ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 18

drakkulayude kanthari

രചന: JaHN__02

ചീറി പാഞ്ഞു പോകുന്ന അനേകം വണ്ടികളുടെ കൂടെ 3 വണ്ടികൾ നീങ്ങി കൊണ്ടിരുന്നു... കുറച്ചകലത്തിൽ ആണ് ഡ്രാക്കു വണ്ടി ഓടിച്ചിരുന്നത്.... അവസാനം ഒരു beach സൈഡിലുള്ള പൊട്ടി പൊളിഞ്ഞ ഒരു കെട്ടിടത്തിനടുത്ത് 3 വണ്ടികളും ചെന്ന് നിന്നു... അവളെ അവർ രണ്ട് പേർ ചേർന്ന് വണ്ടിയിൽ നിന്നെടുത്ത് ആ കെട്ടിടത്തിനകത്തേക്ക് കടന്നു.... വണ്ടി ഒതുക്കി ഇട്ടു കൊണ്ട് ഡ്രാക്കുവും പയ്യെ അവരുടെ അടുത്തേക്ക് പോയ്കൊണ്ടിരുന്നു.... റൂമിനുള്ളിലേക്ക് അവളെ കയറ്റി ഒരുവൻ അവളുടെ അടുത്തേക്ക് വന്നു കണ്ണ് കൊണ്ടവളെ ഒന്നുഴിഞ് നോക്കി.... ഉണർത്തെടാ ഇവളെ അപ്പൊയെ ഒരു രസവൊള്ളൂ.... അവളറിഞ്ഞു തന്നെ അവളെ ആസ്വദിക്കണം... ഹ...ഹാ... അതും പറഞ്ഞവൻ അട്ടഹാസിച്ചു.... (ലവന്റെ അവസാനത്തെ അട്ടഹാസം 🤣 ല്ലേ ഞാൻ ) അത് കേട്ടതും മറ്റവൻ അവളുടെ മുഖത്തേക്ക് വെള്ളം തളിച്ചു.... പയ്യെ അവൾ കണ്ണ് തുറന്നു.... അപ്പൊ തന്നെ കണ്ടത് വൃത്തിക്കെട്ട നോട്ടം നോക്കി നില്കുന്നവനെയാണ്.... അവൾ കൊട്ടി പിടഞ്ഞു എഴുന്നേക്കാൻ നോക്കിയതും.... അവനവളെ അവിടെ പിടിച്ചു കിടത്തി.... ഇതൊക്കെ കണ്ട് കൊണ്ട് നിൽക്കുന്ന റിയയുടെ മുഖത്ത് പുച്ഛം നിറഞ് നിന്നു...

ഞങ്ങൾ പുറത്തുണ്ട്.... അതും പറഞ് ഡോർ അടച്ച് അവർ പുറത്തിറങ്ങി.. അന്നമ്മ എന്ത് ചെയ്യുമെന്നറിയാതെ പിന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.... നിലത്താണ് അവളെ അവർ കിടത്തിയിരുന്നത്.... അവൻ അവന്റെ ഷർട്ട്‌ ഊരി വലിച്ചെറിഞ് അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ടിരുന്നു..... അവളുടെ ഉള്ളിൽ ഡ്രാക്കു വരുമെന്ന പ്രതീക്ഷ അലയടിക്കുന്നുണ്ടായിരുന്നു.... കൂടെ തന്നെ ഇവൻ തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയും.... അവൻ അവളുടെ അടുത്ത് മുട്ടിലിരുന്ന് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു കൊണ്ടിരുന്നു അവളവനെ തള്ളി മാറ്റി ഓടാൻ നിന്നപ്പോയെക്കും അവനവളുടെ മുടികുത്തിൽ പിടിച്ചു നിലത്തേക്കിട്ടിരുന്നു.... അവൾ നിലവിളിച്ചു കൊണ്ടിരുന്നു.... അവനവളെ ബലമായി പിടിച്ച് അവളുടെ ചുണ്ടുകളിലേക്ക് അടുത്തു വന്നുകൊണ്ടിരുന്നു.... അവന്റെ ബലത്തിന് മുന്നിൽ അവൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.... അപ്പോഴാണ് ഡോർ പൊളിച്ചു കൊണ്ട് വലിയ ശബ്ദത്തോടെ... മറ്റവൻ നിലം പതിച്ചത്....

അത് കണ്ടതും ഒരു കൂതിച്ചിലോടെ അന്നമ്മയുടെ അടുത്തുണ്ടായവൻ ഡ്രാക്കുവിന്റെ നേരെ പാഞ്ഞടുത്തത്.... ഡ്രാക്കു അവനേം ചവിട്ടി നിലത്തിട്ടു.... രണ്ടിനേം ശെരിക്ക് തന്നെ പെരുമാറി.... കൊറേ കാലത്തിന് രണ്ടെണ്ണത്തിനും എഴുന്നേറ്റ് നടക്കാൻ കഴിയില്ല അത്രേം നന്നായി തന്നെ തന്റെ പെണ്ണിനെ തൊട്ടതിന്റെ ദേഷ്യം ഡ്രാക്കു അവന്മാരോട് തീർത്തിരുന്നു.... അവരവിടെ കിടന്ന് പിടയുമ്പോൾ ഡ്രാക്കു അന്നമ്മയുടെ അടുത്തേക്ക് ചെന്നു അവളവനെ ഇറുക്കെ കെട്ടിപിടിച്ചു..... അവനും അവളെ തിരിച്ചു കെട്ടിപിടിച്ചു.....ഇനി ആർക്കും വിട്ടു കൊടുക്കില്ലന്ന് പറയാതെ പറയുംപോലെ...💞 അവളാരാ..... അന്നമ്മയാണ്.... എല്ലാമറിയാമെങ്കിലും.... പെണ്ണ് ചുമ്മാ അറിയാത്ത പോലെ അഭിനയിക്കുവാന് 😆 ഡ്രാക്കുവിന് എല്ലാം അറിയാം എന്ന് അവൾക് അറിയില്ലല്ലോ.... അവൾ വീട്ടിലില്ലാത്ത ദിവസങ്ങളിൽ എന്തേലും ആവശ്യത്തിന് അവളുടെ ചേട്ടായി റൂമിൽ കേറിയ ഇത് കണ്ട സീൻ ആവുമെന്ന് കരുതി എടുത്ത് കൊണ്ടുവന്നതാണ് മൂപ്പത്തി ആ ഡയറി 🤣.... കൊണ്ടുവന്ന കാര്യം അവൾ പാടെ മറക്കുകയും ചെയ്തിരുന്നു...😆 ഡ്രാക്കു ചിരി കടിച്ചു പിടിച്ച് കൊണ്ട് അതെന്റെ ഒരു ശത്രുവാണെന്ന് പറഞ്ഞു 🥳

അവൾ ഓ....എന്നിട്ട് അവളെവിടെ.... വാ കാണിച്ച് തരാം... അതും പറഞ് ഡ്രാക്കു അവളെ കൂട്ടി അവിടുന്ന് പുറത്തേക്ക്... ഇറങ്ങി... അവിടെ ദേഹത്തു നിന്നു രക്തവും വന്ന് കിടക്കുന്ന അവളെ കണ്ടപ്പോൾ അന്നമ്മ ഞെട്ടി ഡ്രാക്കുവിനെ നോക്കി.... അതിന്റെ അർത്ഥം മനസ്സിലാക്കിയപോലെ ഡ്രാക്കു പറഞ്ഞു... ഇവൾക്ക് ഞാൻ ഒരുപാട് വാണിംഗ് കൊടുത്തതാണ് പക്ഷെ നന്നാവുന്നില്ല..... ഇനി കുറച്ചു കാലം അവൾ ബെഡിൽ കിടക്കട്ടെ....🤬 അന്നമ്മ ഒന്ന് തലയാട്ടി കൊടുത്തു എന്നാ പിന്നെ പോയാലോ.... ഡ്രാക്കു ചോദിച്ചു... ഹാ പോകാം.... ഹോസ്പിറ്റലിൽ പോണോ.... വേണ്ട i'm okay💞 ഹ്മ്മ് നാളെ mrng ആണ് ഫ്ലൈറ്റ്...നിനക്കെന്തെങ്കിലും ഷോപ്പിംഗ് ഉണ്ടോ?? ഇല്ല എനിക്കിപ്പോ ഒന്ന് ഫ്രഷ് ആയ മതി... ഹ്മ്മ്... രണ്ട് പേരും റൂമിലെത്തി ഫ്രഷ് ആയി വേഗം കിടന്നു... രാവിലെ നേരത്തെ ഡ്രാക്കു എഴുനേറ്റിരുന്നു ഡ്രാക്കു അന്നമ്മയെ തട്ടി വിളിച്ചു... രണ്ട് പേരും ഫുഡ്‌ ഒക്കെ കഴിച്ച് ready ആയി.... Luggage ഒക്കെ എടുത്ത് ഇറങ്ങി....

ഫസ്റ്റ് tym ആണ് അന്നമ്മ ഫ്ലൈറ്റിൽ അതിന്റെതായ പേടി ഒക്കെ കുട്ടിക്കുണ്ടായിരുന്നു.... ഡ്രാക്കു അവളെ ഓരോരോ കളി കണ്ട് ചിരിച് കൊണ്ടിരുന്നു.... അവസാനം ചൂടായി അവളവനോട് പറഞ്ഞു... Sir ആണെന്ന് ഇങ്ങനെ കളിയാക്കുവൊന്നും വേണ്ട ഞാൻ നിങ്ങളെ പോലെ എന്നും ഫ്ലൈറ്റിൽ കയറാരൊന്നുവില്ല ആദ്യവായിട്ട....🤧🤧🤧അതിന്റെ ആണ് 😬ഇഞ് കളിയാക്കിയാൽ ഉണ്ടല്ലോ... കളിയാക്കിയാൽ... കളിയാക്കിയാൽ... കളിയാക്കിയാൽ ഞാൻ ഒറ്റക്ക് ട്രെയിനിൽ പോകും നാട്ടിലേക്ക്... എന്നാ പോ... അത്....അത് പിന്നെ ഇവിടെ വരെ വന്നു ഇനി ഇയാളുടെ പൈസ കളയണ്ടല്ലോ.... അതൊന്നും സാരമില്ല ഇജ്ജ് ട്രെയിനിന് പൊക്കോ... വേണ്ട.... പാവല്ലേ ഇയാൾ ഹ്മ്മ്.... ഹ്മ്മ്.... അവനൊന്നു അവളെ നോക്കി കളിയാക്കി ചിരിച്ചു അവളവനെ പുച്ഛിച്ചു കൊണ്ട് തിരിഞ്ഞിരുന്നു... ഈ പെണ്ണ്... അങ്ങനെ കർത്താവിനേം വിളിച്ചു കൊണ്ട് ഞമ്മളെ അന്നമ്മ പ്ലെയിനിൽ കയറി.... ടേക്ക് off ഇന്റെ ടൈം ഡ്രാക്കു അന്നയുടെ കയ്യിൽ പിടിച്ചു പേടിക്കണ്ടെന്ന് പറയും പോലേ...അത് അന്നമ്മക്കും ഒരാശ്വാസമായിരുന്നു.... അങ്ങനെ രണ്ട് പേരും നാട്ടിൽ ലാൻഡ് ആയി ഡ്രാക്കുവിന്റെ കാറിൽ ആരോണും, മറിയാമ്മേം ഇവരെ വെയിറ്റ് ചെയ്ത് നിക്കുന്നുണ്ടായിരുന്നു....

മറിയാമ്മ അന്നമ്മയെ കണ്ടപ്പോ തന്നെ പോയി കേട്ടി പിടിച്ചു.... ആരോൺ ചേർത്ത് പിടിച്ച് ചോദിച്ചു... എങ്ങനെയുണ്ടായിരുന്നു യാത്രയെന്ന് അവൾ കുഴപ്പമില്ലെന്ന് പറഞ്ഞു... കാറിൽ അവരോരോന്നു സംസാരിച്ചു കൊണ്ടിരുന്നു.... അന്നമ്മയെ വീട്ടിൽ ഇറക്കി അവരും വീട്ടിലേക്ക് പോയി..കയറാൻ പറഞ്ഞപ്പോ ഞങ്ങൾ ഇപ്പൊ അടുത്ത് തന്നെ ഇവിടേക്ക് വരുന്നുണ്ടെന്ന് ഡ്രാക്കു അവളോട് പറഞ്ഞു... അന്നമ്മക് പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും അവൾ തലയാട്ടി ചിരിച്ചു 🤣 വീട്ടിൽ കേറി ചെന്നപ്പോ തന്നെ അപ്പച്ചനും മമ്മയും അവളെ വളഞ്ഞു പിന്നെ വിശേഷം പറച്ചിലായി... അങ്ങനെ അങ്ങനെ...ചേട്ടായി കമ്പനിയിലേക്ക് പോയതായിരുന്നു...അവൾ റൂമിൽ ചെന്നു ഫ്രഷ് ആയി ബെഡിൽ കിടന്നു ഇതുവരെ കഴിഞ്ഞതൊക്കെ ഓർത്തെടുത്തു മുറിവൊന്നും അപ്പച്ചനും മമ്മയും കാണാതിരിക്കാൻ അവൾ ആവുന്നതും ശ്രമിച്ചിരുന്നു അത് കൊണ്ട് തന്നെ അവർ കണ്ടിട്ടുമില്ല.... അതൊക്കെ അവരോട് പറഞ്ഞ അവർ പേടിക്കും എന്നുറപ്പുള്ളത് കൊണ്ട് അവളൊന്നും പറയാനും നിന്നില്ല.... പിന്നെ ഫോണെടുത്ത് ഡ്രാക്കുവിന്റെ കൂടെ ഉള്ള പിക്സ് ഒക്കെ നോക്കി.... ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിയിച്ചു കൊണ്ട് കിടന്നു....

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° വീട്ടിലെത്തി ഡ്രാക്കു നേരെ പോയി ഫ്രഷ് ആയി വന്നു അമ്മച്ചി ഉണ്ടാക്കിയ ഫുഡും അടിച്ചു അമ്മച്ചിയോടും അപ്പച്ചനോടും ആരോൺ ഇനോടും മരിയമ്മയോടും വിശേഷം പറഞ്ഞിരിക്കുവായിരുന്നു ഡ്രാക്കു അങ്ങനെ അതൊക്കെ കഴിഞ്ഞു... 3 പേരും മുകളിലേക്ക് വിട്ടു.... Main balcony യിൽ പോയിരുന്നു.... ഇത് വരെ ഉണ്ടായ സംഭവ വികാസങ്ങളൊക്കെ അവരോട് പറഞ്ഞു... ഫ്രണ്ട്സിന്റെ വീട്ടിൽ പോയതും പിന്നെ അന്നമ്മയുടെ ഡയറി മുതൽ.... പ്ലെയിനിൽ ഉണ്ടായത് വരെ... ചില്ലറ കാര്യങ്ങളൊക്കെ അവൻ വീട്ടിട്ടുണ്ടായിരുന്നു 😜... രണ്ട് പേരും ഡ്രാക്കുവിനെ ഇരുന്ന് കളിയാക്കി എന്നാൽ അന്നമ്മക് ഡ്രാക്കുനെ ഇഷ്ടാണെന്ന് അറിഞ്ഞതിൽ അവർ വളരെ ഹാപ്പി ആയിരുന്നു.... കുറേ ഏറെ നേരത്തെ സംസാരത്തിന് ശേഷം ഡ്രാക്കു റൂമിൽ പോയി ബെഡിൽ കിടന്നു... ഫോണെടുത്തു അവളുടെ ഫോട്ടോ നോക്കി കിടന്നു 🥳 ...................................................................... ദിവസങ്ങൾ കോഴിഞ് വീണു കൊണ്ടിരുന്നു....

ഡ്രാക്കുവും അന്നമ്മയും ഇപ്പൊ നല്ല compony ആണ്.... ഡ്രാക്കു അന്നമ്മ ഇഷ്ടം പറയും എന്ന് വിചാരിച്ചു നടക്കുന്നു.... അന്നമ്മ എങ്ങനെലും ലവനെ കൊണ്ട് ഇഷ്ടാണെന്നു പറയിപ്പിക്കണം എന്നും കരുതി നടക്കുന്നു 😆 പഴയ പോലെ ഒന്നുവല്ല ഇപ്പൊ അന്നമ്മ നല്ല കുട്ടി യായി വർക്ക്‌ ഒക്കെ ചെയ്യുന്നുണ്ട്.... ഡ്രാക്കു വേണ്ട ഹെല്പ്സ് അവൾക് ചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട്... Compony യിൽ ഫുൾ ആളുകളും ഇവരുടെ ഈ അടുപ്പം പല രീതിയിലും കാണുന്നു പലർക്കും അസൂയയും ഉണ്ട് 🤣 ............................................................................ അങ്ങനെ ഒരു ദിവസം രാവിലെ..... രാവിലെ എണീറ്റ് കുളിച് ബാൽക്കണിയിൽ നിന്നു മുടി തുവർത്തുവാണ് അന്നമ്മ.... അപ്പോഴാണ് ഡ്രാക്കുവിന്റെ വണ്ടി ഗേറ്റിന്റെ അവിടെ നില്കുന്നത് കണ്ടത് ആരോൺ വന്ന് ഗേറ്റ് തുറന്ന് വണ്ടി അകത്തേക്ക് കയറി.....

വണ്ടിയിൽ നിന്ന് ഡ്രാക്കുവും,, മാറിയമേം,,, അപ്പച്ചനും അമ്മച്ചിയും ഇറങ്ങി.... അന്നമ്മ ആകെ വണ്ടറടിച്ചു....🤯 അവൾ വേഗം നല്ല ഒരു ഡ്രസ്സ്‌ എടുത്തിട്ട്....എല്ലാം ok അല്ലെന്നു കണ്ണാടിയിൽ നോക്കി ഉറപ്പു വരുത്തി തായേക്ക് ഇറങ്ങി.... അപ്പച്ചനും മമ്മയും അവരെ സ്വീകരിച്ചു ഇരുത്തുന്നുണ്ട്.... ഡ്രാക്കു അന്നമ്മയെ നോക്കി ഇരിക്കുന്നുണ്ട്.... അന്നമ്മക് ചടപ്പ് തോന്നി അവളുടെ മുഖത്ത് ചുവപ്പ് രാശി പടർന്നു...💕 മറിയമ്മേം ആരോണും വീടൊക്കെ ചുറ്റി കാണാൻ പോയി... പിന്നെ 2 അപ്പന്മാരും തമ്മിൽ സംസാരിക്കാൻ തുടങ്ങി..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story