ദുർഗ്ഗാഗ്നി: ഭാഗം 24

durgagni

രചന: PATHU

""ദേവൻ അതിയായ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്ന് കവിളിൽ കുത്തി പിടിച്ചു......ദച്ചുവിന്റെ മുഖത്ത്‌ അപ്പോഴും നിറഞ്ഞു നിന്നത് അവനോടുള്ള പുച്ഛമായിരുന്നു..... "" കൈ മാറ്റടോ.....!!!!!നേരത്തെ ഇവിടെ നടന്നതൊന്നും മറന്നിട്ടില്ലല്ലോ......??? ഞാനൊരു വാക്ക് പറഞ്ഞാ മതി അച്ഛനോടും അമ്മയോടും..... പിന്നെ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാമായിരിക്കുമല്ലോ അല്ലേ....???? ദച്ചുവിന്റെ സ്വരം ഉറച്ചതായിരുന്നു...... അത് കേട്ട് ദേവന്റെ കൈ അയഞ്ഞതും ദച്ചു അവന്റെ കൈ കുടഞ്ഞെറിഞ്ഞു...... "" എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് തനിക്കിപ്പോ മനസിലായല്ലോ....??? മേലിൽ ഭർത്താവിന്റെ അധികാരം കാണിക്കാൻ എന്റെ നേർക്ക് വന്നാൽ......????? പിന്നെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ പറയില്ല, കാണിച്ചു തരും..... അത് താൻ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും....... ദച്ചു അവനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അവനെ മറികടന്നു പോകാൻ തുടങ്ങിയതും അവളെ കൈകളിൽ കോരിയെടുത്തു ബെഡിലേക്കിട്ടു...... അവളെഴുന്നേൽക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ അവൻ അവളുടെ മുകളിൽ കിടന്നു കൊണ്ട് ശരീരത്തിലേക്ക് അമർന്നു......

"" ടോ.......!!!!!!!!!! മര്യാദക്ക് എഴുന്നേൽക്ക്..... എന്നെ എന്തെങ്കിലും ചെയ്യാനാണ് പുറപ്പാടെങ്കിൽ മുന്നും പിന്നും നോക്കില്ല ഞാൻ..... ഈ നിമിഷം നമ്മളിൽ ഒരാളുടെ ജീവൻ ഇവിടെ തീരും...... ദച്ചു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു...... അവളുടെ നിശ്വാസത്തിൽ പോലും നിറഞ്ഞു നിന്നത് അവനോടുള്ള അടങ്ങാത്ത പകയായിരുന്നു...... "" നീ എന്താ പറഞ്ഞത്...... ഭർത്താവിന്റെ അധികാരം കാണിക്കാൻ വന്നാൽ ഞാൻ ചിന്തിക്കുന്നതിനും അപ്പുറം കാണേണ്ടി വരുമെന്നോ....??? എന്നാ കാണിക്കടീ.... ഞാനൊന്ന് കാണട്ടെ......!!!!! നീ അവരോട് എന്താ പറയാൻ പോകുന്നത്.....??? ദേവൻ ഒരുകൈ കൊണ്ട് സാരിക്കുള്ളിൽ കിടന്ന അവളുടെ താലി എടുത്തു പുറത്തേക്കിട്ടു..... "" ഈ താലി നിന്റെ കഴുത്തിൽ അണിയിച്ചത് ഞാനാണെങ്കിൽ എനിക്ക് നിന്നിൽ അധികാരം കാണിക്കാൻ ഈ ലോകത്ത് ഒരാളിന്റെയും സമ്മതം ആവശ്യമില്ല..... എന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാൻ ആരും വരില്ല.... ആരും.....!!! ദേവന്റെ വലം കൈ സാരിക്കിടയിലൂടെ അവളുടെ അണിവയറിൽ അമർന്നു......

ദച്ചുവിന് അവിടം പൊള്ളുന്നപോലെ തോന്നി..... അവൾ അവന്റെ കൈ തട്ടി മാറ്റാൻ തുടങ്ങിയതും ദേവൻ അവളുടെ രണ്ടുകയ്യും അവന്റെ ഒരു കൈക്കുള്ളിലാക്കി ചേർത്തു പിടിച്ചു.......ദച്ചു എന്തോ പറയാൻ തുടങ്ങിയതും മറു കൈ കൊണ്ട് അവളുടെ വാ പൊത്തി മുഖം താഴേക്ക് അടുപ്പിച്ചു..... "" ഈ വിവാഹത്തിന് ഒരുങ്ങുമ്പോ മോള് അറിഞ്ഞില്ലായിരുന്നോ ഇതുപോലെ പലതും നേരിടേണ്ടി വരുമെന്ന്.....????? എന്നെ പറ്റി എല്ലാം അറിഞ്ഞുവെച്ചിട്ടുണ്ടല്ലോ നീ.....!!!! ഞാൻ എങ്ങനെയുള്ളവനാണെന്ന് പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ.....???? എന്നിട്ടും എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന നിന്റെ ധൈര്യം സമ്മതിക്കാതെ വയ്യ...... ഈ കളി ഏതുവരെ പോകുമെന്ന് ഞാനൊന്ന് നോക്കട്ടെ.....!!!! എതിരാളി ശക്തനാകുംതോറും വിജയത്തിന്റെ മാധുര്യവും കൂടും..... എത്രയൊക്കെയായാലും പെണ്ണല്ലേ.....???? ഒരാണിന്റെ കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല..... അത് മറക്കണ്ട നീ.....!!!!

ദേവൻ അവളിലെ പിടി അയച്ചുകൊണ്ട് അവളുടെ ശരീരത്തിൽ നിന്ന് അകന്നു മാറി ഫ്ലോറിലേക്ക് ഇറങ്ങി...... അവളെ ഒന്ന് പുച്ഛത്തോടെ നോക്കിക്കൊണ്ട് ബാൽക്കണിയിലേക്ക് പോകാൻ തുടങ്ങി..... "" താൻ അവിടെയോന്ന് നിന്നേ.......!!!!!!!! ദച്ചു ബെഡിൽ നിന്ന് എഴുന്നേറ്റ് ദേവന്റെ അടുത്തേക്ക് നടന്നു...... "" അതേടോ.... ഞാൻ വെറുമൊരു പെണ്ണ് തന്നെയാ..... തന്റെ പരിമിതികൾ എന്തൊക്കെയാണ് നന്നായി അറിയാവുന്ന പെണ്ണ്..... തന്നെപോലൊരാളിനു മുന്നിൽ കരുത്ത് കൊണ്ട് പിടിച്ചു നിൽക്കാൻ ഒരുപക്ഷേ കഴിഞ്ഞെന്ന് വരില്ല..... അതുകൊണ്ടാണല്ലോ ഒരിക്കൽ താൻ എന്നെ.....!!!!!! ബാക്കി പറയുന്നതിന് മുൻപ് തന്നെ ദച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... അവൾ വാശിയോടെ കണ്ണുനീർ തുള്ളികൾ തുടച്ചു മാറ്റി......താനൊരാണാണെങ്കിൽ വെറുമൊരു പെണ്ണായ എനിക്ക് മുന്നിൽ ഇങ്ങനെയല്ല കരുത്ത് കാണിക്കേണ്ടത്..... പ്രതിരോധിക്കാൻ കഴിയാത്ത പെണ്ണിന്റെ ഗതികേടിനു മുന്നിലല്ല ആണത്വം തെളിയിക്കേണ്ടതും......

ദച്ചുവിന്റെയാ വാക്കുകൾ തന്റെ പുരുഷത്വത്തിനേറ്റ കനത്ത പ്രഹരമായി തോന്നി ദേവന്...... "" നീ എന്നെ വെല്ലുവിളിക്കുന്നോ.....???? അവൻ അതിയായ ദേഷ്യത്തോടെ അവൾക്ക് നേരേ പാഞ്ഞടുത്തു...... അതേടോ..... വെല്ലുവിളി തന്നെയാ.......പത്തു ദിവസം.....!!!!!!! പത്തേപത്തു ദിവസത്തിനകം താൻ പടുത്തുയർത്തിയ ബിസിനസ്‌ സാമ്രാജ്യത്തിന്റെ നാശം തുടങ്ങിയിരിക്കും...... തടയാൻ പറ്റുമെങ്കിൽ താൻ തടഞ്ഞോ......!!!!! അതിനെനിക്ക് കഴിഞ്ഞില്ലെങ്കിൽ തന്റെ അടിമയായി ഈ കാൽചുവട്ടിൽ ഉണ്ടാകും ഞാൻ......!!! ഇതെന്റെ വാക്കാ..... ശ്രീദുർഗ്ഗയുടെ വാക്ക്......!!!!!!!!! "" നീയുദ്ദേശിക്കുന്നതിലും ഒരുപാട് മുകളിലാണ് ദേവപ്രതാപ് എന്ന ബിസിനസ് മാൻ....... അത് നിനക്ക് വഴിയേ മനസിലാകും...... നീ ശ്രമിച്ചു നോക്ക്...... എന്താകുമെന്ന് നമുക്ക് നോക്കാം...... "" വെറും വാക്ക് പറയാറില്ല ഞാൻ..... താൻ കുറിച്ചിട്ടോ.....പത്ത്‌ ദിവസം......!!!! ദച്ചു അവനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം ഡോർ തുറന്നു പുറത്തേക്ക് പോയി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"" മോളെ ദിവ്യേ.... ഇത്‌ ഞാനാടീ അമ്മു...... "" എന്താടീ ഈ സമയത്ത് വിളിച്ചത്....??? നിനക്ക്‌ ഈ പാതിരാത്രി ഉറക്കമൊന്നും ഇല്ലേ....???? "" 11 അല്ലേ ആയോളൂ.... അപ്പോക്കും നീ ഉറങ്ങിയോ.....???? "" അമ്മൂ.... എനിക്കുറക്കം വരുന്നുണ്ട്..... നീ വിളിച്ച കാര്യം പറഞ്ഞേ..... "" ഞാൻ ചുമ്മാ ഓരോ വിശേഷം ചോദിക്കാൻ വിളിച്ചന്നേയുള്ളൂ..... ജയേട്ടൻ എത്തിയോ...... അമ്മു ഒരു ചമ്മിയ ചിരിയോടെ ചോദിച്ചു..... "" തോന്നി..... ജയേട്ടനെ പറ്റി ചോദിക്കാനാ ഈ പാതിരാത്രി വിളിച്ചതെന്ന് അറിയാം..... അങ്ങേരു വന്നു നേരത്തേ ഉറങ്ങുകയും ചെയ്‌തു...... ഇനിയെങ്കിലും നീ ഒന്ന് ഫോൺ വെക്ക്.... ഞാനൊന്ന് ഉറങ്ങിക്കോട്ടെ...... "" കുറച്ചു നേരം ഉറങ്ങാതെ ഇരുന്നെന്നും പറഞ്ഞ് ഒന്നും സംഭവിക്കില്ല...... എനിക്ക് ജയേട്ടനെ ഒന്ന് കാണാൻ തോന്നുവാ.... നീ എന്തെങ്കിലും ഒരു വഴി പറയ്...... "" അത്രേയുള്ളോ.... നീയൊരു കാര്യം ചെയ്യ്.... നാളെ തന്നെ പുള്ളിയുടെ ഓഫീസിലേക്ക് ചെല്ല്..... അവിടെ വെച്ചു കാണാം..... "" അങ്ങോട്ടേക്ക് ചെന്നാലും മതി.... താലപ്പൊലിയെടുത്തു സ്വീകരിക്കും....

അങ്ങേർക്ക് എന്നെ കാണുന്നതേ ചതുർഥിയാണെന്ന് നിനക്കറിയില്ലേ....??? "" അപ്പൊ പിന്നെ കാണണ്ടാന്ന് വിചാരിച്ചാ പോരെ....??? "" ദിവ്യേ പ്ലീസ്..... നീയെങ്കിലും എന്നെ ഒന്ന് മനസിലാക്ക്..... "" ഈ പാതിരാത്രി തന്നെ മനസിലാക്കാണോ....??? നാളെ നേരം വെളുത്തിട്ട് മനസിലാക്കിയാ പോരേ.....??? അമ്മു ഒന്നും മിണ്ടിയില്ല.... അവൾക്ക് വിഷമമായെന്ന് ദിവ്യക്ക് മനസിലായി..... "" അമ്മൂ.... നാളെ ദച്ചു ചേച്ചിയും ദേവേട്ടനും ഇങ്ങോട്ടേക്ക് വരുവല്ലേ....??? അവരുടെ കൂടെ നീയും വാ.... അതാകുമ്പോ ഇവിടെ നിൽക്കുകയും ചെയ്യാം ജയേട്ടനെ കണ്ണു നിറയെ കാണുകയും ചെയ്യാം..... "" അത് ശരിയാണല്ലോ..... എപ്പൊ വന്നെന്ന് ചോദിച്ചാ മതി..... താങ്ക്സ് ടീ മോളെ.... ഇനി നീ കിടന്ന് സുഖമായിട്ടുറങ്ങിക്കോ..... നമുക്ക് നാളെ നേരിട്ടു കാണാം...... അമ്മു ചിരിയോടെ കോൾ കട്ട്‌ ചെയ്തു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ തന്നെ ദച്ചു എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്ക് വന്നു..... അപ്പോഴാണ് അവളുടെ കയ്യിലെ മുറിവ് അമ്മു കാണുന്നത്..... തലേ ദിവസം അമ്മായിയുടെ വീട്ടിലായിരുന്നതിനാൽ അവിടെ നടന്നതൊന്നും അമ്മുവോ മാളുവോ അറിഞ്ഞിരുന്നില്ല..... രാവിലെയാണ് അമ്മു തിരികെയെത്തിയത്.....

"" ഏട്ടത്തീ..... കയ്യിലിത് എന്തു പറ്റി....???? "" അത്.... ഫ്ലവർ വേസ് അറിയാതെ കൈതട്ടി താഴേക്ക് വീണു പൊട്ടി.... അത് ക്ലീൻ ചെയ്തപ്പോൾ പറ്റിയതാ..... ദച്ചു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു..... "" ഏട്ടത്തി എന്തിനാ അതൊക്കെ ചെയ്യാൻ പോയത്.....???? അതിനൊക്കെ ഇവിടെ അവശ്യത്തിന് ആൾക്കാരുണ്ട്..... ഒരുപാട് മുറിഞ്ഞൊ ഏട്ടത്തീ..... "" ഏയ്‌.... അത്ര വല്യ മുറിവൊന്നും അല്ല...... അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ലക്ഷ്മി അവിടേക്ക് വന്നത്..... "" മോളെ.... നിങ്ങൾ എപ്പോഴാ വീട്ടിലേക്ക് പോകുന്നത്....???? "" അറിയില്ലമ്മേ..... ദേവേട്ടൻ ഒന്നും പറഞ്ഞില്ല..... "" ഇന്നലെ തന്നെ ഇതിനെക്കുറിച്ച് മാധവേട്ടൻ അവനോട് സംസാരിച്ചിരുന്നതാണല്ലോ..... അവൻ ജോഗിങ്ങിനു പോയിരിക്കുവല്ലേ....?? മോളൊരു കാര്യം ചെയ്യ്.... റൂമിൽ പോയി റെഡിയായി വാ.... അവൻ വരുമ്പോൾ breakfast കഴിച്ചിട്ട് ഇറങ്ങാം.... "" അമ്മേ.... ഞാനും പൊയ്ക്കോട്ടേ ഏട്ടത്തിയുടെ വീട്ടിലേക്ക്..... "" നിനക്ക് കോളേജിൽ പോകണ്ടേ അമ്മൂ.....????

"" ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂ.... പ്ലീസ് അമ്മേ..... ഏട്ടത്തീ പ്ലീസ്.... ഒന്ന് പറയ്.... "" അമ്മുവും വന്നോട്ടെ അമ്മേ..... ദച്ചു ലക്ഷ്മിയോട് പറഞ്ഞതും അവർക്കെന്തോ എതിർക്കാൻ കഴിഞ്ഞില്ല...... "" ശരി ശരി..... രണ്ടാളും പോയി റെഡിയായി വാ..... ദച്ചു റൂമിലേക്ക് കയറിയപ്പോഴാണ് ദേവന്റെ പ്രൈവറ്റ് റൂം തുറന്നു കിടക്കുന്നത് അവൾ കാണുന്നത്..... ബെഡ്‌റൂമിനുള്ളിൽ തന്നെയായാണ് പ്രൈവറ്റ് റൂമും..... ഇന്നലെ അത് ഓപ്പൺ ചെയ്യാൻ നോക്കിയെങ്കിലും റൂം ലോക്ക് ആയിരുന്നു..... ദച്ചു അതിനകത്തേക്ക് കയറി..... ഓഫീസ് റൂമിലെ പോലെ തന്നെ എല്ലാ സൗകര്യങ്ങളും അതിനുള്ളിൽ ഉണ്ടായിരുന്നു..... ഒപ്പം തന്നെ password protected locker സിസ്റ്റവും..... ദേവാഅസോസിയേറ്റ്സിനെ സംബന്ധിക്കുന്ന important documents എല്ലാം ആ ലോക്കറിൽ തന്നെ ഉണ്ടാകുമെന്ന് ദച്ചുവിന് ഉറപ്പായിരുന്നു..... ദച്ചു ലോക്കറിനടുത്തിരുന്ന ടേബിളിനു മുകളിലായി ദേവൻ പെട്ടന്ന് ശ്രദ്ധിക്കാത്തക്ക രീതിയിൽ ഒരു ഹിഡൻ ക്യാമറ സെറ്റ് ചെയ്തു.....അപ്പോഴാണ് പിന്നിൽ നിന്ന് ഡോർ ഓപ്പൺ ചെയ്യുന്ന ശബ്ദം കേട്ടത്.... ദച്ചു തിരിഞ്ഞു നോക്കിയതും മുന്നിൽ രൗദ്ര ഭാവത്തോടെ ദേവൻ നിൽക്കുന്നുണ്ടായിരുന്നു..............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story