ദ്രുവപല്ലവി: ഭാഗം 4

druvapallavi

എഴുത്തുകാരി: ചിലങ്ക

ഹാ എന്നും പറഞ്ഞു മഹി പുറത്തേക്ക് പോയി മഹി പോയതും പല്ലവി ഒന്ന് ചിരിച്ചോണ്ട് നീനുന്റെ മുറിയിലേക്ക് പോയി അവിടെ ആധിയേട്ടനും നീനുവും ഫോൺ വിളിക്കായിരുന്നു അവളെ കണ്ടതും നീനു നൈസ് ആയിട്ട് മുങ്ങാൻ നിന്നതും പല്ലവി അവളെ പിടിച്ചു വച്ചു എങ്ങോട്ടാ മുങ്ങുന്നേ മുങ്ങേ ഞാൻ വെള്ളം കുടിക്കാൻ പോവായിരുന്നു അങ്ങനെ ഇപ്പൊ വെള്ളം കുടിക്കേണ്ട ആ ഫോണിങ് തന്നെ എന്തിനാ 😳 ഇങ് താ എന്നും പറഞ്ഞു അവൾ നീനുന്റെ കയ്യിലെന്ന് ഫോൺ വാങ്ങി നീനുന് നല്ല ടെൻഷൻ ഉണ്ടായിരുന്നു കാരണം വേറൊന്നും അല്ല എങ്ങാനും അവൾ നീനുന്റേം ആധിയേട്ടന്റെ കല്യാണം മുടക്കോ എന്ന് ഹലോ ഹാ സുഖല്ലേ പിന്നെ ഭയങ്കര സുഖ ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ എന്ത് കാര്യം നിങ്ങടെ ആ ഫ്രണ്ട് ഇല്ലേ ആ കടുവ അയാളോട് മര്യാദക്ക് ഈ കല്യാണത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞോണം ഞാൻ പറഞ്ഞാലൊന്നും അവൻ കേക്കുല അതൊന്നും എനിക്കറീല അയാൾ പിന്മാറില്ലേൽ നിങ്ങടെ രണ്ടിന്റേം കല്യാണം ഞാൻ മുടക്കും അയ്യോ പെങ്ങളെ ചതിക്കളെ ഹ്മ്മ് എന്നാ മര്യാദക്ക് അയാളെക്കൊണ്ട് പറഞ്ഞു സമ്മതിപ്പിക്ക് ഓഹ് ആയിക്കോട്ടെ 😒

എന്നാ ശെരി ബായ് ഹ്മ്മ് ബായ് ബായ് നാ പിടിച്ചോ എന്നും പറഞ്ഞു ഫോൺ നീനുന് കൊടുത്ത് അവൾ ബെഡിൽ കേറി ഇരുന്നു എന്നാ ഞാൻ പിന്നെ വിളിക്കാം ബായ് എന്നും പറഞ്ഞു നീനു കാൾ കട്ട് ആക്കി താഴേക്ക് പോയി കുറച്ചു കഴിഞ്ഞതും മഹി അവൾ പറഞ്ഞ ഡയറി മിൽക്കും കൊണ്ടു അവളുടെ മുറിയിലേക്ക് വന്നു ദ നിന്റെ ഡയറി മിൽക്ക് ഹായ് ഇങ് താ എന്നും പറഞ്ഞു അവൾ മിട്ടായി അവന്റെ കയ്യിൽനിന്നും വാങ്ങി തിന്നാൻ തുടങ്ങി എടി ഒരു പീസ് താടി അയ്യടാ ഇതിന്ന് കിട്ടുമെന്ന് മോൻ പ്രധീക്ഷിക്കണ്ട എന്ത് ദുഷ്ടി ആണെടി പോടാ നിനക്ക് വേണേൽ നീ വാങ്ങി തിന്നണം അല്ലാതെ എന്റേന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട വോ 😒 എന്നും പറഞ്ഞു മഹി പുറത്തേക്ക് പോയി അപ്പോഴാണ് ഒരു കാൾ വന്നത് ഹലോ... ..... ഹെലോ. .... ഇത് ആരാ മറുപ്പുറത് നിന്ന് ഒരു അനക്കവും കേൾക്കതൊണ്ട അവൾ കാൾ കട്ട്‌ ചെയ്തു വീണ്ടും അതിൽ നിന്ന് തന്നെ കാൾ വന്നതും അവൾ അത് കട്ട്‌ ആക്കി വീണ്ടും വന്നതും അവൾ എടുത്ത് ഹലോ വീണ്ടും മറുപടി ഇല്ല ഹലോ ആരാണ് ആളെ കളിയാക്ക വീണ്ടും മറുപടിയൊന്നും ഇല്ലാതായതും അവൾ കാൾ കട്ട്‌ ആക്കി വീണ്ടും വന്നതും അവൾ ദേഷ്യത്തിൽ കാൾ എടുത്ത് ആരാടാ നീ കൊറേ നേരായി സഹിക്കുന്നു

നിനക്ക് എന്തിന്റെ സൂക്കേടാടാ നീ എന്ത് തേങ്ങക്ക എന്നെ ഇങ്ങനെ വിളിക്കുന്നെ ഹലോ ഓഹ് അപ്പൊ സംസാരിക്കാൻ അറിയാം അല്ലെ താനെന്തിനാടോ എന്നെ വിളിച്ചു ശല്യപെടുത്തുന്നെ 🤬🤬🤬അവൾ അയാളെ നന്നായി തെറി വിളിച്ചു പ്പ്ഹാ നിർത്തടി അത് കേട്ടതും അവൾ ഞെട്ടി. ഈ വൃത്തികെട്ട ശബ്‌ദം ഞാനെവിടെയോ കെട്ടിട്ടുണ്ടല്ലോ വൃത്തികെട്ട ശബ്‌ദം നിന്റെ തന്തേന്റെ ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടാലോ താനാരാടോ കൊറേ നേരായി മനുഷ്യന്റെ സമയം കളയാൻ നിന്റെ ഭാവി കെട്ട്യോൻ അത് കേട്ടതും അവൾ ഞെട്ടി ഫോണിലേക്ക് നോക്കി എന്താടി മിണ്ടാതെ കുറച്ചു നേരത്തെ വരെ വായിട്ടലച്ചത് കണ്ടിരുന്നല്ലോ ഇപ്പൊ എന്തേയ് ഒന്നും പറയാനില്ലേ അവൾ വേഗം കാൾ കട്ട്‌ ചെയ്തു എന്റെ ദൈവമേ അത് ഈ കാലമാടാനായിരുന്നോ എന്നാലും എന്റെ നമ്പർ എവിടന്ന് കിട്ടി🤔 വീണ്ടും കാൾ വന്നതും അവൾ കട്ട്‌ ചെയ്തു അയ്യോ ഇങ്ങേരെന്തിനാ വീണ്ടും വീണ്ടും വിളിക്കുന്നെ മിക്കവാറും ഇന്ന് എന്റെ പുക കാണും

അപ്പോഴാണ് അവൾക് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത് അത് എടുത്ത് നോക്കിയതും അതും ദ്രുവ് തന്നെ ആയിരുന്നു മര്യാദക്ക് ഞാൻ വിളിക്കുമ്പോ എടുത്തോളണം ഇല്ലേൽ ഞാൻ അങ്ങോട്ട് വരും അത് വായിച്ചു കഴിഞ്ഞതും വീണ്ടും അവന്റെ കാൾ വന്നു പല്ലവി പേടിച്ചോണ്ട് കാൾ അറ്റന്റ് ചെയ്ത് ഫോൺ ചെവിയോടടുപ്പിച്ചു എന്താ പല്ലി കുട്ടി നിനക്ക് വിളിച്ചാൽ എടുത്താൽ അവന്റെ പല്ലി കുട്ടി എന്നാ വിളി കേട്ടതും അവൾക് ദേഷ്യം വന്നു pinne അവനെ പേടി ഉള്ളോണ്ട് ഒന്നും പറയാൻ പോയില്ല നീ എത്ര കിടന്ന് ശ്രമിച്ചാലും ഈ കല്യാണം നടക്കും ഓഹ് പിന്നെ ഇങ്ങേർ ഒലത്തും 😏(പല്ലവി മനസ്സിൽ പറഞ്ഞതാട്ടോ അല്ലാതെ ശെരിക്ക് പറഞ്ഞാൽ അവന്റെ സ്വഭാവം മാറും എന്ന് അവൾക് നല്ലോണം അറിയാം 🤭) നീയെന്താടി ഒന്നും മിണ്ടാതെ ഇനി ഞാൻ അങ്ങോട്ട് വരണോ 🤨 മം വേണ്ട ഹാ അപ്പൊ അവിടെ ഉണ്ടല്ലേ എന്താ പണി .... നിന്നോടാ ചോദിച്ചേ 😡 ഒന്നുല്ല അതെന്താ ഒന്നുല്ലാതെ ഓഹ് ഇയാളെ കൊണ്ടു വല്യ ശല്യം ആയാലോ (ഇതും അവൾ ആത്മഗതിച്ചതാണ് ) ഹാ പിന്നെ നീ എനിക്കൊരു പേരിട്ടതൊക്കെ ഞാൻ അറിഞ്ഞു 😳

ഓഹ് മൈ ഗോടെ അതും അറിഞ്ഞ ഇനി എന്റെ പല്ലി കുട്ടി അങ്ങനെ എങ്ങാനും വിളിച്ചാൽ ആദ്യം മര്യാദക്ക് പറഞ്ഞു അവസാനം ദേഷ്യത്തിൽ പറഞ്ഞതും അവൾ പേടിച്ചോണ്ട് മൂളി ഹ്മ്മ് ഭക്ഷണം കഴിച്ചോ ഇല്ല അതെന്താ വിശപ്പില്ല അതെന്താ വിശപ്പില്ലാതെ ഓഹ് തെണ്ടി കടുവ നിന്നോടാ ചോദിച്ചേ🤨 ഒന്നുല എന്നാ എന്റെ പല്ലി കുട്ടി ഫോൺ വെച്ചോ ചേട്ടൻ രാത്രി വിളികാം അതേയ് എന്നെ പല്ലി കുട്ടി എന്നൊന്നും വിളിക്കണ്ട അത് നീയാണോ തീരുമാനിക്കുന്നത് ഞാൻ എനിക്കിഷ്ടമുള്ളത് വിളിക്കും 😏 പല്ലവി ദേഷ്യത്തിൽ പല്ല് കടിച്ചു നിന്നു അപ്പൊ ശെരി ബായ് എന്നും പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്തു കാൾ കട്ട്‌ ആയതും അവൾ ഫോൺ ബെഡിലേക്ക് എറിഞ്ഞു ഓഹ് അങ്ങേര്ടെ ഒരു പല്ലി കുട്ടി എന്നും പറഞ്ഞു അവൾ പിൽലോ എടുത്ത് നിലത്തേക്കിട്ട് അവനാരാ എന്നെ അങ്ങനെ വിളിക്കാൻ രാത്രി വിളിക്കും പോലും എന്റെ പട്ടി എടുക്കും നോക്കിക്കോടോ ഇതിനെല്ലാം ഒരു ദിവസം ഞാൻ പ്രതികാരം വീട്ടിയിരിക്കും നിനക്കെന്താടി വട്ടായോ ഒറ്റക്കിരുന്ന സംസാരിക്കുന്നെ

അതും ചോദിച്ചോണ്ട് നിയ മുറിയിലേക്ക് വന്നു വട്ട് നിന്റെ മറ്റവൻ ഡീ ആദ്യം ദേഷ്യത്തിൽ വിളിച്ചു അവളെ അടിക്കാൻ പോയതും അവളുടെ കയ്യിലുള്ള ഡയറി മിൽക്ക് കണ്ടതും ഹായ് ഡയറി മിൽക്ക് എന്നും പറഞ്ഞു അവളുടെ കയ്യിൽ നിന്ന് അത് തട്ടി പറിച്ചു നിയ പുറത്തേക്കൊടി എടി പട്ടി എന്റെ മിട്ടായി താടി പോടീ വേണേൽ പോയി വേറെ വാങ്ങിക്കോ ദുഷ്ടി 😡 എന്നും പറഞ്ഞു പല്ലവി താഴേക്ക് പോയി പിന്നെ പെട്ടന്ന് തന്നെ രാത്രി ആയി പല്ലവി ഇടക്കിടക്ക് ഫോണിലേക്ക് നോക്കികൊണ്ടിരുന്നു ദൈവമേ ആ കടുവ വിളിക്കാതിരുന്നാൽ മതിയായിരുന്നു കൊറേ കഴിഞ്ഞിട്ടും വിളിക്കാതെ ആയതും പല്ലവി ആശ്വാസത്തോടെ കിടന്നുറങ്ങി കുറച്ചു കഴിഞ്ഞതും അവളുടെ ഫോൺ റിങ് ചെയ്തു പല്ലവി കണ്ണ് തുറക്കാതെ തന്നെ കാൾ അറ്റൻഡ് ചെയ്തു ഹലോ 😴 ഹാ ദ്രുവിന്റെ ശബ്‌ദം കേട്ടതും അവൾ ഞെട്ടി എണീറ്റു നീ ഇത്ര പെട്ടന്ന് ഉറങ്ങിയോ ഹ്മ്മ് ഉറക്കം വരുന്നുണ്ടോ ഇന്ടെന്നു പറഞ്ഞ അവൻ കാൾ കട്ട്‌ ആക്കിക്കോളും എന്നും വിചാരിച്ചു അവൾ ആ എന്ന് മൂളി എന്നാ ഇപ്പൊ നീ ഉറങണ്ട ഞാൻ പറയുന്നത് കേട്ട മതി അത് കേട്ടതും പല്ലവി സ്വയം ഒന്ന് തലക്കടിച്ചു പിന്നെ അവൻ ഓരോന്നു പറയാൻ തുടങ്ങി കുറച്ചു കഴിഞ്ഞതും അവൾ ഉറങ്ങി ഹലോ... മം...😴

ഹലോ പിന്നെ മറുപടി ഒന്നും കേൾക്കാതെ ആയതും അവൾ ഉറങ്ങി എന്ന് മനസിലായി അവൻ ഒന്ന് ചിരിച്ചോണ്ട് കാൾ കട്ട്‌ ചെയ്തു സൂര്യ പ്രകാശം കണ്ണിൽ പതിച്ചപ്പോഴാണ് പല്ലവി കണ്ണ് തുറന്നത് ക്ലോക്കിലേക്ക് നോക്കിയതും അവൾ ഞെട്ടി ഈശ്വരാ 12മണിയോ ഇന്ന് അമ്മ എന്നെ കൊല്ലും എല്ലാം ആ കടുവ കാരണ 😡 അവൾ വേഗം കുളിച്ചു താഴേക്ക് ചെന്നു സാധാരണ ആഴ്ചയിൽ രണ്ട് ദിവസം ഒക്കെ കുളിക്കലൊള്ളൂ പിന്നെ ഇന്ന് അതിനും കൂടി ഉള്ള ചീത്ത കേൾക്കാൻ വയ്യാത്തോണ്ട കുളിച്ചേ താഴെ ചെന്നതും അവിടെ മാമനോട് (നീനുന്റെ അച്ഛനോട് )സംസാരിച്ചിരിക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടി അച്ഛാ.. ഹാ നീ എണീറ്റോ ഞാൻ എത്ര പ്രാവശ്യം വന്നു വിളിച്ചൂന് അറിയോ ഈ 😁 അച്ഛാ എപ്പഴാ വന്നേ ഞാൻ രാവിലെ വന്നിട്ടുണ്ട് ഹാ എണീറ്റോ തമ്പുരാട്ടി കുറച്ചു ദിവസം കഴിഞ്ഞ വേറെ വീട്ടിലേക്ക് പോവേണ്ട പെണ്ണാണ് എന്നിട്ട് അവൾ എണീറ്റു വന്ന നേരം നോക്കിയേ പല്ലവി മുഖത് പരമാവതി നിഷ്കു അഭിനയിച്ചു നിന്നു അമ്മ ഇന്നെന്തായാലും ഫുഡ്‌ എല്ലാവർക്കും തികഞ്ഞു ഇവൾ ഉള്ളപ്പോ എല്ലാം ഇവളല്ലേ കുത്തി കേറ്റൽ 🤭

നീ പോടാ ചേട്ടൻ തെണ്ടി ഡീ (അമ്മ കലിപ്പായതും പല്ലവി നിഷ്കു ആയി നിന്നു ) അത് കണ്ട് മഹി അവളെ കളിയാക്കി ഹാ മോളേണീറ്റോ വാ ബ്രേക് ഫാസ്റ്റ് കഴിക്കാം (നീനുന്റെ അമ്മ ) ഇനി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനൊന്നും നിൽക്കണ്ട പോയി ചോറ് തിന്നോ (അമ്മ ) അവൾ അമ്മയെ നോക്കി പുച്ഛിച്ചിട്ട അമ്മായിന്റെ കൂടെ പോയി ഭക്ഷണം കഴിച്ചു അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു എല്ലാവരും ഇരുന്ന് കല്യാണത്തിന്റെ കാര്യം സംസാരിക്കായിരുന്നു പല്ലവി അതൊന്നും മൈൻഡ് ചെയ്യാതെ ഫോണിൽ തോണ്ടി ഇരുന്നു എന്നാ നമ്മുക്ക് എൻഗേജ്മെന്റിന്റെ ഡ്രസ്സ്‌ ഇന്ന് എടുക്കാൻ പോയാലോ (നവീൻ ) ഹാ ശെരിയാ ഇനി അതികം ദിവസം ഒന്നും ഇല്ലാലോ (അമ്മ ) അപ്പോഴാണ് പല്ലവിയും അതിനെ കുറിച്ച് ആലോചിച്ചേ എത്രേം പെട്ടന് ഈ എൻഗേജ്മെന്റ് മുടക്കാനുള്ള പ്ലാൻ കണ്ട് പിടിക്കണം അങ്ങനെ അവൾ ഓരോന്നു കണക്കുകൂട്ടി കൊണ്ടിരുന്നു ഡീ നീ എന്ത് സ്വപ്നം കണ്ടോണ്ടിരിക്ക പോയി ഡ്രസ്സ്‌ മാറ്റി വരാൻ നോക്ക് ഹാ പെട്ടന്ന് തന്നെ എല്ലാവരും റെഡി ആയി വന്നു അങ്ങനെ അവർ ടെസ്റ്റിസിലേക്ക് വിട്ടു

അവിടെ എത്തി നീനു ഓരോ ഡ്രസ്സ്‌ ഇട്ട് നോക്കുന്നുണ്ട് പല്ലവി ആണേൽ അതിലൊന്നും ശ്രെദ്ധിക്കാതെ ഫോണിൽ കളിചിരിക്ക കാരണം ഈ എൻഗേജ്മെന്റ് നടക്കൂലലോ 😉 ഈ പെണ്ണ് ഏത് നേരവും ഫോണില ഡീ നിനക്ക് ഡ്രസ്സ്‌ ഒന്നും എടുക്കണ്ടേ അത് കേട്ടതും അവളൊന്നു മൂളിക്കൊണ്ട് എന്തൊക്കെയോ വാരിവലിച്ചെടുത്തു കിട്ടിയ അവസരം നന്നായി മുതലാക്കി തിരിച്ചു പോവാൻ ആയപോഴേക്കും രാത്രി ആയിരുന്നു അങ്ങനെ അവർ വീട്ടിലെത്തി പല്ലവി വേഗം പോയി കിടന്നുറങ്ങി രാത്രി ദ്രുവ് വിളിച്ചെങ്കിലും അവൾ അതൊന്നും അറിയാതെ സുഗമായി ഉറങ്ങായിരുന്നു അവൻ നീനുനെ വിളിച്ചു ചോദിച്ചപ്പോ അവൾ ഉറങ്ങി പറഞ്ഞു പിന്നെ ദ്രുവ് അധികം പല്ലവിയെ വിളിച്ചു ശല്യപെടുത്താതെ കിടന്നുറങ്ങി രാവിലെ ആയതും പല്ലവി വേഗം റെഡി ആയി താഴേക്ക് ചെന്നു നീയെങ്ങോട്ടാ ഇന്ന് കോളേജിൽ എൻഗേജ്മെന്റ് കഴിഞ്ഞിട്ടെ പോവു പറഞ്ഞതല്ലേ അതിന് ഞാൻ കോളേജിക് ഒന്നും അല്ല എന്റെ ഫ്രണ്ട്സിനെ കാണാനാ അത് കേട്ടതും അമ്മ അവളെ സൂക്ഷിച്ചു നോക്കി ഇങ്ങനെ നോക്കണ്ട

ഞാൻ എൻഗേജ്മെന്റിന്റെ ട്രീറ്റ്‌ കൊടുക്കാനും അതിന് ക്ഷണിക്കാനും ആണ് പോണേ ഹ്മ്മ് എന്നാ പൊയ്ക്കോ അച്ഛൻ എവിടെ ആ പുറത്തുണ്ട് ഹാ റ്റാറ്റ എന്നും പറഞ്ഞു അമ്മക്ക് ഒരു മുത്തവും കൊടുത്ത് അവൾ പുറത്തേക്കിറങ്ങി അച്ഛാ ഒരു 5000റുപ്പീസ് തന്നെ നിനക്കെന്തിനാ അത്രയും പൈസ അത് എൻഗേജ്മെന്റ് ഒക്കെ ആവല്ലേ അപ്പൊ ഫ്രണ്ട്സിനെ ട്രീറ്റ്‌ കൊടുക്കാനാ അതിന് ഇത്രയും പൈസ വേണോ പിന്നെ വേണം വേണം വേഗം തായോ ഹ്മ്മ് ആയാളോന്ന് മൂളി കൊണ്ടു പേർസിൽ നിന്ന് പൈസ എടുത്ത് കൊടുതു Thanku 😁അച്ഛനു ഒരു ഉമ്മ കൊടുത്ത് അവൾ സ്കൂട്ടി എടുത്ത് പോവാൻ നിന്നതും നീനു അങ്ങോട്ട് ഓടിവന്നു നീ എങ്ങോട്ടാ ഞാനെന്റെ ഫ്രണ്ട്സിനെ കാണാനാ എന്നാ നീയിന്നു തത്കാലം വല്ല ഓട്ടോയിലും പോ എനിക്ക് ഒരു സ്ഥലം വരെ പോവാനുണ്ട് ഏയ് അതൊന്നും പറ്റൂല പിന്നെ രണ്ടും കൂടി അടി ആയി അവസാനം പല്ലവി സമയം ഇല്ലാത്തോണ്ട് സ്കൂട്ടി നീനുന് കൊടുത്ത് ഒരു ഓട്ടോ വിളിച്ചു അവളുടെ ചങ്കും കരളുമായ പാറുന്റെ വീട്ടിലേക്ക് പോയി

ഹാ ആരിത് പല്ലവിയോ നിന്നെ ഈ വഴിക്ക് ഇപ്പൊ കാണാറില്ലാലോ അത് ആന്റി ഭയങ്കര ബിസി ആയിപോയി നിന്റെ എൻഗേജ്മെന്റ് കാര്യമൊക്കെ അമ്മ പറഞ്ഞു ☺️അവളെവിടെ ഹാ മുറിയിലുണ്ട് മോൾ ചെല്ല് ശെരി ആന്റി ഡീ ഹാ ആരിത് കല്യാണ പെണ്ണോ (ഇതാണ് പാറു എന്നാ പാർവതി കുഞ്ഞുനാൾ തൊട്ടേ ഉള്ള പല്ലവിയുടെ കൂട്ട് ആണ് എന്ത് തരികിടക്കും രണ്ടും ഒറ്റ കെട്ടാൻ പിന്നെ ഇവളെ നമ്മുടെ മഹിക്ക് ഭയങ്കര ഇഷ്ടാണ് പക്ഷെ ചെക്കൻ കലിപ്പൻ ആയോണ്ട് അവൾക് ഇഷ്ട്ടല്ല അവളുടെ സ്വഭാവം വച്ചു വായ തുറന്ന പൊട്ടത്തരം മാത്രേ പറയു പിന്നെ അത്യാവശ്യത്തിന് കുരുത്തക്കേടും അതോണ്ട് തന്നെ ഇടക്കിടക്ക് മാഹിന്റെ കയ്യിൽ നിന്ന് ഓരോന്നു കിട്ടലുണ്ട് അതോണ്ട് തന്നെ കുട്ടിക്ക് അവനെ നല്ല പേടി ആണ് ) എല്ലാ കാര്യങ്ങളും പല്ലവി പാറുനെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു അവളുടെ കളിയാകല് കേട്ടതും പല്ലവി അവളെ തുറിച്ചു നോക്കി

എടി നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യണം എന്ത് സഹായം എന്റെ എൻഗേജ്മെന്റ് മുടക്കണം മുടക്കന്നോ 😳 ഒന്ന് പയ്യെ പറയടി നീയല്ലെടി എന്റെ ആകയുള്ള ഒരു ഏട്ടത്തി അമ്മ ഡീ 😠 സോറി ഇനി പറയില്ല(അവൾ കലിപ്പായാൽ കാര്യം നടക്കൂല്ല എന്ന് ഉള്ളോണ്ട് തന്നെ പല്ലവി പിന്നെ അതിനെ കുറിച്ച് ഒന്നും പറയാൻ പോയില്ല ) ഹ്മ്മ് എന്തിനാ ഇപ്പൊ എൻഗേജ്മെന്റ് ഒക്കെ മുടക്കുന്നെ നിന്റെ സ്വഭാവത്തിന് അവൻ തന്നെയാ നല്ലത് 🤭 എന്നാ നീ പോയ്യി കെട്ടിക്കോടി അയ്യോ നമ്മക്കൊന്നും വേണ്ടേ എന്നിട്ട് നിന്റെ പ്ലാൻ എന്താ പല്ലവി അവളുടെ പ്ലാൻ ഒക്കെ പാറുന് പറഞ്ഞു കൊടുത്തു സംഭവം കൊള്ളാം പിടിച പണി ആവും അതിന് പിടിക്കപ്പെടൊന്നുല്ല നീയെന്നെ ഒന്ന് ഹെല്പ് ചെയ്യ് ഹ്മ്മ് അങ്ങനെ രണ്ടുപേരും കൂടി പണി ഒക്കെ ചെയ്ത് നേരെ വീട്ടിലേക്ക് പോയി വീട്ടിലെത്തിയ പല്ലവിയെ കണ്ട് എല്ലാവരും ഞെട്ടി ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story