ദുർഗ്ഗാഗ്നി: ഭാഗം 25

durgagni

രചന: PATHU

"" പിന്നിൽ നിന്ന് ഡോർ ഓപ്പൺ ചെയ്യുന്ന ശബ്ദം കേട്ട് ദച്ചു തിരിഞ്ഞു നോക്കിയതും മുന്നിൽ രൗദ്ര ഭാവത്തോടെ ദേവൻ നിൽപ്പുണ്ടായിരുന്നു...... അവൾ ഒരു നിമിഷം ഒന്ന് പകച്ചു.... താൻ ക്യാമറ സെറ്റ് ചെയ്തത് അവൻ കണ്ടുകാണുമോ എന്നൊരു ഭീതി മനസ്സിൽ ഉടലെടുത്തു..... ദേവൻ ദച്ചുവിന്റെ നേർക്ക് നടന്നു വന്നു..... അവളുടെ ഉള്ളിലെ പതർച്ച പക്ഷേ മുഖത്ത്‌ പ്രകടമായില്ല..... "" നിനക്കെതെന്താടീ ഇവിടെ കാര്യം.....???? "" എനിക്ക് ഇങ്ങോട്ടേക്ക് കയറാൻ പാടില്ലെന്ന് താൻ എഴുതി വല്ലതും വെച്ചിട്ടുണ്ടോ....???? ദച്ചുവിന്റെ ചോദ്യം കേട്ട് ദേവൻ ഉള്ളിൽ തികട്ടി വന്ന ദേഷ്യം നിയന്ത്രിച്ചു...... "" ഇതിന്റെ പ്രൈവറ്റ് റൂമാണ്..... മേലിൽ ഇങ്ങോട്ടേക്ക് കയറരുത്...... "" താൻ എപ്പോഴും പറയുന്നുണ്ടല്ലോ ഭർത്താവിന്റെ അധികാരം കാണിക്കാൻ അറിയാം എന്ന്..... അതുപോലെ ഒരു ഭാര്യയുടെ അധികാരം കാണിക്കാൻ എനിക്കും അറിയാം.... ഇത്‌ എന്റെ കൂടി റൂം ആണ്..... ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോ ഇങ്ങോട്ടേക്ക് കയറും കയറാതിരിക്കും..... അത് താൻ ചോദ്യം ചെയ്യണ്ട.....

"" ഓഹോ.... അത് ശരി...... അപ്പൊ ഭാര്യയുടെ അധികാരം കാണിക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണല്ലേ മോള്..... എന്നാ പിന്നെ അതൊന്ന് കാണാണമല്ലോ...... ദേവൻ അവളുടെ തൊട്ടടുത്ത് വന്നു നിന്നു...... അവർക്കിടയിൽ ഇഞ്ചുകളുടെ അകലം മാത്രമേയുള്ളൂ.... ദച്ചു അവനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം മുന്നോട്ടു പോകാൻ തുനിഞ്ഞതും ദേവൻ അവളുടെ കയ്യിൽ പിടിത്തമിട്ടു...... ദച്ചു അങ്ങേയറ്റം ദേഷ്യത്തോടെ തന്റെ കയ്യിലേക്കും അവന്റെ മുഖത്തെക്കും നോക്കി..... അവൾ അവന്റെ കൈ തട്ടിയെറിഞ്ഞതും അടുത്ത നിമിഷം തന്നെ ദേവന്റെ കൈ അവളുടെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു......ദച്ചുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു...... അത് കണ്ടതും അവൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു...... "" തന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ എന്നെ തൊടരുതെന്ന്......!!!!!! എന്ത് ധൈര്യത്തിലാടോ താൻ എന്നെ ഇങ്ങനെ......???? ദച്ചു ദേഷ്യത്താൽ വിറക്കുകയായിരുന്നു...... "" നിനക്കല്ലേ വാശി ഭാര്യയുടെ അധികാരം കാണിച്ചേ പറ്റു എന്ന്.....

അത് റൂം ഷെയർ ചെയ്യുന്ന കാര്യത്തിൽ മാത്രം പോരല്ലോ..... എല്ലാ കാര്യത്തിലും വേണ്ടേ....????? അവൻ അവളുടെ ആധങ്ങളിലേക്ക് മുഖം അടുപ്പിച്ചതും ദച്ചു സർവ്വ ശക്തിയുമെടുത്ത് അവനെ തള്ളി മാറ്റി...... അവൾ തീപാറുന്ന കണ്ണുകളോടെ അവനെ നോക്കി..... അവൾ റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതും പിന്നിൽ നിന്ന് ദേവൻ അവളെ ഇറുകി പുണർന്നു...... ദച്ചു കുതറി മാറാൻ പരമാവധി ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല....... അവന്റെ സ്പർശനം, ആ ഗന്ധം അതെല്ലാം അവൾക്ക് അങ്ങേയറ്റം അരോചകമായിരുന്നു...... ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത തന്റെ ജീവിതത്തിലെ ശപിക്കപ്പെട്ട ആ രാത്രിയുടെ ഓർമ്മകൾ അവളെ വരിഞ്ഞു മുറുക്കി...... ക്രൂരമായ ആവേശത്തോടെ തന്നെ കീഴ്പ്പെടുത്തിയ ദേവന്റെ മുഖം അവൾക്ക് മുന്നിൽ തെളിഞ്ഞു....... എന്തുകൊണ്ടോ അവളുടെ കാലുകൾ തളരുന്നത് പോലെ തോന്നി..... ദേവൻ അവളുടെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു..... ദച്ചു കണ്ണുകൾ ഇറുക്കിയടചച്ച് ദേഷ്യം നിയന്ത്രിച്ചു...... ""

എന്നായാലും നീ എനിക്കുള്ളത് തന്നെയാ...... അത് മറക്കണ്ട..... "" അതുവരെ താൻ ജീവനോടെ ഉണ്ടാകുമെന്ന് എന്താ ഉറപ്പ്.....?????? ദച്ചുവിന്റെ ചോദ്യം കേട്ട് ദേവന്റെ മുഖത്ത്‌ പുച്ഛം നിറഞ്ഞു..... അവൻ അവളെ തനിക്കഭിമുഖമായി തിരിച്ചു..... "" നീ എന്നെ എന്തുചെയ്യും....??? കൊല്ലുമോ....???? അവന്റെ ചോദ്യത്തിലെ പരിഹാസം അവളെ ചൊടിപ്പിച്ചു...... "" അങ്ങനെ എളുപ്പത്തിൽ കൊല്ലാനായിരുന്നെങ്കിൽ എനിക്ക് തന്റെയീ നശിച്ച ജീവിതത്തിലേക്ക് വരേണ്ട കാര്യമില്ലായിരുന്നല്ലോ.....!!!!!! മരണം തനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും കുറഞ്ഞ ശിക്ഷയാകും.....അങ്ങനെ എളുപ്പത്തിൽ തന്നെ മരണത്തിന് വിട്ടു കൊടുക്കാൻ കഴിയില്ലല്ലോ എനിക്ക്.....!!!!! എന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞ ഓരോതുള്ളി കണ്ണുനീരിനും തന്നെകൊണ്ട് ഞാൻ കണക്ക് പറയിക്കും...... ജീവൻ പോകുന്നതിന് മുൻപ് ഒരു മനുഷ്യായുസ്സിൽ അനുഭവിക്കാവുന്ന എല്ലാ വേദനകളും അനുഭവിക്കും താൻ......!!!!!! അത് പറയുമ്പോൾ ദച്ചുവിന്റെ കണ്ണുകളിൽ കനലെരിയുകയായിരുന്നു......

"" നിന്റെയീ വീറും വാശിയും, അത് എനിക്ക് വല്ലാത്ത ഒരുതരം ലഹരിയാ..... മറ്റൊന്നിനും നൽകാൻ കഴിയാത്ത ലഹരി...... എനിക്കെതിരെ എന്താ ചെയ്യാൻ പറ്റുന്നതെന്ന് വെച്ചാ ചെയ്തോ.... പക്ഷേ തോറ്റു പോകും നീ..... "" ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ ഞാൻ തനിക്ക് മുന്നിൽ തോൽക്കില്ല...... തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു ദേവാ...... വൈകാതെ അത് തനിക്ക് മനസിലാവും..... അഥവാ എനിക്കതിന് കഴിഞ്ഞില്ലെങ്കിൽ മുൻപ് ഞാൻ പറഞ്ഞത് പോലെ തന്റെയീ കാൽച്ചുവട്ടിൽ ഒരു അടിമയായി ഉണ്ടാകും ഞാൻ..... "" ഏട്ടാ.... രണ്ടാളും റെഡിയായോ..... പുറത്തു നിന്ന് അമ്മു വിളിക്കുന്നത് കേട്ടതും ദേവൻ അവളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം ഡോർ തുറന്നു..... ദച്ചു ആ സമയം വാർഡ്രോബിൽ നിന്ന് സാരിയുമെടുത്ത് ഡ്രെസ്സിങ് റൂമിലേക്ക് പോയി..... "" റെഡിയായില്ലേ ഏട്ടാ.....??? "" റെഡിയാകുന്നതേയുള്ളൂ മോളെ..... ഇപ്പൊ വരാം..... "" ഞാൻ താഴെ വെയിറ്റ് ചെയ്യാട്ടോ..... ദേവനോട് പറഞ്ഞ ശേഷം അമ്മു താഴേക്ക് പോയി..... ദേവൻ ഫ്രഷ് ആകാൻ വാഷ്റൂമിലേക്ക് കയറി..... ദച്ചു റെഡിയായ ശേഷം അഭിരാമിയെ വിളിക്കാനായി ഫോണുമായി ബാൽക്കണിയിലേക്ക് പോയി.....

അവൾ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു..... "" പറഞ്ഞോളു മാഡം..... "" താൻ എവിടെയാ അഭിരാമി.....??? "" ഞാൻ ഓഫീസിലുണ്ട്..... ആർക്കും സംശയം തോന്നാരുതല്ലോ..... അതുകൊണ്ടാ വന്നത്..... "" അത് നന്നായി.... ഓഫീസ് ടൈം കഴിഞ്ഞ് ജയേട്ടൻ തന്റെ വീട്ടിലേക്ക് വരും..... ഫയൽ ജയേട്ടനെ ഏൽപ്പിച്ചേക്ക്..... "" മാഡം.... എനിക്ക് എന്തോ വല്ലാത്ത ഒരു ടെൻഷൻ.... ദേവനറിഞ്ഞാൽ എന്റെ ജീവൻ ബാക്കിയുണ്ടാവില്ല..... ഓർക്കുമ്പോ തന്നെ കയ്യും കാലും വിറക്കുന്നുണ്ട്..... "" അയാൾ അറിഞ്ഞാൽ എന്തൊക്കെ സംഭവിക്കുമെന്ന് എനിക്ക് ഊഹിക്കാം..... താൻ ഇനി ഈ നാട്ടിൽ നിൽക്കുന്നത് ഒട്ടും സേഫ് അല്ല..... നാളെ മോർണിംഗ് ഫ്ലൈറ്റിൽ തന്നെ താൻ U.S ലേക്ക് പോകുന്നു...... ബാക്കി ഡീറ്റെയിൽസ് എല്ലാം ജയേട്ടൻ വരുമ്പോൾ പറയും...... എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ എന്നെ വിളിക്കാവൂ.... കേട്ടല്ലോ..... "" ശരി മാഡം..... ദച്ചു കോൾ കട്ട്‌ ചെയ്ത ശേഷം പുറത്തേക്ക് ഇറങ്ങി....

ദേവൻ അപ്പോഴും വാഷ്റൂമിൽ തന്നെയായിരുന്നു....കുറച്ചു സമയത്തിന് ശേഷം ദേവനും താഴേക്ക് എത്തി..... അച്ഛനും അമ്മയും ദേവനോട് ഒന്നും സംസാരിച്ചില്ല..... അവർ ഇപ്പോഴും തന്നോട് ദേഷ്യത്തിൽ തന്നെയാണെന്ന് അവനു മനസിലായി...... ദച്ചു അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ ശേഷം കാറിലേക്ക് കയറി..... അറിയാതെ പോലും അവളുടെ നോട്ടം ദേവന്റെ നേർക്ക് വന്നില്ല..... അവനെ കാണുന്ന ഓരോ നിമിഷവും അവനോടുള്ള പകയും ദേഷ്യവും അവളുടെയുള്ളിൽ പതിൻമടങ്ങു വർധിക്കുകയായിരുന്നു...... യാത്രയിലുടനീളം ദേവനും അമ്മുവും എന്തൊക്കെയോ സംസാരിക്കുകയായിരുന്നു..... ദച്ചു ഒന്നും മിണ്ടിയില്ല...... അവൾ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു...... അമ്മുവിന്റെ ചോദ്യത്തിന് തലവേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു...... കുറച്ചു നേരത്തെ ഡ്രൈവിംഗിന് ശേഷം ദേവന്റെ BMW X5 സൂര്യമഠത്തിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി..... അവരെ പ്രതീക്ഷിച്ചു ദച്ചുവിന്റെ അച്ഛനും അമ്മയും പുറത്തു തന്നെ ഉണ്ടായിരുന്നു......

അവർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി..... "" യാത്രയൊക്കെ സുഖമായിരുന്നോ മക്കളെ....??? "" കുഴപ്പമൊന്നും ഇല്ലായിരുന്നു അച്ഛാ...... ദച്ചു പറയാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ദേവൻ പറഞ്ഞു..... അവൾ അവനെ ദേഷ്യത്തോടെ നോക്കിയതും ദേവന്റെ അവളെ നോക്കി പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു..... "" അമ്മു മോളും ഉണ്ടോ....??? "" ഇവരോടൊപ്പം ഞാനും ഇങ്ങു പോന്നു..... എല്ലാവരേയും ഒന്ന് കാണാല്ലോ...... "" അത് നന്നായി.... മക്കളകത്തേക്ക് വാ..... ദച്ചുവിന്റെ അച്ഛനും അമ്മയും അവരെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി..... "" നീ വന്നത് ഞങ്ങളെ കാണാനോ അതോ ജയേട്ടനെ കാണാനോ....????? ദിവ്യ അമ്മുവിന്റെ ചെവിയിൽ ചോദിച്ചതും അമ്മു അവളെ നോക്കി ചമ്മിയ ചിരി ചിരിച്ചു..... "" അത് പിന്നെ പ്രത്യേകം ചോദിക്കാനുണ്ടോ....??? ജയേട്ടനെ കാണാൻ.... അല്ലാതെ നിന്നെ കാണാനാണോ ഞാൻ ക്ലാസ്സും കളഞ്ഞ് ഇങ്ങോട്ടേക്ക് ഓടി വന്നത്.....????? "" പ്രേമം തലക്ക് പിടിച്ചാ ഇതല്ല ഇതിന്റെ അപ്പുറം കാണേണ്ടിവരുമെന്ന് കേട്ടിട്ടുണ്ട്..... ഇപ്പൊ കണ്ടു..... ""

ഇത്‌ നിനക്ക് മനസിലായത് പോലെ അങ്ങേർക്ക് എന്നാണാവോ ഒന്ന് മനസിലാവുന്നത്.....???? അമ്മു ഒരു നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു..... "" അതിന് മോള് ഒരുപാട് വിയർക്കേണ്ടി വരും..... "" എത്രയൊക്കെ വിയർത്താലും അങ്ങേരെയും കൊണ്ടേ ഞാൻ പോകൂ..... അമ്മു ഒരു പുഞ്ചിരിയോടെ പറഞ്ഞു..... ദേവൻ അച്ഛനോടും അമ്മയോടും വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്..... അതെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാണെന്ന് ദച്ചുവിന് അറിയാമായിരുന്നു..... അവൾ പുച്ഛത്തോടെ അവനെ നോക്കി..... "" മക്കള് പോയി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു വാ.... അപ്പോഴേക്കും അമ്മ breakfast എടുത്തു വെക്കാം..... അമ്മ പറഞ്ഞത് കേട്ട് ദച്ചു റൂമിലേക്ക് പോകാനായി എഴുന്നേറ്റു..... മുന്നോട്ടു നടന്നതും ദേവൻ ആരും കാണാത്ത തരത്തിൽ അവന്റെ ഒരുകാൽ അവളുടെ കാലുകൾക്ക് കുറുകെ നീക്കി.... ദച്ചു പെട്ടന്ന് ബാലൻസ് വീഴാൻ തുടങ്ങിയതും ദേവൻ അവളെ ചേർത്തു പിടിച്ചുകൊണ്ട് കൈകളിൽ കോരിയെടുത്തു......

പെട്ടന്നുള്ള അവന്റെയീ പ്രവർത്തിയിൽ അവളാകെ പകച്ചു...... ദച്ചു ഞെട്ടലോടെ അവനെ നോക്കി..... "" നോക്കി നടക്കണ്ടേ ദച്ചൂ....???? ദേവൻ കൗശലം നിറഞ്ഞ ഭാവത്തോടെ അവളോട്‌ ചോദിച്ചതും ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി..... അവൾ അവന്റെ കൈകളിൽ നിന്ന് കുതറാൻ നോക്കിയതും ദേവൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു..... അച്ഛനും അമ്മയും പുഞ്ചിരിയോടെ അകത്തേക്ക് പോയി..... അമ്മുവും ദിവ്യയും ചിരി കടിച്ചു പിടിച്ചു നിൽക്കുകയാണ്..... അവൻ അവളെ എടുത്തുകൊണ്ട് തന്നെ മുകളിലേക്ക് കയറി..... ദച്ചു അവന്റെ കൈകളിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുംതോറും ദേവന്റെ പിടി മുറുകി.... ദച്ചുവിന്റെ റൂമിൽ എത്തിയപ്പോഴാണ് ദേവൻ അവളെ താഴേക്ക് നിർത്തിയത്..... "" ടോ താൻ.....!!!!!! ദച്ചു ദേഷ്യത്തോടെ എന്തോ പറയാൻ തുടങ്ങിയതും ദേവൻ അവളുടെ ചുണ്ടുകൾക്ക് മീതെ വിരൽ വെച്ചു...... "" ഇത് നിന്റെ വീടാ..... അതോർമ്മ വേണം.....

നമുക്കിടയിലെ പ്രശ്നങ്ങൾ നിന്റെ അച്ഛനെയും അമ്മയെയും അറിയിക്കാതെ നോക്കേണ്ടത് നിന്റെ ആവശ്യമാണ്...... എല്ലാം അറിഞ്ഞാൽ അവർക്ക് സഹിക്കാൻ പറ്റില്ലെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാല്ലോ...... അതുകൊണ്ട് തൽക്കാലം മോള് എന്റെ അനുസരണയുള്ള ഭാര്യയായി അടങ്ങി ഒതുങ്ങി നിൽക്കാൻ നോക്ക്..... ദേവൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞതും ഉള്ളിൽ അവനോടുള്ള പകയും ദേഷ്യവും നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു ദച്ചു..... ദേവൻ അവളെ ഒന്ന് നോക്കിയ ശേഷം ലെഗേജ് എടുക്കാനായി താഴേക്ക് പോയി..... അപ്പോഴാണ് ദച്ചുവിന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.... ദേവൻ ടേബിളിൽ ഇരുന്ന ഫോൺ എടുത്തു..... സ്‌ക്രീനിൽ അഭിരാമി എന്ന പേര് കണ്ടതും ദേവൻ സംശയത്തോടെ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു..............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story