ധ്രുവികം: ഭാഗം 18

druvikam

എഴുത്തുകാരി: അമ്മു അമ്മൂസ്

"എന്റെ വൈഭി നീ ഇത്രയുള്ളോടീ..എനിക്ക് ധൈര്യം നൽകിയവളല്ലേ..നീ സങ്കടപ്പെടാതെ പോട്ടേ..അങ്ങനെയൊന്നും ഉണ്ടാകില്ല" ചേച്ചിയെന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. എത്ര പെട്ടന്നാണു ചേച്ചി എന്റെ മനസ്സ് കണ്ടുപിടിച്ചത്..തമ്മിലുള്ള പൊരുത്തം അത്രയേറെ വലുതാണ്. "ആഹാ രണ്ടുപേരും കൂടി ഇവിടെ നിൽക്കുവാണോ..വാ അങ്ങോട്ടേക്ക്" വൈമി പെട്ടന്നാണു അങ്ങോട്ടേക്കു വന്നത്..ഞങ്ങളെ സൂക്ഷിച്ചൊന്നു നോക്കി..ഞാൻ കരയുകയാണെന്ന് മനസ്സിലായതോടെ എന്റെ തോളിൽ കൈവെച്ചു. "എന്തു പറ്റി വൈഭി" "നാടും വീടും വിട്ടുപോന്നതല്ലേ വൈമി.അതിന്റെയാ" ചേച്ചി എന്റെ രക്ഷക്കെത്തിയത് എനിക്ക് ആശ്വാസമായി..

"ഹൊ.അതായിരുന്നോ ഞാൻ കരുതി വൈദേവിനെ ഓർത്തായിരിക്കുമെന്ന്".. ഞാനും ചേച്ചിയും ഒരുപോലെ ഞെട്ടി കണ്ണിൽ കണ്ണിൽ നോക്കി... വൈഭമി പകുതി കളിയായും കാര്യമായും പറഞ്ഞത്...വൈദേവിന്റെ അച്ഛനും അമ്മയും മരിച്ചത് വെച്ചാകണം അവൾ പറഞ്ഞത്.. " പാവമായിരുന്നു വൈദേഹ്..അച്ഛനും അമ്മയും മരിച്ച ശേഷമാ...ആൾ കൂടുതൽ പരുക്കനായത്" വൈമി തുടർന്നു കൊണ്ടിരുന്നു... അയാളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.. "കുറച്ചു വർഷങ്ങൾക്കു മുമ്പാണ് നഷ്ടപ്പെതാണു വൈദേവിനു മാതാപിതാക്കളെ...സത്യസന്ധനായ പോലീസ് ഓഫീസർ ആയിരുന്നു വൈദേവിന്റെ അച്ഛൻ. അമ്മ ടീച്ചറും.."

"ഡിപ്പാർട്ട്മെന്റ് മെന്റിലും അല്ലാതെ പുറത്തും ഒരുപാട് ഉണ്ടായിരുന്നു ശത്രുക്കൾ...ഒരു മയക്കു മരുന്ന് വേട്ട അദ്ദേഹം പിടികൂടി... അതിന്റെ വൈരാഗ്യം ശത്രുക്കൾ തീർത്തത് റോഡിലിട്ട് കൊല്ലുകയായിരുന്നു.. ടീച്ചറമ്മയേയും വെറുതെ വിട്ടില്ല.." നെഞ്ചിലൊരു പിടച്ചലുയർന്നു...അച്ഛനെ നഷ്ടമായ നോവുകൾ ഞങ്ങൾക്ക് ഇതുവരെ മാറിയട്ടില്ല..അപ്പോൾ മാതാപിതാക്കൾ കൊല്ലപ്പെട്ട വൈദേവിന്റെ അവസ്ഥ ചിന്തിക്കാൻ കൂടി വയ്യ.. "വൈദേവ് പിന്നെ ഞങ്ങളുടെ കൂടെ ആയിരുന്നു.. അച്ഛൻ ചെന്ന് കൂട്ടിക്കൊണ്ട് വന്നു..ഏട്ടനുമായി കുഞ്ഞിലേ മുതലുള്ള സൗഹൃദമാണു..തന്നെയുമല്ല എന്റെ അച്ഛനും വൈദേവിന്റെ അച്ഛനും ഏറ്റവും അടുത്ത ഫ്രണ്ട്സ് ആണ്...

വൈദേവ് വന്നതോടെ എനിക്ക് ഏട്ടന്മാർ രണ്ടായി" വൈമികയുടെ കണ്ണുകൾ തിളങ്ങുന്നത് കണ്ടു...എനിക്കാ നിമിഷം അസൂയ തോന്നി..രണ്ട് ഏട്ടന്മാരുടെ കുഞ്ഞിപ്പെങ്ങൾ... "ഇപ്പോൾ ഏകദേശം വൈദേവിനെ കുറിച്ച് മനസ്സിലായല്ലോ...ഇനി രണ്ടു പേരും വാ" വൈമിക ഞങ്ങളെ വിളിച്ചു ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോയി...വൈദേവ് അവിടെ ഇരിക്കുന്നത് കണ്ടു..കണ്ണുകളൊക്കെ ചുമന്നു കലങ്ങിയിരിക്കുന്നു..ഞാൻ സങ്കടത്തോടെ നോക്കി..ആളുടെ നോട്ടം എന്നിൽ നിന്ന് പെട്ടെന്ന് മാറ്റി.

"ഇന്നൊരു ദിവസം എല്ലാവർക്കും ഫുൾ റെസ്റ്റ്...രണ്ടുമൂന്ന് ദിവസം കഴിഞ്ഞു ധ്രുവികയും വൈമികയും കൂടി പുതിയ കോളേജിലേക്ക് പോകുന്നു..കൂടെ വൈഭമിയും" ദേവർഷ് പറഞ്ഞതോടെ ഞാൻ സന്തോഷത്തോടെ തുള്ളിച്ചാടി ഇല്ലന്നേയുള്ളൂ..ഇനിയും പഠിക്കണമെന്നത് എന്റെ വലിയ ആഗ്രഹമാണ്... ഇത്രയും പെട്ടെന്ന് സാധിക്കുമെന്ന് കരുതിയില്ല.. അതോടൊപ്പം മറ്റൊരു കാര്യവും വ്യക്തമായി... ഉടനെയൊരു മടങ്ങിപ്പോക് നാട്ടിലേക്ക് ഇല്ലെന്ന്.. ഞാൻ വൈദേവിനെ നോക്കി...

ആൾ ഇവിടെയെങ്ങും അല്ലെന്ന് തോന്നി... ഞാനും ധ്രുവിയും കൂടി അമ്മയുടെ അടുത്തേക്ക് പോയി.. 💙💙💙💙💙💙💙💙💙💙💙💙💙💙💙 രണ്ടു ദിവസം പെട്ടന്നാണ് കടന്നു പോയത്...ദേവർഷും വൈമിയും രണ്ടു ദിവസം കഴിഞ്ഞു മടങ്ങിപ്പോയി‌.അവർ പോയതോടെ വലിയ വീട് ഉറങ്ങിയതു പോലെ... വൈദേവ് ഡ്യൂട്ടിക്ക് പോയി തുടങ്ങി...രാത്രി വൈകും തിരിച്ചെത്തുമ്പോൾ... ദേവർഷ് പോയതോടെ ചേച്ചിക്ക് ആകെയൊരു ഉഷാറ് കുറഞ്ഞു..ഏത് സമയവും മൂഡ് ഒൗട്ട്.. "ഡീ ചേച്ചി ഞാൻ ഹംസമാകണോ?" ചേച്ചിയൊന്ന് വിരണ്ടു..വേണ്ടെന്ന് തല വെട്ടിച്ചു.. "ആൾക്കും ഇഷ്ടമാണ് ചേച്ചി..ഒന്നു തുറന്നു പറഞ്ഞാൽ എല്ലാം ഓക്കെ ആണ്"

"അതൊന്നും വേണ്ട മോളെ..അവരൊക്കെ വലിയ ആൾക്കാരാണു" ചേച്ചിക്ക് ആളെ ഒരുപാട് ഇഷ്ടമാണു...മുഖ്ം കണ്ടാലറിയാം...എന്നിട്ടും സ്വയം ഉള്ളിലടക്കുന്നു.. "ചേച്ചിയുടെ ഇഷ്ടം.." ഞാൻ പിന്നെ അതിനെ കുറിച്ചൊന്നും മിണ്ടിയില്ല... അന്ന് രാത്രി വളരെയധികം വൈകിയാണ് വൈദേവ് എത്തിയത്... എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല... നെഞ്ചിലാകെയൊരു ആളൽ... ഉറങ്ങാതെ കിടന്നു..ജനാല ചില്ലിൽ കൂടി ബുളളറ്റിന്റെ പ്രകാശം പതിക്കുന്നത് കണ്ടു...ഒപ്പം അതിന്റെ മുരൾച്ചയും കേട്ടു...

ഞാൻ എഴുന്നേറ്റു ചെന്ന് കതക് തുറന്നു കൊടുത്തു.. ആൾ ആടിയാടി നടന്നു വരുന്നു..കുടിച്ചിട്ടാണു വരവെന്ന് തോന്നി.. വാതിൽ ഒഴിഞ്ഞ് മാറി നിന്നു.. എനിക്ക് അരികിലെത്തിയ വൈദേവ് എന്നെ സൂക്ഷിച്ചു നോക്കി. "എന്തേ കിടന്നില്ലേ" മദ്യത്തിന്റെ രൂക്ഷഗന്ധം മുഖത്തേക്ക് വമിച്ചതും എനിക്ക് ഓക്കാനം വന്നു..വെറുപ്പോടെ മുഖം ചുളിച്ചു.. "ഇല്ല..." തല താഴ്ത്തി മറുപടി കൊടുത്തു. "എന്തേ ..." "ഒന്നൂല്ലാ" '"എങ്കിൽ പോയി കിടക്കെടീ്" പോലീസിന്റെ ഒർജിനൽ സ്വഭാവം അയാൾ പുറത്തെടുത്തു...

എനിക്ക് കരച്ചിൽ വന്നു പോയി.. "ന്താ പുലിക്കുട്ടി ഇപ്പോൾ പൂച്ചയായത്" വീണ്ടും സൗമ്യമായ സ്വരം... മറുപടി കൊടുക്കാതെ ഞാൻ പിന്തിരിഞ്ഞതും എന്തോ താഴെ വീഴുന്ന ഒച്ച കേട്ടു തിരിഞ്ഞു നോക്കി..വെട്ടിയിട്ട വാഴ പോലെ വൈദേവ് നിലത്ത് കിടക്കുന്നു.. "നോക്കി നിൽക്കാതെ പൊക്കി എടുക്കെടീ" വൈദേവിന്റെ അലർച്ച മുറിയിൽ മുഴങ്ങി...ഞാൻ ചെന്ന് ഒരുവിധം പിടിച്ചു എഴുന്നേൽപ്പിച്ചു.. അയാൾ വീണ്ടും വീണ്ടും വേച്ചു നടന്നു..ഞാൻ ചെന്ന് താങ്ങുവാൻ ശ്രമിച്ചതും എന്റെ തോളിൽ കയ്യിട്ടു...

ശരീരം ഒന്നു വിറച്ചു...ആദ്യത്തെ പുരുഷ സ്പർശം... കൈ തട്ടി മാറ്റാൻ ഒരുങ്ങിയില്ല..ആൾ നിലത്തേക്ക് വീണുപോകും.. മുറിയിലെത്തി ആളെ കിടകയിലേക്ക് കിടത്തി...മടങ്ങി പോകാനായി തിരിഞ്ഞ എന്റെ കയ്യിലൊരു പിടിവീണു... വൈദേവിന്റെ കരം എന്റെ വലതു കയ്യിൽ പിടിമുറുക്കിയിരിക്കുന്നു...പ്രതിഷേധിക്കും മുമ്പേ എന്നെ വലിച്ചു അയാളുടെ മേലേക്കിട്ടു... വിറച്ചു പോയ എന്നെ ഇറുകെ പുണർന്നു ചുണ്ടിലൊരു ഉമ്മ വെച്ചതും ഞാൻ പിടഞ്ഞുപോയി..എതിർക്കും മുമ്പേ എന്റെ അധരങ്ങളെ അയാളുടെ ചുണ്ടുകൾ കീഴ്പ്പെടുത്തി., .........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story