ദ്രുവപല്ലവി: ഭാഗം 19

druvapallavi

എഴുത്തുകാരി: ചിലങ്ക

അവരുടെ കാർ ബാംഗ്ലൂർ നഗരത്തിലേക്ക് കുതിച്ചു കുറച്ചു ദൂരം സഞ്ചരിച്ചതും ദ്രുവ് കാർ ഒരു ഹോട്ടലിന് മുന്നിൽ നിർത്തി പല്ലവിയേം കൊണ്ട് അഗത്തേക്ക് കയറി അപ്പോഴും പല്ലവി ദ്രുവിനെ നോക്കാനെ പോയില്ല കുറച്ചു കഴിഞ്ഞതും ഭക്ഷണം വന്നു രണ്ടുപേരും കഴിച്ചു വീണ്ടും യാത്ര തുടർന്ന് ഇടക്കെപ്പോഴോ പല്ലവി ഉറങ്ങി പോയി നീണ്ട യാത്രക്കോടുവിൽ അവർ ബാംഗ്ലൂർ എത്തി പല്ലി.... ദ്രുവ് തട്ടി വിളിച്ചപ്പഴാണ് പല്ലവി ഉണർന്നത് വാ സ്ഥലം എത്തി അതും പറഞ്ഞു ദ്രുവ് കാറിൽ നിന്നും ഇറങ്ങി മുന്നിൽ കാണുന്ന ഫ്ലാറ്റിലേക്ക് നടന്നു പുറകെ പല്ലവിയും ദ്രുവ് അവിടെ റീസെപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിയോട് എന്തൊക്കെയോ പറഞ്ഞു ആ കുട്ടി അവൻ കീ കൊടുത്തു അത് കിട്ടിയതും ദ്രുവ് പല്ലവിയേം കൊണ്ട് മുറിയിലേക്ക് നടന്നു അവൾ ഒന്നും മിണ്ടാതെ അവന്റെ പുറകെ നടന്നു ദ്രുവ് ഒരു മുറിക്കു അഗത്തു കയറി പല്ലവി അവിടെ ചുറ്റും വീക്ഷിക്കുന്ന തിരക്കിലായിരുന്നു എന്ത് നോക്കി നിൽക്ക പോയി ഫ്രഷ് ആവു ഓഹ് എനിക്ക് സൗകര്യല്ല 😏 രാവിലെ നടന്നതിന്റെ ബാക്കി ഞാൻ ഇപ്പൊ നടത്തണ്ടേൽ മര്യാത്തക്ക് പറഞ്ഞത് കേട്ടോ അത് കേട്ടതും അധികം വഴക്കിനു നില്കാതെ ഓടി പോയി ബാഗിൽ നിന്നും ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ കയറി ദ്രുവ് ഫോണും കൊണ്ട് ബെഡിൽ പോയി ഇരുന്നു

അപ്പോഴാണ് ആരോ കാളിങ് ബെൽ അടിച്ചത് ദ്രുവ് വേഗം പോയി ഡോർ തുറന്നു ഹാ ശ്വേദ താനെന്താ ഇവിടെ അത് സാർ ഞാൻ പ്രോജെക്ടിന്റെ കുറച്ചു ഡീറ്റെയിൽസ് പറയാനാ ഓഹ് എന്നാ താൻ ഇവിടിരിക് ഞാൻ ഫ്രഷ് ആയി വരാം എന്നിട്ട് ഡിസ്‌കസ് ചെയ്യാം ഓഹ് ഓക്കേ സാർ ☺️ ദ്രുവ് തിരിച്ചു മുറിയിലേക്ക് തന്നെ പോയി അവൻ പോവുന്നതും നോക്കി ശ്വേദ സോഫയിൽ പോയി ഇരുന്നു ദ്രുവ് റൂമിൽ എത്തിയപ്പോ കാണുന്നത് കണ്ണാടിയിൽ നോക്കി മുടി തൂവര്ത്തുന്ന പല്ലവിയെ ആണ് അവനെ കണ്ടിട്ടും കാണാത്ത പോലെ നിൽക്കുന്ന അവളെ കണ്ടതും ദ്രുവ് അവളെ പുറകിൽ ചെന്ന് വയറിലൂടെ കയ്യിട്ട് അവനോട് അടുപ്പിച്ചു നിർത്തി എന്ത് കോലാടി ഭാര്യയെ നിന്നെ ആദ്യായിട്ട് കണ്ടപ്പോ എന്ത് ഭംഗി ആയിരുന്നു എന്നറിയോ ദാവനി ഒക്കെ ഉടുത്തു ഇപ്പോഴോ ഒരു ഷോർട്സും ടോപ് ഇട്ട് നടക്കുന്നു നിനക്കെന്താ ആ ഡ്രസ്സ്‌ തന്നെ ഇട്ടാൽ എനിക്ക് സൗകര്യല്ല ഞാനെനിക്ക് ഇഷ്ട്ടമുള്ളതേടും 😏 ദ്രുവ് മറ്റെന്ധോ പറയാൻ വന്നപാഴേക്കും പുറത്തു നിന്നും ശ്വേദയുടെ വിളി വന്നു അത് കേട്ടതും ദ്രുവ് അവളെ വിട്ട് പെട്ടന്ന് ഫ്രഷ് ആവാൻ കയറി പല്ലവി ഒരു സംശയത്തോടെ പുറത്തേക്ക് ചെന്ന് അവിടെ സോഫയിൽ ഇരിക്കുന്ന ശ്വേദയെ കണ്ടതും അവളൊന്നു ചിരിച്ചു കൊടുത്തു

എന്നാൽ ശ്വേദ അതിനെ പുച്ഛിച്ചു കൊണ്ട് ഫോണിൽ നോക്കി ഇരുന്നു അത് പല്ലവിക്ക് തീരെ ഇഷ്ടപ്പെട്ടില്ല ആരാ 🤨 അതൊക്കെ ഞാനെന്തിനാ നിന്നോട് പറയുന്നേ😏 അതും കൂടി ആയതും പല്ലവി പല്ല് കടിച്ചു മുറിയിലേക്ക് തന്നെ പോയി അപ്പോഴാണ് അവിടെയുള്ള ബാൽകാണിയിലേക്ക് അവളെ കണ്ണ് പോയത് പിന്നെ ഒന്നും ചിന്തിക്കാതെ അവൾ വേഗം അങ്ങോട്ട് ഓടി പല്ലവി അവിടത്തെ ഭംഗി ആസ്വദിച്ചു നിക്കുമ്പഴാണ് ദ്രുവ് ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടത് അപ്പൊ തന്നെ അവൾ അങ്ങോട്ട് ചെന്ന് അപ്പോഴേക്കും ദ്രുവ് ശ്വേദയുടെ അടുത്തേക്ക് ചെന്നിരുന്നു സോറി ഇത്തിരി ലേറ്റ് ആയി പോയി ഏയ് കുഴപ്പല്ല സാർ ഓഹ് എന്താ ഒലിപ്പിക്കൽ വൃത്തികെട്ട കടുവ (പല്ലവി അവർ രണ്ടുപേരും സംസാരിക്കുന്നതും നോക്കി പിറുപിറുത്കൊണ്ട് നിന്ന് ) ഹാ പല്ലവി പോയി ഒരു ചായ എടുക്ക് അവന്റെ പല്ലവി എന്ന വിളി അവൾക് തീരെ പിടിച്ചില്ല എപ്പോഴും പല്ലി എന്ന് മാത്രം വിളിച്ചിരുന്നവൻ പെട്ടന്ന് പല്ലവി എന്ന് വിളിച്ചപ്പോ അവൾക് എന്തോ പോലെ തോന്നി പല്ലവി..... അവൻ വീണ്ടും വിളിച്ചപ്പാഴാൻ അവൾ ആലോചനയിൽ നിന്ന് മുക്തിയായത് അവൾ എന്തെന്ന അർത്ഥത്തിൽ ദ്രുവിനെ നോക്കി പോയി ചായ ഇട്ട് കൊണ്ട് വാ അത് കേട്ടതും അവൾ അവരെ നോക്കി ഒന്ന് പുച്ഛിച്ചു

അടുകളെല്ക്ക് പോയി ഓഹ് പിന്നെ ആ ജാഡ തെണ്ടിക്ക് ഞാനിപ്പോ ചായായിട്ട് കൊണ്ട് കൊടുകാം കാത്തിരുന്നോ ഇപ്പൊ കിട്ടും സ്വയം പറഞ്ഞു അവൾ സ്ലാബിൽ കേറി ഇരുന്നു ഓരോന്നു ആലോചിച്ചു ഇരിക്കാൻ തുടങ്ങി കുറെ കഴിഞ്ഞിട്ടും പല്ലവിയെ കാണാത്തോണ്ട് ദ്രുവ് അടുകളെല്ക് പോയി നോക്കി ഡീ എന്താ.. അവൾ വല്യ താല്പര്യമില്ലാത്ത രീതിയിൽ ചോദിച്ചു നിന്നോട് ചായ ഇടാൻ പറഞ്ഞു വിട്ടതല്ലേ എന്നിട്ട് നീയിവിടെ എന്ത് കാണിക്കാ അതിന് എനിക്ക് ചായ ഉണ്ടാക്കാനൊന്നും അറിയില്ല അതിനും അറിയില്ലേ ഇല്ല 😶 അത് കേട്ടതും ദ്രുവ് അവളെ ഒന്ന് നോക്കിട്ട് തിരിച്ചു പോവാൻ നിന്നതും പുറകിലെന്ന് പല്ലവിന്റെ വിളി വന്നു അതേയ് ഹ്മ്മ് ന്താ ആ പെണ്ണ് ആരാ ഓഹ് അവളോ അവളെന്റെ പേർസണൽ അസിസ്റ്റന്റ് ആണ് ദ്രുവ് ഒരു കള്ള ചിരിയോടെ പറഞ്ഞതും പല്ലവിക്ക് ദേഷ്യം വരാൻ തൊടങ്ങി അവളെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ അത് ഞങ്ങള്ക്ക് കുറച്ചു കാര്യം ഡിസ്‌കസ് ചെയ്യാനുണ്ട് എന്നാ ഞാൻ പോട്ടെ അവൾ അവിടെ വൈറ്റ് ചെയ്ത് മുഷിഞ്ഞു കാണും അതും പറഞ്ഞു ചിരിച്ചോണ്ട് ദ്രുവ് തിരിച്ചു പോയി

വൃത്തികെട്ടവൻ പട്ടി ചെറ്റ എന്നാലും അവളെന്തിനാ ഇങ്ങോട്ട് വന്നേ മീറ്റിങ്ങും ഡിസ്കഷന്നും ഒകെ ഓഫീസിൽ പോരെ വീട്ടിലും വേണോ അവൾ ഓരോന്നു പറഞ്ഞു അങ്ങിട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി അവൾക് എന്തേലും ഒരു പണി കൊടുക്കണം അതും വിചാരിച്ചു അവൾ വേഗം ഫോൺ എടുത്ത് പാറുനെ വിളിച്ചു ആദ്യം വിളിച്ചപ്പോ കാൾ കട്ട്‌ ആക്കി അപ്പൊ വീണ്ടും വിളിച്ചു അപ്പൊ പാറു കാൾ എടുത്തു എന്താടി തെണ്ടി നിനക്ക് മര്യാദക്ക് പഠിക്കാനും സമ്മതിക്കില്ല എന്തോ പഠിക്കേ അതും നീ ഒന്ന് പോയെ തമാശിക്കാതെ പോടി നീ വിളിച്ച കാര്യം പറയാൻ നോക്ക് ആഹ് എടി ഇവിടെ ഒരു പിശാഷ് വന്നിട്ടുണ്ട് അവൾക് ഒരു പണി കൊടുക്കണം വല്ല വഴിയും ഉണ്ടോ പിശാഷോ എന്തൊക്കെയാടി പറയുന്നേ പല്ലവി എല്ലാം പാറുന്ന് പറഞ്ഞു കൊടുത്തു ഓഹ് നിനക്ക് പൊസ്സസീവ്നെസ്സ് അല്ലേടി പൊസ്സസിവനെസ്സോ അങ്ങനൊന്നുള്ള പിന്നെ നിനക്കെന്താ ദ്രുവേട്ടൻ ആ പെണ്ണിനോട് സംസാരിക്കുന്നതിൽ ഇത്ര പ്രശ്നം എനിക്കെന്ത എനിക്കൊന്നുല 😕 നീ പോയെ ഞാൻ കട്ട്‌ ചെയ്യാ ഹ്മ്മ് നടക്കട്ടെ നടക്കട്ടെ അതും പറഞ്ഞു പാറു കാൾ കട്ട്‌ ചെയ്തു

അയാൾ ആരോട് വേണേലും സംസാരിച്ചോട്ടെ അതിനിപ്പോ എനിക്കെന്താ 😏 സ്വയം ഓരോന്നു പറഞ്ഞു മനസിനെ സമാധാന പെടുത്തികൊണ്ടിരുന്നു കുറച്ചു കഴിഞ്ഞതും ദ്രുവ് ആടുകളെല്ക്ക് വന്നു എന്താ പല്ലി ഇവിടെ ഇരിക്കിനെ ഞാനെവിടെ ഇരുന്നാലും തനിക്കെന്താ എന്നാ നീ എവിടേലും പോയി ഇരിയ്ക് എനിക്ക് വേറെ പണി ഉണ്ട് അതും പറഞ്ഞു ദ്രുവ് തിരിച്ചു മുറിയിലേക്ക് തന്നെ പോയി ഓഹ് അവൾ വന്നതിന് ശേഷം നല്ല മാറ്റം ഉണ്ട് അവൾക്കിട്ട് എന്തായാലും ഒരു പണി കൊടുക്കണം ഓരോന്നും ആലോചിച്ചു അവളും മുറിയിലേക്ക് പോയി അവിടെ ദ്രുവ് ലാപ്പിൽ എന്തോ നോക്കി കൊണ്ടിരിക്കായിരുന്നു പല്ലവി അവൻ നോക്കാൻ വേണ്ടി ഓരോ കോപ്രായങ്ങൾ കാണിക്കുന്നുണ്ടേലും ദ്രുവ് അത് കാണാത്ത മട്ടിൽ ലാപ്പിൽ തന്നെ നോക്കി നിന്ന് അവൻ ശ്രദ്ധിക്കുന്നെ ഇല്ല എന്ന് മനസിലായത്തും അവൾ ബാൽകാണിയിലേക്ക് ചെന്ന് കടുവ എന്ത് ജാടയാ ഹും ഇനി ഇങ്ങോട്ട് വാ പല്ലി എന്നും വിളിച്ചോണ്ട് 😕 ഓരോന്നും സ്വയം പറഞ്ഞു ഇരുട്ടിലേക്കും നോക്കിയാണ് അവളെ നിൽപ്പ് പല്ലി...... പെട്ടന്ന് പുറകിൽ നിന്ന് അവന്റെ വിളി വന്നതും അവളൊന്നും ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി അവിടെ ഡോറിൽ ചാരി കുസൃതി നിറഞ്ഞ ചിരിയാലെ നിൽക്കുന്ന ദ്രുവിനെ കണ്ടതും അവൾ അവനോട് എന്തെന്ന രീതിയിൽ പുരികം പൊക്കി കാണിച്ചു

ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ വല്ലോം കഴിക്കണ്ടേ തനിക്ക് വേണേൽ താനങ് കഴിച്ചോ എന്തിനാ എന്നെ വിളിക്കുന്നെ അതിന് ഇവിടെ കഴിക്കാനൊന്നും ഇല്ല വല്ലോം ഉണ്ടാകാം വ ഞാനില്ല താൻ പോയി ഉണ്ടാക്കി കഴിച്ചോ നിന്നോടൊന്നും മര്യാദക്ക് പറഞ്ഞിട്ട് കാര്യമില്ല അതും പറഞ്ഞു ദ്രുവ് അവളെ അരയിലൂടെ കയ്യിട്ട് ഉയർത്തി അവളേം കൊണ്ട് കിച്ചണിലേക്ക് നടന്നു എന്നെ താഴെ ഇറക്കടോ മിണ്ടാതിരുന്നിലേൽ ആ വയ്യെല് ഞാൻ വല്ലോം കുത്തി തിരുക്കും ദ്രുവ് അവളെ ആടുകളേൽ സ്ലാബിൽ കൊണ്ടുപോയി ഇരുത്തി അപ്പൊ തന്നെ അവൾ നിലത്തേക്ക് ഇറങ്ങി അവിടെ കേറി ഇരിക്കാടി 😡 ദ്രുവ് കലിപ്പിൽ പറഞ്ഞതും പല്ലവി ഞെട്ടികൊണ്ട് സ്ലാബിൽ തന്നെ കയറി ഇരുന്നു അല്ലേൽ നമ്മക് ഓർഡർ ചെയ്യാം എനിക്ക് ഇപ്പൊ ഉണ്ടാക്കാനുള്ള മൂഡ് ഇല്ല 😡 എന്റെ പെണ്ണെ ഇങ്ങനെ നോക്കല്ലേ എന്റെ കണ്ട്രോൾ ഇപ്പൊ പോവും അവൻ അത് പറഞ്ഞതും പല്ലവി അവനെ നോക്കി പുച്ഛിച്ചോണ്ട് ഹാളിലേക്ക് പോയി ടീവി കാണാൻ തുടങ്ങി അന്നത്തെ ദിവസവും അങ്ങനെ പോയി..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story