ദുർഗ്ഗാഗ്നി: ഭാഗം 10

durgagni

രചന: PATHU

"'ദേവൻ അവളുടെ അടുത്തേക്ക് വന്ന് ഇടുപ്പിലൂടെ അവളെ ചേർത്തു പിടിച്ചു.... പെട്ടന്നായത്കൊണ്ട് തന്നെ അവൾക്ക് തടയാൻ കഴിഞ്ഞില്ല.... ദച്ചു രൗദ്ര ഭാവത്തോടെ അവനെ നോക്കി..... "" വിട്.... വിടാനാ പറഞ്ഞത്.... "" അവൾ അവന്റെ നേർക്ക് ആക്രോശിച്ചു..... "" അടങ്ങി നിക്ക് മോളെ.... കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ എന്റെ ഭാര്യ ആകേണ്ടവളല്ലേ നീ....?? അവൻ ക്രൂരമായ ചിരിയോടെ അവളെ ഒന്ന് കൂടി ചേർത്തു പിടിച്ചു.... അവന്റെ സാനിധ്യവും അവനിൽ നിന്നും വമിക്കുന്ന JSA ( John Stacey Aroma ) പെർഫ്യൂമിന്റെ ഗന്ധവും അവളെ അന്നത്തെ രാത്രിയുടെ ഓർമ്മകളിലേക്ക് കൊണ്ടുവന്നു..... തന്നെ ഓരോ നിമിഷവും ചുട്ടു പൊള്ളിക്കുന്ന ആ നശിച്ച രാത്രി അവളുടെ കണ്ണുകളിലൂടെ മിന്നി മറഞ്ഞു..... ഒരു നിമിഷം അവൾ തകർന്നു പോയെങ്കിലും പെട്ടന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് അവനെ തള്ളി മാറ്റി..... ദച്ചു അവനെ തീ പാറുന്ന കണ്ണുകളോടെ നോക്കി.... അവളുടെ ഉള്ളിൽ അവനോടുള്ള പക ആളി കത്തുകയായിരുന്നു.....

"" ഇത്‌ നിന്റെ വീടായത് കൊണ്ട് നീ രക്ഷപെട്ടു..... ഇനി നീ വരാൻ പോകുന്നത് എന്റെ കാൽകീഴിലേക്കാ..... ചവിട്ടി അരക്കും ഞാൻ.... ഓർത്തോ.... "" ദേവൻ അവളുടെ മുഖത്തേക്ക് വിരൽ ചൂണ്ടി അതിയായ ദേഷ്യത്തോടെ പറഞ്ഞു.... "" തന്നെപോലൊരു അസുരനിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാ...??? പക്ഷേ എന്തു വന്നാലും ഞാൻ തോറ്റ് തരില്ല...... താൻ ചവിട്ടിയരച്ച എന്റെ മാനത്തിന്, തന്റെ ജീവൻ കൊണ്ടായിരിക്കും ഞാൻ വിലയിടുന്നത്....."" "" ചേച്ചീ.... ഡോറ് തുറന്നേ...."" പുറത്തു നിന്ന് ദിവ്യയുടെ ശബ്ദം കേട്ടതും ദച്ചു അവനെ രൂക്ഷമായി നോക്കിക്കൊണ്ട് പോയി ഡോർ തുറന്നു.... അവൾക്ക് പിന്നാലെ ദേവനും പുറത്തേക്ക് വന്നു.... "" എന്റെ ഏട്ടാ... ഇതുവരെ തീർന്നില്ലേ സംസാരം...?? ഒരാഴ്ചയും കൂടി ഒന്ന് വെയിറ്റ് ചെയ്താ പോരേ.... അതുകഴിഞ്ഞാൽ ഈ ജന്മം മുഴുവൻ സംസാരിക്കാല്ലോ.... "" അമ്മു അടക്കി പിടിച്ച ചിരിയോടെ പറഞ്ഞു.... അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി താഴേക്ക് പോയി..... "

" ഏടത്തീ... ഞങ്ങൾ ഇറങ്ങുവാട്ടോ.... നാളെ കാണാം.... "" അമ്മു പറഞ്ഞത് കേട്ട് ദച്ചു ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി.... "" എന്താ ഏടത്തീ മുഖം വല്ലാതിരിക്കുന്നത്...???"" അമ്മു ചോദിച്ചപ്പോഴാണ് ദിവ്യയും അവളുടെ മുഖം ശ്രദ്ധിക്കുന്നത്.... "" എന്തു പറ്റി ചേച്ചി....?? "" അമ്മുവിന്റെ ചോദ്യത്തിന് മുന്നിൽ എന്തു പറയണമെന്ന് അറിയാതെ അവൾ ഒരു നിമിഷം പകച്ചു നിന്നു...."" ഒന്നൂല്ല.... ഒരു ചെറിയ തലവേദന..... കുറച്ചു നേരം ഒന്ന് റസ്റ്റ്‌ എടുത്താൽ മാറിക്കോളും... "" "" ഹോസ്പിറ്റലിൽ പോണോ ഏടത്തീ....?? "" "" വെറുതെ എന്തിനാ ഹോസ്പിറ്റലിൽ പോകുന്നത്...?? ഒരു കുട്ടി ഡോക്ടർ ഇവിടെ തന്നെയില്ലേ...?? ഡോക്ടർ ദക്ഷ മാധവ്..... നീ തന്നെ അങ്ങ് നോക്കിക്കോ...."" ദിവ്യ അമ്മുവിനെ നോക്കി ചിരിയോടെ പറഞ്ഞു..... "" നീ എന്നെ അങ്ങനെ കളിയാക്കണ്ട.... രണ്ടു വർഷം കൂടി കഴിഞ്ഞു കിട്ടിയാൽ ഈ കുട്ടി ഡോക്ടർ വല്യ ഡോക്ടർ ആകും.... അത് കഴിഞ്ഞാൽ എന്റെ ഏടത്തിയെ ഞാൻ തന്നെ നോക്കിക്കോളാം.... ഇപ്പൊ തൽക്കാലം നമുക്ക് ഹോസ്പിറ്റലിൽ പോകാം.... ""

"" ഏയ്‌.... അത്രക്കൊന്നും ഇല്ല.... ഒന്ന് കിടന്നാൽ മതി.... "" ദച്ചു എങ്ങനെയൊ പറഞ്ഞൊപ്പിച്ചു.... "" ഏടത്തി റസ്റ്റ്‌ എടുത്തോ.... താഴേക്ക് വരണ്ട.... അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം.... "" അതിന് മറുപടിയായി ഒന്ന് മൂളുകമാത്രം ചെയ്തുകൊണ്ട് ദച്ചു അകത്തേക്ക് പോയി..... "" മോളെ ദിവ്യേ.... നാളെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ വരുമ്പോ നീ എങ്ങനെയെങ്കിലും ജയേട്ടന്റെ കൂടി കൊണ്ട് വരണേ.... "" അമ്മു കുറുമ്പ് നിറഞ്ഞ ചിരിയോടെ ദിവ്യയോട് പറഞ്ഞു..... "" ബെസ്റ്റ്..... നടന്നപോലെ തന്നെ.... ഞാൻ അങ്ങോട്ട് പോയി പറയേണ്ട താമസം, അപ്പോഴേക്കും ഓടി വരും.... നീ നടക്കുന്ന കാര്യം വല്ലതും പറയമ്മൂ..... "" "" നീ ശ്രമിച്ചാ നടക്കും.... നീയല്ലേ പറഞ്ഞത് എന്റെ പ്രേമത്തിന് നിന്റെ ഫുൾ സപ്പോർട്ട് ഉണ്ടെന്ന്.... എന്നിട്ട് ഇപ്പൊ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ....??? "" "" സപ്പോർട്ട് ഒക്കെ ചെയ്യാം.... പക്ഷേ സത്യം പറയാല്ലോ....നിന്റെ ആഗ്രഹം നടക്കുമെന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല..... അങ്ങേർക്ക് പ്രേമം എന്ന് കേൾക്കുന്നത് തന്നെ ചെകുത്താൻ കുരിശ് കാണുന്ന പോലെയാ.... പിന്നെ വേറൊരു വഴിയുണ്ട്.... ""

"" അതെന്താ.... "" അമ്മു അങ്ങേയറ്റം ആകാംഷയോടെ ചോദിച്ചു..... "" നീ വേണമെങ്കിൽ അങ്ങേരെ 'MT മഞ്ഞിൽ' പറഞ്ഞ പോലെ പ്രേമിച്ചോ.... അതാവുമ്പോ കുഴപ്പമില്ല..... "" "" എനിക്ക് ഒന്നും മനസ്സിലായില്ല.... നീ ഒന്ന് തെളിച്ച് പറഞ്ഞേ.... "" "" പറഞ്ഞു തരാം..... ശ്രദ്ധിച്ചു കേട്ടോ..... (എനിക്ക് നിങ്ങളെ ഇഷ്ടമാണ്, കാരണമൊന്നും ഇല്ല.... വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനം എഴുതില്ല, ഒന്നും ചെയ്യില്ല..... ഒരു ബന്ധവും സങ്കൽ പ്പിക്കാതെ... വെറുതെ... എനിക്ക് നിങ്ങളെ ഇഷ്ടമാണ്.... ) എങ്ങനെ ഉണ്ട് ഐഡിയ...?? ഇതാവുമ്പോ ഒരു കുഴപ്പവും ഇല്ല... ഇത് തന്നെയാണ് നിന്റെ ആരോഗ്യത്തിനും നല്ലത്.... ദിവ്യ അടക്കി പിടിച്ച ചിരിയോടെ പറഞ്ഞു നിർത്തി..... "" ഒരണ്ണം അങ്ങ് വെച്ചു തന്നാൽ ഉണ്ടല്ലോ.... അവളുടെ ഒരു idea.... അങ്ങേരെ വളച്ചൊടിച്ചു കുപ്പിയിലാക്കാൻ എനിക്കറിയാം.... നീ എന്റെ കൂടെ ഒന്ന് നിന്ന് തന്നാ മതി.... "" "" വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.... നിനക്ക് കിട്ടാനുള്ളത് നീയായിട്ട് തന്നെ ചോദിച്ചു മേടിച്ചോ.... ഞാനായിട്ട് എതിര് നിൽക്കുന്നില്ല....""

"" നിനക്ക് നാളെ അങ്ങേരെ കൂട്ടികൊണ്ട് വരാൻ പറ്റുമോ ഇല്ലയോ....???? "" അമ്മു മുഖം വീർപ്പിച്ചുകൊണ്ട് ചോദിച്ചു...... "" "" ഞാൻ ഉറപ്പൊന്നും പറയുന്നില്ല.... ശ്രമിച്ചു നോക്കാം.... "" "" നീ ശ്രമിച്ചാ നടക്കും.... പ്ലീസ് ടീ.... "" അവൾ ദിവ്യയുടെ കവിളിൽ പിടിച്ചു കൊണ്ട് കെഞ്ചി..... """ ശരി ശരി.... ഞാൻ എങ്ങനെയെങ്കിലും കൊണ്ടുവരാം.... "" "" Thanks മോളൂ.... "" അമ്മു സന്തോഷത്തോടെ ദിവ്യയുടെ കവിളിൽ ചുംബിച്ചു കോണ്ട് താഴേക്ക് പോയി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തലയിണയിൽ മുഖമമർത്തി കരയുകയായിരുന്നു ദച്ചു.... തോളിൽ ഒരു കരസ്പർശം അറിഞ്ഞതും അവൾ മുഖമുയർത്തി നോക്കി.... മുന്നിൽ രാധുവിനെ കണ്ടതും അവൾ എഴുന്നേറ്റ് രാധുവിനെ കെട്ടിപ്പിടിച്ചു..... "" എന്താടാ...?? എന്തു പറ്റി....??? രാധു അവളെ അടർത്തി മാറ്റി കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു.... "" അറിയില്ല രാധൂ.... എത്രയൊക്കെ പിടിച്ചു നിൽക്കാൻ ശ്രമിച്ചാലും ചില സമയങ്ങളിൽ മനസ്സ് തളർന്നു പോകുന്ന പോലെ.... "" "" കാര്യങ്ങൾ ഇവിടെ വരെ കൊണ്ടെത്തിച്ചിട്ട് തോറ്റു പോകരുത് നീ....

പെണ്ണിനെ കാമം തീർക്കാനുള്ള ഉപാധിയായി മാത്രം കാണുന്ന അവന് അറിയിച്ചു കൊടുക്കണം..... പെണ്ണ് എന്താണെന്നും, പെണ്ണിന്റെ പക എത്രയാണെന്നും..... "" ( നീ ഉടച്ചെടുത്തൊരുയിരിൽ എരിഞ്ഞു പൊന്തിയ കനലാണവൽ.....അറിഞ്ഞു വീഴ്ത്തും മുമ്പ് ഉറഞ്ഞു തുള്ളുന്നൊരു കാളിയാണവൽ....!!!!!!!!! "പെണ്ണ്" അവളൊരു പാവം പുഴയാണ് നൂറു ഭാവങ്ങളിൽ ഒഴുകുന്ന പുഴ.... പ്രണയിച്ചാൽ ശാന്തമായി ഒഴുകുന്ന, സ്നേഹിച്ചാൽ സർവ്വതും നൽകുന്ന, കോപിച്ചാൽ കരകവിഞ്ഞൊഴുകുന്ന, അവഗണിച്ചാൽ വരണ്ടുണങ്ങി പോകുന്ന, പ്രതികാരമുയർത്തിയാൽ നാശം വിതക്കുന്ന,നിഗൂഢമായ ചുഴികളുള്ള പുഴ....കടപ്പാട് ) "" ഇല്ല രാധൂ...... തോൽക്കില്ല ഞാൻ..... എന്റെ ഒരോ അണുവിലും നിറഞ്ഞു നിൽക്കുന്നത് അവനോടുള്ള പക മാത്രമാണ്..... അയാൾക്ക് മുന്നിൽ തോൽക്കേണ്ടി വന്നാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിന് എന്ത് അർത്ഥമാ ഉള്ളത്.....??? വിവാഹം കഴിഞ്ഞാൽ എന്റെ മറ്റൊരു മുഖമായിരിക്കും അവൻ കാണാൻ പോകുന്നത്.... ആ കണ്ണുകളിൽ നിന്ന് കണ്ണീരല്ല.... ചോര പൊടിയും.... വെറുതെ വിടില്ല അവനെ ഞാൻ..... "" "" ചേച്ചീ.... """ പിന്നിൽ നിന്ന് ദിവ്യയുടെ വിളി കേട്ട് അവൾ എല്ലാം കേട്ടുകാണുമോ എന്ന ഭയത്തോടെ ദച്ചു ഞെട്ടി തിരിഞ്ഞു നോക്കി..................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story