ദുർഗ്ഗാഗ്നി: ഭാഗം 26

durgagni

രചന: PATHU

""ദച്ചു അവന്റെ കൈകളിൽ കുതറി മാറാൻ ശ്രമിക്കുംതോറും ദേവന്റെ പിടി മുറുകുകയായിരുന്നു....അവളുടെ റൂമിൽ എത്തിയപ്പോഴാണ് ദേവൻ അവളെ താഴേക്ക് നിർത്തിയത്..... "" ടോ താൻ.....!!!!!! ദച്ചു ദേഷ്യത്തോടെ എന്തോ പറയാൻ തുടങ്ങിയതും ദേവൻ അവളുടെ ചുണ്ടുകൾക്ക് മീതെ വിരൽ വെച്ചു...... "" ഇത് നിന്റെ വീടാ..... അതോർമ്മ വേണം..... നമുക്കിടയിലെ പ്രശ്നങ്ങൾ നിന്റെ അച്ഛനെയും അമ്മയെയും അറിയിക്കാതെ നോക്കേണ്ടത് നിന്റെ ആവശ്യമാണ്...... എല്ലാം അറിഞ്ഞാൽ അവർക്ക് സഹിക്കാൻ പറ്റില്ലെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാല്ലോ...... അതുകൊണ്ട് തൽക്കാലം മോള് എന്റെ അനുസരണയുള്ള ഭാര്യയായി അടങ്ങി ഒതുങ്ങി നിൽക്കാൻ നോക്ക്..... ദേവൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞതും ഉള്ളിൽ അവനോടുള്ള പകയും ദേഷ്യവും നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു ദച്ചു..... ദേവൻ അവളെ ഒന്ന് നോക്കിയ ശേഷം ലെഗേജ് എടുക്കാനായി താഴേക്ക് പോയി.....

അപ്പോഴാണ് ദച്ചുവിന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.... ദേവൻ ടേബിളിൽ ഇരുന്ന ഫോൺ എടുത്തു..... സ്‌ക്രീനിൽ അഭിരാമി എന്ന പേര് കണ്ടതും ദേവൻ സംശയത്തോടെ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു...... വിളിച്ചത് താൻ ഉദ്ദേശിച്ചയാൽ തന്നെയാണോന്ന് അറിയാൻ വേണ്ടി ദേവൻ ഒന്നും മിണ്ടാതെ നിന്നു...... കോൾ അറ്റൻഡ് ആയിട്ടും മറുതലക്കൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടാകാത്തത് കൊണ്ട് തന്നെ അഭിരാമിയും അങ്ങോട്ട് ഒന്നും സംസാരിച്ചില്ല........ തന്റെ ശബ്ദമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ സംസാരിക്കാവൂ എന്ന് ദച്ചു പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു..... അതുകൊണ്ട് തന്നെ ആ നിശബ്ദ അഭിരാമിയുടെ മനസ്സിൽ സംശയം ജനിപ്പിച്ചു..... അവൾ വേഗം കോൾ കട്ട്‌ ചെയ്തു..... ദേവനും മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നി..... അവൻ ഫോൺ ചെക്ക് ചെയ്യാൻ തുടങ്ങിയതും ദച്ചു അവന്റെ കയ്യിൽ നിന്ന് അത് പിടിച്ചു വാങ്ങിയതും ഒരുമിച്ചായിരുന്നു..... "" Who the hell are you to touch my phone.....??????

ശബ്ദം താഴ്ത്തിയാണ് ചോദിച്ചതെങ്കിലും ആവൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു....... ദേവൻ അവളുടെ അടുത്തേക്ക് വന്ന് അരക്കെട്ടിലൂടെ അവളെ ചേർത്തു പിടിച്ചു..... "" Your husband.....!!!!! Do you want any more explanation....????? അവൻ പുച്ഛത്തോടെ ചോദിച്ചതും ദച്ചു അവനെ രൂക്ഷമായി നോക്കി..... ദേവൻ അപ്പോഴും അവളെ ചേർത്തു പിടിച്ചിരിക്കുകയായിരുന്നു..... ദച്ചു അറപ്പോടെ അവനെ തള്ളി മാറ്റി..... അവളവനെ മറികടന്ന് പോകാൻ തുടങ്ങിയതും ദച്ചുവിന്റെ പിന്നിൽ നിന്ന് അവളുടെ രണ്ടു കയ്യിലും പിടിത്തമിട്ടു കൊണ്ട് ദേവൻ അവളെ ചുവരിൽ ചേർത്തുപിടിച്ചു....... ഇപ്പോൾ ദച്ചുവിന്റെ പിറകിലായാണ് ദേവൻ നിൽക്കുന്നത്.... അവൾക്കൊന്ന് അനങ്ങാൻ പോലും കഴിയാത്ത വിധത്തിൽ അവനവളുടെ ശരീരത്തിലേക്ക് അമർന്നു..... "" ഈ വീട്ടിൽ വെച്ച് എനിക്ക് നിന്നെ എന്തു വേണമെങ്കിലും ചെയ്യാം..... എന്തും.....!!!!! അത് തടയാൻ നിനക്കൊരിക്കലും കഴിയില്ല..... അതുകൊണ്ട് വാക്കുകളും പ്രവൃത്തിയും സൂക്ഷിച്ചു വേണം.....

"" ഇതിനെല്ലാം താൻ അനുഭവിക്കും....ഓരോന്നിനും എണ്ണി എണ്ണി കണക്ക് ചോദിക്കും ഞാൻ.....!!! ദച്ചുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു..... അത് കേട്ടതും ദേവൻ അവളുടെ ഇടുപ്പിലൂടെ കൈചേർത്ത് അവനഭിമുഖമായി തിരിച്ചു നിർത്തി...... ദച്ചുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു..... "" എനിക്ക് അനുഭവിക്കേണ്ടത് നിന്നെ തന്നെയാ....!!!! ദേവൻ അവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞതും ദച്ചു അവന്റെ അങ്ങേയറ്റം അറപ്പോടെയും വെറുപ്പോടെയും നോക്കി..... "" ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പറഞ്ഞുവിട്ടിട്ട് രണ്ടാളും കൂടി ഇവിടെ നിൽക്കുവാണോ...??? ദിവ്യ ചിരിയോടെ ചോദിക്കുന്നത് കേട്ട് ദേവൻ അവളെ കൈകളിൽ നിന്ന് മോചിപ്പിച്ചു..... "" മോളുടെ ചേച്ചിക്ക് ഒരു നിമിഷം പോലും എന്നെ കാണാതിരിക്കാൻ വയ്യന്നായി..... അതുപോലെ തന്നെ എനിക്കും..... അല്ലേ ദച്ചു....??? ദേവൻ വല്ലാത്ത ഒരു ഭാവത്തോടെ ചോദിച്ചതും ദച്ചു അവനെ രൂക്ഷമായി നോക്കിക്കൊണ്ട് ഫോണുമായി ടെറസിലേക്ക് പോയി......

അടുത്ത് ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം ദച്ചു അഭിരാമിയുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു..... റിങ് ചെയ്ത് തുടങ്ങിയപ്പോൾ തന്നെ കോൾ അറ്റൻഡ് ആയി..... "" തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നെ വിളിക്കരുതെന്ന്.....???? "" മാഡം.... എനിക്ക് Urgent ആയി കുറച്ചു സംസാരിക്കാനുണ്ട്.... എനിക്ക് മാഡത്തിനെ കണ്ടേ പറ്റു.... "" ഇപ്പൊ എനിക്ക് വരാൻ കഴിയില്ല അഭിരാമി.... താൻ കാര്യം എന്താണെന്ന് പറയ്..... "" മാഡം പ്ലീസ്.... ഞാൻ പറഞ്ഞില്ലേ... വളരെ Urgent ആണ്.... എനിക്ക് നേരിട്ട് സംസാരിക്കണം...... അഭിരാമിയുടെ സംസാരത്തിൽ നിന്ന് തന്നെ ദച്ചുവിന് മനസിലായി എന്തോ സീരിയസ് issue ആണെന്ന്..... "" Okay.... ഞാൻ വരാം.... താൻ ഇപ്പൊ എവിടെയാ...??? "" ഞാൻ വീട്ടിലുണ്ട് മാഡം.... ഇങ്ങോട്ടേക്ക് വന്നാ മതി..... ദച്ചു കോൾ കട്ട്‌ ചെയ്ത ശേഷം താഴേക്ക് പോയി..... അത്യാവശ്യമായി ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടെന്ന് അമ്മയോട് മാത്രം പറഞ്ഞ ശേഷം കാറുമായി പുറത്തേക്കിറങ്ങി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"" ദിവ്യേ.... നമുക്ക് ജയേട്ടന്റെ റൂമിലേക്ക് ഒന്ന് പോയാലോ.....??? "" അതെന്തിനാടീ ഇപ്പൊ അങ്ങോട്ടേക്ക് പോകുന്നത്....??? "" ഭാവിയിൽ എന്റെ കൂടി റൂമില്ലേ അത്.... ഇപ്പോഴേ ഒന്ന് കണ്ടു വെക്കുന്നത് നല്ലതല്ലേ....??? "" ജയേട്ടൻ എങ്ങാനും അറിഞ്ഞാൽ ഇവിടെ എന്താ നടക്കുന്നതെന്ന് പറയാൻ പറ്റില്ല മോളെ.... "" അതിന് പുള്ളിക്കാരൻ ഇവിടെ ഇല്ലല്ലോ... നീ വാ ദിവ്യേ.... പ്ലീസ് ടീ.... "" നിന്റെ ഒരു കാര്യം.... വാ പോകാം.... അമ്മുവും ദിവ്യയും കൂടി ജയന്റെ റൂമിലേക്ക് കയറി..... "" ഭാവിയിലെ ബെഡ്‌റൂം അല്ലേ..... നല്ലപോലെ കണ്ടോ.... ദിവ്യ അവളെ കളിയാക്കികൊണ്ട് പറഞ്ഞു.... "" അതേടി.... എന്റെ ബെഡ്‌റൂം തന്നെയാ.... അതിന് എന്താ സംശയം.... അമ്മു ബെഡിൽ കിടന്നുകൊണ്ട് പറഞ്ഞു..... "" എന്നാലേ മോള്‌ ഇവിടെയൊക്കെ നല്ലപോലെ കണ്ടോ.... അപ്പോഴേക്ക് ഞാൻ പോയി എന്റെ ഫോൺ എടുക്കട്ടെ..... ദിവ്യ അവളോട് പറഞ്ഞിട്ട് താഴേക്ക് ഇറങ്ങിയതും ജയൻ അങ്ങോട്ടേക്ക് കയറി വന്നു.....

അവനെ കണ്ടതും ദിവ്യ മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി..... "" നീ എന്താ ഇങ്ങനെ നോക്കുന്നത്....??? "" അ... അത്.... ജയേട്ടൻ ഈ സമയത്ത്.... ഓഫീസ്..... പേടി കാരണം അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു..... "" എന്താടീ ആകെ ഒരു വെപ്രാളം....??? "" ഒന്നൂല്ല ജയേട്ടാ.... ഭയങ്കര ചൂടല്ലേ... അതിന്റെയാ.... "" ചൂടിന്റെയോ....???? നിനക്ക് എന്താ ദിവ്യേ പറ്റിയത്....??? നീ എന്തൊക്കെയാ ഈ പറയുന്നത്..... "" മോളെ ദിവ്യേ.... ഒന്ന് ഇങ്ങോട്ടേക്ക് വന്നേ.... പേടിച്ച് എല്ലാം തുറന്നു പറയാൻ നിന്നപ്പോഴാണ് അമ്മ കിച്ചണിൽ നിന്ന് വിളിക്കുന്നത് കേട്ടത്..... "" ജയേട്ടാ.... അമ്മ വിളിക്കുന്നു.... ഞാൻ ഒന്ന് അങ്ങോട്ടേക്ക്.... "" മ്മ്.... ഒന്ന് മൂളുക മാത്രം ചെയ്തുകൊണ്ട് ജയൻ റൂമിലേക്ക് പോയി..... "" ഭഗവതീ.... ഇന്ന് ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും..... അമ്മുവിനോട് ഞാൻ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്..... ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ..... ദിവ്യ മനസ്സിൽ പറഞ്ഞുകൊണ്ട് ജയനു പിന്നാലെ പോയി.....

ജയൻ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു..... അമ്മു ആ സമയം ബാൽക്കണിയിലായിരുന്നു.... ഡോർ ലോക്ക് ചെയുന്ന ശബ്ദം കേട്ട് ദിവ്യ ആണെന്ന് കരുതി അവൾ അവിടേക്ക് വന്നു.... മുന്നിൽ ജയനെ കണ്ടതും അമ്മു ഒരു ഞെട്ടലോടെ നിന്നു..... അവളെ അപ്രതീക്ഷിതമായി തന്റെ റൂമിൽ കണ്ടപ്പോഴുള്ള ഞെട്ടൽ ജയന്റെ മുഖത്തും ഉണ്ടായിരുന്നു.... പെട്ടന്ന് തന്നെ അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു...... "" നിന്നോട് ആരു പറഞ്ഞടീ എന്റെ റൂമിൽ കയറാൻ.....????? ജയൻ അവൾക്ക് നേരേ ആക്രോശിച്ചു...... അവന്റെ ഭാവം കണ്ട് അമ്മു ആകെ പേടിച്ചിരുന്നു..... "" അത് ഞാൻ..... വീടൊക്കെ ഒന്ന് കാണാൻ..... അമ്മു വിറച്ചുകൊണ്ട് പറഞ്ഞു..... "" മേലിൽ എന്റെ റൂമിൽ കയറരുത്..... ഇനി ഒന്ന് കൂടി ആവർത്തിച്ചാൽ ഇങ്ങനെയായിരിക്കില്ല ഞാൻ പ്രതികരിക്കുന്നത്..... ഇറങ്ങി പോടീ......!!!!!!! അവൻ അലറിയതും അമ്മു അവനെ അവനെ മറികടന്നു മുന്നോട്ടേക്ക് പോയി....താൻ ഇതുപോലെ പേടിച്ചാൽ ഒരുപക്ഷേ ഒരിക്കലും അവനെ സ്വന്തമാക്കാൻ കഴിയില്ലെന്ന് അവൾക്ക് തോന്നി.......

ഡോർ ഓപ്പൺ ചെയ്യുന്നതിന് മുൻപ് അമ്മു അവനെ തിരിഞ്ഞു നോക്കി...... അവന്റെ ദേഷ്യത്തോടെയുള്ള മുഖം കാണുമ്പോൾ ധൈര്യമെല്ലാം ചോർന്നു പോകുന്നത് പോലെ അവൾക്ക് തോന്നി..... പക്ഷേ, എന്തുവന്നാലും എല്ലാം തുറന്നു പറയണമെന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു...... "" അപ്പഴേ..... നിങ്ങൾക്ക് ഒന്നും മനസിലാകാത്തതാണോ അതോ മനസിലായില്ലെന്ന് നടിക്കുന്നതാണോ....???? അവളുടെ ചോദ്യം കേട്ട് ജയൻ മുഷ്ടി ചുരുട്ടിക്കൊണ്ട് അവളെ നോക്കി..... "" എനിക്ക് നിങ്ങളെ ഇഷ്ടമാണ് ജയേട്ടാ...... കണ്ട നിമിഷം മുതൽ ഈ മുഖം എന്റെ മനസിലുണ്ട്..... ഒരുപക്ഷേ പ്രണയം എന്നൊക്കെ പറഞ്ഞാൽ തീരെ കുറഞ്ഞു പോകും.... എന്റെ ജീവനാ നിങ്ങൾ...... എന്തുകൊണ്ടാണ് എന്റെ മനസ്സിൽ ഇത്രയേറെ ആഴത്തിൽ ഈ മുഖം പതിഞ്ഞു പോയേതെന്ന് അറിയില്ല...... ഈ ജന്മം മുഴുവൻ എന്റെ ജീവിതം നിങ്ങക്കൊപ്പം വേണമെന്നാണ് എന്റെ ആഗ്രഹം.... എന്റെ ഏറ്റവും വലിയ സ്വപ്നം..... I love you..... അവളൊട്ടും പതറാതെ അവന്റെ കണ്ണുകളിൽ നോക്കി തന്നെയാണ് അത് പറഞ്ഞത്.... ജയൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്ന് മുടിയിൽ കുത്തി പിടിച്ചു...

"" നിന്റെയീ തൊലിവെളുപ്പ് കണ്ട് പിന്നാലെ വരാൻ ഒരുപാടുപേർ ഉണ്ടാകും..... എന്നെ ആ കൂട്ടത്തിൽ പെടുത്തണ്ട..... എനിക്ക് നിന്നോട് വെറുപ്പാ..... ഈ ലോകത്ത് പെണ്ണായി നീ മാത്രമേയുള്ളുവെങ്കിൽ പോലും ഈ ജയാനന്ദിന്റെ ഒരു നോട്ടം കൂടി നിന്റെ നേർക്ക് വരില്ല..... ഇഷ്ടം പറഞ്ഞ് പിന്നാലെ നടക്കാനാ ഉദ്ദേശമെങ്കിൽ ഞാൻ ആരാണെന്ന് നീ അറിയും......കേട്ടല്ലോ...?? ജയൻ അവളെ പുറത്തേക്കിറക്കി ഡോർ അടച്ചു....... അവനിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ കൂടി അമ്മുവിന്റെ മനസ്സ് വല്ലാതെ വേദനിച്ചു..... എന്തുകൊണ്ടാണ് തന്നോട് ഇത്രയും ദേഷ്യമെന്ന് അവൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു..... നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് മുന്നോട്ടേക്ക് നടന്നതും ദിവ്യ അവിടെ നിൽപ്പുണ്ടായിരുന്നു.... അമ്മു അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു...... ദിവ്യ അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിഷമിച്ചു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദച്ചു അഭിരാമിയുടെ വീട്ടിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല..... ഡോർ പുറത്തു നിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു......അഭിരാമിയുടെ മൊബൈലിലേക്ക് വിളിച്ചു നോക്കിയെങ്കിലും switched ഓഫ് ആയിരുന്നു...... ദച്ചുവിന് എന്തോ ഒരു പേടി തോന്നി.... എന്തൊക്കെയോ അരുതാത്തത് സംഭവിക്കാൻ പോകുന്ന പോലെ..... അവൾ ഫോണെടുത്ത്‌ ജയനെ വിളിച്ചു..... "" എന്താ മോളെ...... "" ജയേട്ടാ..... അഭിരാമി എന്നെ വിളിച്ചിരുന്നു.... ഇപ്പൊ തന്നെ കാണണം വീട്ടിലേക്ക് വരാൻ പറഞ്ഞു.... ഇവിടെ വന്നപ്പൊ ആരും ഇല്ല..... വിളിച്ചിട്ട് മൊബൈൽ switched ഓഫ് ആണ്..... എനിക്ക് ആകെ ഒരു ടെൻഷൻ..... "" ദച്ചു നീ ടെൻഷൻ ആകണ്ട..... ചിലപ്പോ ഓഫീസിൽ നിന്ന് ഇറങ്ങി കാണില്ല.... അതായിരിക്കും..... ഞാൻ ഇപ്പൊ തന്നെ അവിടേക്ക് വരാം.... ജയന്റെ കോൾ കട്ടായതും ദച്ചുവിന്റെ ഫോണിലേക്ക് അഭിരാമിയുടെ നമ്പറിൽ നിന്ന് കോൾ വന്നു..... ദച്ചു ഒരാശ്വാസത്തോടെ കോൾ അറ്റൻഡ് ചെയ്തു..... "" അഭിരാമി.... താൻ ഇത് എവിടെയാ.....????? ഞാൻ എത്ര പ്രാവശ്യം വിളിച്ചു..... "" അഭിരാമിയല്ല ഭാര്യേ..... ദേവൻ.....!!!!!!! മറുതലക്കൽ നിന്ന് ദേവന്റെ ശബ്ദം കേട്ടതും ദച്ചു ഞെട്ടി തരിച്ചു നിന്നു................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story