ഡിവോയ്‌സി: ഭാഗം 8

divoysi

രചന: റിഷാന നഫ്‌സൽ

''മഹർ'' അങ്ങനൊരു കാര്യം ഉണ്ടല്ലോ.. മഹർ കൊടുത്താലല്ലേ നികാഹ് പൂർത്തിയാവൂ.. അഡ്ജസ്റ്മെന്റ് ആണെങ്കിലും നികാഹ് ഒറിജിനൽ ആണല്ലോ. പെട്ടല്ലോ... എനിക്കാണെങ്കിൽ ആ കാര്യം ഓർമയെ ഉണ്ടായിരുന്നില്ല. ''നിനക്കൊന്ന് പറഞ്ഞൂടായിരുന്നോ??'' ഞാൻ ആ വവ്വാലിനെ നോക്കി പറഞ്ഞു. ''എനിക്ക് ഓർമ്മ ഇല്ലായിരുന്നു.'' അവള് പറഞ്ഞു. ''വേണ്ടുന്നതൊന്നും ഓർമ്മ ഉണ്ടാവില്ലല്ലോ.'' എനിക്കാകെ തല പെരുത്ത്. ''പിന്നെ മഹർ വാങ്ങേണ്ട കാര്യം ഞാൻ ആണല്ലോ ഓർക്കേണ്ടത്..'' എന്നും പറഞ്ഞു അവൾ മുഖം തിരിച്ചു. കല്യാണം കഴിഞ്ഞപ്പോ ഇവക്കു നാക്കും വന്നോ.. ഞാൻ ഓളെ നോക്കി പേടിപ്പിച്ചു. ''ടാ ഇനി എന്താ ചെയ്യാ ആ അറബി നല്ല നോട്ടം നോക്കുന്നുണ്ട്.'' സച്ചു പറഞ്ഞു. ''എന്ത് ചെയ്യാൻ അവളുടെ കയ്യിൽ ഒരു മോതിരമോ മാലയോ ഉണ്ടായിരുനെങ്ങിൽ അതെന്നെ വാങ്ങി ഓൾക് ഇട്ടു കൊടുക്കാമായിരുന്നു. ആ സാധനം ആണെങ്കിൽ ഒന്നും ഉപയോഗിക്കാറില്ല പോലും.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''ഷാദ് നിന്റെ കഴുത്തിൽ ഉള്ള ആ മാല ഊരി ഇട്ടു കൊടുക്ക്.'' പ്രവീൺ പറഞ്ഞു.

ഈ തെണ്ടി അതിനിടയിൽ അതും കണ്ടോ. എനിക്ക് ഉമ്മ ഇട്ടു തന്ന മാലയാണ്. അതിൽ ഷഹ്‌സാദ് എന്ന് എഴുതീട്ടുണ്ട്. ''ഒന്ന് പോയെ, അതിട്ടു കൊടുക്കാനൊന്നും പറ്റില്ല.'' ഞാൻ പറഞ്ഞു. ''ഷാദ് ഇപ്പൊ വേറെ വഴി ഒന്നും ഇല്ല, നീ അത് ഇട്ടു കൊടുക്ക്.'' സച്ചുവും പറഞ്ഞു. എല്ലാരും നിർബന്ധിച്ചപ്പോൾ മനസില്ലാമനസോടെ ഞാൻ ആ മാല ഊരി അവളുടെ കയ്യിൽ കൊടുത്തു. ''കയ്യിൽ അല്ലേടാ, കഴുത്തിലിട്ടു കൊടുക്ക്.'' ചാരു അത് പറഞ്ഞതും ആ വവ്വാൽ അവളെ നോക്കി പേടിപ്പിച്ചു. ''എവിടെ ഇട്ടു കൊടുക്കാൻ.. മൊത്തത്തിൽ കെട്ടി വച്ചിരിക്കുവല്ലോ.'' എന്നും പറഞ്ഞു ഞാൻ അവളെ നോക്കി. ''സ്കാർഫിന്റെ മോളിലൂടെ ഇട്ടാ മതി ഞാൻ പിന്നെ ഉള്ളിൽ ആക്കി കൊള്ളാം...'' അവള് പറഞ്ഞു. ഞാൻ അത് പോലെ ചെയ്തു. എല്ലാരും കൈ മുട്ടി. ചാരു സ്വീറ്റ്സ് എടുത്ത് എല്ലാര്ക്കും കൊടുത്തു. ഇതൊക്കെ എപ്പോ വാങ്ങി ആവോ.

ആ അറബി വന്നു കൈ തന്നിട്ട് സ്വീറ്സ് വാങ്ങീട്ടു പോയി. ഞങ്ങൾ പുറത്തേക്കു നടന്നു. അപ്പൊ ആദിക്ക് ഫോട്ടോ എടുക്കണമെന്ന് ഭയങ്കര നിർബന്ധം. എല്ലാരും നിന്നിട്ടു ഫോട്ടോസ് ഒക്കെ എടുത്തു. @@@@@@@@@@@@@@@@@@@@ ഫോട്ടോസ് എടുത്തോണ്ട് നിക്കുമ്പോളാ സാരംഗ് എല്ലാരോടും മാറീട്ടു എന്റേം ആ ഡ്രാക്കുളയുടേം ഫോട്ടോ എടുക്കണമെന്ന് പറഞ്ഞത്. വേണ്ടാന്നു പറഞ്ഞിട്ടൊന്നും അവൻ കേട്ടില്ല. ഞങ്ങടെ കുറച്ചു പിക്‌സ് എടുത്തു. ''നിങ്ങള് എന്താ ഒരു മാതിരി ഇന്ത്യയും പാകിസ്ഥാനും പോലെ നിക്കുന്നത്.'' അപ്പോളാണ് എല്ലാരും ശ്രദ്ധിച്ചേ ഞങ്ങൾ ഒരു മൈൽ ദൂരെ ആണ് നിക്കുന്നത്. എല്ലാരും ചിരിച്ചു. ഞാൻ ചാരുവിനെ പോടീ എന്ന് പറഞ്ഞു. ''കുറച്ചു അടുത്ത് നിക്ക് ഷാദ്...'' സച്ചുവേട്ടൻ പറഞ്ഞപ്പോ ഞാൻ അങ്ങേരെ നോക്കി പേടിപ്പിച്ചു. ആ ഡ്രാക്കുള ആണെങ്കിൽ സച്ചുവേട്ടനെ ഇപ്പൊ കൊല്ലും എന്ന രീതിയിലാ ഉള്ളത്. അവസാനം കുറച്ചു അടുത്ത് നിന്നു. എന്നിട്ടും സമാധാനം കിട്ടാതെ സാരംഗ് വന്നു ആ ഡ്രാക്കുളയെ എന്റെ അടുത്ത് നിർത്തീട്ടു അവന്റെ കൈ എടുത്ത് എന്റെ ഷോൾഡറിൽ വച്ചു.

എന്തോ ഷോക്ക് അടിച്ച പോലെ തോന്നി ഞാൻ അപ്പൊ തന്നെ അവന്റെ കൈ തട്ടി മാറ്റി. ''ഓ അവളുടെ ഒരു നാണം കണ്ടില്ലേ... പ്രേമിക്കുമ്പോ ഇതൊന്നും ഇല്ലാരുന്നല്ലോ...'' ആദി പറഞ്ഞു.{ഹിന്ദിയിൽ} ഞാൻ അവനെ നോക്കി ഒന്ന് ഇളിച്ചു. ആ ഡ്രാക്കുള നിന്റെ ഒരു തമാശ എന്നും പറഞ്ഞു അവനു രണ്ടു അടി കൊടുത്തു. എല്ലാരെ മുമ്പിലും ഞങ്ങൾ പ്രേമിച്ചു കെട്ടുന്നതാണല്ലോ.. ''എന്ന വാ നമ്മക്ക് ഇറങ്ങാം..'' പ്രവീണേട്ടൻ പറഞ്ഞു. ''ഒരു മിനിറ്റ്...'' എന്നും പറഞ്ഞു സച്ചുവേട്ടൻ കാറിന്റെ അടുത്തേക്ക് പോയിട്ട് രണ്ടു ബോക്സ് എടുത്തു കൊണ്ട് വന്നു. ''ഇതെന്താ സച്ചുവേട്ട..'' ഞാൻ ചോദിച്ചു. ''എന്റെ പെങ്ങക്കും അളിയനും എന്റെ സമ്മാനം..'' നോക്കുമ്പോ രണ്ടു മോതിരം ആയിരുന്നു അതിൽ. ''ടാ തെണ്ടീ ഇതുണ്ടായിട്ടാണോ നീ നേരത്തെ മഹർ കൊടുക്കാൻ തരാതിരുന്നേ..'' ആ ഡ്രാക്കുള സച്ചുവേട്ടന് നേരെ ചാടിക്കടിച്ചു. ''ടാ മഹർ ചെക്കൻ പെണ്ണിന് കൊടുക്കേണ്ടതാ.. അല്ലാതെ ആങ്ങള പെങ്ങൾക്ക് കൊടുക്കേണ്ടതല്ല.. വേഗം ഇത് രണ്ടാളും പരസ്പരം ഇട്ടു കൊടുത്തേ.'' ഞാൻ സച്ചുവേട്ടനെ ദേഷ്യത്തോടെ നോക്കി.

ഏട്ടൻ ഒന്ന് ചിരിച്ചു കാണിച്ചു. ഞങ്ങൾ ആ മോതിരം കൈ മാറി. നോക്കുമ്പോ സാരംഗ് ഇതൊക്കെ പിക് എടുക്കുന്നുണ്ടായിരുന്നു. പിന്നെ നേരെ ഒരു റെസ്റ്റോറന്റിൽ പോയി ഫുഡ് കഴിച്ചു. അവിടുന്ന് നേരെ റൂമിലേക്ക് വന്നു. പ്രവീണേട്ടൻ ആദിയെയും സാരംഗിനെയും കൂട്ടി അവരെ റൂമിലേക്ക് പോയി. കാറിൽ നിന്നും റൂമിലേക്ക് നടക്കാൻ പോയപ്പോ പ്രിയയും ചാരുവും സച്ചുവേട്ടനെയും ആ ഡ്രാക്കുളയെയും കാത്തു നിക്കാൻ പറഞ്ഞു. ഞാൻ മനസില്ലാമനസോടെ അവിടെ നിന്നു. അവർ എന്തൊക്കെയോ പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു. ഞാനതൊന്നും ശ്രദ്ധിച്ചില്ല. എന്റെ മനസ്സ് ആകെ കലങ്ങി ഇരിക്കുവാരുന്നു. ഇനി മുന്നോട്ടു എന്തൊക്കെ നടക്കും എന്ന് ഒരു ഊഹവും ഇല്ലായിരുന്നു. ചെയ്തത് തെറ്റായി പോയോ എന്നും തോന്നിപ്പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@ വണ്ടി പാർക്ക് ചെയ്തു തിരിച്ചു വന്നപ്പോളാ അവർ പോവാതെ ഞങ്ങളെ കാത്തു നിക്കുന്നത് കണ്ടത്. ''നിങ്ങള് പോയില്ലേ..'' സച്ചു ചോദിച്ചു. ''ഞങ്ങള് പോവാന്നു കുറെ പറഞ്ഞതാ.. ഇവള് സമ്മതിക്കണ്ട.. അവളെ കെട്ടിയോൻ ഇല്ലാതെ അവൾ വരില്ല പോലും ..''

എന്നും പറഞ്ഞു ചാരുവും പ്രിയയും ചിരിച്ചു. ഇതൊക്കെ ആര് എപ്പോ പറഞ്ഞു എന്ന രീതിയിൽ ആ വവ്വാൽ വായും തുറന്നു നിക്കുന്നുണ്ടായിരുന്നു. സച്ചു അവളെ വാ അടച്ചു കൊടുത്തു. ''വാ വടക്കു, ഈച്ച കേറും.'' അവള് ചാരൂന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തിട്ടു അകത്തേക്ക് നടന്നു. ഞങ്ങള് പിന്നാലെയും പോയി. ചാരുവും പ്രിയയും സച്ചുവും കൂടി ഞങ്ങളെ കളിയാക്കി കൊല്ലുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. ലിഫ്റ്റിൽ കേറാൻ പോയ വവ്വാലിനെ അവർ തള്ളി മാറ്റിട്ടു അവര് വേഗം കേറി. പിന്നാലെ സച്ചുവും. അവളും ഞാനും അവസാനം ആണ് കേറിയത്. മോളിലേക്കു പോവാൻ തുടങ്ങിയതും ചാരു അറിയാത്ത പോലെ ആ വവ്വാലിനെ പിടിച്ചു തള്ളി. അവള് കറക്റ്റ് എന്റെ മേലെ തന്നെ വീണു. ''ടീ നിനക്ക് നേരെ നിന്നൂടെ..'' ഞാൻ അവളോട് ദേഷ്യപ്പെട്ടു. ''അതിവര് തള്ളി..'' അവളെ ഞാൻ മുഴുവിക്കാൻ വിട്ടില്ല. ''ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ ഇടങ്ങേറാക്കാൻ. കെട്ടി എന്ന് വച്ചു എന്റെ കഴുത്തിൽ കേറാൻ വരരുത്. ശല്യം..

കല്യാണം കഴിഞ്ഞതിന്റെ ഒരു അവകാശോം പറഞ്ഞോണ്ട് വന്നു പോവരുത്.'' അത് കേട്ട് അവളെ കണ്ണൊക്കെ നിറഞ്ഞു. അപ്പോളേക്കും അവരെ ഫ്‌ലോർ എത്തിയിരുന്നു. അവൾ ഒന്നും പറയാതെ ഇറങ്ങി പോയി. ''നിനക്കെന്തിന്റെ കേടാണ് ഷാദ്. ഞങ്ങളാ അവളെ തള്ളിയത്. ഒരു തമാശക്ക്. അതിനു നീ ഇങ്ങനൊക്കെയാണോ പറയുന്നത്.'' ചാരു എന്നോട് ദേഷ്യപ്പെട്ടു. ''അതെ ഒരു തമാശ പോലും ആസ്വദിക്കാൻ കഴിയാത്ത നിന്നെ ആണല്ലോ ആ പാവത്തിന് കിട്ടിയത്.'' എന്നും പറഞ്ഞു പ്രിയയും ചാരുവും റൂമിലേക്ക് നടന്നു. ഞാൻ തിരിഞ്ഞപ്പോ സച്ചു ഫുൾ ചൂടിൽ എന്നെ നോക്കുന്നുണ്ട്. ഞാൻ ഒന്നും മിണ്ടാതെ ഇളിച്ചു. അപ്പോളേക്കും അവൻ എന്നെ തല്ലാൻ തുടങ്ങിയിരുന്നു. ലിഫ്റ്റ് തുറന്നതും ഞാൻ ഇറങ്ങി ഓടി. @@@@@@@@@@@@@@@@@@@@@@@@@ ''എന്തൊരു സാധനാ... അറിയാതെ വീണതല്ലേ, അതിനു ഇങ്ങനെ ചീത്ത പറയണോ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''ടീ ആ ദേഷ്യം മാത്രമേ ഉള്ളൂന്നോ. ആള് പാവമാ...'' ചാരു പറഞ്ഞു. ''പിന്നെ പാവം, വായിൽ വിരൽ ഇട്ടാ പോലും കടിക്കില്ല..

ഡ്രാക്കുള...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''നിന്നെ കൊണ്ട എനിക്ക് ചീത്ത കിട്ടിയത്'' എന്നും പറഞ്ഞു ഞാൻ അവളെ പുറത്തു അടിച്ചു. ''എന്റെ കണ്ണാ, എന്റെ പുറം നീ പള്ളിപ്പുറം ആക്കിക്കളഞ്ഞല്ലോ..'' ചാരു പറഞ്ഞു. ''രണ്ടെണ്ണം കൂടി കൊടുക്ക്, അവൾക്കതിന്റെ കുറവുണ്ട്..'' പ്രിയ പറഞ്ഞു. അവളുമായി ഈ ദിവസങ്ങളിൽ ഞങ്ങൾ നന്നായി അടുത്തിരുന്നു. അതോണ്ടെന്നേ നല്ല രണ്ടെണ്ണം അവൾക്കും കൊടുത്തു. ആര്യ ഡ്യൂട്ടി കഴിഞ്ഞു എത്തീട്ടില്ല. ''എന്റെ ഈശ്വരാ ഇവളെ കൈ എന്താ പാറയോ... എന്റെ പുറം പൊളിഞ്ഞല്ലോ.. എന്തടിയാടി അടിക്കുന്നെ.'' പ്രിയ പുറവും തടവി എന്റടുത്തേക്കു വന്നു. അപ്പോളാണ് ചാരുവിന്റെ മൊബൈൽ അടിക്കുന്നത് കേട്ടത്. ''ആ സച്ചുവേട്ടാ... എന്താ??? '' ------------------------------------------ ''ആ അതിനുള്ളത് ഇപ്പൊ എനിക്കും പ്രിയക്കും കിട്ടിയേ ഉള്ളൂ. ഞങ്ങളെ പൊറത്തു അവള് തബല വായിച്ചു.

'' --------------------------------------------- ''ആഹ് കുഴപ്പൊന്നുമില്ല. അവനെന്തു ചെയ്യാ...'' ---------------------------------------------- ''അവനു അത് മാത്രം ആണല്ലോ പണി. ഒന്നുകിൽ മൊബൈൽ കളിക്കാ അല്ലെങ്കിൽ ഉറങാ.. നടക്കട്ടെ. കുറച്ചു കഴിഞ്ഞു വിളിക്കാം..'' എന്നും പറഞ്ഞു ചാരു ഫോൺ വച്ചു. ''നിന്റെ കെട്ടിയോൻ അവിടെ മൂടി പുതച്ചു ഉറങാ പോലും...'' ചാരു പറഞ്ഞു. ''അതിനു ഞാൻ എന്ത് വേണം..'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ''സച്ചുവേട്ടൻ പറയാ, ഇന്ന് രാത്രി ഉറക്കം ഉണ്ടാവില്ലല്ലോ, അതോണ്ട് ഇപ്പൊ കിടന്നുറങ്ങാണെന്നു..'' ചാരു ഒന്ന് ഇളിച്ചു . ''അതെന്താ അവനിന്നു കക്കാൻ പോണുണ്ടോ.. ഓ ശരിയാ ഡ്രാക്കുളയല്ലേ, രാത്രി ചോര കുടിക്കാൻ പോണല്ലോ..'' ''ആ മിക്കവാറും ഇന്ന് രാത്രി അവൻ ഇവിടെ നിന്റെ ചോര കുടിക്കാൻ വരും.. ഒന്നുല്ലേലും നിങ്ങളെ ആദ്യരാത്രി അല്ലെ..'' അത് കേട്ടതും കയ്യിലുണ്ടായിരുന്ന ബോട്ടിലെടുത്തു ഞാൻ അവളെ എറിഞ്ഞു. ചാരു മാറി കളഞ്ഞ കൊണ്ട് അത് പ്രിയക്കാണ് കൊണ്ടത്.. ഞാൻ അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു. ''നേരത്തെ എന്റെ പുറം പൊളിച്ചത് പോരാഞ്ഞിട്ടാണോ ഇപ്പൊ ഇതും''

എന്നും പറഞ്ഞു അവൾ എന്റടുത്തു വന്നതും ഞാൻ ഓടി. @@@@@@@@@@@@@@@@@@@@ ചെ വേണ്ടായിരുന്നു. വെറുതെ വായിൽ തോന്നിയതൊക്കെ പറഞ്ഞു. ചാരുവും പ്രിയയും തള്ളിയത് കൊണ്ടല്ലേ അവള് വീണത്. ഇനി കണ്ടാൽ ഒരു സോറി പറയാം.. ''ടാ നീയെന്താ ആലോചിക്കുന്നത്. ആമിയോട് സോറി പറയാൻ ആണോ..'' സച്ചു ചിരിച്ചോണ്ട് പറഞ്ഞു. ''പിന്നെ.. സോറി, എന്റെ പട്ടി പറയും..'' അവനോടു അത് സമ്മതിച്ചാൽ അവനെന്നെ കളിയാക്കി കൊല്ലും. ''പിന്നെന്താടാ ഇത്ര ആലോചന..'' സച്ചുവാണ് ''എനിക്കെന്റെ മാല തിരിച്ചു വേണം. അതവളോട് പോയി വാങ്ങിയാലോ എന്ന് ആലോചിക്കുവാരുന്നു. എന്റെ ഏറ്റവും ഇഷ്ട്ടപെട്ട സാധനം ആണ് ആ മാല. അത് കൊണ്ടാണ് നാട്ടിലെ എല്ലാം ഉപേക്ഷിച്ചിട്ടും അതെന്റെ കഴുത്തിൽ നിന്നും മാറ്റാത്തത്.'' ''ഈ രാത്രി ആണോ മാല വാങ്ങാൻ പോണത്. അതോ ആദ്യരാത്രി ആയോണ്ടുള്ള വീർപ്പു മുട്ടൽ ആണോ.'' സച്ചു ഒരു കള്ളച്ചിരി ചിരിച്ചു. ''ആദ്യരാത്രി അല്ലേടാ, ഇന്ന് നിന്റെ അവസാന രാത്രിയാ..'' എന്നും പറഞ്ഞു പില്ലോ എടുത്തു അവനു നല്ലോണം കൊടുത്തു.

@@@@@@@@@@@@@@@@@@@@@@@@@@@@ ഡോർ മുട്ടുന്ന കേട്ടിട്ടാണ് ഞാൻ ബാത്‌റൂമിൽ നിന്നും ഇറങ്ങി നോക്കിയത്. ഞാൻ ഒന്ന് കുളിക്കുന്ന നേരം കൊണ്ട് ഈ ചാരുവും പ്രിയയും എവിടെ പോയോ ആവോ.. ഞാൻ പോയി ഡോർ തുറന്നപ്പോ മുമ്പിൽ ഡ്രാക്കുള.. ''എന്താ??'' ഞാൻ ചോദിച്ചു. അവൻ ഒരുമാതിരി നോട്ടം നോക്കുന്നു. ''എന്താന്നോ... നമ്മളെ ആദ്യരാത്രി അല്ലെ ഇന്ന്.. എന്നിട്ടാണോ ഈ ചോദ്യം..'' എന്നും പറഞ്ഞു അവൻ അകത്തേക്ക് കേറി ഡോർ അടച്ചു. ''എന്റെ മോള് കുളിച്ചു സുന്ദരി ആയല്ലോ..'' അവൻ അവന്റെ താടിയിൽ തടവി കൊണ്ട് സയിട്ട് അടിച്ചു കാണിച്ചു. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. അവൻ എന്റെ നേരെ നടക്കാൻ തുടങ്ങി. പടച്ചോനെ ഇവൻ ഇതെന്തൊക്കെയാ പറയുന്നേ.. ''ഇയാക്കെന്താ വട്ടായോ.. നമ്മള് കല്യാണം അഭിനയം അല്ലെ.. ആറു മാസം കഴിഞ്ഞാ പിരിയണ്ടേ..'' ''അതിനെന്താ, ഈ ആറു മാസം നമുക്ക് ഒരുമിച്ചു ജീവിക്കാലോ..'' എന്നും പറഞ്ഞു അവൻ എന്നേം പിടിച്ചു ബെഡിലേക്കു വീണു.. ''വിടെന്നെ...'' എന്നും പറഞ്ഞു കിട്ടിയ ധൈര്യത്തിൽ ഞാൻ അവനെ ചവിട്ടി താഴെ ഇട്ടു.

''എന്റെ കണ്ണാ... ഞാൻ കൊക്കയിൽ വീണേ...'' എന്നും പറഞ്ഞു ഒരു അലർച്ച.. കണ്ണ് തുറന്നു നോക്കിയപ്പോ ആ ഡ്രാക്കുളയെ കാണുന്നില്ല. നോക്കുമ്പോ ചാരു നിലത്തു കിടന്നു കൂകി വിളിക്കുന്നു. പടച്ചോനെ സ്വപ്നം ആയിരുന്നോ.. പാവം ചാരുവിനിട്ടാണല്ലോ ചവിട്ടു കിട്ടിയേ.. ''ചാരൂ.. ചാരൂ.. എണീക്കു..'' അവളപ്പോഴും നിലത്തു കിടന്നു നിലവിളിക്കാ.. അപ്പോളേക്കും പ്രിയയും ആര്യയും കിച്ചണിൽ നിന്നും വന്നു. മഗ്‌രിബ് നിസ്കരിച്ചു ചാരൂനോട് എന്തൊക്കെയോ സംസാരിച്ചു കിടന്നതാ.. ഉറങ്ങിപ്പോയി... ''അയ്യോ ഞാൻ കൊക്കയിൽ വീണേ.. സച്ചുവേട്ടാ എന്നെ രക്ഷിക്കൂ..'' അവളെ കോപ്പ്രായങ്ങൾ കണ്ടു ഞങ്ങള് ചിരിച്ചു മരിച്ചു. ''ടീ കൊക്കയിൽ അല്ല തീയിൽ, എണീക്കെടി..'' എന്നും പറഞ്ഞു ഞാൻ ഒരു ചവിട്ടും കൂടി കൊടുത്തു. അപ്പൊ ധാ കണ്ണും തിരുമ്മി എണീക്കുന്നു. ''ഞാൻ എങ്ങനെ നിലത്തെത്തി..'' കാര്യം പറഞ്ഞപ്പോ ലോക ചിരി, പിന്നെ എനിക്ക് രണ്ടു കുത്തും തന്നു. ആര്യ അലക്കാൻ തിരിച്ചു പോയി. പ്രിയ മൊബൈലിൽ വീണ്ടും പണി തുടർന്ന്. ''ആട്ടെ നീ എന്തിനാടി എന്നെ ചവിട്ടിയെ..'' ചാരു കലിപ്പിൽ ആയി.

''നിന്നെയല്ലേടീ ആ ഡ്രാക്കുളയെ...'' പറഞ്ഞു കഴിഞ്ഞാണ് അബദ്ധം മനസ്സിലായത്. ''എന്തോ.. എങ്ങനെ..'' അവള് പിന്നെ അതിൽ കേറി പിടിച്ചു. അങ്ങനെ സ്വപ്നം കണ്ടതൊക്കെ പറഞ്ഞു കൊടുത്തു. അവൾ ആണെന്കി അപ്പൊ തുടങ്ങിയ ചിരിയാ... ഞാൻ എണീറ്റ് ഇശാ നിസ്കരിച്ചു ഫുഡ് കഴിക്കാൻ പോയി. പ്രിയയും ആര്യയും വന്നു. ചാരുവിനെ വിളിച്ചപ്പോ അവളും വന്നിരുന്നു. തെണ്ടി ഇപ്പോളും ചിരിക്കാണ്. ഞാൻ ഫുഡ് എടുത്തു ബാൽക്കണിയിൽ പോയി ഇരുന്നു. ''ടീ നീ എന്തിനാ എണീറ്റ് വന്നേ..'' ചാരുവും എന്റെ പിന്നാലെ വന്നു. പിന്നേം ചിരിക്കാൻ തുടങ്ങി. ''നീ ചിരിച്ചു തീർക്കു...'' എന്നും പറഞ്ഞു ഞാൻ എണീറ്റ് പോവാൻ പോയപ്പോ അവളെന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി. ''നീ വിചാരിക്കുന്ന പോലെ ഷാദ് അത്ര മോശം ഒന്നും അല്ല..'' ചാരു പറഞ്ഞു. ''പോടീ ഞാൻ അങ്ങനൊന്നും വിചാരിച്ചിട്ടില്ല.

അവൻ എന്തായാലും ഇത്ര കാലത്തിന്റെ ഇടയ്ക്കു ആരോടും മോശമായി പെരുമാറുന്നതോ മോശം രീതിയിൽ നോക്കുന്നതോ കണ്ടിട്ടില്ല. ഇത് നിങ്ങളൊക്കെ ആദ്യ രാത്രി എന്നൊക്കെ പറഞ്ഞു കളിയാക്കിയതിന്റെ ഫലം ആണ്..'' എന്നും പറഞ്ഞു ഞാൻ അവക്കൊരു ചവിട്ടു കൊടുത്തു. ''ആ.. ചവിട്ടല്ലെടീ... ശരിക്കും അവൻ പാവം ആണ്..'' ചാരു പറഞ്ഞു. ''അത്ര പാവം ഒന്നും അല്ല... വാ തുറക്കുന്നതെ എന്നെ ചീത്ത പറയാനാ..'' ഞാൻ പറഞ്ഞു. ''ഈ പുറത്തു കാണുന്ന ചൂട് മാത്രമേ ഉള്ളൂ... ആള് പാവാ.. പിന്നെ നിന്നോട് കുറച്ചു ദേഷ്യം ഉണ്ട്.. വേറാരൊടെങ്കിലും അങ്ങനെ പെരുമാറുന്നത് നീ കണ്ടിട്ടുണ്ടോ..'' ചാരു ചോദിച്ചു. ''അതില്ല... അവനു എന്നോടെന്താ ദേഷ്യം..'' ഞാൻ ചോദിച്ചു. ''ആരോടും പറയില്ലാന്നു വാക്കു കൊടുത്തതാ.. പക്ഷെ നിന്നോട് പറയണം എന്ന് തോന്നുന്നു. നിനക്ക് ചിലപ്പോ അവനെ മാറ്റാൻ പറ്റിയാലോ..'' ചാരു പറയുന്നത് ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story