ഡിവോയ്‌സി: ഭാഗം 9

divoysi

രചന: റിഷാന നഫ്‌സൽ

"ടീ അവനു കോളേജിൽ പഠിക്കുമ്പോ ഒരു പ്രേമം ഉണ്ടായിരുന്നു. നിന്നെ പോലെ തന്നെയാ.. പരസ്പരം കാണാതെ ഫോണിലൂടെ രണ്ടു വര്ഷം ആത്മാർത്ഥമായിട്ടു അവൻ സ്നേഹിച്ചു. അവനു ജോലി കിട്ടി അവളെ വീട്ടിൽ പെണ്ണ് ചോദിക്കാൻ വരുന്ന ദിവസം നേരിൽ കണ്ടാ മതി എന്നായിരുന്നു അവരെ തീരുമാനം. പക്ഷെ ആ കുട്ടി നല്ലൊരു ഗൾഫ്കാരനെ കണ്ടപ്പോ അവനെ തേച്ചിട്ടു പോയി. അവൻ ആകെ തകർന്നു. അപ്പൊ അവൻ പിജി ഫൈനൽ ഇയർ ആയിരുന്നു." ചാരു പറഞ്ഞു. "നന്നായിപ്പോയി ആ കുട്ടി രക്ഷപ്പെട്ടു. അപ്പൊ തേപ്പു കിട്ടിയതിന്റെ ദേഷ്യം ആണോ. അതിനു അവനെ പ്രേമിച്ചതു ഞാൻ അല്ലല്ലോ. പിന്നൊരുവിധത്തിൽ അത് നന്നായി. കെട്ടി കഴിഞ്ഞു പരസ്പരം വിചാരിച്ച പോലെ അല്ലാന്നു തോന്നുന്നതിനേക്കാൾ നല്ലതു ആദ്യമേ പിരിയുന്നതാ.." ഞാൻ പറഞ്ഞു. "നിന്നോട് അവനു ദേഷ്യം നീ നിന്റെ ഭർത്താവിനെ ഡിവോയ്‌സ്‌ ചെയ്തത് കൊണ്ടാണ്." ചാരു പറഞ്ഞതും ഞാൻ ഷോക്ക് ആയി. "അതിനു അവനെന്താ.." എനിക്ക് സംശയം ആയി. "അവള് തേച്ചതിനു ശേഷം അവനാകെ ഡൌൺ ആയി. എക്സാം കഴിഞ്ഞതും അവൻ ദുബായിലേക്ക് വന്നു. പിന്നെ രണ്ടു വര്ഷം കഴിഞ്ഞു അവന്റെ ഉമ്മാന്റെ കരച്ചില് സഹിക്കാൻ പറ്റാതെ അവൻ നാട്ടിലേക്ക് പോയി.

അപ്പോളേക്കും അവന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോളുടെ കൂടെ അവർ അവന്റെ കല്യാണം നിശ്ചയിച്ചിരുന്നു. കുറെ എതിർത്തിട്ടും അവന്റെ ഉമ്മാന്റെ കരച്ചിലിന് മുന്നിൽ അവനു സമ്മതിക്കേണ്ടി വന്നു. ആറു മാസം കഴിഞ്ഞാണ് കല്യാണം വച്ചതു. തിരിച്ചു വന്ന അവൻ അവളുമായി ഫോണിൽ സംസാരിക്കുമായിരുന്നു. പതിയെ അവളെ അവൻ ഇഷ്ടപ്പെടാൻ തുടങ്ങി. വീണ്ടും അവൻ സന്തോഷത്തിൽ ആയിരുന്നു. ആറു മാസം കഴിഞ്ഞു അവൻ നാട്ടിലേക്ക് പോയി. രണ്ടു മാസത്തെ ലീവിന് പോയ ഷാദ് കല്യാണം കഴിഞ്ഞു രണ്ടാഴ്ച കൊണ്ടെന്നെ തിരിച്ചു വന്നു. അവള് ഷാദുമായുള്ള ലൈഫ് ശരി ആവില്ല, അവളുടെ സങ്കല്പത്തിലുള്ള ആളല്ല എന്നൊക്കെ പറഞ്ഞു അവനോടു ഡിവോയ്‌സ്‌ വാങ്ങി." ചാരു പറഞ്ഞു. "അതെങ്ങനെ ആറു മാസം ഒന്നും കഴിയാതെ ഡിവോയ്‌സ്‌ ഫയൽ ചെയ്യാൻ പറ്റില്ലല്ലോ.." ഞാൻ ചോദിച്ചു. "ആ ശരിയാ.. പക്ഷെ അവരുടെ കല്യാണം രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല. പള്ളിയിൽ പോയി അവർ നികാഹ് ക്യാൻസൽ ചെയ്തു. ഷാദ് ആകെ തകർന്നു പോയി.

പിന്നെ കുറെ പാടുപെട്ടാണ് ഇങ്ങനെ അവനെ തിരിച്ചു കൊണ്ട് വന്നത്." ചാരു പറഞ്ഞ കേട്ടപ്പോ എനിക്ക് സങ്കടായി. "നിങ്ങള് പോയിരുന്നില്ലേ കല്യാണത്തിന്." ഞാൻ ചോദിച്ചു. "ഇല്ല, ആ സമയത്താണ് സച്ചുവേട്ടനുമായുള്ള ഇഷ്ടത്തിന്റെ പേരിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അത് കൊണ്ട് സച്ചുവേട്ടൻ എനിക്കിവിടെ ജോലി ശരിയാക്കുന്ന തിരക്കിലായി പോയി. ഞാനിവിടെ വന്നു അഞ്ചാറു ദിവസം കഴിഞ്ഞപ്പോ ഷാദ് തിരിച്ചു എത്തി. അവനു അതിനു ശേഷം ഈ ഡിവോയ്‌സ്‌ എന്ന് കേക്കുന്നതെ ദേഷ്യമാണ്. അതാ നിന്നോട് ഇത്ര ദേഷ്യം.." ചാരു പറഞ്ഞു. "ഞാൻ എന്തിനാ ഡിവോയ്‌സ്‌ ചെയ്തെന്നു നിനക്കറീലെ..." ഞാൻ ചോദിച്ചു. "എനിക്കറിയാമെടാ. പക്ഷെ അവനു അറിയില്ലല്ലോ..." "ആ ശരിയാ.. ഇപ്പൊ എല്ലാരും ചെറിയ ചെറിയ കാര്യങ്ങൾക്കു ആണല്ലോ ഡിവോയ്‌സ്‌ വാങ്ങുന്നത്. പണ്ടത്തെ പോലെ ബന്ധങ്ങൾക്കൊന്നും ഒരുറപ്പും ഇല്ല. പണ്ടത്തെ ആൾക്കാർക്ക് ബന്ധങ്ങൾ ഹൃദയത്തിന്റെ ഭാഗം ആയിരുന്നു. ഇപ്പൊ അത് ഫേസ്ബുക്കിലും വാട്ട്സപ്പിലും മാത്രം ആണല്ലോ..

പിന്നെ മക്കൾക്ക് വിദ്യാഭ്യാസ്സം കൊടുക്കുമ്പോ കുറച്ചു ആത്മാർത്ഥതയും പരസ്പര ബഹുമാനവും പിന്നെ ബന്ധങ്ങളുടെ വിലയും ഒക്കെ പഠിപ്പിച്ചു കൊടുത്താൽ മിക്കവാറും ഉള്ള ഡിവോയ്‌സ്‌ ഒക്കെ ഒഴിവാക്കാം..." ഞാൻ പറഞ്ഞു. "അത് ശരിയാടാ.. ഇപ്പോളത്തെ പിള്ളേർ ഡ്രസ്സ് മാറുന്ന പോലെ അല്ലെ ബോയ്ഫ്രണ്ടിനെയും ഗേൾ ഫ്രണ്ടിനെയും മാറ്റുന്നത്. ആത്മാർത്ഥ പ്രണയം ഒന്നും ഇപ്പൊ ഇല്ല." ചാരു പറഞ്ഞു. "ആരു പറഞ്ഞു, ധാ എന്റെ മുന്നിൽ നിക്കുവല്ലേ... പ്രണയം ആത്മാര്ഥമായതു കൊണ്ടല്ലേ ഇത്രേം കാലം ആയിട്ടും സച്ചുവേട്ടനെ തേക്കാത്തത്. പിന്നെ ബന്ധങ്ങളുടെ വില അറിയുന്നത് കൊണ്ടല്ലേ വീട്ടുകാരുടെ ഇഷ്ടമില്ലാതെ വിവാഹം കഴിക്കാതിരിക്കുന്നതു.." ഞാൻ ചാരുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. "ആഹ് മതി മതി സോപ്പ്... നമ്മള് വിഷയത്തിന് മാറിപ്പോയി. ഷാദ് കെട്ടിയ പെണ്ണ് അനാവശ്യ കാര്യങ്ങൾക്കു വേണ്ടി ഡിവോയ്‌സ്‌ വാങ്ങിയപ്പോ അവനു താങ്ങൻ ആയില്ല. പെൺപിള്ളേരെ ഇഷ്ടമല്ലാതായി." ചാരു പറഞ്ഞു. "അല്ലേടാ അപ്പൊ ഈ ഷാനുവുമായി അവനെങ്ങനെ അടുത്തു".. എനിക്ക് സംശയം ആയി. "അതാ മോളെ രസം. ഇവിടെ അവൻ വന്നത് തൊട്ടു അവളവന്റെ പിന്നാലെ ഉണ്ടായിരുന്നു. പക്ഷെ ആദ്യത്തെ തേപ്പു ഓർത്തു അവൻ അവളെ ഓടിച്ചു.

അതിനിടയിലാ അവന്റെ കല്യാണം ഉറപ്പുച്ചേ. അപ്പൊ കുറച്ചു അടങ്ങി. വീണ്ടും പണി കിട്ടിയപ്പോ അവള് പിന്നേം അവന്റെ പിന്നാലെ കൂടി. എങ്ങനെല്ലോ അവൻ അവളുടെ വലയിൽ ആയി. എനിക്കും സച്ചുവേട്ടനും അവളെ കണ്ടുകൂടാ. പിന്നെ നീ തോന്നിയപോലെ നടന്നു കെട്ടിയോനേം ഇട്ടിട്ടു വന്നതാണെന്നാ ഓന്റെ വിചാരം. അതോണ്ടാ നിന്നോടും ദേഷ്യം. നീ ഇങ്ങനെ പൂച്ച കുട്ടിയെ പോലെ പറയുന്നതെല്ലാം കേട്ട് നിന്ന അവനു ദേഷ്യം കൂടെ ഉള്ളൂ.. അവന്റെ ചീത്ത കേൾക്കാനേ നിനക്ക് നേരമുണ്ടാവൂ.." ചാരു പറഞ്ഞു. "ഇല്ല മോളെ, ഇനി നീ കണ്ടോ.. അവനിനി പുതിയൊരു ആമിയെ ആണ് കാണാൻ പോണത്. എല്ലാരും ഡിവോയ്‌സ്‌ ചെയ്യുന്നത് തോന്നിയ പോലെ ജീവിക്കാൻ അല്ലാന്നു അവനു കാണിച്ചു കൊടുക്കണം. കുറെ ആയില്ലേ എന്നെ ഇങ്ങനെ ചീത്ത പറയുന്നു. ഒരിക്കലും കരയില്ലെന്നു വിചാരിച്ച എന്നെ കുറെ വട്ടം കരയിച്ചു. ഇനി കണ്ടോ, അവന്റെ കാര്യം കട്ടപ്പൊക..." ഞാൻ പറഞ്ഞതും ചാരു എന്നെ കെട്ടിപ്പിടിച്ചു. "ആഹാ നിങ്ങളിവിടെ കെട്ടിപ്പിടിച്ചു കളിക്കാ... ഫോട്ടോസ് ഒക്കെ കണ്ടോ???" പ്രിയ വന്നു ചോദിച്ചു.

"ഏതായാലും നല്ല മാച്ച് ആണ് കേട്ടോ നിങ്ങൾ തമ്മിൽ.. അവളുടെ നാണം കണ്ടില്ലേ, മുഖമൊക്കെ ചുവന്നു." ആര്യയും പറഞ്ഞു. "നിങ്ങളിതെന്താ പറയുന്നേ.." ഞാൻ ചോദിച്ചു. അപ്പൊ പ്രിയ എന്റെ ഫോൺ എടുത്തു കൊണ്ട് തന്നു. ഞാൻ ഓൺ ആക്കി നോക്കിയപ്പോ ഞങ്ങടെ ഹോസ്പിറ്റൽ ഗ്രൂപ്പിൽ ആ സാരംഗ് മൊത്തം ഫോട്ടോസും ഇട്ടിട്ടുണ്ട്.. ആ ഡ്രാക്കുള എന്റെ തോളിൽ കൈ വച്ചപ്പോ ദേഷ്യം പിടിച്ചതാണ് ആര്യ നാണം വന്നത് എന്നൊക്കെ പറഞ്ഞത്. അലവലാതി സാരംഗ് അതൊക്കെ എടുത്തിരുന്നു. മൂന്നും ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി.. ഞാനവരെ തല്ലാൻ പോയതും അവര് ഓടി... @@@@@@@@@@@@@@@@@@@@@@@ രാവിലെ എണീറ്റപ്പോ തന്നെ കണി വാട്സാപ്പിലെ ഫോട്ടോസ് ആയിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോ നേരെ പോയി സാരംഗിനെ കണ്ടു നല്ല പോലെ ഒന്ന് കെട്ടിപ്പിടിച്ചു. എല്ലുപൊട്ടിയൊന്നു അറിയില്ല പക്ഷെ എന്തോ ടക്ക് എന്ന സൗണ്ട് കേട്ടു. അവിടുന്ന് നടക്കുമ്പോ കുറെ പേര് കൺഗ്രാറ്സ് പറഞ്ഞു. കുറെ പേര് ആക്കി ചിരിച്ചു.. ഒന്നും പറയണ്ട..

"ഏയ് ഷാദ്... കൺഗ്രാറ്സ് കേട്ടോ.. ആ ഷാനുവിനെ ഒഴിവാക്കിയത് നന്നായി. അവളെക്കാൾ നല്ല കുട്ടി ആമി തന്നെയാ. എന്നാലും നീ ഇതെങ്ങനെ ഒപ്പിച്ചു.." ശരൺ ആണ്.. "താങ്ക്സ് മോനെ... അതൊക്കെ സംഭവിച്ചു." തെണ്ടി, അവൻ ഷാനുവിന്റെ പിന്നാലെ കുറെ നടന്നതാണെന്നു അവള് പറഞ്ഞിട്ടുണ്ട്. പക്ഷെ അവള് മൈൻഡ് ചെയ്തില്ല .അതിന്റെ ദേഷ്യം കൊണ്ട് പറയുവാ. "ഏതായാലും ട്രീറ്റ് വേണം.." ശരൺ പറഞ്ഞു. "ആ ഇന്ന് ഉച്ചയ്ക്ക് എല്ലാര്ക്കും ഫുഡ് എന്റെ വക ആണ്.." എന്നും പറഞ്ഞു അവനു കയ്യും കൊടുത്തു ഞാൻ ലാബിലേക്ക് നടന്നു. ലാബിലേക്ക് കേറിയപ്പോ ആ വവ്വാൽ ഉണ്ടായിരുന്നു. ഞാൻ കേറുന്നത് കണ്ടിട്ടും അവളൊന്നു തല പൊന്തിച്ചു നോക്കിയത് കൂടി ഇല്ല. ചാരുവും സച്ചുവും ആനിയും താരയും എന്നെ നോക്കി ചിരിക്കുന്നു. തെണ്ടികൾ ഞാനവളെ നോക്കുന്നത് കണ്ടൂന്നു തോന്നുന്നു. ഞാൻ ഒന്നുമറിയാത്ത പോലെ റിപ്പോർട്ട് ടൈപ്പ് ചെയ്യാൻ ഇരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോന്നും അർഥം വച്ചു ചുമക്കുകയും മൂളുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്തില്ല. ആ വവ്വാൽ ആണെങ്കിൽ അവളീ ലോകത്തെ അല്ലാന്നുള്ള രീതിയിലാ ഉള്ളത്. ഞാൻ കമ്പ്യൂട്ടറിലേക്ക് തല താഴ്ത്തി ഇരുന്നു. "ഈ രണ്ടു റിപ്പോർട്ടും ഇപ്പൊ തന്നെ ടൈപ്പ് ചെയ്തു കൊടുക്കാൻ പറഞ്ഞിട്ടുണ്ട്..."

ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോ ആ വവ്വാല് പുറകിൽ നിക്കുന്നു. "ഞാനെന്താടീ നിന്റെ വേലക്കാരനോ.." ഞാൻ ചൂടായി. "അത് ഇയാള് ടൈപ്പ് ചെയ്യുന്ന കണ്ടപ്പോ പറഞ്ഞതാ..." ഇയാളോ ഇന്നലെ വരെ സാർ എന്ന് വിളിച്ചവൾ ഇന്ന് ഇയാള് എന്നായോ. "പിന്നെ എനിക്ക് വേറെ പണിയിലല്ലോ നിനക്ക് ടൈപ്പ് ചെയ്തു തരാൻ..." ഞാൻ പറഞ്ഞു. "ടാ ഒന്ന് ടൈപ്പ് ചെയ്തു കൊടുത്തേക്കു.." സച്ചു പറഞ്ഞു. "പിന്നെ എന്റെ പട്ടി ചെയ്യും.. ഇവളെ പോലുള്ളവർക്കൊന്നും...." ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അവളുടെ മറുപടി എത്തി. അത് കേട്ടു എന്റെ ബാല്യവും കൗമാരവും എന്തിനു വാർദ്ധക്ക്യം വരെ പകച്ചു പോയി. "ഇയാൾക്ക് ഇത് എന്തിന്റെ കേടാ... ഇയാള് ടൈപ്പ് ചെയ്യുന്ന കണ്ടോണ്ടു ചോദിച്ചതല്ലേ.. റിപ്പോർട്ട് ടൈപ്പ് ചെയ്യാനല്ലേ പറഞ്ഞുള്ളു.. അല്ലാണ്ട് ലവ് ലെറ്റർ ഒന്നും അല്ലല്ലോ... പറ്റൂലെങ്കിൽ എണീച് മാറ്.. അജിത് ഡോക്ടർ വിളിച്ചു പറഞ്ഞതാ, എമർജൻസി ആയി റിപ്പോർട്ട് കൊണ്ട് കൊടുക്കാൻ.." ഒക്കെ കേട്ടു സത്യം പറഞ്ഞ എന്റെ കിളി പോയി. ഞാൻ മെല്ലെ അവിടുന്ന് മാറി കൊടുത്തു.

അവളവിടെ ഇരുന്നു ടൈപ്പ് ചെയ്യാൻ തുടങ്ങി. തിരിഞ്ഞു നോക്കിയപ്പോ സച്ചുവും ആനിയും താരയും വായും തുറന്നു നിപ്പുണ്ട്.. ചാരു മാത്രം ചിരിച്ചു മരിക്കുന്നു. എന്നാലും ഇത്ര നാലും ഞാൻ ഒച്ചയെടുത്താൽ പൂച്ചയെ പോലെ കണ്ണും നിറച്ചു പോയവൾ ഇന്ന് പുലിയായി എന്നെ കുടഞ്ഞിട്ടു. എനിക്കാ ഷോക്കിൽ നിന്നും പുറത്തു വരാൻ കുറച്ചു സമയം എടുത്തു. @@@@@@@@@@@@@@@@@@@@@@@ നോക്കണ്ട മോനെ ഞാൻ തുടങ്ങീട്ടെ ഉള്ളൂ... കുറെ ആയില്ലേ മോൻ ആമിയെ പേടിപ്പിക്കാൻ തുടങ്ങീട്ട്.. ഇനി കണ്ടോ ആമി ആരാണെന്നു. ഞാൻ പറഞ്ഞതൊക്കെ കേട്ടു എല്ലാം ഷോക് ആയി നിക്ക. ഞാൻ ചാരുവിനെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു. റിപ്പോർട്ട് ടൈപ്പ് ചെയ്തു ഞാൻ അതുമായി പുറത്തേക്കിറങ്ങി. അപ്പോളും ആ ഡ്രാക്കുള എന്നെ തന്നെ നോക്കുന്നുണ്ട്.. ഞാൻ മൈൻഡ് ചെയ്തില്ല. അപ്പോളാണ് പ്രിയയെ കണ്ടത്.. ആൾടെ മുഖത്തൊരു സങ്കടം.. "എന്താ പ്രിയാ...മുഖം വല്ലാതെ.." "ആഹ് ആമി, അതോന്നൂല്ലെടാ. പ്രവീണേട്ടനോട് കല്യാണത്തിന് സൂട്ട്‌ ഇടാൻ പറഞ്ഞിട്ട് കേക്കുനില്ല.

മുണ്ടും ജൂബ്ബയും മതി പോലും.." കേട്ടിട്ടു എനിക്ക് ചിരി വന്നു. "ആഹാ ആള് ഫുൾ ഹാപ്പി ആണല്ലോ.."നോക്കിയപ്പോ പ്രവീണേട്ടൻ. കൂടെ ലത സിസ്റ്ററും ഉണ്ടായിരുന്നു. "പിന്നെ അവളിപ്പോ ഹാപ്പി അല്ലെ.. കെട്ടിയോൻ ഫുൾ ടൈം കൂടെ ഉണ്ടല്ലോ..." പ്രിയ പറഞ്ഞു. ഞാനവൾക്കൊരു കുത്തു കൊടുത്തു. "ഇന്നന്നെ എന്താ വന്നേ.. ലീവ് എടുത്തൂടായിരുന്നോ???" ലത സിസ്റ്റർ ചോദിച്ചു. "എന്നിട്ടു എന്തിനാ രണ്ടും രണ്ടു ഫ്ലാറ്റിൽ അല്ലെ താമസം.." പ്രിയ പറഞ്ഞു. "അപ്പൊ ഫസ്റ്റ് നയിട്ടോ???" ലത സിസ്റ്റർ ചോദിച്ചതും ഞാനാകെ ചമ്മി. "അത് ഞങ്ങള് നാലാളും കൂടി ആഘോഷിച്ചു..." എന്നും പറഞ്ഞു പ്രിയ ചിരിച്ചു. "ആഹ് നീ ആദ്യം ഡ്രെസ്സിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്ക്, എന്നിട്ടാവാം ഫസ്റ്റ് നൈറ്." പ്രവീണേട്ടൻ പറഞ്ഞു. "ആഹ് നല്ല ഐഡിയ, പ്രവീണേട്ടൻ സൂട്ട്‌ ഇട്ടില്ലെങ്കിൽ ഫസ്റ്റ് നയിറ്റിൽ ഞാൻ പവിത്രയുടെ കൂടെ പോയി കിടക്കും.."

അത് കേട്ടതും ഞാൻ ചിരിച്ചു. പവിത്ര പ്രവീണേട്ടന്റെ അനിയത്തി ആണ്. "ചതിക്കല്ലേ മോളെ.. സൂട്ടോ കോട്ടോ എന്ത് ആയാലും കുഴപ്പമില്ല.. നീ നമ്മടെ ആദ്യരാത്രി കാളരാത്രി ആക്കരുത്.." ഞാനും പ്രിയയും ചിരിച്ചു ഒരു വഴിക്കായി. "അല്ല നീയും ഷാദും ഒരു ഫ്ലാറ്റിലേക്ക് മാറുന്നില്ലേ... നോക്കാൻ തുടങ്ങിയോ.." ലത സിസ്റ്റർ ചോദിച്ചു. പ്രവീണേട്ടനും പ്രിയയും എന്നെ നോക്കി ചിരിക്കാ. പടച്ചോനെ പെട്ടല്ലോ.. "ആഹ് തുടങ്ങി.. ഈ വെള്ളിയാഴ്ച നോക്കാൻ പോണം.." ഞാൻ എങ്ങനേലും പറഞ്ഞൊപ്പിച്ചിട്ടു അവിടുന്ന് മുങ്ങി. റിപ്പോർട്ട് കൊടുക്കാൻ പോയപ്പോ അജിത് ഡോക്ടറെ കയ്യീന്ന് നല്ലോണം കിട്ടി ലേറ്റ് ആയതിനു. കിട്ടിയതും വാങ്ങി പോരാൻ നിക്കുമ്പോളാണ് ഡോക്ടര് തിരിച്ചു വിളിച്ചത്. "എന്താടോ കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ ഇങ്ങു പോന്നോ.." "അത് സാർ നാളേം കൂടി കഴിഞ്ഞാ ലീവ് ആയല്ലോ.. അതോണ്ട് പിന്നെ..." ഞാൻ ഉരുണ്ടു കളിച്ചു അവിടുന്ന് തടി തപ്പി. വേഗം ലാബിലേക്ക് പോയി.. ഡോര് തുറന്നു അകത്തു കേറിയപ്പോ അവിടെ നിക്കുന്നവരെ കണ്ടു എന്റെ നെഞ്ചിടിപ്പ് കൂടി.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story