ദ്രുവപല്ലവി: ഭാഗം 5

druvapallavi

എഴുത്തുകാരി: ചിലങ്ക

ഓട്ടോ ഇറങ്ങി വരുന്ന പല്ലവിയെ കണ്ടതും അവളുടെ അമ്മ ഓടി വന്നു അയ്യോ മോളെ ഇത് എന്ത് പറ്റിയതാ പറുന്റെ തോളിൽ കയ്യിട്ട് തലയിലും കയ്യിലും ഒക്കെ പ്ലാസ്റ്റർ ഇട്ട് നിൽക്കുന്ന പല്ലവിയെ ഒന്ന് നോക്കി പാറുനോടായി ചോദിച്ചു ഏയ് പേടിക്കാനൊന്നുല ആന്റി ഒരു ചെറിയ ആക്‌സിഡന്റ് ആക്സിഡന്റോ അപ്പൊഴേക്കും അവരുടെ ശബ്‌ദം കേട്ട് അകത്തുള്ളവരൊക്കെ പുറത്തേക്ക് വന്നു എല്ലാവരും പല്ലവിയുടെ കോലം കണ്ട് ഞെട്ടി നിൽക്കായിരുന്നു മോളെ ഇത് എന്താ പറ്റിയെ അവളെ പിടിച്ചു ചെയറിൽ ഇരുത്തികൊണ്ട് മഹി വെപ്രാളത്തോടെ ചോദിച്ചു അത് കേട്ടതും പല്ലവി പാറുനെ നോക്കി പറയ് എന്ന് ആക്ഷൻ കാണിച്ചു അത് കേട്ടതും അവൾ മാക്സിമം നിഷ്കു ആയി സംസാരിക്കാൻ തുടങ്ങി ഞങ്ങൾ വരുന്ന വഴി ഒരു കാർ ഇടിച്ചതാ എന്നിട്ട് നിനക്കൊന്നും പറ്റിലെ (ഓഹ് ഈ കാലൻ ഇപ്പൊ അതൊക്കെ എന്തിനാ ചോതിക്കുന്നെ എനിക്ക് ഒന്നും പറ്റാത്തതിന്റെ വിഷമാവും ) ഏയ് ആ.. അത് പി.. പിന്നെ ഹാ അവൾ റോഡ് ക്രോസ്സ് ചെയ്‌യായിരുന്നു ഞാൻ റോഡിന്റെ അപ്പുറത്തെ സൈഡ് ആയിരുന്നു അങ്ങനെ പറ്റിയതാ ഇങ്ങനൊക്കെയോ പാറു പറഞ്ഞൊപ്പിച്ചു ഹ്മ്മ്മ് എന്നിട്ട് ഡോക്ടർ എന്താ പറഞ്ഞെ ഹാ ഡോക്ടർ... ഡോക്ടർ 1മാസം റസ്റ്റ്‌ വേണമെന്ന് പറഞ്ഞു

1മാസോ ഹാ ഒരുമാസം ബെഡിൽ നിന്ന് എണീക്കരുതെന്ന പറഞ്ഞെ അത് കേട്ട് മഹി പല്ലവിയെ നോക്കിയതും അവൾ നിഷ്കു ആയി തലയാട്ടി നിങ്ങളിങ്ങനെ സംസാരിക്കാതെ മോളെ മുറിയിലേക്ക് കൊണ്ടു പോ അവളുടെ അച്ഛൻ അത് പറഞ്ഞപ്പോഴാണ് എല്ലാവരും അത് ഓർത്തത് മഹി അവളെ എടുത്കൊണ്ട് മുറിയിലേക്ക് പോയി പിന്നെ ഓരോരുത്തരും വന്നു ഓരോന്നു പറഞ്ഞു പോയി അപ്പോഴും നിയയും നവീനും അവിടെ തന്നെ നില്കുന്നുണ്ടായിരുന്നു നിങ്ങളെന്താ പോവാതെ അല്ല ഞങ്ങൾക്കൊരു സംശയം എന്ത് സംശയം നിന്റെ ഈ മുറിവൊക്കെ കള്ളം ആണോ എന്ന് അത് കേട്ടതും പല്ലവി ഞെട്ടി പാറുനെ നോക്കി എനിക്കപഴേ തോന്നി നിന്റെ ഓവർ ആക്ടിങ് കാരണം ഇത് പൊളിയും എന്ന് (പാറു ആത്മ ) പിന്നെ എനിക്ക് പ്രാന്തല്ലേ വെറുതെ ഇതൊക്കെ കെട്ടി നടക്കാൻ രണ്ടുപേരും പല്ലവിയെ സൂക്ഷിച്ചു നോക്കികൊണ്ട് പുറത്തേക്ക് പോയി. അത് കണ്ടതും പാറു ഓടിപ്പോയി വാതിലടച്ചു ഹാവു എടി അവർക്ക് നിന്നെ സംശയമുണ്ടെന്ന തോന്ന്നെ തോന്നലാല്ലടി അതങ്ങൾക്ക് നല്ല സംശയം ഉണ്ട് ഹ്മ്മ് എന്റെ അഭിനയം എങ്ങനുണ്ടായിരുന്നു

എന്റത്ര വരില്ലെങ്കിലും കൊഴപ്പല്ല വോ ആയിക്കോട്ടെ ഹ്മ്മ് എടി എനിക്ക് ഇതൊക്കെ ഇട്ടിട്ട് ഒരുമാതിരി അസ്വസ്ഥത നിന്റെ ഐഡിയ തന്നെ അല്ലെ അനുഭവിച്ചോ പിന്നെ അവർ കുറെ സംസാരിച്ചു കുറച്ചു കഴിഞ്ഞപ്പോ പാറു പോവാണെന്നും പറഞ്ഞു താഴേക്ക് ചെന്നു അവിടെ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നിന്നതും മഹി അവളെ വിളിച്ചു നീയെങ്ങോട്ടാ വീട്ടിലേക്ക് പാറു നിലത്തേക്ക് നോക്കി പറഞ്ഞു എന്നാ വാ ഞാൻ കൊണ്ടാക്കി തരാം അയ്യോ അത് വേണ്ട അതെന്താ വേണ്ടാതെ ഞാൻ തനിയെ പോയ്കോളാം വേണ്ടാന്നു പറഞ്ഞില്ലേ മര്യാത്തക്ക് വരാൻ നോക്ക് അതും പറഞ്ഞു മഹി കാറിന്റെ കിയും കൊണ്ടു പുറത്തിറങ്ങി അവൻ പുറകിൽ പിറുപിറുത്കൊണ്ട് പാറുവും ചെന്നു ഹ്മ്മ് കേറ് അവൾ ബാക്ക് ഡോർ തുറക്കാൻ നിന്നതും മഹി അവളെ കൂർപ്പിച്ചു നോക്കി ഞാൻ നിന്റെ ഡ്രൈവർ ഒന്നുമല്ല മര്യാത്തക്ക് ഫ്രണ്ടിൽ കയറടി 😠 അപ്പൊ തന്നെ പാറു ഫ്രണ്ടിൽ കേറി ഇരുന്നു കുറച്ചു ദൂരം എത്തിയതും മഹി പാറുനെ ഒന്ന് നോക്കി അവൾ പുറത്തെ കാഴ്ചയും നോക്കി ഇരിക്കാൻ ഡീ...

അവന്റെ വിളി കേട്ടതും അവൾ എന്തെന്ന അർത്ഥത്തിൽ പുരികം പൊക്കി ഇന്ന് ശെരിക്കും എന്താ നടന്നെ എന്ത് 😳 പല്ലവിക്ക് എന്താ പറ്റിയെ ആ.. അത് ഞാൻ പറഞ്ഞില്ലേ ആക്‌സിഡന്റ് മര്യാദക്ക് സത്യം പറഞ്ഞാൽ നിനക്ക് കൊള്ളാം ഇല്ലേൽ എന്റെ കയ്യിന്റെ ചൂട് ഇനിയും നീ അറിയും അത് കേട്ടതും അവൾ ഉമിനീറിറക്കി കൊണ്ടു അവനെ നോക്കി ഹ്മ്മ് വേഗം പറയാൻ നോക്ക് അത് പിന്നെ അത് ഇണ്ടല്ലോ പിന്നെ.... നിന്നോട് അത് പിന്നെ പറഞ്ഞു കളിക്കാനല്ല പറഞ്ഞെ മര്യാദക്ക് ചോദിച്ചതിന് ഉത്തരം പറയടി 😠 അവന്റെ അലർച്ച കേട്ടതും പാറു ഒറ്റ ശ്വാസത്തിന് എല്ലാം പറഞ്ഞു ഒളിക്കണ്ണിട്ട് അവനെ നോക്കി എന്നോട് പറഞ്ഞത് നീ അവളോട് പറയണ്ട ട്ടോ ഹ്മ്മ് പിന്നെ അവൻ പാറുനെ വീട്ടിലാക്കി കൊടുത്ത് തിരിച്ചു വീട്ടിലേക്ക് വിട്ടു ദ്രുവ് ഓഫീസിൽ ഇരിക്കുമ്പോഴാണ് പല്ലവിന്റെ അച്ഛന്റെ കാൾ വന്നത് ഹലോ അങ്കിൾ ഹാ മോനെ ഞാനൊരു കാര്യം പറയാൻ വിളിച്ചതാ എന്താ അങ്കിൾ അത് പല്ലവിക്ക് ഒരു ആക്‌സിഡന്റ് പറ്റി എപ്പോ 😳 ഇന്ന് രാവിലെ മോൻ ടെൻഷനടിക്കൊന്നും വേണ്ട ഇപ്പോ വീട്ടിലുണ്ട്

ഹാ ശെരി ഞാൻ ഇപ്പൊ തന്നെ വരാം അതിനൊരു മറുപടി കിട്ടും മുന്നേ ദ്രുവ് കാൾ കട്ട്‌ ആക്കി കാറും എടുത്ത് പല്ലവിയുടെ വീട്ലക്ഷ്യമാക്കി കുതിച്ചു ഒരു അഞ്ചു മിനുട്ട് ആയപ്പോഴെക്കും ദ്രുവ് അവിടെ എത്തിയിരുന്നു മോൻ ഇത്ര പെട്ടന്ന് വന്നോ ഹാ പല്ലവി മുകളിൽ മുറിയിലുണ്ട് അവൻ ഒന്ന് മൂളിക്കൊണ്ട് അങ്ങോട്ട് വേഗം ചെന്നു മുറിക്കകത്തേക്ക് കയറാൻ നിന്നപ്പോഴാണ് അവിടെ നടക്കുന്ന കാഴ്ച ദ്രുവ് കാണുന്നത് പല്ലവി ഒരു കയ്യിൽ ആപ്പിലും മാറുകയ്യിൽ ഫോണും പിടിച്ചു അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ ഓഹോ അപ്പൊ ഇത് നിന്റെ പ്ലാൻ ആണല്ലേ ശെരിയാക്കി തരാം അവൻ മിണ്ടാതെ ആ വാതിലിൽ ചാരി നിന്നു പല്ലവി ആപ്പിലും കടിച്ചു തിരിഞ്ഞതും കാണുന്നത് മാറിൽ കൈ പിണച്ചു കേട്ടി തന്നെ തന്നെ നോക്കുന്ന ദ്രുവിനെ ആണ് അവനെ കണ്ടതും അവളുടെ കയ്യിലെ ആപ്പിൾ താഴെ വീണു ദ്രുവ് അവളെ നോക്കി കൊണ്ടു തന്നെ മുറിയിൽ കയറി വാതിലടച്ചു അത് കണ്ടതും പല്ലവി അവനെ നിസ്സഹായവസ്ഥയിൽ നോക്കി അവൻ അതൊന്നും കാര്യമാകാതെ അവൾക്കു നേരെ നടക്കാൻ തുടങ്ങി

പല്ലവി പുറകോട്ടും അവസാനം അവൾ ചുമരിൽ തട്ടി നിന്നതും ദ്രുവ് അവളുടെ രണ്ടു സൈഡിലും കൈ കുത്തി നിന്നു നിന്നോട് ഞാൻ പറഞ്ഞതല്ലേ ഈ കല്യാണം മുടക്കാൻ നോക്കണ്ട എന്ന് ..... പറഞ്ഞോ അവൻ ഭിത്തിയിൽ അമർത്തി അടിച്ചു കൊണ്ടു അലറിയതും അവൾ പേടിച്ചോണ്ട് മൂളി പിന്നെന്തിനായിരുന്നു ഈ നാടകം .... നിന്നോടാ ചോദിച്ചേ അത് പിന്നെ... ഇനി മേലാൽ ഇമ്മാതിരി പണി കാണിച്ചാൽ എന്റെ മറ്റൊരു മുഗം കാണേണ്ടി വരും നീ മനസിലായോ ഹ്മ്മ് എന്തായാലും നീ ഇത്ര കഷ്ടപ്പെട്ട് അഭിനയിച്ചതല്ലേ അതിന് ഒരു സമ്മാനം വേണ്ടേ ഒരു കള്ളചിരിയോടെ അവൻ പറഞ്ഞതും പല്ലവി പേടിച്ചോണ്ട് വേണ്ടെന്നാര്ത്തത്തിൽ തലയാട്ടി ദ്രുവ് അതൊന്നും കേൾക്കാതെ അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു പല്ലവി പേടിച്ചോണ്ട് കണ്ണടച്ച് നിന്നു ദ്രുവ് അവളുടെ കവിളിൽ അവന്റെ പല്ലുകൾ ആഴത്തിലാഴ്ത്തി പല്ലവി ഞെട്ടി കൊണ്ടു അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും ദ്രുവ് ഒരടിപോലും അനങ്ങിയില്ല പല്ലവിക്ക് വേദന കാരണം കണ്ണൊക്കെ നിറഞ്ഞു ഒഴുകാൻ തുടങ്ങി

പതിയെ ദ്രുവ് അവളെ വിട്ടു ഇതെങ്കിലും നിനക്ക് തന്നില്ലെങ്കിൽ എനിക്ക് ഉറക്കം വരൂല കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്നെ നോക്കുന്ന പല്ലവിയെ നോക്കി അവൻ പറഞ്ഞു അത് കേട്ടതും അവൾ അവനെ കൂർപ്പിച്ചു നോക്കാൻ തുടങ്ങി ഇങ്ങനെ നോക്കല്ലേ പല്ലി എന്റെ കണ്ട്രോൾ പോവും പിന്നെ നിനക്ക് പത്തു മാസം കഴിഞ്ഞാലേ റസ്റ്റ്‌ എടുക്കാൻ പറ്റുള്ളൂ അത് കേട്ടതും അവൾ അവനെ പുറകോട്ട് തള്ളി വൃത്തികെട്ടവൻ എന്താ നീ വിളിച്ചേ 😠 എന്റശ്വര ഇതെന്താ ഓന്തിന്റെ ജന്മണോ എപ്പഴാ സ്വഭാവം മാറാൻ പോണേ എന്ന് പറയാൻ പറ്റൂല നിന്നോടാ ചോദിച്ചേ 😡 ഓ.... ഒന്നുല്ല ഹ്മ്മ് എന്നാൽ നിനക്ക് കൊള്ളാം പിന്നേ ഈ നാടകം പെട്ടന്ന് തീർത്ത് എന്റെ പൊന്ന് മോൾ എൻഗേജ്മെന്റിന് റെഡി ആയിക്കോ 😒 അപ്പൊ ശെരി ചേട്ടൻ പോട്ടെ അവളുടെ കവിളിൽ തട്ടി അത്രയും പറഞ്ഞു ദ്രുവ് ഇറങ്ങി പോയി. വൃത്തികെട്ടവൻ 😏നോക്കിക്കോടോ എന്തൊക്കെ സംഭവിച്ചാലും ഈ നിശ്ചയം നടക്കുല 😤 ഇനിയിപ്പോ ഇതൊന്ടെന്ത് പ്രയോജനം എന്നും പറഞ്ഞു അവൾ കയ്യിലെയും തലയിലെയും കേട്ട് ഒക്കെ വലിച്ചെറിഞ്ഞു ഭക്ഷണം കൊണ്ടു വന്ന അവളുടെ അമ്മ അവളെ കണ്ട് ഞെട്ടി നിൽക്കാൻ ഡീ നിന്റെ മുറിവൊക്കെ എവിടെ പോയി 🧐 അത് കേട്ടതും അവൾ നിന്ന് പരുങ്ങി കളിക്കാൻ തുടങ്ങി

നിന്നോടാ ചോദിച്ചേ 🤨 അത് പിന്നെ ഉണ്ടല്ലോ അമ്മ.... ഞാൻ നിങ്ങളെയൊക്കെ പറ്റിക്കാൻ ചെയ്തതാ 😔 ട്ടെ 💥 അത് കേൾക്കണ്ട താമസം അവർ പല്ലവിയുടെ കരണത് അടിച്ചു അവളുടെ ഒരു തമാശ ഇത് കുട്ടിക്കളി ആണെന്നാണോ നിന്റെ വിചാരം ഞങ്ങളൊക്കെ എത്ര തീ തിന്നു എന്ന് നിനക്കറിയോ 😔 അത് പോട്ടെ ആ പയ്യൻ ഇത് കേട്ടപ്പോ ഓടി വന്നതാ എന്നിട്ട് അവളുടെ ഒരു തമാശ ഇനി മേലാൽ ഇമ്മാതിരി പണി വല്ലതും ചെയ്‌താൽ അവൾ പേടിച്ചോണ്ട് ഇനി ചെയ്യില്ല എന്ന ബാവത്തിൽ തലയാട്ടി അവർ അവളെ ഒന്ന് തുറിച്ചു നോക്കി താഴേക്ക് പോയി എന്റെ ദൈവമേ എനിക്ക് മാത്രം എന്താ ഇങ്ങനെ എന്ത് ചെയ്താലും പൊട്ടാണല്ലോ എല്ലാം ആ കടുവ കാരണ തെണ്ടി ഉഫ് ഭയങ്കര വേദന ആ കടുവ കടിച്ച കവിളിൽ തന്നെയാണ് അമ്മ തല്ലിയത് അവൾ കണ്ണാടി പോയി നോക്കിയതും ആ കവിൾ നല്ല ചുവന്നു തുടുത് നിൽക്കിൻഡ് പോരാത്തതിന് ആ തെണ്ടിന്റെ പല്ലിന്റെ അടയാളവും എന്ത് ഭംഗിയുള്ള മുഖമായിരുന്നു അതിന്റെ കോലം കണ്ടില്ലേ 😒 അതികം വൈകാതെ ഓരോരുത്തരായി മുറിയിലേക്ക് വന്നു തുടങ്ങി

എല്ലാരും വന്നു കൊറേ ചീത്ത വിളിച്ചു ഇറങ്ങി പോയി അവസാനം ഏട്ടനാണ് കേറി വന്നേ എന്താ ചേട്ടൻ ചീത്ത വിളിക്കണ്ടേ അവളെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന മഹിയെ നോക്കി ചോദിച്ചു വേണ്ട നിനക്കുള്ളത് ദ്രുവ് തന്നില്ലേ ഇനി എന്റെ വക വേണ്ട പിന്നെ സത്യങ്ങളൊക്കെ എന്നോട് നിന്റെ പാറു പറഞ്ഞു തന്നു ദുഷ്ടി അവൾക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ത് ആലോചിച്ചോണ്ടിരിക്ക അടുത്ത പ്ലാൻ ആലോചിക്കാനോ 😔 നീ എന്തൊക്കെ ചെയ്താലും കാര്യല്ല എല്ലാം അവസാനം ഇത് പോലെ പൊളിയും 😔 നീ വാ എണീറ്റു പോയി ഡ്രസ്സ്‌ മാറി വാ എങ്ങോട്ടാ 😕 നമ്മക്ക് ഒന്ന് കറങ്ങീട്ടു വരാം അപ്പൊ നിന്റെ ഈ മൂഡ് ഒക്കെ ശെരിയാവും ഞാനൊന്നുല 😒 മര്യാത്തക്ക് പോയി ഡ്രസ്സ്‌ മാറ്റി വാടി നിന്റെ ഈ പട്ടി ഷോ ഒന്നും എന്റടുത്തു വേണ്ട 😁 നിന്ന് കിണിക്കാതെ വേഗം വരാൻ നോക്ക് ഞാൻ താഴെയുണ്ടാവും

ഇത് ചേട്ടൻ എപ്പോഴും ചെയ്യാറുള്ളതാ അമ്മയൊക്കെ വഴക്ക് പറഞ്ഞ അല്ലെങ്കിൽ ഞാൻ സങ്കടപ്പെട്ടിരിക്കുമ്പോ ചേട്ടൻ എവിടെക്കെങ്കിലും കൊണ്ടു പോവും പിന്നെ അധികം ആലോചിച് നില്കാതെ അവൾ ഡ്രസ്സ്‌ മാറി താഴേക്ക് ചെന്നു മഹി അവളുടെ കോലം കണ്ട് ചിരിക്കാൻ തുടങ്ങി എന്താ ഇങ്ങനെ ചിരിക്കൂന്നേ 😬 നിന്റെ കോലം കണ്ട് ചിരിച്ചത സാധാരണ ചുരിദാറിൻ പോലും ഷാൾ ഇടാത്ത നീ ഇങ്ങനെ മുഗം മറച്ചു നിക്കുന്നു പോടാ 😤 എല്ലാം എന്റെ അളിയന്റെ കഴിവാ ഒരു അളിയൻ ഹും 😏 ഹ്മ്മ് നീ വാ പോവാം ഹാ അങ്ങനെ അവർ കൊറേ ചുറ്റി രാത്രിയായപോഴേക്കും വീട്ടിലെത്തി അവൾ നല്ല ഉറക്കം വരുന്നോണ്ട് ഡ്രസ്സ്‌ പോലും മാറ്റാതെ കിടന്നുറങ്ങി അങ്ങനെ പെട്ടന്ന് തന്നെ ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story