ദ്രുവപല്ലവി: ഭാഗം 11

druvapallavi

എഴുത്തുകാരി: ചിലങ്ക

പല്ലവി നീ എന്തെടുക്കുവാ വേഗം വാ ആ ഫോട്ടോഗ്രാഫർ അവിടെ നിന്നെയും ചോദിച്ചോണ്ട് നില്കുന്നുണ്ട് (കാവ്യാ ) അയാൾക് ഇപ്പൊ എന്തിനാ എന്നെ നിന്നെ പിടിച് കല്യാണം കഴിക്കാൻ 😬 അല്ലാതെ പിന്നെ ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കാനല്ലാതെ എന്തിനാ വിളിക്കാ (കാവ്യാ ) 😁ഇപ്പൊ വരാം അല്ല ബാക്കിയുള്ളോരൊക്കെ വന്നോ ഹാ ജീവയും ഇഷാനും അവിടെ ഇണ്ട് ലച്ചു എത്തീട്ടില്ല ഹാ അല്ലടി ആ പാറു എവിടെ ആ അവളെ ഞാനും കണ്ടില്ല ഞാനൊന്ന് നോക്കിട്ട് വരാം നീ വേഗം വായോ ആ നിങ്ങൾക്ക് മനസിലായിലെ എന്റെ എല്ലാ പ്ലാനുകളും പൊട്ടി ഇനിയിപ്പോ നാളെ തൊട്ട് ആ കടുവനെ സഹിക്കണ്ടേ അതാലോചിക്കുമ്പഴാ 😪 അപ്പൊ ഞാൻ ഫോട്ടോ എടുക്കാൻ പോട്ടെ ഇല്ലേൽ എല്ലാം കൂടി ഇടിച്ചു കേറി ഇങ്ങോട്ട് വരും ഇന്ന് ഹാൽധി ആയോണ്ട് തന്നെ മൊത്തം മഞ്ഞ മയം ആണ് എല്ലാം മഞ്ഞ നല്ല രസണ്ട് കാണാൻ അവൾ ചുറ്റിലും ഉള്ള ഭംഗി ആസ്വതിച്ചോണ്ട് നടക്കുമ്പോൾ ആരെയോ ചെന്ന് ഇടിച്ചു സോറി ചേട്ടാ കണ്ടില്ല സാരല്ല ☺️ എന്നും പറഞ്ഞു ചിരിച്ചോണ്ട് അയാൾ പോയി ഞാൻ മുന്നോട്ട് നടക്കാൻ നിന്നാപ്പഴാണ് പാറു ഒരു മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടത് ഓഹ് ഇവൾ ഇവിടെ ആയിരുന്നോ എന്നും ചിന്തിച്ചു

അങ്ങോട്ട് പോവാൻ നിന്നാപ്പഴാണ് അവൾക് പുറകെ മുറിയിൽ നിന്ന് ഇറങ്ങി വരുന്ന ഏട്ടനെ കണ്ടത് കടവുളേ ഇവർ സെറ്റ് ആയോ 😲 പാറു പല്ലവിനെ കണ്ടതും വേഗം അവളുടെ അടുത്തേക്ക് ചെന്നു നീ സുന്ദരി ആയിട്ടുണ്ടല്ലോടി സോപ്പിംഗ് ഒക്കെ അവിടെ നിക്കട്ടെ എന്ന് മുതല ഈ കണ്ണടച്ചു പാൽ കുടികൾ തുടങ്ങിയെ 🤨 പാൽ കുടിക്കെ നീ എന്തൊക്കെയാ ഈ പറയുന്നേ അയ്യോ നിനക്കൊന്നും അറീലെ ഞാൻ കണ്ടടി നീയും ഏട്ടനും ആ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് അത് കേട്ടതും പാറു നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു സത്യം പറയടി എന്തായിരുന്നു അതിനകത്തു പണി 🤨 ശോ അതൊക്കെ എങ്ങനയാ പറയാ😌 എന്നും പറഞ്ഞു അവൾ നിലത്തു മാപ് വരക്കാൻ തുടങ്ങി ഇതെന്താടി 🤔 ഇത് നാണടി 😌 അതിന് നീയെന്തിനാ ഇപ്പൊ നാണിക്കുന്നെ ശേ നീയൊന്ന് പോയെ എന്നും പറഞ്ഞു പാറു ഓടി പോയി എന്നാലും എന്താവും നടന്നിട്ടുണ്ടാവാ🤔 ഓരോന്നു ചിന്തിച്ചിരിക്കുമ്പഴാണ് ആരോ തലക്ക് കൊട്ടിയത് നോക്കിയപ്പോ ജീവനും ഇഷാനും ഹാ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ ഹാ എങ്ങനുണ്ടെടാ പല്ലവി അവളെ തന്നെ ഒന്ന് വീക്ഷിച്ചോണ്ട് ചോദിച്ചു

പാടത്തു കോലം വെക്കാൻ പോലും കൊള്ളൂല (ഇഷാൻ ) പോടാ കൊരങ്ങാ നീ പിന്നെ റിത്തിക്ക് റോഷൻ ആണല്ലോ 😏 വോ 😒(ഇഷാൻ ) ലച്ചു വന്നില്ലേ (ജീവ ) ഇല്ലെടാ അവൾ വീട്ടിൽന്ന് ഇറങ്ങീട്ടില്ല ആ ഞാനൊന്ന് പോയി നോക്കട്ടെ ഹ്മ്മ് അതും പറഞ്ഞു അവൻ പുറത്തേക്ക് പോയി ഡീ 😡(കാവ്യ ) എന്താടി നിന്നോട് ഇവിടെ നിൽക്കാനാണോ ഞാൻ പറഞ്ഞെ ആ കാലമാടാൻ ഫോട്ടോഗ്രാഫർ അവിടെ എന്നെ തെറി വിളിച്ചോണ്ടിരിക്ക 😬 സോറി മോളെ ബാ പോവാം 😁 ഹ്മ്മ് അവിടെ ചെന്നപ്പോൾ നീനു ഭയങ്കര പോസിംഗിൾ ആണ് ഇനിയിപ്പോ ഞാനായിട്ട് എന്തിനാ കുറക്കുന്നെ ഞാനും പോയി അവളെ മാറ്റി പോസ് ചെയ്യാൻ തുടങ്ങി പിന്നെ അവൾ ഫുൾ ബിസി ആയിരുന്നു ഇനി അവൾക്ക് കുറച്ചു റസ്റ്റ്‌ കൊടുകാം നമ്മക് ബാക്കിയുള്ളോരടെ അടുത്തേക്ക് പോയി നോക്കാം ആദ്യം നമ്മക്ക് ലച്ചുനെ കൊണ്ടു വരാൻ പോയ ജീവന്റെ അടുത്തേക്ക് പോവാം ഫോള്ളോ മി ജീവ ബൈക്കും കൊണ്ടു ലച്ചുന്റെ വീട്ടിലേക്ക് വിട്ടു അവിടെ എത്തി കാളിങ് ബെൽ അടിച്ചതും അവള്ടെ അമ്മ വന്നു വാദിൽ തുറന്നു ഹാ ആരിത് ജീവ മോനോ വാ കേറി ഇരിക്കു ഹാ ആന്റി ലച്ചു എവിടെ അവൾ മുറിയിൽ ഉണ്ട് ഇപ്പോഴാ എണീറ്റെ ഇപ്പൊ റെഡി ആവുന്നുണ്ടാവും മോൻ ചെന്ന് നോക്ക് അവൻ ഒന്ന് തലയാട്ടി കൊണ്ടു ലച്ചുന്റെ മുറിയിലേക്ക് പോയി

അവിടെ അവളെ കാണാത്തോണ്ട് താഴേക്ക് പോവാൻ നിന്നാപ്പഴാണ് ബാത്‌റൂമിൽ നിന്ന് അവൾ ഇറങ്ങി വരുന്നത് കണ്ടത് മുടിയിൽ നിന്ന് വീഴുന്ന വെള്ളവും എന്നെ കണ്ടപ്പോ ഉള്ള അവളുടെ ഉണ്ട കണ്ണും ഒക്കെ ഒരു പ്രേത്യേക ചന്ധം ഉണ്ട് ജീവ... നീ നീയെന്ത ഇവിടെ 😳 അപ്പഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത് ഞാൻ ഞാൻ നിന്നെ കൊടുപോവാൻ വന്നതാ നീ ഇത് വരെ റെഡി ആയില്ലേ ഇപ്പൊ വരാവേ ഒരു അഞ്ചു മിനിറ്റ് എന്നും പറഞ്ഞു അവൾ പെട്ടന്ന് ഒരുങ്ങാൻ തുടങ്ങി ഞാൻ ബെഡിൽ ഇരുന്ന് അവളുടെ ഓരോ ബാവവും ഒപ്പിയെടുത്തിരുന്നു വ പോവാം നമ്മക്കും കല്യാണം കഴിക്കണ്ടെടി അയ്യടാ ഇപ്പൊ തത്കാലം പല്ലവിന്റത്തിന് പോവാം ഹ്മ്മ്😒 രണ്ടുപേരും താഴേക്ക് പോയി വാ കേറ് ലച്ചു ചാടി കേറി അവന്റെ പുറത്ത് തല വച്ചു കിടന്നു ബാക്കി വച്ച ഉറക്കം ഫുൾ ആകണോടി പോടാ നീ നേരെ നോക്കി വണ്ടി ഓടിക്ക് 😏 ഹ്മ്മ് (ഇനി നമ്മക് പറുന്റെ അടുത്തേക്ക് പോവാം ) പാറു പല്ലവിന്റെ അടുത്ത് നിന്ന് ഓടി മുന്നിൽ ഉള്ള ആളെ പോയി ഇടിച്ചു ഹാ നെറ്റി ഉഴിഞ്ഞു മുകളിലേക്ക് നോക്കിയപ്പോ മഹി വിത്ത്‌ കലിപ്പ് നിനക്കെന്താടി കണ്ണ് കണ്ടൂടെ 😡 സോറി 😒

ഹും ഇങ്ങേരെ നെഞ്ച് എന്താ വല്ല കല്ല് ആണോ എന്തൊരു വേദനായ എന്നാലും എന്നെ ചീത്ത പറഞ്ഞില്ലേ ഇനി ഇങ്ങോട്ട് വാ പാറു മുത്തേ ചക്കരേ എന്നും പറഞ്ഞോണ്ട് ശെരിയാക്കി തരാം ഇങ്ങനെ ഓരോന് പിറുപിറുത്കൊണ്ട് പുറത്തെത്തിയപ്പഴാണ് ജീവയും ലച്ചുവും വരുന്നത് കണ്ടത് ഹാ നീ വന്നോ എത്ര നേരായാടി വെയിറ്റ് ചെയ്യുന്നു നീയാവിടെ എന്തെടുക്കുവായിരുന്നു സോറി മുത്തേ എണീക്കാൻ ലേറ്റ് ആയി ഹ്മ്മ് വാ ബാക്കി ചീത്ത പല്ലവിന്റെ അടുത്ത് നിന്ന് കേൾക്കാം 🤭 പോ പിശാഷേ 😒 🦋🦋🦋🦋🦋🦋🦋🦋🦋 എടാ അളിയാ നീയെന്ത ഒറ്റക്കിരുന്ന ചിരിക്കൂന്നേ ഇനി വട്ടായോ 🤔 (റയാൻ ദ്രുവിന്റെ ഫ്രണ്ട് ആണ് ട്ടോ ) പോടാ പട്ടി നീയെപ്പോ വന്നു ഞാൻ ഇപ്പോ വന്നിട്ടോളൂ അല്ല ആദി എവിടെ സാധാരണ ഇവിടെ കാണണ്ടതാണല്ലോ ഹാ അവൻ ഇപ്പോ വീട്ടിലേക്ക് പോയി നാളെ അവന്റെ കൂടി കല്യാണല്ലേ അപ്പൊ അവിടെയും തിരക്ക് ഉണ്ടാവില്ലേ ഹ്മ്മ് വേറെ ആരും ഇല്ലെടാ ഒരു തെണ്ടികളെയും കാണാനില്ല റയൂകാ... എന്നും വിളിച്ചു ഒരു സാധനം അവന്റെ മേലേക്ക് ചാടി

പെട്ടന്നുള്ള അറ്റാക്ക് ആയോണ്ട് തന്നെ റയാൻ ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു ഒപ്പം ആ ആളും റയു കണ്ണ് തുറന്ന് നോക്കിയപ്പോ അവന്റെ മുകളിൽ മുപത്തിരണ്ട് പല്ലും കാണിച് ഇളിച്ചോണ്ട് നിൽക്കുന്ന ദ്രുവി നെ(ദൃവന്റെ ബ്രോ ) ആണ് കണ്ടത് എടാ പട്ടി എണീറ്റു മാറടാ 😬 സോറി അളിയാ അളിയനെ കണ്ട ആവേശത്തിൽ പറ്റി പോയതാ 😌 എന്നും പറഞ്ഞു അവൻ എണീറ്റു നിന്നു എടാ എന്റെ ദിയ എവിടെ ഓഹ് അളിയൻ വന്നു എന്നറിഞ്ഞു ഓടി വന്ന എന്നെ വേണ്ടാലേ 😒 😁നിന്നെ വേണ്ടാതിരിക്കോ ഹ്മ്മ് വാ അളിയാ നമ്മക് ദിയേനെ പോയി ഞെട്ടിക്കാം ഹ്മ്മ് അവസാനം നമ്മൾ ഞെട്ടാഞ്ഞ മതി 😒 രണ്ടും കൂടി തോളിൽ കയ്യും ഇട്ട് താഴേക്ക് പോയി ഇത് റയാൻ എന്റെ ഫ്രണ്ട് ആണ് ഞങ്ങൾ കോളേജിൽ വച്ചാണ് പരിജയം അവന്റെ ഉപ്പയും ഉമ്മയും ചെറുപ്പത്തിലേ മരിച്ചു പോയി പിന്നെ അവൻ പഠിച്ചതെല്ലാം ഹോസ്റ്റലിൽ നിന്നായിരുന്നു ഇപ്പൊ ഇവന്ന് ഇവിടെ ഒരു ഇവന്റ് കമ്പനി ഉണ്ട് എല്ലാം അവന്റെ സ്വയം പ്രയത്നം കൊണ്ടു കെട്ടിപടുത്തതാണ് പിന്നെ ഇവൻ ദിയയെ ഇഷ്ട്ടാണ് അവൾക്കും അതോണ്ട് വീട്ടികാർ ഇവരുടെ കാര്യം ഏകദെശം ഉറപ്പിച്ച മട്ടാണ് അവള്ടെ പഠിപ്പ് കഴിഞ്ഞാൽ കെട്ടിക്കാം എന്ന പറഞ്ഞിട്ടുള്ളത് ആ കാന്താരി ഇപ്പൊ എന്തെടുക്കുവായിരിക്കും ഒന്ന് വിളിച്ചു നോക്കിയാലോ ദ്രുവ് ഫോൺ എടുത്ത് പല്ലവിക്ക് വിളിച്ചു എത്ര വിളിച്ചിട്ടും അവൾ അറ്റൻഡ് ചെയ്യുന്നില്ല ചെലപ്പോ തിരക്കിലാവും എന്നും വിചാരിച്ചു താഴേക്ക് പോയി

അങ്ങോട്ട് തിരിഞ്ഞ് നിക്ക് ഓഹ് ഇയാളെ കൊണ്ടു കൊറേ നേരായി അങ്ങട്ട് തിരിയ് ഇങ്ങട്ട് തിരിയ് എന്ന് പറയുന്നു 😡 ഇത്ര ഒക്കെ മതി ബാക്കി പിന്നെ എടുക്കാം എന്നും പറഞ്ഞു അവൾ വേഗം അവിടന്ന് മുങ്ങി നീനു ഇപ്പഴും നിർത്തിട്ടില്ല ഇവൾക്ക് ബോർ അടിക്കുന്നില്ലേ ഓഹ് എന്നെക്കൊണ്ടൊന്നും പറ്റൂലെ അമ്മ ഫുഡ്‌ ആടുകളെല്ക് വന്നു വിളിച്ചു പറഞ്ഞതും അവിടെ ഉണ്ടായിരുന്നവരൊക്കെ എന്നെ ഒരുമാതിരി നോട്ടം നോക്കുന്നുണ്ട് അമ്മ ആണേൽ നോക്കി പേടിപ്പിക്കാണ് ഞാൻ എല്ലാർക്കും ഒന്ന് ഇളിച്ചു കൊടുത്ത് അമ്മേന്റെ അടുത്ത് പോയി അമ്മ വിശക്കുന്നു ഹ്മ്മ് ഇവിടിരിക്ക് ഇപ്പൊ തരം ഓക്കേ 😁 പിന്നെ ഫുഡ്‌ അടി ഒക്കെ കഴിഞ്ഞു ഫങ്ക്ഷന് തുടങ്ങി ഞാനും നീനു ചേച്ചിയും സ്റ്റേജിൽ പോയി ഇരുന്നു ആദ്യം മുതിർന്നവരൊക്കെ വന്നു മധുരം തന്ന് മഞ്ഞൾ മുഖത് തേച് പോയി ഇത് നല്ല ഏർപാടാണ് വെറുതെ ഇരുന്ന് തിന്നാലോ അതും വായേൽ വച്ചു തരും ശോ എന്നും കല്യാണം ആയിരുന്നേൽ അടിപൊളി ആവുമായിരുന്നു 😌 വീട്ടികാരൊക്കെ കഴിഞ്ഞതും കസിൻസും ഫ്രണ്ട്സും ഒക്കെ കേറി വന്നു

എല്ലാത്തിന്റെയും ഇളി കാണുമ്പോ തന്നെ അറിയാം എന്തോ പണി വരുന്നുണ്ടെന്ന് കാവ്യ ആദ്യം വന്നു മുഖത് കുറച്ചു മഞ്ഞൾ തേച്ചിട്ട് എന്നെ നോക്കി ചിരിച്ചു അതിന് പിന്നെ വല്യ ചിലവിലാത്തൊണ്ട ഞാനും ചിരിച് കൊടുത്തു അപ്പോഴേക്കും എല്ലാം കൂടെ വന്നു ആ മഞ്ഞൾ മൊത്തം എന്റെ മുഖത് വാരി തേച്ചു എല്ലാം കഴിഞ്ഞ് കണ്ണിന്റെ മുകളിലുള്ളത് കൈകൊണ്ട് തുടച് കളഞ്ഞു എല്ലാത്തിനെയും ഒന്ന് നോക്കി അപ്പോഴാണ് ഇഷാൻ ഒരു ലഡു എടുത്ത് വായേൽ കുത്തി കേറ്റിയത് ഇപ്പൊ കണ്ടാൽ ശെരിക്കും പറക്കും തളികയിലെ ബാസന്ധിയെ പോലെ ഉണ്ട് 🤭(എന്റെ ഒരു കസിൻ ) നീനു ചേച്ചീനെ നോക്കിയപ്പോ അവിടെ അതിലും വലുതാണ് സ്‌മൈൽ പ്ലീസ് എന്നും പറഞ്ഞു ലച്ചു അത് ഫോട്ടോയും എടുത്ത് ഇത്രേം ഒക്കെ ആയിട്ട് ഞാൻ വെറുതെ ഇരിക്കോ നെവർ ഞാനും എല്ലാത്തിന്റെയും മുഖത് മഞ്ഞൾ ആകാൻ തുടങ്ങി എല്ലാം കൂടി അടിയും പിടിയും ഒക്കെ ആയി അവസാനം മാമൻ വന്നു കലിപ്പായതും എല്ലാരും ഡീസന്റ് ആയി എല്ലാം അങ്ങോട്ടും ഇങ്ങോട്ടും നോക്കി പൊരിഞ്ഞ ചിരിയാണ് അത് കഴിഞ്ഞു അമ്മ വന്നു

ഫ്രഷ് ആവാൻ വിട്ടു രാത്രി ഫങ്ക്ഷന് ഉണ്ട് പിന്നെ അതിന്റെ തിരക്കിലായി എല്ലാരും ഞാൻ ഫ്രഷ് ആവാൻ വേണ്ടി മുറിയിലേക്ക് പോയി ഫ്രഷ് ആയി ഒരു റെഡ് ഗൗൺ എടുത്തിട്ട് മേക്കപ്പ് ഒക്കെ കഴിഞ്ഞതും ഞാൻ ഫോൺ എടുത്ത് ഫോൺ തുറന്നപ്പോ ആ കടുവന്റെ കുറെ മിസ്സ്ഡ് കാൾ ഉണ്ട് ഓഹ് ഇയാലിപ്പോ ഇനി എന്തിനാനാണാവോ വിളിച്ചേ ഇന്നൊരു ദിവസം കൂടിയേ എനിക്ക് സമാധാനായിട്ട് ഇരിക്കാൻ പറ്റു അപ്പൊ ഫോൺ വിളിച്ചു ശല്യപെടുത്ത ഹും ശെരിയാക്കി തരാം എന്നും ചിന്തിച്ചു ഫോൺ സ്വിച്ച് ഓഫ് ചെയ്ത് താഴേക്ക് തന്നെ പോയി അങ്ങനെ നൈറ്റ്‌ പാർട്ടിയും അടിച്ചു പൊളിച്ചു ദ്രുവും ഇതേ സമയം ഡാൻസും പാട്ടുമായി അടിച്ചു പൊളിക്കായിരുന്നു പരിപാടി ഒക്കെ കഴിഞ്ഞതും എല്ലാവരും ഉറങ്ങാൻ പോയി പക്ഷെ പല്ലവിയും ടീംസും നേരെ ടെറസിലേക്ക് ആണ് പോയത് മാറ്റന്നാലെ എക്സാം ആണ് അതോണ്ട് പഠിക്കാനാണ് എന്നും പറഞ്ഞ വന്നതെങ്കിലും ഓരോന്നു പറഞ്ഞു ചിരിച്ചും കളിച്ചും അടിയുണ്ടാക്കിയും ഒക്കെ ഇരുന്നു കുറച്ചു കഴിഞ്ഞതും എല്ലാവരും അവിടെ കിടന്ന് തന്നെ ഉറങ്ങി എല്ലാവരും ഉറങ്ങി എന്ന് കണ്ടതും അയാൾ പല്ലവിക്ക് നേരെ നടക്കാൻ തുടങ്ങി അടുത്ത് എത്തിയതും അയാൾ അവളുടെ മുഖത്തേക്ക് പ്രണയത്തോടെ നോക്കി

പെട്ടന്ന് എന്തോ ശബ്‌ദം കേട്ടതും അയാൾ ഒരു മറവിൽ ഒളിച്ചു ആരാണെന്ന് ഒളിഞ്ഞു നോക്കി ദ്രുവ് ആയിരുന്നു വന്നത് ഇവനെന്തിനാ ഇപ്പൊ വന്നത് അയാൾ പകയെറിയുന്ന കണ്ണുകളോടെ ദ്രുവിനെ നോക്കി ഡീ പല്ലി... ആരോ കവിളിൽ തട്ടി വിളിച്ചപ്പഴാണ് പല്ലവി കണ്ണ് തുറന്നത് ഇത്ര പെട്ടന്ന് നേരം വെളുത്തോ നോക്കിയപ്പോ മുന്നിൽ ദ്രുവ് എടൊ താനെന്താ ഇവിടെ 😳 നീ വാ എങ്ങോട്ട് ഞാനൊന്നും ഇല്ല മര്യാദക്ക് വാടി ദ്രുവ് അവളുടെ മറുപടിക്ക് കാക്കാതെ അവളുടെ കയ്യും പിടിച്ചു ആരും കാണാതെ പുറത്തേക്ക് ഇറങ്ങി അവർ പോവുന്നത് കണ്ടതും തന്റെ പ്ലാനുകൾ പൊളിഞ്ഞ വിഷമത്തിൽ അയാൾ അവിടെ നിന്നും പോയി വാ കേർ നമ്മക് ഒന്ന് കറങ്ങീട്ടു വരാം ഞാനൊന്നുല്ല അത് കേട്ടതും ദ്രുവ് പല്ല് കടിച്ചോണ്ട് അവളെ പിടിച്ചു മുന്നിൽ ഇരുത്തി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു എടൊ എന്നെ താഴെ ഇറക്കടോ മിണ്ടാതിരിക്കാടി ആരേലും കേൾക്കും എന്നും പറഞ്ഞു ദ്രുവ് വണ്ടിയെടുത്തു പല്ലവി അവന്റെ ഷർട്ടിൽ മുറുകി പിടിച്ചിരുന്നു കുറെ ദൂരം അവർ യാത്ര ചെയ്തു പല്ലവി ഇപ്പോഴും കണ്ണും അടച്ചു ദ്രുവിന്റെ നെഞ്ചിൽ കിടക്കാൻ കുറച്ചു കഴിഞ്ഞതും വണ്ടി നിന്നു അത് മനസിലായത്തും പല്ലവി വേഗം ബൈക്കിൽ നിന്നും ഇറങ്ങി ഏതാ സ്ഥലം എന്ന് നോക്കിയതും വീട്ടിൽ തന്നെയാണ്

ഏഹ് അപ്പൊ ഞാൻ സ്വപ്നം കണ്ടതാണോ 🙄 എന്ത് നോക്കി നില്കാടി കേറി പോടീ അഗത്തു😡 ഓഹ് ഈ കാണ്ടാമൃഗം 😬 ദ്രുവിനെ നോക്കി പിറുപിറുത് അവൾ അഗത്തേക്ക് പോയി രാത്രി എല്ലാവരും ഉറങ്ങീട്ടും എനിക്ക് ഉറക്കം വന്നില്ല കണ്ണടക്കുമ്പോ പല്ലവിന്റെ ചിരിക്കുന്ന മുഖമണ് മനസ്സിൽ നിറയുന്നത് മനസ് കൂടെ കൂടെ അവളെ കാണണം എന്ന് പറഞ്ഞതും പിന്നെ ഒന്നും നോക്കില്ല ബൈക്കും എടുത്ത് അവളുടെ വീട്ടിലേക്ക് വിട്ടു പിന്നെ അപ്പൊ ഒന്ന് കറങ്ങാൻ തോന്നി അതാ അവളെയും കൊണ്ടു ഒന്ന് ചുറ്റിയടിച്ചു വന്നത് ഇപ്പൊ എന്തോ മനസൊന്നു തണുത്തിട്ടുണ്ട് ഇനി പോയി കിടന്നുറങ്ങാം😁 ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story