ദ്രുവപല്ലവി: ഭാഗം 12

druvapallavi

എഴുത്തുകാരി: ചിലങ്ക

മോളെ പല്ലവി മോളെ എണീക് തുടരെ തുടരേയുള്ള അമ്മയുടെ വിളി കെട്ടാണ് പല്ലവി എണീക്കുന്നത് ഇന്നലെ ഇവിടെയാണോ കിടന്നേ 🤨 അത് പിന്നെ അമ്മ ഞങ്ങൾ എക്സാമിനുള്ളത് പഠിക്കാൻ ഹ്മ്മ് ഞാൻ എവിടൊക്കെ അന്വേഷിച്ചു എന്നറിയോ അവസാനം മഹി ആണ് പറഞ്ഞെ 😁 വേഗം എണീറ്റു വാ ഇവരെ കൂടി വിളിച്ചോ നീനു കുളിച്ചു കഴിഞ്ഞു വേഗം ചെല്ല് ഹാ വരാം അമ്മ പൊയ്ക്കോ അവളൊന്നു കൊട്ടുവാ ഇട്ട് എല്ലാത്തിനെയും നോക്കി എല്ലാം നല്ല ഉറക്കത്തിലാണ് പല്ലവി എല്ലാത്തിനെയും വിളിച്ചെണീപ്പിച്ചു ഫ്രഷാവാൻ പോയി ഫ്രഷ് ആയി കുറച്ചു കഴിഞ്ഞാപ്പഴേക്കും ബ്യൂട്ടിഷൻ വന്നു പുട്ടി ഇട്ട് തരാൻ തുടങ്ങി എന്തൊക്കെയോ വാരി തേക്കുന്നുണ്ട് അതിന്റെ ഇടക്ക് കാവ്യയും പാറുവും ലച്ചുവും റെഡി ആവുന്നുണ്ട് എന്നെക്കാൾ ഒരുക്കം ആണ് അവള്മാർക്ക് ഡീ ഇന്ന് എന്റെ കല്യാണം ആണ് നിങ്ങളുടെ അല്ല ഒന്ന് പോടീ ചെലപ്പോ കുറെ മൊഞ്ചന്മാരുണ്ടാവും അവരെ ഒക്കെ വായിനോക്കണ്ടേ അതിലേതിനെലും വളക്കണം (കാവ്യ )

അപ്പൊ നീ അർജുൻ സാറിനെ വിട്ടോ ഏയ് അങ്ങേരെ ഞാൻ വീടോ അപ്പൊ പിന്നെ ഇപ്പൊ വളക്കുന്നത് പറഞ്ഞതോ (ലച്ചു ) അത് ജസ്റ്റ്‌ ഫോർ എ രസം ഹ്മ്മ് രസം സാമ്പാർ ആവണ്ട പോടീ അങ്ങനെ മേക്കപ്പ് ഒക്കെ കഴിഞ്ഞു ഞാനും നീനു ചേച്ചിയും ചുമ്മാ ഇരിക്കാൻ നീനു ചേച്ചി കൂൾ ആയിട്ട് ഫ്രണ്ട്സിനോടൊക്കെ സംസാരിച്ചിരിക്കാൻ ഇതിന് പേടിയും ഇല്ലേ 🙄 എങ്ങനെ ഉണ്ടാവണം കാമുകനെ തന്നെയല്ലേ കെട്ടാൻ പോണേ 😒 എന്നാലും എന്റെ ഈശ്വരാ നിനക്ക് ആ കാട്ട് പോത്തിനെ മാത്രേ കിട്ടിയോള്ളു എനിക്ക് തരാൻ വെഷമം ഇണ്ട് 😭 കുറച്ചു കഴിഞ്ഞപ്പോ ഞങ്ങൾ നേരെ ഓഡിറ്ററിയത്തിലേക്ക് വിട്ടു അവിടെ റൂമിൽ ടെൻഷൻ അടിച്ചു നടക്കാൻ പല്ലവി ബാക്കിഉള്ളവരൊക്കെ അവളെ നോക്കി ചിരിച്ചോണ്ടും ഡീ ഞാൻ ഇപ്പൊ വരാം (നീനു ) അയ്യോ കല്യാണം ആയോ 😰 🤭ഇല്ലടി ഞങ്ങൾ കുറച്ചു പിക് എടുക്കാൻ പോവാ വോ 😒 അപ്പഴേക്കും ചേച്ചിന്റെ പുറകെ എല്ലാം പോയി ആ തെണ്ടികളൊക്കെ അവിടെ വായ്നോക്കി ഇരിക്കുന്നുണ്ടാവും 😪

ഡീ(മഹി ) ചേട്ടാ 😭 എന്താടി നിനക്ക് വട്ടായോ 🙄 പോടാ പട്ടി എനിക്ക് കല്യാണം കഴിക്കണ്ട 😭 അച്ചോടാ നാ വ നമ്മക് ഒളിച്ചോടാം പോടാ പട്ടി അവൻ ബാംഗ്ലൂർ ഡേയ്‌സ് കളിക്കാൻ വന്നിരിക്ക 🤭 എന്തായാലും നല്ല ബന്ഗിയുണ്ടോ കാണാൻ ശെരിക്കും 😁 അത്രേം നേരം കരഞ്ഞോണ്ടിരുന്നവൾ അത് കേട്ടതും അവനെ നോക്കി ചിരിച്ചു ഹാ പിന്നല്ലാണ്ട് വാ നമ്മക് ഒരു പിക് എടുക്കാം അവർ കുറെ ഫോട്ടോ ഒക്കെ എടുത്തിരുന്നു അപ്പോഴാ എന്റെ ചങ്ക്കൾ ഒക്കെ വന്നേ ഡീ നിന്റെ ചെക്കൻ വന്നു അയ്യോ ആ കടുവ വന്നോ 😰 🤭 അപ്പോഴേക്കും അവള്ടെ അമ്മ മുറിയിലേക്ക് വന്നു അവളേം കൊണ്ടു മണ്ഡപത്തിലേക്ക് പോയി അവൾ എല്ലാവരെയും നിഷ്കു ആയി നോക്കി അമ്മക് പുറക്കെ നടന്നു അവൾ ചെന്ന് ദ്രുവിന്റെ അടുത്തിരുന്നു അപ്പുറത് നീനുവും ആദിയും ഉണ്ട് പല്ലവി ദ്രുവിനെ നോക്കാൻ തന്നെ പോയില്ല പക്ഷെ ദ്രുവ് അവളെ കണ്ണിമ വെട്ടാതെ നോക്കികൊണ്ടിരുന്നു തിരുമേനി ഓരോ മന്ത്രങ്ങൾ ഒക്കെ ചൊല്ലാൻ തുടങ്ങി ഹാ ഇനി താലി കെട്ടിക്കോളൂ അത് കേട്ടതും പല്ലവിയുടെ ഹൃദയം പതിന്മടങ് ശക്തിയോടെ മിഡികാൻ തുടങ്ങി ദ്രുവ് അയാളുടെ കയ്യിലെ താലി വാങ്ങി

പല്ലവിയുടെ കഴുത്തിൽ അണിയിച്ചു ഒപ്പം നെറ്റിയിൽ ഒരു സ്നേഹ ചുംബനവും നൽകി അത് കിട്ടിയതും പല്ലവി ദ്രുവിനെ നോക്കി അവൻ സൈറ്റ് അടിച്ചു കാണിച്ചതും അവൾ പഴയപോലെ ഇരുന്നു ദ ഈ സിന്ദൂരം ചാർത്ഥിക്കോളൂ ദ്രുവ് അതെടുത്തു പല്ലവിയുടെ സീമന്ത രേഖ ചുവപ്പിച്ചു ഇരുവരും അഗ്നിക്ക് വലം വച്ചു പിന്നെ അങ്ങോട്ട് ഫോട്ടോ എടുപ്പായിരുന്നു നാല് പേരും ഫോട്ടോക്ക് ചിരിച് കൊടുത്ത് ഒരു പരുവമായിട്ടുണ്ട് ഫോട്ടോ എടുക്കുന്നതിന്റെ ഇടയിലാണ് ഭക്ഷണത്തിന്റെ സ്മെല് പല്ലവിയുടെ മൂക്കിലേക്ക് വന്നത് രാവിലെ ടെൻഷൻ കാരണം ഒന്നും കഴിക്കാത്തത് കൊണ്ടുതന്നെ അവൾക് നല്ല വിശപ്പുണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോ ദ്രുവിന്റെ അമ്മ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു പല്ലവി ചാടി തുള്ളി പോവാൻ നിന്നതും ഫോട്ടോഗ്രാഫർ പിടിച്ചു വച്ചു കുറച്ചു ഫോട്ടോ കൂടി എടുക്കണം എന്ന് പറഞ്ഞു അത് കേട്ടതും അവൾ അയാളെ നന്നായി തുറിച്ചു നോക്കി മനസ്സിൽ പ്രാകികൊണ്ടിരുന്നു ഡീ ഇങ്ങനെ നോക്കി പെടിപ്പിക്കലെ അയാൾ ഉരുകി പോവും 🤭 ദ്രുവ് അങ്ങനെ പറഞ്ഞതും അവൾ അവനെ പുച്ഛിച്ചു മുഗം തിരിച്ചു ഫോട്ടോഗ്രാഫർ മതി എന്ന് പറഞ്ഞതും അവൾ ഇറങ്ങാൻ നിന്നതും പാവുവും കാവ്യയും ജീവയും ഇഷാനും ലച്ചുവും ഒക്കെ അങ്ങോട്ട് വന്നു

പിന്നെ അവർ ഫോട്ടോ എടുപ്പായി അത് കഴിഞ്ഞപ്പോ ദ്രുവിന്റെ ഫ്രണ്ട്സും എല്ലാം കൂടി അവൾക് പ്രാന്ദ് പിടിക്കാൻ തുടങ്ങി അവസാനം അവള്ടെ അവസ്ഥ മനസിലാക്കി ദ്രുവ് തന്നെ ബാക്കി കഴിച്ചിട്ട് എടുക്കാം എന്നും പറഞ്ഞു പോയി അപ്പഴാണ് പല്ലവിക്ക് കുറച്ചു ആശ്വാസം കിട്ടിയത് ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു വീണ്ടും ഫോട്ടോ എടുപ്പ് തുടങ്ങി വേറൊരു സൈഡിൽ മഹിയും പാറുവും ഫോട്ടോ എടുക്കുന്നുണ്ട് സ്വന്ധം പെങ്ങടെ കല്യാണം ആണ് എന്നിട്ട് എന്റെ കൂടെ ഫോട്ടോ എടുക്കാൻ വരാതെ തെണ്ടി കാമുകിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നത് കണ്ടില്ലേ 😤 ഓരോന്നു പിറുപിറുക്കുന്നതിന്റെ ഇടയിലാണ് ആരോ വയറിൽ പിച്ചിയത് അവൾ ഞെട്ടി അങ്ങോട്ട് നോക്കിയതും ദ്രുവ് ഒന്നും ചെയ്തിട്ടിലാത്ത ബാവത്തിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ കുറച്ചൂടി ചേർന്ന് നിൽക് ഓഹ് ഇയാളെ കൊണ്ടു ഇയാൾക്കു ആ ഫോട്ടോ എടുത്താൽ പോരെ എങ്ങനെ നിൽക്കണം എന്നൊക്കെ ഞാനാ തീരുമാനിക്കാ എന്നും മനസ്സിൽ പറഞ്ഞു അവൾ കുറച്ചു ഡിസ്റ്റൻസ് ഇട്ട് തന്നെ നിന്നു അത് കണ്ടതും ദ്രുവ് അവളെ അരയിൽ പിടിച്ചു ചേർത്ത് നിർത്തി പല്ലവിന്റെ ഹൃദയം ഇപ്പൊ പുറത്ത് ചാടും എന്ന അവസ്ഥയാണ്

അങ്ങനെ പരിപാടികളൊക്കെ കഴിഞ്ഞു പല്ലവി ദ്രുവിന്റെ വീട്ടിലേക്ക് പോവാൻ നിൽക്കാൻ പല്ലവി ഏട്ടനെ കെട്ടിപിടിച്ചു കരയാണ് അപ്പഴാ അവളുടെ പുറകിൽ നിയയും നവീനും(നീനുന്റെ അനിയനും അനിയത്തിയും ) വന്നു നിന്നത് അവരെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു രണ്ടുപേരെയും കെട്ടിപിടിച്ചു നീ ഇനി ഞങ്ങടെ കൂടെ വഴക്കുണ്ടാകാൻ വരൂലേ 😔 ആരാ പറഞ്ഞെ ഇല്ല എന്ന് ഞാൻ അവിടന്ന് മതിൽ ചാടി ആണെങ്കിലും വരും ഹോ നശിപ്പിച്ചു ഇനിയെങ്കിലും കുറച്ചു സമാധാനം കിട്ടും എന്ന് വിചാരിച്ചതാ ഇപ്പൊ അതും പോയി വാ ചേട്ടാ പോവാം എന്നും പറഞ്ഞു നിയ നവീനെയും കൊണ്ടു നീനുന്റെ അടുത്ത് പോയി ഇത് കേട്ടതും എല്ലാവരെ മുഖത്തുള്ള സങ്കടവും മാറി പല്ലവിയെ കളിയാകാൻ തുടങ്ങി ദ്രുവ് പ്രേത്യേകിച്ചു ഇതൊക്കെ കണ്ടതും പല്ലവിക്ക് ദേഷ്യം വന്നു അവൾ കരച്ചിലും പിഴിച്ചിലും ഒക്കെ നിർത്തി കാറിൽ പോയി ഇരുന്നു അത് കണ്ട് ദ്രുവ് ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി കാറിലേക്ക് നടക്കാൻ തുനിഞ്ഞാപ്പഴാണ് പല്ലവിന്റെ അച്ഛൻ അവന്റടുത്തേക്ക് വന്നത് മോൻ അറിയാം

എന്നറിയാ എന്നാലും പറയുവാ എന്റെ മോൾ പാവ ഈ കാണുന്ന വാശിയും കുറുമ്പും ഉണ്ടെന്നുള്ളു ഞാൻ അവളെ പൊന്ന് പോലെ നോക്കികോളാം ☺️ ദ്രുവ് അയാളെ കയ്യിൽ പിടിച്ചു പറഞ്ഞതും അയാൾ അവൻ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു ഡോ താൻ വരുന്നുണ്ടോ കാറിൽനിന്ന് പുറത്തേക്ക് തലയിട്ട് പറയുന്ന പല്ലവിയെ എല്ലാവരും ഇതെന്ദ് ജീവി എന്നാ പോലെ നോക്കാൻ പിന്നെ ദ്രുവ് അധികം വൈകിപ്പിക്കാത്തെ കാറിൽ കയറി ഒപ്പം മറ്റൊരു കാറിൽ നീനുവും ആദിയും പല്ലവി ദ്രുവിനെ ശ്രെദ്ധിക്കാതെ പുറത്തെ കാഴ്ചകളിൽ നോക്കി ഇരിക്കാണ് എന്നാൽ ഉള്ളിൽ വീട്ടികാരെ ഒക്കെ വിട്ട് വന്നതിന്റെ വിഷമം നന്നായുണ്ട് അതെ ബാക്കി സ്വപ്നം വീട്ടിൽ ചെന്ന് കാണാം ഇപ്പൊ മാഡം ഇറങ് ദ്രുവിന്റെ വിളി കേട്ടപാഴാണ് പല്ലവിക്ക് വീടെത്തി എന്ന് മനസിലായത് അവൾ അവനെ പുച്ഛിച്ചു പുറത്തേക്കിറങ്ങി അവിടെ മുന്നിൽ തന്നെ അവന്റെ അമ്മ നിലവിളക്കും പിടിച്ചു നിൽപ്പുണ്ട് വലതുകാൽ വച്ചു കയറി വാ മോളെ വിളക്ക് അവൾക് നീട്ടി അവർ പറഞ്ഞു

പല്ലവി ഒന്ന് ചിരിച്ചിട്ട് അത് വാങ്ങി വലതുകാൽ വച്ചു തന്നെ കയറി വിളക്ക് പൂജമുറിയിൽ വച്ചു പ്രാർത്ഥിച്ചു തിരിച്ചു വന്നു പിന്നെ അങ്ങോട്ട് കുടുംബക്കാരെ പരിജയ പെടലായിരുന്നു കുറച്ചു കഴിഞ്ഞതും ദ്രുവിന്റെ അനിയത്തി ദയ വന്നു അവളെ ഫ്രഷ് ആവാൻ മുറിയിലേക്ക് കൊണ്ടു പോയി ഏട്ടത്തി പോയി ഫ്രഷ് ആയി വാ ആ ഷെൽഫിലുണ്ട് ഡ്രസ്സ്‌ എല്ലാം നീയെന്നെ ഏട്ടത്തി എന്നൊന്നും വിളിക്കണ്ട പല്ലവി എന്ന് വിളിച്ച മതി അയ്യോ അങ്ങനെ വിളിച്ച അമ്മ എന്നെ കുരിശിൽ കേറ്റും അമ്മ അത്രക്ക് ടെൻജർ ആണോ ഏയ് ആളൊരു പാവാണ് ഹ്മ്മ് ☺️ പല്ലവി ഒന്ന് മൂളിട്ട് ഫ്രഷ് ആവാൻ കയറി പിന്നെ ഫ്രഷ് ആയി താഴേക്ക് വന്നു അപ്പോഴും ആരൊക്കെയോ വന്നു പരിചയപെടുന്നുണ്ട് ദ്രുവിനെ വീട്ടിലേക്ക് കേറുമ്പോ കണ്ടതാ പിന്നെ കണ്ടതേയില്ല അങ്ങനെ രാത്രി ആയി മോളെ ദാ പാൽ മോൾ മുറിയിലേക്ക് ചെല്ല് അവൻ അവിടെ ഉണ്ടാവും അത് കേട്ടിട്ട് അത് വാങ്ങാതെ കുറച്ചു നേരം അവൾ അവിടെത്തന്നെ നിന്നു എന്താ മോളെ അത് ആന്റി അമ്മ എന്ന് വിളിച്ച മതി ☺️

ഹാ അമ്മ അത് പിന്നെ നാളെ എനിക്ക് എക്സാം ആണല്ലോ അപ്പൊ പിന്നെ എനിക്ക് പഠിക്കണം അതോണ്ട് ഞാൻ ഇന്ന് ദിയന്റെ മുറിയിൽ കിടന്നോട്ടെ അതിനെന്താ എന്നാ മോൾ പോയി പഠിച്ചോ അത് കേട്ടതും മനസ്സിൽ ആയിരം പൂത്തിരി കത്തിയ സന്ദോഷം ആയിരുന്നു അവൾക് Thanku അമ്മ 😍 എന്നും പറഞ്ഞു തിരിഞ്ഞതും പുറകിൽ കയ്യും കെട്ടി അവളെ നോക്കി നിൽക്കുന്ന ദ്രുവിനെ ആണ് കണ്ടത് പല്ലവി അമ്മയെ നോക്കിയതും അവർ അവനോട് കാര്യം പറഞ്ഞു ഹാ അത് സാരല്ല അമ്മ ഇവൾക്ക് ഞാൻ പഠിപ്പിച് കൊടുത്തോളം ദിയെന്റെ അടുത്താവുമ്പോ ഇവൾ ഒറ്റക്ക് പഠിക്കണ്ടേ ഹാ എന്നാൽ മോൾ ഇവന്റെ കൂടെ ചെല്ല് ഇവൻ മോളെ ഹെല്പ് ചെയ്തോളും അയ്യോ അമ്മ അത് പിന്നെ ഒന്നുല അമ്മ ഗുഡ് നൈറ്റ്‌ എന്നും പറഞ്ഞു ദ്രുവ് പല്ലവിനെ വലിച്ചോണ്ട് കൊണ്ടു മുറിയിലക്ക് പോയി ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story