി വിട്ടു. ഞാൻ വേഗം കുറച്ചു മാറി ഇരുന്നു.

''നീ മുന്നോട്ടു നോക്കി ഓടിക്കു ജാസീ..'' ഷാദ് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

''ആഹ് ഞാൻ മുന്നോട്ടു തന്നാ നോക്കുന്നെ, പക്ഷെ മുന്നിൽ കണ്ണാടി ഉണ്ടെന്നു മറക്കണ്ട...'' ജാസി പറഞ്ഞതും ഷഹി ചിരിക്കാൻ തുടങ്ങി. ഞാൻ ആകെ ചമ്മി ഷാദിനെ നോക്കിപ്പേടിപ്പിച്ചു. കൊരങ്ങൻ, വഷളൻ നാണക്കേടായി. നോക്കിയേ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ പുറത്തോട്ടു നോക്കി ഇരിക്കുന്നത് ഡ്രാക്കുള.

@@@@@@@@@@@@@@@@@@@@@@@

വീട്ടിലെത്തിയപ്പോ മുന്നിൽ തന്നെ എല്ലാരും നിപ്പുണ്ട്. ഉമ്മ വന്നു ഞങ്ങളെ കൈ പിടിച്ചു അവിടെ കസേരയിൽ ഇരുത്തി. എന്നിട്ടു പഴവും പാലും തന്നു. ഞങ്ങളെ വീട്ടിലും ഉണ്ടായിരുന്നു കേക്ക് മുറിക്കൽ, ജാസിയുടെ വക.

ആമി ഉമ്മ ഓരോ വട്ടം അവളെ അടുത്തേക്ക് വരുമ്പോളും പേടിയോടെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്. എന്റെ ഉമ്മ പാവം ആണെങ്കിലും മുമ്പത്തെ അനുഭവങ്ങൾ കാരണം അവൾക്കു നല്ല പേടി ഉണ്ട് എന്തെങ്കിലും പറയാനൊക്കെ. കുഴപ്പമില്ല ശരിയാക്കാം..

''വാ മക്കളെ അകത്തിരിക്കാം..'' എന്നും പറഞ്ഞു ഉമ്മ ഞങ്ങളെ കൈ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി. ആഗ്രഹം പോലെ ഞങ്ങൾ ഒരുമിച്ചു എന്റെ വീട്ടിലേക്കു കേറി. വര്ഷങ്ങള്ക്കു ശേഷം വീട്ടിലേക്കു കേറിയപ്പോ കണ്ണൊക്കെ നിറഞ്ഞു. ഞാൻ ഓടി കളിച്ച എന്റെ ഒരുപാട് ഓർമ്മകളുള്ള വീട്.. ഒരിക്കൽ എന്നോട് ഇറങ്ങിപ്പോവാൻ പറഞ്ഞ അതെ വീട്. ഒരിക്കലുമൊരു മടങ്ങിവരവ് പ്രതീക്ഷിച്ചതല്ല. പക്ഷെ ആമി അതൊക്കെ മാറ്റിമറിച്ചു, 

ഞാനും അവളും ഹാളിൽ സോഫയിൽ ഇരുന്നു. എന്റെ ഉപ്പന്റെയും ഉമ്മന്റേയും കുടുംബക്കാരൊക്കെ വന്നു ആമിയെ പരിചയപ്പെടുന്നുണ്ട്. ഇടയ്ക്കു ഒന്ന് രണ്ടു അലവലാതികൾ വന്നു ഇവളെക്കാൾ ഭംഗി ആദ്യത്തെ പെണ്ണായിരുന്നു, തന്നിഷ്ടം അല്ലാതെന്തു എന്നൊക്കെ പറയുന്നുണ്ട്. എനിക്കാകെ ദേഷ്യം വന്നു. 

ഞാൻ ആമിയെ നോക്കിയപ്പോ അവള് ശ്വാസം വലിച്ചു വിടാൻ ആക്ഷൻ കാണിച്ചു. ഞാൻ അങ്ങനെ ചെയ്തതും അവള് കണ്ണടച്ചു ഒരു മിനിറ്റ് നിക്കാൻ പറഞ്ഞു. അങ്ങനേം കൂടി ചെയ്തപ്പോ ഞാൻ ഓക്കേ ആയി. ദേഷ്യം ഒക്കെ പോയി. ഇല്ലെങ്കിൽ ആ അലവലാതികളെ എടുത്തു ചുമരിൽ തേച്ചേനെ.

പിന്നെ കുടുംബക്കാരൊക്കെ ഓരോരുത്തരായി പോവാൻ തുടങ്ങി. ഞങ്ങൾ വീട്ടുകാരും അത്യാവശ്യം ബന്ധുക്കളും മാത്രം ബാക്കിയായി. 

''മോളെ മോള് പോയിട്ട് ഡ്രസ്സ് ഒക്കെ മാറി റിലാക്സ് ആവ്, രാത്രി പിന്നെയും നിക്കേണ്ടതല്ലേ.'' ഉമ്മ വന്നിട്ട് പറഞ്ഞു.

പിന്നാലെ സിനാന ഇത്തയും ഷഹിയും വന്നിട്ട് ആമിയുടെ കൈ പിടിച്ചു കൊണ്ട് പോയി. പോവുന്നേനെ അവളെന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

പിന്നാലെ ഞാനും പോവാൻ നിന്നതും ഷഫുക്കയും ജാസിയും വന്നെന്നെ പിടിച്ചു വച്ചു.

''എങ്ങോട്ടാ മോനെ ഇങ്ങനെ മണപ്പിച്ചു പോവുന്നെ...'' ഷഫാദിക്ക

''അത് പിന്നെ ആമി... ഡ്രസ്സ് മാറാൻ.. അല്ല എനിക്ക് ഫ്രഷ് ആവാൻ..'' ഞാൻ പറഞ്ഞു. അപ്പോ രണ്ടാളും എന്നെ നോക്കിപ്പേടിപ്പിക്കാ.

''അയ്യടാ ആമി, ഒറ്റയ്ക്ക് ഫ്രഷായി ഡ്രെസ്സൊക്കെ മാറ്റിക്കോളും നിന്റെ സഹായം വേണ്ട. നടക്കിങ്ങോട്ടു കുറെ പണി ഉണ്ട്..'' എന്നും പറഞ്ഞു അവരെന്നെ പുറത്തേക്കു കൊണ്ട് പോയി. അവിടെ രാത്രിയെക്കുള്ള ഫുടൊക്കെ സെറ്റ് ആക്കുന്ന തിരക്കിൽ ആണ്. 

പണി ചെയ്യാൻ എന്നും പറഞ്ഞു പോയിട്ട് ഞാനും ഇക്കയും ജാസിയും കൂടി ഇരുന്നു കത്തി വെച്ചു. കുറെ നാളിന് ശേഷം ഞാൻ ഇക്കയുടെ അടുത്ത് കുറെ നേരം സംസാരിച്ചു. ഇക്കയാണെങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ്. ഞങ്ങൾ തമ്മിൽ എടാ പോടാ ബന്ധം ആയിരുന്നു. 

''ആഹാ പണി എടുക്കാൻ എന്നും പറഞ്ഞു വന്നിട്ട് മൂന്നും കൂടി സൊറ പറയാ...'' നോക്കിയപ്പോ ഉപ്പ.

''അങ്ങനൊന്നുമില്ല ഉപ്പാ..'' ഞാൻ പറഞ്ഞു.

''ഞങ്ങളിവന്റെ ദുബായ് ജീവിതമൊക്കെ അറിയുകയായിരുന്നു.'' ഷഫൂക്ക.

''അതെ ആ ഹോസ്പിറ്റലിലെ ശ്രീ കൃഷ്ണൻ ആയിരുന്നു എന്നാ കേട്ടത്. മൊത്തം പെൺപിള്ളേരും ഫാൻസ്‌ ആയിരുന്നു...'' ജാസി പറഞ്ഞതും ഉപ്പ എന്നെ ഒരു നോട്ടം. 

''അല്ലാഹ്, ഇല്ലേ ഉപ്പ ഇവൻ വെറുതെ പറയാ..'' ഞാൻ ജാസിയെ നോക്കി കണ്ണുരുട്ടി.

''എന്ത് ആയിരുന്നാലും ഇനി ആമി മോളെ അല്ലാതെ വേറെ ആരെയെങ്കിലും നോക്കുന്നത് കണ്ടാൽ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും, മനസ്സിലായോ എന്റെ മോന്..'' ഉപ്പ പറഞ്ഞതും ഞാൻ ഇളിച്ചു കൊണ്ട് തലയാട്ടി കാണിച്ചു.

''അങ്ങനെ പറഞ്ഞു കൊടുക്കെന്റെ ഉപ്പാ...'' ജാസി പറഞ്ഞു.

''നിന്നോടും കൂടിയാ പറഞ്ഞെ.. എന്റെ മോളെ അല്ലാതെ വേറെ ആരെയെങ്കിലും വായി നോക്കിയാ അപ്പൊ കാണാം.'' ഉപ്പ ജാസിയെ നോക്കി പറഞ്ഞു. അപ്പൊ ഞാനും ഇക്കയും ചിരിച്ചു. അത് കേട്ടതും ഉപ്പ ഷെഫുക്കാനേ ഒരു നോട്ടം.. ഇക്ക വേഗം ഞാൻ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല എന്ന രീതിയിൽ തലയാട്ടിയിട്ടു കണ്ണടച്ചു കാണിച്ചു. അത് കണ്ടതും ഉപ്പ ചിരിക്കാൻ തുടങ്ങി, കൂടെ ഞങ്ങളും.

പിന്നെ ഉമ്മ വന്നു എന്നോട് ഫ്രഷ് ആവാൻ പറഞ്ഞതും ഞാൻ എന്റെ റൂമിലേക്ക് നടന്നു. ഡോർ തുറന്നു കേറിയപ്പോ ആമി ഫ്രഷായി ഒരു മഞ്ഞ ചുരിദാറൊക്കെ ഇട്ടു കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഉണക്കുന്നു.

ഈ പെണ്ണെന്റെ കണ്ട്രോള് കളയാൻ കച്ചക്കെട്ടി ഇറങ്ങിരിക്കുകയാ. ഞാൻ അവളെയും നോക്കി നിന്ന് പോയി. അവളാണെങ്കിൽ ലോകത്തെ എല്ലാ പ്രശ്നവും അവളെ തലയിലാണെന്ന മട്ടിൽ എന്തോ ഓർത്തു നിക്കാണ്. അതോണ്ട് ഞാൻ വന്നതൊന്നും അറിയില്ല.

മെല്ലെ പിന്നിൽ പോയി നിന്നു, എവിടെ ആരറിയാൻ. പിന്നിലൂടെ ചേർത്ത് പിടിച്ചതും പെണ്ണൊന്നു പിടഞ്ഞു പോയി. 

''എന്റുമ്മാ... പേടിച്ചു പോയല്ലോ കോന്താ..'' ആമി നെഞ്ചിൽ കൈ വച്ച് പറഞ്ഞിട്ട് എന്റെ കയ്യിൽ പിച്ചി.

''ആണോ സ്വപ്നം കണ്ടു നിന്നതും പോരാ, ഞാൻ വന്നിട്ട് എത്ര നേരമായെന്നറിയോ... എന്തായിരുന്നു ഇത്ര ആലോചിക്കാൻ..'' ഞാൻ എന്റെ താടി അവളുടെ ഷോൾഡറിൽ വച്ചിട്ട് പറഞ്ഞു.

''ഒന്നുമില്ല, ഞാൻ ഓരോന്ന് ചിന്തിച്ചു പോയതാ. ഷാദിന്റെ ഉമ്മ അല്ല നമ്മളെ ഉമ്മാനെ പറ്റി. ആദ്യമൊക്കെ നല്ല പേടിയുണ്ടായിരുന്നു സംസാരിക്കാൻ. അത് മനസ്സിലായിട്ടാണെന്നു തോന്നുന്നു ഇപ്പൊ എന്റെ അടുത്ത് വന്നിട്ട് കുറെ സംസാരിച്ചു. എന്റെ പേടിയൊക്കെ മാറ്റി. സ്വന്തം ഉമ്മാനെ പോലെ കണ്ടാ മതി എന്ന് പറഞ്ഞു, എത്ര നല്ല ഉമ്മ. ഇനി ഉപ്പാനെ കൂടി ഒന്ന് ചാക്കിലാക്കണം.'' ആമി.

''ഉപ്പ ഇച്ചിരി കലിപ്പനാ മോളെ.. മുൻകോപം കൂടുതലാ, പക്ഷെ ഉള്ളിൽ മുഴുവനും സ്നേഹമാ.. എന്റെ ഉമ്മയും ഉപ്പയും അല്ലെ. '' ഞാൻ കോളർ പൊക്കിയിട്ടു പറഞ്ഞു.

''ആ ഒരു കുറവ് മാത്രമേ രണ്ടാൾക്കും ഉള്ളൂ..'' ആമി ചിരിച്ചോണ്ട് പറഞ്ഞു.

''ആഹാ വന്നപ്പോ തന്നെ എനിക്കിട്ടു താങ്ങുന്നോ... നിന്നെ ഇന്ന്...'' എന്നും പറഞ്ഞു അവളെ എന്നിലേക്ക്‌ ചേർത്ത് ആ കഴുത്തിൽ എന്റെ പല്ല് ആഴ്ത്തി.

''ആഹ്..'' അവളെന്നെ പിടിച്ചു തള്ളി മാറ്റിയിട്ട് അലറി അവിടെ കൈ കൊണ്ട് തടവാൻ തുടങ്ങി... 

''ഡ്രാക്കുള തന്നെ, ഉമ്മാ എന്തൊരു വേദന...'' എന്നും പറഞ്ഞു ആമി തുള്ളിക്കളിക്കാൻ തുടങ്ങി.

''അച്ചോടാ നല്ലോണം വേദനിച്ചോ... എവിടെ കാണിച്ചേ എന്റെ മുത്ത്...'' എന്നും പറഞ്ഞു ഞാൻ അവളെ മുടി മാറ്റി നോക്കി. നല്ല ചുവന്നു തുടുത്തു കിടപ്പുണ്ട്, എന്റെ മുപ്പത്തിരണ്ട് പല്ലും തെളിഞ്ഞു കാണാം... മെല്ലെ അങ്ങോട്ട് മുഖമടുപ്പിക്കാൻ തുടങ്ങി.

''നിനക്ക് ഇത് തന്നെയാണോടാ പണി..'' ശബ്‌ദം കേട്ട് നോക്കിയതും ഷെഫുക്ക സിനാന ഇത്ത ജാസി ഷഹി എന്തിനു ഉമ്മയും ഉപ്പയും വരെ ഉണ്ട്. ആമി ചാടി തുള്ളി പോയി ഷാളൊക്കെ ഇട്ടു ഡീസന്റായി. ഉപ്പയും ഉമ്മയും ഒരു പുഞ്ചിരിയും പാസാക്കി പോയി.

''ഒന്ന് ഡോർ എങ്കിലും അടച്ചൂടെ..'' ജാസി.

''നിങ്ങളെയൊക്കെ ആരെങ്കിലുമിപ്പോ ഇങ്ങോട്ടു വിളിച്ചോ...'' ഞാൻ കലിപ്പോടെ ചോദിച്ചു. ഇല്ലെങ്കിൽ എല്ലാരും കൂടി കളിയാക്കി കൊല്ലും.

''ഇവളുടെ അലർച്ച കേട്ട് വന്നതാ... ഞങ്ങള് കരുതി വല്ല പ്രേതവും പിടിച്ചെന്ന്.... പക്ഷെ പിടിച്ചത് ഡ്രാക്കുളയാണെന്നു വന്നപ്പോളല്ലേ മനസ്സിലായെ.'' സിനാന ഇത്ത നൈസ് ആയിട്ട് എനിക്കിട്ടു താങ്ങി. ഞാൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു.

''ആഹ് മതി മതി. നമ്മളെ ഓഫീസിലുള്ളവർ ഒക്കെ ഇപ്പൊ വരും. പിന്നെ ഇവളെ വീട്ടുകാരും. നിങ്ങള് റെഡി ആവാൻ നോക്ക്...'' ഷെഫുക്ക.

''ആഹ് നിങ്ങള് പൊയ്ക്കോ, ഞങ്ങള് റെഡി ആയിട്ട് വരാം.'' ഞാൻ പറഞ്ഞു.

''അയ്യോ വേണ്ട മോനെ, അവള് ഇവിടുന്നും നീ അപ്പുറത്തെ റൂമിനും റെഡി ആവും. വന്നേ..'' എന്നും പറഞ്ഞു ഷെഫുക്ക എന്റെ കൈ പിടിച്ചു പുറത്തേക്കു നടന്നു.

''എന്റെ ഡ്രസ്സ് ഇവിടെയാ..'' ഞാൻ പറഞ്ഞു.

''അല്ലല്ലോ അവിടെയാ...'' ജാസി പറഞ്ഞു. ഞാൻ ആമിയെ നോക്കിയപ്പോ കഴുത്തിൽ കൈ വച്ച് എന്നെ നോക്കിപ്പേടിപ്പിക്കാ. ഞാൻ ഒന്ന് പല്ലിളിച്ചു കാണിച്ചു. എന്നിട്ടൊരു ഫ്ലയിങ് കിസ്സും കൊടുത്തു. അവളതു ചുരുട്ടി കൂട്ടി നിലത്തിട്ടു ചവിട്ടി. അത് കണ്ടിട്ട് എല്ലാ ദുഷ്ടന്മാരും ചിരിക്കാ.

@@@@@@@@@@@@@@@@@@@@@@@

ഈ ഷാദിന് ഒരു ബോധവും ഇല്ല. ആകെ നാണം കെട്ടു. കഴുത്താണെങ്കിൽ വേദനിച്ചിട്ടു പാടില്ല, ഡ്രാക്കുള.

''ആമി ധാ ഇതാ ഡ്രെസ്സ് മാറിയിട്ട് വന്നോ...'' ഇത്ത എന്റെ നേരെ ഒരു ക്രീം ആൻഡ് ഗോൾഡ് മിക്സ് ആയിട്ട്  പേർൾസ് വച്ച ഗൗൺ നീട്ടി. ഞാനതു വാങ്ങി ബാത്‌റൂമിൽ പോയി ഇട്ടിട്ടു വന്നു. 

ഇത്ത എന്നെ കസേരയിൽ ഇരുത്തി മുടി കെട്ടിത്തരാൻ തുടങ്ങി. മുടി പൊക്കി ബൺ ആക്കി കെട്ടിത്തന്നു. അത് കഴിഞ്ഞതും ഇത്ത ചിരിക്കാൻ തുടങ്ങി. എന്താണെന്നും ചോദിച്ചു ഷഹി വന്നപ്പോ ഇത്ത എന്തോ ചെവിയിൽ പറഞ്ഞു കൊടുത്തു അപ്പൊ ഷഹിയും തുടങ്ങി.

എന്താ എന്ന് ചോദിച്ചപ്പോ ചോദിക്കണ്ട തോന്നിപ്പോയി. അവര് നേരത്തെ ഷാദ് കടിച്ച പാട് കണ്ടിട്ടാ ചിരിക്കുന്നെ. അത് നല്ല നീല കളർ ആയിട്ടുണ്ട്. ആകെ നാണം കെട്ടു. ഇത്ത പോട്ടെ എന്ന് പറഞ്ഞിട്ട് മേക്അപ്പ് വച്ച് കവർ ചെയ്തു തന്നു. ഒരു ഗോൾഡൻ കളർ ഷാൾ എന്റെ തലയിലൂടെ ഇട്ടു തന്നു. പിന്നെ ഫുള്ള റെഡി ആയി താഴേക്കിറങ്ങി. 

അപ്പോളേക്കും ഷാദും എത്തി. അവനും എന്റെ ഡ്രെസ്സിന്റെ അതെ കളർ കോമ്പിനേഷൻ ഉള്ള ഷെർവാണിയാണ്. എന്നെ കണ്ടപ്പോ കണ്ണിമ വെട്ടാതെ നോക്കി നിന്നു. ജാസി പോയി ഒരു കൊട്ട് കൊടുത്തപ്പോ തലയും തടവി എന്നെ നോക്കി അടിപൊളി എന്ന് ആക്ഷൻ കാണിച്ചു.

പിന്നെ ഞങ്ങള് ഒരുമിച്ചു പുറത്തെ സ്റ്റേജിലേക്ക് പോയി. അവരുടെ ബിസിനെസ്സ് റിലേറ്റഡ് ആയിട്ടുള്ള കുറെ ആൾക്കാർ വന്നു പരിചയപ്പെട്ടു. നിന്നു നിന്നു കാലു കഴക്കൻ തുടങ്ങി. 

കുറച്ചു കഴിഞ്ഞു എന്റെ വീട്ടുകാരൊക്കെ വന്നു. റാഫിയും ഷാഫിയും വന്നു എന്നോടും ഷാദിനോടും സംസാരിച്ചു കുറച്ചു സമയം നിന്നിട്ടു പോയി. ഇന്ന് അവരുടെ ഭാര്യമാരുടെ വീട്ടിലാണ് രാത്രി. ഫസ്റ്റ് നയിട്ടല്ലേ ലേറ്റ് ആക്കണ്ടാന്നു വച്ചെന്ന്. ഇക്കാക്കാസും ഇത്താത്താസും നല്ലോണം വന്നു കളിയാക്കുന്നുണ്ട്. വേറൊന്നുമല്ല ഷെഫുക്ക വന്നപ്പോ തന്നെ നേരത്തെ നടന്നതൊക്കെ അവർക്കു പറഞ്ഞു കൊടുത്തു, എന്താ ചെയ്യാ. 

കുറച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ പോയി. നല്ല വിശപ്പുണ്ടായിരുന്നു. പക്ഷെ എന്തോ ഒന്നും ഇറങ്ങുന്നില്ല. ഷാദ് ഇക്കാക്കാസിനോടും ഷെഫുക്കാനോടും ജാസിയോടും കത്തി അടിച്ചു ഫുഡ് കഴിക്കുന്നുണ്ട്. അപ്പൊ ഷാനയും ഷീനയും വന്നു കൂടെ നിഷാദ്ക്കയും നിഹാദ്ക്കയും ഉണ്ട്. 

''ആഹാ ഇപ്പോളാ വരുന്നേ...'' അവരെ കണ്ടപ്പോ ഷാദ് എന്റെ അടുത്തേക്ക് വന്നു ചോദിച്ചു. അപ്പൊ അവര് നാലും ചിരിക്കാ.

''എന്താ ഒരു കള്ളചിരിയൊക്കെ.'' ഞാൻ ചോദിച്ചു.

''ഏയ് ഒന്നുമില്ല. ഞങ്ങളൊന്നു ഹോസ്പിറ്റൽ വരെ പോയി അതാ വൈകിയേ.'' ഷീന പറഞ്ഞു.

''അയ്യോ എന്ത് പറ്റി.. നാഷിയും ഫസ്‌നയും വന്നില്ലേ.. ഉമ്മ എവിടെ... ഞങ്ങളോടിപ്പോഴും ദേഷ്യം ആണോ...'' ഷാദ് ഒറ്റയടിക്ക് കുറെ ചോദ്യം ചോദിച്ചു.

''നിർത്തി നിർത്തി ചോദിക്കു അളിയാ... ഓരോന്നായി പറഞ്ഞു തരാം...'' നിശൂക്ക ചിരിച്ചോണ്ട് പറഞ്ഞു.

''അതന്നെ... ഉമ്മാക്ക് നിങ്ങളോടു ഒരു ദേഷ്യവും ഇല്ലാ എന്ന് പറയുന്നില്ല. ചെറിയ ദേഷ്യം ഉണ്ട്, അതൊക്കെ ശരിയായിക്കോളും.'' നിഹാദ്ക്ക പറഞ്ഞു.

''പിന്നെ രാവിലെ മുതലേ നിന്നതു കാരണം ഫസ്‌ന ആകെ ടയേർഡായി. ഇപ്പൊ ഏഴു കഴിഞ്ഞില്ലേ... അതോണ്ട് അവര് വന്നില്ല. നാശിക്ക അവളെ കൂടെ നിന്നു.'' ഷീന പറഞ്ഞു.

''അപ്പോ അവരെയും കൊണ്ടാണോ ഹോസ്പിറ്റലിൽ പോയത്...'' ഞാൻ ചോദിച്ചു.

''അല്ല അതൊരാൾ ഇങ്ങോട്ടു വരാൻ ഇറങ്ങിയപ്പോ തല കറങ്ങി വീണു. അവരേം പൊക്കി പോയതാ..'' നിശൂക്ക ഷാനയെ ഇടംകണ്ണിട്ടു നോക്കി പറഞ്ഞു. അവളാണെങ്കിൽ ആരോ പെണ്ണ് കാണാൻ വന്ന പോലെ മുഖവും താഴ്ത്തി നാണിച്ചു നിക്കാ. ഇപ്പൊ ആ അഹങ്കാരവും പൊങ്ങച്ചവും ഒന്നും ഇല്ല ആ മുഖത്ത്. നല്ലൊരു പുഞ്ചിരി മാത്രം.

''അതാരാ വീണേ...'' ഷാദ് ചോദിച്ചു.

''ദേ ഇവളാ..'' എന്നും പറഞ്ഞു ഷീന ഷാനയെ കാണിച്ചു തന്നു.

''എന്നിട്ടു ഡോക്ടർ എന്ത് പറഞ്ഞു.'' ഞാൻ ചോദിച്ചു.

''കാര്യമായിട്ട് ഒന്നുമില്ല, അയാൾക്ക് ചികിൽസിക്കാൻ പറ്റിയ രോഗം അല്ല. നാളെ ഒരു ഗൈനക്കോളജിസ്റിനെ കാണാൻ പറഞ്ഞു.'' എന്നും പറഞ്ഞു നിശൂക്ക ചിരിച്ചു.

''യാ അല്ലാഹ് സത്യം ആണോ..'' എന്നും ചോദിച്ചു ഞാൻ ഷാനയെ കെട്ടിപ്പിടിച്ചു.

''അതെ.. എനിക്ക് ചെറിയൊരു സംശയം ഉണ്ടായിരുന്നു...'' ഷാന പറഞ്ഞു.

''അൽഹംദുലില്ലാ... ഇന്ന് നല്ല ദിവസം തന്നെ. ഇന്ന് കേൾക്കുന്ന രണ്ടാമത്തെ നല്ല വാർത്തയാ ഇത്..'' ഞാൻ പറഞ്ഞു. എന്റെ രണ്ടു സഹോദരിമാർ അമ്മയാവാൻ പോവുന്നു. എനിക്ക് സന്തോഷം കൊണ്ട് നിക്കാൻ പറ്റാത്ത അവസ്ഥയായി.

''ചിലവുണ്ട് മോനെ...'' എന്നും പറഞ്ഞു ഷാദ് നിശൂക്കാനേ കെട്ടിപ്പിടിച്ചു.

''അതൊക്കെ തരാം മോനെ.. പിന്നെ ഒരുപാട് നന്ദി ഉണ്ട്.. '' നിശൂക്ക പറഞ്ഞു.

''എന്തിനു'' ഷാദ്.

''ഇന്ന് ഷാദ് എല്ലാം ശരിയാക്കിയില്ലായിരുന്നെങ്കിൽ ഈ വാർത്ത ഞാൻ കേൾക്കുമ്പോ ഒരിക്കലും അത് സന്തോഷിച്ചു കൊണ്ടായിരിക്കില്ല കേള്ക്കാ... ഇപ്പൊ ഐഎം സൊ ഹാപ്പി.'' നിശൂക്ക ഷാനയെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു.

പിന്നെ വീട്ടുകാരൊക്കെ വന്നു അവളെ പൊതിഞ്ഞു. ഇക്കാക്കാസൊക്കെ കൈവെള്ളയിൽ വച്ച് നടക്കായിരുന്നു. നമ്മളെ നോ മൈൻഡ്. അപ്പൊ ഇച്ചിരി കുശുമ്പ് തോന്നാതില്ല. പക്ഷെ ഞാൻ ഹാപ്പി ആണ്. അവൾക്കു സന്തോഷം മാത്രം കിട്ടട്ടെ എന്ന് പ്രാർത്ഥിച്ചു.

അപ്പോഴാണ് എന്റെ ഉപ്പയും ഷാദിന്റെ ഉപ്പയും മറ്റൊരു പ്രായമായ ആളും ഒരുമിച്ചു നിന്നു സംസാരിക്കുന്നതു കണ്ടത്. എന്നെ കണ്ടപ്പോ ഉപ്പ കൈ കാണിച്ചു വിളിച്ചു, കൂടെ ഷാദിനെയും.

ഷാദ് അവരെ അടുത്തെത്തിയതും ശ്രീഅച്ഛാ എന്നും പറഞ്ഞു അയാളെ കെട്ടിപ്പിടിച്ചു. എന്നിട്ടു എനിക്ക് പരിചയപ്പെടുത്തി തന്നു. ഷാദിന്റെ ഉപ്പാന്റെ ക്ലാസ്സ്‌മേറ്റ് ആണ് ആള് വളരെ അടുത്ത സുഹൃത്ത്, ശ്രീധരൻ.  അവർക്കു മക്കളില്ല. ചെറുപ്പം തൊട്ടു ഷാദിനെ ഭയങ്കര കാര്യം ആണ്. ഷാദിന് തിരിച്ചും. അതവരെ സംസാരം കേൾക്കുമ്പോ മനസ്സിലാവുന്നുണ്ട്.

''എന്നാലും ഭയങ്കര അതിശയം ആയിപ്പോയി നിന്നെ ഇവിടെ വച്ച് കാണുമെന്നു കരുതിയെ ഇല്ല.'' ശ്രീഅച്ചൻ എന്റെ ഉപ്പാനോട് പറഞ്ഞു. അപ്പൊ ഞാനും ഷാദും സംശയത്തോടെ അവരെ നോക്കി.

''ശ്രീ എന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട് കുറെ കാലം. ഞങ്ങള് നല്ല ഫ്രണ്ട്സ് ആണ്.'' ഉപ്പ പറഞ്ഞു. അപ്പൊ രണ്ടു ഉപ്പമാരുടെയും കോമൺ ഫ്രണ്ട് ആണ്.

''എന്നാലും എന്റെ ആഗ്രഹം കാലങ്ങൾക്കു ശേഷം ആണെങ്കിലും നടന്നല്ലോ, സന്തോഷം ആയി.'' ശ്രീ അച്ഛൻ പറഞ്ഞു.

''എന്ത് ആഗ്രഹം..'' ഷാദ് ചോദിച്ചു.

പിന്നീട് അങ്ങേരു പറഞ്ഞ കാര്യം കേട്ട് ഞാനും ഷാദും പരസ്പരം നോക്കി നിന്നുപോയി. അടുത്തുള്ള കറിപാത്രം എടുത്തു സ്വയം തലയിലേക്കൊഴിച്ചാലോ എന്ന് വരെ തോന്നിപ്പോയി. പിന്നെ ചൂടുള്ളൊണ്ട് പൊള്ളുമല്ലോ കരുതി അത് വിട്ടു......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story