ഡിവോയ്‌സി: ഭാഗം 77 || അവസാനിച്ചു

divoysi

രചന: റിഷാന നഫ്‌സൽ

ഇന്നാണ് എന്റെ ആമിയുടെ ഏഴാം മാസ ചടങ്ങ്.. വീടൊക്കെ എല്ലാരും കൂടി അലങ്കരിച്ചിട്ടുണ്ട്. ഞാൻ എന്റെ ആമിയെ അലങ്കരിക്കാൻ പോയപ്പോ എല്ലാ ലേഡീസും കൂടി എന്നെ ഓടിച്ചു, ദുഷ്ടകൾ. ആ വവ്വാലും അത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.

ഇനി വരട്ടെ പാതിരാക്ക്‌ ബീച്ചിൽ പോണമെന്നും പറഞ്ഞു. അപ്പൊ കാണിച്ചു കൊടുക്കാം. കഴിഞ്ഞ ആഴ്ച തന്നെ രാത്രി രണ്ടു മണിക്കാണ് അവൾ എണീറ്റിട്ടു എനിക്ക് ബീച്ചിൽ പോണം ഐസ് ക്രീം വേണമെന്നൊക്കെ പറഞ്ഞു കൊണ്ട് പോയത്. എന്നിട്ട് തിരിച്ചു വന്നപ്പോ ഉപ്പയും ഉമ്മയും കയ്യോടെ പിടിച്ചു. ചീത്ത മുഴുവനും കേട്ടത് ഞാ.

@@@@@@@@@@@@@@@@@@@@@@@

''ആമീ കഴിഞ്ഞില്ലേ ഇത് വരെ... വേഗം ഇറങ്ങാൻ നോക്ക്. അവിടെ പാർട്ടിയൊക്കെ തുടങ്ങി.'' ഷാദ് കിടന്നു അലറുന്നുണ്ട്.

''ഓ ഇങ്ങനെ ഒച്ച വച്ചാൽ മതിയല്ലോ ഈ രണ്ടു ഡ്രാക്കുള കുഞ്ഞുങ്ങളെ ഒരുക്കിയപ്പോളേക്കും എന്റെ എനെർജിയൊക്കെ തീർന്നു. അതിനെങ്ങനെ ഹെല്പ് ചെയ്യണമെന്ന ചിന്ത വല്ലോം ഉണ്ടോ...'' ഞാൻ പറഞ്ഞു.

''ഓ മക്കളെ ഞാൻ രാവിലെ എണീപ്പിച്ചു പല്ലു തേപ്പിച്ചു ഭക്ഷണം കഴിപ്പിച്ചു.. നീ അവരെ കുളിപ്പിച്ച് ഡ്രസ്സ് മാറ്റി കൊടുക്കുമ്പോളേക്കും തളർന്നോ...'' ഷാദ്.

''ആ അതാണല്ലോ വലിയ പാട്. രണ്ടും ഡ്രാക്കുള കുഞ്ഞുങ്ങൾ അല്ല തവള കുഞ്ഞുങ്ങൾ ആണ്. വെള്ളം കണ്ടാൽ പിന്നെ പുറത്തേക്കിറങ്ങില്ല.'' ഞാൻ പറഞ്ഞു.

''നീ പോടീ എന്റെ മുത്തുമണികൾ വാ...'' ഷാദ്.

''നീ പോ ഡ്രാക്കുപ്പാ ഞങ്ങള് ബറൂല..'' എന്നും പറഞ്ഞു ഞങ്ങളെ പുന്നാര മക്കൾ കെൻസും കിയാറയും പുറത്തേക്കു ഓടി. ഞാൻ നിന്ന് ചിരിച്ചു. രാവിലെ ചോക്ലേറ്റ് ചോദിച്ചിട്ടു കൊടുക്കാത്ത ദേഷ്യം ആണ്.

''എന്താടീ ചിരിക്കൂന്നേ...'' എന്നും പറഞ്ഞു ഷാദ് എന്റെ കൈ പിടിച്ചു അവനോടടുപ്പിച്ചു.

''വേണ്ട മോനെ.. ഇപ്പൊ റൊമാന്സിനു നിന്നാലേ ഷഫാന മോൾടെ ബർത്തഡേ പാർട്ടി കഴിഞ്ഞാലും അവിടെ എത്തില്ല.'' ഞാൻ പറഞ്ഞു.

''നിന്നെ ഞാൻ തിരിച്ചു വന്നിട്ട് എടുത്തോളാടീ...'' ഷാദ്.

''എന്റെ മക്കളുണ്ട് മോനെ എന്റെ ബോഡി ഗാർഡ്‌സ് ആയിട്ട്.'' ഞാൻ പറഞ്ഞു.

''ഓ ആയിക്കോട്ടെ. ഇന്ന് തന്നെ രണ്ടെണ്ണത്തിനെയും ഉമ്മാന്റെ അടുത്തേക്ക് ഷിഫ്റ്റ് ചെയ്യണം..'' എന്നും പറഞ്ഞു ചവിട്ടി കുലുക്കി പുറത്തേക്കു പോയി.

അപ്പൊ ഞങ്ങൾ പോട്ടെ കേട്ടോ പാർട്ടിക്ക്. വേറെങ്ങോട്ടും അല്ല ഷെസിന്റെ വീട്ടിലേക്കു. ആ നീല കണ്ണുകൾ അവനെ ഉറങ്ങാൻ വിടുന്നില്ല എന്നും പറഞ്ഞു ഷെസിൻ രണ്ടു ദിവസം കഴിഞ്ഞു വിളിച്ചിരുന്നു. എനിക്കിതു ആദ്യമേ തോന്നിയൊണ്ട് ഞാൻ അവളുടെ നമ്പർ വാങ്ങിയിരുന്നു. പക്ഷെ ഒരു കൊല്ലം അവൻ അവളെ പുറകെ നടക്കേണ്ടി വന്നു.

അവൻ എല്ലാം അവളോട് പറഞ്ഞു. എന്നെ കല്യാണം കഴിച്ചതും അതിനു ശേഷം നടന്നതും ഇപ്പോളുള്ള കാര്യങ്ങളും എല്ലാം. ആദ്യമൊക്കെ ഭയങ്കര മസ്സിൽ പിടുത്തം ആയിരുന്നു. പിന്നെ പിന്നെ അവളും അലിഞ്ഞു. അല്ലെങ്കിലും അവളുടെ ആ അവസ്ഥയിൽ അവൾക്കു ഷെസിൻ ഒരു വലിയ ആശ്വാസം ആയിരുന്നു. അങ്ങനെ അവരെ കെട്ടിച്ചു. ഇപ്പൊ മോൾടെ മൂന്നാമത്തെ പിറന്നാളാഘോഷത്തിനു വേണ്ടി പോവാണ്.

''ഡീ എന്ത് ചെയ്യാ എത്ര സമയം ആയി...'' ഷാദ്. 

''ഓ ധാ വന്നു.'' ഞാൻ പറഞ്ഞു.

"ഇനി നീ വരണ്ട ഞാൻ കൊണ്ട് പൊയ്ക്കൊള്ളാം..." എന്നും പറഞ്ഞു ഷാദ് എന്നെ എടുത്തു നടക്കാൻ തുടങ്ങി. ഞാൻ അവന്റെ കവിളിൽ നല്ല അടടാറ് കിസ് കൊടുത്തു. അത് കണ്ട് കൈ മുട്ടാൻ ഞങ്ങടെ മുത്തുമണികളും. പിന്നെ ഒരാള് അകത്തുണ്ട് കേട്ടോ... എന്താ ചെയ്യാ നമ്മളെ ഡ്രാക്കുള ഇച്ചിരി ഫാസ്റ്റാ... 

"ടീ വെയിറ്റ് കൂടീട്ടാ..." ഞനൊന്നു ഇളിച്ചു കാണിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.......അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story