ധ്രുവികം: ഭാഗം 16

druvikam

എഴുത്തുകാരി: അമ്മു അമ്മൂസ്

നിറഞ്ഞു തുളുമ്പിയ മിഴികളെ ഞാൻ അടക്കിപ്പിടിച്ചു..എത്രയൊക്കെ ശ്രമിച്ചിട്ടും അതിനു കഴിയാതെ ശക്തമായൊന്ന് ഏങ്ങലടിച്ചു കരഞ്ഞു. "ചേച്ചി.." വൈഭമിയും എന്നെ ചേർത്തൊന്ന് തേങ്ങി. "രണ്ടു കൂടി ഇന്ന് കണ്ണീർപ്പുഴ ഒഴുക്കോ?" വൈമിക ചിരിയോടെ ചോദിച്ചു...മറുപടിയായി ഒന്ന് പുഞ്ചിരിച്ചു. "കരഞ്ഞിരുന്ന ദിനങ്ങൾക്ക് ഒരു അവധി കൊടുത്തേക്ക്" "ഹ്മ്മ്ം" മനസ്സ് നിറഞ്ഞു പ്രിയ കൂട്ടുകാരി എന്നേയും വൈഭിയേയും ചേർത്തു പിടിച്ചു. "ഒരുപാട് കരഞ്ഞവരല്ലേ നിങ്ങൾ..ഇനി അതൊക്കെ മറന്നേക്ക്" വൈദേവിന്റെ മുഖത്ത് അതുവരെ കാണാതിരുന്ന പ്രസാദഭാവം തെളിഞ്ഞു. "അവനെല്ലാം അറിയാം...ഞങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്" ദേവർഷിനെ ഞാൻ നന്ദിയോടെ നോക്കി.

"എങ്കിൽ നമുക്ക് ഇറങ്ങാം" ദേവർഷ് പറഞ്ഞതോടെ എല്ലാവരും യാത്രക്ക് തയ്യാറായി.. കാറിന്റെ മുൻ സീറ്റിൽ വൈദേവും ദേവർഷും ഞങ്ങൾ മൂന്നു പേരും പിന്നാലാണു കയറിയത്.. മണിക്കൂറുകൾക്ക് ശേഷം തിരക്കുള്ള നിരത്തിൽ നിന്ന് കാറ് ഗ്രാമവീഥിയിലൂടെ സഞ്ചരിച്ചു... നിറയെ പാടങ്ങളും പുഴകളും പച്ചപ്പും നിറഞ്ഞ പ്രദേശം..പാടത്ത് ഹരിതഭംഗി ഉയർത്തി തല ഉയർത്തി നിൽക്കുന്ന ഞാറുകൾ..അവിടെ ജോലി ചെയ്യുന്ന കർഷകർ..എല്ലാം പണ്ടെങ്ങോ പുസ്തകത്തിൽ വായിച്ചു മറന്ന ഗ്രാമീണതയെ ഓർമ്മപ്പെടുത്തി. ടാറിട്ട റോഡിന്റെ ഇടത് ഭാഗത്തേക്ക് ചെങ്കല്ലിട്ട ചെറിയ ഒരു റോഡ്..ഒരു ടിപ്പറിനു മാത്രം കടന്നു പോകാവുന്ന വഴിയെന്ന് പറയുന്നതാകും ശരി...കാറ് ഇടത്തേക്ക് തിരിഞ്ഞു.

പൊടി പറത്തി കാറ് മുന്നിലേക്ക് ഓടിക്കൊണ്ടിരുന്നു...റോഡ് അവസാനിക്കുന്നത് വിശാലമായ ഒരു പറമ്പിലേക്കാണ്..അതിനു മുമ്പായി വലിയൊരു കൂറ്റൻ മതിൽക്കെട്ട്...മലർക്കെ തുറക്കപ്പെട്ട ഗേറ്റിലൂടെ കാറ് പിന്നെയുമോടി... ഏകദേശം രണ്ടേക്കറോളം കാണുമായിരിക്കും..അത്രയും കണ്ണെത്താ ദൂരത്തോളം പുരയിടം..നിറയെ ഫലവഫലവൃക്ഷങ്ങളാൽ സമ്പന്നമാണ്... പഴയൊരു നാലുകെട്ടെന്ന് തോന്നിപ്പിക്കുന്ന വീടിനു മുമ്പിലായി കാറ് നിന്നു..ഞാനും വൈഭിയും അത്ഭുതത്തോടെ നോക്കി കണ്ടു..

"ഇറങ്ങ്" വൈമി ഇറങ്ങിയതോടെ ഞങ്ങളും ഇറങ്ങി... "നിങ്ങളെ ഇവിടെ വന്ന് ആരും ഉപദ്രവിക്കില്ല" ദേവർഷ് ചിരിച്ചെങ്കിലും കണ്ണുകൾ എന്നിലായിരുന്നു.ഞാൻ പോലും അറിയാതെ എന്നിൽ പ്രണയ പൂക്കൾ വിരിഞ്ഞു തുടങ്ങി.. പറയാതെ സ്നേഹിക്കുന്ന രണ്ടു ഹൃദയങ്ങൾ മൗനത്തിന്റെ ഭാഷയിൽ സംസാരിച്ചു തുടങ്ങിയത് എന്നെ അത്ഭുതപ്പെടുത്തി.. "പറയാൻ മറന്നു...ഇത് വൈദേവിന്റെ പ്രോപ്പർട്ടിയാണ് ഈ കാണുന്നതെല്ലാം" ഞങ്ങളുടെ കണ്ണുകൾ കൂടുതൽ മിഴിച്ചതും വൈമി തുടർന്നു.. "ഒറ്റ മോനാ...മാതാപിതാക്കൾക്ക്" എന്നു പറഞ്ഞു വൈഭവിയെ അവളൊന്ന് നുള്ളി..അതിന്റെ അർത്ഥം മനസ്സിലായതോടെ ഞാൻ ചിരിയോടെ അനിയത്തിയെ നോക്കി..

അവളാകെ പരിഭ്രാന്തയാണ്.വൈദേവി മുന്നറിയിപ്പ് ഇല്ലാതെ തുറന്നടിച്ചു വിവാഹം കഴിച്ചോട്ടെയെന്ന് ചോദിച്ചതാണു കാരണം... "വാ..." ദേവർഷിനും വൈദേവിനും പുറകെ ഞങ്ങൾ അകത്തേക്ക് കയറി...ജോലിക്കായി രണ്ടു പേരുണ്ട്..ഒരു തമിഴനായ ഭർത്താവും അയാളുടെ കെട്ടിയോളും...പേര് വേലുച്ചാമി..ഭാര്യ രാസാത്തി.. പുറമേ നിന്ന് നോക്കുന്നതിനെക്കാൾ അകമേ വിശാലമായ വീട്...കുറെയേറെ മുറികൾ..വൈമി ഓരോന്നായി ഞങ്ങളെ പരിചയപ്പെടുത്തി തന്നു.. "അപ്പുവേച്ചിയും അമ്മയും" പറഞ്ഞു നാക്ക് വായിലേക്കിട്ടില്ല..അതിനു മുമ്പേ അവരെ കണ്ടു...അവിടെ ഒരു മുറിയിൽ അമ്മ കിടക്കുന്നു...അരികിൽ അപ്പുവേച്ചി നിൽക്കുന്നു... ഞാനും വൈഭിയും അമ്മയുടെ അരികിലേക്ക് ഓടി...

അമ്മയുടെ കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു... "ആടും മുയലും കോഴിയും എല്ലാം കൊണ്ടു വന്നിട്ടുണ്ട്" അപ്പുവേച്ചി സന്തോഷത്തോടെ പറഞ്ഞു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 "ഇതാണ്‌ നിങ്ങളുടെ മുറി" മറ്റൊരു വലിയ മുറിയിലേക്ക് വൈമി ഞങ്ങളേയും കൂട്ടി കയറി.. "എത്ര ദിവസത്തേക്കാ വൈമി ഈ ഒളിച്ചോട്ടം" "എന്നോടൊന്നും ചോദിക്കരുത് ധ്രുവി...എല്ലാത്തിനും ഒരു ഉത്തരം അധികം താമസിയാതെ വൈദേവ് തരും" അവളുടെ മറുപടി ഞങ്ങളെ അമ്പരപ്പിച്ചു... "ശരിക്കും ആരാണീ വൈദേവ്" ഞാൻ വൈഭമിയെ നോക്കി...അവളും അന്തം വിട്ടു നിൽക്കുവാണ്.. "പിന്നെ രണ്ടു ദിവസം നിങ്ങൾക്ക് ഫുൾ റെസ്റ്റ്...അതു കഴിഞ്ഞു പഠിക്കാൻ പോകണം" "രണ്ടു പേരും...."

ഒന്നും മനസ്സിലാകാതെ അവളെ നോക്കി.... "തൽക്കാലം ടിസി പിന്നെ വാങ്ങാം...രണ്ടു പേർക്കും പുതിയ കോളേജിൽ തുടർന്നു പഠിക്കാനായി സൗകര്യം ഒരുക്കിയട്ടുണ്ട്" ഒന്നും പിടികിട്ടിയില്ല....ഇപ്പോൾ വൈമികയും ഒരു സമസ്യ പോലെ തോന്നുന്നു... ക്ലാസ് റൂമിൽ ആരോടും മിണ്ടാതെ ഒഴിഞ്ഞിരുന്ന എനിക്ക് അടുത്തായി വന്നിരുന്നവളെ ഓർത്തു പോയി..ഇങ്ങോട്ട് ഇടിച്ചു കയറി മിണ്ടുവാരുന്നു വൈമി..ചുരുങ്ങിയ സംസാരത്തിലവൾ ഹൃദയത്തിലിടം നേടി.. "ഒന്നു പറയാം ശത്രുക്കളല്ല മിത്രങ്ങളാണ്..അത്രയേറെ വേണ്ടപ്പെട്ടവർ" ഞങ്ങളെ വൈമിക വീണ്ടും ഞെട്ടിച്ചു കൊണ്ടിരുന്നു... പൂരിപ്പിക്കാൻ സമസ്യകൾ ബാക്കി കിടക്കുന്നു... എല്ലാത്തിനും ഒരുത്തരം കിട്ടുമായിരിക്കും...

"നിങ്ങൾ ഒന്ന് ഫ്രഷാക്...അപ്പോഴേക്കും ഊണ് ശരിയാകും... വൈമി മുറിവിട്ടിറങ്ങി..... " എന്താ ചേച്ചി ഇവിടെ നടക്കുന്നത്" വൈഭിയിലെ അതേ അമ്പരപ്പ് എന്നിലും നിറഞ്ഞു...ഞാൻ കൈമലർത്തി... "എനിക്ക് അറിയില്ല വൈഭി" ഒരാൾ പെട്ടെന്ന് കടന്നു വരിക...എവിടെക്കയോ പൊരുത്തക്കേട്" അനിയത്തി അവളുടെ സംശയം തുടർന്നു... "ആരും അല്ലാത്ത ഒരാൾ വെറുതെ മറ്റൊരാളെ സഹായിക്കുമോ"? ഇല്ല ഒരിക്കലും ഇല്ല" "നമുക്ക് നോക്കാം ചേച്ചി...എന്താ സംഭവിക്കുന്നതെന്ന്".. വൈഭിയെന്നെ ധൈര്യപ്പെടുത്തി.... 💙💙💙💙💙💙💙💙💙💙💙💙 കുളി കഴിഞ്ഞു ഞങ്ങൾ വരുമ്പോഴേക്കും മാറ്റി ധരിക്കാനുളള വസ്ത്രങ്ങൾ വൈമി കൊണ്ടുവന്നു....ഡ്രസ് മാറി വൈമിക്കൊപ്പം വിശാലമായ ഹാളിലേക്ക് വന്നു.... ഡൈനിംഗ് ടേബിളിൽ വിഭവ സമൃദ്ധമായ വിഭവങ്ങൾ ഒരുക്കി വെച്ചിരിക്കുന്നു... കണ്ണുകളൊന്ന് നിറഞ്ഞു തൂവിപ്പോയി...

.അച്ഛന്റെ മരണശേഷം സദ്യ കഴിച്ചിട്ടേയില്ല.ഓർത്തപ്പോൾ നെഞ്ചൊന്ന് നെഞ്ചൊന്നാളി.. " നിങ്ങൾക്കായിട്ടാ വാ " വൈമി ഞങ്ങളെ ക്ഷണിച്ചു... അപ്പോഴേക്കും വൈദേവും ദേവർഷും അപ്പുവേച്ചിയും എത്തി...എല്ലാവർക്കും ഒരുമിച്ച് ഇരുന്നു കഴിച്ചു... ഊണു കഴിഞ്ഞു ഹാളിലേക്ക് വെറുതെ ഒന്നു കണ്ണോടിച്ചു...ഭിത്തിയിൽ മാല ചാർത്തി വെച്ചിരിക്കുന്ന ദമ്പതികളുടെ ചിത്രം... "ആരാ വൈമി അത്"... ആകാംഷയോടെ വൈഭമി ചോദിച്ചതും വൈദേവ് പെട്ടെന്ന് ഹാൾ വിട്ടിറങ്ങി... " അത് വൈദേവിന്റെ അച്ഛനും അമ്മയും ആണ് ...അവരെ ആരോ അപകടപ്പെടുത്തി കൊന്നുകളഞ്ഞു.... ദേവർഷിന്റെ മറുപടി ഞങ്ങളെ ഞെട്ടിച്ചു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story