ഡിവോയ്‌സി: ഭാഗം 76

divoysi

രചന: റിഷാന നഫ്‌സൽ

താഴേക്കെത്തുന്നതിനു മുന്നേ രണ്ടു കരങ്ങൾ എന്നെ താങ്ങിയിരുന്നു. രണ്ടല്ല ഇത് കുറെ ഉണ്ടല്ലോ... ഞാൻ പതിയെ കണ്ണ് തുറന്നപ്പോ കണ്ടത് ചിരിച്ച മുഖത്തോടെ നിക്കുന്ന ഷെസിനെ ആണ്. തെണ്ടി എന്നെ തള്ളിയിടാൻ നോക്കിയിട്ട് ചിരിക്കുന്നു..

മെല്ലെ കണ്ണ് പിന്നിലേക്ക് പായിച്ചപ്പോൾ ആണ് ആ കുറെ കരങ്ങളുടെ ഉടമകളെ കണ്ടത്. എന്റെ ഇക്കാക്കാസ് ഷെഫുക്ക ജാസി ഒക്കെ ഉണ്ട്. ഞാൻ ഇപ്പൊ സുരക്ഷിതമായി എന്റെ അമീർക്കാന്റെയും അക്കൂക്കാന്റെയും അഫിക്കാന്റെയും കയ്യിലാണ് ഉള്ളത്. എല്ലാരുടെയും മുഖത്ത് പരിഭ്രമം ആണെങ്കിലും, കണ്ണിൽ ഞാൻ പക കണ്ടു.

അതിരിക്കട്ടെ എല്ലാരും ഉണ്ടല്ലോ, പക്ഷെ സാധാരണ സിനിമയിലൊക്കെ കാണുന്ന പോലെ ഹീറോ അല്ലെ താങ്ങേണ്ടത്... ഷാദ് എവിടെ പോയി കിടക്കുവാണാവോ.. 

''മോളെ അംനൂ ഒന്നും പറ്റിയില്ലല്ലോ അല്ലെ...'' അമീർക്ക.

''ഇല്ല ഇക്കാക്കാ ഐഎം ഓക്കേ..'' ഞാൻ പറഞ്ഞു.

''അംന താൻ ഓക്കേ അല്ലെ...'' ഷെസിൻ ചോദിച്ചതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി. 

''കാലമാടൻ കൈ വിട്ടു കൊല്ലാൻ നോക്കിയതും പോരാ ചോദിക്കുന്ന കേട്ടില്ലേ.'' പതുക്കെ പറഞ്ഞതാണെങ്കിലും ഇക്കാക്കാസ് കേട്ടു.

''നീ കുറച്ചു മാറി നിന്നോ, ഇല്ലെങ്കിൽ ഇവള് നിന്നെ പഞ്ഞിക്കിടും...'' അഫിക്ക ഷെസിനോട് പറഞ്ഞു. അപ്പൊ എനിക്ക് തന്നെ സംശയം ആയി എന്താ സംഭവമെന്ന്.

''ടോ താൻ എന്നെ നോക്കി കൊല്ലണ്ട. കൈ പിടിച്ചു വലിച്ചാൽ തന്റെ ശരീരം ഇളകും. അറിയാലോ ഡോക്ടർ പറഞ്ഞത് ബോഡി വീക്കാണ്, അതികം ശരീരം അനക്കരുത് എന്ന്. അത് കൊണ്ടാ കൈ വിട്ടത്.  പിന്നിൽ ഇവർ നിക്കുന്നത് ഞാൻ കണ്ടിരുന്നു.'' ഷെസിൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. തിരിച്ചെന്തു പറയണമെന്ന് എനിക്കും അറിയില്ലായിരുന്നു.

കാരണം ഡോക്ടർ കർശനമായി പറഞ്ഞിട്ടുണ്ട് എന്റെ ശരീരം കൂടുതൽ സ്ട്രെസ് താങ്ങില്ല എന്ന്. അപ്പൊ അവൻ വലിച്ചിരുന്നെങ്കിൽ പണി ആവുമായിരുന്നു, കുട്ടികളുടെ പൊസിഷൻ ഒക്കെ അൽകുൽത്തിൽ ആണ്.. ഈ കാരണം കൊണ്ട് എന്നെ വീട്ടീന്ന് ആ ഡ്രാക്കുള ഇറങ്ങാൻ വിടില്ല. വിട്ടാലും കൂടെ അവൻ കാണും. ഇന്ന് ഇത്ത പറഞ്ഞത് കൊണ്ടാ വിട്ടത്. അൽഹംദുലില്ലാഹ് എന്നെ നീ രക്ഷിച്ചലോ പടച്ചോനെ. എന്നാലും എന്റെ പുന്നാര കെട്ടിയോൻ എവിടെയാണാവോ.

''ആ'' എന്ന അലർച്ച കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയേ. സാജിദ് നിലത്തു കിടക്കുന്നു. 

''ഡ്രാക്കുള എത്തി മോനെ...'' ഫജൂക്ക പറഞ്ഞപ്പോൾ ആണ് ഞാൻ അവനെ കണ്ടത്. സാജിദിനെ ചവിട്ടി താഴെ ഇട്ടിട്ടു അവനെ കലിപ്പോടെ നോക്കി നിക്കുന്ന ഷാദ്. മുഖവും കണ്ണുമൊക്കെ ചുവന്നു കണ്ടാൽ തന്നെ പേടി ആവുന്നു. എന്നെ നോക്കിയതും ഞാൻ അമീർക്കാന്റെ പിന്നിലേക്ക് മാറി നിന്നു.

''നീ എന്താടാ പുന്നാര മോനെ വിചാരിച്ച, നീ നാട്ടിലെത്തിയത് ഞങ്ങൾ അറിഞ്ഞില്ലെന്നോ... നീ ഇവിടെ കാലു കുത്തിയത് മുതൽ ഞങ്ങൾ നിന്റെ പിന്നാലെ ഉണ്ടായിരുന്നു. നിന്റെ ഉദ്ദേശം എന്റെ പെണ്ണാണെന്ന് ആദ്യമേ അറിയാരുന്നു.. 

അത് കൊണ്ട് തന്നെയാ ഇന്ന് ഇവളെ നിന്റെ മുന്നിലേക്ക് ഒറ്റയ്ക്ക് വിട്ടത്. ഇവർ വീട്ടീന്നിറങ്ങിയപ്പോ നിന്റെ കാർ ഇവരെ പിന്നിൽ ഉണ്ടായിരുന്നു. പക്ഷെ നിന്റെ പിറകിൽ ഉണ്ടായിരുന്ന ഞങ്ങളെ നീ കണ്ടില്ല.'' തെണ്ടി ഡ്രാക്കുള സ്വന്തം ഭാര്യയെ ചൂണ്ടയിൽ കോർത്ത് ഇട്ടു കൊടുത്തു ആ ചെറ്റയുടെ മുന്നിലേക്ക്.

''പിന്നെ ഞങ്ങളുടെ കാൽകുലേഷൻ കുറച്ചു തെറ്റിപ്പോയി. ഞങ്ങൾ ട്രാഫിക്കിൽ പെട്ടു. പക്ഷെ പടച്ചോൻ ഞങ്ങളെ കൂടെ ആയതു കൊണ്ട് സമയത്തു ഷെസിൻ എത്തി. എന്തായാലും ഇനി നീ ഇവളുടെ പുറകെ വേണ്ട.'' എന്നും പറഞ്ഞു ഷാദ് അവനെയും അവന്റെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരെയും തല്ലാൻ തുടങ്ങി. കൂടെ ബാക്കിയുള്ളവരും.

''ടാ ഷെസി എന്നെ രക്ഷിക്കെടാ...'' സാജിദ് അലറി. അപ്പൊ ഷെസിൻ അവന്റെ അടുത്തേക്ക് പോയി സാജിദിന്റെ മുഖത്തൊന്നു പൊട്ടിച്ചു.

''നിന്നെ ഞാൻ രക്ഷിക്കണം അല്ലെ.. എന്റെ ഷെറിയോട് നീ ചെയ്തതൊക്കെ ഞാൻ മറന്നു എന്ന് നീ കരുതിയോ.. ഇല്ലെടാ അവൾ വിലക്കിയത് കൊണ്ട് മാത്രമാ നീ ഇന്നും ജീവനോടെ ഉള്ളത്. അവൾ ഇപ്പൊ അവളുടെ ഭർത്താവുമായി സുഗമായി ജീവിക്കുന്നത് കൊണ്ടാ നിന്നെ ഞാൻ വിട്ടത്. 

പിന്നെ ധാ അവളോട്‌ ഞാൻ കൂടുതലും ദേഷ്യപ്പെടാൻ കാരണം നീയാ. എനിക്ക് അവളോട്‌ തോന്നിയ ചെറിയ ഇഷ്ട്ടം പോലും എന്നിൽ നിന്നും അകറ്റി വെറുപ്പാക്കിയത് നീയാ. നീ കാരണമാണ് ഇവളെ ഞാൻ കൂടുതലും വേദനിപ്പിച്ച. നിന്റെ ഓരോ വാക്കുകൾ... നീ തന്ന മയക്കുമരുന്ന്... ആ ലഹരി ആണ് എന്നെ ഭ്രാന്തനാക്കിയത്. മറന്നിട്ടില്ല ഒന്നും...

പിന്നെ നീ പറഞ്ഞത് സത്യമാ എന്റെ ബിസിനെസ്സ് തകരാൻ കാരണം ഇവരാ. പക്ഷെ അത് ഇവർ തന്നെ എനിക്ക് തിരിച്ചു പിടിച്ചു തന്നു, കൂടെ എന്റെ ഇക്കാക്കാനെയും. പിന്നെ എന്റെ ഉപ്പ, അയാൾ മരിക്കാൻ കാരണം ഇവളാണ് എന്നുള്ളത് കൊണ്ടാണ് ഇവളിപ്പോ എന്റെ മനസ്സിൽ നിറഞ്ഞു നിക്കുന്നത്. അവളെ കൊല്ലാൻ നോക്കിയാ നിന്നെ ഞാൻ വെറുതെ വിടണോ..'' ഷെസിൻ ദേഷ്യത്തോടെ പറഞ്ഞു. പടച്ചോനെ അവനെന്നോട് ഇഷ്ടമൊക്കെ തോന്നിയിരുന്നോ..

പിന്നെ അവിടെ വെടിക്കെട്ടായിരുന്നു. മൂന്നെണ്ണത്തിനെയും നിലത്തു നിന്നും പോലീസുകാര് പെറുക്കിക്കൊണ്ടു പോയി.

''ടാ ആമീ നീ ഓക്കേ അല്ലെ...'' ഷാദ് എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു. 

''ദുഷ്ടൻ കൊല്ലാൻ കൊടുത്തിട്ടു ചോദിക്കുന്ന കേട്ടില്ലേ.'' ഞാൻ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു.

''ടീ ഇങ്ങോട്ടു നോക്കിയേ.. എന്റെ മുത്തല്ലേ... നിന്നെ ഞാൻ അങ്ങനെ കൊല്ലാൻ കൊടുക്കോ.. എന്റെ ജീവനല്ലേ നീ..'' എന്നും പറഞ്ഞു എന്റെ കവിള് പിടിച്ചു വലിച്ചു. എന്നിട്ട് ''ഉപ്പച്ചീടെ പൊന്നുമക്കളെ'' എന്നും പറഞ്ഞു എന്റെ വയറിൽ തടവാൻ തുടങി.

''പോ അവിടുന്ന്... ഡ്രാക്കുള, ഞാൻ എങ്ങാനും വീണിരുന്നെങ്കിലോ.. ഒരു നിമിഷം ഞാൻ എന്റെ മരണത്തെ മുന്നിൽ കണ്ടു..'' ഞാൻ ഷാദിന്റെ കൈ തട്ടി മാറ്റിയിട്ടു നെഞ്ചിൽ കൈ വച്ചിട്ട് പറഞ്ഞു.

''അങ്ങനെ ഇവൻ നിന്നെ വിടുമോ, മുമ്പായിരുന്നേൽ ചിലപ്പോ നിന്നെ നിലത്തു നിന്നും വാരി എടുക്കേണ്ടി വന്നേനെ. പക്ഷെ ഇപ്പൊ ഇവനെന്റെ ചങ്കല്ലേ.. നീ എന്റെ ചങ്കിലെ ചോരയും... അപ്പൊ നിനക്കെന്തെലും പറ്റാൻ ഇവൻ സമ്മതിക്കോ...'' ഷെസിനെ ചൂണ്ടി കാണിച്ചു ഷാദ് പറഞ്ഞു.

അപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിച്ചത്.. ഷെസിൻ എന്നെ തന്നെ നോക്കി നിക്കുവാണ്. അവന്റെ കണ്ണിലെ ഭാവം എനിക്ക് തിരിച്ചറിയാൻ പറ്റുന്നില്ല. പക്ഷെ അത് വെറുപ്പല്ല സ്നേഹം ആണോ... അല്ല പടച്ചോനെ പ്രണയം... അത് തന്നെ മോളെ ആമീ... നീ പെട്ട്.

''ഡാ ഞാൻ പറഞ്ഞത് സത്യമല്ലേ...'' എന്ന് ഷാദ് ചോദിച്ചപ്പോളാണ് ഷെസിൻ എന്തോ ബോധം വന്ന പോലെ ഷാദിനെ നോക്കിയത്.

''അതെ അതെ.. ഞാൻ അങ്ങനെ വിടുമോ എന്റെ പ്രാണനെ..'' അത് കേട്ടതും ഞങ്ങൾ രണ്ടാളും അവനെ ഞെട്ടിക്കൊണ്ടു നോക്കി. ഞങ്ങൾ മാത്രം അല്ല ബാക്കി ഉള്ളവരും.

അപ്പൊ അവൻ ചിരിച്ചോണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. ''നീ എന്റെ ജീവനല്ലേ ഇപ്പൊ.. എന്റെ തെറ്റുകൾ ചൂണ്ടി കാണിച്ചു തന്നു എന്നെ ഒരു പുതിയ മനുഷ്യനാക്കി, ലഹരിക്ക്‌ അടിമയായിരുന്ന എന്നെ നീ ഡോക്ടറെ കാണിച്ചു മാറ്റി എടുത്തു.

എന്റെ ബിസിനെസ്സ് പഴയ പോലെ ആക്കി. എന്റെ ഇക്കാക്കാനേ എനിക്ക് തിരിച്ചു കിട്ടി കൂടെ എന്റെ കുടുംബവും. ആ നീ എന്റെ പ്രാണൻ അല്ലെ... നിന്റെ പ്രാണൻ ഇവളുട ഉള്ളിൽ അല്ലെ, അപ്പൊ ഞാൻ അത് അങ്ങനെ പോവാൻ സമ്മതിക്കുമോ..'' ഷെസിൻ പറഞ്ഞതും ഞങ്ങള് അവനെ നോക്കി പുഞ്ചിരിച്ചു.

''ഞാൻ കരുതി നീ പണ്ടത്തെ പ്രേമവും കൊണ്ട് വന്നു അടിയിലൂടെ ലൈൻ വലിക്കാൻ നോക്കാണെന്നു..'' ഷാദ് അവന്റെ പുറത്തു തട്ടിയിട്ട് പറഞ്ഞു.

''ആ അങ്ങനേം പറയാം... ആദ്യ പ്രണയം അങ്ങനെ ആർക്കും മറക്കാൻ പറ്റില്ലല്ലോ... ഇനി എന്റെ വർത്താനം കേട്ട് ഇവൾക്കെങ്ങാനും എന്നെ മതി എന്ന് തോന്നിയാലോ.. ഞാൻ രക്ഷപ്പെട്ടില്ലേ.. ഭാര്യ വിത്ത് രണ്ടു കുട്ടികൾ... എവിടെ കിട്ടും ഇത് പോലൊരു പാക്കേജ്. അതും എന്നെ പോലൊരുത്തന്...'' ഷെസിൻ കണ്ണിറുക്കിക്കൊണ്ടു ഷാദിനെ നോക്കി പറഞ്ഞതും അവൻ എന്റെ മുന്നിലേക്ക് കേറി നിന്നു.

''വിട്ടു പിടി മോനെ... നിന്റെ പേര് ഞാൻ കേരള മാട്രിമോണിയൽ ഇട്ടിട്ടുണ്ട്. അതിൽ നിന്നും നീ കണ്ടു പിടിച്ചോ നിന്റെ പ്രാണനെ... എന്റെ കഞ്ഞിയും നോക്കി വന്നാലേ നിന്റെ വാ ഞാൻ അങ്ങ് തുന്നിക്കെട്ടും..'' ഷാദ് ഷെസിനെ നോക്കി പറഞ്ഞു. എല്ലാരും അത് കേട്ട് ചിരിച്ചു.

''ഓ നമ്മളില്ലേ... നിന്റെ കഞ്ഞി നീ തന്നെ എടുത്തോ നമ്മള് വല്ല ബിരിയാണിയോ ഫ്രൈഡ് റൈസോ കിട്ടോന്നു നോക്കട്ടെ.'' ഷെസിൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു.

''ഓ ആയിക്കോട്ടെ... ആമീ നീ വാ നിനക്ക് ഡ്രെസ്സെടുക്കണ്ടേ...'' ഷാദ് എന്നോട് ചോദിച്ചു.

''ഹ്മ്മ് ഇത്ത എവിടെ...'' ഞാൻ ചോദിച്ചു.

''അവൾ കാറിൽ ഉണ്ട്. ഞാൻ കൂട്ടിക്കൊള്ളാം.. നിങ്ങള് പതുക്കെ ഡ്രസ്സ് എടുത്തിട്ടൊക്കെ അങ്ങ് വന്നോ..'' ഷെഫുക്ക പറഞ്ഞു. എന്നിട്ട് എല്ലാരും പോയി.

''അപ്പൊ ഞാനും ഇറങ്ങുവാണെടാ, പിന്നെ കാണാം..'' ഷെസിൻ പറഞ്ഞു.

''നീ എന്തിനാ ഇങ്ങോട്ടു വന്നേ.'' ഷാദ് ഷെസിനോട് ചോദിച്ചു.

''ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഒരു വമ്പൻ ഡീൽ ഒത്തു. അപ്പൊ അതിന്റെ സന്തോഷത്തിൽ എല്ലാർക്കും ഡ്രസ്സ് എടുക്കാമെന്ന് കരുതി വരുമ്പോളാ ആമിയെ കണ്ടത്. ഇവളെ ഓട്ടം കണ്ടപ്പോ തന്നെ എന്തോ പന്തികേട് തോന്നി. അതാ അടുത്തേക്ക് വന്നത്.'' ഷെസിൻ എന്നെ നോക്കി പറഞ്ഞു.

''എന്നിട്ട് ഡ്രസ്സ് എടുത്തോ..'' ഷാദ്.

''ഇല്ല, പിന്നെ എടുക്കാം..'' ഷെസിൻ.

''അത് വേണ്ട, ഞങ്ങളും ഡ്രെസ്സെടുക്കാനാ വന്നത്. ഇവളെ ഏഴാം മാസ ചടങ്ങിന് വേണ്ടി..'' ഷാദ്.

''അങ്ങനെ ഒക്കെ ഉണ്ടോ..'' ഷെസിൻ സംശയത്തോടെ നോക്കി.

''ആ ഉണ്ട്, അതൊക്കെ മോൻ അറിയാൻ വഴി ഇല്ല. ആ സമയത്തൊക്കെ മോൻ പ്രതികാര ദാഹിയായ കള്ളിയങ്കാട്ടു നീലി സോറി നീലൻ ആയിരുന്നില്ലേ.'' ഷാദ് പറഞ്ഞതും ഷെസിന്റെ മുഖം മാറി. ഞാൻ ഷാദിന്റെ കയ്യിലൊരു നുള്ള് കൊടുത്തു.

''ടാ സോറി അന്നേരമൊക്കെ എനിക്കൊരു തരം ഭ്രാന്തായിരുന്നു...'' ഷെസിൻ പറഞ്ഞു.

''ഓ പിന്നെ അവന്റൊരു സെന്റി.. വന്നേ നമുക്ക് ഡ്രെസ്സെടുക്കാം...'' ഷാദ്.

''അല്ല ഷാദ് എന്താ വരാൻ ലേറ്റ് ആയതു.'' ഞാൻ ചോദിച്ചു.

''അതോ.. അത് പിന്നെ... അതുണ്ടല്ലോ ഞാൻ വരുമ്പോ ഒന്ന് സ്ലിപ്പായി...'' ഷാദ് 

''അയ്യോ എന്നിട്ട് എന്തേലും പറ്റിയോ..'' ഞാൻ 

''ഏയ് ഇല്ല, കറക്റ്റ് സമയത്തു ഒരു മാലാഖ പിടിച്ചോണ്ട് രക്ഷപ്പെട്ടു..'' ഷാദ് പറഞ്ഞു.

''ഓഹോ കറക്റ്റ് സമയത്തു പിടിച്ച മാലാഖക്കു എത്ര വയസ്സ് ഉണ്ടാവും...'' ഞാൻ പിരികം പൊക്കി ചോദിച്ചതും ഷാദ് ഒന്ന് പരുങ്ങി.

''ഒരു പത്തു ഇരുപതു നാൽപ്പതു വയസ്സ് കാണും...'' ഷാദ്.

''നാൽപ്പതു വയസ്സുള്ള മാലാഖയോ, അമ്മച്ചി എന്ന് പറയെടാ...'' ഷെസിൻ പറഞ്ഞു. ഞങ്ങൾ മൂന്നാളും ചിരിച്ചു കൊണ്ട് ഷോപ്പിലേക്ക് കേറി. 

@@@@@@@@@@@@@@@@@@@@@@@

ഷോപ്പിലേക്ക് കേറി കുറെ ഡ്രസ്സ് നോക്കി. അവസാനം ഞാൻ ഒരു സാരി എടുത്തു അവൾക്കു കൊടുത്തു. അവൾക്കു ഇഷ്ടായെങ്കിലും സാരി വേണ്ട എന്നാ പറയുന്നത്. അവളെയും കൊണ്ട് അവിടെ മൂലയിൽ ഉണ്ടായിരുന്ന കണ്ണാടിക്കു മുന്നിലേക്ക് പോയി.

''ടീ ഇത് നല്ല രസമുണ്ട്...'' ഞാൻ പറഞ്ഞു.

''വേണ്ട ഷാദ്.. സാരി ഉടുത്താൽ നടക്കാൻ ബുദ്ധിമുട്ടാ.. പിന്നെ ചിലപ്പോ വയറും കാണും.'' ആദ്യത്തേത് ഉറക്കെ ആണ് പറഞ്ഞതെങ്കിലും രണ്ടാമത്തേത് എന്റെ ചെവിയിലാ പറഞ്ഞത്.

''അയ്യോടാ, അത് കുഴപ്പമില്ല. ഞാൻ നിന്നെ താങ്ങി നടന്നോളാ.. പിന്നെ വയറു കണ്ടാൽ ഞാൻ തന്നെ പിന്നും കുത്തി തരാം.. പോരെ...'' ഞാൻ മെല്ലെ അവളെ ചെവിയിൽ പറഞ്ഞു കൂടെ ചെറിയൊരു കടിയും ആ ചെവിയിൽ കൊടുത്തു. പെട്ടെന്നായൊണ്ട് അവളൊന്നു ഞെട്ടി.

''പോ അവിടുന്ന്..'' എന്നും പറഞ്ഞു എന്റെ കയ്യിലൊരു തട്ട് തന്നു. അവിടുന്ന് തിരിഞ്ഞപ്പോളാ ഷെസിൻ ഞങ്ങളെ തന്നെ ഒരു പുഞ്ചിരിയോടെ നോക്കുന്നത് കണ്ടത്. ആമിയെ ചേർത്ത് പിടിച്ചു അവന്റെ അടുത്തോട്ടു നടന്നു.

''എന്താ മോനെ ഒരു നോട്ടം.. പഴയ ആ ചെറിയ ഇഷ്ട്ടം വീണ്ടും തോന്നുന്നുണ്ടോ...'' ഞാൻ ഷെസിനെ നോക്കി ചോദിച്ചു.

''ഏയ് ഇപ്പൊ ചെറുതല്ല വലിയ ഇഷ്ട്ടം തന്നെ തോന്നുന്നുണ്ട്.'' ഒരു ചിരിയോടെ അവനതു പറഞ്ഞപ്പോ പുറമെ ചിരിച്ചെങ്കിലും എന്റെ ഉള്ളിലെന്തോ കൊളുത്തി വലിഞ്ഞു. ആമിയുടെ കയ്യും എന്റെ കയ്യിൽ അമരുന്നുണ്ടായിരുന്നു.

''നീ എന്നെ ഡ്രാക്കുള ആക്കുമോ മോനെ..'' ആമിയുടെ ടെൻഷൻ നിറഞ്ഞ മുഖം കണ്ടതും ഞാൻ ഷർട്ടിന്റെ കയ്യൊക്കെ മടക്കി തമാശ രൂപേണ ചോദിച്ചു.

''ഹ ഹ ഹ.. ഞാൻ പറഞ്ഞത് സത്യമാ.. നിന്നോടിനി ഒരിക്കലും കള്ളം പറയില്ല. ഇത് മനസ്സിൽ വെച്ചാൽ വല്ലാത്ത വിമ്മിഷ്ടം ആവും. ഇവളോടിപ്പോ ഭയങ്കര ഇഷ്ട്ടം തോന്നുന്നുണ്ട്. ഞാൻ നഷ്ട്ടപ്പെടുത്തിയതിന്റെ വില ഇപ്പോളാ മനസ്സിലാക്കിയത്. എന്ന് വച്ച് ഒരു വില്ലന്റെ വേഷം ഇനിയും കെട്ടാൻ എനിക്ക് ഒരു താല്പര്യവും ഇല്ല.'' ഷെസിൻ പറയുന്നതൊക്കെ ഞങ്ങൾ വായും തുറന്നു കേട്ട് നിന്നു.

''ഡാ ഒരു ഭർത്താവിന്റെ മുഖത്ത് നോക്കി അവന്റെ സ്വന്തം ഭാര്യയോട് ഇഷ്ട്ടം തോന്നുന്നുണ്ട് എന്ന് പറയാൻ നിനക്ക് എങ്ങനെ തോന്നുന്നെടാ..'' ഞാൻ അവനെ നോക്കി ചോദിച്ചു.

ഈ... അവൻ ഒന്ന് ഇളിച്ചു കാണിച്ചു. ആമി ഇപ്പോളും അത് കേട്ട ഷോക്കിൽ ആണ്.

''ഇപ്പൊ അവളോട്‌ ഇഷ്ട്ടം ഉണ്ട്, പക്ഷെ അതിൽ കൂടുതൽ ഇഷ്ട്ടം നിന്നോടാണ്. നീ പറഞ്ഞ പോലെ നീ എന്റെ ചങ്കല്ലേ അപ്പൊ ചങ്കിന്റെ പെണ്ണ് എന്റെ പെണ്ണല്ലേ...'' ഷെസിൻ പറഞ്ഞതും ഞാൻ ''എന്താ...'' എന്ന് അലറിപ്പോയി.

''സോറി ചങ്കിന്റെ പെണ്ണ് എന്റെ പെങ്ങളല്ലേ... നാക്കു വടിച്ചില്ല അതിന്റെ കുഴപ്പമാ.. ഇവളെ എനിക്ക് പെങ്ങളായി എന്തായാലും കാണാൻ പറ്റില്ല. അതോണ്ട് ഇന്ന് മുതൽ ഇവളെന്റെ ഫ്രണ്ടാണ്. ആ ഫ്രണ്ട് തന്നെ എനിക്കൊരു പെണ്ണിനെ കണ്ടു പിടിച്ചു തരണം.. 

നിന്നെ പോലെ തന്നെ ഉള്ള ഒരാളെ... ജീവിതത്തിൽ വേദനകൾ അറിയുന്ന ഒരാളെ. എന്നിട്ടു ഷാദ് നിന്നെ നോക്കിയാ പോലെ എനിക്കവളെ ചേർത്ത് പിടിക്കണം. അങ്ങനെ എങ്കിലും ഞാൻ ചെയ്ത തെറ്റുകൾ എനിക്ക് തിരുത്തണം.'' ഷെസിൻ ആമിയെ നോക്കി പറഞ്ഞു.

അപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്. പിന്നെ ഓരോ ചളി പറഞ്ഞു ഷെസിന്റെ വീട്ടിലേക്കു വേണ്ടുന്ന ഡ്രെസ്സൊക്കെ എടുത്തു.

@@@@@@@@@@@@@@@@@@@@@@@

ഷെസിൻ പറഞ്ഞതൊക്കെ കേട്ടപ്പോ ആദ്യമൊന്നു പേടിച്ചു. ഞാൻ കരുതിയത് സത്യം തന്നെ. അവനെന്നെ സ്നേഹിക്കുന്നു, ആ കണ്ണിൽ അത് കാണാം. പക്ഷെ പിന്നീട് അവനെന്നെ ഫ്രണ്ട് ആക്കി അവനു വേണ്ടി പെണ്ണ് നോക്കണമെന്ന് പറഞ്ഞപ്പോ എന്റെ പേടിയൊക്കെ പോയി. ഇപ്പൊ അവനോടു സംസാരിക്കാനൊന്നും എനിക്ക് പ്രശ്നമില്ല.

ഞങ്ങൾ ആദിക്ക് വേണ്ടി ഡ്രസ്സ് നോക്കിക്കൊണ്ടു നിക്കുമ്പോളാ ഒരു പെണ്ണ് ഹിജാബ് പൊക്കി കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നത്. നല്ല മൊഞ്ചത്തി പെണ്ണ്, നീലക്കന്നൊക്കെ ആയി.

''ഇപ്പൊ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലെ... വേദന ഉണ്ടോ...'' ഏ ഇതാരാണാവോ.. ചിലപ്പോ നേരത്തെ വീഴാൻ പോവുന്നത് കണ്ടത് കൊണ്ട് ചോദിക്കുന്നതാവാം... പക്ഷെ നോട്ടം ഇങ്ങോട്ടല്ലല്ലോ, ഇനി കൊങ്കണാവോ..

''ഇല്ല, ഒന്നും ഇല്ല...'' നല്ല കേട്ട് പരിചയമുള്ള ശബ്ദം. ഷാദ്, അതെ അവനാണ് അവരോടു മറുപടി പറഞ്ഞത്. ഞാനും ഷെസിനും മുഖത്തോടു മുഖം നോക്കി എന്നിട്ട് ഷാദിനെ നോക്കി.

''ആരാ മനസ്സിലായില്ല.'' ഞാൻ ചോദിച്ചു.

''ഞാൻ ഷെസ്‌ന, ഇതൊക്കെ? " അവൾ ഷാദിനോട്  ചോദിച്ചു.

"ഇതെന്റെ ഭാര്യ ആമി പിന്നെ ഇതെന്റെ ഫ്രണ്ട് ഷെസിൻ." ഷാദ് പറഞ്ഞു. അവൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.

"ഹലോ.. നേരത്തെ എന്നെ ഹെല്പ് ചെയ്തു പെട്ട് പോയി അല്ലെ, പാവം.'' അവള് പറഞ്ഞതും ഞാൻ ഷാദിനെ ഒന്ന് നോക്കി.

''ഓ നിങ്ങളാണോ ഷാദ് വീണപ്പോ എണീപ്പിച്ചത്..'' ഞാൻ ചോദിച്ചു.

''അയ്യോ അവരല്ല ഞാൻ ആണ് വീണത്. നടക്കുമ്പോൾ സ്ലിപ്പായപ്പോ ഇവര് പിടിക്കാൻ നോക്കിയതാ നേരെ അവരെ മേലേക്ക് വീണു.'' അത് കേട്ടതും ഞാൻ ഷാദിനെ നോക്കിപ്പേടിപ്പിച്ചു. ഷെസിൻ സൈഡിൽ നിന്നു വാ പൊത്തി ചിരിക്കുന്നുണ്ട്.

''നിന്റെ അമ്മച്ചി മാലാഖ കൊള്ളാം...'' ഷെസിൻ മെല്ലെ പറഞ്ഞു. ഷാദ് അവനെ ദയനീയമായി നോക്കി ''എന്തിനാടെ...'' എന്ന് പറയുന്നുണ്ട്.

''ഇല്ല അവർക്കു ഒന്നും പറ്റിയിട്ടില്ല.'' ഞാൻ ഷാദിനെ നോക്കിയിട്ടു പറഞ്ഞു.

''ഇനിയല്ലേ പറ്റാൻ പോവുന്നത്..'' ഷെസിൻ മെല്ലെ പറഞ്ഞു.

''നേരത്തെ ഒരു താങ്ക്സ് പോലും പറയാൻ പറ്റിയില്ല. ഒന്നും പറ്റിയില്ലല്ലോ... അൽഹംദുലില്ലാ..'' ഷെസ്‌ന പറഞ്ഞു.

''ഇതിൽ കൂടുതൽ എന്ത് പറ്റാൻ...'' ഷാദ് പറഞ്ഞു. 

''ഏ എന്താ...'' ഷെസ്‌ന

''ഷെസ്‌ന ഒറ്റയ്ക്കാണോ..'' വിഷയം മാറ്റാനായി ഞാൻ ചോദിച്ചു. കാണുമ്പോൾ തന്നെ അറിയാം ആള് പാവം ആണെന്ന്.

''അല്ല, മക്കൾ ഉണ്ട് കൂടെ... ഒരു മോനും മോളും ആണ്.'' ഷെസ്‌ന പറഞ്ഞു.

''ആണോ പേരെന്താ അവരെന്തു ചെയ്യുന്നു.'' ഞാൻ ചോദിച്ചു. ഞങ്ങൾ സംസാരിക്കുന്നതും നോക്കി രണ്ടെണ്ണം വായും തുറന്നു നിപ്പുണ്ട്. ഞാൻ മൈൻഡ് ചെയ്തില്ല.

''മൂത്തയാൾ ഷഫാൻ മൂന്നര വയസ്സ്  , രണ്ടാമത്തെ ആൾ ഷഫ്‌ന ഒന്നര വയസ്സായി..'' ഷെസ്‌ന പറഞ്ഞു.

''ചെറിയ കുട്ടികൾ ആണല്ലേ. കല്യാണം കഴിഞ്ഞിട്ട് എത്ര ആയി? ഹസ്ബൻഡ് ഇല്ലേ കൂടെ???'' ഞാൻ ചോദിച്ചു. അപ്പൊ അവരെ മുഖം മാറി.

''അത് പിന്നെ...'' ഷെസ്‌ന ഒന്ന് ടെൻഷൻ ആയി.

''എന്താ.. പറയാൻ പറ്റില്ലെങ്കിൽ വേണ്ടാട്ടോ. ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ..'' ഞാൻ പറഞ്ഞു. 

''ഏയ് പറയുന്നതിന് പ്രശ്നം ഒന്നുമില്ല. ഞങ്ങളുടെ കല്യാണം കഴിഞ്ഞു മൂന്നു വർഷം  കഴിഞ്ഞാണ് ഹസ്ബൻഡ് മരിക്കുന്നതു, ആക്‌സിഡന്റായിരുന്നു. മോൾ അപ്പോൾ ഒന്നര മാസം എന്റെ വയറ്റിൽ ഉണ്ടായിരുന്നു.. എന്നെ ഡോക്ടറെ കാണിച്ചു തിരിച്ചു വീട്ടിൽ ആക്കി സ്വീറ്റ്‌സ് വാങ്ങാൻ പോയതാ. തിരിച്ചു വന്നില്ല.'' അത് പറയുമ്പോൾ അവളോന്നു വിറച്ച പോലെ തോന്നി. ഞാൻ ഷെസനന്റെ കൈ പിടിച്ചു. അപ്പൊ അവളെന്നെ നോക്കി ചിരിച്ചു.

''കണ്ടപ്പോ എന്തോ അടുത്ത ബന്ധം ഉള്ള ആളെ പോലെ തോന്നി. അതാ സംസാരിച്ചത്. അല്ലെങ്കിൽ ഞാൻ പൊതുവെ ഇപ്പൊ പുറത്തിറങ്ങാറോ അല്ലെങ്കിൽ ആരോടും സംസാരിക്കാറോ ഇല്ല. ഇന്ന് അത്യാവശ്യം വന്നൊണ്ട് ഇറങ്ങിയതാ. 

അറിയാലോ ഭർത്താവില്ലാത്ത സ്ത്രീകളെ നമ്മളെ സമൂഹം കാണുന്നത് എങ്ങനെ ആണെന്ന്... പോട്ടെ മക്കൾ അപ്പുറത്തുണ്ട് ഉമ്മാന്റെ കൂടെ... വിധി ഉണ്ടെങ്കിൽ വീണ്ടും കാണാം...'' എന്നും പറഞ്ഞു നഖാബ് താഴ്ത്തിയിട്ടു അവൾ നടന്നു പോയി.

''പാവം അല്ലെ...'' ഷെസിൻ പറഞ്ഞു. അപ്പോളും അവൻ ഷെസ്‌ന പോവുന്നതും നോക്കി നിക്കാണ്‌.

''അപ്പൊ ഞാൻ സഹായിച്ചത് വേസ്റ്റ് ആയില്ല.'' ഷാദ് പറഞ്ഞതും അവന്റെ കാലിനിട്ടൊന്നു കൊടുത്തു. 

''വാ പോവാം... ഡ്രാക്കുളക്കു ചെറിയൊരു ട്രീറ്റ് ഉണ്ട്.. സഹായമൊക്കെ ചെയ്തതല്ലേ.'' ഞാൻ ഷാദിന്റെ കൈ പിടിച്ചു വലിച്ചു നടന്നു. 

''പടച്ചോനെ അവളെന്റെ സ്വന്തം കൂടെപ്പിറന്ന ഭാര്യയെ പോലെ ച്ചെ പെങ്ങളെ പോലെ ആണെന്ന് ഈ മറുദ്ധയോടു അല്ല മുത്തിനോട് ഒന്ന് പറയെടാ..'' ഷാദ് ഷെസിനെ നോക്കി പറഞ്ഞു. 

''സോറി മോനെ... ഞാൻ ഈ നാട്ടുകാരനെ അല്ല...'' എന്നും പറഞ്ഞു ഷെസിൻ കൈ കൂപ്പി.

@@@@@@@@@@@@@@@@@@@@@@@

ഇന്നാണ് എന്റെ ആമിയുടെ ഏഴാം മാസ ചടങ്ങ്.. വീടൊക്കെ എല്ലാരും കൂടി അലങ്കരിച്ചിട്ടുണ്ട്. ഞാൻ എന്റെ ആമിയെ അലങ്കരിക്കാൻ പോയപ്പോ എല്ലാ ലേഡീസും കൂടി എന്നെ ഓടിച്ചു, ദുഷ്ടകൾ. ആ വവ്വാലും അത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.

ഇനി വരട്ടെ പാതിരാക്ക്‌ ബീച്ചിൽ പോണമെന്നും പറഞ്ഞു. അപ്പൊ കാണിച്ചു കൊടുക്കാം. കഴിഞ്ഞ ആഴ്ച തന്നെ രാത്രി രണ്ടു മണിക്കാണ് അവൾ എണീറ്റിട്ടു എനിക്ക് ബീച്ചിൽ പോണം ഐസ് ക്രീം വേണമെന്നൊക്കെ പറഞ്ഞു കൊണ്ട് പോയത്. എന്നിട്ട് തിരിച്ചു വന്നപ്പോ ഉപ്പയും ഉമ്മയും കയ്യോടെ പിടിച്ചു. ചീത്ത മുഴുവനും കേട്ടത് ഞാൻ.

അത് സഹിക്കാം ഇടയ്ക്കിടയ്ക്ക് അവളുടെ ഓരോ ആഗ്രഹങ്ങൾ ഉണ്ട്. പടച്ചോനാണേ പെറ്റ തള്ള സഹിക്കൂല. അവൾക്ക് ഉറങ്ങണമെങ്കിൽ ഞാൻ എടുത്തു നടക്കണം. മുമ്പത്തെ പോലെ അല്ല ഇപ്പൊ വെയിറ്റ് കൂടിയേ. ചിലപ്പോ ഞാൻ പാട്ടു പാടി കൊടുക്കണം. ചില സമയത്തു മരത്തിൽ കേറാൻ പറയും. ചില സമയത്തു അവൾക്ക് എല്ലാരേം കാണാൻ തോന്നും. അപ്പൊ കണ്ടിരിക്കണം. അത് പാതിരാ മൂന്നു മണി ആയാലും ഷെരി.

പിന്നെ അവൾക്കു ഇഷ്ടമല്ലാത്ത മണങ്ങൾ അറിയാമോ മുല്ലപ്പൂ, ്രേ, ചിക്കൻറെ കറിന്റെ സ്മെല്, ചോക്ലേറ്റ്... അങ്ങനെ പലതും. ഇഷ്ടമുള്ളത് ചോദിക്കരുത്. പെട്രോള്, മണ്ണെണ്ണ, മീൻ പൊരിച്ചത് ... ഒന്നും പറയണ്ട. പണ്ട് പേടയാണ് ഫേവറിറ്റ് എന്ന് പറഞ്ഞു നടന്നവൾ ഇന്ന് അത് കണ്ടാൽ അപ്പൊ എണീറ്റു ഓടും. പണ്ട് ഉള്ള പല ഇഷ്ടങ്ങളും അവൾക്കിപ്പോ വെറുപ്പാണ്. 

ഭാഗ്യത്തിന് ഞാൻ രക്ഷപ്പെട്ടു. എന്റെ മണം ആണ് അവൾക്കു ഏറ്റവും ഇഷ്ട്ടം. ഞാൻ ഇല്ലാത്തപ്പോൾ ഞാൻ അഴിച്ചിട്ടു പോയ എന്റെ ഷർട്ടിട്ടു നടക്കും. കുറുമ്പാണെങ്കിൽ ദിവസേനെ കൂടി വരുന്നു.

പക്ഷെ ഇടയ്ക്കു അവൾക്കു വയ്യാതാവും. കാലൊക്കെ നീരുവച്ചു വീർക്കും. ആ കാലിൽ ഞാൻ ചൂട് പിടിച്ചു കൊടുക്കുകയും തടവിക്കൊടുക്കുകയും ചെയ്യുമ്പോ ഇടയ്ക്കു ആ കണ്ണ് നിറയുന്നത് കാണാം. അത് മുമ്പത്തെ ഓർമ്മകൾ കാരണമാണെന്ന് എനിക്കറിയാം. അപ്പൊ ഷെസിനോട് വല്ലാത്ത ദേഷ്യം തോന്നാറുണ്ട്. 

ചിലപ്പോ അവൾക്കു നടു വേദന വന്നു കിടക്കാൻ പറ്റാതാവും. അപ്പൊ അവളെന്റെ മേലെയാണ് കിടക്കുക. അല്ലെങ്കിൽ ഞാൻ അവൾക്കു നടുവിന് ചൂട് പിടിച്ചു കൊടുക്കും. അപ്പോഴൊക്കെ ഞാൻ ഓർക്കാറുണ്ട് മുമ്പ് അവൾ ഷെസിന്റെ വീട്ടിൽ നിലത്തു കിടക്കുമ്പോളുള്ള അവസ്ഥ. 

ഷെസിൻ ഇപ്പോഴും ഇടയ്ക്കു ഓരോന്ന് പറഞ്ഞു സോറി പറയാറുണ്ട്. അവന്റെ ഉമ്മ ഇപ്പോളും അമ്പിനു വില്ലിനും അടുക്കാതെ നിക്ക.

ഞാൻ അടുത്തില്ലെങ്കിൽ അവൾ ഉറങ്ങില്ല. രണ്ടു ദിവസത്തേക്കെന്നും പറഞ്ഞു അവൾ വീട്ടിലേക്കു പോയ അന്ന് രാത്രി ആരും അറിയാതെ ഞാൻ അവളുടെ വീട്ടിലെത്തിയപ്പോ മുറ്റത്തു ഒരു കസേരയും ഇട്ടു എന്നെയും കാത്തു ഇരിക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോ പറയാ അവൾക്കു മാത്രം അല്ല എനിക്കും അവളില്ലാതെ ഉറങ്ങാൻ പറ്റില്ലാന്ന് അവൾക്കറിയാമെന്നു.

ഉമ്മയും ഇത്തയും ഒക്കെ അവൾക്ക് ഫുഡ് കൊടുക്കാൻ പോയാലും അവൾക്ക് ഞാൻ വാരി കൊടുക്കണം. മക്കൾ രണ്ടു ആയോണ്ടാവും വാശിയും ഡബിൾ ആണ്. പ്രധാനപ്പെട്ട മീട്ടിങ്ങൊക്കെ മാറ്റിവെച്ചു ഞാൻ വന്നിട്ടുണ്ട് അവൾക്ക് ഭക്ഷണം കൊടുക്കാൻ. ആമിയുടെ കാര്യം ആവുമ്പോൾ ഉപ്പ ഒന്നും പറയില്ല. എന്റെ ഭാര്യ എന്നതിൽ കൂടുതൽ അവൾ ഉപ്പാക്ക് മോളാണ്.

അങ്ങനെ ഈ ഏഴുമാസവും അവൾ എന്റെ നെഞ്ചിലെ ചൂട് പറ്റിയാണ് കഴിച്ചു കൂട്ടിയത്. എന്നിട്ട് ഇപ്പൊ എന്നെ വേണ്ട അവൾക്കു. കാണിച്ചു കൊടുക്കാം, വരട്ടെ. 

''എന്താണാവോ ആലോചന...'' ഷെഫുക്ക.

''ഒന്നുമില്ലേ... നിങ്ങളെ കെട്ടിയോൾക്കെതിരെ ഒരു കൊട്ടെഷൻ കൊടുത്താലോ എന്ന് ആലോചിക്കാ.'' ഞാൻ പറഞ്ഞു.

''എല്ലാരും കൂടി അല്ലേടാ നിന്നെ പുറത്താക്കിയേ അപ്പൊ എന്റെ കെട്ടിയോളെ എന്തിനാടാ പറയുന്നേ..'' ഷെഫുക്ക.

''അങ്ങനെ ചോദിക്ക്..'' ജാസി.

''നീ മിണ്ടരുത്. നിന്റെ കെട്ടിയോള എന്നെ റൂമിന്ന് പുറത്താക്കിയേ...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

''അതവർക്ക് ആമിയെ റെഡി ആക്കാൻ അല്ലെ..'' ജാസി.

''ഇത്ര ദിവസവും ഞാൻ അല്ലെ അവളെ റെഡിയാക്കിയേ... പിന്നെന്താ..'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. അവരുടെ മോന്ത കണ്ടപ്പോളാണ് എന്താ പറഞ്ഞതെന്ന് ബോധം വന്നത്.

''ഉപ്പാ എന്നെ വിളിച്ചോ..'' ഞാൻ മെല്ലെ മുങ്ങാൻ നോക്കി.

''നിന്നെ ആരും വിളിച്ചില്ല മോനെ... നീ ഇവിടെ ഇരി..'' നോക്കിയപ്പോ നമ്മളെ അളിയന്മാരും ഷെസിനും ഷഹീനിക്കയും. തീർന്നു മോനെ നീ തീർന്നു. അവരെല്ലാരും കൂടി എന്നെ കളിയാക്കി കൊന്നു വച്ച്. 

അപ്പോളേക്കും ആമിയെ അവരൊക്കെ റെഡി ആക്കി കൊണ്ട് വന്നു. സാരിയിൽ അവൾ ഒന്നൂടി ഭംഗി ആയിട്ടുണ്ട്. ഞാൻ അവളെ നോക്കി സൂപ്പർ എന്ന് കാണിച്ചപ്പോ അവളെനിക്ക് ഫ്ളയിങ് കിസ് തന്നു. അപ്പൊ തന്നെ എന്റെ ബ്ലഡി അലവലാതി അളിയന്മാർ അത് തട്ടി തെറിപ്പിച്ചു. എന്താ ചെയ്യാ ഗതികേട്.

പിന്നെ എല്ലാരും കൂടി ഫങ്ക്ഷന് അടിച്ചു പൊളിച്ചു. വൈകുന്നേരം എല്ലാരും പോവാൻ ഇറങ്ങി. സാധാരണ പെണ്ണിന്റെ വീട്ടിൽ ആണ് ഈ ചടങ്ങു ഉണ്ടാവാറ്. ഞങ്ങൾ എന്റെ വീട്ടിൽ ആയോണ്ട് ഇത് കഴിഞ്ഞു അവളെ അവിടേക്കു വിടണമെന്ന് ഉപ്പ ആദ്യമേ പറഞ്ഞിരുന്നു. അതോണ്ട് ഞാനും എന്റെ ബാഗ് പാക് ചെയ്തു വച്ചു.

''അല്ല ഇതെന്താ രണ്ടു ബാഗ്..'' എന്നോട് ഉപ്പ ചോദിച്ചു.

''അല്ല ആമി പോവല്ലേ, അപ്പൊ ഞാനും അങ്ങോട്ട്...'' എന്ന് പറഞ്ഞതും എല്ലാരും പൊട്ടിച്ചിരിച്ചു. ഒരാഴ്ച എന്ന് പറഞ്ഞു പോയ ഞങ്ങളെ ഒരു മാസം കഴിഞ്ഞു ഉപ്പയും ഉമ്മയും ഷെഫുക്കയും നാനിതയുമൊക്കെ വന്നു തല്ലി തിരിച്ചു കൊണ്ട് വന്നു.

ദിവസങ്ങൾ അങ്ങനെ ഓടി കൊണ്ടിരുന്നു. 

''ഇനി രണ്ടാഴ്ച കൂടി കഴിഞ്ഞാൽ നിങ്ങളിങ്‌ വരുമല്ലേ...'' ഞാൻ ആമിയുടെ വയറിൽ മുഖം ചേർത്ത് പറഞ്ഞു. അപ്പൊ തന്നെ മുഖത്ത് ഒരു ചവിട്ട് കിട്ടി. 

''നിങ്ങളെ മക്കൾ അല്ലെ ഇങ്ങനെ വരൂ..'' ആമി ചിരിച്ചോണ്ട് പറഞ്ഞു. അല്ലെങ്കിലും അവളെ വയറിൽ മുഖം ചേർത്ത് കിടന്ന് ഇങ്ങനെ മക്കളുടെ അനക്കങ്ങൾ അറിയുക എന്നതാണ് ഇപ്പോളത്തെ എന്റെ പ്രധാന പരിപാടി.

ഡോറിനു മുട്ട് കേട്ടാണ് ഞാൻ എണീറ്റത്. തുറന്നപ്പോ സച്ചുവും ചാരുവും തുമ്പിയും.

''ആഹാ ഇതാര് എന്റെ തുമ്പിക്കുട്ടിയോ...'' ഞാൻ അവളെ എടുത്തു. എന്റെ കയ്യിൽ വന്നതും അവൾ കരയാൻ തുടങ്ങി. 

''അച്ചോടാ മേമന്റെ തുമ്പിപൊന്നിനെ ആരാ പേടിപ്പിച്ചേ..'' ആമി ചോദിച്ചിട്ടു മോളെ എടുത്തു. അപ്പൊ കരച്ചിലും നിർത്തി.

അവരോടു സംസാരിച്ചോണ്ടു ഇരുന്നു സമയം പോയതറിഞ്ഞില്ല. 

''ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം'' എന്നും പറഞ്ഞു ആമിയും ചാരുവും പോയി.

''ടാ നീ ആമിയോട് പറയുന്നില്ലേ, ആദിമോന്റെ ഉപ്പാന്റെ കാര്യം..'' സച്ചു

''എന്തിന് അതിന്റെ ആവശ്യം എന്താ...'' ഞാൻ ചോദിച്ചു.

''അവൾ എപ്പോളെങ്കിലും അറിഞ്ഞാലോ.'' സച്ചു.

''ഇല്ലെടാ അവൾ അറിയില്ല. അറിഞ്ഞാൽ അപ്പൊ നോക്കാം...'' അപ്പൊ എന്റെ ഫോൺ ബെല്ലടിച്ചു. ഞാൻ ബാല്കണിയിലേക്ക് പോയി.

@@@@@@@@@@@@@@@@@@@@@@

സച്ചുവേട്ടൻ ഷാദിനോട് സംസാരിച്ചു കഴിഞ്ഞു നേരെ നോക്കിയത് എന്റെ മുഖത്തേക്കാണ്. ഏട്ടൻ എന്നെ കണ്ടു പരുങ്ങി കളിക്കാൻ തുടങ്ങി.

''ഇങ്ങനെ ടെൻഷൻ ആവണ്ട ഏട്ടാ. എനിക്കറിയാം ആദിയുടെ ഉപ്പ ഷാദ് അല്ല എന്ന്.'' ഞാനതു പറഞ്ഞപ്പോ സച്ചുവേട്ടൻ ഞെട്ടി. 

''മോളെ അമ്മൂ... അത് പിന്നെ അവൻ..'' സച്ചുവേട്ടൻ വിയർക്കാൻ തുടങ്ങി.

''ഏട്ടൻ ടെൻഷൻ ആവണ്ട. അതൊരു അടഞ്ഞ അദ്ധ്യായം ആണ്. ഷാദ് അന്ന് പറഞ്ഞപ്പോൾ തന്നെ എനിക്കറിയാരുന്നു അത് കള്ളം ആണെന്ന്. കാരണം അവന്റെ കല്യാണം കഴിഞ്ഞ സമയവും ഞാൻ പ്രെഗ്നന്റ്  ആയ സമയം ഒക്കെ വേറെ ആണ്. പിന്നെ ഞാനൊന്നും പറയാതിരുന്നത് അവൻ ആഗ്രഹിക്കുന്നത് അവനാണ് എന്റെ മോന്റെ ഉപ്പ എന്ന് ഞാൻ അറിയാൻ ആണ്. അത് അങ്ങനെ തന്നെ മതി.'' ഞാൻ പറഞ്ഞു.

''നിനക്കറിയണ്ടേ അത് ആരാണെന്നു...'' സച്ചുവേട്ടൻ.

''അറിയാലോ, അത് ഷാദ് ആണ്. അങ്ങനെ മതി. വാ താഴെ പോയി ചായ കുടിക്കാം. അത് പറയാനാണ് ഞാൻ തിരിച്ചു വന്നേ. ഷാദിനെയും വിളിച്ചോ.'' എന്നും പറഞ്ഞു ഞാൻ പതിയെ താഴേക്കിറങ്ങി.

അന്ന് ആ പേര് വായിച്ചു അവന്റെ നെഞ്ചിലേക്ക് വീണപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു അവന്റെ ഹൃദയമിടിപ്പ്. ആ സ്നേഹം മതി എനിക്ക്.

@@@@@@@@@@@@@@@@@@@@@@@

"അംനയുടെ കൂടെ ആരാ ഉള്ളത്..." ഒരു നേഴ്സ് വിളിച്ചതും ഞാൻ എണീറ്റ് അങ്ങോട്ടേക്ക് ഓടി. 

"ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആണ്." നേഴ്സ് പറഞ്ഞു.

"സിസ്റ്റർ എന്റെ ആമി.." ഞാൻ ചോദിച്ചു.

"അനസ്തേഷ്യയുടെ മയക്കത്തിൽ ആണ്. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു റൂമിലേക്ക് മാറ്റും." നഴ്‌സ്‌

ഞാൻ പുഞ്ചിരിച്ചു കൊണ്ട് എന്റെ മക്കളെ കയ്യിലേക്ക് വാങ്ങി. ഉപ്പമാർ മക്കളെ കാതിൽ ബാങ്ക് കൊടുത്തു. കുറച്ചു കഴിഞ്ഞു ആമിയെ റൂമിലേക്ക് മാറ്റി. വേദന ഉണ്ടായിട്ടും ആ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. പാൽ കൊടുക്കാൻ പറഞ്ഞപ്പോ എല്ലാരും മെല്ലെ പുറത്തേക്കിറങ്ങി. 

ഞാൻ ഇറങ്ങാൻ പോയതും അവളെന്റെ കൈ പിടിച്ചു വച്ചു. അവളുടെ നെറ്റിയിൽ പതിയെ ഞാൻ ചുണ്ട് ചേർത്തു. അപ്പൊ ഉമ്മമാരും പുറത്തേക്കു പോയി. പതിയെ ഞാൻ അവളെ എഴുന്നേൽപ്പിച്ചു ഇരുത്തി. വേദന കാരണം അവളുടെ കണ്ണ് നിറഞ്ഞിരുന്നു. പിന്നെ മക്കളെ അവളെ കയ്യിലേക്ക് വച്ചു കൊടുത്തു. എന്റെ മക്കളെ അവൾ ആ വേദനയിലും പുഞ്ചിരിച്ചു കൊണ്ട് പാലൂട്ടുന്നത് നിറഞ്ഞ കണ്ണോടെ ഞാൻ കണ്ടു.

പിന്നീടുള്ള രണ്ടാഴ്ച  പാവം വല്ലാതെ പ്രയാസപ്പെട്ടു. നല്ല വേദന ഉണ്ടെന്നു ആ മുഖത്തുണ്ട്, പക്ഷെ ഒന്നും പറയില്ല.. ഓപ്പറേഷൻ നല്ല സുഖമുള്ള ഏർപ്പാടാണ് അതിനു വേദന സഹിക്കേണ്ട എന്നൊക്കെ പറയുന്ന ആൾക്കാരെ തിരഞ്ഞു പിടിച്ചു അടിക്കണം. ഓരോ നിമിഷവും അവളുടെ ശരീരം അനങ്ങുമ്പോൾ സ്റ്റിച്ചിന്റെ വേദന കാരണം കണ്ണ് നിറയും.

ആമിയുടെ വീട്ടിലായിരുന്നു നിന്നതു. ആദ്യമൊക്ഞാൻ രാവിലെ പോയി രാത്രി തിരിച്ചു വീട്ടിലേക്കു പോവും. പിന്നെ അവളുടെ നിർബന്ധം കാരണം അവിടെ നിക്കാൻ തുടങ്ങി. രാത്രി രണ്ടെണ്ണവും കാരാറെടുത്ത പോലെ കരച്ചിൽ ആണ്. അങ്ങനെ ഞങ്ങടെ ഉറക്കം അവര് പമ്പയും ഗോദാവരിയുമൊക്കെ കടത്തി.....കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story