ദുർഗ്ഗാഗ്നി: ഭാഗം 18

durgagni

രചന: PATHU

"" ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ട് ദച്ചു തിരിഞ്ഞു നോക്കിയതും മുന്നിൽ ദേവൻ നിൽക്കുന്നത് കണ്ട് അവൾ അങ്ങേയറ്റം വെറുപ്പോടെയും അറപ്പോടെയും അവനെ നോക്കി.... ദേവൻ പുച്ഛം നിറഞ്ഞ ഭാവത്തോടെ അവളുടെ അടുത്തേക്ക് നടന്നു വന്നു.... ദച്ചു ഒട്ടും പതറാതെ അങ്ങനെ തന്നെ നിന്നു.... ദേവൻ അവളുടെ തൊട്ട് മുന്നിൽ വന്ന് നിന്ന ശേഷം സാരിയുടെ ഉള്ളിൽ നിന്നും അവൻ അണിയിച്ച താലി എടുത്ത് പുറത്തേക്കിട്ടു..... "" ഇന്ന് നിന്റെ ദിവസമല്ലേ...??? നീ ഉദ്ദേശിച്ചടുത്ത് തന്നെ കാര്യങ്ങളെല്ലാം കൊണ്ടെത്തിച്ച ദിവസം..... നീ എപ്പോഴും പറയുമല്ലോ ഈ കളി ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണെന്ന്.... പക്ഷേ നിനക്ക് തെറ്റി മോളെ.... എന്റെ താലി നിന്റെ കഴുത്തിൽ വീണ നിമിഷം മുതൽ നിന്റെ തോൽവി തുടങ്ങി കഴിഞ്ഞു..... ശത്രു അകന്ന് നിൽക്കുന്നതിനേക്കാൾ ഇതുപോലെ തൊട്ടടുത്ത് ഇങ്ങനെ നിൽക്കുന്നതാ ഏറ്റവും നല്ലത്..... "" ടോ.... താൻ എന്താ പറഞ്ഞത്....???

ഇന്ന് എന്റെ ദിവസമാണെന്നോ....??? എന്നാ കേട്ടോ.... ഈ ശ്രീദുർഗ്ഗ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന ദിവസങ്ങളിൽ ഒന്നാ ഇത്...... താൻ എന്ന അസുരന്റെ നാശം കാണാൻ വേണ്ടിയാണെങ്കിലും തന്റെ താലിക്ക് മുന്നിൽ കഴുത്ത് നീട്ടേണ്ടി വന്ന നശിച്ച ദിവസം..... "" നിന്റെ ധൈര്യം സമ്മതിച്ചു തരാതിരിക്കാൻ വയ്യ.... മരണത്തിലേക്കാണ് വന്നതെന്ന് അറിഞ്ഞിട്ടും ആത്മവിശ്വാസത്തിന് ഒരു കുറവും വന്നിട്ടില്ല.....പക്ഷേ ഈ ധൈര്യം എപ്പൊഴും ഉണ്ടാകണം.... ഈ ബെഡ്‌റൂമിൽ എന്നോടൊപ്പം നീ എങ്ങനെ ഇന്നത്തെ രാത്രി കഴിച്ചുകൂട്ടുമെന്ന് ഞാനൊന്ന് നോക്കട്ടെ..... ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ....??? ഓഹ് സോറി സോറി.... സെക്കന്റ്‌ നൈറ്റ്‌.... ദേവൻ അവളെ ചൂഴ്ന്ന് നോക്കിക്കൊണ്ട് പറഞ്ഞു നിർത്തി...... ദച്ചു അവനെ തീപാറുന്ന കണ്ണുകളോടെ നോക്കി..... ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം നിയന്ത്രിക്കാനാകാതെ അവൾ അടുത്തുകണ്ട ഫ്ലവർ വേസ് എടുത്ത് ഡ്രെസ്സിങ് ടേബിളിലെ മിററിൽ ഊക്കോടെ എറിഞ്ഞു.....

ഗ്ലാസ്‌ പൊട്ടി ചിതറി..... "" ടീ.... ദേവൻ അതിയായ ദേഷ്യത്തോടെ അവളെ അടിക്കാനായി കൈഉയർത്തിയതും ദച്ചു അവന്റെ കൈ തടഞ്ഞു..... അവൾ അടുത്ത നിമിഷം തന്നെ അവന്റെ കൈ കുടഞ്ഞെറിഞ്ഞു..... "" ഏട്ടത്തീ.... ഡോർ തുറന്നേ.... പുറത്തു നിന്ന് അമ്മുവിന്റെ ശബ്ദം കേട്ടതും ദച്ചു അവനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം മുന്നോട്ടു നടന്നു ചെന്ന് ഡോർ തുറന്നു.... "" ഏട്ടത്തീ.... ഇതാ ബ്യൂട്ടിഷൻ...... അമ്മു അടുത്തു നിന്ന സ്ത്രീയെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു..... ദച്ചു പ്രയാസപ്പെട്ട് മുഖത്തൊരു പുഞ്ചിരി വരുത്തി..... "" അപ്പൊ ശ്രുതി ചേച്ചീ ഐശ്വര്യമായിട്ട് തുടങ്ങിക്കൊ.... ആരു കണ്ടാലും എന്റെ ഏട്ടത്തിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കരുത്..... അതുപോലെ സുന്ദരിയായിരിക്കണം..... "" ഒരു ചമയങ്ങളും ഇല്ലെങ്കിലും നിന്റെ ഏട്ടത്തി ദേവത തന്നെയാ..... മതിമറന്നു നോക്കി നിന്നുപോകും..... ശ്രുതി ഒരു പുഞ്ചിരിയോടെ പറഞ്ഞു..... "" അത് പിന്നെ എനിക്കറിഞ്ഞൂടെ.... എന്റെ ഏട്ടത്തി ദേവിയല്ലേ...!!!!

അമ്മ പറഞ്ഞത് പോലെ ഈ വീടിന്റെ മഹാലക്ഷ്മി..... അമ്മു പറഞ്ഞ് തീർന്നതും ദേവൻ റൂമിൽ നിന്ന് ദേശ്യത്തോടെ പുറത്തേക്ക് ഇറങ്ങിയതും ഒരുമിച്ചായിരുന്നു..... ദച്ചുവിനെ രൂക്ഷമായി നോക്കിക്കൊണ്ട് ദേവൻ താഴേക്ക് പോയി..... "" ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ..... അമ്മു അടക്കി പിടിച്ച ചിരിയോടെ ദച്ചുവിനോട് ചോദിച്ചു.... അവൾ എന്തു പറയണമെന്നറിയാതെ മറ്റെങ്ങോ നോക്കി നിന്നു..... "" ഏട്ടത്തി റെഡിയായിക്കോ.... ഞാൻ താഴെ കാണും.... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാ മതി.... ശ്രുതി ചേച്ചി... എല്ലാം പറഞ്ഞത് പോലെ..... അമ്മു പോയ ശേഷം ശ്രുതി ദച്ചുവുമായി അകത്തേക്ക് പോയി..... റെഡ് കളറിലുള്ള kali embroidered ലെഹങ്കയായിരുന്നു ദച്ചുവിനായി സെലക്ട്‌ ചെയ്തിരുന്നത്..... അതിന് മാച്ച് ചെയ്യുന്ന Kirtilals Emerald & peral shine diamond നെക്‌ളേസും, Puffy Ponytail രീതിയിൽ ഹെയർസ്റ്റൈലും..... ശ്രുതി എന്തൊക്കയോ പറയുന്നുണ്ടെങ്കിലും ദച്ചു അതൊന്നും ശ്രദ്ധിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല.....

അവളുടെ മനസ്സ് മുഴുവൻ നിറഞ്ഞു നിന്നത് ഹരിയുടെ ദയനീയമായ നോട്ടമായിരുന്നു...... ഒരുക്കങ്ങൾ എല്ലാം പൂർത്തിയായ ശേഷം ദച്ചു താഴേക്ക് ചെന്നു.... അവളെ കണ്ട് എല്ലാവരുടെയും മുഖം വിടർന്നു..... ദേവന്റെ അമ്മ അടുത്തേക്ക് വന്ന് കണ്ണിൽ നിന്ന് കണ്മഷിയെടുത്ത് അവളുടെ കഴുത്തിൽ തൊട്ട് കൊടുത്തു..... "" എന്റെ കുട്ടിക്ക് ആരുടേയും കണ്ണ് തട്ടാതിരിക്കാനാ..... അത്രക്ക് സുന്ദരിയായിട്ടുണ്ട്..... അതിന് മറുപടിയായി ദച്ചു ഒന്ന് പുഞ്ചിരിച്ചു..... വേദന നിറഞ്ഞ പുഞ്ചിരി..... Dimaond Presidency എന്ന സെവൻ സ്റ്റാർ ഹോട്ടലിലായിരുന്നു റിസപ്ഷൻ fix ചെയ്തിരുന്നത്.... കുറച്ചു സമയത്തിന് ശേഷം എല്ലാവരും അങ്ങോട്ടേക്ക് പുറപ്പെട്ടു...... അത്യാധുനിക രീതിയിലായിരുന്നു ഡെക്കറേഷൻസ് എല്ലാം..... സ്റ്റേജിന്റെ നടുക്ക് വൃത്താകൃതിയിലുള്ള അർച്ച് ഫുള്ളായി റോസുകൊണ്ട് ഡെക്കറേറ്റ് ചെയ്തിരിക്കുന്നു.... അതിന്റെ എൻഡിലായി ഗ്രാൻഡ് സോഫ.... ബാക്ക്ഗ്രൗണ്ടിൽ purple theme, ചുറ്റിലും white flowers with crystal Chandeliers......

അമ്മുവും മാളുവും കൂടി ദേവനെയും ദച്ചുവിനെയും സോഫയിലേക്ക് കൊണ്ടിരുത്തി.... അവനൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും അവളെ ചുട്ടു പൊള്ളിക്കുകയായിരുന്നു.... ഉള്ളിൽ നീറി പുകയുന്ന പകയും ദേഷ്യവും ഒരു മാത്രപൊലും പുറത്തേക്ക് വരാതിരിക്കാൻ ദച്ചു പ്രത്യേകം ശ്രദ്ധിച്ചു..... ഏതാനും മിനിറ്റുകൾക്കകം തന്നെ സൂര്യമഠത്തിലുള്ളവരും അങ്ങോട്ടേക്കെത്തി.... വീട്ടുകാരെ കണ്ടതും ദച്ചുവിന് അൽപ്പം ആശ്വാസം തോന്നി..... ഇരുകൂട്ടരും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബിസിനസ്‌ ഗ്രൂപ്പുകൾ ആയതുകൊണ്ട് പല പ്രമുഖരും ഫങ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു..... ഡാൻസും പാട്ടുമൊക്കെയായി function നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി..... അമ്മു ജയന്റെ ശ്രദ്ധ ആകർഷിക്കാനായി പഠിച്ച പണി മുഴുവൻ പയറ്റുന്നുണ്ടെങ്കിലും അറിയാതെ പോലും ജയന്റെ നോട്ടം അവൾക്ക് നേരേ വന്നില്ല.....അതിൽ നല്ല നിരാശ തോന്നിയെങ്കിലും ഫ്രണ്ട്‌സും ബഹളവുമൊക്കെ ആയപ്പോൾ അവൾ പഴയപോലെ തന്നെ ഉഷാറായി......

ദച്ചു irritated ആകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ദേവൻ അവളുടെ ഇടുപ്പിലൂടെ അവന്റെ കൈചേർത്ത് പിടിച്ചു..... ദച്ചു അവനെ ദാഹിപ്പിക്കുന്ന രീതിയിൽ നോക്കിയിട്ടും ദേവൻ കൈ മാറ്റിയില്ല.... അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു..... അവളുടെ കണ്ണിലെ കനൽ അവനൊരു തരം ലഹരിയായിരുന്നു...... "" May I have your attention please..... അമ്മു മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ട് എല്ലാവരും അങ്ങോട്ടേക്ക് നോക്കി..... "" ഇന്ന് ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള ദിവസമാണ്...... ഈ സന്തോഷത്തിന് മാറ്റ് കൂട്ടാൻ ഏട്ടനും ഏട്ടത്തിക്കും എന്റെയും മാളുവിന്റെയും വക ഒരു ചെറിയ ഗിഫ്റ്റ്..... അമ്മു പറഞ്ഞത് തീർന്നതും സ്റ്റേജിന്റെ ബാക്ക് portion ഇരുവശത്തേക്കും നീങ്ങി മാറി..... അതിനുള്ളിലെ പ്രൊജക്ടറിൽ ദേവൻ ദച്ചുവിനെ താലി കെട്ടുന്ന ഫോട്ടോ..... അതിന് താഴെയായി, * You look Amazing together.... I know she is your true love by the way you look at her....Congratulations on finding your Soul mate....!!!!! എന്ന് ഗോൾഡൻ ലെറ്റേഴ്സിൽ എഴുതിയിരിക്കുന്നു.... അടുത്ത നിമിഷം തന്നെ മുകളിൽ നിന്ന് rose petals താഴേക്ക് വീണു..... അമ്മു അവരുടെ അടുത്തേക്ക് വന്ന് രണ്ടുപേരെയും കെട്ടി പിടിച്ചു.....

ഫങ്ഷൻ കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോൾ എല്ലാവരും ക്ഷീണിച്ചിരുന്നു...... വളരെ അടുത്ത ബന്ധുക്കൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ..... ലക്ഷ്മി റൂമിലേക്ക് പോയി വാർഡ്രോബിൽ നിന്ന് ഒരു സെറ്റ് സാരിയെടുത്ത് ദച്ചുവിനെ ഏൽപ്പിച്ചു.... "" മോള് കുളിച്ചു റെഡിയായി വാ..... അവർ ഒരു പുഞ്ചിരിയോടെ അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു.... ദച്ചു പ്രയാസപ്പെട്ട് മുഖത്തൊരു പുഞ്ചിരി വരുത്തി ഫ്രഷ് ആകാനായി പോയി..... ഫ്രഷ് ആയി സാരിയുടുത്തുകൊണ്ട് പുറത്തേക്ക് വന്നതും ലക്ഷ്മി പാൽ ഗ്ലാസ്‌ അവൾക്ക് നേരേ നീട്ടി..... ദച്ചു മനസില്ലാ മനസോടെ അത് വാങ്ങി..... "" അമ്മൂ.... മോളെ നീ റൂമിലേക്ക് ആക്കിയിട്ടു വാ.....

ലക്ഷ്മി പറഞ്ഞത് കേട്ട് അമ്മുവും മാളുവും ദച്ചുവുമായി റൂമിലേക്ക് പോയി...... "" Good Night ഏട്ടത്തീ..... റൂമിന്റെ പുറത്ത് എത്തിയതും അമ്മുവും മാളുവും ചിരിയോടെ പറഞ്ഞു...... അതിന് മറുപടിയായി ദച്ചു ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി അകത്തേക്ക് കയറി..... റൂം മനോഹരമായി അലങ്കരിച്ചിരുന്നു..... ദച്ചു അതെല്ലാം അറപ്പോടെയാണ് നോക്കിയത്...... അവൾക്കാകെ ശ്വാസം മുട്ടുന്നത് പോലെ തോന്നി..... ദച്ചു റൂമിലെത്തിയെന്ന് മനസിലായതും ദേവൻ ബാൽക്കണിയിൽ നിന്നും വോട്കയുടെ ബോട്ടിൽ സിപ് ചെയ്തുകൊണ്ട് അവൽക്കരികിലേക്ക് നടന്നു...... അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി.... അവൻ നിഗൂഡമായ ചിരിയോടെ കയ്യിലിരുന്ന ബോട്ടിൽ ടേബിളിലേക്ക് വെച്ചുകൊണ്ട് ദച്ചുവിന്റെ അടുത്തേക്ക് വന്ന് അവളുടെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചു..... .........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story