ദുർഗ്ഗാഗ്നി: ഭാഗം 29

durgagni

രചന: PATHU

 ""ദേവൻ അതിയായ ദേഷ്യത്തോടെ ദച്ചുവിന്റെ അടുത്തേക്ക് വന്ന് അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു..... അവളൊട്ടും പതറാതെ തന്നെ അവന്റെ മുഖത്തേക്ക് നോക്കി...... രണ്ടു പേരുടേയും കണ്ണുകളിൽ ജ്വലിച്ചു നിന്നത് അടങ്ങാത്ത പകയും ദേഷ്യവുമായിരുന്നു...... "" എന്റെ അച്ഛന്റെ ജീവൻ വെച്ചാ നീ കളിച്ചത്..... എന്തും സഹിക്കും ഞാൻ.... പക്ഷേ ഈ കാണിച്ചതിന് നിനക്ക് മാപ്പില്ല..... പലിശ സഹിതം തിരിച്ചു തരുന്നുണ്ട് ഞാൻ..... അത് നീ താങ്ങില്ല.....!!!!! ദേവൻ പറഞ്ഞു തീർന്നതും ദച്ചു അവനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് അവന്റെ കൈ കുടഞ്ഞെറിഞ്ഞു...... "" താനായിട്ട് എന്നെക്കൊണ്ട് ചെയ്യിച്ചതാ ഇതൊക്കെ..... എനിക്ക് എന്റെ രക്ഷ നോക്കിയല്ലേ പറ്റൂ..... ഒരിക്കൽ തനിക്ക് മുന്നിൽ തോറ്റു പോയവളാ ഞാൻ...... പക്ഷേ, ഇനിയൊരിക്കൽ കൂടി അങ്ങനെ സംഭവിക്കില്ല..... അഥവാ തനിക്ക് മുന്നിൽ കീഴ്പ്പെടേണ്ടി വന്നാൽ ആ നിമിഷം വേണ്ടാന്ന് വെക്കും ഞാൻ ഈ ജീവൻ...... "" എന്റെ താലി നിന്റെ കഴുത്തിൽ വീണ നിമിഷം മുതൽ നിന്റെ ആയുസ്സ് എണ്ണപ്പെട്ടു കഴിഞ്ഞു........

നിന്റെ ജീവൻ അവസാനിക്കുന്നുണ്ടെങ്കിൽ അതെന്റെ കൈകൾ കൊണ്ട് തന്നെയായിരിക്കും....... വേദന എന്തെന്ന് നന്നായി അറിയിപ്പിച്ചുകൊണ്ട് തന്നെ കൊന്ന് തള്ളും ഞാൻ....... "" അത് തന്റെ വെറും തോന്നലാടോ...... എന്നെ ഇല്ലാതാക്കാൻ ഒരുപാട് ശ്രമിച്ചതല്ലേ താൻ.... എന്നിട്ട് എന്തായി.....????? ദച്ചു പുച്ഛത്തോടെ ചോദിച്ചതും ദേവൻ അവളെ രൂക്ഷമായി ഒന്ന് നോക്കി...... അവന്റെ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു...... "" താൻ ഇന്ന് ചെയ്ത പ്രവൃത്തിക്കുള്ള പാരിധോഷികം കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ തേടിയെത്തും..... എനിക്കായി അത്രയും വലിയ കെണിയൊക്കെ ഒരുക്കി കാത്തിരുന്ന സ്ഥിതിക്ക് ഞാനും എന്തെങ്കിലും ഒന്ന് തിരിച്ചു തരണ്ടേ.....???? തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഗിഫ്റ്റ് ആയിരിക്കും അത്...... "" നീ എന്നെ എന്തു ചെയ്യും....??? കൂടിപ്പോയാൽ എന്റെ കുടുംബത്തെ മുന്നിൽ നിർത്തി വിലപേശും..... അതല്ലേ നിനക്ക് ചെയ്യാൻ പറ്റൂ....???? അവിടെ ഞാൻ പതറി പോകുമെന്ന് നിനക്ക് നന്നായി അറിയാം..... അതല്ലാതെ എന്റെ രോമത്തിൽ പോലും തൊടാൻ നിനക്ക് പറ്റുമോടീ....???? "" എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് താൻ വൈകാതെ തന്നെ അറിയും.....

തന്റെ കുടുബത്തെ മുൻനിർത്തി തനിക്കെതിരെ ജയിക്കാനാണെങ്കിൽ അതെനിക്ക് പണ്ടേ ആകാമായിരുന്നു...... ഞാനായിട്ടത് ചെയ്തിട്ടില്ല..... പിന്നെ, താൻ വളഞ്ഞ വഴി നോക്കുമ്പോ എനിക്കും അതേ വഴിയിലൂടെ തന്നെ സഞ്ചരിക്കേണ്ടി വരുന്നു എന്നു മാത്രം...... "" ചെവിയിൽ നുള്ളിക്കോ നീ..... ഈ കാണിച്ചതിന് നിന്നെ വെറുതേ വിടുമെന്ന് വിചാരിക്കണ്ട...... "" അത് തന്നെയാ എനിക്കും പറയാനുള്ളത്..... വെറുതേ വിടില്ല തന്നെ ഞാൻ...... രണ്ടു പേരും പരസ്പരം പകയോടെ നോക്കി...... ദച്ചു അവനെ മറികടന്ന് റൂമിനു പുറത്തേക്കറിങ്ങി..... ദേവൻ ബാൽക്കണിയിലെ റെയ്‌ലിങ്ങിൽ പിടിച്ചു കൊണ്ട് താഴേക്ക് നോക്കി നിൽക്കുകയായിരുന്നു..... ദച്ചുവിനോടുള്ള പകയും ദേഷ്യവും ഉള്ളിൽ നിറഞ്ഞു നിൽക്കുമ്പോഴും മനസിന്റെ ഏതോ ഒരു കോണിൽ അവളുടെ സാനിധ്യം താൻ ആഗ്രഹിക്കുന്നത് പോലെ..... അവളുടെ മൂർച്ചയേറിയ വാക്കുകളും, പകയോടെ മാത്രമുള്ള നോട്ടവുമെല്ലാം തന്റെ ഉള്ളിന്റെയുള്ളിൽ ആഴത്തിൽ പതിയുന്നത് പോലെയൊരു തോന്നൽ...... മറ്റാരെങ്കിലുമാണ് തന്റെ അച്ഛനോട് ഇങ്ങനെ ചെയ്തതെങ്കിൽ കൊന്നു കുഴിച്ചുമൂടിയേനെ താൻ..... പക്ഷേ, അവളോട്‌ എന്തുകൊണ്ടാണ് ഇങ്ങനെ.....????? കഴിയുന്നില്ല.....!!!!!!

ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ തന്റെ മനസ്സിന് കഴിയുന്നില്ല...... പെട്ടന്നാണ് തോളിൽ ഒരു കരസ്പർശം അറിഞ്ഞ് ദേവൻ തിരിഞ്ഞു നോക്കിയത്..... "" മോനെന്താ ഇവിടെ നിൽക്കുന്നത്.....??? "" ഒന്നൂല്ല അങ്കിൾ..... ഞാൻ വെറുതേ..... "" അങ്കിൾ എന്ന് വേണ്ട..... അച്ഛാന്ന് വിളിച്ചാ മതി..... എനിക്ക് ദച്ചുവിനെയും ദിവ്യയെയും പോലെ തന്നെയാ ഇപ്പൊ മോനും.......അതിന് മറുപടിയായി ദേവൻ ഒന്ന് പുഞ്ചിരിച്ചു..... "" ഊണ് കഴിക്കണ്ടേ....??? മോൻ വാ...."" വിശ്വനാഥൻ ദേവനുമായി താഴേക്ക് പോയി...... ദച്ചു ഡൈനിങ് ടേബിളിൽ ഉണ്ടായിരുന്നു...... ദേവനെ കണ്ടതും ദച്ചു അറപ്പോടെ മുഖം തിരിച്ചു...... ദേവൻ അവളെ രൂക്ഷമായി നോക്കിക്കൊണ്ട് അവർക്കെതിരെയായി ഇരുന്നു..... "" അച്ഛാ..... അമ്മുവും ദിവ്യയും എവിടെ....???? ദേവൻ അച്ഛാ എന്ന് അഭിസംബോധന ചെയ്തത് കേട്ട് ദച്ചു അവനെ തറപ്പിച്ച് ഒന്ന് നോക്കി..... "" അമ്മു മോളുടെ ഫ്രണ്ടിന് ആക്‌സിഡന്റ് ആയെന്ന് പറഞ്ഞ് ഒരു ഫോൺ കോൾ വന്നു..... Medicity ഹോസ്പിറ്റലിൽ..... സീരിയസ് അല്ലെന്നാ പറഞ്ഞത്.... ദിവ്യയെയും കൂട്ടി അവിടേക്ക് പോയിരിക്കുകയാ മോനെ..... "" രണ്ടാളും ഒറ്റക്കോ....??? "" അല്ല..... ഇവിടുത്തെ ഡ്രൈവറും ഉണ്ട്..... അവരിപ്പൊ തന്നെ ഇങ്ങെത്തും..... നിങ്ങൾ കഴിക്ക്.....

അമ്മ അത് പറഞ്ഞുകൊണ്ട് ദേവനും ദച്ചുവിനും ആഹാരം വിളമ്പി..... "" മോളെ.... നമ്മുടെ വില്ലാസിന്റെ പ്രോജെക്ടിൽ ഒരിൻവെസ്റ്റ്‌മെന്റിന് താൽപ്പര്യമുണ്ടെന്നു പറഞ്ഞ് ചന്ദ്രോത്ത്‌ ഗ്രൂപ്പിൽ നിന്നും മെയിൽ ഉണ്ടായിരുന്നു...... "" അത് വേണ്ട അച്ഛാ.... ചന്ദ്രോത്ത്‌ ഗ്രൂപ്പുമായുള്ള ഒരു ഡീലിങ്സും നമുക്ക് വേണ്ട..... ദച്ചു പറഞ്ഞത് കേട്ട് ദേവൻ അവളെ തന്നെ നോക്കിയിരുന്നു..... ഇത്ര ചെറിയ പ്രായത്തിൽ തന്നെ ബിസിനസ്‌ ഫീൽഡിലുള്ള അവളുടെ Skill ശരിക്കും അത്ഭുതപ്പെടുത്തന്നതായിരുന്നു..... അപ്പോഴാണ് പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്..... "" കുട്ടികൾ വന്നെന്നാ തോന്നുന്നത്..... അമ്മ എഴുന്നേറ്റു പോയി ഡോർ തുറന്നു..... പക്ഷേ തീരേ പ്രതീക്ഷിക്കാത്ത ഒരാളെയാണ് അവിടെ കണ്ടത്..... "" ആരാ....??? മനസിലായില്ല..... "" മാഡം ഞാൻ ദേവൻ സാറിന്റെ PA ആണ്.... സാറിനെ വിളിച്ചിട്ട് കിട്ടുന്നില്ല..... മാധവൻ സർ ആണ് ഇവിടുത്തെ അഡ്രസ് തന്നത്.... എനിക്ക് ദേവൻ സാറിനെ അത്യാവശ്യമായി ഒന്ന് കാണണമായിരുന്നു.... "" അകത്തേക്ക് വരൂ.... മോൻ അകത്തുണ്ട്.... അയാൾ അകത്തേക്ക് കയറി... "" അനന്ദു താൻ എന്താ ഇവിടെ....??? അയാളെ കണ്ട് ദേവൻ അതിശയത്തോടെ ചോദിച്ചു... "" സാറിന്റെ ഫോണിൽ കുറേ പ്രാവശ്യം ട്രൈ ചെയ്തു.....

കിട്ടാത്തത് കൊണ്ടാ ഇവിടേക്ക് വന്നത്..... "" എന്താടോ കാര്യം....??? "" സർ, നമ്മൾ മൽഖാനി ഇൻഡസ്ട്രീസിലേക്കയച്ച ലോഡ് ഇതുവരെ അവിടെ എത്തിയിട്ടില്ല..... അത് മിസ്സിംഗ്‌ ആണ് സർ..... "" What.....???? ദേവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റു.... അനന്ദു പറഞ്ഞത് കേട്ടതും ദച്ചുവിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...... അവൾ അവനെ പുച്ഛത്തോടെ നോക്കി..... ഇതിനു പിറകിൽ ദച്ചുവാണെന്ന് മനസിലാക്കാൻ ദേവന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല...... അവളുടെ മുഖത്തെ വിജയീ ഭാവം കണ്ടതും അവൻ ഉള്ളിൽ പടർന്നു കയറുന്ന ദേഷ്യം നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു...... അപ്പോഴാണ് അനന്ദുവിന്റെ ഫോൺ റിങ് ചെയ്‍തത്..... സ്‌ക്രീനിൽ മാധവന്റെ പേര് കണ്ടതും അയാൾ ഫോൺ ദേവന്റെ നേർക്ക് നീട്ടി..... "" അച്ഛാ.... "" ദേവാ.... എന്താ ഇതൊക്കെ....???? നമ്മുടെ ഗാർമെൻസിൽ നിന്നയച്ച ഒരു ലോഡ് മിസ്സാകുന്നത് ആദ്യത്തെ സംഭവമാണ്..... ഇതിലൂടെ നമുക്കുണ്ടാകുന്ന നഷ്ടം കോടികളാ..... അത് ഞാൻ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.....???? ഉടനേ എന്തെങ്കിലും ചെയ്തേ പറ്റൂ.... ""

ഇതിന് പിറകിൽ ആരാണെന്ന് എനിക്ക് നന്നായിട്ടറിയാം അച്ഛാ..... അവരുടെ ഒരു ഉദ്ദേശവും നടക്കാൻ പോകുന്നില്ല...... ദേവൻ അവളെ രൂക്ഷമായി നോക്കിക്കൊണ്ടാണ് അത് പറഞ്ഞത്.... "" അച്ഛൻ അയാളെ വിളിച്ച് രണ്ടു ദിവസത്തെ സമയം ചോദിക്കണം..... എന്തു ചെയ്തിട്ടാണെങ്കിലും ശരി ലോഡ് അവിടെ എത്തിയിരിക്കും....... ദേവൻ കോൾ കട്ട്‌ ചെയ്ത് ഫോൺ അനന്ദുവിന്റെ കയ്യിൽ കൊടുത്തു.... "" തനിക്ക് ഓഫീസിലേക്ക് പോകാം.... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം..... ദേവൻ പറഞ്ഞത് കേട്ട് അയാൾ പുറത്തേക്ക് പോയി..... "" ദേവാ.... നമുക്ക് പോലീസിൽ അറിയിക്കാം.... അച്ഛൻ ഇപ്പൊ തന്നെ കമ്മീഷ്ണറെ വിളിച്ചു കാര്യം പറയാം..... വിശ്വനാഥൻ ഫോൺ എടുത്തു വിളിക്കാൻ തുടങ്ങിയതും ദേവൻ അദ്ദേഹത്തെ തടഞ്ഞു... "" വേണ്ട അച്ഛാ..... ഇത്‌ എനിക്ക് തന്നെ ഡീൽ ചെയ്യാവുന്നതേയുള്ളൂ..... ദേവൻ ജ്വലിക്കുന്ന കണ്ണുകളോടെ ദച്ചുവിനെ നോക്കി..... അവളുടെ മുഖത്ത് നിറഞ്ഞു അപ്പോഴും നിറഞ്ഞു നിന്നത് അവനോടുള്ള പുച്ഛം മാത്രമായിരുന്നു...

"" ദച്ചു.... ഒരു മിനിറ്റ് ഒന്ന് റൂമിലേക്ക് വന്നേ..... മനസ്സിലെ ദേഷ്യം നിയന്തിച്ചു കൊണ്ട് ദേവൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച് റൂമിലേക്ക് പോയി...... ദച്ചു നിഗൂഢമായി ഒന്ന് പുഞ്ചിരിച്ച ശേഷം അവനു പിന്നാലെ റൂമിലേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മു തിരികെ വരുന്നതും കാത്ത് ദിവ്യ കാറിൽ വെയിറ്റ് ചെയ്യുകയായിരുന്നു..... അപ്പോഴാണ് അമ്മു പരിഭ്രമത്തോടെ അവളുടെ അടുത്തേക്ക് വന്നത്... "" എങ്ങനെയുണ്ടെടാ ഫ്രണ്ടിന്....??? "" ദിവ്യേ.... എന്നെ ആരോ കബളിപ്പിച്ചതാ.... അശ്വതി എന്ന പേരിൽ ആരും ഇവിടെ അഡ്മിറ്റ് ആയിട്ടില്ല..... "" പിന്നെ ആരാ നേരത്തെ നിന്നെ വിളിച്ചത്....??? "" എനിക്കറിയില്ല..... എന്തോ ചതിയുണ്ട്..... എത്രയും പെട്ടന്ന് നമുക്ക് വീട്ടിലെത്തണം...... അവർ ഹോസ്പിറ്റലിൽ നിന്നും സൂര്യമഠത്തിലേക്ക് വരികയായിരുന്നു......അധികം ആൽത്തിരക്കില്ലാത്ത ഒരു സ്ഥലത്ത്‌ എത്തിയതും അവരുടെ കാറിന് മുന്നിലായി ഒരു വാൻ വന്നു നിന്നു..... അതിൽ നിന്നും മുഖം മറച്ച കുറച്ചുപേർ പുറത്തേക്കിറങ്ങി..... അവർ ദിവ്യയെയും അമ്മുവിനെയും ബലമായി പിടിച്ചു വലിച്ച് വാനിലേക്ക് കയറ്റി..... തടയാൻ വന്ന ഡ്രൈവറിനെ അടിച്ചവശനാക്കി...... അടുത്ത നിമിഷം തന്നെ അവരുമായി ആ വാൻ ചീറിപ്പാഞ്ഞു.............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story