ധ്രുവികം: ഭാഗം 19

എഴുത്തുകാരി: അമ്മു അമ്മൂസ്
"എന്തോന്നാടീ കിടന്നു പിടക്കുന്നത്..മര്യാദക്ക് അടങ്ങി കിടക്കീടീ" എന്നിൽ നിന്ന് ചുണ്ടുകൾ സ്വതന്ത്യമാക്കി വൈദേവ് മുരണ്ടു.എന്റെ ശരീരവും മനസ്സും ഒരുപോലെ തളർന്നു. ആദ്യമായാണ് ഒരു പുരുഷ സ്പർശനം..ഇങ്ങനെയൊരു അനുഭവും..ആരേയും അടുപ്പിക്കാറില്ല.വൈദേവിനെ കാണുമ്പോൾ ഞാനെന്നെ മറന്നു പോവുകയാണ്.അയാളുടെ സാമീപ്യം എന്നെ മറ്റേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. വൈദേവ് വീണ്ടും എന്നെ വരിഞ്ഞു മുറുക്കി.. അസ്ഥികൾ പൊടിയും പോലെ നിലവിളിക്കാനായി ചുണ്ടുകൾ അനക്കിയതും വീണ്ടുമത് ബന്ധിക്കപ്പെട്ടു.തളർന്നു തുടങ്ങിയ എന്റെ ശരീരം അയാളിലേക്ക് വീണു. എന്റെ കണ്ണിൽ നിന്ന് കണ്ണുനീരൊഴുകി അയാളുടെ മുഖത്ത് പതിച്ചു.
പൊടുന്നനെ അധരങ്ങൾ സ്വതന്ത്രമാക്കി.എന്നെ തള്ളിയകറ്റി വൈദേവ് ചാടി എഴുന്നേറ്റു. "എന്തിനാടീ കിടന്നു മോങ്ങുന്നത്..നിന്റെ ആരെങ്കിലും ഇവിടെ ചത്തോടീ" ശരിക്കും അയാളുടെ സ്വഭാവം മാറി .അസുരജന്മം എടുത്ത പോലീസുകാരനായി.പിടിച്ചു നിർത്തിയത് പോലെ എന്റെ കരച്ചിലും നിലച്ചു. "ഞാൻ... ഞാൻ.. നിങ്ങൾ... എന്നെ..." ചുണ്ടുകൾ വിറച്ചു വാക്കുകൾ ചിതറി തെറിച്ചു. "നിന്നെ..നിന്നെ എന്ത് ചെയ്തൂന്ന്" വൈദേവിന്റെ മുഖം കോപത്താൽ ചുവന്നു. "എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചില്ലേ" എങ്ങനെയോ പറഞ്ഞൊപ്പിച്ച ശേഷം പിന്നെയും കരഞ്ഞു തുടങ്ങി. "പെണ്ണിനെ അടുത്ത് കിട്ടിയാൽ ഉമ്മ വെയ്ക്കാതെ പിന്നെ എന്ത് ചെയ്യും?" കോപം മാറി മുഖത്ത് കുസൃതി തെളിയുന്നത് കണ്ടു...
എനിക്ക് കുറെശ്ശെയായി ധൈര്യം വന്നു.. "ഒരു പെണ്ണിനെ അടുത്ത് കിട്ടിയാൽ ഉമ്മിക്കാനേ അറിയോ?" "സ്നേഹിക്കുന്ന പെണ്ണിനെ പ്രണയിക്കുന്നതും ഉമ്മിക്കുന്നതിന്റെ ഭാഗമാണ്" "ങേ ..എന്താ പറഞ്ഞത്.." വിശ്വസിക്കാനാകാതെ തരിച്ചു നിന്നു.. എന്റെ മുഖം നാണത്താൽ പൂത്തുലഞ്ഞു..വൈദേവിൽ നിന്നും പെട്ടന്ന് ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല. "നിന്നെ ഇഷ്ടമാണെന്ന്...പ്രണയിക്കുന്നൂന്ന്.. ഐലവ്യൂ..പോരെ" ഈശ്വരാ ഞാനെന്താ കേൾക്കുന്നത്...സ്വപ്നമാണോ..കൈകളാൽ ഒന്നു നുള്ളി നോക്കി. വേദനിക്കുന്നുണ്ട്..അപ്പോൾ സത്യമാണ്.. "ശരിക്കും എന്നെ ഇഷ്ടമാണോ?" കണ്ണുകൾ നിറച്ചു ഒരിക്കൽ കൂടി ചോദിച്ചു...വിശ്വാസം ഉറപ്പിക്കാനായി. "അതോ പറ്റിക്കോ? മറുപടി ഒന്നും കിട്ടിയില്ല..
എന്നിൽ നെഞ്ചിടിപ്പ് വർദ്ധിച്ചു.. മോഹിപ്പിച്ചിട്ട് തള്ളിയകറ്റുവാണോ? ഞാൻ പോലും അറിയാതെ വൈദേവിനെ സ്നേഹിച്ചു തുടങ്ങി.. എന്നിലെ തന്റേടിപ്പെണ്ണ് അയാൾക്ക് മാത്രമായി കീഴടങ്ങി. നെഞ്ചിനുള്ളിൽ സങ്കടം വർദ്ധിച്ചു കനത്ത ഭാരം വർദ്ധിച്ചതു പോലെയായതും പിന്തിരിഞ്ഞു...പെട്ടന്നൊരു കരം എന്നെ വലിച്ചു നെഞ്ചിലേക്കിട്ടു.. വൈദേവിന്റെ.... വലിയൊരു നിലവിളിയോടെ അയാളെ പുണർന്നു...കവിളിൽ ഉമ്മകളാൽ മൂടി. " ഞാൻ ആവശ്യത്തിനേ മദ്യപിച്ചുള്ളൂ...നിന്റെ മനസ്സൊന്ന് അറിയാനാ അഭിനയിച്ചത്" "എന്നെ പറ്റിക്കുവാരുന്നല്ലേ" കൈകൾ മടക്കി ശക്തമായി അയാളുടെ നെഞ്ചിൽ പ്രഹരിച്ചു... "ഡീ എനിക്ക് നോവുന്നുണ്ട്.." "ഹാം.. നോവട്ടെ എന്നെ ശരിക്കും വേദനിപ്പിച്ചതല്ലേ" ഞാനാ നെഞ്ചിലക്ക് മുഖമണച്ചു...
വൈദേവ് എന്നെ എടുത്തുയർത്തി മുറിയിലൂടെ വട്ടം കറക്കി..നിലത്തേക്ക് നിർത്തി അയാൾക്ക് അഭിമുഖമായി നിർത്തി എന്റെ കണ്ണിലേക്ക് മിഴികളാഴ്ത്തി. പുറത്ത് മഴ ശക്തമായി പെയ്യുന്നത് അറിഞ്ഞു....തുലാമഴ ഞങ്ങളുടെ പ്രണയം അറിഞ്ഞ പോലെ... "നമുക്ക് ഒരുമിച്ച് മഴയൊന്ന് നനഞ്ഞാലോ?" "ഹ്മ്മ്ം... ഹ്മ്മ്മം" എന്നിൽ നിന്നുമൊരു മൂളലുയർന്നു...വൈദേവ് എന്നെ കോരിയെടുത്തതും ശരീരം കുളിരുകോരി..അയാളുടെ പുറത്തുകൂടി കൈ ചുറ്റി നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു.. വാതിൽ തുറന്ന് വൈദേവ് എന്നെയും എടുത്തു പുറത്തേക്കിറങ്ങി...തണുത്ത കാറ്റ് പുറത്ത് നിന്ന് അകത്തേക്ക് ആഞ്ഞു വീശി..ശരീരമാകെ വിറച്ചു തുടങ്ങി. "വൈദു...എനിക്ക് തണുക്കുന്നു" പല്ലുകൾ തമ്മിൽ കൂട്ടിമുട്ടി ചുണ്ടുകൾ വിറച്ചു..
വൈദു എന്നെ താഴേക്ക് നിർത്തി. "തണുപ്പ് ഞാൻ മാറ്റി തരാലോ" ആഞ്ഞു പുൽകി വീണ്ടും അധരങ്ങളെ കവർന്നു തുടങ്ങി.. ഞാനുമതിൽ ലയിച്ചു ചേർന്നു.. ഇടക്ക് മഴയുടെ ശക്തി കുറഞ്ഞു ചാറി ചാറി നിന്നു...വൈദു എന്നെയും എടുത്തു മഴയിലേ ക്കിറങ്ങി...മഴത്തുള്ളികൾ ശരീരത്തിലേക്ക് പതിച്ചതോടെ ശരീരം വീണ്ടും കിടുകിടുത്തു.. "വൈദു...തണുക്കുന്നു" "പിന്നെ എന്തിനാടീ പ്രാന്തി മഴ നനയാൻ കൂടെ വന്നത്...അകത്ത് ഇരിക്കാമായിരുന്നില്ലേ" എന്നു പറഞ്ഞു ദേഷ്യപ്പെടുമെന്നാണു കരുതിയത്... "കുറച്ചു മഴ നനഞ്ഞാൽ തണുപ്പൊക്കെ മാറും" ഞാൻ വൈദുവിനെ ഇറുക്കി പുണർന്നു നിന്നു...മഴ വീണ്ടും ശക്തി പ്രാപിച്ചു.ശരീരം മുഴുവനും നനഞ്ഞു തുണി മേനിയോടൊട്ടി. "മതി വൈദു...പോകാം" ഞങ്ങൾ ഓടി അകത്തേക്ക് കയറി..
ഡ്രസ് മാറ്റണം.. ആകെ നനഞ്ഞു...വൈദുവിന്റെ കണ്ണുകൾ എന്റെ മേനിയിലാണെന്ന് അറിഞ്ഞ നിമിഷം തിരിഞ്ഞു നിന്നു.. തോളിലൊരു കരം അമർന്നതും ശരീരമൊന്ന് നടുങ്ങി...തിരിയാതെ നിന്ന എന്നെ വൈദു ബലമായി പിടിച്ചു തിരിച്ച് നിർത്തി നെറ്റിയിൽ ചുംബിച്ചു.... വികാരം ശരീരത്ത് കത്തി പടരുന്നതറിഞ്ഞു...ഓരോ അണുവും ത്രസിക്കുന്നു... വൈദുവിന്റെ മുഖം മുഖത്തിലൂടെ ഇഴഞ്ഞ് പിൻ കഴുത്തിലൂടെ ചുംബിച്ചു.. വികാരങ്ങൾക്ക് തീ പിടിക്കാൻ തുടങ്ങിയ നിമിഷങ്ങൾ... ഞങ്ങൾ പരസ്പരം അറിയാൻ കൊതിച്ചു...ഞാൻ സ്വയമേ വൈദുവിനു കീഴ്പ്പെടാൻ തുടങ്ങി... വൈദേവ് യാതൊരു ധൃതിയും ഇല്ലാതെ എന്നെ എടുത്തു കിടക്കയിലേക്ക് കിടത്തി...
എന്റെ ശരീരത്തിലൂടെ അയാളുടെ ചുണ്ടുകൾ ഇഴഞ്ഞു നടന്നു... പൊടുന്നനെ വലിയൊരു മിന്നൽ പിണർ പാഞ്ഞു കയറി... അതിനു പിന്നാലെ വലിയ മേഘഗർജ്ജനങ്ങളും...പേടിയോടെ വൈദ്യുവിന്റെ മുറുക്കി കെട്ടിപ്പിടിച്ചു.. "ഇടിമിന്നൽ പേടിയാണോടീ്" "ഹ്മ്മ്ം...ഹ്മ്മ്മം" "ഇത്രയും തന്റേടി ആയിട്ടും" വൈദേവ് ചിരിച്ചു...എന്നിട്ടും ഞാൻ പിടി അയക്കാതെ മുറുക്കി പിടിച്ചു കിടന്നു.. പെട്ടെന്ന് മുറിയിലെ ലൈറ്റ് അണഞ്ഞു... "കറന്റ് പോയി..." ഇരുട്ടിൽ വൈദുവിന്റെ ശബ്ദം...വിരലുകൾ തമ്മിൽ കോർത്തു പിടിച്ചു എഴുന്നേറ്റു.. പൊടുന്നനെ വാതിൽ പാളി തകർന്നു വീഴുന്ന ശബ്ദം കേട്ടു...ആരൊക്കയൊ അകത്തേക്ക് കയറുന്ന ഒച്ച...പേടിയോടെ നിലവിളിക്കാനായി ഒരുങ്ങിയതും എന്റെ മുഖം ആരോ പൊത്തിപ്പിടിച്ചത് അറിഞ്ഞു.........................തുടരും…………