ദുർഗ്ഗാഗ്നി: ഭാഗം 23

durgagni

രചന: PATHU

"" എന്നെ കാണുന്നതും ഞാൻ തൊടുന്നതും നിനക്ക് അറപ്പാണല്ലേ....???? ഒരിക്കൽ ഞാൻ തൊട്ടതല്ലേടീ നിന്നെ.....???? അതിന്റെ അവശേഷിപ്പ് ഇപ്പോഴും നിന്റെയീ ശരീരത്തിൽ ഇല്ലേ.....???? ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി..... അവളുടെ മനസ്സിൽ അന്നത്തെ രാത്രിയുടെ ഓർമ്മകൾ നിറഞ്ഞു വന്നു...... നാലു ചുവരുകൾക്കുള്ളിൽ മാത്രം പ്രതിഭലിച്ചു നിന്ന തന്റെ കരച്ചിലും യാചനകളും തന്റെ ചെവിയിൽ മുഴങ്ങുന്നതായി അവൾക്ക് തോന്നി..... ദച്ചു പെട്ടന്ന് തന്നെ കണ്ണുകൾ ഇറുക്കി അടച്ചു...... കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ പ്രവഹിക്കാൻ തുടങ്ങി..... അടുത്ത നിമിഷം തന്നെ ദേവൻ അവളുടെ അധരങ്ങൾ കവർന്നു..... ദച്ചുവിന് ഒന്ന് ചിന്തിക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവൻ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി...... ദച്ചു അവനിൽ നിന്ന് കുതറി മാറാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും അവന്റെ കൈകരുത്തിന് മുന്നിൽ ഒന്നനങ്ങാൻ പോലും സാധിച്ചില്ല..... അവളുടെ രണ്ടുകൈകളും അവന്റെ ഒരു കയ്യാലേ പിന്നിലേക്ക് ചേർത്തു പിടിച്ചിരുന്നു..... മറു കൈ അവളുടെ പിൻകഴുത്തിലും.....

അവൻ ഭ്രാന്തമായ ആവേശത്തോടെ അവളുടെ ചുണ്ടുകൾ നുകർന്നു..... അവളുടെ കൈകൾ ബന്ധിച്ചിരിക്കുന്ന അവന്റെ കയ്യിലെ മുറിവിൽ നിന്ന് രക്തതുള്ളികൾ താഴേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങിയിട്ട് പോലും ദേവൻ അവളെ മോചിപ്പിച്ചില്ല...... ദച്ചുവിന്റെ കണ്ണുനീർ തുള്ളിയുടെ ഉപ്പുരസം അറിഞ്ഞതും ദേവന്റെ ആവേശം കൂടുകയാണ് ചെയ്തത്..... അവൾ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോഴും അവൻ അകന്നുമാറിയില്ല..... അവളുടെ പിടച്ചിൽ അവനൊരുതരം ലഹരിയായിരുന്നു..... ഒടുവിൽ ഒരുകിതപ്പോടെ അവളിൽ നിന്ന് അകന്നു മാറി.... അടുത്ത നിമിഷം തന്നെ ദച്ചുവിന്റെ കൈ ദേവന്റെ മുഖത്തിന് നേരേ ഉയർന്നുതും ദേവൻ അവളുടെ കൈ തടഞ്ഞു..... ദച്ചുവിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു...... അവളുടെ ഉള്ളിൽ അവനോടുള്ള പക ആളി കത്തി......അവളുടെ കണ്ണുകളിൽ കണ്ട കോപാഗ്നിക്ക് അവനെ ചുട്ടെരിക്കാൻ പോലും ശേഷിയുണ്ടായിരുന്നു...... ദേവൻ അവളുടെ കൈയ്യിൽ ബലമായി തന്നെ പിടി മുറുക്കി.....

"" ഇതൊരോർമ്മപ്പെടുത്തലാ..... ഞാൻ നിന്റെ ഭർത്താവാണെന്നുള്ള ഓർമ്മപ്പെടുത്തൽ..... ഇനിയുള്ള നിന്റെ ജീവിതം എന്റെയീ കാൽചുവട്ടിൽ ആണെന്നുള്ള ഓർമ്മപ്പെടുത്തൽ...... മനസിലാക്കിയാൽ നിനക്ക് കൊള്ളാം.... അവൻ ദേഷ്യത്തോടെ അവളോട് പറഞ്ഞ ശേഷം അവളുടെ കയ്യിലെ പിടി അയച്ചു...... "" ഈ കാണിച്ച തെമ്മാടിത്തരത്തിന് തന്നെ ഞാൻ വെറുതേ വിടില്ല...... ദച്ചു അങ്ങേയറ്റം ദേഷ്യത്തോടെ അവനോടു പറഞ്ഞു..... "" നീ എന്തുചെയ്യും.....??? ഞാൻ നിന്നെ ചുംബിച്ചെന്ന് എല്ലാവരോടും പറയുമോ....??? ദേവൻ പരിഹാസത്തോടെ ചോദിച്ചു......അതിനുള്ള മറുപടിയായി ദച്ചു അവനെ രൂക്ഷമായി നോക്കി...... അടുത്ത നിമിഷം തന്നെ ദേവൻ അവളുടെ അരക്കെട്ടിലൂടെ പിടിച്ച് അവന്റെ നെഞ്ചോട് ചേർത്തു...... അവളുടെ ചുണ്ടിൽ പൊടിഞ്ഞ രക്തം അവൻ കൈകൊണ്ട് തൊട്ടെടുത്തു...... "" എന്നോട് നിനക്ക് അറപ്പും വെറുപ്പുമൊക്കെയല്ലേ.....??? അതേ അറപ്പ് സ്വന്തം ശരീരത്തോടും ഉണ്ടാകണം....

കാരണം ഈ ശരീരത്തിൽ ഇപ്പോഴും എന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നുണ്ട്...... "" അതേടോ..... താൻ കളങ്കപ്പെടുത്തിയ ഈ ശരീരത്തോട് എനിക്ക് അറപ്പ് തന്നെയാ.... അത് എത്രത്തോളം ഉണ്ടെന്ന് കാണണോ തനിക്ക്.....???? ദച്ചു അടുത്ത നിമിഷം തന്നെ ടേബിളിൽ ഇരുന്ന Krystal lamp എടുത്ത് ശക്തിയായി Wall മിററിലേക്ക് എറിഞ്ഞു.... വലിയ ശബ്ദത്തോടെ അത് പൊട്ടിച്ചിതറി ഫ്ലോറിലേക്ക് വീണു.... അവൾ ഫ്ലോറിൽ നിന്ന് മൂർച്ചയേറിയ ഗ്ലാസ്‌ പീസ് എടുത്ത് തന്റെ കൈക്ക് കുറുകെ വരഞ്ഞു..... കയ്യിൽ നിന്ന് രക്തം പ്രവഹിക്കാൻ തുടങ്ങിയിട്ടും ദച്ചുവിന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് അവനോടുള്ള പക മാത്രമായിരുന്നു...... ദേവൻ ഒരു ഞെട്ടലോടെ അവളെ നോക്കി..... അടുത്ത കയ്യിലേക്ക് ഗ്ലാസ്‌ പീസ് കുത്തിയിറക്കാൻ തുനിഞ്ഞതും ദേവൻ അവളുടെ കയ്യിൽ നിന്ന് അത് പിടിച്ചു വാങ്ങി...... "" നീ എന്തു ഭ്രാന്താടീ ഈ കാണിക്കുന്നത്.......???? അപ്പോഴേക്കും ശബ്ദം കേട്ട് ദേവന്റെ അച്ഛനും അമ്മയും അങ്ങോട്ടേക്ക് ഓടി വന്നിരുന്നു.....

"" ദേവാ....ഡോർ തുറക്ക്..... പുറത്തു നിന്ന് അച്ഛൻ വിളിക്കുന്നത് കേട്ടതും ദേവൻ എന്തു ചെയ്യണമെന്നറിയാതെ തറഞ്ഞു നിന്നു..... "" ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് താൻ കണ്ടോ.....!!!!! ദച്ചു അവനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം മുന്നോട്ടേക്ക് നടന്നു പോയി ഡോർ തുറന്നു..... "" എന്താ... എന്താ മോളെ.... എന്താ ഇവിടെ ശബ്ദം കേട്ടത്....???? അമ്മ ചോദിച്ചു തീർന്നതും ദച്ചു അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു...... "" ദേവേട്ടൻ യാത്ര പോകാൻ പറ്റാത്തതിന്റെ ദേഷ്യം എന്നോട് കാണിക്കുകയാ.... എന്തിനാ ഇത്രക്ക് ദേഷ്യം എന്ന് ചോദിച്ചതിന് എനിക്ക് തന്ന സമ്മാനം കണ്ടോ.....???? ദച്ചു മുറിവ് പറ്റിയ കൈ അവരെ കാണിച്ചു..... ദേവൻ ഞെട്ടി തരിച്ച് അവളെ നോക്കി..... അവളുടെ മുഖത്ത്‌ നിറഞ്ഞ പുച്ഛം അവനെ നന്നായി ചൊടിപ്പിച്ചു..... "" ടീ.... ദേവൻ ഒരലർച്ചയോടെ അവളെ അടിക്കാനായി കയ്യുയർത്തിയതും മാധവന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞു..... "" അച്ഛാ.... ഞാൻ...... "" മിണ്ടിപോകരുത്...... എന്താടാ നീ ഈ കാണിച്ചത്....?????

താലികെട്ടിയ പെണ്ണിനെ ഉപദ്രവിക്കാൻ മാത്രം അധപ്പതിച്ചോ നീ....???? ഒരു നിസ്സാര കാര്യത്തിന് മോളോട് ഇങ്ങനെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി.....???? ഇത്രക്ക് ക്രൂരനാണോടാ നീ....???? "" അമ്മേ.... അമ്മയെങ്കിലും എന്നെ ഒന്ന് മനസിലാക്ക്..... "" വിളിക്കരുത് ദേവാ നീ അങ്ങനെ.....!!!!! ഇതുപോലെ മനസാക്ഷിയില്ലാതെ പെരുമാറാൻ നിനക്ക് എങ്ങനെ കഴിഞ്ഞു.....???? അതിനും മാത്രം എന്താ ഇവിടെ ഉണ്ടായത്.....???? "" മോളെ.... ഇവൻ ചെയ്ത തെറ്റിന് അച്ഛനും അമ്മയും നിന്നോട് മാപ്പു ചോദിക്കുകയാണ്..... എന്റെ കുട്ടി ക്ഷമിക്കണം..... മേലിൽ ഇവന്റെ ഭാഗത്ത് നിന്ന് ഇതുപോലെയോന്ന് ഉണ്ടാവില്ല..... അങ്ങനെയുണ്ടായാൽ പിന്നെ എനിക്ക് ഇങ്ങനെ ഒരു മകനുണ്ടാകില്ല...... മോള് വാ.... നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം..... ലക്ഷ്മി... നീ വേഗം ഡ്രൈവറോട് വണ്ടിയെടുക്കാൻ പറ..... മാധവൻ ദച്ചുവുമായി താഴേക്ക് പോയി..... പോകുന്ന വഴി ദച്ചു അവനെ തിരിഞ്ഞു നോക്കി..... അവൾ വിജയീ ഭാവത്തോടെ ഒന്ന് പുഞ്ചിരിച്ചു....

.അത് കണ്ടതും ദേവന്റെ നാഡീ ഞരമ്പുകൾ കോപത്താൽ വലിഞ്ഞു മുറുകി..... മാധവനും ലക്ഷ്മിയും ദച്ചുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയതിനു പിറകെ തന്നെ ദേവനും വീട്ടിൽ നിന്നിറങ്ങി...... കഴിഞ്ഞു പോയ നിമിഷങ്ങളെ പറ്റി ഓർക്കുംതോറും അവനു ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നു..... കാർ ഓവർ സ്പീഡിൽ കുതിച്ചു പാഞ്ഞു..... അവൻ നേരേ പോയത് ക്ലബ്ബിലേക്കായിരുന്നു.....അവിടെയെത്തി മദ്യപിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്റെ ഫ്രണ്ട്‌സ് അവിടേക്ക് വന്നത്..... "" മോനെ ദേവാ..... നിന്റെ വിവാഹം ഇന്നലെ കഴിഞ്ഞതല്ലേയുള്ളൂ..... വീട്ടിലിരുന്ന് എൻജോയ് ചെയ്യേണ്ട സമയത്ത് നീ ഇവിടെ വന്ന് മദ്യപിക്കുകയാണോ.....???? "" ഗിരീ.... എന്റെ മൂഡ്‌ ശരിയല്ല..... നീ പോകാൻ നോക്ക്..... ദേവൻ ഉറച്ച ശബ്ദത്തിൽ ഗിരിയോട് പറഞ്ഞു...... "" അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..... നീ ഇന്നലെ രാത്രിയിലെ വിശേഷങ്ങൾ ഒക്കെ പറയ്.... ഞങ്ങളും കൂടി ഒന്നറിയട്ടെ...... പറഞ്ഞപോലെ രണ്ടാൾക്കും പരസ്പരം വെറുപ്പാണല്ലോ....

അത് ഞാൻ മറന്നു..... എന്നാലും ദേവാ, നീ ഭാഗ്യവാനാ..... കാണുന്ന ഏതൊരാണിനെയും മോഹിപ്പിക്കുന്ന സൗന്ദര്യമാ അവൾക്ക്..... കണ്ണെടുക്കാതെ ഇങ്ങനെ നോക്കി നിൽക്കാൻ.....!!!!! ബാക്കി പറയുന്നതിന് മുൻപ് തന്നെ ദേവൻ ഗിരിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി..... ഗിരി ബാലൻസ് കിട്ടാതെ ഫ്ലോറിലേക്ക് വീണു...... "" ടാ പുല്ലേ.....!!!!!!!! അവളോട് എനിക്ക് വെറുപ്പാ, ദേഷ്യമാ.... എല്ലാം ശരിയാ.... പക്ഷെ ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ഉള്ളിടത്തോളം കാലം അവളെന്റെ ഭാര്യയാ..... എന്റെ പെണ്ണിന് നേരേ അനാവശ്യമായ ഒരു നോട്ടെമെങ്കിലും നിന്റെ ഭാഗത്ത് നിന്നുണ്ടായാൽ.....????? അറിയാല്ലോ എന്നെ..... പച്ചക്ക് കത്തിക്കും ഞാൻ...... ദേവന്റെ ഭാവം കണ്ട് ബാക്കിയുള്ളവർ നന്നായി പേടിച്ചു..... ഗിരിയെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം ദേവൻ പുറത്തേക്കിറങ്ങി...... അവന്റെ മനസ്സിൽ ഒരു പിടിവലി തന്നെ നടക്കുകയായിരുന്നു...... ""മനസ്സ് മുഴുവൻ അവളോടുള്ള ദേഷ്യം തന്നെയാണ്.....

പക്ഷേ, മറ്റൊരാൾ അവളെ നോക്കുന്നത് എന്തുകൊണ്ടോ സഹിക്കാൻ കഴിയുന്നില്ല...... എന്തുകൊണ്ടാണ്......??? എന്തുകൊണ്ടാണ് അങ്ങനെ.....??? ദേവൻ സ്വയം ചോദിച്ചു......അവൻ ഒന്ന് തല കുടഞ്ഞു കൊണ്ട് കാറിലേക്ക് കയറി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""മോളെ..... അമ്മക്കറിയില്ല മോളോട് എങ്ങനെ മാപ്പു ചോദിക്കണമെന്ന്...... "" കുഴപ്പമില്ല അമ്മേ..... ദേവേട്ടൻ അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാവും..... ദച്ചു ഉള്ളിലെ ദേഷ്യം കടിച്ചമർത്തികൊണ്ട് പറഞ്ഞു..... "" അവന്റെ ഭാഗ്യം കൊണ്ടാ മോളെപോലൊരു കുട്ടിയെ അവനു ഭാര്യയായി കിട്ടിയത്..... ലക്ഷ്മി അവളുടെ തലയിൽ മൃദുവായി തലോടി കൊണ്ട് പറഞ്ഞു..... "" ഭാഗ്യമല്ല..... നിർഭാഗ്യം..... അവന്റെ നാശം തുടങ്ങി കഴിഞ്ഞു...... അത് വൈകാതെ എല്ലാവർക്കും മനസിലായിക്കോളും.... ദച്ചു മനസ്സിൽ പറഞ്ഞു...... "" കൈക്ക് ഇപ്പൊ എങ്ങനെയുണ്ട് മോളെ....??? ഇപ്പോഴും നല്ല വേദനയാണോ....??? "" ഇല്ലച്ഛാ..... ഡ്രസ്സ്‌ ചെയ്ത ശേഷം വേദന കുറവുണ്ട്.....

"" നാളെ നിങ്ങൾ രണ്ടാളും മോളുടെ വീട്ടിലേക്ക് പോകുകയല്ലേ....??? മോൾ ഇവിടെ നടന്നതൊന്നും അച്ഛനോടും അമ്മയോടും പറയരുത്.... അവർക്കിത് സഹിക്കാൻ കഴിയില്ല..... "" എനിക്കറിയാം.... ഞാൻ ഒന്നും പറയില്ല..... "" മുറിവ് എങ്ങനെ പറ്റിയെന്ന് ചോദിച്ചാൽ....??? "" അച്ഛൻ വിഷമിക്കണ്ട..... ഇവിടെ നടന്നതൊന്നും ഞാൻ പറയില്ല.... മറ്റെന്തെങ്കിലും പറഞ്ഞോളാം.... "" ലക്ഷ്മി.... നീ വാ.... മോള് കുറച്ചു സമയം റസ്റ്റ്‌ എടുക്കട്ടെ..... ""എന്താവശ്യമുണ്ടെങ്കിലും അമ്മയെ വിളിക്കണം.... സമയമാകുമ്പോ മെഡിസിൻ അമ്മ വന്ന് എടുത്തു തരാം.... മോള് റസ്റ്റ്‌ എടുത്തോ.....അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് രണ്ടാളും താഴേക്ക് പോയി...... അവർ പോയ ശേഷം ദച്ചു ഹെഡ്‌ബോർഡിൽ ചാരി കണ്ണുകളടച്ചിരുന്നു..... കഴിഞ്ഞുപോയ നിമിഷങ്ങളെ പറ്റി ആലോചിക്കുംതോറും അവൾക്ക് ദേഷ്യവും സങ്കടവും വന്നു..... അവനിൽ നിന്ന് ഇങ്ങനെയൊക്കെ പ്രതീക്ഷിച്ചത് തന്നെയാണ്..... എതിർക്കാനുള്ള കരുത്തും തന്റേടവും തനിക്കുണ്ടെന്ന് വിശ്വസിച്ചു......

പക്ഷേ, കാമവെറിയാൽ അന്ധനായി, മൃഗത്തെക്കാൾ ക്രൂരതയോടെ തനിക്ക് നേരേ പാഞ്ഞടുക്കുന്നവനെ തടയാൻ പെണ്ണിന്റെ കരങ്ങൾക്ക് ശക്തി തന്നിട്ടില്ല ദൈവം..... അത് തന്നെയായിരിക്കാം പെണ്ണിന്റെ ഏറ്റവും വലിയ ശാപവും.... പക്ഷേ ദേവാ.... ഇനി ഒരിക്കൽ കൂടി എന്റെ ശരീരം ലക്ഷ്യമാക്കി നീ വന്നാൽ നമ്മളിൽ ഒരാളെ പിന്നീട് ജീവനോടെ കാണൂ...... അവൾ മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് പതിയെ കണ്ണുകളടച്ചു..... രാത്രി ഏറെ വൈകിയാണ് ദേവൻ വീട്ടിലേക്ക് വന്നത്..... അവൻ റൂമിലേക്ക് കയറിയതും ദച്ചു ഫ്രഷ് ആയി വാഷ്റൂമിൽ നിന്ന് പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു...... ദച്ചു അവനെ പുച്ഛത്തോടെ നോക്കി..... ദേവൻ അതിയായ ദേഷ്യത്തോടെ പല്ലുകൾ ഞെരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്ന് കവിളിൽ കുത്തി പിടിച്ചു................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story