ഡിവോയ്‌സി: ഭാഗം 7

divoysi

രചന: റിഷാന നഫ്‌സൽ

അവള് പറഞ്ഞത് കേട്ടു ഞങ്ങള് മൂന്നാളും ഷോക്ക് ആയി നിക്കാ.. ഒരാവേശത്തിനു അങ്ങനൊക്കെ പറഞ്ഞെങ്കിലും അതിന്റെ സീരിയസ്നെസ്സ് ഇപ്പോളാണ് ഓർക്കുന്നത്. പക്ഷെ വേറെ മാർഗമില്ല. ''ഓക്കേ എനിക്കും സമ്മതം.'' ഞാൻ സച്ചുവിനെ നോക്കി. അവൻ ആകെ ദേഷ്യത്തിൽ ആണ്. ''ആമി നീ ഇത് എന്ത് ചിന്തിച്ചിട്ടാ.. നിന്റെ ഭാവിയെ പറ്റി ഓർത്തോ.. നീ ചെറുപ്പമാ. നല്ലൊരാളെ കല്യാണം കഴിച്ചു പുതിയൊരു ജീവിതം തുടങ്ങാൻ പറ്റും.'' സച്ചു ദേഷ്യത്തോടെ പറഞ്ഞു. അപ്പൊ ഞാൻ എന്താ മോശം ആണോ... ''അല്ലെങ്കിൽ നമുക്ക് വേറെ എവിടേലും നോക്കാം.. എവിടെ എങ്കിലും ജോലി കിട്ടാതിരിക്കൂലാലോ...'' ചാരു പറഞ്ഞു. ''ഇനി വേറൊരു കല്യാണം എന്റെ ജീവിതത്തിൽ ഉണ്ടാവില്ല സച്ചുവേട്ടാ.. പിന്നെ മറ്റൊരു ജോലി ഒന്നും ശരി ആവില്ല. ഇത് തന്നെയാ നല്ലതു.. ഞാൻ തീരുമാനിച്ചു. തീയതി എപ്പോളാണെന്നു പറഞ്ഞാ മതി.'' എന്നും പറഞ്ഞു അവള് ജോലി ചെയ്യാൻ തുടങ്ങി. ''സച്ചൂ ഷാദ് നിങ്ങളറിഞ്ഞോ, നമ്മളെ സാജൻ ഡോക്ടർ സ്ലിപ് ആയി വീണു തല ടേബിളിൽ ഇടിച്ചു.

അവിടെ എമർജൻസി റൂമിൽ ഉണ്ട്.'' ശരൺ ആണ് വന്നു പറഞ്ഞത്.. അവൻ നേഴ്സ് ആണ്.. ഞാൻ ആ വവ്വാലിന്റെ മുഖത്തേക്ക് നോക്കി. ഇവളല്ലേ ഇപ്പൊ അയാളെ കാണാൻ പോയത്. അവള് ഞാൻ നോക്കുന്നത് കണ്ടു. പെട്ടെന്ന് തന്നെ മുഖം തിരിച്ചു. ''വാ സച്ചു നമുക്കൊന്നു നോക്കാം...'' എന്നും പറഞ്ഞു ഞങ്ങൾ അങ്ങോട്ട് പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@ ഇത് തന്നെയാ നല്ല മാർഗം. അതാവുമ്പോൾ ആരുടേയും ജോലി പോവില്ല. പക്ഷെ സച്ചുവേട്ടനും ചാരുവും എന്നോട് പിണങ്ങി, മിണ്ടുന്നില്ല. ''ചാരൂ പ്ളീസ്.. ഞാൻ പറയുന്ന കേൾക്ക്..'' ഞാൻ അവളെ പിന്നാലെ പോയി. ''എനിക്കൊന്നും കേൾക്കണ്ട. നീയൊരു കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നത് കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഞാനും സച്ചുവേട്ടനുമാ.. പക്ഷെ അതിങ്ങനെ വേണ്ട മോളെ.. ആദ്യത്തെ കല്യാണത്തിൽ നിന്നും തന്നെ നിനക്ക് ആവശ്യത്തിനുള്ള ഓർമ്മകൾ കിട്ടീട്ടില്ലേ... പിന്നിങ്ങനൊരു പരീക്ഷണം എന്തിനാ..'' ചാരു പറഞ്ഞു.

''ഇനിയൊരു കല്യാണവും ജീവിതവും ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല ചാരൂ..'' ഞാൻ പറഞ്ഞു. ''എന്നാ വേറെ ജോലി നോക്കാലോ..'' ചാരു പറഞ്ഞു.. ''അത് നടക്കില്ല... അതിനയാള് സമ്മതിക്കില്ല.'' എന്ന് പറഞ്ഞപ്പോളേക്കും എന്റെ ശബ്ദം ഇടറി.. ''ആര്...'' ചാരു ചോദിച്ചു. ''സാജൻ ഡോക്ടർ..'' ഞാൻ പറഞ്ഞു. നേരത്തെ നടന്നതൊക്കെ എന്റെ മുന്നിൽ തെളിഞ്ഞു വന്നു. ചാരു പോയപ്പോ പേടിച്ചിട്ടാണേലും ഞാൻ അയാളുടെ അടുത്തേക്ക് പോയി. ''മേ ഐ കം ഇൻ സർ...'' ''യെസ് കം ഇൻ..'' ''എന്തിനാ സാർ കാണണമെന്ന് പറഞ്ഞത്...'' ഞാൻ ചോദിച്ചു. ''ഓ താനായിരുന്നോ, കം സിറ്റ്.'' ''നോ താങ്ക്യൂ സാർ.'' ''ഓ കം ഓൺ സിറ്റ്. ഫോര്മാലിറ്റി ഒക്കെ എന്തിനാടോ, അതും നമ്മടെ ഇടയിൽ.'' അയാൾ പറഞ്ഞത് എവിടെയോ കൊണ്ടൊന്നു ഒരു സംശയം. ഞാൻ സാറിന്റെ ഓപ്പോസിറ്റുള്ള കസേരയിൽ ഇരുന്നു. ''ആമീ ഞാൻ അറിഞ്ഞു തന്റെ പ്രോബ്ലെംസ്. ജോലിക്കു ഒരു പ്രശ്നം ഉണ്ടായിട്ടു താനെന്താ എന്നോട് പറയാഞ്ഞേ..'' ഡോക്ടർ അങ്ങനെ പറഞ്ഞതും എനിക്കാകെ അത്ഭുതം തോന്നി. ''സാർ അത് പിന്നെ...''

''താൻ അപ്പൊ എന്നെ ഒരിക്കെലും ഒരു ഫ്രണ്ടായിട്ടു കണ്ടിട്ടില്ല അല്ലെ..'' സാർ പറഞ്ഞു. ''സർ അങ്ങനല്ല... ഞാൻ ബുദ്ധിമുട്ടിക്കണ്ടാ വിചാരിച്ചിട്ടാ.. ഞാൻ പറഞ്ഞൊപ്പിച്ചു.'' പടച്ചോനെ ഞാൻ ഇയാളെ പറ്റി വിചാരിച്ചതൊക്കെ തെറ്റായിരുന്നോ.. ''താൻ ടെൻഷൻ അടിക്കേണ്ട. തന്റെ ജോലിക്കു ഒരു പ്രശ്നവും പറ്റില്ല. ഞാൻ നോക്കിക്കൊള്ളാം...'' സാർ പറഞ്ഞതും എനിക്ക് സന്തോഷം അടക്കാൻ പറ്റിയില്ല. ''താങ്ക്സ് സാർ.. ഒരുപാട് നന്ദി ഉണ്ട്..'' ഞാൻ പറഞ്ഞു. ''അതെന്താടോ, നന്ദി മാത്രമേ ഉള്ളൂ...'' സാർ ചോദിച്ചപ്പോ എനിക്ക് മനസിലായില്ല. ''എനിക്ക് മനസിലായില്ല സാർ..'' ഞാൻ പറഞ്ഞു. ''ഒന്നൂല്ലെടോ, ഞാൻ ഈ വ്യാഴാഴ്ച രാത്രി അജ്മാനിൽ ഒരു റിസോർട്ടിൽ പോവുന്നുണ്ട്.. കൂടെ ആരുമില്ലാതെ വിഷമിച്ചു ഇരിക്കുവാരുന്നു. താൻ വാ എന്റെ കൂടെ, നമുക്ക് അടിച്ചു പൊളിച്ചു ശനിയാഴ്ച രാവിലെ തിരിച്ചു വരാം.'' അയാൾ അത് പറഞ്ഞതും ഞാൻ എണീറ്റു. ''സാർ ഇത്ര ചീപ്പ് ആണെന്ന് ഞാൻ കരുതിയില്ല.'' എന്ന് പറഞ്ഞതും അയാളുടെ മുഖം മാറി. അയാൾ സീറ്റിൽ നിന്നും എണീറ്റു എന്റടുത്തേക്കു വന്നു.

''അതേടീ ഞാൻ ചീപ്പാ... നിന്നെ എന്റെ മുന്നിൽ വരുത്താൻ വേണ്ടി തന്നെയാ കുറച്ചു കഷ്ട്ടപെട്ടിട്ടു ആണെങ്കിലും ഞാൻ നിന്റെ പേര് ആ ലിസ്റ്റിൽ ഇട്ടതു. പക്ഷെ നീ വന്നില്ല. അപ്പൊ പിന്നെ ഞാൻ തന്നെ വിളിക്കാന്നു വിചാരിച്ചു. അത് കേട്ടതും ഞാൻ ആകെ ഷോക്ക് ആയി. ''സാർ കഷ്ടപെട്ടതു വെറുതെ ആവും, ഞാൻ ജോലി വേണ്ടെന്നു വച്ച് പോവും.'' എന്ന് പറഞ്ഞിട്ട് ഞാൻ തിരിച്ചു നടന്നു. ''എന്നിട്ടു നീ എന്ത് ചെയ്യും. നിനക്കിവിടുന്നു കിട്ടുന്ന സെർറ്റിഫിക്കറ്റിൽ ഞാനൊരു റെഡ് മാർക്ക് അങ്ങ് ഇടും.. പിന്നെ ഒരു ജോലി കിട്ടുന്നത് എനിക്ക് കാണണം..'' എന്നും പറഞ്ഞു അയാൾ എന്റെ കയ്യിൽ പിടിച്ചു. ''സാർ വിട് പ്ളീസ്.. ജോലി പോയി നാട്ടിൽ പോവേണ്ടി വന്നാലും ഞാൻ തന്റെ അടുത്തേക്ക് വരുമെന്ന് താൻ സ്വപ്നം കാണണ്ട.'' എന്നും പറഞ്ഞു ഞാൻ ആ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അയാൾ വിട്ടില്ല. ''പിന്നെ, നീ നാട്ടിലേക്ക് പോവില്ല, എന്താണ് എന്ന് അറിയില്ലെങ്കിലും നിനക്കെന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു എനിക്കറിയാം.'' എന്നും പറഞ്ഞു അയാൾ എന്നെ കയറി പിടിക്കാൻ പോയി.

അപ്പൊ തന്നെ കയ്യിൽ കിട്ടിയ ഒരു പേപ്പർ വെയിറ്റ് വച്ച് അയാളെ തലക്കൊന്നു കൊടുത്തു. ''ഇത് വെറും സാമ്പിൾ, ഇനി ഇമ്മാതിരി പോക്കിരിത്തരം കാണിച്ച ഈ ആമി ആരാണെന്നു താൻ അറിയും.'' എന്നും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. എന്റെ അവസ്ഥ ആലോചിച്ചു എനിക്കാകെ സങ്കടം വന്നു. ''ഇവിടെ എത്തിയപ്പോളാ ആ ഡ്രാക്കുള നിങ്ങളോടു ആ കാര്യങ്ങൾ പറയുന്നത് കേട്ടത്. ഇനി എന്തായാലും അയാള് എന്നെ വെറുതെ വിടില്ല. അപ്പൊ ഇതല്ലേ നല്ലതു.'' ''അപ്പൊ നീ ആണോ അയാളെ അടിച്ചേ..'' ചാരു ചോദിച്ചു. ഞാൻ അതെയെന്ന് തലയാട്ടി. ''കൊട് മോളെ കൈ, അയാൾക്കതിന്റെ ഒരു കുറവ് ഇണ്ടായിരുന്നു. വളരെ നന്നായി. അപ്പൊ നിന്റെ തീരുമാനത്തിന് ഞാൻ സപ്പോർട്. സച്ചുവേട്ടനെ നമുക് സമ്മതിപ്പിക്കാം.'' അപ്പോളേക്കും സച്ചുവേട്ടനും ഡ്രാക്കുളയും തിരിച്ചെത്തി. ''എങ്ങനെ ഉണ്ട് അയാൾക്..'' ചാരു ചോദിച്ചു. ''വല്യ കുഴപ്പമില്ല. ഒരു ആറു സ്റ്റിച് ഇടേണ്ടി വന്നു. പക്ഷെ എനിക്ക് കണ്ടിട്ട് വീണതാണെന്നു തോന്നുന്നില്ല. ആരോ നല്ല താങ്ങു കൊടുത്ത മാതിരി ഉണ്ട്.'' സച്ചുവേട്ടൻ സംശയത്തോടെ എന്നെ നോക്കി. എനിക്കതു കേട്ടിട്ടു ചിരി വന്നു. ഞാൻ വേഗം മുഖം തിരിച്ചു. അപ്പൊ ദേ ആ ഡ്രാക്കുള ഉണ്ട കണ്ണും ഉരുട്ടി എന്നെ പേടിപ്പിക്കുന്നു.

ഞാൻ വേഗം ബാത്റൂമിലേക്കു നടന്നു. @@@@@@@@@@@@@@@@@@@@@@@@ ഇവളെന്തിനാ സച്ചു അങ്ങനെ പറഞ്ഞപ്പോ ചിരിച്ചേ. ഇനി ഇവളാണോ അവനിട്ടു താങ്ങിയത്. അതിനു ഇവളെ സ്വഭാവം വച്ച് അങ്ങനെ ചെയില്ലല്ലോ. ആഹ് ഏതായാലും ഈ കുരിശ് എന്റെ തലയിലാവാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് എഗ്രിമെന്റ് ഒപ്പിടീച്ചേ പറ്റൂ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നിക്കാഹിനു വേണ്ടുന്ന പേപ്പർസ് ഒക്കെ ശരി ആക്കി. കൂടെ ആറു മാസം കഴിഞ്ഞു ഡിവോഴ്സ് ചെയ്യാൻ സമ്മതം ആണെന്ന് പറഞ്ഞുള്ള പേപ്പറുകളും. എനിക്കെന്തോ ഇത് ശരി അല്ലാന്നു തോന്നിയപ്പോ ഷാനു എന്നെ സമാധാനിപ്പിച്ചു. അവൾ എനിക്ക് ധൈര്യം തന്നു. മൂന്നാലു ദിവസം കൊണ്ട് എല്ലാം അറേഞ്ച് ചെയ്തു. ഇന്നാണ് ആ ദിവസം ഞങ്ങളെ നിക്കാഹ്. സച്ചുവും ചാരുവും പ്രിയയും പ്രവീണും ആണ് ഞങ്ങടെ കൂടെ വരുന്നത്.. ഇവർക്കൊഴിച്ചു മറ്റാർക്കും ഇതൊരു ആഡ്ജസ്റ്റ്മെന്റ് കല്യാണം ആണെന്ന് അറിഞ്ഞൂടാ. പിന്നെ അങ്ങനെ ആണെന്ന് അറിഞ്ഞാൽ ഞങ്ങളെ രണ്ടിനേം പിടിച്ചു ജയിലിൽ ഇടും. പ്രവീണിനും പ്രിയക്കും പോലും ആറു മാസം കഴിഞ്ഞു ഡിവോഴ്സ് വാങ്ങുമെന്ന കാര്യം അറിഞ്ഞൂടാ. ജോലി പോവാതിരിക്കാൻ ഞങ്ങൾ കല്യാണം കഴിക്കുന്നു,

വഴിയേ എല്ലാം ശരിയാവും എന്നാണു അവർ കരുതിയത്. ബാക്കി ഹോസ്പിറ്റലിൽ എല്ലാരും ഞങ്ങൾ പ്രേമിച്ചു കെട്ടുന്നതാണെന്നാ വിചാരിച്ചിരിക്കുന്നെ. രാവിലെ ഒരു ബ്ലാക്ക് ഷർട്ടും ബ്ലാക്ക് പാന്റും ഇട്ടു ഞാൻ ഇറങ്ങി. ''എന്താടാ നീ വല്ല മരിപ്പിനും പോണതാണോ..'' സച്ചു എന്റെ വേഷം കണ്ടു ചോദിച്ചു. അവൻ വൈറ്റ് ഷർട്ടും ബ്ലാക്ക് ജീനും ഇട്ടു മൊഞ്ചൻ ആയിട്ടുണ്ട്. ''ആഹ് ഏകദേശം അങ്ങനെ തന്നെ.'' ഞാൻ പറഞ്ഞു. ''വേറെ ഡ്രസ്സ് ഇടെടാ...'' ''പിന്നെ ഒന്ന് പോടാപ്പാ, ഇതന്നെ ധാരാളം.'' എന്നും പറഞ്ഞു ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി. താഴെ ചാരുവും പ്രിയയും പിന്നെ ആ വവ്വാലും ഉണ്ടായിരുന്നു. അവള് അവളുടെ സാധാരണ വേഷത്തിൽ തന്നെ. പക്ഷെ ചാരുവും പ്രിയയും സാരി ഉടുത്തു മുല്ലപ്പൂ ഒക്കെ വച്ചിട്ടുണ്ട്. ശരിക്കും ആരുടേയാ കല്യാണം എന്ന് എനിക്കെന്നെ സംശയം ആയി. സച്ചു ചാരുവിനെ നോക്കി ചോര കുടിക്കാൻ തുടങ്ങീട്ടുണ്ട്. അവളാണെങ്കിൽ അവന്റെ നോട്ടം കണ്ടു നാണം വന്നിട്ട് നിലത്തു കളമൊക്കെ വരക്കുന്നുണ്ട് ഞാൻ മെല്ലെ ഒന്ന് ചുമച്ചിട്ടു സച്ചുവിന്റെ തോളിൽ കയ്യിട്ടു.

''നോക്കി ഗർഭം ഉണ്ടാക്കാതെടെ...'' അത് കേട്ട് അവര് മൂന്നാളും ചിരിച്ചു. അവനെന്റെ വയറ്റിൽ ഒരു കുത്തു തന്നു. പിന്നെ ഞങ്ങൾ വേഗം മാരേജ് രജിസ്റ്റർ ചെയ്യേണ്ട ഓഫീസിലേക്ക് വിട്ടു. അവിടെ എത്തി ഞങ്ങളെ ഫോം ഒക്കെ കൊടുത്തു. ഒരു അറബി ആയിരുന്നു കൗണ്ടറിൽ. അയാൾ അത് വാങ്ങി ഞങ്ങളെ ഒരു നോട്ടം. എന്തോ ചുറ്റി കളി പോലെ തോന്നീട്ടുണ്ടാവും. കാരണം ഞാൻ നിക്കുന്നിടത്തുന്നു അഞ്ചു മൈൽ ദൂരെയാണ് അവള് പോയി നിക്കുന്നത്. അയാളെ നോട്ടം കണ്ടപ്പോ ഞാൻ വേഗം പോയി ആ വവ്വാലിനെ കൂട്ടി എന്റെ അടുത്ത നിർത്തി. മെല്ലെ അവളുടെ കയ്യിൽ എന്റെ കൈ ചേർത്ത് പിടിച്ചു. അവളാകെ ഷോക് ആയി എന്നെ നോക്കുന്നുണ്ട്. ബാക്കിയുള്ളവരും അതെ അവസ്ഥയിലാ. ഞാൻ കണ്ണ് കൊണ്ട് അയാളെ കാണിച്ചപ്പോൾ അവളും ഒന്ന് ഇളിച്ചോണ്ടു അനങ്ങാതെ നിന്നു. അപ്പോളേക്കും പ്രവീണും എത്തി. നോക്കുമ്പോ അവന്റെ കൂടെ ആദിത്യയും സാരംഗും ഉണ്ടായിരുന്നു. രണ്ടാളും അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ആണ്. അവരൊരുമിച്ചാണ് താമസം. ഈ തെണ്ടി എന്തിനാ ഇവരെ കൊണ്ട് വന്നേ.

''എന്തിനാ ഇവരെ കൊണ്ട് വന്നേ..'' ഞാൻ ചിരിച്ചോണ്ട് പ്രവീണിനോട് ചോദിച്ചു. അവർ രണ്ടാളും നോർത്ത് ഇന്ത്യൻസ് ആണ്. ''ഡാ സോറി ഞാൻ ഇറങ്ങുമ്പോ അവരും വരുന്നു എന്ന് വാശി പിടിച്ചു.. അതാ കൂട്ടിയെ.'' അവനും ചിരിച്ചോണ്ട് പറഞ്ഞു. അവര് രണ്ടും മറ്റുള്ളവരോട് കത്തി അടിക്കാണ്. @@@@@@@@@@@@@@@@@@@@@@@@@ എന്റെ കയ്യിൽ പിടിച്ചപ്പോ ഒരു ചവിട്ടു കൊടുക്കാനാ തോന്നിയെ. പിന്നെ അവൻ കണ്ണ് കൊണ്ട് ആ അറബിയെ കാണിച്ചപ്പോളാ കാര്യം മനസ്സിലായെ. ഞാനും ഒന്ന് ഇളിച്ചു കൊടുത്തു. അപ്പോളേക്കും ഞങ്ങളെ വിളിച്ചു. എല്ലാം ഓകെ പറഞ്ഞെങ്കിലും ആകെപ്പാടെ ഒരു വിറയൽ ഉണ്ടായിരുന്നു. അവിടെ പോയി രണ്ടാളും സൈൻ ചെയ്തു. പിന്നെ വിറ്റ്നസ് ആയി ഉള്ളവരും. അത് കഴിഞ്ഞു ആ അറബി ഞങ്ങക്ക് ഒരു കൺഗ്രാജുലേഷൻസ് ഒക്കെ തന്നു. നാട്ടിലായിരുന്നെങ്കിൽ ഉപ്പ കൈ പിടിച്ചു കൊടുക്കാതെ നികാഹ് നടത്താൻ പറ്റില്ല. ഇവിടെ ആയതു ഭാഗ്യം. പിന്നെ എല്ലാരും വന്നു ഞങ്ങക്ക് കൺഗ്രാറ്സ് ഒക്കെ പറഞ്ഞു. അപ്പോളാണ് ആ അറബി ഞങ്ങളെ വീണ്ടും വിളിച്ചത്. അയാൾ പറഞ്ഞ കാര്യം കേട്ട് ഞങ്ങടെ കിളി പോയി. ചെക്കനോട് പെണ്ണിന് മഹർ അവിടുന്ന് കെട്ടി കൊടുക്കാൻ. അയാൾക്കു എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായി എന്ന് തോന്നുന്നു. ഞങ്ങളെല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി നിന്നു പടച്ചോനെ പെട്ടൂ......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story