ദുർഗ്ഗാഗ്നി: ഭാഗം 14

durgagni

രചന: PATHU

""ദേവൻ ആ ബഹളത്തിൽ നിന്ന് കുറച്ചു മാറി ഫോണിൽ മെയിൽ ചെക്ക് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ആരോ അവനെ പിറകിലൂടെ കെട്ടി പിടിച്ചത്..... അതൊരു പെൺകുട്ടിയാണെന്ന് അവന് മനസിലായി...... ദേവനെ നോക്കി അവിടേക്ക് വന്ന മാധവനും വിശ്വനാഥനും കാണുന്നത് ഏതോ പെൺകുട്ടി അവനെ കെട്ടി പുണർന്ന് നിൽക്കുന്നതാണ്..... "" ദേവാ.... "" മാധവൻ ദേഷ്യത്തോടെ അവനെ വിളിച്ചു.... അച്ഛൻ കണ്ടെന്ന് മനസിലായതും ദേവൻ ഒന്ന് പതറി..... അവർ അവന്റെ അടുത്തേക്ക് നടന്നു വന്നു..... "" ദേവാ ആരാ ഇത്‌....??? മാധവൻ അതിയായ ദേഷ്യത്തോടെ അവനോട് ചോദിച്ചു.... "" അച്ഛാ.... ഇത്‌ എന്റെ ഫ്രണ്ട് ആണ്..... അഭിരാമി.... ഞങ്ങൾ കുറച്ചു കാലം ഒരേ കോളേജിൽ ആയിരുന്നു.... വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത്....."" ദേവൻ പറഞ്ഞു തീർന്നതും വിശ്വനാഥന്റെ മുഖത്ത് സമാധാനം നിറയുന്നത് മാധവൻ ശ്രദ്ധിച്ചു.... "" മാധവാ.... ഞാൻ അങ്ങോട്ടൊന്ന് ചെല്ലട്ടെ.... മക്കളെന്നെ അന്വേഷിക്കുകയാകും.... നിങ്ങൾ സംസാരിക്ക്..... ""

വിശ്വൻ പോയതും മാധവൻ ദേവന്റെ നേർക്ക് തിരിഞ്ഞു..... "" അവരൊക്കെ വലിയ തറവാട്ടുകാരാ.... അമേരിക്കയിൽ പഠിച്ച നിന്റെ രീതിയല്ല ഇവിടെ ജനിച്ചു വളർന്നവർക്ക്.... അവർക്കിതൊന്നും ചിലപ്പൊ അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല..... അതുകൊണ്ട് നേരത്തേ കണ്ടതുപോലുള്ള കലാപരിപാടികളൊന്നും വേണ്ട.... മനസിലായല്ലോ...??? "" ""അച്ഛാ... ഞാൻ.... ഒരുപാട് നാള് കൂടി കണ്ട ഒരു എക്സൈറ്റ്മെന്റിൽ....."" "" എനിക്ക് മനസിലാവും മോനേ.... പക്ഷേ കാണുന്നവർ അത് അതിന്റേതായ രീതിയിൽ എടുക്കണമെന്നില്ല.... അച്ഛൻ പറഞ്ഞത് നിനക്ക് മനസിലായോ....???"" " ഞാൻ ശ്രദ്ധിച്ചോളാം അച്ഛാ...." ദേവൻ പറഞ്ഞൊപ്പോൽ മാധവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു..... തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ അടുത്തു നിന്ന പെൺകുട്ടിയെ കാണുന്നത്..... അയാൾക്ക് അവളെ നല്ല മുഖപരിചയം തോന്നി.... "" അങ്കിൾ പറഞ്ഞോതൊക്കെ മോൾക്ക് വിഷമായോ...???? "" "" ഇല്ല അങ്കിൾ...

. ദേവൻ പറഞ്ഞതുപോലെ ഒരുപാടുനാള് കൂടി കണ്ട എക്സൈറ്റ്മെന്റിൽ പറ്റിപ്പോയതാ.... "" അവൾ പുഞ്ചിരിയോടെ തന്നെ മറുപടി കൊടുത്തു.... അപ്പോഴാണ് മാധവന്റെ ഫോണിലേക്ക് ആരുടെയോ കോൾ വരുന്നത്.... അയാൾ ദേവാനോട് പറഞ്ഞ ശേഷം ഫോണുമായി കുറച്ചു ദൂരേക്ക് മാറി..... "" സോറി ദേവാ.... ഞാൻ കാരണമല്ലേ അങ്കിൾ തന്നോട് ദേഷ്യപ്പെട്ടത്....?? I am really Sorry....."" "" Its Okay അഭീ.... ഈ ചെറിയ കാര്യത്തിന് താൻ എന്തിനാ worried ആകുന്നത്....??? തന്റെ വിശേഷങ്ങൾ ഒക്കെ പറയടോ...."" "" ദേവൻ വിചാരിക്കുന്ന പോലെ ഞാൻ ആ പഴയ അഭിരാമിയല്ല.... അച്ഛന്റെ ബിസിനെസ്സ് എല്ലാം നശിച്ചു.... കൂടെയുള്ള പാർട്ണർ ചതിച്ചതാ.... ആ ഒരു ഷോക്കിൽ നിന്ന് അച്ഛൻ ഇപ്പോഴും recover ആയിട്ടില്ല..... ഇപ്പൊ വല്യ കഷ്ടപ്പാടിലാ... എനിക്ക് ഇപ്പൊ അത്യാവശ്യം വേണ്ടത് ഒരു ജോലിയാ.... ദേവൻ വിചാരിച്ചാ എനിക്കൊരു ജോലി.... "" അവളൊന്ന് നിർത്തിയ ശേഷം ദേവനെ നോക്കി..... "" ഒരു ജോലിയാണോ തന്റെ വിഷമം.... എങ്കിൽ അത് നമുക്ക് ഇപ്പൊ തന്നെ പരിഹരിക്കാം.... ദേവാ അസോസിയേറ്റ്സിന്റെ MD ദേവപ്രതാപിന്റെ പേർസണൽ സെക്രട്ടറിയായി തനിക്ക് നാളെ തന്നെ ജോയിൻ ചെയ്യാം.....!!! ""

"" Thank you ദേവാ.... Thank you very much...."" അവളുടെ കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങി.....പിന്നെയും കുറച്ചു സമയം വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച ശേഷമാണ് അവർ പിരിഞ്ഞത്..... ദേവൻ പോയതും അതുവരെ പുഞ്ചിരി നിറഞ്ഞു നിന്ന അഭിരാമിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.... അവൾ തിരിഞ്ഞു നടന്നതും അവളുടെ കയ്യിൽ ആരോ പിടിച്ചു ലിഫ്റ്റിനുള്ളിലേക്ക് വലിച്ചു.... അഭിരാമി ഞെട്ടി മുഖമുയർത്തി നോക്കി.... മുന്നിലുള്ള ആളിനെ കണ്ടതും അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.... "" ദുർഗ്ഗാ മാഡം.... കാര്യങ്ങൾ ഒക്കെ നമ്മൾ വിചാരിച്ചത് പോലെ തന്നെ നടന്നു.... നാളെ മുതൽ ദേവാഅസോസിയേറ്റ്സിൽ ഞാൻ ജോയിൻ ചെയ്യും.... എന്താ ചെയ്യേണ്ടതെന്ന് മാഡം പറഞ്ഞാ മാത്രം മതി.... "" "" ആദ്യം താൻ അവിടുത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് മനസിലാക്കി എടുക്കണം.... അറിയാല്ലോ.... ഒരാഴ്ച കഴിഞ്ഞാൽ ഞങ്ങളുടെ വിവാഹമാണ്.... അതിന് മുൻപ് ഞാൻ ചോദിച്ച ഫയൽ എനിക്ക് കിട്ടിയിരിക്കണം....""

"" മാഡം ടെൻഷൻ അടിക്കണ്ട... എന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി ഞാൻ ചെയ്തിരിക്കും....."" അഭിരാമി ആത്മവിശ്വാസത്തോടെ പറഞ്ഞു..... ദച്ചു അവൾക്ക് നേരെ ഒരു ബ്ലാങ്ക് ചെക്ക് നീട്ടി.... അവളത് സന്തോഷപൂർവം സ്വീകരിച്ചു..... "" മാഡം... ഞാനൊരു കാര്യം ചോദിച്ചോട്ടെ....??? "" "" താൻ എന്താ ചോദിക്കാൻ പോകുന്നതെന്ന് എനിക്ക് നന്നായി അറിയാം.... അയാളോട് എന്തിനാ എനിക്ക് ഇത്രയും പകയെന്നല്ലേ...???അതിനുള്ള ഉത്തരം ഇപ്പൊ പറയാൻ എനിക്കാവില്ല.... താൻ ഏൽപ്പിച്ച ജോലി ചെയ്തു തീർക്കാൻ നോക്ക്.... "" "" ശരി മാഡം.... "" ഗ്രൗണ്ട് ഫ്ലോറിൽ എത്തി ലിഫ്റ്റ് ഓപ്പൺ ആയതും അഭിരാമി അതിൽ നിന്നിറങ്ങി പുറത്തേക്ക് പോയി.... ദച്ചു വീണ്ടും മുകളിലേക്ക് പോയി.... നാലാം നിലയിൽ എത്തി ലിഫ്റ്റിനു പുറത്തേക്ക് ഇറങ്ങി നടന്നതും ആരുമായോ കൂട്ടിയിടിച്ചു..... സോറി പറയാനായി മുഖം ഉയർത്തിയതും മുന്നിലുള്ള ആളിനെ കണ്ട് ഒരു നിമിഷം പകച്ചു പോയി..... "" എന്തൊക്കെയുണ്ട് ദുർഗ്ഗാ മാഡം വിശേഷങ്ങൾ....???

വിവാഹം അടുത്തു തന്നെ ഉണ്ടെന്നറിഞ്ഞു.... പർച്ചേസിന് വന്നതാകും അല്ലേ....???? "" "" പരിസഹിക്കാം... എത്രവേണമെങ്കിലും..... കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ്‌.... "" ദച്ചു നിറമിഴികളോടെ പറഞ്ഞു.... "" അയ്യോ.... പേരുകേട്ട സൂര്യമഠം തറവാട്ടിലെ ഇളമുറ തമ്പുരാട്ടിയെ പരിഹസിക്കാൻ ഞാനാരാ....??? നിങ്ങളെ പോലെയുള്ളവരുടെ മുൻപിൽ പോലും വന്നു നിൽക്കാൻ യോഗ്യതയില്ലാത്തവരല്ലേ ഞങ്ങൾ...."" "" അച്ചൂ.... നീ എന്തൊക്കെയാ ഈ പറയുന്നത്....???? "" സത്യം തന്നെയാ പറഞ്ഞത്..... പാവപ്പെട്ടവരായതുകൊണ്ടല്ലേ എന്റെ ഏട്ടന്റെ ഇഷ്ടം ദച്ചു ചേച്ചി വേണ്ടെന്ന് വെച്ചത്....??? ശരിയാ.... നിങ്ങളുടെയത്ര പണമോ പ്രതാപമോ ഒന്നും ഞങ്ങൾക്കില്ല..... അർഹതയില്ലെന്നറിഞ്ഞിട്ടും എന്റെ ഏട്ടൻ സ്നേഹിച്ചു പോയി..... ജീവനായിരുന്നില്ലേ എന്റെ ഏട്ടന് ദച്ചു ചേച്ചിയെ....??? ആ ഇഷ്ടം വേണ്ടെന്ന് വെക്കാൻ ചേച്ചിക്ക് എങ്ങനെയാ മനസ്സ് വന്നത്...??? പണം കൊണ്ട് ഒരിക്കലും സ്നേഹത്തെ അളക്കരുത് ചേച്ചി....

എന്റെ ഏട്ടൻ സ്നേഹിച്ചത് പോലെ മറ്റാരും നിങ്ങളെ സ്നേഹിക്കില്ല...... പരസ്പരം സ്നേഹവും വിശ്വാസവും ഇല്ലെങ്കിൽ പിന്നെ കോടികളുണ്ടെന്ന് പറഞ്ഞിട്ട് എന്തു കാര്യം....???? ഹൃദയം തകർന്നാണ് എന്റെ ഏട്ടൻ ഇവിടുന്ന് പോയത്..... പക്ഷേ... ഒരിക്കലും നിങ്ങളെ ശപിക്കില്ല.... എന്നും നിങ്ങളുടെ നല്ലതിന് വേണ്ടി മാത്രമേ ഏട്ടൻ പ്രാർത്ഥിക്കൂ..... അങ്ങനെ ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം.... ചേച്ചിക്ക് അതിനുള്ള ഭാഗ്യം ഇല്ലാതായി പോയി..... """ "" ആ മനുഷ്യന്റെ മുന്നിൽ നിൽക്കാനുള്ള യോഗ്യത പോലും എനിക്കില്ല മോളെ..... കാമവെറിയാൽ ഒരുവൻ കളങ്കപ്പെടുത്തിയ ശരീരമാണിത്.... അങ്ങനെയുള്ള ഞാൻ എങ്ങനെ എന്റെ ഹരിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലും....???? ആ മനുഷ്യന് നല്ലൊരു ജീവിതം മുന്നിലുണ്ട്..... എന്റെ പ്രാർത്ഥന ദൈവങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ഹരിയേട്ടനെ ജീവനെപ്പോലെ സ്നേഹിക്കാൻ കഴിയുന്ന ഒരു പെണ്ണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരും.....

ആ മനുഷ്യൻ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്ന് കേട്ടാൽ മാത്രം മതിയെനിക്ക്.... "" ദച്ചു മനസ്സിൽ പറഞ്ഞുകൊണ്ട് നിശബ്ദമായി തേങ്ങികൊണ്ടിരുന്നു..... "" ഇത്രയും സമയം കേൾക്കാൻ നിന്നു തന്നതിന് വളരെ ഉപകാരം.... ചേച്ചി ചെല്ല്.... Purchase മുടക്കണ്ട.... ദൈവങ്ങളോട് പ്രാർത്ഥിക്ക്.... നല്ലൊരു ജീവിതം തരണേന്ന്..... എന്റെ ഏട്ടന്റെ കണ്ണീരിന്റെ ശാപം നിങ്ങളുടെ തലക്ക് മുകളിൽ തന്നെ കാണും...."" അത്രയും പറഞ്ഞുകൊണ്ട് അശ്വതി അവളെ മറിടകന്നു പോയി..... അവളുടെ വാക്കുകൾ ദച്ചുവിന്റെ കാതുകളിൽ തീമഴയായി പതിച്ചു..... ഒന്ന് പൊട്ടി കരയാൻ പോലുമാകാതെ അവൾ അങ്ങനെ തന്നെ നിന്നു..... "" ദച്ചു.... "" പിന്നിൽ നിന്ന രാധുവിന്റെ ശബ്ദം കേട്ടതും ദച്ചു അവളുടെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു..... രാധുവിന് ഒന്നും മനസിലായില്ല.... അടുത്തുകൂടി പോകുന്നവർ തങ്ങളെ ശ്രദ്ധിക്കുന്നത് കണ്ട് രാധു അവളെ അടർത്തി മാറ്റി കുറച്ചപ്പുറത്തേക്ക് മാറി നിന്നു.... "" എന്താടാ.... എന്താ പറ്റിയത്....??? എന്താ പെട്ടന്നിങ്ങനെ...???

ദച്ചു നടന്നതെല്ലാം അവളോട് പറഞ്ഞു..... കരച്ചിലിനിടയിൽ പലപ്പോഴും വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.... അവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ രാധു വിഷമിച്ചു.... ഉള്ളിലുള്ള സങ്കടങ്ങളെല്ലാം പെയ്തു തോരട്ടെ എന്നു കരുതി..... അപ്പോഴാണ് എല്ലാവരും അവിടേക്ക് വരുന്നത് രാധു കണ്ടത്..... "" ദച്ചു... കണ്ണ് തുടക്ക്... ദേ എല്ലാവരും വരുന്നുണ്ട്..."" അവർ നടന്ന് വരുന്ന ഭാഗത്തേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് രാധു പറഞ്ഞു.... ദച്ചു നോക്കിയതും അമ്മുവിനോട് എന്തോ സംസാരിച്ചു ചിരിച്ചു കൊണ്ട് വരുന്ന ദേവനെയാണ് കണ്ടത്.... അവനെ കണ്ട നിമിഷം അത്രയും നേരമുണ്ടായൊരുന്ന സങ്കടം അവനോടുള്ള പകയായി ആളികത്തി.... ദേവൻ കണ്ടു തീ പാറുന്ന കണ്ണുകളോടെ അവനെ നോക്കുന്ന ദച്ചുവിനെ.... അവനും അവളെ രൂക്ഷമായി നോക്കി..... ഡ്രസ്സ്‌ എല്ലാം സെലക്ട്‌ ചെയ്ത് കഴിഞ്ഞിരുന്നു.... യാത്ര പറഞ്ഞ് ഇരുവീട്ടുകാരും പിരിഞ്ഞു.... തിരികെ വീട്ടിലെത്തിയത് രാത്രിയാണ്..... ദച്ചു ആഹാരം പോലും കഴിക്കാതെ റൂമിലേക്ക് പോയി..... അച്ഛനും അമ്മയും നിർബന്ധിച്ചെങ്കിലും തലവേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.....

കുറച്ചു നേരം ബെഡിലെ ഹെഡ്ബോഡിൽ ചാരി കണ്ണുകളടച്ചിരുന്നു...... ഹരിയുമൊത്തുള്ള നല്ല നിമിഷങ്ങളുടെ ഓർമ്മകൾ അവളെ വേട്ടയാടിക്കൊണ്ടിരുന്നു..... കൺകോണിലൂടെ നിലക്കാതെ കണ്ണുനീർ പെയ്തുകൊണ്ടിരുന്നു..... കുറച്ചു നേരം അവളെ ഒറ്റക്ക് വിടുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ട് രാധു അങ്ങോട്ടേക്ക് പോയില്ല..... "" എന്താ വിശ്വേട്ടാ ഇത്ര വലിയ ആലോചന....????"" ബാൽക്കണിയിൽ നിൽക്കുന്ന വിശ്വനാഥന്റെ തോളിൽ കൈ വെച്ചു കൊണ്ട് വസുധ ചോദിച്ചു..... "" ബാഗ്ലൂരിൽ നിന്ന് വന്ന ശേഷം നമ്മുടെ മോള്‌ പഴയ ആളേ അല്ല സുധേ.... എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്..... പഴയ കളിയും ചിരിയും ഒന്നുമില്ല.... മുഖത്ത് എപ്പോഴും ഗൗരവം.... അളന്നു മുറിച്ചുള്ള സംസാരം മാത്രം.... എന്തുപറ്റിയെന്ന് ചോദിച്ചാൽ ഒന്നൂല്ലെന്ന് പറയും..... എന്താടോ നമ്മുടെ മോൾക്ക് പറ്റിയത്....??? "" "" ഏയ്‌.... വിശ്വേട്ടൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.... മോൾക്ക് എന്തോ ചില മാറ്റങ്ങൾ ഉണ്ടെന്നുള്ളത് ശരിയാ.......

മോളല്ലേ ഇപ്പൊ ബിസിനസ്‌ ഒക്കെ നോക്കി നടത്തുന്നത്.... അതിന്റെ ടെൻഷൻ എന്തായാലും ഉണ്ടാകും.... പിന്നെ ഒരാഴ്ചകൂടി കഴിഞ്ഞാൽ നമ്മളെ പിരിഞ്ഞു പോകുവല്ലേ.... അതായിരിക്കും എന്റെ കുഞ്ഞിന്റെ മനസ്സിലെ സങ്കടം.... നാളെ നേരത്തേ എഴുന്നേറ്റ് എല്ലാം തയാറക്കേണ്ടതല്ലേ.... വിശ്വേട്ടൻ വന്ന് കിടക്കാൻ നോക്ക്....."" അവർ പറയുന്നത് കേട്ടിട്ടും വിശ്വനാഥന്റെ മനസ്സിൽ എന്തോ അരുതാത്തത് നടക്കാൻ പോകുന്നു എന്ന ചിന്തയായിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇന്നാണ് ദച്ചുവിന്റെയും ദേവന്റെയും engagement.... രാവിലെ തന്നെ അതിന്റെ ഒരുക്കങ്ങളിലാണ് സൂര്യമഠം..... നിശ്ചയം ചെറിയ രീതിയിൽ മതിയെന്ന് രണ്ടു വീട്ടുകാരും തീരുമാനിച്ചിരുന്നത് കൊണ്ട് അടുത്ത ബന്ധുക്കളെമാത്രമേ ചടങ്ങിന് ക്ഷണിച്ചിരുന്നുള്ളൂ..... സ്വർണ നിറത്തിലുള്ള കാഞ്ചിപുരം പട്ടുസാരിയിൽ ദച്ചു അതീവ സുന്ദരിയായി ജ്വലിച്ചു നിന്നു..... ഉള്ളിൽ പകയുടെ നേരിപ്പോട് നീറി പുകയുമ്പോഴും പുറമേ എല്ലാവരോടും ചിരിച്ചു തന്നെ സംസാരിക്കാൻ ശ്രമിച്ചു.... കുറച്ചു സമയം കഴിഞ്ഞതും ബെൻസിലും BMW വിലും ഒക്കെയായി ദേവന്റെ വീട്ടുകാർ വന്നു......

വിശ്വനാഥൻ സന്തോഷപൂർവ്വം എല്ലാവരെയും സ്വീകരിച്ചു.... എല്ലാവരുടെയും കൂട്ടത്തിൽ ദേവനെ കാണാത്തത് കൊണ്ട് വിശ്വനാഥൻ കാര്യം തിരക്കി..... "" മാധവാ.... ദേവൻ എവിടെ....??? "" "" അവൻ ഫ്രണ്ട്‌സിനൊപ്പം വരും വിശ്വാ.... അവർ ഒരുമിച്ച് ഇങ്ങ് എത്തിയേക്കാമെന്ന് പറഞ്ഞു.... ഇപ്പൊ വരും.... """ പറഞ്ഞു തീർന്നതും മുറ്റത്ത് ഒരു കാർ വന്നു നിന്നു..... "" വിശ്വാ.... ദേവൻ എത്തിയെന്നു തോന്നുന്നു...."" വിശ്വനാഥാനും മാധവനും കൂടി മുറ്റത്തേക്ക് ഇറങ്ങി.... ആ നിമിഷം തന്നെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും സഞ്ജു പുറത്തേക്ക് ഇറങ്ങി.... "" സഞ്ജു.... ദേവൻ എവിടെ....???? "" മാധവൻ കാറിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.... അയാളുടെ ചോദ്യത്തിന് മുന്നിൽ സഞ്ജു ഒന്ന് പതറി..... "" സഞ്ജു.... നിന്നോടാ ചോദിച്ചത് ദേവൻ എവിടെ...??? നിങ്ങൾ ഒരുമിച്ചല്ലേ ഇറങ്ങിയത്...??? "" അത് അങ്കിൾ ദേവൻ....""" സഞ്ജു പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ പരിഭ്രമത്തോടെ മുഖം താഴ്ത്തി.................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story