ദുർഗ്ഗാഗ്നി: ഭാഗം 28

durgagni

രചന: PATHU

""അടുത്ത നിമിഷം തന്നെ ദേവൻ അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് റൂമിലേക്ക് പോയി..... ദേവന്റെ നോട്ടം അവളുടെ കണ്ണുകളിലേക്കായിരുന്നു....... അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന ഭാവം ഭയമായിരുന്നില്ല, മറിച്ച് നിശ്ചയദാർഢ്യമായിരുന്നു..... അവൻ അവളുമായി റൂമിലേക്ക് കയറി.... അവളെ താഴെ നിർത്തിക്കൊണ്ട് ദേവൻ മുന്നോട്ടു പോയി ഡോർ ലോക്ക് ചെയ്ത ശേഷം ഒരു വഷളൻ ചിരിയോടെ ദച്ചുവിന്റെ അടുത്തേക്ക് വന്നു.... ദേവൻ അവളുടെ സാരിയിൽ പിടിത്തമിട്ടതും അവളവനെ തീ പാറുന്ന കണ്ണുകളോടെ നോക്കി...... അവളുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന അഗ്നിക്ക് അവനെ കത്തിച്ചു ചാമ്പലാക്കാൻ പോലും ശേഷിയുണ്ടായിരുന്നു...... "" ഇതിന് താൻ ദുഃഖിക്കേണ്ടി വരും..... ഓർത്തോ.... "" തോൽവി സമ്മതിച്ചു നിൽക്കുന്ന സമയത്തും വേണോ ഭാര്യേ ഈ വെല്ലുവിളി.....?????

ദേവൻ പുച്ഛത്തോടെ ചോദിച്ചു കൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈ ചേർത്തു പിടിച്ചു..... "" എടുക്കെടാ കൈ.......!!!!!!!!!!!!! ദച്ചു അവന്റെ നേർക്ക് അലറിയതും ദേവന്റെ കൈ യാന്ത്രികമായി അവളുടെ ശരീരത്തിൽ നിന്ന് പിന്മാറി..... "" താൻ എന്താടോ കരുതിയത്.....????? ഒന്നും കാണാതെയാണ് താൻ എനിക്കായി ഒരുക്കിയ ചതിയിലേക്ക് ഞാൻ വന്നു കയറിയെതെന്നോ.....?????? എങ്കിൽ തനിക്ക് തെറ്റി പോയി ദേവാ..... എന്റെ ഭർത്താവല്ലേ താൻ....??? അങ്ങനെയുള്ള തനിക്ക് ഇനിയും ഞാൻ പറഞ്ഞുതരണോ ഈ ശ്രീദുർഗ്ഗ ആരാണെന്ന്......??? അവന്റെ അതേ നാണയത്തിൽ തന്നെ അവളും തിരിച്ചടിച്ചു..... ദച്ചു പറഞ്ഞത് കേട്ട് ദേവൻ അവളെ പുച്ഛത്തോടെ നോക്കി..... "" നീ എന്തു ചെയ്യുമെന്നാ ഈ പറയുന്നത്....???? അവളുടെ ജീവൻ ഇപ്പോഴും എന്റെ കയ്യിലാണെന്ന് മറക്കരുത്...... ""

താൻ അവളെ കൊന്നാൽ എനിക്കൊന്നും നഷ്ടപ്പെടാനില്ല..... എന്നെ സംബന്ധിച്ച് കുറച്ചു ദിവസത്തെ പരിചയം മാത്രമുള്ള ഒരാളാണ് അവൾ..... പക്ഷേ അതുപോലെയാണോ തനിക്ക് തന്റെ അച്ഛൻ......?????? "" എന്താ..... എന്താ നീ പറഞ്ഞത്.....???? ദേവൻ ഒരു ഞെട്ടലോടെ അവളെ നോക്കി..... അതേ സമയം തന്നെ ദേവന്റെ ഫോണിലേക്ക് ഒരു വീഡിയോ കോൾ വന്നു...... അത് കണ്ടതും ദച്ചുവിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...... "" ഇത്‌ തനിക്കുവേണ്ടിയുള്ളതാ...... ഞാൻ പറയുന്നതിനേക്കാൾ നല്ലത് താനായിട്ട് കാണുന്നതല്ലേ....????? ദേവൻ അപ്പോൾ തന്നെ കോൾ അറ്റൻഡ് ചെയ്തു..... അതിലെ കാഴ്ച കണ്ട് അവൻ ഞെട്ടി തരിച്ചു നിന്നു പോയി...... "" മാധവന്റെ ചുറ്റിലും മൂന്നു നാലു പേരുണ്ട്..... അവരുമായി എന്തോ സംസാരിച്ചു നിൽക്കുകയാണ് അയാൾ..... കുറച്ചു മാറിയുള്ള മരത്തിനു മുന്നിലായി ആരോ ഒരാൾ മാധവന്റെ നേർക്ക് തോക്കു ചൂണ്ടി നിൽക്കുന്നുണ്ട്..... താൻ ഗൺ പോയിന്റിൽ ആണെന്ന് അറിയാതെ മാധവൻ അവരോട് സംസാരിക്കുകയായിരുന്നു...... ആ സ്ഥലം ഏതാണെന്ന് ദേവന് മനസിലാക്കാൻ കഴിഞ്ഞില്ല..... ദേവൻ ഞെട്ടലോടെ ദച്ചുവിനെ നോക്കി...... അടുത്ത നിമിഷം തന്നെ ദേവൻ ആ കോൾ കട്ട്‌ ചെയ്ത് അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു.....

പക്ഷേ മൊബൈൽ switched ഓഫ്‌ ആയിരുന്നു........ അവന്റെയുള്ളിൽ ദേഷ്യവും സങ്കടവും അലയടിച്ചുയർന്നു...... അവൻ ദച്ചുവിന്റെ നേർക്ക് പാഞ്ഞു വന്നു കൊണ്ട് അവളുടെ കഴുത്തിൽ കുത്തി പിടിച്ചു...... "" ടീ..... എന്റെ അച്ഛന് ഒരു പോറലേറ്റാൽ കൊന്നു കുഴിച്ചു മൂടും ഞാൻ...... ദേഷ്യത്താൽ അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു...... ദച്ചു അവന്റെ കൈ തട്ടി മാറ്റി...... "" മുന്നും പിന്നും ചിന്തിക്കാതെ താൻ പറയുന്നത് അതുപോലെ ഞാൻ അനുസരിക്കുമെന്ന് വിചാരിച്ചെങ്കിൽ താൻ വെറും വിഡ്ഢിയാ..... തന്നോട് ഞാൻ മുൻപേ പറഞ്ഞതല്ലേ അതിബുദ്ധി ആപത്താണെന്ന്...... ശത്രുവിന്റെ ബാലഹീനത എന്തെന്ന് മനസിലാക്കി അതുപയോഗിച്ച് ആയാളെ തോൽപ്പിക്കുകയെന്നത് യുദ്ധ തന്ത്രമാണ്...... തന്റെ ബലഹീനത തന്റെ കുടുംബം മാത്രമാണെന്ന് എനിക്ക് നന്നായി അറിയാം...... സ്വയം ബുദ്ധിമാണെന്ന് വിശേഷിപ്പിക്കുമോ എതിരെയുള്ള ആൾ തനിക്ക് താഴെയാണെന്ന് വിചാരിക്കുന്നത് വെറും foolishness ആണ് ദേവാ...... തന്റെ അച്ഛന്റെ കാര്യം ഇവിടെ വന്നപ്പൊ തന്നെ എനിക്ക് പറയാമായിരുന്നു.....

പക്ഷേ, എനിക്കറിയണമായിരുന്നു താൻ എവിടെവരെ പോകുമെന്ന്..... അതുകൊണ്ടാ.... അതുകൊണ്ടു മാത്രമാ ഇത്രയും നേരം മിണ്ടാതെ നിന്നത്...... "" തന്റെ അച്ഛന് ചുറ്റുമുള്ളതെല്ലാം എന്റെ ആൾക്കാരാ.... പാവം അച്ഛൻ..... അദ്ദേഹത്തിന്റെ ജീവന് ഞാൻ നിശ്ചയിച്ച സമയം അരമണിക്കൂറാണ്...... അതിൽ ഇരുപത്തിയഞ്ചു മിനിറ്റ് കഴിഞ്ഞു.....ഇപ്പോൾ സമയം 12.55..... അഞ്ചു മിനിറ്റിനകം എന്റെ കോൾ ചെന്നില്ലെങ്കിൽ He will be shot.......!!!!!!! """ No....... ദേവൻ അലറി..... ഞാൻ.... ഞാൻ എന്തുവേണമെങ്കിലും ചെയ്യാം...... "" തനിക്ക് അറിയാല്ലോ എനിക്ക് എന്താ വേണ്ടത്തതെന്ന്..... അഭിരാമിയെ എവിടെ....???? "" അവൾ ഓഫീസിനടുത്തുള്ള എന്റെ ഗസ്റ്റ് ഹൗസിൽ ഉണ്ട്..... "" ദൈവത്തിന്റെ ഒരു കാര്യം....... എത്ര പെട്ടാന്നാ കാര്യങ്ങൾ ഒക്കെ മാറി മറിഞ്ഞത്...... കുറച്ചു മുൻപ് ഞാൻ നിന്ന സ്ഥാനത്ത് ഇപ്പൊ താൻ...... അവൾ പുച്ഛത്തോടെ പറഞ്ഞു......

പിന്നെ, എന്റെ മൊബൈൽ തന്റെ ഡ്രൈവറിന്റെ കയ്യിലാ..... എത്രയും വേഗം അതെനിക്ക് കിട്ടണം...... ദച്ചു പറഞ്ഞു തീർന്നതും ദേവൻ ഫോണെടുത്തു ഡ്രൈവറിനെ വിളിച്ചു..... അടുത്ത നിമിഷം തന്നെ അയാൾ ദച്ചുവിന്റെ ഫോണുമായി വീടിനകത്തേക്ക് വന്നു...... അയാൾ ഫോൺ അവളുടെ കയ്യിൽ കൊടുത്തതും ദച്ചു ജയനെ വിളിച്ച് അഭിരാമിയെ എത്രയും വേഗം രക്ഷിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു....... ആ കോൾ കട്ടായ ഉടൻ തന്നെ മറ്റൊരു private നമ്പറിൽ നിന്ന് ദച്ചുവിന്റെ ഫോണിലേക്ക് കോൾ വന്നു..... അവൾ അവനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് ഫോൺ സ്പീക്കർ മോഡിൽ ഇട്ടു...... "" എന്തു വേണം മാഡം....??? ഷൂട്ട്‌ ചെയ്യട്ടെ....???? മറുതലക്കൽ നിന്ന് ആരോ ദച്ചുവിനോട് ചോദിക്കുന്നത് കേട്ടതും ദേവൻ ദേഷ്യത്താൽ വെട്ടി വിറക്കുകയായിരുന്നു..... "" തൽക്കാലം ഒന്നും ചെയ്യണ്ട..... പക്ഷേ താൻ അവിടെ തന്നെ ഉണ്ടാകണം..... ഞാൻ വീട്ടിലേക്കെത്തിയ ശേഷം മാത്രം അവിടുന്ന് തിരികെ വന്നാൽ മതി..... അത്രയും മാത്രം പറഞ്ഞു കൊണ്ട് ദച്ചു കോൾ കട്ട്‌ ചെയ്തു......

അവൾ കൈ രണ്ടും മാറിൽ പിണച്ചു കെട്ടി അവനു മുന്നിലായി വന്നു നിന്നു..... "" താൻ ഉദ്ദേശിക്കുന്നതിലും ഒരുപാട് മുകളിലാടോ ഞാൻ..... അതാദ്യം മനസിലാക്ക്...... പല പ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണെന്ന്..... അഭിരാമി എന്നെ വിളിച്ച് അത്യാവശ്യമായി കാണാണമെന്ന് പറഞ്ഞപ്പഴേ ഒരപകട സൂചന എനിക്ക് തോന്നിയിരുന്നു..... വീട്ടിൽ അവളെ കാണാതെ വന്നപ്പൊ ഞാൻ ഉറപ്പിച്ചു അവൾ തന്റെ കസ്റ്റഡിയിൽ ഉണ്ടാകുമെന്ന്..... അപ്പോൾ തന്നെ തന്റെ അച്ഛന്റെ പിറകെ എന്റെ ആളുകളെ അയച്ചു...... ചെയ്യണ്ടത് എല്ലാം ചെയ്തു വെച്ച ശേഷമാടോ എന്റെ ഫോൺ ഓഫ് ചെയ്ത് തന്റെ ഡ്രൈവറിന്റെ കയ്യിൽ കൊടുത്തത്...... പിന്നെ, ആ ഫയൽ തന്റെ കയ്യിലെത്തികാണുമെന്ന് എനിക്കറിയാം..... അത് പോട്ടെ.... അല്ലാതെ തന്നെ എങ്ങനെയാണ് തന്നെ തകർക്കാൻ പോകുന്നതെന്ന് കണ്ടോ....!!!! അത് പറയുമ്പോൾ അവളുടെ കണ്ണുകൾ വന്യമായി ജ്വലിക്കുകയായിരുന്നു...... ദച്ചു അവനെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്കിറങ്ങി.....

അവൾ പോകുന്നത് അവൻ പകയോടെ നോക്കി നിന്നു.... ഉള്ളിലെ ദേഷ്യം നിയന്ത്രിക്കാനാകാതെ ദേവൻ കയ്യിലിരുന്ന മൊബൈൽ വലിച്ചെറിഞ്ഞു..... അത് പല കഷ്ണങ്ങളായി പൊട്ടിചിതറി...... ദച്ചു ആ മാൻഷന് പുറത്തേക്കിറങ്ങിയതും പോർച്ചിൽ അവളുടെ കാർ ഉണ്ടായിരുന്നു..... അതിനടുത്തായി തന്നെ ആ ഡ്രൈവർ അടികൊണ്ട് അവശനായികിടക്കുന്നത് ദച്ചു കണ്ടു..... അവൾ നിഗൂഢമായ ഒരു പുഞ്ചിരിയോടെ കാർ സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്നു പോയി...... കുറച്ചു സമയത്തെ ഡ്രൈവിംഗിനു ശേഷം അവൾ വീട്ടിലേക്കെത്തി..... പുറത്ത് ആരെയും കാണാത്തത് ഒരുതരത്തിൽ ആശ്വാസമായിരുന്നു..... അതുകൊണ്ട് തന്നെ ഇത്രയും നേരം എവിടെയായിരുന്നു എന്ന ചോദ്യം നേരിടേണ്ടി വന്നില്ല..... അവൾ റൂമിലേക്ക് കയറിയതും ഫോൺ റിങ് ചെയ്തു...... സ്‌ക്രീനിൽ ജയേട്ടൻ എന്ന് കണ്ടതും ദച്ചു കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു...... "" ജയേട്ടാ..... അഭിരാമി.....???? "" സേഫ് ആണ് ദച്ചു..... തെന്മലയിലെ എന്റെ ഗസ്റ്റ് ഹൗസിൽ ഉണ്ട്.....

"" എനിക്കവളെ ഒന്ന് കാണണം.... എന്നോട് എന്തോ അത്യാവശ്യമായി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു..... അതെന്താണെന്ന് അറിയില്ല.... "" എന്തായാലും ഇന്ന് വേണ്ട മോളെ.... അത് റിസ്ക് ആണ്.... പിന്നീട് ഒരിക്കലാവാം..... നിന്നെ കാണാതിരുന്ന ഓരോ നിമിഷവും ഞാൻ ഉരുകുകയായിരുന്നു..... നീ എങ്ങനെയാ മോളെ ദേവന്റെയടുത്തു നിന്ന് രക്ഷപെട്ടത്.....??? "" ജയേട്ടനോട് ഞാൻ പറഞ്ഞിട്ടില്ലേ ദൈവം എന്റെ കൂടെയാണെന്ന്...... അത് ഒരു രക്ഷകന്റെ രൂപത്തിൽ ആണെന്ന് മാത്രം.....!!! "" രക്ഷകനോ....????? "" അതേ ജയേട്ടാ..... അങ്ങനെ ഒരാളുണ്ട്.... തുടക്കം മുതൽ ദേവൻ എനിക്കായി ഒരുക്കിയ ഓരോ ചതിക്കുഴികളിൽ നിന്നും എന്നെ രക്ഷിക്കുന്നത് അയാളാണ്...... അത്‌ പറയുമ്പോൾ ദച്ചുവിന്റെ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കമായിരുന്നു..... "" ആരാ... ആരാ അത്....??? ജയൻ ചോദിച്ചു തീർന്നതും ഡോർ ശക്തിയായി തുറക്കുന്ന ശബ്ദം കെട്ടു കൊണ്ട് ദച്ചു തിരിഞ്ഞു നോക്കി..... ദേവൻ അതിയായ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് കവിളിൽ കുത്തിപ്പിടിച്ചു...............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story