ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 3

drakkulayude kanthari

രചന: JaHN__02

ഇവളോ.... ----------------------- അതെ baby ഞാൻ തന്നെ സർപ്രൈസ്ഡ് ആയോ നീ?? നീ എന്നാത്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേക്കുന്നെ...(ദേഷ്യത്തിൽ തന്നെ ഞാൻ ചോദിച്ചു ) എന്നതാടാ നിനക്ക് പറ്റിയെ ഇവൾക്ക് ഇവിടേക്ക് വരാൻ എന്തെങ്കിലും കാരണം വേണോ (അമ്മച്ചിയാണ്) അത് മമ്മ ഇവൻക് കമ്പനി പ്രഷർ വല്ലതും ഉണ്ടാകും its ഓക്കേ(അവൾ) 😏... അവളെ നോക്കി ഒന്ന് പുച്ഛിച്ചു അമ്മച്ചിയോടു ഫുഡ്‌ എടുത്തു വെക്കാൻ പറഞ്ഞു ഞാൻ മുകളിലേക്ക് പൊന്നു.. റൂമിൽ കയറി ഫ്രഷ് ആവാൻ പോലും നിക്കാതെ ബെഡിലേക്ക് മറിഞ്ഞു എനിക്ക് ആലോചിക്കാൻ പോലും ഇഷ്ടമില്ലാത്ത ഒരു അധ്യായമാണ് അവൾ..... പയ്യെ എന്റെ ചിന്ത പണ്ടത്തെ ആ ദിനങ്ങളിലേക്ക് നീങ്ങി... 😈😈😈😈😈😈😈😈😈😈😈 PG ഫൈനൽ ഇയർ പഠിക്കുന്ന സമയത്താണ് അമ്മച്ചിയുടെ ഫ്രണ്ടിന്റെ മകൾ എന്റെ സെയിം കോളേജിലേക്ക് വരുന്നുണ്ടെന്ന് അമ്മച്ചി പറഞ്ഞത് ഹോസ്റ്റലിൽ നിർത്തണ്ടാന്നും എന്റെ വീട്ടിൽ നിർത്താമെന്നും അമ്മച്ചി ആന്റിയോട് പറഞ്ഞിരുന്നു.... ആന്റിയെ ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും മകളെ ഫോട്ടോയിലല്ലാതെ ഞാൻ കണ്ടിട്ടില്ലായിരുന്നു.....

അവൾ സ്റ്റേറ്റ്സ്സിൽ ആയിരുന്നു പഠിച്ചത് അതുകൊണ്ട് തന്നെ അവളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല... അമ്മച്ചി എന്നോടായിരുന്നു അവളെ എയർപോർട്ടിൽ നിന്ന് കൂട്ടി കൊണ്ടുവരാൻ പറഞ്ഞത് അവിടെ എത്തി ഫോട്ടോൽ കണ്ട ഊഹം വെച്ച് അവളേം കൂട്ടി കാറിൽ കയറി..... കാറിൽ നിന്ന് ഞങ്ങൾ പരിചയപ്പെട്ടു... "റിയ"അതായിരുന്നു അവളുടെ പേര് ആർക്കും പെട്ടന്ന് ഇഷ്ടപ്പെടുന്ന വേഗം കമ്പനി ആവുന്ന charecter ആയിരുന്നു അവൾക്ക് പെട്ടന്ന് തന്നെ ഞാനും അവളും കൂട്ടായി ഞങ്ങളുടെ ഇടയിൽ വലിയൊരു ഫ്രണ്ട്ഷിപ് തന്നെ രൂപപ്പെട്ടു കൂടുതൽ ടൈം ഉം ഞാൻ അവളുടെ കൂടെ സ്‌പെന്റ ചെയ്യാൻ തുടങ്ങി എന്റെ ഫ്രണ്ട്‌സ് ആയ വിവേകിനും നിഹാലിനും അവളെ കണ്ണെടുത്ത കണ്ടൂടായിരുന്നു എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോ അവർ പറഞ്ഞു അവൾ ആൾ ശെരിയല്ലന്ന്.... നിങ്ങൾക്ക് പ്രാന്താണെന്ന് പറഞ്ഞു അന്നൊക്കെ ഞാൻ അവന്മാരെ കളിയാക്കുമായിരുന്നു പയ്യെ അവന്മാരുമായി

ഞാൻ അധികം അറ്റാച്ച് ഇല്ലാതെയായി അവന്മാർ അടുത്ത് വരുമ്പോയേക്കും റിയ വന്നെന്നെ കൂട്ടി കൊണ്ട് പോകുമായിരുന്നു... പയ്യെ എന്റെ ലൈഫ് അവളിലേക്ക് മാത്രമായി ചുരുങ്ങി പയ്യെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി... പല ടൈം ഞാനും അവളും ഒറ്റക്കാകുമ്പോഴും അവൾ വേറെ തരത്തിൽ ബീഹെവ് ചെയ്യാൻ തുടങ്ങി അതെനിക്ക് ഇഷ്ടപ്പെട്ടില്ല bcz ഞാൻ അവളുടെ കഴുത്തിൽ മിന്ന് കെട്ടിയതിന് ശേഷമല്ലാതെ അവളിൽ ഞാനൊന്നും പ്രതീക്ഷിക്കാനോ അങ്ങനെ cntrl വിട്ട് ബീഹെവ് ചെയ്യാനോ പാടില്ലെന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കി അവളുടെ ചെയ്തികളിൽ മാറ്റം കൊണ്ട് വരാൻ എനിക്ക് കഴിഞ്ഞു പക്ഷെ അതിന് പിന്നിൽ വേറെ ഒരു reason ഉണ്ടെന്ന് അറിയാൻ ഞാൻ ഏറെ വൈകി പോയി.... അവളെന്നിൽ പ്രണയം എന്ന മായാജാലം മായാജാലം നിറച് എന്നെ അന്തനാക്കി പറ്റിക്കുവായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല... അവൾ ഇടക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്നും നേരം വൈകുമെന്നും പറഞ്ഞു

എന്നെ നേരത്തെ വീട്ടിലേക്കയക്കാൻ തുടങ്ങി..... ആദ്യമൊക്കെ അവളെ വിശ്വസിച്ചെങ്കിലും പോകെ പോകെ അവൾ നേരം വൈകി വീട്ടിലേക്ക് കേറാൻ തുടങ്ങി.... അതിൽ സംശയം വന്ന ഞാൻ വിവേകിനെയും നിഹാലിനെയും വിളിച്ചു ആവർ റിയയെ കുറിച് മോശമായി പറയാൻ കാരണം എന്താണെന്ന് ചോദിച്ചു അപ്പൊ അവർ പറഞ്ഞു.... "അവൾ ആളത്ര വെടുപ്പല്ല bcz അവൾക് കോളേജിൽ പലരുമായും മോശമായ തരത്തിൽ ബന്ധമുണ്ടെന്ന് ഞങ്ങൾ കേട്ടിരുന്നു സത്യമാണോന്ന് അറിയാൻ ഞങ്ങളന്വേഷിച്ചപ്പോ ഉണ്ടെന്നുള്ളത് ഞങ്ങളുടെ മുന്നിൽ തെളിഞ്ഞു അവൾ കോളേജിലെ പല കൂടീശ്വരന്മാരെ മക്കളുടെ മാത്രം കൂടെ പല സ്ഥലത്തേക്കും ക്ലാസ്സ്‌ കട്ട് ചെയ്തു പോകുന്നതും മോശമായി ബീഹെവ് ചെയ്യുന്നതും ഞങ്ങൾ കണ്ടു അവൾക്കറിയാമായിരുന്നു ഞങ്ങള്ക്ക് ഇത് അറിയാമെന്നു അത് കൊണ്ടാണ് അവൾ നിന്നെ ഞങ്ങളിൽ നിന്ന് നിന്നെ അകറ്റിയത് പല വട്ടം നിന്നോട് പറയാൻ വരുമ്പോയേക്കും അവൾ വന്നു നിന്നേം കൂട്ടി പോകും" ഇതൊക്കെ കേട്ട് തരിച്ചു നിക്കാനേ എനിക്ക് സാധിച്ചോള്ളൂ അവളെ കണ്ണും അടച്ചു വിശ്വസിച്ച് ഞാൻ ഇവിടെ കോമാളി ആവുകയായിരുന്നെന്ന് അറിയാൻ ഞാനേറെ വൈകി പോയി..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story