ഇന്ദുലേഖ: ഭാഗം 44

indulekha

എഴുത്തുകാരി: നിളകാർത്തിക

അവളുടെ മാറിലേക്ക് ചേർന്ന് കിടന്നു വൈശാഖ് ഒരു അമ്മക്ക് കുഞ്ഞ് എന്ന പോലെ, അവന്റെ മുടി ഇഴകളിലൂടെ വിരലുകൾ വാത്സല്യത്തോടെ തഴുകി ഇന്ദു ഇടക്ക് ഒരുപ്രണയിനിയെ പോലെ അവന്റെ കണ്ണിലും കവിളിലും ചുംബിച്ചു വിട്ടു. അവന്റെ നെഞ്ചിൻ ചൂടിന് ശമനമായതും അവൾ മുഖം താത്തി നോക്കി അവൻ ഉറങ്ങി യെന്ന് തോന്നിയതും മെല്ലെ അവനെ അടർത്തി മാറ്റി എഴുനേറ്റു നഗ്നമായ അവന്റെ ദേഹത്തേക്ക് പുതപ്പ് വലിച്ചിട്ടു. പിന്നെ ഒരിക്കൽ കൂടി അവന്റെ കവിളിൽ ചുണ്ട് അമർത്തി അഴിഞ്ഞു കിടക്കുന്ന മുടി പൊക്കി ഉയർത്തി കെട്ടി പിന്നെ ഒരു പുതപ്പും പുതച്ചു കൊണ്ട് ബാത്‌റൂമിൽ കയറി അവൻ ചുംബിച്ചു വിട്ട ഓരോ അണുവിലും വിരലുകൾ തലോടി വിട്ടു. വൈശാഖേട്ടാ...... നിങ്ങൾ എന്റെ ഭാഗ്യമാണ്.....

ഇന്ദുവിന്റെ ജീവൻ അത് എന്തിന്റെ പേരിലും നഷ്ടപെടുത്തത്തില്ല ഈ ഇന്ദു......... നിങ്ങൾക്ക് ഒരു കുഴപ്പമില്ല..... മനസ്സിലെ പേടി അതാണ്..... നയന നൽകിയ പേടി അത് ഞാൻ മാറ്റും....... കുളിച്ചു ഇറങ്ങുമ്പോഴും വൈശാഖ് ഉറങ്ങുവാണ് അടുത്തായി ചെന്നു ഇരുന്നു അവൾ പിന്നെ നനഞ്ഞ തോർത്ത്‌ കൊണ്ട് അവന്റെ മുഖം തുടച്ചു വിട്ടു തണുപ്പ് അടിച്ചതും കണ്ണുകൾ തുറന്നു അവൻ. വൈശാഖേട്ടാ..... എഴുനേറ്റെ...... എന്നെ ഒന്ന് വന്നു സഹായിച്ചേ എനിക്ക് അടുക്കളയിൽ പിടിപ്പത് പണിയുണ്ടേ ഓരോ കള്ളത്തരം ഒപ്പിച്ചിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ......... വന്നേ....... പറയുകയും അവന്റെ കൈയിൽ പിടിച്ചു വലിച്ചു അവളുടെ മുഖത്തെ നാണവും ചുവപ്പും നോക്കിയിരുന്നു അവൻ ഒന്നും സംഭവിക്കാത്ത പോലെ ഉള്ള അവളുടെ ഭാവം അവനിൽ അതിശയമായിരുന്നു. ""ഇന്ദു ...... അത് ഞാൻ........ "" അവൻ സംശയം എന്ന വണ്ണം നോക്കി അവളെ.

""ദേ..... എഴുനേൽക്കു അവര് വരുമ്പോഴേക്കും എന്തങ്കിലും ഉണ്ടാക്കണ്ടേ അല്ലെങ്കിൽ സായു എന്നെ കളിയാക്കി കൊല്ലും...... വന്നേ........ പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ പിടിച്ചു വലിച്ചതും അവൻ അവളെ മടിയിലേക്ക് ഇരുത്തിയിരുന്നു. "നിനക്ക് വിഷമം ഇല്ലേ...... ഇന്ദു.......!!!"" അവന്റെ സ്വരമിടറി യിരുന്നു. അതിനുത്തരമായി അവന്റെ നെറ്റിയിൽ ചുണ്ട് അമർത്തി അവൾ. ഞാൻ ...... എന്നെ കൊണ്ട് ആകുമോ നല്ലൊരു ഇണയാകാൻ....... നിന്നെ........ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്പേ അവന്റെ ഇരു കണ്ണുകളിലും ചുണ്ട് പതിപ്പിച്ചു. ഒരു ഭയം പോലെ ഇന്ദു അറിയില്ല ...... ഡോക്ടർ പറഞ്ഞത് പോലെ എനിക്ക് ........ "" അതിനുത്തരമായി അവന്റെ ചുണ്ടിൽ അമർത്തി മുത്തി അവൾ. ദേ...... ഈ മീശ കുത്തി കൊള്ളുവ കേട്ടോ......... "" പറഞ്ഞു ചിരിച്ചു കൊണ്ട് അവന്റ ഇരു കവിളും പിടിച്ചു വലിച്ചു. പിന്നെ വട്ടം കെട്ടിപിടിച്ചു, ആ നെഞ്ചിലേക്ക് തല വെച്ച് ഇരുന്നു. ശോ.....

ഇതിപ്പോൾ പൊട്ടിതകരുമോ...... ഏഹ്...... """ ചിരിച്ചു പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ഇടം നെഞ്ചിൽ തൊട്ടു. അവന്റ നെഞ്ചിലെ മാനസിക സമ്മർദ്ദം എത്രമേലാണ് എന്ന്‌ അറിയുകയായിരുന്നു അവൾ. "വൈശാഖ് ഏട്ടന് ഒരു കുഴപ്പമില്ല.... നമ്മൾ തമ്മിൽ ഉള്ള ആ ചെറിയ ആ നിമിക്ഷത്തിൽ മനസിലായതാണ് എനിക്ക് ഇനി മനസ്സിൽ അങ്ങനെ ഒരു പേടി ഉണ്ട് എങ്കിൽ നമ്മുക്ക് ഒരു ഡോക്ടർ നെ കാണാം എന്താ........ എനിക്ക് ഉറപ്പുണ്ട് ഒരു പ്രേശ്നവും ഇല്ല എന്ന്‌ ഇനി മനസ്സിന്റെ ധൈര്യം കിട്ടാനാണ് എങ്കിൽ നമ്മുക്ക് നാളെ തന്നെ പോകാം അല്ലാതെ ഇങ്ങനെ മുഖം കൂർപ്പിച്ചു ഇരിക്കാനാണ് ഭാവം എങ്കിൽ ഞാൻ പോകും നമ്മുടെ മോളെയും കൊണ്ട്........ "" തമാശ യാണ്‌ അവൾ പറഞ്ഞത് എങ്കിലും നെഞ്ചിൽ കത്തി കുത്തി കയറും പോലെ ഒന്ന് പുളഞ്ഞു അവൻ ,

കണ്ണിൽ നിന്നും ഉതിർന്ന അവന്റെ കണ്ണ് നീർ അവളെ പൊള്ളിച്ചു. വൈശാഖേട്ടാ...... ഞാൻ വെറുതെ പറഞ്ഞതല്ലേ........ ഞാൻ പോകുവോ.... മരണത്തോടെ യല്ലാതെ ഒരു മോചനമില്ല..........നമ്മൾക്ക്...... പറഞ്ഞു കൊണ്ട് ഇറുകെ പുണർന്നു അവനെ തിരികെ അവനും. 🌹🌹 വൈകുന്നേരത്തെ ചായ ഉണ്ടാക്കുവാണ് ഇന്ദു അവളുടെ അടുത്തായി തന്നെ നിൽപ്പുണ്ട് വൈശാഖ് ഓരോന്നും പറഞ്ഞു ചിരിക്കുന്നുണ്ട് എങ്കിലും അവന്റെ ഉള്ളിലെ വിഷമം അറിഞ്ഞു അവൾ. ഒരു ഉണ്ണിയപ്പമെടുത്തു അവന്റെ വായിലേക്ക് വെച്ച് കൊടുത്തു ഇന്ദു അത് കടിച്ചു തിന്നതും അവൾ അവന് നേരെ വാ പൊളിച്ചു എന്നിട്ട് കൈയിൽ ഇരിക്കുന്ന ഉണ്ണിയപ്പത്തിന് നേരെ കണ്ണ് കാണിച്ചതും ചിരിയോടെ അവൾക്ക് നേരെ നീട്ടി അത് വായിലിട്ടു കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു. അച്ചേ.......... ഉമ്പി വന്നു........ ""

തുമ്പിയുടെ സ്വരം കേട്ടതുംരണ്ടു പേരും ഒരു പോലെ നോക്കി രണ്ട് പേരും സായുവിന്റെ കൈയിൽ ഇരുന്നു തുള്ളുന്നുണ്ട് അവൾ. പെട്ടന്ന് അകന്നു മാറി സായുവിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരിമിന്നി മായുന്നതു കണ്ടതും ഇന്ദു വൈശാഖിന്റെ കൈയിൽ നുള്ളി വിട്ടു. ആഹാ... കെട്ടിയോനും കെട്ടിയോളും പാചകമാണോ........ "" സായുവിന്റെ പുറകിലായി വന്നു കൊണ്ട് പറഞ്ഞു ഋഷി. അത് ചായ ഉണ്ടാകുവാണ് ഇരിക്ക് ഞാൻ ചായ എടുക്കാം...... "" അവർക്ക് ഒരു ചിരി നൽകി കൊണ്ട് തിരിഞ്ഞു അവൾ. വൈശാകും ഋഷിയും ഹാളിലേക്ക് പോയതും സായു പുറകിൽ നിന്നു വട്ടം കെട്ടിപിടിച്ചു ഇന്ദുവിനെ. കള്ളി....... പണി ഒപ്പിച്ചു അല്ലെ...... അറിയാനുണ്ട്....... ഒത്തിരി സന്തോഷം...... "" പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ ഉമ്മ വെച്ചു സായു. എനിക്കും ഒത്തിരി സന്തോഷമാണ്‌ സായു.... ഒത്തിരി..... """

പറഞ്ഞു കൊണ്ട് സായു വിനെ തിരിച്ചു കെട്ടിപിടിച്ചിരുന്നു. 🌹🌹 ഞങ്ങൾ രാവിലെ പോകും കേട്ടോ രണ്ട് പേരും കൂടി വീട്ടിലേക്കു വന്നേക്കണം ഇനി വിളിച്ചില്ല എന്ന്‌ വേണ്ട......... "" ഋഷി വൈശാഖിന്റെ തോളിൽ കൈയിട്ടു കൊണ്ട് അടുത്തേക്ക് ഇരുന്നു പറഞ്ഞു. ഞങ്ങൾ അടുത്ത ദിവസം വരാം ഋഷി........ "" സായുവിന്റെ കൈയിൽ പിടിച്ചു ചിരിയോടെ പറഞ്ഞു ഇന്ദു. ഒരുമിച്ചു ആഹാരവും കഴിച്ചു തുമ്പിയെയും കളിപ്പിച്ചും ആ രാത്രി അത്രമേൽ മനോഹരമായിരുന്നു. പിന്നെ ഏറെ നേരം സംസാരിച്ചു ഇരുന്നതിനു ശേഷമാണ്‌ എല്ലാവരും കിടക്കാനായി പോയത് പണികൾ എല്ലാം ഒതുക്കി ചെല്ലുമ്പോൾ വൈശാഖേട്ടന്റെ നെഞ്ചിലായി സ്ഥാനം പിടിച്ചിരുന്നു തുമ്പി. ആഹാ..... അച്ഛനും മോളും ഉറങ്ങിയോ ....... "" കതക് അടച്ചു കൊണ്ട് ചോദിച്ചതും കണ്ണ് തുറന്നു അവൻ. കുറച്ചു നേരമായി ഇന്ദു...... അവരൊക്കെ കിടന്നോ........ "" ഉം........ഇപ്പോൾ കിടന്നതേ ഉള്ളു....... ""

പറഞ്ഞു കൊണ്ട് അവന്റെ അരികിലായി ഇരുന്നു അവൾ. അങ്ങോട്ട്‌ മാറി കിടക്ക് വൈശാഖ്യേട്ടാ എനിക്ക് ഈവശത്തു കിടന്നാൽ മതി.... ഈ നെഞ്ചിൽ........ മോളെ ചേർത്തു കിടത്തിക്കോ..... ഞാൻ ഇവിടെ കിടന്നോളാം...... പറയുകയും അവന്റെ അടുത്തായി കിടന്നു അവന്റെ വയറിലൂടെ കൈ ചുറ്റി അവനെ ചേർന്ന് കിടന്നു ഇന്ദു രണ്ട് പോരെയും ഇരു കൈയിലാക്കി അവനും മനസ്സ് നിറയുന്നതറിഞ്ഞു അവൻ. മനസ്സിലെ പോയ ധൈര്യവും ആത്മവിശ്വാസവും തിരിച്ചു വരും പോലെ. 🌹🌹🌹 മുമ്പിൽ ഇരിക്കുന്ന വൈശാഖിനെയും അവൻ നൽകിയ മെഡിക്കൽ റിപ്പോർട്ടിലേക്കും നോക്കി ഡോക്ടർ എബ്രഹാം ജോസഫ്.. ""വൈശാഖിന് പ്രശ്നം ഉണ്ടായിരുന്നു എന്ന്‌ പറയുന്നത് ശരിയാണ്........ "" അയാളത് പറയുമ്പോൾ വൈശാഖിന്റെ കൈ ഭയത്തോടെ ഇന്ദുവിൽ മുറുകി. തനിക്ക് പ്രശ്നം ഉണ്ട് വൈശാഖ്.......

അത് തന്റെ ശരീരത്തിന് അല്ല മറിച്ചു മനസ്സിനാണ്....... അതിനാണ് ചികിത്സ നൽകേണ്ടത്.......... "" ഡോക്ടർ പുഞ്ചിരിയോടെ പറയുമ്പോൾ അവളുടെ കൈയിലെ പിടിത്തം ചെറുതായി അയച്ചു അവൻ. !""തന്റെ റിസൾട്ട്‌ എല്ലാം വന്നു താൻ ഓക്കേ ആടോ പിന്നെ ആ ആക്സിഡന്റ് കൊണ്ടുണ്ടായ കുറച്ചു പ്രശ്നംങൾ അത് കുറച്ചു മെഡിസിനിലൂടെ മാറ്റാൻ പറ്റും പക്ഷെ.... താൻ ഒരു സെക്സ് റിലേഷൻ ഷിപ്പിന് വേണ്ടി താൻ പെർഫെക്റ്റ്ആണ്...... തന്റെ ഉൾഭയം അതാണ് തന്റെ പ്രശ്നം..... അല്ലെ വൈശാഖ്.......താൻ തെറ്റ് ചെയ്തു എന്നൊരു തോന്നൽ തനിക്കുണ്ട് അല്ലാതെ ആക്സിഡന്റ് മായി തനിക്കു ഇന്നലെ ഉണ്ടായ പ്രശ്നവുമായി ബന്ധമില്ല........ ഓക്കേ...... പറഞ്ഞു കൊണ്ട് അവന്റെ തോളിൽ തട്ടി, ആശ്വാസത്തോടെയും സന്തോഷത്തോടെയും ഡോക്ടർട്ടിനെ നോക്കി അവൻ അവന്റെ കണ്ണിലെ കണ്ണ് നീർ തിളക്കമാർന്ന പുഞ്ചിരി അവളിലും വിടർന്നു.

""വൈശാഖ് .... നമ്മുടെ മനസ്സ് അതാടോ...... നമ്മുടെ എല്ലാ അസുഖത്തിന്റെയും മുഖ്യപങ്ക്...... താൻ ആലോചിച്ചു കൂട്ടിയ അല്ലങ്കിൽ എന്നെ കൊണ്ട് കഴിയില്ല...... എന്ന തോന്നൽ അതാണ്........ പിന്നെ കുട്ടികൾ....... നാൽപതു ശതമാനം സാധ്യത ഉണ്ട് അത് പോരേടോ..... പത്തുശതമാനം ഉള്ളവർക്ക് പോലും ഉണ്ടാകുന്നു പിന്നെയാണോ തനിക്ക് എന്താ......... ഡോക്ടർ നൽകിയ ധൈര്യം അത് മതിയായിരുന്നു അവനിലെ ഭയം വിട്ടു അകലാൻ. ഹോസ്പിറ്റലിൽ നിന്നുഇന്ദുവിന്റെ കൈ പിടിച്ചു നടന്നു പാർക്കിങ്ങിലേക്ക് പോരുമ്പോൾ വൈശാഖിന്റെ കാലുകൾക്ക് വേഗതയെറി ഡോർ തുറന്നു അകത്തേക്ക് കയറിയതും സ്റ്റിയറിങ്ങിലേക്ക് മുഖം അമർത്തി കിടന്നു കോസീറ്റിൽ അവളും ഇരുന്നു ചുമൽ പൊങ്ങുകയും താഴുകയും ചെയ്യുന്നത് കണ്ടതെ അറിഞ്ഞു അവൾ വൈശാഖ് കരയുകയാണ് എന്ന്‌.

ആ തോളിൽ പിടിത്തമിടുമ്പോൾ അവളെ സർവ്വശക്തിയോടെ നെഞ്ചിലേക്ക് വലിച്ചിട്ടു അവൻ പിന്നെ മുഖമാകെ ചുംബനത്താൽ മൂടി കണ്ണീരിന്റെ ചുവയുള്ള ചുംബനം. ഏട്ടാ...... ഇത് പാർക്കിംഗ് ആണേ നമ്മളെ സെക്യൂരിറ്റി പൊക്കുമെ നാണക്കേട് ആകും വീട്ടിൽ ചെന്നിട്ട് പോരെ........ അവൾ ചിരിയോടെ പറയുമ്പോൾ ഇരു കൈയാൽ മുഖം അമർത്തി തുടച്ചു കൊണ്ട് കാർ മുന്പോട്ട് എടുത്തിരുന്നു. ഇരു മനസ്സുകൾ ഒന്നായി ആ യാത്ര ചെയ്തു മനസ്സ് നിറഞ്ഞു ചിരിയോടെ പരസ്പരം നോക്കി , അവൾ ഇരു കണ്ണുകളും ചിമ്മി കാണിച്ചതും അവനും ചിരിച്ചു ഹൃദയം നിറഞ്ഞ ചിരി.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story