ധ്രുവികം: ഭാഗം 13

druvikam

A story by സുധീ മുട്ടം

ദേവമംഗലത്തെ രാജേശ്വരിയമ്മ..ദേവദത്തിന്റെ അമ്മ...അവർക്ക് പിന്നാലെ ത്രയമ്പകയും... പകച്ചു നിന്നിരുന്ന എന്നെ നോക്കി രാജേശ്വരിയമ്മ ഒന്നു പുഞ്ചിരിച്ചു.... ആ പുഞ്ചിരിക്ക് നൂറായിരം അർത്ഥങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലായി.... ഞാനൊന്നും മിണ്ടാതെ അവരെയൊന്ന് ശ്രദ്ധിച്ചു.കാതിലും കഴുത്തിലും സ്വർണ്ണത്തിന്റെ അലങ്കാരങ്ങൾ. മിന്നിത്തിളങ്ങുന്ന പട്ടുപുടുവ.വില കൂടിയ പെർഫ്യൂമിന്റെ സ്മെൽ അവർ എനിക്ക് അരികിലേക്കായി എത്തിയപ്പോൾ അനുഭവപ്പെട്ടു. കാണാനൊക്കെ ഇപ്പോഴും സുന്ദരിയാണ്.എന്നാലും അലങ്കാരത്തിനും പൊങ്ങച്ചത്തിനും യാതൊരു കുറവുമില്ല.

"മോളാണല്ലേ ധ്രുവിക" എനിക്ക് അരികിലെത്തിയ അവർ വാത്സല്യത്തോടെ തഴുകിയത് എനിക്ക് അത്ഭുതമായി.ഞാനവരുടെ മിഴികളിലേക്ക് സൂക്ഷിച്ചു നോക്കി.യാതൊരു ഭാവപ്പതർച്ചയും ഇല്ലായിരുന്നു. "അതേ.." എന്ന് ഞാൻ തല കുലുക്കി.എന്റെ കണ്ണുകൾ ത്രയമ്പകയിൽ തറഞ്ഞു.എന്നോടുളള വെറുപ്പ് അവളുടെ മുഖത്ത് തെളിഞ്ഞു. "എന്റെ മോൻ ചെയ്തത് തെറ്റ് തന്നാ..ന്യായീകരിക്കുന്നില്ല..എന്നാലും പെറ്റ വയറല്ലേ മോളേ.സങ്കടം വരാതിരിക്കുമോ?.പെറ്റ വയറല്ലേ"

ദേവമംഗലത്തെ രാജേശ്വരി അമ്മയുടെ വാക്കുകൾ എന്റെ കാതിലേക്ക് ഒഴുകിയെത്തി..ഒരമ്മയുടെ വേദനയാ വാക്കുകളിൽ നിഴലിച്ചിരുന്നു. എന്നിട്ടും എനിക്ക് വിശ്വാസം വന്നില്ല. ഞങ്ങൾക്ക് അറിയാവുന്ന രാജേശ്വരിയമ്മ പൊങ്ങച്ചക്കാരിയും അഹങ്കാരിയുമാണ്.ഭർത്താവിനെ അടിച്ചമർത്തി പെൺ ഭരണം നടത്തുന്നവർ.അങ്ങനെയുള്ള സ്ത്രീയെ എങ്ങനെ വിശ്വസിക്കാൻ കഴിയും. "എന്റെ മകൻ ചെയ്തതിനുളള തെറ്റിനു ഞാൻ മാപ്പ് ചോദിക്കുന്നു.പകരം കേസ് ഒത്തു തീർപ്പാക്കണം.

നിങ്ങൾ ചോദിക്കുന്നത് എന്തും തരാം. നിങ്ങളുടെ അമ്മയുടെ ട്രീറ്റ്മെന്റ് ചെലവ് മുഴുവനും ഏറ്റെടുത്തോളാം" അപ്പോൾ അതാണ് മനസ്സിലിരുപ്പ്..മകനെ പുറത്തിറക്കണം.. ഞാനൊന്നും മിണ്ടിയില്ല..ഇതിലൊന്നും എനിക്ക് പറയാനില്ല. "മോളെന്താ ഒന്നും പറയാത്തത്?" അവരുടെ സ്വരമിടറി. "ചേച്ചിക്ക് ഒന്നും പറയാനില്ല രാജേശ്വരിയമ്മേ" വീട്ടിൽ നിന്നും വൈഭമി ഇറങ്ങി ഞങ്ങൾക്ക് അടുത്തേക്ക് വന്നു. "ഞാൻ പറഞ്ഞില്ലേ രാജേശ്വരിയമ്മേ..ചേച്ചിക്ക് പറയാനുള്ളത്" ശാന്തമായിരുന്നു വൈഭിയുടെ സ്വരം..കൊടുങ്കാറ്റിനു മുമ്പേയുളള ശാന്തത അവളുടെ മിഴികളിൽ തെളിഞ്ഞിരുന്നു. "അമ്മയായി കരുതണം..

ഞാൻ കാല് പിടിക്കാം മോളുടെ" എന്നു പറഞ്ഞവർ എന്റെ കാലിലേക്ക് വീണു..ഞാൻ വല്ലാതായി പുറകിലേക്ക് .വൈഭിയും വിളറിപ്പോയി. ത്രയമ്പകയുടെ മുഖത്ത് കോപമിരച്ചു കയറി.. അവൾ വേഗം അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു. "എഴുന്നേൽക്കമ്മേ ഇവരുടെ കാല് പിടിക്കാൻ വരല്ലേയെന്ന് പലതവണ ഞാൻ പറഞ്ഞതല്ലേ.കേട്ടില്ലല്ലോ അമ്മ" ത്രയമ്പക നിന്നു ചീറി..രാജേശ്വരിയമ്മ അവളുടെ കൈ തട്ടിമാറ്റി അലറി. "മാറി നിൽക്കെടീ. നീ ഒരുത്തിയാ എല്ലാത്തിനും കാരണം.എന്റെ മോൻ ജയിലിൽ വരെയായി" ഞാനും വൈഭിയും കണ്ണുമിഴിച്ചു പരസ്പരം നോക്കി.എന്താണ് കാരണമെന്ന് മനസ്സിലായില്ല

. "നിങ്ങളുടെ മകന്റെ കയ്യിലിരുപ്പ് കാരണം ജയിലിൽ ആയതിനു എന്റെ കുഴപ്പമാണോ?മക്കളെ വളർത്തുന്നത് നേർക്കും നിലക്കും വേണം" ത്രയയും വിട്ടു കൊടുത്തില്ല..അപമാന ഭാരത്തിൽ അവരുടെ തല കുനിഞ്ഞു.തളർന്നു നിൽക്കുന്ന അവരുടെ ദയനീയത എന്നിൽ വല്ലായ്മ ഉണ്ടാക്കി. "വിശ്വസിക്കരുത്..ധ്രുവിക ഇവരെ..പകമുറ്റിയ വിഷസർപ്പമാണിവർ" ത്രയമ്പക പറയുന്നത് കേട്ടു ഞങ്ങൾ അമ്പരന്നു പോയി...ആരെയും വിശ്വസിക്കാൻ കഴിയില്ല.

കുറച്ചു മുമ്പുവരെ ത്രയയിൽ കോപമായിരുന്നു..ഇപ്പോൾ അതില്ല. ഞങ്ങൾ തരിച്ചു നിന്നു.... രണ്ടു പേരും തമ്മിൽ ഒത്തു തീർപ്പിനു വന്നതാണ്.ഇപ്പോൾ തമ്മിൽ തല്ലായി.അതോ ആക്റ്റിങ്ങ് ആണോ.ഒന്നും മനസ്സിലായില്ല. "മോളേ അമ്മയായി കരുതി ഞാൻ പറഞ്ഞത് ആലോചിക്കണം..എന്നിട്ടൊരു തീരുമാനം എടുക്കണം" കണ്ണുനീരോടെ എന്റെ കയ്യിൽ പിടിച്ചു അവർ പിന്നെയും പുലുമ്പിക്കൊണ്ട് ഇരുന്നു..ഇതിനിടയിൽ ത്രയമ്പക ചവുട്ടി കുലുക്കി നടന്നകന്നു.

രാജേശ്വരിയമ്മ പോകാൻ കൂട്ടാക്കിയില്ല..ഒരുറപ്പ് കിട്ടാതെ മടങ്ങില്ലെന്ന ഭാവമാണ്. ",എനിക്കൊന്ന് ആലോചിക്കണം" അവരെ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കണമെന്ന് കരുതി ഞാൻ പറഞ്ഞു. വൈഭമിയുടെ തുറിച്ചുളള നോട്ടം കാര്യമാക്കിയില്ല.പെട്ടെന്ന് രാജേശ്വരിയമ്മയുടെ മുഖം തെളിഞ്ഞു. "മക്കളേ അമ്മ ഇതിനു പ്രത്യുപകാരം ചെയ്യും" "ഓ..ആയിക്കോട്ടെ." വൈഭി പുച്ഛം കലർത്തി പറഞ്ഞു. ഞാൻ ശ്വാസനോടെ അവളെ നോക്കി. രാജേശ്വരിയമ്മ യാത്ര പറഞ്ഞു ഇറങ്ങിയത് ആശ്വാസത്തോടെ നോക്കി നിന്നു. "വൈഭി..അവർ ആരുമായിക്കോട്ടെ പുച്ഛിക്കരുത്" "ചേച്ചി എത്ര കിട്ടിയാലും പഠിക്കില്ല..അവരുടെ അഭിനയമാണ് എല്ലാം" അനിയത്തിയുടെ കലി അടങ്ങിയിരുന്നില്ല.

"ചേച്ചി എന്ത് അർത്ഥത്തിലാണ് ആലോക്കിട്ടെന്ന് പറഞ്ഞത്" "ഡീ മോളെ അവരെ എങ്ങനെ എങ്കിലും പോകട്ടെന്ന് കരുതി" "ഹ്മ്മ്ം...എന്തായാലും ഒത്തു തീർപ്പിനൊന്നും നിൽക്കണ്ടാ" കട്ടായം പോലെ വൈമി പറഞ്ഞു. "ഇല്ലെടീ നീ വാ..എനിക്ക് വിശക്കുന്നു" അനിയത്തിയെ ചേർത്തു പിടിച്ചു അകത്തേക്ക് കയറി. അനിയത്തി നൽകിയ ചായ കുടിച്ച ശേഷം അമ്മക്ക് അരികിലെത്തി. കുറച്ചു സമയം അമ്മയുടെ അടുത്ത് ഇരുന്നു കോളേജ് വിശേഷങ്ങൾ പറഞ്ഞു. അപ്പുവേച്ചി അവരുടെ വീട്ടിൽ പോയിട്ട് സന്ധ്യയോടെ എത്തി...അതോടെ മറ്റ് വിഷയങ്ങളായി സംസാരം മുഴുവനും.. 💙💙💙💙💙💙💙💙💙💙💙💙💙💙💙

അടുത്ത ദിവസം രാവിലെ കോളേജിലേക്ക് പോയി..അന്നും വൈമി വന്നില്ലായിരുന്നു..എനിക്ക് സങ്കടം വന്നു. ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല.പ്രിയപ്പെട്ടവരെ ആരെയോ നഷ്ടമായ ഫീൽ..ത്രയമ്പകയും വന്നട്ടില്ല. കുറച്ചു ദിവസങ്ങൾ വിരസമായി കടന്നു പോയി... വൈമിയെ കുറിച്ച് ഒരു വിവരവും ഇല്ല.ദേവർഷിനേയും കണ്ടിട്ടു നാളേറെയായി.വാടിയ മുഖത്തോടെ അന്നും വീട്ടിലെത്തിയത്. "എന്തു പറ്റി ചേച്ചി..കുറെ ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു .ഏട്ടനെ കണ്ടില്ലേ" "അതൊന്നും അല്ലെടീ വൈമി ക്ലാസിൽ വരുന്നില്ല.." പെണ്ണുകാണാനായി ഒരാൾ വന്നെന്നു ദേവർഷ് പറഞ്ഞത് ഞാൻ അവളോട് പറഞ്ഞില്ല..

അതിനവൾ നൂറ് അർത്ഥങ്ങൾ കണ്ടെത്തും.. "വിഷമിക്കാതെ ചേച്ചി...വരുന്ന ഞായറാഴ്ച നമുക്ക് ഒരുമിച്ച് സ്റ്റേഷനിലേക്ക് പോയി തിരക്കാം" വൈഭി എന്നെ ആശ്വസിപ്പിച്ചു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 ഞായറാഴ്ച ഒഴിവ് ദിവസമാണ്... വൈഭിയും ഞാനും കൂടി പോലീസ് സ്റ്റേഷനിലേക്ക് പോയി... "സാറ് അകത്തുണ്ടോ" വൈഭി പോലീസുകാരിൽ ഒരാളോട് തിരക്കി... "ഉണ്ടല്ലോ" അനുവാദം ലഭിച്ചതോടെ ഞങ്ങൾ ക്യാബിനിലേക്ക് കയറി...അവിടെ ദേവർഷിനു പകരം മറ്റൊരാളെ കണ്ടു ഞെട്ടിപ്പോയി.. "ആരാ എന്തുവേണം" എന്റെ കണ്ണുകൾ ഇൻസ്പെക്ടറുടെ നെയിം സ്ല്പിൽ ആയിരുന്നു.... "സർക്കിൾ ഇൻസ്പെക്ടർ വൈദേവ്...."............................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story