ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 14

drakkulayude kanthari

രചന: JaHN__02

രണ്ടാളും റൂമിലേക്ക് കയറി സാധാരണ ഹോട്ടൽ മുറികളെ പോലെ തന്നെ... ഒരു ബെഡും ഒരു ടേബിൾ ഒരു കബോഡ് പിന്നെ ഒരു ബാൽകണിയും ഒരു ബാത്രൂംമും മാത്രമുള്ള ഒരു കുഞ്ഞു റൂം അന്നമ്മ വേഗം ഡ്രസ്സ്‌ എടുത്തു ഫ്രഷ് ആവാൻ കയറി.... ഡ്രാക്കു അപ്പൊ നാളത്തേക്കുള്ള മീറ്റിംഗ് ഫയൽസ് നോക്കുവായിരുന്നു വിവേകിന്റെ അടുത്ത് നിന്നു വാങ്ങിയ ഫയൽസ് അന്നമ്മയുടെ അടുത്തായിരുന്നു കൊടുത്തത് അത് കൊണ്ട് തന്നെ ഡ്രാക്കു റൂമിൽ നിന്നു അന്നമ്മയോട് ബാത്‌റൂമിലേക്ക് വിളിച്ചു ചോദിച്ചു.. അന്ന വിവേക് തന്ന ഫയൽസ് എവിടെയാ നീ വെച്ചത് അത് എന്റെ ബാഗിലുണ്ട് sir എടുത്തോളൂ.. ഹ്മ്മ്... അതും പറഞ് ബാഗിൽ അവൾക് വിലപ്പെട്ട ഒരു വസ്തു ഉണ്ടെന്നു ആലോചിക്കാതെ പാട്ടും പാടി അവൾ കുളിച്ചു കൊണ്ടിരുന്നു •••••••••••••••••••••••••••••••••••••••••••••••••••

അവളുടെ ബാഗിൽ ഫയൽ തപ്പുമ്പോഴാണ് ഒരു ഡയറി ബാഗിൽ നിന്നു തായേ വീണത് നെറ്റി ചുളിച്ച് അവനത് എടുത്തു നോക്കി പുറം ചട്ടയിൽ മുഴുവൻ ലവ് ചിഹ്നം വരച്ച് വെച്ചിട്ടുണ്ടായിരുന്നു.... ആദ്യത്തെ പേജ് മറിച്ചപ്പോ അവന്റെ കണ്ണ് ഒന്ന് വിടർന്നു ❤എന്റെ പ്രണയം ❤ ❤JK❤ എന്ന് വലുതാക്കി അത്രയും ഭംഗിയിൽ തന്നെ എഴുതിയിട്ടുണ്ട്.... Jk എന്ന് ഉദ്ദേശിച്ചത് അവനെയാണോന്ന് അവന് സംശയം ഉണ്ടായിരുന്നെങ്കിലും.... ആദ്യമായി അവളെ കണ്ടത് compony interveiw ന് ആണെന്ന് ആലോചിച്ചപ്പോ അവന്റെ സംശയം മാഞ്ഞില്ലാതെയായി.... ഏറെ കൗതുകത്തോടെ അവൻ അടുത്ത പേജ് മറിക്കാൻ നിക്കുമ്പോഴാണ് അന്ന ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത് പെട്ടന്ന് തന്നെ ബാഗിൽ നിന്നു ഫയൽ എടുത്ത് ഡയറി ഫയലിന്റെ ഉള്ളിൽ വെച് വേഗം ബാഗ് പൂട്ടി ബാൽകണിയിലേക്ക് പോയി അവിടെയിരുന്നു ഫയൽ നോക്കുന്ന പോലെ കാണിച്ചു

അന്നയുടെ കണ്ണൊന്നു തെറ്റിയപ്പോ അവൻ വേഗം ഫയൽ ഉം ഡയറിയും അവന്റെ ബാഗിൽ വെച്ചു ഡ്രെസ്സും എടുത്തു കുളിക്കാൻ കയറി.. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ഡ്രാക്കു കുളിച്ചിറങ്ങിയപ്പോ കാണുന്നത് മുടി വിടർത്തി ഇട്ട് ബെഡിൽ കിടക്കുന്ന അന്നമ്മയെയാണ്... കൂടുതൽ നേരം നോക്കി നിന്നാൽ cntrl പോവുംന്ന് മനസ്സിലായപ്പോ ഡ്രാക്കു ഒന്ന് തൊണ്ട അനക്കി അത് കേട്ടതും അന്നമ്മ ഞെട്ടി എണീറ്റു... കുറച്ചു കഴിഞ്ഞപ്പോ തന്നെ രണ്ട് പേരും കിടന്നിരുന്നു... ബെഡിന്റെ രണ്ട് ഓരത്തായി രണ്ട് പേരും കിടന്നു ഡ്രാക്കുവിന്റെ മനസ്സ് ആ ഡയറിയിൽ കുരുങ്ങി കിടക്കുകയായിരുന്നു... അത് കൊണ്ട് തന്നെ അവൻ അന്നമ്മ ഉറങ്ങുന്നത് വരെ കണ്ണടച്ചു കിടന്നു... അവളുറങ്ങി എന്ന് മനസ്സിലായപ്പോ വേഗം എണീറ്റു ബാഗിൽ നിന്നു ഡയറിയും എടുത്ത് ബാൽക്കണിയിലേക്ക് പോയി.. പതിവിലും ഏറെ നിലാവ് പരന്ന ആകാശമായിരുന്നു അന്ന്.ചുറ്റും നിശബ്ദമായിരുന്നു (രാത്രി അങ്ങനെതന്നെയാണല്ലോ എന്ന് പറയുന്നത് banned 🚫🚫😜)

പൂർണ ചന്ദ്രന് മാറ്റെകാനായി കുഞ്ഞു നക്ഷത്രങ്ങൾ ആകാശത്താകെ ചിന്നി ചിതറി കിടന്നിരുന്നു.... ആകാശത്തേക്ക് ഒന്ന് നോക്കിയപ്പോ അതിന്റെ മനോഹാരിതയിൽ മുഴുകി ഡ്രാക്കു കുറച്ചു നേരം നിന്നു... പയ്യെ അവിടെയുള്ള കസേരയിൽ ഇരുന്നു അവനാ ഡയറി തുറന്നു... അതിലെ ഓരോ പേജ് ഉം വായിക്കാൻ തുടങ്ങി... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° (അന്നമ്മയുടെ പാസ്റ്റ് ആണ് സോ അവൾ പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു) കോളേജിലേക്ക് ആദ്യമായി കാൽകുത്തിയപ്പോ തന്നെ കാണുന്നത് ഒരുത്തൻ വേറെ ഒരുത്തനെ ഇടിച്ച് പരുവമാക്കുന്നതാണ് 😆.... സുഭാഷ്... നല്ല കണി എന്നും ആലോചിച്ചു കേലെടുത്തു വെച്ചതും തല്ല് കിട്ടിയവൻ ദേ എന്റെ കാൽച്ചുവട്ടിൽ.... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ തല്ലുന്നവന്റെ മോന്തലേക്കൊന്ന് നോക്കി...

Nenjil jil jil jil jil Kathil thil thil thil thil Kannathil muthamittal nee Kannathil muthamittal...💕 എന്തിനോ വേണ്ടി ഹൃദയം ക്രമമില്ലാതെ ഉച്ചത്തിൽ ഇടിച്ച് കൊണ്ടിരുന്നു.... Uff... എന്നാ ലുക്ക്‌ ആണ് ആ ചെക്കൻ എന്നും ആലോചിച് നിന്നപ്പോയെക്കും ലവൻ മാറ്റവനേം തൂക്കി പോയിരുന്നു എന്നെ ഒന്ന് നോക്ക കൂടി ചെയ്യാതെ.... കുറച്ചു സങ്കടം ആയി എന്തിനെന്നറിയാതെ... അങ്ങനെ നടക്കുമ്പോളാണ് എന്നെ പോലെ തന്നെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒന്നിനെ പരിജയ പെട്ടത്..... ഒരു പൊട്ടിത്തെറി എന്നെ പോലെ... അത് കൊണ്ട് തന്നെ ഞാനും അവളും വേഗം കൂട്ടായി... അനുശ്രീ എന്റെ അനു... അങ്ങനെ ക്ലാസ്സ്‌ തപ്പി പിടിച്ചു അവിടെ എത്തിയപ്പോ.... ദേ വേറെ ഒരുത്തിയും ഒരു മുസ്ലിം കുട്ടി അവളും ഞങ്ങളെ പോലെ തന്നെ ആയത് കൊണ്ട് പെട്ടന്ന് തന്നെ 3 പേരും കൂട്ടായി...

ദിയാനാ ഞങ്ങളുടെ ദിയു... ക്ലാസ്സിൽ കയറി എല്ലാവരോടും സംസാരിച്ചു കോളേജ് ഒക്കെ ചുറ്റി കാണുമ്പോഴാണ് ഞാൻ നേരത്തെ കണ്ടവനെ വീണ്ടും കണ്ടത് എന്താ പറയാ അടിവയറ്റിൽ മഞ്ഞു വീണ സുഖം എന്നൊക്കെ കെട്ടിട്ടുള്ളു അത് അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.... ഈ കാര്യത്തെ പറ്റി ഞാൻ ലവളുമാരോട് പറഞ്ഞപ്പോ ദിയു പറഞ്ഞു ദിയു ന്റെ ഇത്തൂസ് ഇവിടെയാണ് പഠിച്ചത് ഇപ്പൊ കല്യാണം കഴിഞ്ഞു... മുപ്പത്തി ലവന്റെ ക്ലാസ്സിലായിരുന്നു....he ' s the college hero nd വലിയ ബിസിനെസ്സ് mante മകനാണ് നെയിം 💕ജോൺ💕 ജോൺ കുര്യൻ.... ജാട ഒന്നുമില്ലാത്ത ഒരു പാവം ചെക്കൻ ആൾക്കൊരു ലവർ ഉണ്ട് പേര് റിയ കോളേജിലെ എല്ലാർക്കും അറിയാം അവരുടെ പ്രണയത്തെ പറ്റി....

അവളൊരു ജാട പെണ്ണാണ് എല്ലാ ചെക്കന്മാരുമായും അയിഞാടുന്ന ഒരു സാധനം....എല്ലാർക്കും അവളുടെ സ്വഭാവം അറിയാമെങ്കിലും അവന് മാത്രം അറിയില്ല... കോളേജിലെ എല്ലാ പെൺകുട്ടികളുടെയും dream boy ആണവൻ എന്തിനേറെ പറയുന്നു എന്റെ ഇത്തു പോലും ലവനെ വായി നോക്കിട്ടുണ്ട് 😆... എന്നൊക്കെ അവൾ പറഞ്ഞതും എനിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി.... ••••••••••••••••••••••••••••••••••••••••••••••••••••ഇത് വായിച്ചതും ഡ്രാക്കു ആകെ സർപ്രൈസ്ഡ് ആയി bcz അവന്റെ ചെറിയ doubt ഇവിടെ ക്ലിയർ ആയിരുന്നു അത്കൊണ്ട് തന്നെ റൂമിൽ കിടക്കുന്ന അവളെ ഒന്ന് നോക്കി ആവേശത്തോടെ അവൻ അടുത്ത പേജുകൾ മറിച് വായിക്കാൻ തുടങ്ങി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story