ഡിവോയ്‌സി: ഭാഗം 72

divoysi

രചന: റിഷാന നഫ്‌സൽ


അവിടെ ഹാൾ മൊത്തം അലങ്കരിച്ചിട്ടുണ്ട്. എന്റെ വീട്ടുകാരും ഷാദിന്റെ വീട്ടുകാരും ഉണ്ട്. പക്ഷെ ഷാദിന്റെ ഉപ്പയും ഷെഫുക്കയും ഷാദും ഇല്ല. ഇത്തയും ഉമ്മയും ഷഹിയും ജാസിയും മാത്രം. പിന്നെ ഷാനയും ഷീനയും ഉണ്ട് , പക്ഷെ അവരുടെ കെട്ടിയോൻമാർ   ഇല്ല. ചിലപ്പോൾ ഓഫീസിൽ ആവും. അപ്പൊ കാര്യമായിട്ട് എന്തോ പ്രോബ്ലം ഉണ്ട്.

''നീ എന്താടീ അവിടെ തന്നെ നിക്കുന്നെ...'' അമാനിക്ക.

''ഫജൂക്കാ.. എന്താ ഇതൊക്കെ... ഞാൻ ഇക്കാന്റെ അടുത്തേക്ക് പോയിട്ട് ചോദിച്ചു.'' ഇക്കാ നല്ല അടിപൊളി ഡ്രസ്സ് ഒക്കെ ഇട്ടു നിപ്പുണ്ട്. ഒരു മണവാളൻ ലുക്ക്.

''കാര്യമായിട്ട് ഒന്നുമില്ല, ദേ നിന്റെ ഈ മിന്നൂനെ ഞാൻ അങ്ങ് കെട്ടാൻ തീരുമാനിച്ചു.'' മിന്നു തണലിൽ താമസിക്കുന്ന ഒരു യത്തീം പെൺകുട്ടി ആണ്. എന്നെക്കാൾ നാലഞ്ചു വയസ്സിനു ഇളയ കുട്ടി. എന്നാലും ഇവിടെ വന്നാൽ എന്റെ കൂട്ട് ഇവളായിരുന്നു.. സാറയെ ഭയങ്കര ഇഷ്ട്ടമാണ് മിന്നൂന്, അതുപോലെ സാറക്കും.. അവൾക്കു സ്വന്തം കൂടപ്പിറപ്പിന്റെ പോലെ ആണ്, എനിക്കും.

''നിനക്ക് എല്ലാരും കൂടി സർപ്രൈസ് ആയി പാർട്ടി തരാൻ ആദ്യമേ വിചാരിച്ചതാ. അത് നീ കണ്ടു പിടിക്കുമെന്നും എല്ലാർക്കും അറിയാരുന്നു. അപ്പൊ നീ ഒരിക്കലും ചിന്തിക്കാത്ത ഒരു സർപ്രൈസ് വേണമെന്ന് തല പുകച്ചപ്പോളാ നിന്റെ ഡ്രാക്കുളയുടെ വക ഈ ഐഡിയ. ആദ്യം സമ്മതിച്ചില്ലെങ്കിലും നീ ഹാപ്പി ആവുമെന്ന് ഓർത്തപ്പോ ഒരു കല്യാണത്തിന് ഞാൻ ഓക്കേ പറഞ്ഞു. പിന്നെ അങ്ങോട്ട് പെണ്ണിനെ തിരയൽ ആയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നീ തന്ന പൈസ ഏൽപ്പിക്കാൻ ഞാൻ ഇങ്ങോട്ടു വന്നിരുന്നു. അകത്തേക്ക് കാലു വച്ചതേ ഓർമ്മയുള്ളു ധാ കിടക്കുന്നു താഴെ. കണ്ണ് തുറന്നപ്പോ കണ്ടത് എന്റെ നെഞ്ചിൽ കിടക്കുന്ന രണ്ടു പൂച്ച കണ്ണുകൾ ആണ്...'' ഞാൻ മിന്നൂനെ നോക്കി. അവള് നാണം കൊണ്ട് തല താഴ്ത്തി.

''അത് പിന്നെ പിള്ളേര് ഓടിച്ചപ്പോ.. അറിയാതെ...'' മിന്നു.

''ആഹ് അതേതായാലും നന്നായി.. ഇവളിടിചിട്ടു കേറിയത് അവന്റെ ഹൃദയത്തിലേക്കല്ലേ...'' ആഫിക്ക പറഞ്ഞതും എല്ലാരും ചിരിച്ചു.

''രണ്ടു ചീത്ത പറയണമെന്നാ വിചാരിച്ചതു, പക്ഷെ ആ കണ്ണ് കണ്ടപ്പോ ഒന്നും പുറത്തേക്കു വന്നില്ല. അവളോടി പോയത് പോലും ഞാനറിഞ്ഞില്ല. നേരെ വീട്ടിൽ പോയി ഇവളെ മതി എന്ന് പറഞ്ഞു. ആദ്യം കുറച്ചു മുറുമുറുത്തെങ്കിലും മിന്നു ആയതോണ്ട് എല്ലാരും സമ്മതിച്ചു. പിന്നെ അങ്ങോട്ട് പ്ലാനിംഗ്  ആയിരുന്നു. ഇന്നിതാ നിന്റെ മുന്നിൽ ഞങ്ങൾ നിക്കുന്നു ഞങ്ങടെ എൻഗേജ്മെന്റിന് വേണ്ടി.'' ഫജൂക്ക.

എനിക്ക് സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല. ഞാൻ ഫജൂക്കാനേ കെട്ടിപ്പിടിച്ചു, പിന്നെ മിന്നൂനെയും. ഒരു യത്തീമിന് ജീവിതം കൊടുക്കാൻ പോവുന്ന ഇക്കാന്റെ നല്ല മനസ്സോർത്തു ഞാൻ ഒരുപാട് അഭിമാനിച്ചു.

''അപ്പൊ തുടങ്ങിയാലോ അല്ലെ...'' എന്റെ ഉപ്പ.

''അവരൊന്നും വന്നില്ലല്ലോ....'' മൂത്താപ്പ.

''അവർക്കു വരാൻ പറ്റില്ല. എന്തോ കാര്യമായ പണിയിൽ ആണ്. അത് തീർത്തിട്ട് വേഗം എത്താമെന്നാ ആദ്യം പറഞ്ഞത്.. ഇപ്പൊ വിളിച്ചപ്പോ കുറച്ചു ലേറ്റ് ആവും മോതിരം മാറൽ നടക്കട്ടെ ആമിയുടെ പിറന്നാളാഘോഷം അവർ വന്നിട്ടാവാം എന്നാണു പറഞ്ഞത്..'' എന്റെ ഉപ്പ.

പാവം ഷാദ് ആകെ പെട്ടെന്ന് തോന്നുന്നു. ഇന്നലെ പോലും പുലർച്ചക്കാണ് വീട്ടിൽ എത്തിയത്. ഉപ്പയും ഇക്കാക്കയും അങ്ങനെ തന്നെ. എന്ത് പ്രശ്നം ആയാലും പെട്ടെന്ന് ഒഴിവാകട്ടെ... 

പിന്നെ ഫാജൂക്കാന്റെ ഉമ്മ വന്നു മിന്നൂന്റെ കയ്യിൽ ഒരു കൈ ചെയിൻ ഇട്ടു കൊടുത്തു. പിന്നെ ഫാജൂക്ക എന്റെ കയ്യിൽ ഒരു മോതിരം തന്നിട്ട് അവൾക്കിട്ടു കൊടുക്കാൻ പറഞ്ഞു. അത് കഴിഞ്ഞു ഫജൂക്ക ഒരു ഡ്രെസ്സിന്റെ കവറും പിന്നെ മിട്ടായിയുടെ ബോക്‌സും മിന്നൂന്റെ കയ്യിൽ കൊടുത്തു. എല്ലാരും കൈ അടിച്ചു അവരുടെ സന്തോഷത്തിൽ പങ്കെടുത്തു. പിന്നെ ഭക്ഷണം കഴിക്കാൻ നടക്കാൻ പറഞ്ഞു. ആദ്യം തണലിലെ അന്തേവാസികൾക്ക് ഭക്ഷണം കൊടുത്തു. ഞങ്ങൾ തന്നെ എല്ലാം വിളമ്പി കൊടുത്തു.

ആർക്കും വേണ്ടാത്ത കുറെ ഉപ്പാപ്പാമാരെയും ഉമ്മാമ്മമാരെയും ഞങ്ങൾ വയറു നിറച്ചു ഊട്ടി. അവരുടെ നല്ല പ്രായത്തിൽ അവരും അവരെ മക്കളെ നല്ലോണം ഊട്ടിയതല്ലേ, നാളെ അവരെ മക്കൾക്കും ആരേലും ഇങ്ങനെ ഭക്ഷണം വിളമ്പുമായിരിക്കും. നമ്മൾ വിതക്കുന്നതെ നമ്മൾ കൊയ്യു എന്ന് പറഞ്ഞ പോലെ.

പിന്നെ ഞങ്ങൾ കഴിക്കാൻ ഇരുന്നു. കൈ കെട്ടിയതു കാരണം കഴിക്കാൻ വയ്യ. അടുത്തുള്ള സ്പൂൺ എടുക്കാൻ പോവുമ്പോൾ ആണ് ഒരു കൈ എനിക്ക് നേരെ ഭക്ഷണം നീട്ടിയത്. ഷാദ് എന്ന് കരുതി സന്തോഷത്തോടെ നോക്കിയപ്പോ അവന്റെ ഉമ്മ ആയിരുന്നു. അവൻ വരും മോള് കഴിക്ക് എന്ന് പറഞ്ഞു ഉമ്മ വാരിത്തന്നു. എന്റെ ഉമ്മ അത് കണ്ടു കണ്ണ് നിറക്കുന്നുണ്ടായിരുന്നു, സന്തോഷം കാരണം ആണ് കേട്ടോ..

പിന്നെ പതിയെ ഞാൻ പിള്ളേരുടെ കൂടെ കൂടി.. അവരോടൊപ്പം കളിക്കാൻ തുടങ്ങി. ഷെസു ഇന്ന് എന്നെ മൈൻഡ് ചെയ്യുന്നേ ഇല്ല. ചെക്കൻ സാഷയുടെ കയ്യും പിടിച്ചായിരുന്നു നടപ്പ്. ആര് നോക്കിയിട്ടും അവൻ വിട്ടില്ല. ചോദിക്കാൻ ചെന്ന ശാമിക്കാനോടു പറയാ.. ''എന്റെ പെണ്ണ് ഞാൻ വിളിച്ചാൽ കൂടെ വരുമെന്ന്.'' ശാമിക്ക വായും തുറന്നു എന്നെ നോക്കിയപ്പോ ഞാൻ സിനാനഇത്താനെ നോക്കി. ഇത്ത ഞാൻ ഈ നാട്ടുകാരിയെ അല്ല എന്ന രീതിയിലാ നിപ്പ്.

''മോനെ നീ വലുതായി പഠിച്ചു ഒരു ജോലിയൊക്കെ കിട്ടി വന്നാൽ ഞാനിവളെ നിനക്ക് കെട്ടിച്ചു തരാം... ഇപ്പൊ വിട്ടേ ഞാനിവൾക്കു ഭക്ഷണം കൊടുക്കട്ടെ...'' സന.

''ആഹ് ഓക്കേ പക്ഷെ എന്റെ പെണ്ണിനെ വെറുതെ എന്തേലും പറഞ്ഞു നുള്ളുകയോ പിച്ചുകയോ ചെയ്‌താൽ ഈ ഷിസാൻ ഒരു വരവങ്ങു വരും... ജൂനിയർ ഡ്രാക്കുളയാ പറയുന്നേ...'' അവന്റെ വർത്താനം കേട്ടതും ഞങ്ങളെല്ലാവരും കിളി പോയി വായും തുറന്നു നിക്കാ...

''നാൻ പോത്തേ സിസൂക്കാ...'' സാഷ അവനോടു പറഞ്ഞു. അവളുടെ മുറി മലയാളം കേട്ട് അവൻ തലയിൽ കൈ വച്ചു. 

''എന്റെ സാശൂ പോത്തേ അല്ല പോട്ടെ... ട്ടാ ട്ടാ.. ഇക്കാ ഇവിടെ തന്നെ ഉണ്ട്... നീ ധൈര്യമായി പോയി വാ...'' എന്നും പറഞ്ഞു ഷിസു അവൾക്കൊരു ഫ്ളയിങ് കിസ്സ്‌ കൊടുത്തു. അവളതു ചാടിപ്പിടിച്ചു പോക്കറ്റിൽ ഇട്ടതു കണ്ടതും ഞങ്ങള് ചിരിക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ ചിരിച്ചു കണ്ണൊക്കെ നിറഞ്ഞു.

ഇത്ത അപ്പൊ തന്നെ വന്നു ഷിസൂനെ കൂട്ടി ഭക്ഷണം കഴിക്കാൻ പോയി. നേരത്തെ ഞങ്ങളിരുന്നപ്പോ വിളിച്ചതാ, അപ്പൊ രണ്ടാൾക്കും വേണ്ട. ഇതൊക്കെ കണ്ടു ദേഷ്യം കൊണ്ട് പല്ലു കടിച്ചു നിക്കുന്ന ഒരാളെ ഞാൻ അപ്പോള കണ്ടേ. വരാറ് നമ്മളെ പാത്തുമ്മ.

ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് പോയി. അവള് അവിടെ ഉള്ള പാപേരൊക്കെ പിച്ചിക്കീറുന്നുണ്ട്. ഞാൻ അതും നോക്കി നിന്നു. പിന്നെ മെല്ലെ അടുത്തോട്ടു പോയി.

''എന്താ പാത്തൂ മുഖത്തൊരു വൈക്ലബ്യം.. കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം ആരേലും കൊണ്ട് പോയോ..'' അപ്പോ പെണ്ണെന്നെ ഒരു നോട്ടം. എന്റമ്മോ കലിപ്പ്.

''നാൻ ഇന്ന് സിസൂക്കാനോടു ഐ ലാബ് യൂ പറയാൻ പോയതാ അപ്പേക്കും സാഷ പറഞ്ഞു. 

അല്ലേലും എന്നെ ഒക്കെ ആര് നോക്കാനാ..'' പാത്തു താഴെ നോക്കി പറഞ്ഞു.

''പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ...'' തിരിഞ്ഞു നോക്കിയപ്പോ ഷിസു 

കയ്യിലൊരു കോഴിക്കാലും ഉണ്ട്. ബെസ്റ്റ് കാഴ്ച, കോഴീടെ കയ്യിൽ കോഴിക്കാൽ.

''അപ്പൊ സാഷയോ...'' പാത്തു സംശയത്തോടെ ചോദിച്ചു.

''ഞങ്ങള് രണ്ടു മിനിറ്റ് മുന്നേ ബ്രേക്ക്പ്പായി. അവൾക്കു എന്റെ കോഴിക്കാല് വേണം പോലും പിശാശ്ശ്..'' ഷിസു ദേഷ്യത്തോടെ പറഞ്ഞു. 

''അതിനെന്താ ഷിസൂ കൊടുത്തൂടെ...'' ഞാൻ ചോദിച്ചു.

''ഏയ് ഇന്നവള് കോഴിക്കാല് ചോദിച്ചു നാളെ എന്റെ മിട്ടായി ചോദിക്കില്ലാന്നു ആര് കണ്ടു.. എനിക്ക് എന്റെ പാത്തു കുട്ടീനെ മതി...'' ഷിസു പറഞ്ഞു. അപ്പൊ പാത്തൂന്റെ മുഖം ഒന്ന് കാണണം. 

''ടാ ഇവളെ ഉപ്പ ഒരു കലിപ്പനാ.. നിനക്ക് താങ്ങൊ...'' ഞാൻ അക്കൂക്കാനേ കാണിച്ചു ചോദിച്ചു.

''ഹ്മ്മ് ദീദി എന്റെ കോഴി ഉപ്പാനെ ഓർത്തുള്ളൂ.. എനിക്കൊരു ഡ്രാക്കുള ചാച്ചു കൂടി ഉണ്ട്. ജസ്റ്റ് റിമെംബേർ ദാറ്റ്.. ഷിറ്റ്...'' എന്നും പറഞ്ഞു പാത്തൂനെയും കൂട്ടി പോയി. ഞാൻ ആണെന്കി ചിരിച്ചു ചത്തു.

അവനെയും നോക്കി നിക്കുമ്പോളാ ഒരു കൈ എന്റെ വാ പൊത്തി വയറിലൂടെ പിടിച്ചു പൊക്കി അടുത്തുള്ള റൂമിലേക്ക് കൊണ്ട് പോയത്. റൂമിലെത്തിയതും ഞാൻ വേഗം ആ കൈകൾ തട്ടിമാറ്റി മുഖം തിരിച്ചു നിന്നു.

''എന്താ എന്റെ മുത്ത് ഇക്കാനോടു പിണക്കത്തിലാണോ..'' എന്നും ചോദിച്ചു ഷാദ് എന്നെ പിന്നിലൂടെ കെട്ടിപ്പിടിച്ചു. ഞാൻ ഒന്നും മിണ്ടാതെ ആ കൈ വിടുവിക്കാൻ നോക്കി.

''ഹാപ്പി ബർത്‌ഡേ മുത്തേ... ഒരായിരം ജന്മദിനാശംസകൾ'' എന്നും പറഞ്ഞു ഷാദ് എന്നെ തിരിച്ചു നിർത്തി നെറ്റിയിലൊരുമ്മ തന്നു. അത് വരെ പിടിച്ചു നിന്നതൊക്കെ പുറത്തു വരാൻ അത് തന്നെ ധാരാളം ആയിരുന്നു.

''എന്താ എന്നെ ഇത്ര നേരമായിട്ടും വിഷ് ചെയ്യാതിരുന്നേ. ഇന്നലെ രാത്രി വന്നതോ ഞാൻ കണ്ടില്ല, രാവിലെ പോവുമ്പോളും എന്നെ നോക്കിയില്ല. എനിക്കെത്ര സങ്കടായി എന്നറിയോ.. എനിക്ക് ഗിഫ്‌റ്റോ പാർട്ടിയോ ഒന്നും വേണ്ടായിരുന്നു, ഇത് പോലെ ഒന്ന് ചേർത്ത് പിടിച്ച മതിയായിരുന്നു.'' എന്നും പറഞ്ഞു ഷാദിനെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു.

''അയ്യേ എന്റെ മുത്ത് കരയാ, നിനക്കൊരു നല്ല ഗിഫ്റ്റ് അല്ല ഏറ്റവും ബെസ്റ്റ് ഗിഫ്റ് തരാൻ വേണ്ടി അല്ലെ ഞാൻ ഇതൊക്കെ ചെയ്തത്. നിന്നെ രാവിലെ നോക്കിയിരുന്നെങ്കിൽ ഇതൊന്നുമായിരിക്കില്ല എന്റെ വിഷ് ചെയ്യുന്ന രീതി. എനിക്കെന്നെ തന്നെ പിടിച്ച കിട്ടില്ലാരുന്നു. പിന്നെ സർപ്രൈസ് ഒക്കെ ഗോവിന്ദ ആയേനെ.'' ഷാദ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

''അയ്യടാ, പോ അവിടുന്ന്. പിന്നെ ഗിഫ്റ്റ് എനിക്കൊത്തിരി ഇഷ്ട്ടമായി. ഫജൂക്ക കല്യാണത്തിന് സമ്മതിക്കുമോന്നു എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. എന്തായാലും സമ്മതിപ്പിച്ചല്ലോ, സന്തോഷമായി.'' ഞാൻ പറഞ്ഞു.

''ഹ്മ്മ് അതൊരു ഗിഫ്റ്റ്, വേറെ ഒന്നും കൂടി അല്ല രണ്ടും കൂടി ഉണ്ട്.'' ഷാദ്..

''അതെന്താ..'' ഞാൻ സംശയത്തോടെ ഷാദിനെ നോക്കി.

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

കുറച്ചു ദിവസം ആയി ഞങ്ങൾ നല്ല പ്ലാനിങ്ങിൽ ആണ് ആമിയുടെ ബർത്ഡേയ് കലരാക്കാൻ. ഐഡിയ ആലോചിച്ചപ്പോൾ ആണ് ഫജൂന്റെ കാര്യം ഓർത്തത്. അന്ന് കല്യാണത്തിന് തന്നെ അവനിത്തിരി മാറ്റം വന്നത് എനിക്ക് മനസ്സിലായിരുന്നു. അതോണ്ട് അതികം ബുദ്ധിമുട്ടേണ്ടി വന്നില്ല. പിന്നെയും രണ്ടു സർപ്രൈസ് കൂടി, ഒന്ന് ഞാൻ ആണ് തീരുമാനിച്ചതെങ്കിൽ മറ്റേതു ഇക്കയാണ് തീരുമാനിച്ചേ.

''എന്താന്നു പറ ഷാദ്.'' ആമി

''ആ അത് എന്താണെന്ന് വച്ചാൽ നിന്റെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോ മുതൽ ഷെഫുക്ക നല്ല കലിപ്പിൽ ആയിരുന്നു. ആ തെണ്ടി ഷെസിന് എന്തെങ്കിലും പണി കൊടുക്കണമെന്ന് പറഞ്ഞിരുന്നു. ഞാൻ അത് വിട്ടു പോയതാ, പക്ഷെ രണ്ടു ദിവസം മുന്നേ ഇക്ക എന്നോട് വീണ്ടും അതിനെ പറ്റി പറഞ്ഞു.'' ഷാദ്.

''എന്തിനാ ഷാദ് വെറുതെ ഓരോ പ്രശ്നങ്ങൾ.'' ആമി.

''ഏയ് എന്ത് പ്രശ്നം. നീ ബാക്കി കേൾക്ക്. ഷെസിൻ അവന്റെ ഇക്കയുമായി പിരിഞ്ഞു. അയാൾ ഇപ്പൊ പുതിയതായി എന്തോ ചെയ്യാ. അവനുമായി അടിയായതാണെന്നും കേൾക്കുന്നുണ്ട്. ഷെസിന് ഇപ്പൊ ബിസിനെസ്സിൽ നല്ല ടൈം ആണ്. പക്ഷെ അവന്റെ ഇക്ക ആയിരുന്നു ശെരിക്കും എല്ലാം നോക്കിയിരുന്നെ. അതോണ്ട് ഇത്തിരി പിടിപ്പുകേടൊക്കെ ഉണ്ട്.

അപ്പൊ അവനു ഏറ്റവും നല്ല ലാഭം കിട്ടുന്ന കമ്പനിയുമായി ഉള്ള അവന്റെ ഡീൽ പൊട്ടിക്കണം, അതായിരുന്നു ഷെഫുക്കാന്റെ പ്ലാൻ. അതിനായിട്ടാണ് ഞങ്ങള് ഈ രണ്ടു ദിവസം മെനക്കെട്ടത്. കാര്യം പറഞ്ഞപ്പോ ഉപ്പയും നിഷാദും നിഹാദും നാഷിയും ഞങ്ങളെ കൂടെ കൂടി. ഇന്നാണ് ആ ഡീൽ ഷെസിന്റെ കമ്പനിയുമായി അവർ ക്യാൻസൽ ചെയ്തിട്ട് ഞങ്ങളെ കമ്പനിയുമായി ഉറപ്പിച്ചത്.

അവനു ലക്ഷങ്ങളുടെ നഷ്ട്ടം ഉണ്ടായി, കൂടാതെ മാർക്കെറ്റിൽ അവന്റെ കമ്പനിയുടെ ഷെയർ വാല്യൂ കുറഞ്ഞു. അവന്റെ കമ്പനിയിൽ ഇനി നഷ്ടങ്ങളുടെ പരമ്പര ആവും.. ഇക്ക ഒത്തിരി ഹാപ്പി ആണ്, ഞാനും.'' ഞാൻ പറഞ്ഞു.

''ഷെഫുക്ക ആള് കൊള്ളാല്ലോ...'' ആമി.

''കാണുമ്പോ ഇത്തിരി കോഴി ലുക്കൊക്കെ ഉണ്ടെങ്കിലും ആള് പുലിയാണ് മോളെ. അവനു ആണ്ടിനും സംക്രാന്തിക്കും മാത്രമേ കലിപ്പ് വരൂ, പക്ഷെ വന്നാൽ അവൻ ശെരിക്കും എന്റെ ഇക്കയാ.. അവൻ സ്നേഹിക്കുന്ന ആർക്കേലും വല്ല പ്രശ്നവും വന്നാൽ പിന്നെ അവനെ പിടിച്ചാൽ കിട്ടില്ല.'' ഞാൻ പറഞ്ഞു.

''ആഹ് ഇക്കയും അനിയനുമൊക്കെ ഒരേ സ്വഭാവം ആണല്ലേ...'' ആമി കണ്ണിറുക്കിക്കൊണ്ടു ചോദിച്ചു.

''അതേടീ, അതിലൊരു സംശയവും വേണ്ട.'' ഞാൻ പറഞ്ഞു.

''അല്ല ഒരു സർപ്രൈസും കൂടി ഉണ്ടല്ലോ അതെന്താ...'' ആമി.

''അത് പറയാൻ ആയിട്ടില്ല. അത് നേരിട്ട് കാണാനുള്ളതാ..'' ഞാൻ പറഞ്ഞു.

''എന്നാ വാ, ഷാദിന് ഫുഡ് കഴിക്കണ്ടേ..'' എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആമിയുടെ കയ്യിൽ പിടിച്ചു ഞാൻ വലിച്ചു. 

''അല്ല എന്റെ ഗിഫ്‌റ്റൊന്നും വേണ്ടേ...'' ഞാൻ അവളെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചിട്ട് ചോദിച്ചു.

''അത് കിട്ടിയല്ലോ, ഫജൂക്കന്റെ എൻഗേജ്മെൻറ് പിന്നെ ഷെസിന്റെ തോൽവി... വേറെന്താ വേണ്ടേ...'' ആമി ഇളിച്ചോണ്ടു പറഞ്ഞു. എനിക്ക് ദേഷ്യം വന്നു.

''വേറൊന്നും വേണ്ടേ...'' എന്നും ചോദിച്ചു അവളെ ഒന്നൂടി ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു.

''ഹ്മ്മ് വേണം, ഒരു പ്രോമിസ്... എന്റെ മരണം വരെ ധാ ഈ നെഞ്ചിൽ എന്നെ ഇങ്ങനെ ചേർത്തു പിടിക്കുമെന്നു... എന്റെ അവസാന ശ്വാസം പോകുന്നത് ഈ നെഞ്ചിൽ ചേർന്നിട്ടായിരിക്കുമെന്ന്...'' ആമി എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തിട്ടു പറഞ്ഞു. അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു.

''അത് എന്താ ഇത്ര പറയാനുള്ളത്... പക്ഷെ ഒരു തിരുത്തുണ്ട്.. പോവുമ്പോ നമ്മളൊരുമിച്ചായിരിക്കും..'' എന്നും പറഞ്ഞു അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ ഞാൻ എന്റെ ചുണ്ടു കൊണ്ട് തുടച്ചു മാറ്റി. അവളുടെ കണ്ണുകളടഞ്ഞു. മെല്ലെ അവളുടെ ചുണ്ടിലേക്കു അടുത്തതും ഒരു അശരീരി കേട്ട് ഞങ്ങൾ ഞെട്ടി മാറി.

''ഞങ്ങളും വരും നിങ്ങള് പോവുമ്പോ...'' വേറാരും അല്ല നമ്മളെ സ്വന്തം ഷിസുവും കൂടെ ഇച്ചൂക്കാൻറെ മോൾ ഇശാറയും.

''എങ്ങോട്ട്..'' ഞാൻ ചോദിച്ചു.

''നിങ്ങള് പോവുന്നിടത്തേക്കു..'' അപ്പൊ അവൻ ആദ്യം പറഞ്ഞതൊന്നും കേട്ടില്ല, ഞങ്ങള് വല്ല ടൂറും പോവാണെന്നു കരുതി പറഞ്ഞതാ.

''ആ അതൊക്കെ കൊണ്ട് പോവാം, ഇത് ആരാ...'' ഞാൻ ചോദിച്ചു. ആമി അവരെ കണ്ണും തള്ളി നോക്കുന്നുണ്ട്.

''ഇതെന്റെ ഗേൾഫ്രണ്ട്.'' ഷിസു.

''അപ്പൊ പാത്തുവോ..'' ആമിയാണ്.

''അത് ഞാൻ വിട്ടു. അവളോട് നമ്മക്ക് ഓടി കളിക്കാമെന്നു പറഞ്ഞപ്പോ അവൾക്കു ഒളിച്ചു കളിക്കണം പോലും. അപ്പൊ ബ്രെക്കപ്പാക്കി...'' ഷിസു.

''ബ്രേക്കപ്പൊ...'' ഞാൻ അത്ഭുതത്തോടെ ചോദിച്ചു...

''ടാ നിനക്കിതു തന്നെ ആണോ പണി.'' ആമി.

''അതെന്താ നീ അങ്ങനെ ചോദിച്ചേ..'' ഞാൻ ആമിയെ നോക്കി.

''എന്റെ പൊന്നു ഷാദ് ഇവൻ വന്ന മുതൽ സാഷയുടെ കയ്യും പിടിച്ചായിരുന്നു നടപ്പു. അവസാനം ഫുഡ് കഴിക്കാൻ പോയപ്പോ അവളിവന്റെ കോഴിക്കാല് ചോദിച്ചൂന്നും പറഞ്ഞു അവളെ തേച്ചു. പിന്നെ പാത്തൂന്റെ കൂടെ പോണത് കണ്ടു, ഇപ്പൊ ദേ ഇവളെ കൂടാ കാണുന്നെ.'' ആമി പറഞ്ഞപ്പോ ഞാൻ ഷിസൂനെ നോക്കി. 

''ദീദി പേടിക്കണ്ട, അവരൊക്കെ എന്റെ ഫ്രണ്ട്സ് തന്നെയാ ഇപ്പോളും.. പിന്നെ ഇഷൂനെ ഞാൻ തേക്കില്ല ഷുവർ. അല്ലെ ഇഷൂ...'' ഷിസു. അപ്പൊ അവളവനെ നോക്കി ചിരിച്ചു.

''എന്നെ ഒരു കോഴി ഫാർമിലേക്കാണ് കെട്ടിച്ചു വിട്ടതെന്ന് ഞാൻ അറിഞ്ഞില്ലല്ലോ... റബ്ബേ നീ തന്നെ തുണ.'' ആമി മോളിലോട്ടു രണ്ടു കൈയും പൊക്കീട്ടു പറഞ്ഞു.

''ടീ കോഴി നിന്റെ...'' പറയാൻ വന്നത് ഞാൻ വീണ്ടും പകുതിക്കു നിർത്തി... വേറൊന്നും അല്ല നമ്മളെ മൊത്തം റ്റീംസും വാതിൽക്കൽ എത്തീട്ടുണ്ട്. എല്ലാരും എല്ലാം കേട്ടു എന്ന് ഷെഫുക്കന്റെയും സിനാനത്തന്റേം മുഖത്തുണ്ട്.. 

''നിങ്ങളൊക്കെ എപ്പോ വന്നു.'' ഞാൻ ചോദിച്ചു.

''ഞങ്ങള് വന്നിട്ട് കുറച്ചു നേരം ആയി. നിനക്ക് ഫുഡ് വേണ്ടേ ഷാദ്... വാ..'' ഉമ്മ പറഞ്ഞു.

''എന്റെ പൊന്നു കോഴി അല്ല ഷിസുമോൻ ഒന്നിങ്ങോട്ടു വന്നേ... നിന്നെ ഞാനൊന്നു ശെരിക്കും കാണട്ടെ...'' എന്നും പറഞ്ഞു ഷെഫുക്ക ഷിസൂനെ വിളിച്ചു.

''എന്താ ഉപ്പാ..'' അവൻ ഇളിച്ചോണ്ടു ഇക്കാന്റെ അടുത്തേക്ക് പോയി.

''എന്നാലും നീ ഇത്രേം ചെറിയ വയസ്സില് ഇത്രേം വലിയ കോഴി ആവുമെന്ന് ഞാൻ കരുതിയെ ഇല്ല മോനെ...'' ഷെഫുക്ക. 

''ഞാൻ ഉപ്പാനെ കണ്ടല്ലേ പഠിക്കുന്നെ, അതാ...'' എന്നും പറഞ്ഞു ഷിസു ഒരൊറ്റ ഓട്ടം.

ഇക്ക ''ടാ'' എന്നും വിളിച്ചു അവന്റെ പിന്നാലെ ഉണ്ട്. ബാക്കി എല്ലാരും ഇതൊക്കെ കണ്ടു പൂരച്ചിരി ആണ്.

@@@@@@@@@@@@@@@@@@@@@@@@@

ഷാദും ഉപ്പയും ഷെഫുക്കയും നിശൂക്കയും നിഹാദ്ക്കയും ഫുടൊക്കെ കഴിക്കുമ്പോ ബാക്കി എല്ലാരും കേക്കും മറ്റും റെഡി ആക്കി. അവർ വന്നതും ഞങ്ങൾ കേക്ക് മുറിക്കൽ പരിപാടിയിലേക്ക് കടന്നു. എല്ലാരുടെ കൂടെ ഇങ്ങനൊരു സെലിബ്രേഷൻ മനസ്സിൽ പോലും വിചാരിച്ചതല്ല നടക്കുമെന്ന്.

കേക്ക് മുറിച്ചു ആദ്യം ഞാൻ ഷാദിന് കൊടുത്തു പിന്നെ അവിടെ ഉള്ള ഓരോരുത്തർക്കും. എല്ലാരും ഹാപ്പി ആണ്. കേക്ക് മുറിച്ചു തണലിലെ അന്തേവാസികൾക്കും കൊടുത്തു. ഞങ്ങൾ അങ്ങനെ നിക്കുമ്പോൾ ആണ് ആ കാഴ്ച കണ്ടത്. ഷിസു അവനു കിട്ടിയ കേക്കിന്റെ പീസ് കൂടി തണലിലെ ഒരു കുട്ടിക്ക് കൊടുത്തു. ഞാനവനെ മെല്ലെ അടുത്ത് വിളിച്ചു.

''നീയെന്തിനാ നിന്റെ കേക്ക് അവനു കൊടുത്തേ..'' ഷെഫുക്ക.

''അതോ അവൻ പറയാ അവന് ഇതൊക്കെ എപ്പോളെങ്കിലുമേ കിട്ടാറുള്ളൂന്ന്. അവന്റെ ബർത്തടയ്‌ക്കൊന്നും ആരും കേക്ക് ഒന്നും വാങ്ങി കൊടുക്കാറില്ല പോലും. അപ്പൊ ഞാൻ വിചാരിച്ചു എനിക്ക് എപ്പോ വേണമെങ്കിലും ഉപ്പയോ ഉപ്പാപ്പയോ വാങ്ങിച്ചു തരില്ലേ, അവന് ഇടക്കല്ലേ കിട്ടുള്ളു. ഉപ്പാ അല്ലെ അന്ന് പറഞ്ഞെ നമ്മളെ കൊണ്ട് ആരെങ്കിലും സന്തോഷിച്ചാൽ അതിന്റെ പത്തിരട്ടി സന്തോഷം നമ്മൾക്കുണ്ടാവും എന്ന്. അതാ ഞാൻ കൊടുത്തേ, ഞാൻ മാത്രം അല്ല അവരും..'' നോക്കിയപ്പോ ഞങ്ങടെ കുട്ടിപ്പട്ടാളങ്ങൾ അവരുടെ കേക്കും ചോക്കലേറ്റും ഒക്കെ തണലിലെ കുട്ടികൾക്ക് കൊടുത്തു... 

''ആഹാ നല്ല കുട്ടികൾ...'' എന്നും പറഞ്ഞു ഷെഫുക്ക ഷിസുവിനെ ഉമ്മ വച്ച്.

''ചെ സെന്റി ആക്കല്ലേ ഉപ്പാ.. പിന്നെ ധാ നിക്കുന്ന ബ്ലൂ ഡ്രസ്സ് ഇല്ലേ അതാ എന്റെ പുതിയ ഗേൾ ഫ്രണ്ട്.'' അവന് അയ്റയെ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.

''ടാ...'' എന്ന് ഷെഫുക്ക പറഞ്ഞപ്പോളേക്കും അവൻ ഓടിക്കളഞ്ഞു. എല്ലാരും അത് കണ്ടു ചിരിച്ചു.

പിന്നെ അവിടുള്ളവർക്കൊക്കെ കൊണ്ട് വന്ന ഡ്രെസ്സും കുട്ടികൾക്കുള്ള ബുക്‌സും പേനയും ചോക്കലേറ്റും ഒക്കെ അവിടെ കൊടുത്തു. 

പിന്നെ ഫജൂക്കാന്റെയും മിന്നൂന്റേയും കല്യാണം രണ്ടാഴ്ച കഴിഞ്ഞു നടത്താമെന്നും തീരുമാനിച്ചു. പള്ളിയിൽ വച്ച് നികാഹ്, തണലിൽ വച്ച് ഉച്ചയ്ക്ക് ഫുഡ്, രാത്രി വീട്ടിൽ വച്ച് റിസപ്ഷൻ ഇതായിരുന്നു പ്ലാൻ.

അവിടുന്ന് ഇറങ്ങുമ്പോ മനസ്സിലെന്തോ ഒരു വിങ്ങൽ. എല്ലാരേയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു.

''അപ്പൊ ഞങ്ങള് പോയിട്ട് വരാം...'' ഷാദ് ഉപ്പാനോടും മറ്റുള്ളവരോടും പറഞ്ഞു.

''ആഹ് ഓൾ ദി ബെസ്റ്റ്...'' എല്ലാരും അവനോടു പറഞ്ഞു.

''നമുക്കൊരുമിച്ചു പോയാൽ പോരെ ഷാദ്...'' ഞാൻ ചോദിച്ചു.

''പോരാ... നിനക്ക് നിന്റെ മൂന്നാമത്തെ സർപ്രൈസ് വേണ്ടേ... വന്നു വണ്ടിയിൽ കേറൂ...'' എന്നും പറഞ്ഞു ഷാദ് കാറിൽ കേറി. 

''പറ ഷാദ് നമ്മൾ എങ്ങോട്ടാ പോവുന്നെ...'' കാറിൽ കേറി അരമണിക്കൂർ ആയി. ഒന്നും മിണ്ടുന്നില്ല. 

ചോദിച്ചിട്ടു കാര്യമില്ല കണ്ടപ്പോ ഞാൻ മിണ്ടാതെ ഇരുന്നു.. പക്ഷെ ഈ വഴി എനിക്കറിയാം. അതെ ഷെസിന്റെ വീട്ടിലേക്കുള്ള വഴി. ഷാദിനെ നോക്കിയപ്പോ അവൻ ഒന്നുമില്ല എന്ന രീതിയിൽ എന്നെ നോക്കി കണ്ണടച്ച് കാണിച്ചു.. അവിടെ എത്തി ഷാദ് വന്നു ഡോർ തുറന്നു കയ്യിൽ പിടിച്ചപ്പോ ഞാൻ പുറത്തിറങ്ങി. പതിയെ ആ വീട്ടിലേക്കു നടക്കുമ്പോ ഉള്ളിൽ പഴയ ഓർമ്മകളൊക്കെ ഓടി എത്തി. 

ബെൽ അടിക്കാൻ ഷാദ് പറഞ്ഞപ്പോ അതിനു പറ്റാതെ ഞാൻ അങ്ങനെ നിന്നു. ശരീരം മുഴുവൻ മരവിച്ച അവസ്ഥ ആയിരുന്നു. ഷാദ് തന്നെ ബെൽ അടിച്ചു. രണ്ടു മിനിട്ടു കഴിഞ്ഞപ്പോ ഡോർ തുറന്നു ഫെബിത്ത പുറത്തേക്കു വന്നു. എന്നെ കണ്ടപ്പോ ആ കണ്ണുകളിൽ ആദ്യം അത്ഭുതം ആയിരുന്നു. പിന്നെ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. 

''അംനൂ മോളെ സുഖല്ലേ... എത്ര നാളായി കണ്ടിട്ട്.'' ഫെബിത്ത.

''സുഖം ഇത്താ, ഇത്താക്ക് സുഖല്ലേ...'' ഞാൻ ചോദിച്ചു.

''അതെ മോളെ.. വാ രണ്ടാളും.. ഷാദ് അല്ലെ...'' ഇത്ത ചോദിച്ചപ്പോ ഷാദ് എന്നെ നോക്കി.

''ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. ഇത്താക്ക് എല്ലാമറിയാം..'' ഞാൻ പറഞ്ഞു. അപ്പൊ ഷാദ് ഇത്താനെ നോക്കി പുഞ്ചിരിച്ചു.

ഞങ്ങള് അകത്തേക്കു പോയി. എന്റെ കണ്ണ് നാല് പാടും ചുറ്റുന്നുണ്ടായിരുന്നു. അത് കണ്ടു ഇത്ത ചിരിയോടെ പറഞ്ഞു ''നീ നോക്കുന്ന ആള് നല്ല ഉറക്കമാ, ഞാൻ എണീപ്പിക്കാം...''

അപ്പോളേക്കും ഷഹീനിക്ക വന്നു. ഇക്കയും ഷാദും പരിചയപ്പെട്ടു. ഇക്കാനെ ഷാദ് ഫോണിൽ വിളിച്ചു കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു എന്ന് മനസ്സിലായി. ഇത്ത അടുക്കളയിലേക്കു പോയപ്പോ ഞാനും പോയി. 

''ഷെറി എവിടെ ഫെബിത്താ...'' ഞാൻ ചോദിച്ചു.

''അവളുണ്ട് കിടക്കാണ് ഞാൻ വിളിക്കാം.. അവളെ ഭർത്താവ് ഇന്നലെ പോയി. നാളെ അവളെ കൂട്ടാൻ വരും.'' ഫെബിത്ത. അപ്പോളേക്കും ഷെറിയും വന്നു. പിന്നെ ഉമ്മ വെക്കലും കരച്ചിലും ബഹളവും ആയിരുന്നു. ചായയും കൊണ്ട് ഞങ്ങൾ ഹാളിലേക്ക് പോയപ്പോ ഷഹീനിക്കയും ഷാദും ഭയങ്കര ചർച്ചയിൽ ആണ്.

കേട്ട് നോക്കിയപ്പോ മനസ്സിലായി ഷെസിനെ പറ്റി ആണ്. അവൻ മോശം ആൾക്കാരുമായി കൂടിയപ്പോ ഇക്ക കമ്പനി വിട്ടു. ഇപ്പൊ വേറെ ബിസിനെസ്സ് ചെയ്യുന്നു. ഷെസിൻ അടി കിട്ടിയതിനു ശേഷം ഒരു മാസം കിടപ്പായിരുന്നു പോലും.അവന്റെ ഭാര്യ ഒക്കെ അവനെ മുന്നേ ഇട്ടിട്ടു പോയി. ഉമ്മാന്റേം മോന്റേം സ്വഭാവം തന്നെ കാരണം...

ചായ കുടിക്കുന്നതിനിടെ ഫെബിത്ത ആദിമോനെ വിളിക്കട്ടെ പറഞ്ഞു പോയി, കൂടെ ഇക്കയും.. കുറച്ചു കഴിഞ്ഞപ്പോ ഞാനും പിന്നാലെ പോയി.. ഷെറിയും ഷാദും ഇരുന്നു സംസാരിക്കുന്നുണ്ട്. പക്ഷെ ഉമ്മാനെ അവിടെ എവിടെയും കണ്ടില്ല.

@@@@@@@@@@@@@@@@@@@@@@

ആദിയെ കൂടി ഇന്ന് എന്റെ ആമിക്ക് തിരിച്ചു കൊടുക്കണമെന്ന് ഉറപ്പിച്ചതാ. അതിനാ അവളെ കൂട്ടീട്ടു വന്നേ. ഷഹീനിക്കയും ഫെബിത്തയും ഷെറിയും ഒക്കെ ആയി കുറെ നേരം സംസാരിച്ചു. മോൻ ഉറക്കമാണെന്നു ഫെബിത്ത  ആദ്യമേ പറഞ്ഞിരുന്നു. ഇപ്പൊ അവനെ വിളിക്കാൻ പോയവരെയും കാണുന്നില്ല. 

ദേ വരുന്നു ആമി... ആഹാ പിന്നാലെ ബാക്കി രണ്ടാളും. മോൻ എവിടെ ആണാവോ... 

''എണീറ്റിട്ടില്ല കേട്ടോ, അവനു ഉറക്ക് ശരിയായില്ലെങ്കിൽ ഈ വീട് രണ്ടാക്കും...'' ഫെബിത്ത.

''കുഴപ്പമില്ല ഇത്താ...'' ഞാൻ പറഞ്ഞു.

''അല്ല ഉമ്മ എവിടെ..'' ആമി ചോദിച്ചു. അപ്പൊ അവര് മൂന്നാളും ഞങ്ങളെ നോക്കി. 

''അത് പിന്നെ ഉമ്മ അകത്തുണ്ട്... കിടക്കാണ്...'' ഷഹീനിക്ക പറഞ്ഞു.

''ഞങ്ങൾ വന്നോണ്ടാണോ...'' ഞാൻ ചോദിച്ചു.

''അല്ല ആര് വന്നാലും എണീറ്റ് വരാൻ പറ്റില്ല.'' ഫെബിത്ത പറഞ്ഞു.

''അതെന്താ...'' ആമി.

''അത് പിന്നെ കുറച്ചു നാൾ മുന്നേ പുറത്തു പോയപ്പോൾ ശ്രദ്ധിക്കാതെ റോഡ് ക്രോസ്സ് ചെയ്തപ്പോ ആക്സിഡന്റ് ആയി. കാലിലൂടെ കാർ കേറി ഇറങ്ങി. രണ്ടു കാലും മുറിക്കേണ്ടി വന്നു...'' കേട്ടപ്പോ ഞങ്ങളാകെ ഷോക്കായി. ആമിയുടെ കണ്ണൊക്കെ നിറഞ്ഞു.

അവള് എണീറ്റ് അകത്തേക്ക് നടന്നു... ഞങ്ങൾ പിന്നാലെയും. അവിടെ പോയപ്പോ കണ്ടു ഒരു സ്ത്രീ കിടക്കുന്നു. ഒച്ച കേട്ട് അവര് കണ്ണ് തുറന്നു നോക്കി. ആദ്യം ഒരു അമ്പരപ്പോടെ എല്ലാരേയും നോക്കി. ആമിയെ കണ്ടതും അവരുടെ മുഖം മാറി.....കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story