ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 15

drakkulayude kanthari

രചന: JaHN__02

അതൊക്കെ അവൾ പറഞ്ഞപ്പോഴും എന്റെ കണ്ണ് jk യുടെ മേലെയായിരുന്നു... കൂടെ ഉള്ളവരൊക്കെ വായി നോക്കുമ്പോ അവൻ മാത്രം എവിടെയും നോക്കാതെ ഫോണിൽ മുഴുകി ഇരിക്കുന്നുണ്ട്... പെട്ടന്ന് ഒരുവൾ വന്നു അവനെ ബാക്കിലൂടെ ചേർത്ത് പിടിച്ചു അത് കണ്ടപ്പോ എന്തിനെന്നില്ലാതെ ദേഷ്യം വന്നു അവന്റേം അവളുടെം നിൽപ്പും ഭാവവും ഒക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു അവളാണ് നേരത്തെ ദിയു പറഞ്ഞ റിയ എന്ന് 😬 അധിക നേരം അവിടെ അങ്ങനെ നിക്കാൻ എനിക്ക് കഴിഞ്ഞില്ല.... പിന്നെ അന്നത്തെ ദിവസം ഒന്നില്ലേക്കും ശ്രദ്ധ കൊടുക്കാനും കയിഞ്ഞില്ല ആകെ കൂടെ ഒരുമാതിരി.. എനിക്ക് എന്ത് പറ്റി എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല.... എങ്ങനൊക്കെയോ ഉച്ചവരെ തള്ളി നീക്കി.... അന്ന് ഫസ്റ്റ് ഡേ ആയതോണ്ട് തന്നെ ഉച്ചവരെ ക്ലാസ്സ്‌ ഉണ്ടായുള്ളു... ലവളുമ്മാരോട് പറഞ്ഞ് ഞാൻ വേഗം ബസും പിടിച്ചു വീട്ടിലേക്ക് എത്തി... എന്നും അപ്പച്ചനോടും മമ്മയോടും സ്കൂളിൽ നടന്നതൊക്കെ പറയുന്ന ഞാൻ ഫസ്റ്റ് കോളേജിൽ പോയ എക്സ്പീരിയൻസ് അവരോട് പറഞ്ഞില്ല കാരണം ഞാൻ ആകെ dull ആയിരുന്നു... റൂമിലേക്ക് ചെന്ന് ഞാൻ വേഗം ബെഡിലേക്ക് മറിഞ്ഞു....

കണ്ണടച്ചാലുണ് തുറന്നാലും മുന്നിൽ തെളിയുന്നത് jk മറ്റവനെ അടിക്കുന്നതും റിയ jk യെ ചേർത്ത് പിടിക്കുന്നതുമാണ്.. എനിക്ക് അപ്പൊ മനാസ്സിലാക്കുകയായിരുന്നു ഇത് വരെ ആരോടും എനിക്ക് തോന്നാത്ത വികാരം എനിക്ക് അവനോട് തോന്നിയിട്ടുണ്ടെന്ന്.... Jk എന്ന മനുഷ്യനോടുള്ള 💕 പ്രണയം 💕 അതെന്നിൽ പടർന്ന് വെരുറച്ചിട്ടുണ്ടെന്ന് Love at first sight എന്നൊക്കെ കേക്കുമ്പോ ഇത്രേം കാലം കളിയാക്കിയിരുന്ന എന്നെ ഒരു നോട്ടത്തിൽ അവൻ പിടിച്ചുലച്ചു എന്നുള്ളത് എനിക്ക് തന്നെ ആവിശ്വസനീയമായിരുന്നു അന്ന് മുതൽ ഞാൻ അവന്റെ പിന്നാലെ ഉണ്ടായിരുന്നു പല പല അവസരങ്ങളിലും ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും എന്നെ അവൻ നോക്കുന്നതോ നോട്ടീസ് ചെയ്യുന്നതോ ഞാൻ കണ്ടിരുന്നില്ല.... അവനോട് പറയാതെ ഉള്ളിൽ ഒളിപ്പിച്ചെങ്ങനെ ഞാൻ ദിനങ്ങൾ തള്ളി നീക്കി... അവള്മാർക് വായി നോട്ടം ഉണ്ടെങ്കിലും ലവ് ഒന്നും ഉണ്ടായിട്ടില്ല.... എന്നെ കളിയാക്കുമായിരുന്നു അവര്.... ഞാൻ അതൊക്കെ പുച്ഛിച്ചു തള്ളിക്കൊണ്ടിരുന്നു 😆... One way ലവ് ഒക്കെ ഒരു സുഖമുള്ള ഏർപാടാണെന്ന് എനിക്ക് മനസ്സിലായ കാലങ്ങൾ.... ഒരു ദിവസം റിയ വന്നെന്നോട് ചൂടായി..

. ലവന്റെ പുറകെ നടക്കരുതെന്നു പറഞ്ഞ് 😆 അവൻ പോലും അറിഞ്ഞിട്ടുണ്ടായില്ല ഞാൻ അവന്റെ പുറകെ നടക്കുന്നത് ബട്ട്‌ അവൾ അതൊക്കെ കണ്ട്....🤣... ഞാൻ നല്ല കുട്ടി ആയത് കൊണ്ട് തന്നെ അവളുടെ പട്ടി ഷോ ക്ക് ആൾക്കാരുടെ ഇടയിൽ നിന്നു തന്നെ മറുപടി കൊടുത്തു... കണ്ടവന്മാരുടെ കൂടെ കറങ്ങി സ്നേഹിക്കുന്നവനെ തിരിഞ്ഞു നോക്കാതെ നടക്കുന്ന നിനക്കൊന്നും എന്നോട് ഇത് പറയാൻ അർഹത ഇല്ല 😬... So just move back... അതും പറഞ്ഞ് ഞാൻ അവളെ മറികടന്നു നേരെ ലവളുമാരുടെ അടുത്തേക്ക് വിട്ടപ്പോ രണ്ടും കൂടെ എന്നെ കെട്ടിപ്പിടിച്ചു റിയയോട് അങ്ങനെ പറഞ്ഞതിന് 😆... ആ ഇയർ last ആയപ്പോഴാണ് അറിഞ്ഞത് അവനും അവളും ബ്രേക്ക്‌ up ആയെന്നും അവൾ ഇവിടുന്ന് വേറെ എവിടേക്കോ പോയെന്നും....❤ അത് അറിഞ്ഞ അന്ന് ഞാൻ എന്റെ വക രണ്ടെണ്ണത്തിനും ചെലവ് ഒക്കെ കൊടുത്തു 💞ആകെ ഹാപ്പി ആയിരുന്നു പക്ഷെ അവനോട് എനിക്ക് ഇഷ്ടം പറയാൻ തോന്നിയില്ല bcz ഇപ്പൊ എനിക്ക് സ്വാതന്ത്രമായി വായി നോക്കാൻ പറ്റുന്നുണ്ട് അവനെങ്ങാനും അറിഞ് എന്നോട് ഇഷ്ടവല്ലെന്ന് പറഞ്ഞ ഞാൻ ആകെ തകർന്നു പോകും...🤗

ഒരുപാട് ദിവസങ്ങൾ കഴിഞ്ഞു അവന്റേം എന്റെയും പ്രവർത്തികൾക് ഒരു ചേഞ്ച്‌ ഉം ഉണ്ടായിരുന്നില്ല.... അത് പോലെ jk യുടെ ബാച്ച് കോളേജിൽ നിന്ന് പടിയിറങ്ങുകയും ചെയ്തു...🤧 പിന്നെ അവിടേം ഇവിടേം നിന്നു മനസ്സിലാക്കി jk Groups of componies അവന്റെയാണെന്നു.. പിന്നെ പഠിച്ചത് മുഴുവൻ ആ compony യിലേക്ക് കയറാൻ വേണ്ടി ആയിരുന്നു... എന്റെ കോളേജ് dys കഴിഞ്ഞപ്പോയെക്കും jk groups no 1 compony ആയി മാറിയിരുന്നു.... ആദ്യ പ്രണയമായത് കൊണ്ട് തന്നെ പെട്ടന്നങ് മറക്കാനും പറ്റുന്നില്ല....💕ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും പരിണമിക്കുമ്പോഴും.... എന്റെ ഉള്ളിൽ അവനോടുള്ള അടങ്ങാത്ത പ്രണയം തെളിമയോടെ നിന്നു.... അപ്പച്ചന്റെ compony യിൽ തന്നെ എനിക്ക് പറ്റിയ പോസ്റ്റ്‌ ഉണ്ടായിട്ടും jk groups of componies ലെ ഇന്റർവ്യൂവിന് ഞാൻ കയറി കൂടി... Jk യുടെ മുന്നിൽ അന്ന് ഇരിക്കുമ്പോ എങ്ങനെയാ ഞാൻ എന്റെ കണ്ണുകളിൽ നിന്നെന്റെ പ്രണയം ഒളിപ്പിച്ചതെന്നെനിക്കറിയില്ല.... അവിടെ അപ്പോയിന്മെന്റ് ആയതിന് ശേഷവും എന്റെ കണ്ണ് jk യിൽ തന്നെ കുരുങ്ങി കിടക്കുകയായിരുന്നു....അവളുമാരോട് എല്ലാം അപ്പൊ തന്നെ വിളിച്ചു പറയുമായിരുന്നു

അതോണ്ട് അവരും ഹാപ്പി ഞാനും ഡബിൾ ഹാപ്പി 💕💕💕 ആൾ നല്ല കലിപ്പനാണ് പക്ഷെ നല്ല സ്നേഹവുള്ള കൂട്ടത്തിലാ....💞 ഇനി അങ്ങേരെ ഒന്ന് വളക്കണം ന്താ വഴി....🥳 💞എന്നിലെ പ്രണയം നിന്നിലും വിടരുന്ന കാലം വരെയും ഞാൻ കാത്തിരിക്കും....💞 ❤നിശബ്ദമായ പ്രണയം അതിൽ നീ എന്റെ സ്വന്തം ❤ ❤പകരമിനി ആയിരം പേര് വന്നാലും ആയിരത്തിൽ ഒരാൾക്കു പോലും നിനക്ക് പകരമാവാൻ സാധിക്കില്ല...❤that much im in lav with uh....❤ °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അവസാന വരിയും വായിച്ചു തീർന്നതും ബാക്കി അവന് അറിയാവുന്നത് കൊണ്ട് അന്നമ്മയെ അവനൊന്നു നോക്കി... 💞 എന്നിലെ എന്നേ എന്നോ നീ കവർണെടുത്തിട്ടുണ്ട് പെണ്ണെ ഇത്രെയും ഭ്രാന്തമായി നീ എന്നേ സ്നേഹിച്ചിട്ടുണ്ടെന്നു ഞാൻ അറിയാതെ പോയല്ലോ...ഇനിയും ഈ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ എനിക്കാവില്ല നിന്നെ എന്റേതാക്കണം എനിക്ക് എത്രെയും പെട്ടന്ന് തന്നെ..നാട്ടിൽ എത്തട്ടെ ഞാൻ വരുന്നുണ്ട്

നിന്നെ എന്റെ മിന്നിന്റെ അവകാശിയാക്കാൻ... അത്രയും മനസ്സിൽ പറഞ്ഞവൻ ബാൽക്കണി ഡോർ close ചെയ്ത് ഡയറി അവളുടെ ബാഗിൽ വെച്ച് അവളുടെ അടുത്ത് ചെന്നിരുന്നു.... നിലാവെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്നത് പോലെ തോന്നിയവന് ഒന്ന് വരിപുണരുവാൻ ചുംബനം കൊണ്ട് മൂടുവാൻ അവന്റെ ഉള്ളം വല്ലാതെ തുടിച്ചു ... പക്ഷെ സംയമനം പാലിച്ചു 😆 മുഖത്തേക്ക് തെന്നികിടന്ന അവളുടെ മുടിയിഴകളെ അവൻ ചെവിക്കരികിലേക്ക് ഒതുക്കി വെച്ച് കൊടുത്തു...അവളുടെ നെറ്റിയിൽ ഒന്ന് മൃതുവായവൻ ചുംബിച്ചു..💕💕(ഒരു റൊമാന്റിക് സോങ് പോന്നോട്ടെ......😜) ബെഡിന്റെ മറ്റേ സൈഡിൽ പോയി കിടന്നു പക്ഷെ അവന് ഉറക്കം വരുന്നുണ്ടായില്ല പയ്യെ അവൻ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു... എന്നും തലയിണയെ കെട്ടി പിടിച് ഉറങ്ങുന്ന അന്നമ്മ ലവനെ ഇറുക്കെ കെട്ടിപിടിച്ചു അവന്റെ മേലേക്ക് കാലും കയറ്റി വെച്ചു... ഡ്രാകുന് പെരുത്ത് ഹാപ്പി ആയി രോഗി ഇച്ഛിച്ചതും പാൽ വൈദ്യൻ കല്പിച്ചതും പാൽ എന്ന അവസ്ഥ.... ഏത്.... അന്നമ്മയെ ചേർത്ത് പിടിക്കാൻ ചെന്ന ഡ്രാക്കുനെ അന്നമ്മ ചേർത്ത് പിടിച്ചു🤣... രാവിലെ...... എന്താകുവോ എന്തോ 😆 ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story