ധ്രുവികം: ഭാഗം 21

druvikam

എഴുത്തുകാരി: അമ്മു അമ്മൂസ്

 ബോധം തെളിയുമ്പോൾ കട്ടിലിൽ ആയിരുന്നു.. എനിക്ക് ചുറ്റും നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടു..അപ്പുവേച്ചിയും ദേവർഷും വൈമിയും എല്ലാം കരയുകയാണ്.. "വൈഭമി... മോളെ..." പിന്നെയും അലറിക്കരഞ്ഞു ചാടി എഴുന്നേൽക്കാൻ ശ്രമിച്ച എന്നെ ദേവർഷ് തടഞ്ഞു.. "സഹിക്കണം ധ്രുവി...തന്റേടം ആർജ്ജിക്കണം... പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു.. മനസ്സും ശരീരവും ഒരുപോലെ തളർന്നു പോയി... കൂടപ്പിറപ്പാണ് വിട്ടു പോയത്..കൂടെ അവളെ ഇഷ്ടപ്പെട്ടിരുന്ന പുരുഷനും... കേട്ടതൊക്കെ ഒരു ദുസ്വപ്നമായി മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് കൊതിച്ചു പോയി..അത്രമേലാകെ ഞാൻ തകർന്നു പോയി.. ഭൂമിയിലിനി ഞാനൊറ്റക്കാണെന്ന തിരിച്ചറിവ് എന്നെ കൂടുതൽ ദുർബലയാക്കി..

ഇന്നലെ വരെ എന്തുനും ഏതിനും കൂടെ അവളുണ്ടായിരുന്നു.... " എന്റെ വൈഭമി.... ഇന്നവൾ ഇല്ലെന്ന തിരിച്ചറിവ് സഹിക്കാൻ കഴിയുന്നില്ല... "ധ്രുവി.. നീ കൂടെ തളർന്നാൽ അപ്പുവേച്ചിക്കും അമ്മക്കും ആരുണ്ട്.. വൈമി എന്നെ ആശ്വസിപ്പിക്കാനുളള ശ്രമത്തിലായിരുന്നു...പൊള്ളുന്ന വേനലിൽ ഒരു കുടം വെള്ളം കമഴ്ത്തും പോലെ മണ്ണിലേക്കത് വേഗമിറങ്ങി പോയി.. " അമ്മ അറിഞ്ഞോ വൈമി... "ഇല്ലെടീ പറഞ്ഞട്ടില്ല" "വേണ്ട അമ്മ അറിയേണ്ടാ...പാതി ചത്ത ശരീരമാണത്..ബാക്കിയുള്ള ജീവനും കൂടി പോകരുത്" അപേക്ഷയോടെ ദേവർഷിനേയും വൈമികയേയും നോക്കി.. അമ്മയെ അറിയിക്കില്ലെന്ന് അവർ തലയാട്ടി സമ്മതിച്ചു...

നിമിഷങ്ങൾ ദൈർഘ്യമേറിയത് പോലെ..കണ്ണിൽ നിന്നും രക്തത്തുള്ളികൾ പിന്നെയും ഒലിച്ചിറങ്ങി... ഹൃദയം വിങ്ങിപ്പൊട്ടി...കരഞ്ഞു തളർന്നു.. കരയാനിനി വയ്യാതെയായി.. "എനിക്ക് എന്റെ കുട്ടിയുടെ മുഖമെങ്കിലും ഒന്നും കാണാൻ പറ്റ്യോ" ദയനീയമായി അവരെ നോക്കി ചോദിച്ചു... "വൈദേവിനോടുളള പ്രതികാരമാണ്...കൊന്ന ശേഷം ബോഡി അവർ അഗ്നിക്ക് ഇരയാക്കി... അതൂടെ കേട്ടതും സഹിക്കാൻ കഴിഞ്ഞില്ല.. പിന്നെയും അലറിക്കരഞ്ഞു... നെഞ്ച് പൊട്ടുമാറുച്ചത്തിൽ... " ഒരുനോക്ക് കാണാൻ പോലും ബാക്കി വെച്ചില്ലല്ലോ ന്റെ കുട്ടിയെ.... കരഞ്ഞു തളർന്ന ഞാൻ നിലത്തേക്ക് വീണു ഉരുണ്ടു....വൈമി എന്നെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു... 💙💙💙💙💙💙💙💙💙💙💙💙💙💙💙

വൈമി കൂടെയില്ലാതെ ഏഴു ദിനങ്ങൾ കടന്നു പോയി... കൂടെ ഒരു നിഴലായി വൈമിക ഉണ്ടായിരുന്നു... ടീവിയും ന്യൂസും ഒന്നും കണ്ടില്ല..കാണണമെന്നില്ല എന്റെ കുട്ടിയുടെ മരണ വാർത്തയാകും അതിൽ നിറഞ്ഞു നിൽക്കുക. "വയ്യ കാണാനുള്ള കരുത്തില്ല... " നമുക്ക് ചടങ്ങ് നടത്തേണ്ടേ...ഇല്ലെങ്കിൽ ന്റെ കുട്ടീടെ ആത്മാവിനു പോലും ശാന്തി ലഭിക്കില്ല" ദേവർഷും വൈമിയും ഒന്ന് നടുങ്ങുന്നത് ഞാൻ കണ്ടു...തമ്മിൽ അവർ പരസ്പരം നോക്കി... "എരിച്ചു അടക്കം ചെയ്തത് എവിടെ ആണെന്ന് അറിയണം... അതുപോലെ വൈഭമിയേയും വൈദേവിനേയും ഇല്ലാതാക്കിയവരെ തീർത്തിട്ടു മതി ധ്രുവി മരണാനന്തര ചടങ്ങ് നടത്താൻ... അയാളുടെ വാക്കുകൾ എന്നിൽ മിന്നൽ പിണരായി തറഞ്ഞു കയറി..

" കൊല്ലണം അവരെ എങ്ങനെ.... എന്നെ പോലൊരു ദുർബലക്ക് എന്ത് ചെയ്യാൻ കഴിയും... "നിന്നെക്കൊണ്ടേ കഴിയൂ ധ്രുവി...നീ കരുത്താർജ്ജിക്കണം... " എങ്ങനെ... അതുകൂടിയൊന്നു പറയൂ ദേവേട്ടാ..." "നീ തുടർന്ന് പഠിക്കാൻ പോകണം... " വയ്യ എനിക്കിനി കഴിയില്ല.. മെല്ലെയൊന്ന് ഞാൻ തേങ്ങിപ്പോയി.. "കഴിയണം ധ്രുവീ...വൈഭിയുടെ ഏറ്റവും വലിയ സ്വപ്നമാണ് നീ പഠിച്ചു ജോലി വാങ്ങുക എന്നത്... " എനിക്ക് കഴിയില്ല ദേവേട്ടാ... വീണ്ടും വിമ്മിപ്പൊട്ടി കരഞ്ഞു.. "കഴിയണം... നിനക്ക് കഴിഞ്ഞേ പറ്റൂ.. ദേവിന്റെ ശബ്ദം വല്ലാതെ ഉയർന്നു കേട്ടു... "കൂടപ്പിറപ്പ് പോയി...വൈദേവും...പിന്നെ എങ്ങനെ പഠി ക്കും..ആർക്കു വേണ്ടി ജീവിക്കണം... എന്റെ ശബ്ദം വല്ലാതെ ഉയർന്നു....

" അമ്മക്കു വേണ്ടി...അപ്പുവേച്ചിക്ക് വേണ്ടി.. എനിക്ക് വേണ്ടി...നിനക്ക് കഴിയുന്ന അത്രയും ഞാൻ പഠിപ്പിക്കാം പോരെ... "ഞാൻ ശ്രമിക്കാം" വിറയലോടെ പറഞ്ഞൊപ്പിച്ചു... "ശ്രമിച്ചാൽ പോരാ നടക്കണം... ദേവർഷിന്റെ സ്വരം മുറുകി... " ഹ്മ്മ്ം... ഞാനൊന്ന് മൂളി.... "ആദ്യം നീ കരച്ചിൽ നിർത്തി സ്വയം കരുത്താർജ്ജിക്കണം..." "ഹ്മ്മ്ം... ദേവേട്ടൻ പറഞ്ഞതൊക്കെ ഞാൻ മൂളിക്കേട്ടു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 ദിവസങ്ങൾ പിന്നെയും ഓടി മറഞ്ഞു... വൈഭിയുടെ മരണം ഏറെക്കുറെ ഞാൻ ഉൾക്കൊളളാൻ ശ്രമിച്ചു.. എന്നാലും അവൾ കൂടെയില്ലെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെട്ടില്ല...

ദേവർഷും വൈമിയും ഞങ്ങളുടെ കൂടെ വൈദേവിന്റെ വീട്ടിൽ താമസമാക്കി...ആൾ ഇവിടെ നിന്ന് ജോലിക്ക് പോയി തുടങ്ങി... അങ്ങനെ ഒരു ദിവസം ഞാനും വൈമിയും കൂടി കോളേജിലേക്ക് പോയി തുടങ്ങി... ഞാൻ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധിച്ചു...എങ്കിലും ഇടക്കിടെ വൈഭിയുടെ ഓർമ്മകൾ ഇടക്കിടെ എന്നെ അസ്വസ്ഥമാക്കിയിരുന്നു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 " അപ്പുവേച്ചി നമുക്ക് നാട്ടിലേക്ക് തിരിച്ച് പോകാം" ഒഴിവ് ദിവസം വൈകുന്നേരം ഞാൻ അപ്പുവേച്ചിയോട് ചോദിച്ചു... വൈഭിയെ എനിക്ക് നഷ്ടമായത് ഇവിടെ വന്ന ശേഷമാണ്...അതുകൊണ്ട് ഇവിടെ താമസിക്കാൻ എനിക്കു വലിയ താല്പര്യം ഇല്ലായിരുന്നു.. ",ദേവ് മോൻ വരട്ടെ...ചോദിച്ചിട്ടു പോകാം...

" ഹ്മ്മ് ഹ്മ്മ്.. ഞാൻ അലസമായി മൂളി.... രാത്രിയിൽ ദേവർഷ് വന്നപ്പോൾ ഞാൻ കാര്യം അവതരിപ്പിച്ചു... "നിനക്ക് ഇവിടെ നിന്നാൽ പറ്റില്ലേ" ആൾ എന്നോട് ചൂടായി.. "മറ്റൊരാളുടെ സ്ഥലമാണ്... ഒപ്പം വൈഭിയെ നഷ്ടപ്പെട്ട സ്ഥലം.. എനിക്ക് പോയേ പറ്റൂ... ശാന്തമായി എന്നാൽ വാശി പോലെ പറഞ്ഞു... " അവിടെ ചെന്നാൽ നിനക്ക് വൈഭമിയെ ഇല്ലാതാക്കിയവരെ കണ്ടു പിടിക്കാൻ കഴിയുമോ? ദേവദത്തിന്റെ ശല്യം ഉണ്ടാകില്ലേ...?? "ദേവേട്ടൻ എനിക്കൊപ്പം ഇല്ലേ പിന്നെന്താ... "എനിക്ക് എപ്പോഴും കൂടെ കാണാൻ പറ്റിയെന്ന് വരില്ല... അതുകേട്ട് നെഞ്ഞൊന്ന് പിടഞ്ഞെങ്കിലും പുറമേക്ക് കാണിച്ചില്ല...എങ്കിലും തന്റേടത്തോടെ പറഞ്ഞു..

" സാരമില്ല.. എല്ലാം നേരിടാൻ ഞാൻ തയ്യാറാണ് .... ദേവിന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.... 💙💙💙💙💙💙💙💙💙💙💙💙💙💙💙 അടുത്ത ദിവസം രാവിലെ ദേവിനൊപ്പം ഞാൻ നാട്ടിലേക്ക് പോയി...അത് അയാളുടെ തീരുമാനം ആയിരുന്നു.. അവിടെ ചെന്നിട്ട് തീരുമാനം മാറുന്നെങ്കിൽ തിരിച്ച് വരാം...അല്ലെങ്കിൽ അമ്മയേയും അപ്പുവേച്ചിയേയും കൂട്ടി വൈമി വരും...എനിക്കത് സമ്മതമായിരുന്നു.. നാട്ടിലേക്കുളള വഴിയിലൂടെ കാറ് മുമ്പോട്ട് നീങ്ങിയതും നെഞ്ചിടിപ്പേറി..പെട്ടന്നാണു മതിലിലും പോസ്റ്റിലും പതിച്ചിരിക്കുന്ന പോസ്റ്റിലെ നോട്ടീസിൽ കണ്ണു പതിച്ചത്...ഞാനൊന്ന് നടുങ്ങിപ്പോയി... "ദേവദത്തിന്റെ ഫോട്ടോയും ഒപ്പം ആദരാഞ്ജലികളും...

വിശ്വാസം വരാതെ ഒന്നുകൂടി നോക്കി...അതയാൾ തന്നെ.. ദേവദത്ത്... ഞെട്ടലോടെ ഞാൻ ദേവർഷിനെ നോക്കി...ആളുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞത് കണ്ടു... " ഏട്ടാ... "എല്ലാം പതുക്കെ പറയാം... പിന്നീട് ഞാനൊന്നും മിണ്ടിയില്ല...കാറ് നേരെ പോലീസ് സ്റ്റേഷനു മുമ്പിൽ ചെന്നു നിന്നു.. " ഇറങ്ങ്..." ദേവിനൊപ്പം ഞാനും ഇറങ്ങി... "ഞാനൊരാളെ നിനക്ക് പരിചയപ്പെടുത്തി തരാം..." എനിക്ക് ആകാംഷയേറി...ദേവർഷിനൊപ്പം അകത്തെ ക്യാബിനിലേക്ക് കയറി.. "യേസ് കമിൻ...

ഘന ഗാംഭീര്യം നിറഞ്ഞ സ്വരം അകത്തു നിന്നും മുഴങ്ങി. പരിചിതമായ ശബ്ദം...ഞങ്ങൾ അകത്തേക്ക് കയറി... കോപാകുലനായൊരു ചെറുപ്പക്കാരൻ സബ് ഇൻസ്പെക്ടറുടെ വേഷം ധരിച്ച് ഇരിക്കുന്നു...ദേവിനെ കണ്ടതും അയാളിലൊരു പുഞ്ചിരി തെളിഞ്ഞു.. " ഡാ... ഇത് ധ്രുവിക.. "ഹലോ... അയാൾ കൈകുപ്പിയതും തിരികെ ഞാനും അതുപോലെ ചെയ്തു... "ധ്രുവി ഇത് ധ്രുവിക് ദേവ്.... ചുരുക്കി പറഞ്ഞാൽ വൈദേവിന്റെ സഹോദരൻ...അർദ്ധ സഹോദരൻ.... അതുകേട്ടതും ഞാൻ നടുങ്ങിപ്പോയി.... " ചുമ്മാതല്ല നല്ല പരിചയ സ്വരം പോലെ തോന്നിച്ചത്.... ഞാൻ സബ് ഇൻസ്പെക്ടറെ ആപാദചൂഡമൊന്ന് വീക്ഷിച്ചു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story