ദ്രുവപല്ലവി: ഭാഗം 16

druvapallavi

എഴുത്തുകാരി: ചിലങ്ക

എന്തോ ദേഹത്തു വല്ലാത്ത ഭാരം ഉള്ളപോലെ തോന്നിയപ്പഴാണ് കണ്ണ് തുറന്നത് നോക്കിയപ്പോ പല്ലി കയ്യും കാലും ഒക്കെ എന്റെ ദേഹത്തു കയറ്റി വച്ചു അന്തസായി ഉറങ്ങാൻ സമയം നോക്കിയപ്പോ 8 മണി ആയിട്ടുണ്ട് ഡീ എണീക്കേടി ഹ്മ്മ് കുറച്ചു കഴിയട്ടെ എന്നും പറഞ്ഞു ഒന്നുടെ എന്നെ കെട്ടിപിടിച്ചു കിടന്നു പല്ലി..... മ്മ്മ്... എണീക്ക് മ്മ്മ്ഹ ഇല്ല ഓഹ് ഈ കുട്ടി പിശാഷിനോട് മര്യാദക്ക് പറഞ്ഞിട്ട് കാര്യല്ല ഡീ 😠 അയ്യോ ഭൂമികുലുക്കം എന്നും പറഞ്ഞോണ്ട് പെണ്ണ് ഞെട്ടി എണീറ്റു ഭൂമികുലുക്കമല്ല വെള്ളപൊക്കം സമയം എത്രയായി നോക്കടി അതെന്താ ഇയാൾക്ക് നോക്കിക്കൂടെ രണ്ട് ഉണ്ടക്കണ്ണല്ലേ ആ മുഖത് ഇരിക്കുന്നെ 😏 രാവിലെ തന്നെ എന്റേൽന്ന് വാങ്ങിച്ചു കൂട്ടണ്ടേൽ എണീറ്റു പൊയ്ക്കോ അത് കേട്ടതും പെണ്ണ് വേഗം പുറത്തേക്ക് ഓടി ഹും കടുവ മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മയികൂല 😤 അങ്ങേരെ മനസ്സിൽ പ്രാകികൊണ്ടിരുന്നപാഴായിരുന്നു ആരെയോ പോയി ഇടിച്ചതു എന്താ ഏട്ടത്തി കണ്ണും കാണാതായോ (ദ്രുവി ) 😁

സോറി ഡാ അല്ല നീയെവിടെ പോവാ ഞാൻ ചുമ്മാ ഒന്ന് കറങ്ങീട്ടു വരാം ഹ്മ്മ് അവൻ അതും പറഞ്ഞു പോയി ഞാൻ നേരെ അമ്മേടെ അടുത്തേക്ക് വിട്ടു ഹാ നീ എണീറ്റോ ഇവിടെ കിടന്ന് കറങ്ങാതെ വേഗം പോയി റെഡി ആയിക്കോ വീട്ടിൽ പോണ്ടേ (അമ്മ ) അപ്പഴാണ് ആ കാര്യം ഓർമ വന്നത് പല്ലവി വേഗം തലയാട്ടി മുറിയിലേക്ക് ഓടി പെട്ടന്ന് ഡോർ തുറന്നതും അതെ സമയം ദ്രുവ് അഗത്തു നിന്നും തുറന്നു രണ്ടും കൂടി കൂട്ടി മുട്ടി തറേൽ വീണു ദ്രുവ് പല്ലവിടെ മുകളിലൂടെ ആണ് വീണേ ഒരു നിമിഷം അവൻ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു എണീറ്റു മാറടോ 😠 ഇല്ലെങ്കിൽ 🤨 അടിയുണ്ടാകനിപ്പോ എനിക്ക് സമയമില്ല അതോണ്ട് എണീക് ആഹാ എന്റെ ഭാര്യക്ക് എന്താ ഇത്ര തിരക്ക് ഇനിയും അവനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായത്തും അവൾ അവനെ പിടിച്ചു തള്ളി മാറ്റാൻ നോക്കി പക്ഷെ ഒരിഞ്ചു പോലും അവൻ അനങ്ങീല താനെന്താ വല്ല പാറകല്ലും ആണോ തിന്നുന്നെ 😡

അവള്ടെ ആ കൂർപ്പിച്ചുള്ള നോട്ടവും ദേഷ്യം കാരണം ചുവന്നു തുടുത്ത കവിളും എല്ലാം അവൻ മതിമറന്നു നോക്കി നിന്നു അറിയാതെ തന്നെ ചൊടികളിൽ ഒരു ഇളം പുഞ്ചിരി സ്ഥാനം പിടിച്ചു പല്ലവി അവനിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാത്തോണ്ട് അവനെ തന്നെ നോക്കി നിൽക്കാൻ പതിയെ ദ്രുവിന്റെ അധരങ്ങൾ തന്റെ ഇണയെ ചുംബിച്ചു പല്ലവി ആദ്യം ഒന്ന് പകച്ചു പോയെങ്കിലും പിന്നീട് അവനെ തള്ളി മാറ്റാൻ നോക്കി പക്ഷെ ദ്രുവ് അതൊന്നും ശ്രദ്ധിക്കാതെ ചുംബനത്തിൽ ആഴ്ന്നിറങ്ങുകയായിരുന്നു ഒടുവിൽ ശ്വാസം വിലങ്ങുതടിയായി എത്തിയപ്പോ നീരസത്തോടെ അവൻ അവളിൽ നിന്ന് വേർപെട്ട് അവള്ടെ മട്ടും ബാവവും ഒക്കെ കണ്ട് ഒരു കള്ളചിരിയോടെ കണ്ണിറുക്കി എണീക്കാൻ നിന്നാപ്പഴാണ് അവളെ കഴുത്തിലെ കാകപ്പുള്ളിയിൽ അവന്റെ കണ്ണുടക്കിയത് പതിയെ അവന്റെ ചുണ്ടുകൾ അതിലൊന്നു മുത്തി പെട്ടന്ന് ദ്രുവിന്റെ ഫോൺ ബെൽ അടിച്ചതും അവൻ വേഗം എണീറ്റു ഫോണും കൊണ്ടു പുറത്തേക്ക് പോയി

പല്ലവി ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ എന്നാ മട്ടിൽ അവൻ പോയതും നോക്കി നിന്നു ബോധം വന്നതും തലക്ക് സ്വയമൊന്ന് കൊട്ടി കൊണ്ടു എണീറ്റു ശേ എന്നാലും ആ കടുവ അങ്ങനൊക്കെ ചെയ്തിട്ട് ഞാനെന്താ ഒന്നും പ്രതികരിക്കാഞ്ഞേ ചേച്ചിയ്.... ദിയ മുറിയിലേക്ക് വന്നതും ചിന്തകൾക്കൊക്കെ ഫുൾ സ്റ്റോപ്പ്‌ ഇട്ട് അവളെ നോക്കി ചേച്ചി ഇതുവരെ റെഡി ആയില്ലേ കുറെ നേരായിലെ ഇങ്ങോട്ട് വന്നിട്ട് ഹാ ഞാൻ അത്... ഏത് ഡ്രസ്സ്‌ ഇടും എന്ന കൺഫ്യൂഷനിൽ ആണ് പെട്ടന്ന് വായിൽ വന്ന നുണ പറഞ്ഞു ഓഹ് അതാണോ ഞാൻ സെലക്ട്‌ ചെയ്ത് തരാം ഹ്മ്മ് എന്നാ ദാ ഈ സാരി ഉടുത്തോ സാരിയോ... എനിക്ക് ഇതൊന്നും ഉടുക്കാനറിയില്ല ആഗെ അറിയുന്നത് ദവാനി ആണ് ദാവാനി ഇട്ടാലോ എങ്ങനുണ്ടാവും മ്മ്ഹ്ഹ് വേണ്ട ഇതാ ഭംഗി എനിക്കറിയാം ഞാൻ ചുറ്റി തരാം പോരെ ഹാ എന്നാ ബാ ദിയ നല്ല ബംഗിയായി തന്നെ പല്ലവിക്ക് സാരി ചുറ്റി കൊടുത്തു ഹ്മ്മ് എങ്ങനുണ്ട് നോക്ക് അവളെ കണ്ണാടിക്ക് മുന്നിൽ നിർത്തി കൊണ്ടു ചോദിച്ചു 😍

ശോ എന്നെ കാണാൻ ഇത്ര ഭംഗി ഉണ്ടായിരുന്നോ ഹ്മ്മ് ചേച്ചി വാ അമ്മ ഫുഡ്‌ കഴിക്കാൻ വിളിക്കാൻ പറഞ്ഞു വിട്ടതായിരുന്നു എന്നെ ആണോ എന്നാ വാ പോവാം പല്ലവി ഒന്നുകൂടി കണ്ണാടിയിൽ നോക്കി ദിയടെ കൂടെ താഴേക്ക് ചെന്നു ആഹാ എന്റെ മോൾ സുന്ദരി ആയിട്ടുണ്ടല്ലോ (അമ്മ ) 😊 വാ മോളെ ഭക്ഷണം കഴിക്കാം ഹാ പല്ലവി കഴിക്കാനിരുന്നതും ദ്രുവ് ഫോണും കൊണ്ട് അങ്ങോട്ട് വന്നു അവളെ കോലം കണ്ടതും ഒരു നിമിഷം അവളെ തന്നെ നോക്കി നിന്ന് ശ് ശ്... ഒരു അശരീരി കേട്ടതും ദ്രുവ് അവളിൽ നിന്ന് കണ്ണ് മാറ്റി ആളെ നോക്കി എന്തോന്ന് ചേട്ടാ സ്വന്ധം ഭാര്യനെ വായനോക്കാൻ നാണമില്ലലോ (Druvin) പോടാ എന്റെ പെണ്ണിനെ അല്ലെ നോക്കുന്നെ അല്ലാതെ അപ്പുറത്തെ വീട്ടിലെ ഒന്നും അല്ലാലോ വോ ഞാനൊന്നും പറഞ്ഞില്ലേയ് എന്നും പറഞ്ഞു അവൻ പല്ലവിടെ അടുത്ത പോയി ഇരുന്നു ഹാ നീ ഇതുവരെ റെഡി ആയില്ലേ ദാ മോൾ റെഡി ആയി കഴിഞ്ഞു വേഗം പോയി റെഡി ആയി വാ

എന്നിട്ട് കഴിച്ചിട്ട് വേഗം പൊയ്ക്കോ എങ്ങോട്ട് ഏട്ടൻ മറന്നോ ഇന്നലെ നിങ്ങൾ ഏട്ടത്തിന്റെ വീട്ടിൽ പോണേ ഹാ ഇന്ന് പോവാൻ പറ്റില്ല അത് കേട്ടതും അതുവരെ അവനെ മൈൻഡ് ചെയ്യാതെ ഭക്ഷണത്തിൽ കോൺസെൻട്രേറ്റ് ചെയ്തിരുന്നവൾ അവനെ തലയുയർത്തി നോക്കി അതെന്താണെടാ നീ ഇന്നലെ പറഞ്ഞതല്ലായിരുന്നോ (അമ്മ ) ആഹ് പക്ഷെ ഇന്ന് അർജെന്റ് ആയി ഒരു മീറ്റിംഗ് ഉണ്ട് അത് അറ്റൻഡ് ചെയ്യണം അപ്പൊ ഇന്ന് പോണില്ലേ ഇന്ന് പറ്റില്ല പിന്നൊരിക്കൽ പോവാം അതും പറഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ട് മുറിയിലേക്ക് പോയി അവൻ പോയതും എല്ലാവരുടെ കണ്ണും പല്ലവിയിൽ ആയി അവൾ കണ്ണൊക്കെ നിറച്ച എല്ലാവരെയും നോക്കി ഇന്ന് ഏട്ടനെയും അച്ഛനേം അമ്മയേം ഒക്കെ കാണാം എന്നാ സന്ദോഷത്തിൽ ആയിരുന്നു അവൾ മോൾ വിഷമിക്കണ്ട അർജെന്റ് ആയോണ്ടാല്ലേ പിന്നൊരിക്കൽ പോവാം ഹ്മ്മ് 😔 അവൾ ഒന്ന് മൂളി കൊണ്ട് മുറിയിലേക്ക് പോയി അവിടെ ദ്രുവ് മുടി ചീകി കൊണ്ടിരിക്കായിരുന്നു അവനെ ഒന്ന് നോക്കി ഡ്രസ്സ്‌ മാറാൻ പോവാൻ നിന്നതും ദ്രുവ് അവളെ കൈ പിടിച്ചു വച്ചു

അവൾ ദേഷ്യത്തോടെ കൈ തട്ടി മാറ്റാൻ നോക്കിയതും അവൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ട് വിട് എനിക്ക് പോണം സാരി ഒക്കെ ഉടുത്തു നല്ല ഭംഗി ഉണ്ടല്ലോ .... പല്ലി... ..... എന്താടി നിനക്ക് ചെവി കേൾക്കുന്നില്ലേ പല്ലവി ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്ന് വീട്ടിൽ പോവാത്തതിനാണോ ഈ ദേഷ്യം എന്തായാലും തനിക്കെന്താ അർജെന്റ് ആയോണ്ടാല്ലേ സോറി 😏 വീണ്ടും അവൻ എന്തോ പറയാൻ വന്നപാഴേക്കും ഫോൺ അടിച്ചു അത് കേട്ടതും പല്ലവിയെ വിട്ട് അവൻ കാൾ അറ്റന്റ് ചെയ്തു ഹാ ഹലോ ശ്വേദ ഇപ്പൊ എത്തും ഒരു ഫൈവ് മിനുട്സ് അത് വരെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്ന പല്ലവി ശ്വേദ എന്നാ പേര് കേട്ടതും ദ്രുവിനെ നോക്കി ഹാ ഓക്കേ എന്നാ താൻ വച്ചോ എന്നും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്ത് പല്ലവിയെ നോക്കി ആരാ അത് 🤨 ഏത് ഇപ്പൊ നിങ്ങളെ വിളിച്ചില്ലേ അവൾ അവളുടെ കുശുമ്പ് നിറഞ്ഞ മുഗം കണ്ടതും ദ്രുവിൻ അളവില്ലാത്ത വിധം സന്ദോഷം തോന്നി എന്നാൽ അതൊന്നും പുറത്ത് കാണിക്കാതെ അവൻ അവളെ നോക്കി ഒരു കള്ള ചിരിയും ചിരിച്ചു കണ്ണാടിയിൽ ഒന്ന് നോക്കി കുറച്ചു ഫയൽസും എടുത്ത് പുറത്തേക്ക് പോയി

എന്തോ കള്ളകളി ഉണ്ടല്ലോ ഇനി വല്ല അവിഹിതവും ആവോ 🥺 അല്ലേലും ഞാനെന്തിനാ വിഷമിക്കുന്നെ ആ കടുവ ആരുടെ കൂടെ വേണേലും പൊക്കോട്ടെ എന്ന് സ്വയം പറഞ്ഞു ഡ്രസ്സ്‌ മാറ്റി താഴേക്ക് തന്നെ പോയി മോൾക്ക് നല്ല വിഷമം ഉണ്ടോ ഏയ് ഇല്ലമേ ഇനിയും പോവാലോ ☺️ ഹ്മ്മ് എന്നാ മോൾ ഭക്ഷണം കഴിക്ക് നേരത്തെ കഴിപ്പ് നിർത്തിയല്ലേ കേറി പോയെ ഹ്മ്മ് ☺️ അല്ല അമ്മ അച്ഛൻ എവിടെ ഹാ പ്രധാപെട്ടന് ആരെയൊക്കെയോ കാണാനുണ്ടെന്നും പറഞ്ഞു രാവിലെ പോയി ഹ്മ്മ് പല്ലവി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ദിയടെ കൂടെ ഓരോന്നു സംസാരിച്ചോണ്ടിരുന്നാപഴാ താഴെന്ന് അമ്മ വിളിച്ചേ ഹായ് നീനു ചേച്ചി ☺️ എപ്പോ എത്തി ദ ഇപ്പൊ വന്നുള്ളൂ ആധിയേട്ടൻ എന്നെ ഇവിടെ ഇറക്കി ഓഫിസിൽ പോയി ഹാ ദിയെടേം പല്ലവിന്റേം കൂടെ നീനുവും കൂടി മൂന്നും അങ്ങോട്ടും ഇങ്ങോട്ടും പാര വച്ചും അടിയുണ്ടാക്കിയും സമയം കടന്നു പോയി രാത്രി ആയതും ദ്രുവും ആദിയും കേറി വന്നു ആദി കുറച്ചു സമയം അവിടെ നിന്ന് നീനുനേം കൊണ്ട് വീട്ടിലേക്ക് പോയി

അവർ പോയതും ദ്രുവ് ഫ്രഷ് ആവാൻ പോയി അവൻ പോയിന്നു കണ്ടതും പല്ലവി അവന്റെ ഫോൺ എടുത്തു ഓഹ് ലോക്ക് ഉണ്ടല്ലോ ഇതിപ്പോ എന്താവും എന്തൊക്കെ അടിച്ചു നോക്കിട്ടും ലോക്ക് ഓപ്പൺ ആവുന്നില്ല ഈ കടുവ എന്ത് തേങ്ങയ ലോക്ക് ആയി ഇട്ടേ ഫ്രഷ് ആയി വന്ന ദ്രുവ് കാണുന്നത് അവന്റെ ഫോൺ തുറക്കാൻ കഷ്ട്ടപെടുന്ന പല്ലിനെ ആണ് അത് കണ്ടപ്പഴാണ് രാവിലെ ശ്വേദ വിളിച്ചപ്പോ പല്ലവിക്ക് കുശുമ്പ് കേറിയത് ഓർമ വന്നത് ഡീ പെട്ടന്നുള്ള വിളി ആയോണ്ട് തന്നെ ഫോൺ കയ്യിന്നു താഴെ പോയി അയ്യോ 😵 തീർന്നു നീ തീർന്നു പല്ലവി ഈ കടുവന്റെ നോട്ടം കാണുമ്പോ തന്നെ ഉറപ്പായി എന്റെ കാര്യത്തിലൊരു തീരുമാനായി ന്ന് (പല്ലവി ആത്മ ) ഡീ.. നീയെന്താടി ഈ ചെയ്തേ 😡 ആ... അത് ഞാ.. ന്ന് അറിയാതെ വീണ.. താ.. മുഖമൊക്കെ ചുവന്ന് പല്ലിരുമ്പിക്കൊണ്ട് നിൽക്കുന്ന ദ്രുവ്നെ നോക്കി എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു ദ്രുവ് പോയി

ഫോൺ എടുത്ത് നോക്കിയതും അത് ചിലന്ദി വലപോലെ പൊട്ടിയിട്ടുണ്ടായിരുന്നു അത് കണ്ടതും പല്ലവി പേടിയോടെ ദ്രുവിനെ നോക്കി ദ്രുവ് പല്ലവിയെ തുറിച്ചു നോക്കികൊണ്ട് അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും പല്ലവി പുറത്തേക്കൊടി പുറകെത്തന്നെ ദ്രുവും അയ്യോ അമ്മ എന്നെ രക്ഷികണേ ഈ കാലൻ എന്നെ കൊല്ലാൻ വരുന്നേ ഡീ മര്യാത്തക്ക് നില്കുന്നതാ നിനക്ക് നല്ലത് ഞാൻ വേഗം ആടുകളെല്ക്ക് ഓടി അമ്മേടെ പുറകിൽ ഒളിച്ചു നിന്ന് ഡീ ഇങ്ങോട്ട് വാടി പല്ലവി നിഷേധാർത്ഥത്തിൽ തലയാട്ടി എന്താ ഡാ എന്തിനാ നീ എന്റെ മോളെ ഇങ്ങനെയിട്ട് ഓടിക്കുന്നെ അമ്മകറിയോ ഇവൾ എന്റെ ഫോൺ തറയിലിട്ട് പൊട്ടിച്ചു ഓഹ് അത്രയേയുള്ളു അത് നീ ദേഷ്യം വരുബോ എറിഞ്ഞു പൊട്ടിക്കാറില്ലേ പിന്നെന്താ അത് പോലെ അല്ല ഇതിലാണ് പുതിയ പ്രോജെക്ടിന്റെ ഡീറ്റെയിൽസ് എല്ലാം മര്യാദക്ക് ഇങ്ങോട്ട് വാടി സോറി അറിയാതെ പറ്റിയതല്ലേ നിന്നോട് ഇങ്ങോട്ട് വരാനാ പറഞ്ഞെ ഇവിടെ എന്താ ഒരു ആൾക്കൂട്ടം (ദൃവി )

ഓഹ് നിങ്ങൾ ടോം ആൻഡ് ജെറി കളിക്കാ ഞാനും ഉണ്ട് എന്റെ വായെലുള്ളതൊന്നും കേൾക്കണ്ടേൽ പോടാ 😡 ഏഹ് ദ്രുവ് അവനെ ഒന്ന് തുറിച്ചു നോക്കി അപ്പഴാണ് അവന്റെ കയ്യിലുള്ള ചൂരൽ ദ്രുവിന്റെ കണ്ണിൽ പെട്ടത് അപ്പൊ തന്നെ അവൻ അത് പിടിച്ചു വാങ്ങി അമ്മേടെ പുറകിൽ നിൽക്കുന്ന പല്ലവിയെ പിടിച്ചു വലിച്ചു അയ്യോ അടികല്ലേ ഞാൻ ഇനി നിങ്ങടെ ഒന്നും തൊട പോലും ചെയ്യില്ല സത്യം 😭 അത് കേട്ടതും അവൻ വടി നിലത്തേക്കേറിഞ്ഞു തിരിഞ്ഞു നടന്നു അവൻ പോയതും പല്ലവി നെഞ്ചിൽ കൈ വച്ചു ശ്വാസം ആഞ്ഞു വലിച്ചു എന്നിട്ട് ദൃവിയെ തുറിച്ചു നോക്കി നീയെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ നിന്നെ ഞാനുണ്ടല്ലോ എവിടന്നാടാ ഈ വടി ആഹ് അത് ആ ദിയയെ നന്നാകാൻ വേണ്ടി വെടിച്ചോണ്ട് വന്നതാ അവൾക് എന്നോട് ബഹുമാനം ഇല്ലെന്നേ അവൻന്റൊരു ബഹുമാനം അങ്ങേരെങ്ങാനും ഇതുവച്ചു എന്നെ തല്ലിയിരുന്നെലോ 😁 മതി മതി ബാക്കി ഒക്കെ നാളെ വഴക്കിടാം ഇപ്പൊ സമയം ഒരുപാടായി രണ്ടും വേഗം പോയി കിടന്നേ ഹാ എന്നാ ഗുഡ് നൈറ്റ്‌ പല്ലവി ഓൾ തി ബെസ്റ്റ്🤭 പോടാ 😤 അമ്മ... മം എന്താ ഇന്ന് ഞാനെ ദിയെടെ കൂടെ കിടന്നോളാം അമ്മ ദ്രുവിനോട് ഒന്ന് പറയണേ എന്നും പറഞ്ഞു മറുപടിക്ക് പോലും കാകാതെ മുറിയിലേക്കോടി ഇങ്ങനൊരു പെണ്ണ് അവൾ പോവുന്നതും നോക്കി ഒരു ചിരിയോടെ അതും പറഞ്ഞു ബാക്കി പണികൾ ഒതുക്കാൻ തുടങ്ങി....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story