ദ്രുവപല്ലവി: ഭാഗം 23

druvapallavi

എഴുത്തുകാരി: ചിലങ്ക

പിന്നെ പതിയെ അവർ ഇരുവരും ഉറക്കത്തിലേക്ക് വഴുതി രാവിലെ എണീറ്റപ്പോ തന്നെ കാണുന്നത് പല്ലിന്റെ കാലാണ് ഇതിന്റെ തല എവിടെ ആണാവോ അതും വിചാരിച്ചു എണീറ്റപ്പോ ഉണ്ട് ദ്രുവിന്റെ കാലിന്റെ അവിടെ പല്ലിന്റെ തല അവൻ സ്വയം ഒന്ന് തലകടിച്ചു ഇതിനെ ഞാൻ എങ്ങനാ നന്നാകാനാ 😕 പിന്നെ പഴയ ഗൗരവം മുഖത് വരുത്തി ദ്രുവ് അലറി ഓഹ് കടുവ ഉറങ്ങാനും സമ്മതിക്കൂല അതും പിറുപിറുത് അവൾ എണീറ്റു അവനെ നോക്കി ടൈമ് എത്ര ആയി 😡 8:30 എനിക്ക് 9:00 ആവുമ്പോഴേക്കും പോണം അതിന് മുന്നേ ഭക്ഷണം ഉണ്ടാക്കി റെഡി ആയി നിന്നോണം അതിൽ വല്ല ചേഞ്ച്‌ വന്നാൽ 😡 ഒരു ഭീഷണി സ്വരത്തിൽ ദ്രുവ് അതും പറഞ്ഞു ഫ്രഷ് ആവാൻ കയറി ഇതിനും മാത്ര എന്ത് പാപാംമാണോ എന്തോ ഞാൻ ചെയ്തേ അതും ആലോചിച്ചു അവൾ ആടുകളെല്ക് വിട്ടു പിന്നെ ആഗെ ഉണ്ടാകാൻ അറിയുന്നത് ഉപ്പുമാവ് ആയത്കൊണ്ട് തന്നെ അവൾ വേഗം അതു ഉണ്ടാക്കി യൂ ട്യൂബിൽ നോക്കി ചായയും ഉണ്ടാക്കി ഫ്രഷ് ആവാൻ കയറി അപ്പോഴേക്കും ദ്രുവ് ഭക്ഷണം കഴിക്കാൻ വന്നിരുന്നു പല്ലവി ഫ്രഷ് ആയി ഇറങ്ങിയപ്പോ തന്നെ ഒമ്പത് മണി ആയിരുന്നു

പിന്നെ ഭക്ഷണം ഒന്നും കഴിക്കാതെ പോവാൻ ഇറങ്ങി നീ വല്ലോം കഴിച്ചോ 🤨 അത് പിന്നെ ടൈമ് ആയിലെ 😕 10 മിനുട്സ് അതിനുള്ളിൽ കഴിച്ചു വാ അത് കേൾക്കണ്ട താമസം അവളോടി പോയി കഴിക്കാൻ തുടങ്ങി അതെല്ലാം സോഫയിലിരുന്ന് ഒരു ചിരിയോടെ ദ്രുവ് വീക്ഷിക്കുന്നുണ്ടായിരുന്നു അവൾ നോക്കുമ്പോ അവൻ ഗൗരവത്തോടെ മുഗം തിരിക്കും പെട്ടന്ന് തന്നെ പല്ലി ഭക്ഷണം ഒക്കെ കഴിച്ചു പോവാൻ ഇറങ്ങി അൽപ സമയത്തിനകം അവർ ഓഫീസിൽ എത്തി ചെന്നപ്പോ തന്നെ ശ്വേദ ഓരോന്നു പറഞ്ഞു ദ്രുവിന്റെ പിറകെ കൂടി ഇവളെ ഇങ്ങനെ വിട്ടാൽ ശെരിയാവൂല എന്തേലും പണി കൊടുക്കണം അതും ആലോചിച്ചു അവൾ ശ്വേദ ദ്രുവിന്റെ അടുത്തേക്ക് പോയ സമയത്ത് അവളെ കേബിനിൽ കേറി ഇവിടെ വല്ല പണിയും ഒപ്പിക്കാം അതും ആലോചിച്ചു അവൾ എന്ത് പണി കൊടുക്കും എന്നും ചിന്തിച്ചു ശ്വേദെടെ സീറ്റിൽ പോയി ഇരുന്നു ആലോചിക്കാൻ തുടങ്ങി ആലോചിച്ചോണ്ട് ഇരുന്നാപ്പഴാണ് ഒരു ഫോൺ ബെൽ അടിക്കുന്ന ശബ്‌ദം കേട്ടത് ഇത് ആ ശവത്തിന്റെ ഫോൺ അല്ലെ അതും പറഞ്ഞു അവൾ ഫോൺ എടുത്ത് നോക്കിയതും അതിൽ mine എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാണ് കാൾ വരുന്നത്

എടി ഭൂതമേ ഒരുത്തൻ ഉണ്ടായിട്ടാൻ അല്ലെ നീ എന്റെ കെട്യോന്റെ പുറകെ ഒലിപ്പിച്ചോണ്ട് നടക്കുന്നെ കാണാൻ എന്റെ കെട്യോന്റെ അത്ര ഇല്ലേലും കൊള്ളാം പിന്നെ ഇവൾക്ക് എന്തിന്റെ കേടാ അതും ചിന്തിച്ചോണ്ട് ഇരുന്നപ്പോഴേക്കും കാൾ കട്ട്‌ ആയി ഓഹ് ചേ അവൾക്കിട്ട് ഒരു പണി കൊടുക്കാം എന്ന് വിചാരിച്ചതെന്നു അതും ചിന്തിച്ചു അവൾ നിരാശയോടെ ഫോൺ ടേബിളിൽ വച്ചപ്പോഴേക്കും അത് വീണ്ടും റിങ് ചെയ്യാൻ തുടങ്ങി പിന്നെ സമയം പാഴാകാതെ വേഗം കാൾ അറ്റൻഡ് ചെയ്തു ഹേയ് ബേബി എവിടായിരുന്നു ഇത്രേം സമയം ഓഹ് ഇവനെന്താ വട്ടാണോ അവളെ ബേബി എന്നൊക്കെ വിളിക്കാൻ ആഹ് ഇവന്റെ തലവിധി ബേബി നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നെ അയ്യോ ഇത് ശ്വേദാ അല്ല പിന്നെ ആരാ അയ്യോ പെട്ടല്ലോ എന്ത് പറയും ഹെലോ ചോദിച്ചത് കേട്ടില്ലേ ആഹ് എന്താ പറഞ്ഞെ താൻ ആരാ എന്ന് ആഹ് ഞാൻ.... ഞാൻ പിന്നെ ആഹ് ശ്വേദെടെ ഫ്രണ്ട് ആണ് ഓഹ് തന്റെ പേരെന്താ ഓഹ് ഇവൻ ഇപ്പൊ എന്റെ പേര് കിട്ടിട്ട് എന്തിനാ പുഴുങ്ങി തിന്നാണോ 😠 ഹലോ.... അവളെ ഭാഗത്തു നിന്ന് റിപ്ലൈ ഒന്നും കിട്ടാത്തൊണ്ട തന്നെ അവൻ വീണ്ടും വിളിച്ചു ആഹ് ഞാൻ...

എന്റെ പേര് അയാനാ എന്നാ ഓഹ് അവൾ അങ്ങനെ ഒരാളെ കുറിച്ച് പറയുന്നത് കെട്ടില്ലലോ ഇവനെ കൊണ്ട് പല്ലി പല്ല് കടിച്ചു മറുപടി പറഞ്ഞു അത് ഞാൻ അവളെ പുതിയ ഫ്രണ്ട് ആണ് അത്കൊണ്ടാവും ഓഹ് ഓക്കേ അല്ല അവൾ എവിടെ പോയി അവൾ അവളെ ലവറിനെ കാണാൻ പോയതാ വാട്ട് 😱 ആഹ് അതെ അല്ല ഇത് ആരാ ഞാൻ... ഞാനാ അവളെ ബോയ്ഫ്രണ്ട് പോടോ കള്ളം പറയാതെ സീരിയസ്‌ലി അവളും ഞാൻ ഇഷ്ടത്തിലായിട്ട് 3 വർഷം കഴിഞ്ഞു സത്യം ആണോ ആഹ് അതെ ചേട്ടനോടുള്ള സ്നേഹം കൊണ്ട് പറയുവാ അവൾ ഇപ്പൊ വേറൊരുതീടെ ഹസ്ബന്റിന്റെ പുറക്കെയാ നടപ്പ് ആൾക്ക് അവളെ ഇഷ്ട്ടം ഒന്നും ഇല്ല പക്ഷെ അവൾ അയാളെ കേട്ടു എന്ന് പറഞ്ഞിരിക്കാ സത്യം ആണോ ഇതൊക്കെ 😡 ആഹ് ചേട്ടാ അവൾ ഇത്തരക്കാരി ആയിരുന്നു എന്ന് എനിക്ക് അറിയിലായിരുന്നു ഇനി എന്തായാലും ഞാൻ അവളെ കൂടെ നടക്കില്ല പിന്നെ ചേട്ടാ... ചേട്ടന്റെ നല്ലതിന് വേണ്ടി പറയുവാ അവളെ ഇനിയും പ്രേമിച്ചാൽ അവസാനം ചേട്ടൻ തന്നെ വിഷമിക്കേണ്ടി വരും അല്ല ഇതൊക്കെ ഞാൻ എങ്ങനെ വിശ്വസിക്കും എനിക്ക് അവളെ കുറിച്ച് ഇതൊക്കെ പറയണ്ട ആവശ്യം എന്താ

പിന്നെ ചേട്ടൻ വേണേൽ അവളെ കമ്പനിയിലുള്ള ആരോട് വേണേലും ചോദിച്ചു നോക്ക് ഏകദേശം എല്ലാർക്കും അറിയാം പിന്നെ അവിടുത്തെ എംഡി ടെ പുറക്കെയാ അവളെ നടപ്പ് ഹ്മ്മ് thanku അയാനാ താൻ ഇതൊന്നും പറഞ്ഞില്ലായിരുന്നേൽ ഇതൊന്നും അറിയാതെ അവളെ ഞാൻ ഇനിയും വിശ്വസിച്ചേനെ ഹ്മ്മ് ഇനി പെട്ടന്ന് അവളുമായി ബ്രേക്ക്‌ അപ്പ്‌ ആവുന്നതാ നല്ലത് ഹ്മ്മ് അവളെ എന്തായാലും ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല എന്നെ ചതിച്ചതിന് ഒരു പണിയെങ്കിലും കൊടുത്തില്ലെങ്കിൽ ഞാൻ ആണാണെന്ന് പറഞ്ഞു നടന്നിട്ട് എന്താ കാര്യം ഹ്മ്മ് ശെരിയാ ചേട്ടാ ഇല്ലേൽ അവൾ ഇനിയും ഇമ്മാതിരി പണി ചെയ്യും ഹ്മ്മ് എന്നാ ശെരി ഞാൻ വെക്കുവാ ഓക്കേ ചേട്ടാ ബായ് ☺️ അതും പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു ഹോ ഇപ്പൊ എന്തൊരു മനഃസമാധാനം അതും പറഞ്ഞു നേരെ നോക്കിയതും ശ്വേദ ഇങ്ങോട്ട് വരുന്നത് കണ്ടു അപ്പൊ തന്നെ അവൾ ഷെൽഫിന്റെ സൈഡിൽ പോയി നിന്ന് ശ്വേദ അങ്ങോട്ട് വന്നു ഫോണും എടുത്തോണ്ട് പുറത്തേക്ക് തന്നെ പോയി ഹോ രക്ഷപെട്ടു നെഞ്ചിൽ കൈ വച്ചു അതും പറഞ്ഞു വേഗം അവിടന്ന് പോയി പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ബോർ അടിച്ചതും അവൾ ഫോൺ എടുത്ത് പാറുനെ വിളിച്ചു

ഹെലോ ഡീ നിനക്ക് സുഗല്ലേ ഹാടി മുത്തേ പിന്നേ ഞാൻ ആ പുട്ടി ഭൂതത്തിന് ഒരു പണി കൊടുത്തടി പുട്ടി ഭൂതമോ, 🤔 ആടി അന്ന് ഞാൻ നിന്നോട് ഒരുത്തിക്ക് പണി കൊടുക്കാൻ വല്ല ഐഡിയ ചോദിച്ചു വിളിച്ചിരുന്നില്ലേ അവൾ തന്നെ ഓഹ് നിന്റെ കെട്യോന്റെ പുറകെ നടക്കുന്നവൾ അല്ലെ ഹ്മ്മ് 😕 ഹ്മ്മ് എന്ത് പണിയാടി കൊടുത്തേ അതോ നീ ഞെട്ടരുത് ഓഹ് പിന്നെ അത്രക്ക് വല്യ പണിയാണോ കൊടുത്തേ ഹാ അങ്ങനേം പറയാം നീ ഇങ്ങനെ വൈറ്റിടാതെ കാര്യം പറയ് പല്ലവി നേരത്തെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു എടി പൊട്ടി നിനക്ക് പ്രാന്താണോ എന്താടി നല്ല പണി അല്ലെ കൊടുത്തേ നിനക്ക് അവളോട് സിംപതി വല്ലോം ആണോ ഇപ്പൊ നീ ശെരിക്കും പണി കൊടുത്തത് അവൾക്കല്ല നിനക്ക് തന്നെയാ എനിക്കോ അതെങ്ങനെ എടി മന്ദൂസെ അവൾ ഇനി ഇപ്പൊ ആ ചെക്കനുമായി ബ്രേക്ക്‌ അപ്പ്‌ ആവും പിന്നെ അവൾ നിന്റെ കെട്യോന്റെ പുറകെ തന്നെ ആവും ഇനി അവൾക്ക് നിന്റെ കെട്ടിയോൻ മാത്രം അല്ലെ ഉള്ളു അയ്യോ പണിയായോ നല്ല പണി ആയി ഇനി അവൾ ദൃവേട്ടനെ കിട്ടാൻ വേണ്ടി എന്തും ചെയ്യും അയ്യോ ഞാൻ അതൊന്നും ഓർത്തില്ല ഞാൻ അയാളെ ഒന്നൂടി വിളിച്ചു

ഞാൻ എല്ലാം വെറുതെ പറഞ്ഞതാ എന്ന് പറഞ്ഞാലോ ആഹ് ഇനി അത് പറഞ്ഞിട്ട് വേണം ആ ചെക്കനും കൂടി നിന്റെ ശത്രു ആവാൻ ഇനിയിപ്പോ എന്ത് ചെയ്യും ഒന്നും ചെയ്യാനില്ല എല്ലാം വരുന്നിടത് വച്ചു കാണാം ഹ്മ്മ് 😔 നീ വിഷമിക്കണ്ടടി നിന്റെ കെട്ടിയോൻ എന്തായാലും നിന്നെ ഉപേക്ഷിക്കൂല പിന്നെ നീ എന്തിനാ പേടിക്കുന്നെ ആണല്ലേ 😍 ആഹ് ഡീ എന്നാ ഓക്കേ പിന്നെ എന്താ പണി ഞാൻ നിന്റെ ചേട്ടന്റെ കൂടെ പുറത്തേക്ക് വന്നതാ അപ്പൊ ഇന്ന് ക്ലാസ്സ്‌ ഇല്ലേ ഹാ ഞാൻ മുങ്ങിത്ത അടിപൊളി എന്നിട്ട് എന്റെ പുന്നാര ഏട്ടൻ എവിടെ ദാ ഇവിടെ ഉണ്ട് അതും പറഞ്ഞു പാറു ഫോൺ മഹിക്ക് കൊടുത്തു മഹി അവളെ തുറിച്ചു നോക്കി ഫോൺ വാങ്ങി ഹലോ എടാ കള്ള കാമുക ആരും അറിയാതെ കറങ്ങാൻ പോയതാനല്ലേ ഞാൻ ഇത് അച്ഛനെ വിളിച്ചു പറയും എടി മോളെ ചതിക്കല്ലേ 😁എനിക്ക് നല്ല കനത്തിൽ എന്ധെങ്കിലും കിട്ടണം ഇല്ലേൽ എനിക്ക് സത്യം പറയാൻ തോന്നും ഹ്മ്മ്മ് വാങ്ങിച്ചു തരണ്ട് ഹാ പിന്നേ ഇങ്ങനെ ആരും കാണാതെ കറങ്ങാൻ പോവാതെ അങ്കിൾന്റെ (പാറു ന്റെ അച്ഛൻ )അടുത്ത് പോയി അവളെ കെട്ടിച്ചു തരോ എന്ന് ചോദിചൂടെ

ഹ്മ്മ് കുറച്ചു കഴിയട്ടെ ഇങ്ങനെ ആരും അറിയാതെ കറങ്ങാൻ പോവുന്നത് ഒക്കെ ഒരു സുഖ ഹ്മ്മ് അവസാനം അടി കിട്ടുമ്പോ ഇതിനേക്കാൾ രസം ആയിരിക്കും പോടി നിനക്ക് നിന്റെ കെട്യോന്റെ അടുത്തെങ്ങാനും പോയി ഇരുന്ന പോരെ വെറുതെ വിളിച്ചു ശല്യം ചെയ്യുന്നോ ഓഹോ ഇപ്പൊ അങ്ങനെ ഒക്കെ ആയി അല്ലേടാ നോക്കിക്കോ ഇത് എന്തായാലും ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു കൊടുക്കും ഒപ്പം പാറുന്റെ വീട്ടുകാരോടും പറയും അയ്യോ മോളെ ചതിക്കല്ലേ ഞാനൊരു തമാശ പറഞ്ഞതല്ലേ ആണോ ആഹ് നീയിങ്ങനെ എല്ലാം സീരിയസ് ആയിട്ട് എടുത്ത എന്താ ചെയ്യാ ഹ്മ്മ്മ് തത്കാലത്തേക്ക് ഞാൻ ക്ഷെമിച്ചു എന്നാ ബായ് മോൻ ചെന്ന് കാമുകിനോട് സംസാരിക്ക് ഞാൻ കട്ടുറുമ്പവുന്നില്ലേയ്യ് അതും പറഞ്ഞു പല്ലി കാൾ കട്ട്‌ ചെയ്തു നിനക്ക് എന്തിന്റെ കേടാടി അവളോട് എന്തിനാ നീ എന്റെ കൂടെ ആണെന്ന് പറഞ്ഞെ ഒരു മനസുഗം മനസുഗം അല്ലെ നിന്നെ ഞാൻ ശെരിയാക്കി തരാടി അതും പറഞ്ഞു മഹി പാറുന്റെ അടുത്തേക്ക് നടന്നതും അവൾ അവിടുന്ന് ഓടി പുറകെ മഹിയും ✨️✨️✨️ ഈ പല്ലി ഇത് എവിടെ പോയി കിടക്ക അതും ചിന്തിച്ചു ഇരിക്കുമ്പഴാണ് റയാന്റെ കാൾ വന്നത്

ഹാ ഹെലോ ഡാ നീ എവിടെയാ ഞാൻ ഓഫിസിൽ ഉണ്ടെടാ എന്നാ നീ ഇങ്ങോട്ട് വാ നമ്മക് ഒന്ന് കറങ്ങാൻ പോവാം ഇന്ന് വേണ്ടടാ എനിക്കിവിടെ കുറച്ചു പണി ഉണ്ട് എന്നാ ഓക്കേ ആഹ് ഡാ എനാ ഞാൻ പിന്നെ വിളിക്കാവെ ഹാ ഓക്കേ ഡാ അതും പറഞ്ഞു ദ്രുവ് കാൾ കട്ട്‌ ചെയ്തതും പല്ലവി അങ്ങോട്ട് കേറി വന്നു അവളെ കണ്ടതും അവൻ മുഖത് കലിപ്പ് നിറച്ചു എവിടായിരുന്നു ഇത്രേം നേരം ഞാൻ അപ്പുറത്തുണ്ടായിരുന്നു ഇങ്ങനെ കറങ്ങി നടക്കാൻ ഇത് വീടല്ല അത് കേട്ടതും പല്ലി തല താഴ്ത്തി നിന്ന് മര്യാത്തക്ക് അവിടെ പോയി ഇരിക്കു അവിടെന്നെങ്ങാൻ അനങ്ങിയ എന്റെ തനി സ്വഭാവം നീ അറിയും 😡 അവളൊന്നും മൂളി കൊണ്ട് അടുത്തുള്ള സോഫയിൽ പോയി ഇരുന്നു ദ്രുവ് അവന്റെ വർക്കുകളിലേക്ക് മുഴുകി സമയം പോയ്കൊണ്ടിരുന്നു പല്ലവി ബോർ അടിച്ചു ദ്രുവിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു എന്താ ഭംഗി ശോ കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുക്കാൻ തോന്നുന്നു പക്ഷെ അത് എനിക്ക് തീരെ നല്ലതല്ലാത്തൊണ്ട ആഗ്രഹങ്ങൾ ഒക്കെ മനസ്സിൽ തന്നെ വച്ചു പൂട്ടി ഇങ്ങേർ ഇപ്പൊ എന്താ ഇങ്ങനെ പഴയ കടുവ ആയിരുന്നു നല്ലത് ഹ്മ്മ് മാറ്റിയെടുക്കണം പല്ലവി ദ്രുവിന്റെ മുഖത്തു നോക്കി ഓരോന്നു ചിന്തിച്ചോണ്ടിരുന്നാപഴാ ദ്രുവ് അവളെ നോക്കിയത്

അപ്പൊ തന്നെ അവൾ കണ്ണുകൾ പിൻവലിച്ചു അത് കണ്ടതും ദ്രുവിന്റെ ആദരങ്ങളിൽ പുഞ്ചിരി സ്ഥാനം പിടിച്ചു അവൻ അതെ ചിരിയോടെ വർക്ക്‌ ചെയ്യൽ തുടർന്ന് സമയം വീണ്ടും കടന്നു പോയികൊണ്ടിരുന്നു പതിയെ പതിയെ ആളുകളെല്ലാം പോയി കഴിഞ്ഞു പല്ലി ഉറക്കം തൂങ്ങി ഇരിക്കാൻ പിന്നെ പതിയെ സോഫയിൽ ചാരി ഉറങ്ങി ദ്രുവ് വർക്ക്‌ എല്ലാം കഴിഞ്ഞു പല്ലവിയെ നോക്കുമ്പോ കാണുന്നത് സോഫയിൽ കിടന്നുറങ്ങുന്ന പല്ലിനെ ആണ് അവൻ ഒരു ചിരിയോടെ അവളെ അടുത്ത് പോയി ഇരുന്നു പതിയെ അവള മുഖത് പതിഞ്ഞു കിടക്കുന്ന മുടിയിഴകളെ പുറകിലേക്ക് മാടി ഒതുക്കി ആരോ അടുത്തിരിക്കുന്ന പോലെ തോന്നിയത്തും പല്ലവി പതിയെ കണ്ണ് തുറന്നു നോക്കി അടുത്ത് ദ്രുവിനെ കണ്ടതും അവൾ ഞെട്ടി എണീറ്റു അപ്പൊ തന്നെ അവൻ അവളെ പിടിച്ചു മടിയിൽ ഇരുത്തി പല്ലവി അവന്റെ മുഖത്തേക്ക് നോക്കി അവന്റെ നോട്ടത്തിൽ അവളൊരു നിമിഷം കുടുങ്ങി പോയി അവളും എല്ലാം മറന്നു അവനെ തന്നെ നോക്കാൻ തുടങ്ങി

പതിയെ ദ്രുവിന്റെ കൈകൾ അവളെ അരയിൽ മുറുകി പല്ലി..... അവന്റെ നേർത്ത സ്വരം കേട്ടതും അവൾപോലുമറിയാതെ ഒരു മൂളൽ പുറത്തേക്ക് വന്നു പല്ലി i want a deep kiss അവൻ അത് പറഞ്ഞതും പല്ലി ഏതോ ലോകത്തെന്ന പോലെ മൂളി അത് കേട്ടതും ദ്രുവ് ഒരു ചിരിയോടെ അവളെ അടുത്തേക്ക് മുഖമടുപ്പിച്ചു പെട്ടന്ന് ബോധം വന്നതും പല്ലവി പേടിയോടെ അവനെ നോക്കി വേണ്ട എന്നർത്ഥത്തിൽ തലയാട്ടി ദ്രുവ് അതൊന്നും കാര്യമാകാതെ അവളിലേക്ക് മുഖമടുപ്പിച്ചു പതിയെ അവളെ ആദരങ്ങളെ തന്റെ ആദരങ്ങളാൽ ബന്ധിപ്പിച്ചു പതിയെ അതിൽ നിന്നും തേൻ നുഗരാൻ തുടങ്ങി പല്ലവി ആദ്യം എതിർത്തെങ്കിലും പതിയെ അവളും അതിൽ ലയിച്ചു ദീർഘനേരത്തെ ചുംബനം ശ്വാസം വിലങ്ങു തടിയായി വന്നപാഴാണ് അവസാനിച്ചത് പല്ലവി അവനെ നോക്കാനുള്ള മടികൊണ്ട് തന്നെ വേഗം എണീറ്റു പുറത്തേക്ക് പോയി പുറകെ നേരത്തെ നടന്നതൊക്കെ ആലോചിച്ചു സന്ദോഷത്തോടെ ദ്രുവും ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story