ധ്രുവികം: ഭാഗം 15

druvikam

എഴുത്തുകാരി: അമ്മു അമ്മൂസ്

"അല്ല സാറേ ചേച്ചി പാവമാ.ഞാനാ എടുത്തത്.എന്നെ അറസ്റ്റ് ചെയ്യണം" വൈഭമി എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു. "ശരി നിങ്ങളിൽ ആരായാലും പ്രശ്നം ഇല്ല. ഇതിപ്പോൾ രണ്ടു പേരും ആയാലും സന്തോഷം" വൈദേവിന്റെ മിഴികളെരിഞ്ഞു.അയാൾ പക പോക്കുകയാണെന്ന് മനസ്സിലായി. "സാറേ എന്റെ കുട്ടികൾ പാവങ്ങളാ.അവരെ കൊണ്ടു പോകരുതേ" അപ്പുവേച്ചി അലമുറയിട്ടു കരഞ്ഞു.എന്റെ കണ്ണുകൾ നീറിപ്പുകഞ്ഞു. "സാരമില്ല അപ്പുവേച്ചി ഇവരുടെ സന്തോഷം നടക്കട്ടെ.ആരുമില്ലാത്തവർക്ക് ഈശ്വരനുണ്ട്" ഞാൻ കണ്ണുകളൊപ്പി അപ്പുവേച്ചിയെ സമാധാനിപ്പിച്ചു. വൈഭവിക്ക് യാതൊരു കുലുക്കവും ഇല്ലായിരുന്നു.. ഇതൊക്കെ പ്രതീക്ഷിച്ചതു പോലെയാണ് അവളുടെ ഭാവം.

"നിങ്ങളൊരു സ്ത്രീയാണോ?" രാജേശ്വരിയമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു ഞാൻ ചോദിച്ചു. "നിന്നോടൊക്കെ അനുനയത്തിനു വന്നതല്ലേ..എന്നിട്ടെന്തായി വല്ല നീക്കു പോക്കുണ്ടായോ? അനുഭവിക്ക് രണ്ടും കൂടി" അവർ പുച്ഛിച്ചു ചിരിച്ചത് ഉള്ളിലൊരു വേദനയായി നിറഞ്ഞു. "ഇവരുടെയൊന്നും കാല് പിടിക്കരുത് ചേച്ചി.നമ്മൾ തെറ്റൊന്നും ചെയ്തട്ടില്ല‌.പിന്നെ എന്തിനാ പേടിക്കുന്നത്" വൈഭിക്ക് തെല്ലും കൂസൽ ഉണ്ടായിരുന്നില്ല. "അറസ്റ്റ് ചെയ്യണം സാറേ..എല്ലാവർക്കും സന്തോഷമാകട്ടെ" ഇൻസ്പെക്ടർക്ക് മുന്നിലേക്ക് വൈഭി നീങ്ങി നിന്നു. അയാളുടെ മിഴികളിൽ അഗ്നി എരിഞ്ഞു. "നിനക്കൊരു എല്ല് കൂടുതൽ ഉണ്ട്..അത് ഒടിച്ചു തരാമെടീ"

പിരിച്ചു വെച്ച മീശയിൽ തടവി അയാൾ ചിരിച്ചു. "ശരി സാറെ എങ്കിൽ അങ്ങനെ ആകട്ടെ" വൈഭിയുടെ തന്റേടം ഇൻസ്പെക്ടറെയൊന്നു അമ്പരപ്പിക്കാതിരുന്നില്ല. "ഇവരെ ജീപ്പിൽ കയറ്റ്" വൈദേവ് ഓർഡർ ഇട്ടതോടെ വനിതാ പോലീസുകാർ ഞങ്ങളോട് മുന്നോട്ട് നടക്കാൻ ആവശ്യപ്പെട്ടു. "ഞങ്ങൾ പോയി വരാം അപ്പുവേച്ചി" പറയുമ്പോൾ വൈഭമിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി സ്വരമൊന്ന് ഇടറി പോയിരുന്നു.അതു കണ്ടു എനിക്കും കരച്ചിൽ വന്നു.ആരും ഇല്ലാത്തവരായതിനാലല്ലേ ഇങ്ങനെ എല്ലാവരും പെരുമാറുന്നത്.ഓർത്തപ്പോൾ നെഞ്ചിലൊരു നോവുണർന്നു. അയൽപ്പക്കത്ത് തലകൾ ഉയർന്നു.. പരിഹസിക്കുകയാകും എല്ലാവരും. തല കുമ്പിട്ട് ഞങ്ങൾ നടന്നു.

ജീപ്പിനു അരികിലെത്തി ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.അപ്പുവേച്ചി കണ്ണുനീരോടെ നിൽക്കുന്നത് കണ്ടു.അമ്മ അറിഞ്ഞാൽ തകർന്നു പോകും അതാണൊരു പേടി. ജീപ്പിനു അരികിലെത്തിയതും ഞങ്ങൾ അതിലേക്ക് കയറാനൊരുങ്ങി.വൈദേവ് പെട്ടെന്ന് തടഞ്ഞു. "നിങ്ങൾക്ക് പോകാനുളള വണ്ടി വരുന്നതേയുള്ളൂ" ഒന്നും മനസ്സിലാകാതെ ഞാനും വൈഭിയും പരസ്പരം നോക്കി.അവളിലും അമ്പരപ്പായിരുന്നു. "കുറ്റവാളികൾക്ക് എന്തിനാണ് വൈദേവ് വേറെ വണ്ടി.വിലങ്ങിട്ട് ജീപ്പിൽ തന്നെ കൊണ്ടു പോകണം" ഞങ്ങളുടെ കൂടെ വന്ന രാജേശ്വരിയമ്മ പല്ല് ഞെരിച്ചു മുരണ്ടു. "ഷട്ടപ്പ്..." അതൊരു അലർച്ച ആയിരുന്നു.. എല്ലാവരുമൊന്ന് ഞെട്ടി.

"ഇവർ തെറ്റുകാരാണെന്ന് കോടതി വിധിക്കട്ടെ..ഇപ്പോൾ സംശയത്തിന്റെ പുറത്താണു അറസ്റ്റ്.കണ്ടെടുത്തത് നിങ്ങളുടെ സ്വർണ്ണം ആണെന്ന് തെളിഞ്ഞട്ടുമില്ല" വൈദേവിന്റെ വാക്കുകളിൽ അഗ്നി ചിതറി.ഒന്നു ഞെട്ടിയെങ്കിലും രാജേശ്വരിയമ്മ. ധൈര്യത്തോടെ പറഞ്ഞു. "ഞാനാണ് നിന്നെ ഇങ്ങോട്ട് സ്ഥലം മാറ്റിച്ചത്" "പ്ഫാ.." ശക്തമായൊരു ആട്ടായിരുന്നു മറുപടി. "നിങ്ങളൊരു സ്ത്രീ ആയതു കൊണ്ടാ ഇത്രയും സമയം എല്ലാം കേട്ടു നിന്നത്..നിങ്ങളല്ല എനിക്ക് സ്ഥലം മാറ്റം വാങ്ങി തന്നത്..നിങ്ങളുടെ വീട്ടിൽ നിന്നല്ല ശമ്പളം വാങ്ങുന്നത്..കൂടുതൽ വിളച്ചിലെടുത്താൽ ഏതെങ്കിലും വകുപ്പ് ചേർത്ത് ഉള്ളിൽ തള്ളും" പകയോടെ വൈദേവ് മുരണ്ടു..

പെട്ടന്നുളള സർക്കിൾ ഇൻസ്പെക്ടറുടെ ഭാവത്തിൽ ഞങ്ങളും അമ്പരനു..ഇയാൾക്കെന്താ ഇരട്ടമുഖമാണോന്ന് സംശയിച്ചു. രാജേശ്വരിയമ്മയുടെ മുഖം വിളറി വെളുത്തു. അങ്ങനെയൊരു ആക്രമണം അവർ തീരെ പ്രതീക്ഷിച്ചിരുന്നില്ല.ചവുട്ടി കുലുക്കി അവർ കാറിൽ കയറി പോയി. വൈദേവിന്റെ മുഖത്ത് നിന്നും കോപം മാറിയിരുന്നില്ല..അയാളുടെ മുഖം വലിഞ്ഞു മുറുകി തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാറ് അവിടേക്ക് വന്നു..ഞങ്ങളോട് കാറിൽ കയറാൻ അയാൾ ആവശ്യപ്പെട്ടു. മടിച്ചു നിന്ന ഞങ്ങൾക്ക് നേരെ അയാളൊന്നു ചീറി. "കേറെടീ" ഞങ്ങൾ പെട്ടെന്ന് കാറിന്റെ പിന്നിലെ സീറ്റിൽ കയറി.. ഡ്രൈവറുടെ ഇടത് വശത്ത് വൈദേവും കയറി.

കാറ് മുമ്പോട്ട് കുതിച്ചു പാഞ്ഞു..അതിനു പിന്നാലെ ജീപ്പും.. ഞാനും വൈഭിയും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.വൈദേവിന്റെ പെരുമാറ്റത്തിലെ പൊരുത്തക്കേട് മനസ്സിനെ അസ്വസ്ഥതമാക്കി. സ്റ്റേഷനിലേക്കാണു കാറ് ചെന്നു നിന്നത്..വൈദേവ് ഇറങ്ങിയപ്പോൾ ഞങ്ങളും ഇറങ്ങി. വനിതാ പോലീസുകാരുടെ ചെവിയിൽ അയാളെന്തോ മന്ത്രിച്ചിട്ട് സ്റ്റേഷനിലേക്ക് കയറിപ്പോയി. "നടക്ക്" വനിതാ പോലീസുകാരുടെ കൂടെ ഞങ്ങൾക്ക് പോകേണ്ടി വന്നു...സ്റ്റേഷനിലെ പോലീസ് ക്വാർട്ടേഴ്സിലാണ് ഞങ്ങൾ പോയത്..ഞാനും വൈഭിയും സംശയിച്ചു നിന്നു.പോലീസുകാരെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല.അകത്തേക്ക് കയറി. പെട്ടെന്ന് ഞാനൊന്ന് നടുങ്ങി..

എന്നിലെ നടുക്കം വൈഭയിലേക്കും ബാധിച്ചു.. മുറിയിൽ പുഞ്ചിരിയോടെ ഇരിക്കുന്നു വൈമിയും ദേവർഷും..എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. നെഞ്ചൊന്ന് തുടിച്ചു.അയാളിലേക്ക് വീണു ഉറക്കെയൊന്നു പൊട്ടിക്കരയാൻ മനസ്സ് ആഗ്രഹിച്ചു.അത്രയോളം സങ്കടം ഉള്ളിലുണ്ട്. "എന്താടീ പേടിച്ചു പോയോ?" വൈമിക ചിരിയോടെ ഞങ്ങൾക്ക് അരികിലെത്തി.. ഞാനവളെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു. "എന്തുവാടീ ഇത് നീ വൈഭിയെ കണ്ടുപടിക്ക്.ഇത്രയൊക്കെ സംഭവിച്ചിട്ടും യാതൊരു കൂസലുമില്ല" അതുകേട്ട് വൈഭമി പുഞ്ചിരിച്ചു. "ദേവദത്ത് ജയിലിൽ നിന്നും ഇറങ്ങി.. അതാ ഒരു മുൻ കരുതൽ എടുത്തത്.." ദേവർഷ് എഴുന്നേറ്റു.. "ചവിട്ടേറ്റ മൂർഖൻ പാമ്പാ അവൻ...സൂക്ഷിക്കണം "

എന്നിലൊരു നടുക്കമുണർന്നു... "നിങ്ങൾ പേടിക്കേണ്ടാ എന്റെ നാട്ടിലേക്ക് നമ്മൾ എല്ലാവരും പോകുന്നു...കുറച്ചു നാളത്തേക്ക്...അമ്മയും അപ്പുവേച്ചിയുമൊക്കെ ഇപ്പോൾ വീട്ടിലെത്തിയട്ടുണ്ടാകും" "ങേ..അതെപ്പോൾ" വൈഭമി അമ്പരപ്പോടെ ചോദിച്ചു‌‌‌..അതിലേറെ അമ്പരപ്പ് എന്നിലും ഉണ്ടായിരുന്നു.. "നിങ്ങൾ അവിടെ നിന്ന് ഇറങ്ങിയ സമയം കഴിഞ്ഞു" പെട്ടെന്ന് അവിടേക്ക് സർക്കിൾ ഇൻസ്പെക്ടർ വൈദേവ് കടന്നു വന്നു.. അയാളെ കണ്ടതും എന്റെ മുഖം കൂടുതൽ വലിഞ്ഞു മുറുകി...

വൈഭിയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.. "പേടിക്കണ്ടാ...ഞങ്ങൾ ഏറ്റവും അടുത്ത ഫ്രണ്ട്സാ...ഒരേ ക്ലാസ് മേറ്റ്" ദേവർഷിന്റെ മറുപടി ഞങ്ങൾക്കൊരു ഷോക്കായിരുന്നു...വിശ്വാസം വരാതെ ഇരുവരെയും മാറി മാറി നോക്കി... "ഏട്ടൻ പറഞ്ഞത് ശരിയാടി" വൈമിക ശരി വെച്ചതോടെ വിശ്വസിക്കാതിരിക്കാൻ കഴിയില്ല. വൈദേവ് ഒരു പുഞ്ചിരിയോടെ വൈഭമിക്ക് മുന്നിൽ വന്നു നിന്നു... "പെൺകുട്ടികളായാൽ വൈഭമിയെ പോലെയാകണം.‌‌.."

അതുകേട്ടതും എനിക്ക് അഭിമാനം തോന്നി. "നിന്നെ ഞാൻ കെട്ടിക്കോട്ടേടീ...എത്രത്തോളം നീ പഠിക്കുമോ അത്രത്തോളം പഠിപ്പിക്കാം..പെൺ സിംഹം എന്ത് പറയുന്നു" വൈഭമിയുടെ മുഖം ചുവന്നു..അവൾ വല്ലാതെ പരിഭവപ്പെട്ടു എന്റെ കയ്യിൽ മുറുക്കി പിടിച്ചു.. ഇടക്കിടെ അവളെന്നെ വെപ്രാളപ്പെട്ടു നോക്കി... ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്തൊരു അവസ്ഥയിലായി വൈഭിയും ഞാനും... ഈശ്വരൻ ഉണ്ടെന്ന് പറയുന്നത് സത്യമാണെന്ന് മനസ്സിലായി...എന്റെ കണ്ണുകൾ നനഞ്ഞു തുടങ്ങി...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story