ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 16

drakkulayude kanthari

രചന: JaHN__02

രാവിലെ...🌞 ഡ്രാക്കു കണ്ണ് തുറന്ന് നോക്കിയപ്പോ കണ്ടത് തന്നോട് ചേർന്ന് സുഗായിട്ട് ഉറങ്ങുന്ന അന്നമ്മയെയാണ്.... അത് കണ്ടതും അവനൊന്നുകൂടെ അവളിലേക്ക് ചുരുണ്ട് കിടന്നു... നേരം പര പരാന്ന് വെളുത്തിട്ടുണ്ട്.... രണ്ടും നല്ല ഉറക്കിലാണ്... കണ്ണിലേക്കു വെയിൽ കുത്തിയപ്പോഴാണ് അന്നമ്മ കണ്ണ് തുറന്നത്...... അവളോട് ചേർന്ന് കിടക്കുന്ന ഡ്രാക്കുനെ കണ്ടതും അവളൊന്ന് ഞെട്ടി... അവളുടെ കയ്യും കാലും പയ്യെ അവന്റെ മേലെ നിന്നും എടുത്ത് മാറ്റി.... ഡ്രാക്കു എണീറ്റിരുന്നു പക്ഷെ ഉറങ്ങുന്ന പോലെ തന്നെ അഭിനയിച്ച് കിടന്നു... അവളൊന്ന് ഉയർന്ന് അവന്റെ മുഖത്തേക്ക് നോക്കി ചൊടികളിൽ പുഞ്ചിരി ഒളിപ്പിച്ച് കുഞ്ഞുങ്ങളെ പോലെ കിടക്കുന്ന അവനെ കാണെ അവളിൽ പ്രണയവും വാത്സല്യവും നിറഞ്ഞു നിന്നു...

വാത്സല്യപൂർവം അവളവന്റെ മുഖത്തൂടെ ഒന്ന് വിരലോടിച്ചു... പ്രണയപൂർവം അവൾ അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു💞... പയ്യെ അവനൊന്നു അനങ്ങുന്ന പോലെ തോന്നിയതും അവൾ കൊട്ടി പിടഞ്ഞു എഴുനേറ്റ് ബാത്‌റൂമിൽ കയറി... അവൾ പോയെന്നുറപ്പായതും ഡ്രാക്കു കണ്ണ് തുറന്നു നേരത്തെ നടന്നതാലോചിച് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു ഒപ്പം അവന്റെ കൈകൾ അവളുടെ അധരങ്ങൾ പതിഞ്ഞ നെറ്റിയിൽ ഒന്ന് തഴുകി തലോടി... ഇരുവരും ഫ്രഷ് ആയി ഫുഡ്‌ കഴിച്ച് ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത ശേഷം കാറിൽ കയറി നേരെ മീറ്റിംഗ് നടക്കുന്ന കമ്പനിയിൽ ചെന്നു മീറ്റിംഗ് കഴിഞ്ഞപ്പോൾ പ്രൊജക്റ്റ്‌ jk groups of componies നാണു കിട്ടിയത്... So രണ്ട് പേരും നല്ല ഹാപ്പി ആയിരുന്നു... ഡ്രാക്കു പിന്നെ നേരെ പോയത് cubbon പാർക്കിലേക്കാണ് ഒരുപാട് പേർ അവിടെ ഉണ്ടായിരുന്നു ഫാമിലി ആയിട്ടും couples ആയിട്ടൊക്കെ... അവരുള്ളിലേക്ക് കടന്നു ഒരുപാട് നേരം അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിച്ചു നടന്നു....

അന്നമ്മക്ക് അതൊക്കെ പുതിയ കാഴ്ചയായിരുന്നു..... തുള്ളി ചാടി അവളെല്ലാ ഇടത്തും നടന്നു കൊണ്ടിരുന്നു.... അത് നോക്കി ചുണ്ടിൽ കള്ള ചിരി ഒളിപ്പിച്ച് കൊണ്ട് ഡ്രാക്കുവും.... ഏറെ നേരത്തെ നടത്തത്തിനൊടുവിൽ ഡ്രാക്കു ഒരു മരത്തിന്റെ ബെഞ്ചിൽ ഇരുന്നു... കൂടെ തന്നെ അന്നമ്മയും പോയി ഇരുന്നു.... രണ്ടാൾക്കും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം ഉള്ളിലുണ്ട്.... റിയയുടെ കൂടെ ഒരുപാട് സ്ഥലങ്ങളിൽ കറങ്ങിയിട്ടുണ്ടെങ്കിലും ഇതുപോലൊരു ഫീലിംഗ് കിട്ടിയിട്ടില്ല എന്ന് ആലോചിച്ചായിരുന്നു ഡ്രാക്കു ഇരുന്നത്... അന്നയാണേൽ ഫോട്ടോ എടുത്ത് മരിക്കുവാണ്... ഡ്രാക്കുവിന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അവളത് പുറത്ത് കാണിച്ചില്ല... കുറച്ചു കഴിഞ്ഞപ്പോ ഡ്രാക്കു അവളുടെ ഫോൺ വാങ്ങി

അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി പിടിച് ഫോണിൽ ഫോട്ടോ പകർത്തി.... അത് പോലെ തന്നെ അവന്റെ ഫോണിലും.... എന്നിട്ട് പെട്ടന്ന് തന്നെ മാറിയിരുന്നു..💕 അവളാകെ പകച്ചിരിക്കുവായിരുന്നു ക്രമമില്ലാതെ ഉച്ചത്തിൽ ഇടിക്കുന്ന ഹൃദയത്തെ അവൾക് അടക്കി നിർത്താനായില്ല... അവന്റെ കൈ അവളുടെ മേലിൽ പതിഞ്ഞപ്പോ അവൾക് കറണ്ട് അടിക്കുന്ന പോലെ തോന്നി... അത് ആലോചിക്കും തോറും അവൾ വിയർത്തു കൊണ്ടിരുന്നു....❤ കുറച്ചു നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല മൗനത്തിലൂടെ അവരുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചു കൊണ്ടിരുന്നു...💞 അന്നമ്മയെ തല ചെരിച്ചു നോക്കിയ അവൻ കാണുന്നത് എങ്ങോട്ടോ നോക്കി ആകെ അന്തം വിട്ടു നിക്കുന്നതാണ് അവനും അവൾ നോക്കുന്നിടത്തേക്ക് നോക്കിയപ്പോ കണ്ടത് ഒരു couples പരസ്പരം അധരങ്ങളിൽ ചുംബിക്കുന്നതാണ്... ബാംഗ്ലൂരിൽ ഇതൊക്കെ പതിവാണെന്ന് അന്നമ്മക്ക് അറിയില്ലന്നെ...

ഡ്രാക്കു വേഗം അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ തല പിടിച്ചു അവന്റെ നേരെ ആക്കി.... അവൾ കണ്ണ് വിടർത്തി അവനെ നോക്കിയതും അവളുടെ കാതിൽ അവൻ മെല്ലെ പറഞ്ഞു "ഇവിടെ ഇതൊക്കെ പതിവാണ് അവരുടെ ഫ്രീഡം താൻ കളയണ്ടടോ 😜.." അവളാകെ ചൂളി പോയിഒരു ചമ്മിയ ചിരി അവന്ക് പാസ്സാക്കി അവൾ ഫോണെടുത്തു നോക്കാൻ തുടങ്ങി.. കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചു അവർ തിരിച്ചു റൂമിലേക്ക് പോരാൻ ഒരുങ്ങി നാളെ mrng ഫ്ലൈറ്റിന് ആണ് രണ്ടാളും നാട്ടിലേക്ക് തിരിക്കുന്നത് ..... ഡ്രാക്കു വണ്ടി പാർക്കിങ്ങിൽ നിന്ന് എടുത്ത് റോഡിന്റെ സൈഡിൽ പാർക്ക്‌ ചെയ്ത് അന്നമ്മയോട് റോഡ് ക്രോസ്സ് ചെയ്ത് വരാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു... അവൾ റോഡ് കടക്കുന്ന സമയത്താണ് റോങ് സൈഡിലൂടെ ഒരു വണ്ടി വന്നു അവളെ ഇടിച്ചിട്ട് പോയത്.... അന്ന.... ഡ്രാക്കുവിന്റെ വിളി അവിടമാകെ മുയങ്ങി കേട്ടു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story