ദുർഗ്ഗാഗ്നി: ഭാഗം 13

durgagni

രചന: PATHU

""ഉള്ളിൽ ദേവനോടുള്ള പക ആളികത്തുമ്പോഴും ഒരു വേദന അവളുടെയുള്ളിൽ നിറയുന്ന പോലെ... ഈ ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധനമാണ് താലി.... പ്രതികാരത്തിന് വേണ്ടിയാണെങ്കിൽ പോലും അവനെപോലൊരു ആഭാസന്റെ താലി തന്റെ കഴുത്തിൽ വീഴുന്നത് തന്നെ സംബന്ധിച്ച് മരണ വേദന തന്നെയാണ്..... എങ്കിലും തന്റെ ലക്ഷ്യം കാണാൻ ഈ വിവാഹം നടന്നേ തീരൂ..... അവളുടെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു..... കാറിന്റെ വേഗത ഓരോ നിമിഷവും കൂടി കൂടി വന്നു.... പെട്ടന്നാണ് അവളുടെ കാറിനെ ഓവർടേക്ക് ചെയ്ത് ദേവന്റെ കാർ അവൾക്ക് മുന്നിൽ വന്ന് നിന്നത്..... ദേവൻ കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് വന്നു.... ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി ഗ്ലാസ്‌ താഴ്ത്തി.... "" അച്ഛൻ പറഞ്ഞത് നമ്മളൊരുമിച്ച് ചെന്നാൽ മതിയെന്നാ.... വന്ന് കാറിൽ കയറ്....""" "" എനിക്ക് സൗകര്യപ്പെടില്ലെങ്കിലോ.....??? അങ്ങോട്ടേക്ക് വരാൻ എനിക്കറിയാം.... അതിന് തന്റെ കൂട്ട് ആവശ്യമില്ല.... ""

"" നിന്നോടുള്ള പ്രേമം കൊണ്ടല്ല.... അച്ഛൻ പറഞ്ഞാ എനിക്ക് എതിർക്കാൻ കഴിയില്ല.... അതുകൊണ്ട് മര്യാദക്ക് എനിക്കൊപ്പം വരാൻ നോക്ക്.... "" "" തനികൊപ്പം വരാൻ എനിക്ക് മനസ്സില്ല.... വെറുതെ എന്റെ സമയം കളയാതെ വണ്ടി മുന്നിൽ നിന്ന് മാറ്റടോ...... "" "" ഇനി എന്താ ചെയ്യണ്ടതെന്ന് എനിക്കറിയാം...'" ദേവൻ കാറിന്റെ ഡോർ തുറന്ന് കീ വലിച്ചൂരി.... "" താൻ എന്താ ഈ കാണിക്കുന്നത്...???"" ദച്ചു അവന് നേർക്ക് ആക്രോശിച്ചു.... "" ഇത്‌ നീ എന്നെകൊണ്ട് ചെയ്യിച്ചതാ..... ഞാൻ വീണ്ടും പറയുവാ മര്യാദക്ക് വന്ന് കാറിൽ കയറ്.... അല്ലെങ്കിൽ നിന്നെ ഇവിടുന്ന് എങ്ങനെ കൊണ്ടുപോകണമെന്ന് എനിക്ക് നന്നായിട്ടറിയാം...."" "" എന്റെ സമ്മതമില്ലാതെ താൻ എന്നെ ഇവിടുന്ന് കൊണ്ടുപോകുന്നത് എനിക്കൊന്ന് കാണണം.... "" ദച്ചു അവനെ പുച്ഛത്തോടെ നോക്കി.... ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ദേവൻ പുല്ലുകൾ ഞെരിച്ച് മുഷ്ടി ചുരുട്ടി..... "" ടീ.... നിന്റെയീ അഹങ്കാരത്തിന് മറുപടി തരാൻ അറിയാഞ്ഞിട്ടല്ല.....

ഞാൻ നിന്നോട് മാന്യമായിട്ട് സംസാരിച്ചത് എന്റെ ദയയായിട്ട് മാത്രം കൂട്ടിയാ മതി.... കൊല്ലാൻ പോകുന്ന മാടിനോട് ഒരു അറവുകാരൻ കാണിക്കുന്ന ദയ..... """ ദേവൻ അവളെ പകയോടെ നോക്കി.... തിരിച്ച് എന്തോ പറയാൻ തുടങ്ങിയതും ദച്ചുവിന്റെ ഫോൺ റിങ് ചെയ്തു.... അവൾ അവനെ രൂക്ഷമായി നോക്കിയ ശേഷം കാറിനുള്ളിൽ നിന്ന് ഫോൺ എടുത്തു..... സ്‌ക്രീനിൽ അച്ഛൻ എന്ന് തെളിഞ്ഞതും അവൾ കോൾ അറ്റൻഡ് ചെയ്തു..... "" മോളെ.... നിങ്ങള് പുറപ്പെട്ടോ....???"" ""On the way ആണ് അച്ഛാ...."" "" വിനോദ് അച്ഛനെ വിളിച്ചിരുന്നു.... മോളെ വിളിച്ചിട്ട് കിട്ടിയില്ലെന്ന്..... എന്തോ അത്യാവശ്യമായി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു.... നിങ്ങള് രണ്ടാളെയും ഇപ്പൊ തന്നെ കാണണമെന്ന്.... വരുന്ന വഴിക്ക് വിനോദിനെ കയറി കണ്ടിട്ട് വന്നാ മതി.... പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ ഞാനും മാധവനും കൂടി അങ്ങോട്ടേക്ക് വരാം.... "" അച്ഛാ അത് ഇപ്പൊ തന്നെ വേണോ.....??? "" വേണം..... നമ്മളായിട്ട് ഒരു വീഴ്ചയും വരുത്താൻ പാടില്ല.....""

"" ശരിയച്ഛാ..... ഞാൻ കണ്ടോളാം.....അമ്മയും ദിവ്യയുമൊക്കെ എവിടെ....??? "" "" ഇവിടെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്ന തിരക്കിലാ.... അയാളെ കണ്ടിട്ട് രാണ്ടാളും വേഗം വാ....അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ അച്ഛനെ വിളിച്ചാൽ മതി.... "" പറഞ്ഞു തീർന്നതും കോൾ കട്ട്‌ ആയി...... അവന്റെ കൂടെ പോകേണ്ടി വരുന്നത് ഓർക്കുമ്പോൾ തന്നെ അവളുടെ മുഖം കോപത്താൽ ചുവന്നു..... ദേവൻ അവളെ പുച്ഛത്തോടെ നോക്കി.... ദച്ചു ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം കടിച്ചമർത്തി അവന്റെ കാറിലെ കോഡ്രൈവർ സെറ്റിലേക്ക് കയറി.... ദേവൻ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടേക്ക് പോയി..... അവന്റെ സാനിധ്യം പോലും അവൾക്ക് അങ്ങേയറ്റം ആരോചകമായി തോന്നി.... യാത്രയിലുടനീളം അവർക്കിടയിൽ മൗനമായിരുന്നു..... വിനോദിനെ കാണാൻ ഓഫീസിലേക്ക് കയറിയതും അയാൽ അവിടെ ഉണ്ടായിരുന്നില്ല...... ഏതോ important മീറ്റിങ്ങിലാണെന്നാണ് അറിയാൻ കഴിഞ്ഞത്..... അയാളെ കാണാൻ കഴിയാത്തതിൽ ദേവന് നല്ല അമർഷം ഉണ്ടായിരുന്നു.... അവർ അവിടെ നിന്ന് നേരെ മാളിലേക്ക് പോയി..... രണ്ടു വീട്ടുകാരും ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്ന തിരക്കിലാണ്.....

ഉള്ളിലെ ദേഷ്യം പുറമേ കാണിക്കാതെ ദച്ചുവും അതിനൊപ്പം കൂടി.... ദേവൻ ഇതിലൊന്നും താൽപ്പര്യം ഇല്ലാത്ത മട്ടിൽ മാറി നിന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "" ദിവ്യേ.... ഇത്രയും നേരമായിട്ടും കണ്ടില്ലല്ലോ.... ഇനി വരില്ലേ....??? "" "" നീ ഇത്‌ നൂറമത്തെ പ്രാവശ്യമല്ലേ എന്നോട് ചോദിക്കുന്നത്....?? ജയേട്ടൻ വരാന്ന് പറഞ്ഞിട്ടുണ്ട്.... എന്തായാലും വരും.... നീ ഒന്ന് സമാധാനപ്പെട്.... "" "" വന്നില്ലെങ്കിൽ നിന്നെ ഞാൻ ശരിയാക്കും..."" അമ്മു അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു..... "" ദേ ആളെത്തിയല്ലോ.... "" ദിവ്യ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് അകത്തേക്ക് വരുന്ന ജയനെ ചൂണ്ടി പറഞ്ഞു...... അമ്മു ആകാംഷയോടെ അവനെ നോക്കി..... വൈറ്റ് ഷർട്ടും ബ്ലൂ ജീൻസുമാണ്‌ വേഷം.... നന്നായി വെട്ടിയൊതുക്കിയ കട്ടി മീശയാണ് പുള്ളിക്ക്..... മുടിയിഴകൾ നെറ്റിയിലേക്ക് പാറിവീഴുന്നുണ്ട്.... കൂളിംഗ് ഗ്ലാസ്‌ കണ്ണിൽ നിന്ന് ഊരി ഷർട്ടിൽ ഹാങ് ചെയ്ത് കൊണ്ട് നടന്നു വരുന്ന അവനെ അമ്മു കണ്ണെടുക്കാതെ നോക്കി നിന്നു..... "" മോളെ അമ്മൂ.... ഒന്ന് മയത്തിലൊക്കെ നോക്ക്.... നിന്റെ വീട്ടുകാര് അടുത്തു നിൽപ്പുണ്ടെന്ന് മറക്കണ്ട..... """ അമ്മു അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു....

. "" ദിവ്യേ.... ഞാൻ അങ്ങോട്ട് ചെന്ന് എന്തെങ്കിലും സംസാരിച്ചാലോ....??? "" "" ഓടി ചെല്ല്.... ഇന്നലെ കിട്ടിയതിന്റെ ബാക്കി ഇപ്പൊ കിട്ടും.....ജയേട്ടൻ പെൺകുട്ടികളോടുന്നും സംസാരിക്കാറില്ല..... അങ്ങോട്ട് കയറി സംസാരിക്കുന്നത് ഇഷ്ടവുമല്ല..... "" "" ഇങ്ങേരെ എങ്ങനെയാ ഒന്ന് വളച്ചെടുക്കുന്നത്....??? """ "" ഞാൻ നോക്കിയിട്ട് ഒറ്റ വഴിയേയുള്ളൂ..... എന്റെ ചേച്ചിയെ അതായത് നിന്റെ ഭാവി ഏട്ടത്തിയെ നല്ലപോലെ സോപ്പിട്ടു നിന്നോ.... ദച്ചു ചേച്ചി എന്തു പറഞ്ഞാലും ജയേട്ടൻ കേൾക്കും.... അത്രക്ക് ജീവനാ ചേച്ചിയെ...."" "" നീയിത് നേരത്തെ പറയണ്ടേ.... ഏട്ടത്തി വഴി ജയേട്ടന്റെ മനസ്സിൽ കയറി പറ്റുന്ന കാര്യം ഞാനേറ്റു..... "

" അമ്മു പുഞ്ചിരിയോടെ പറഞ്ഞു..... "" വല്യ പ്രതീക്ഷയൊന്നും വേണ്ട മോളെ..... നടന്നാ നടന്ന്.....നീ വന്നേ..... ചേച്ചിക്ക് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യണ്ടേ.... "" എൻഗേജ്മെന്റിനും കല്യാണത്തിനും സാരിയും റിസപ്ഷനായി അവിടുത്തെ ഏറ്റവും costly ആയ kali embroidered lahenga സെറ്റുമാണ് ദച്ചുവിന് എടുത്തത്..... Same കളർ കോമ്പിനേഷനിലുള്ള ഡ്രസ്സ്‌ തന്നെയാണ് ദേവനും..... ദേവൻ ആ ബഹളത്തിൽ നിന്ന് കുറച്ചു മാറി ഫോണിൽ mail ചെക്ക് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ആരോ അവനെ പിറകിലൂടെ കെട്ടി പിടിച്ചത്..... അതൊരു പെൺകുട്ടിയാണെന്ന് അവന് മനസിലായി...... ദേവനെ നോക്കി അവിടേക്ക് വന്ന മാധവനും വിശ്വനാഥനും കാണുന്നത് ഏതോ പെൺകുട്ടി അവനെ കെട്ടി പുണർന്ന് നിൽക്കുന്നതാണ്..... ""ദേവാ...."" മാധവൻ അതിയായ ദേഷ്യത്തോടെ അവനെ വിളിച്ചു...............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story