ദുർഗ്ഗാഗ്നി: ഭാഗം 3

durgagni

രചന: PATHU

  ""നീ എന്നെപറ്റി എന്ത് കരുതിയെടീ പുല്ലേ???? നിന്നെ പോലൊരു നരുന്ത്‌ പെണ്ണ് ഈ ദേവപ്രതാതിനോട് മുട്ടാൻ മാത്രം വളർന്നോ???? നീ എന്താ വിചാരിച്ചത്??? നിന്റെ ഭീഷണിക്ക് മുന്നിൽ ഞാൻ അങ്ങു പതറി പോയെന്നോ????? നിനക്ക് അറിയില്ല ഞാൻ ആരാണെന്ന്..... ഒരിക്കൽ ഉപയോഗിച്ച് വലിച്ചെറിഞ്ഞതൊന്നും പിന്നെ ഞാൻ തിരിഞ്ഞു പോലും നോക്കാറില്ല..... ഞാൻ അനുഭവിച്ചറിഞ്ഞ ഒരുപാട് സ്ത്രീ ശരീരങ്ങളിൽ ഒന്ന് മാത്രമാ നീ..... ആ നിനക്ക് എന്റെ ഭാര്യ ആയി എന്റെ ജീവിതത്തിലേക്ക് വരണം അല്ലേ????? എന്നോട് പ്രതികാരം ചെയ്യണം അല്ലേ????? അതിന് നീയെന്നല്ല ആരും വളർന്നിട്ടില്ല..... അര മണിക്കൂർ സമയം ഞാൻ തരും.... അതിനുള്ളിൽ മര്യാദക്ക് എന്റെ അമ്മയെ വിളിച്ച് ഈ വിവാഹത്തിന് നിനക്ക് സമ്മദമല്ലെന്ന് പറഞ്ഞോണം.... അല്ലെങ്കിൽ നീ ജീവനോടെ ഇവിടുന്ന് തിരിച്ചു പോകില്ല..... മനസ്സിലായോടീ....... "" ദേവൻ പറയുന്നത് കേട്ട് ദച്ചുവിന്റെ കണ്ണിൽ അവനോടുള്ള പകയുടെ കനലുകൾ എരിഞ്ഞു....

ദേവൻ പറഞ്ഞിതിനു മറുപടിയായി അവന്റെ എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ചു കൊണ്ട് ദച്ചു ചിരിക്കുകായാണ് ചെയ്തത്..... തന്റെടുത്തൂന്ന് കുറച്ചു കൂടി നിലവാരമുള്ള നീക്കങ്ങളാ ഞാൻ പ്രതീക്ഷിച്ചത്.... ഇത് ഒരുമാതിരി പഴയഫിലിംസിൽ നിന്ന് കോപ്പി അടിച്ചത് പോലെ ആയല്ലോ.....വളരെ മോശം... പിന്നെ താൻ എന്താ പറഞ്ഞത്??? വിവാഹത്തിന് സമ്മദമല്ലെന്ന് ഞാൻ തന്റെ അമ്മയെ വിളിച്ചു പറയണമെന്നോ??? എന്നാ കേട്ടോ ഞാൻ ആരെയും വിളിക്കാൻ പോകുന്നില്ല........ അതിന്റെ പേരിൽ തനിക്ക് വേണമെങ്കിൽ എന്നെ കൊല്ലാം..... എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല.... പക്ഷേ അതുപോലെ അല്ല The Great ദേവപ്രതാപിന്.... ഓഹോ.... അപ്പൊ നിനക്ക് അനുസരിക്കാൻ ഉദ്ദേശം ഇല്ലാല്ലേ???? മരിക്കാൻ ഇത്രക്ക് ആഗ്രഹവാണോ???? തന്നോട് ഞാൻ പറഞ്ഞുകഴിഞ്ഞതാ എനിക്ക് മരിക്കാൻ പേടി ഇല്ലെന്ന്..... പക്ഷേ.... എന്റെ ജീവൻ പോകുന്നതിനോടൊപ്പം തന്റെ സഹോദരിമാരുടെ ജീവൻ കൂടി ഈ ഭൂമിയിൽ നിന്ന് പോയിരിക്കും........

. ഡീ..... ദേവൻ ദച്ചുവിനു നേരെ അലറി...... നീ.... നീ എന്താ പറഞ്ഞത്?????? സത്യം തന്നെയാടോ പറഞ്ഞത്..... എന്നെ കൊല്ലുന്നതിനു മുൻപ് തന്റെ അനിയത്തിമാര് സുരക്ഷിതമായി വീട്ടിൽ തന്നെ ഉണ്ടോന്ന് ഒന്ന് അന്വേഷിച്ചു നോക്കിയേ..... ദച്ചു പറയുന്നത് കേട്ട് ദേവൻ പരിഭ്രമത്തോടെ അമ്മുവിന്റെ മൊബൈലിൽ വിളിച്ചു..... ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു..... അവൻ വീണ്ടും മാളുവിന്റെ മൊബൈലിൽ ട്രൈ ചെയ്തു.... പക്ഷേ ഫോൺ എടുത്തത് ദേവന്റെ അമ്മയായിരുന്നു.... എന്താ ദേവാ.... ഹലോ.... ഹലോ.... അമ്മേ.... അമ്മുവും മാളുവും എവിടെ?????? അവരു ഇവിടെ ഇല്ല മോനേ.... അമ്മുവിന്റെ ഏതോ ഫ്രണ്ടിന്റെ വീട്ടിൽ ഒരു ബുക്ക്‌ വാങ്ങാനുണ്ട് എന്നും പറഞ്ഞു പോയതാ.... കൂടെ മാളുവും പോയി..... ഒരുപാട് നേരമായി പോയിട്ട്.... ഇപ്പൊ വരേണ്ട സമയം കഴിഞ്ഞു..... ദേവന് അത് കേട്ട് ആകെ പരിഭ്രമം ആയി.... എന്താ ദേവാ..എന്തു പറ്റി..... അവൻ ഉള്ളിലെ പരിഭ്രമം മറച്ചു വെച്ച് അമ്മയോട് സംസാരിച്ചു.... ഒന്നൂല്ല..... ഞാൻ ചുമ്മാ വിളിച്ചതാ.... അവരു വരുമ്പോൾ അമ്മ എന്നെ ഒന്ന് വിളിക്കണേ..... ശരി മോനേ..... ഫോൺ വെച്ച ശേഷം ദേവൻ ദച്ചുവിന്റെ നേർക്ക് തിരിഞ്ഞു........ ഡീ..... പറയടീ.......

എവിടെ അവര്?????? എന്റെ കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കൊന്ന് കുഴിച്ചു മൂടും ഞാൻ........ ദേവൻ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു...... കയ്യെടുക്കടാ..... ദച്ചു അങ്ങേയറ്റം ദേഷ്യത്തോടെ അലറി...... താൻ എന്താ എന്നെ കുറിച്ച് വിചാരിച്ചത്????? ഒന്നും കാണാതെയാണ് ഞാൻ തനിക്കെതിരെയുള്ള യുദ്ധത്തിന് ഇറങ്ങിയി പുറപ്പെട്ടിരിക്കുന്നതെന്നോ????? എങ്കിൽ തനിക്ക് തെറ്റി..... തന്റെ മുന്നിൽ പഞ്ചപുച്ഛം അടക്കി നിൽക്കുന്നവരെ മാത്രമേ താൻ ഇതുവരെ കണ്ടുകാണു..... പക്ഷേ... ഇത് ആളു വേറെയാ..... ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാ..... അതിനു വേണ്ടി ഏതറ്റം വരെ പോകാനും എനിക്ക് മടിയില്ല...... പെണ്ണിനെ കാമം തീർക്കാനുള്ള വെറും ഒരു ഉപകരണം മാത്രാമായി കാണുന്ന തന്നെ, എന്താണ് യഥാർത്ഥ പെണ്ണെന്ന് അറിയിച്ചു തരാം ഞാൻ...... 🔥🔥പുരാണത്തിൽ ആദിപരാശക്തിയുടെ മൂർത്ത രൂപമായ ദുർഗ്ഗാദേവി, അസുരനിഗ്രഹത്തിനു വേണ്ടി മഹിഷാസുരമർദ്ധിനിയായ മഹാകാളിയായി മാറിയ കഥ താൻ കേട്ടിട്ടുണ്ടോ?????

അതുപോലെ ഈ ശ്രീദുർഗ്ഗയുടെ നിയോഗം തന്റെ നിഗ്രഹവാണ്.... താൻ എന്ന അസുരന്റെ നിഗ്രഹം 🔥🔥 അത് പക്ഷേ ഒറ്റയടിക്കല്ല.... ഇഞ്ചിഞ്ചായി..... വെറുതേ വിടില്ല ഞാൻ..... ഡീ.... നിന്നെ ഞാൻ....... നിർത്തടോ..... താൻ എന്നെ ഒരു ചുക്കും ചെയ്യില്ല...... തനിക്ക് ഞാൻ തരുന്ന സമയം പത്തുമിനിറ്റാ.... വെറും പത്തേ പത്തു മിനിറ്റ്.... അതിനുള്ളിൽ എന്നെ വീട്ടിൽ എത്തിച്ചില്ലെങ്കിൽ പിന്നെ!!!!!!!!!അത് ഞാനായിട്ട് പറയുന്നില്ല.... താൻ തന്നെ കണ്ടോ...... തന്റെ മൊബൈലിലേക്ക് ഇപ്പൊ ഒരു വീഡിയോ വന്നു കാണും..... അത് ഒന്ന് ഓപ്പൺ ആക്കി നോക്കിക്കേ...... ദേവൻ പേടിയോടെ മൊബൈൽ എടുത്തു നോക്കി.... അതിൽ ഒരു വാട്സ്ആപ്പ് വീഡിയോ വന്നിട്ടുണ്ടായിരുന്നു.... അവൻ അത് ഓപ്പൺ ആക്കി..... അമ്മുവിനെയും മാളുവിനെയും രണ്ടു കസേരയിൽ ബന്ധിച്ചിരിക്കുന്നു....

അവരുടെ മുഖം മൂടിയിട്ടുണ്ട്.... ചുറ്റിലും കത്തിയുമായി കുറേ ഗുണ്ടകൾ...... Noooooo......ദേവൻ അലറി...... അവരെ... അവരെ ഒന്നും ചെയ്യരുത്......... ഇങ്ങനെ ഒരു ട്വിസ്റ്റ്‌ താൻ തീരെ പ്രതീക്ഷിച്ചില്ല അല്ലേ???? ഇനി തന്റെ ജീവിതത്തിൽ നടക്കാൻ പോകുന്നതൊക്കെയും താൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും..... അപ്പൊ എങ്ങനെയാ ദേവാ കാര്യങ്ങൾ???? ഈ ഭാവി ഭാര്യയെഒരു പോറലു പോലും ഇല്ലാതെ വീട്ടിൽ എത്തിക്കുക്കുന്നോ അതോ????????? ദച്ചുവിനെ രൂക്ഷമായി നോക്കിക്കൊണ്ട് അവളെ വീട്ടിൽ എത്തിക്കാൻ ദേവൻ അവിടെ നിന്ന ഗുണ്ടകളോടായി പറഞ്ഞു..... അപ്പോൾ ദച്ചുവിന്റെ മുഖത്ത് ദേവൻ കണ്ടു വിജയീഭാവത്തോട് കൂടിയ അവളുടെ പുഞ്ചിരി.... പക്ഷേ അപ്പോഴും അവനെ ചുട്ടെരിക്കാനുള്ള പക അവളുടെ മുഖത്ത് ഉണ്ടായിരുന്നു...... പോകുന്നതിനു മുൻപ് ദേവൻ അവളെ തടഞ്ഞു..... നീ ജയിച്ചെന്ന് വിചാരിക്കണ്ട..... ഇതിനുള്ളത് അനുഭവിക്കും നീ...... ഓർത്ത് വെച്ചോ.....

ശരിയാ..... അനുഭവിക്കും.... പക്ഷേ... അനുഭവിക്കാൻ പോകുന്നത് ഞാൻ അല്ല.... താനാ..... തുടങ്ങിയിട്ടേ ഉള്ളു ഈ ശ്രീദുർഗ്ഗ...... ഒരുങ്ങി ഇരുന്നോ താൻ...... അതും പറഞ്ഞ് ദച്ചു പുറത്തേക്ക് പോയി..... ദേവൻ വർദ്ധിച്ചു വന്ന കോപത്തോടെ അവിടെ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും അടിച്ചു തകർത്തു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഗുണ്ടകൾ സുരക്ഷിതമായി ദച്ചുവിനെ വീട്ടിൽ എത്തിച്ചു..... അകത്തേക്ക് വന്നപ്പോൾ കണ്ടു ഹാളിൽ ഇരിക്കുന്ന അച്ഛനെ....... മോൾ എവിടെ പോയതാ..... അത് അച്ഛാ.... ഞാൻ ജയേട്ടനെ ഒന്ന് കാണാൻ ഇറങ്ങിയതാ കുറച്ചു ബിസിനസ്‌ കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു....... കാർ എന്തിയേ..... അത് കാർ വരുന്ന വഴി ബ്രേക്ക്‌ ഡൗൺ ആയി..... ഞാൻ ഒരു ടാക്സി പിടിച്ച വന്നത്.... ദച്ചു ഒരു വിധം പറഞ്ഞൊപ്പിച്ചു...... അച്ഛാ.....എനിക്ക് ഒരു ചെറിയ തലവേദന... ഞാൻ ഒന്ന് കിടക്കട്ടെ..... ദച്ചു മുകളിലേക്ക് പോകാൻ തുടങ്ങിയതും അച്ഛൻ തടഞ്ഞു..... മോൾ ഒന്ന് നിന്നെ......എന്താ എന്റെ കുട്ടിക്ക് പറ്റിയത്???? എന്റെ കുട്ടി ഒരുപാട് മാറിപ്പോയെന്ന് അമ്മയും ദിവ്യയും പറഞ്ഞു..... അച്ഛനും അങ്ങനെ തോന്നുന്നുണ്ട്..... ആ പഴയ കളിയും ചിരിയും ഒന്നുമില്ല....

. എല്ലാവരിൽ നിന്നും ഒരു ഒഴിഞ്ഞു മാറ്റം.... എന്താടാ.... എന്താണെണെങ്കിലും അച്ഛനോട് പറ..... എനിക്ക് ഒന്നുല്ല അച്ഛാ..... നിങ്ങൾക്ക് ഒക്കെ വെറുതേ തോന്നുന്നതാ..... ഞാൻ ഒന്ന് കിടക്കട്ടെ അച്ഛാ..... മ്മ്മ്മ്...... വയ്യെങ്കിൽ മോള് പോയി കിടന്നോ... ദച്ചു മുറിയിലേക്ക് പോയി.....വിശ്വനാഥൻ പക്ഷേ ദച്ചു പറഞ്ഞത് പൂർണമായി വിശ്വസിച്ചിട്ടില്ലായിരുന്നു..... റൂമിൽ കയറിയ ശേഷം ദച്ചു ജയനെ വിളിച്ചു...... ജയേട്ടാ..... ഞാൻ വീട്ടിലെത്തി.... അവരെ സുരക്ഷിതമായി വീട്ടിൽ എത്തിക്കണം..... ശരി മോളേ... അവരെ വിട്ടേക്കാം.. അവൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ????? ഈ പ്രാവശ്യം അവന്റെ ഉദ്ദേശം എനിക്ക് ഒരു വാർണിങ് തരലായിരുന്നു....... പക്ഷേ... ഇനി അടുത്ത ലക്ഷ്യം എന്റെ മരണം തന്നെ ആവും..... നീ സൂക്ഷിക്കണം ദച്ചു..... ആരോ ഫോളോ ചെയ്യുന്നുണ്ടെന്ന് കൃത്യ സമയത്ത് നീ വിളിച്ചു പറഞ്ഞത്കൊണ്ട് മാത്രമാ കാര്യങ്ങൾ നമ്മുടെ കയ്യിൽ ഒതുങ്ങിയത്...... ഇനി എന്താ നിന്റെ പ്ലാൻ????? അവന്റെ അടുത്ത നീക്കത്തിന് മുൻപ് ഒരിക്കലും പുറത്തുകടക്കാൻ കഴിയാത്ത വിധത്തിൽ അവനെ എന്റെ ചക്രവ്യൂഹത്തിനുള്ളിൽപെടുത്തണം....... ജയേട്ടൻ ഞാൻ പറയുന്നതുപോലെ ചെയ്യണം.....

എന്തു വേണമെന്ന് ഞാൻ പറയാം...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദേവന്റെ ഉള്ളിൽ ദച്ചുവിനോടുള്ള പക തിളച്ചു മറിയുകയായിരുന്നു.... അവൻ വർധിച്ചു വന്ന കോപത്തോടെ കാർ ഡ്രൈവ് ചെയ്തു..... ഓരോ നിമിഷവും അവളെ എങ്ങനെ ഇല്ലാതാക്കാം എന്നതിനെ പറ്റി മാത്രമായിരുന്നു ചിന്ത...... കാറിന്റെ വേഗത ഓരോ നിമിഷം കഴിയുന്തോറും കൂടി കൂടി വന്നു..... ദേവൻ മൊബൈൽ എടുത്ത് വീട്ടിലേക്ക് വിളിച്ചു..... ഹലോ... ഹലോ അമ്മേ.... അമ്മുവും മാളുവും വന്നോ??? അവരു വന്നു മോനേ.... എത്തിയിട്ട് കുറച്ചു നേരമായി.... എന്താ ദേവാ പതിവില്ലാതെ നിനക്ക് ഒരു ടെൻഷൻ???? ഒന്നൂല്ല......ഞാൻ ഡ്രൈവിങ്ങിലാ അമ്മെ... പിന്നെ വിളിക്കാം..... ഫോൺ കട്ട്‌ ചെയ്തു മുന്നിലേക്ക് നോക്കിയതും തന്റെ നേരെ ചീറി പാഞ്ഞു വരുന്ന ടിപ്പർ അവൻ കണ്ടു....... ദേവൻ ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു.... പെട്ടന്ന് തന്നെ സ്ഥലകാല ബോധത്തിലേക്ക് വന്ന് കാർ വെട്ടിച്ചു മാറ്റി... നിയന്ത്രണം തെറ്റി കാർ ഒരു മരത്തിൽ ഇടിച്ചു നിന്നു.........

കുറച്ചു സമയം അവൻ അങ്ങനെ തന്നെ ഇരുന്നു....കുറച്ചു സമയം വേണ്ടി വന്നു ഹൃദയ മിടിപ്പ് പഴയ രീതിയിൽ ആകാൻ... മിനിറ്റ്കൾക്ക് മുൻപ് സംഭവിച്ച കാര്യം ദേവന്റെ മനസ്സിലൂടെ ഓടി എത്തി.... അവൻ ഒന്ന്‌ ദീർഘമായി നിശ്വസിച്ചു...... അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്....Unknown Number.... ദേവൻ കാൾ അറ്റൻഡ് ചെയ്തില്ല..... നിർത്താതെ റിങ് ചെയ്തപ്പോ അവൻ ഫോൺ എടുത്തു..... Mr. ദേവപ്രതാപ്..... എങ്ങനെ ഉണ്ടായിരുന്നു എന്റെ ഈ ഗിഫ്റ്റ്??????? ഇഷ്ടപ്പെട്ടോ..... അതാരാണെന്ന് മനസിലാക്കാൻ ദേവനു രണ്ടാമത് ഒന്ന്‌ ചിന്തിക്കേണ്ടി വന്നില്ല...... ഡീ..... ദേവൻ ദേഷ്യത്തോടെ അലറി..... അപ്പൊ നീയായിരുന്നല്ലേ ഇതിന് പിന്നിൽ.... അതേടോ..... ഞാൻ തന്നെയാ...... ഇത് തനിക്കുള്ള ഒരു ഓർമപ്പെടുത്തലാ..... തന്റെ നാശം കാണാൻ ഒരു നിഴല് പോലെ തന്റെ കൂടെ തന്നെ ഞാൻ ഉണ്ടാകും എന്ന ഓർമ്മപ്പെടുത്തൽ.... ഇത് നിന്റെ അവസാനത്തിനാടീ..... അന്നേ നിന്നെ കൊന്നു തള്ളേണ്ടതായിരുന്നു..... ഇനി അത് വൈകിപ്പിക്കില്ല ഞാൻ.....

ഏത് നിമിഷവും മരണം നിന്നെ തേടി എത്തും...... ഓർത്തോ.... അന്നത്തെ രാത്രിയെ കുറിച്ചുള്ള ഓർമകൾ ദച്ചുവിന്റെ കോപത്തിനെ അതിന്റെ പാരമ്യതയിൽ എത്തിച്ചു.... മനസ്സിൽ ദേവനോടുള്ള വെറുപ്പും പകയും അവളുടെ മനസ്സിൽ ആളി കത്തി...... അവളുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു...... ഛീ.... നിർത്തെടാ..... ഒറ്റ രാത്രി കൊണ്ട് എന്റെ ജീവിതം ഇല്ലാതാക്കി എന്നെ പിച്ചി ചീന്തിയ നിനക്ക് എന്നെ കൊല്ലണമല്ലേ??????? അത് ഒരിക്കലും സംഭവിക്കില്ല.... കാരണം അത്രക്ക് ക്രൂരനല്ല ദൈവം..... ഒരു മരണം അനിവാര്യം തന്നെ ആണ്... അത് പക്ഷേ... തന്റേതായിരിക്കും.... എന്റെ ഈ കൈകൾ കൊണ്ട്..... ടീ... എനിക്ക് എതിരെ വരുന്ന എന്തും വേരോടെ പിഴുതെറിയും ഞാൻ.... വെറും ഒരു പെണ്ണ് മാത്രമാ നീ.... എനിക്ക് നീ ഒരു എതിരാളിയേ അല്ല...... നീ എവിടം വരെ പോകുമെന്ന് എനിക്ക് ഒന്ന്‌ കാണണം..... കാണിച്ചു തരാടൊ.....വെറും ഒരു പെണ്ണ് മാത്രമായ എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് തന്നെ മനസ്സിലാക്കി തരാൻ തന്നെയാ പോകുന്നത്.....

ഈ യാത്ര അവസാനിക്കുന്നത് തന്റെ മരണത്തിലായിരിക്കും....... അതിന് മുൻപ് എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെ പോലെ എന്റെ മുന്നിലൂടെ അലയും താൻ....... ദേവൻ അതിയായാ ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞു..... എന്നിട്ടും ദേഷ്യം മാറാതെ കാറിന്റെ ഗ്ലാസിൽ കൈ കൊണ്ട് ആഞ്ഞടിച്ചു... ഗ്ലാസ്‌ പൊട്ടിചിതറി...... എത്രയോ ശക്തരായ എതിരാളികളെ നിഷ്പ്രയാസമായി നേരിട്ടിരിക്കുന്നു..... അങ്ങനെയുള്ള തന്നെപോലെ ഒരാളോട് വെറും ഒരു പെണ്ണ് ഇത്രയും വെല്ലുവിളികൾ നടത്തിയിരിക്കുന്നു..... തന്റെ ആത്മാഭിനയത്തിനുമേൽ ഏറ്റ ഈ കടുത്ത പ്രഹരം ഓരോ നിമിഷവും അവനെ ചുട്ടു പൊള്ളിച്ചു.... ദേവന്റെ കാർ അവന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.... വീട്ടിലെത്തി ദേഷ്യത്തോടെ അകത്തേക്ക് കയറി...... അമ്മുവും മാളുവും ഹാളിൽ തന്നെ ഉണ്ടായിരുന്നു... ദേവൻ അവരുടെ അടുത്തേക്ക് പോയി.... അവന്റെ ദേഷ്യം നിറഞ്ഞ മുഖം കണ്ട് രണ്ടുപേരും പേടിച്ചു.....

എവിടെ പോയിരുന്നു നിങ്ങൾ????? അത് ഏട്ടാ.... ഫ്രണ്ട്ന്റെ വീട്ടിൽ ബുക്ക്‌ മേടിക്കാൻ..... പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് ഒറ്റക്ക് പുറത്തു പോകരുത് എന്ന്.... എത്ര പറഞ്ഞാലും കേൾക്കില്ല അല്ലേ..... അതിന് ഒന്നും പറ്റിയില്ലല്ലോ ഏട്ടാ..... ഒന്നും പറ്റിയില്ലേ????? മുഖത്തേക്ക് നോക്കി കള്ളം പറയുന്നോ???? നിന്നെ..... ദേവൻ അമ്മുവിനെ അടിക്കാനായി കയ്യ് ഉയർത്തി.... ഏട്ടാ.... പ്ലീസ്... ഒന്നും ചെയ്യല്ലേ.... അവർ ആള് മാറി ഞങ്ങളെ പിടിച്ചോണ്ട് പോയതാ.....അവര് ഉദ്ദേശിക്കുന്നവർ അല്ലെന്ന് മനസിലായപ്പോ സുരക്ഷിതമായി ഇവിടെ കൊണ്ട് വന്ന് ആക്കി..... ഇതിന്റെ പേരിൽ നിങ്ങൾ ആരും പേടിക്കണ്ട എന്ന് കരുതിയാ ഒന്നും പറയാതെ ഇരുന്നത്...... ഇനി എന്ത് ആവശ്യത്തിനായാലും ഈ വീട്ടിൽ നിന്ന് ഒറ്റക്ക് പുറത്തിറങ്ങി എന്ന് ഞാൻ അറിഞ്ഞാൽ..... ദേവൻ അവർക്ക് നേരെ കൈ ചൂണ്ടി അകത്തേക്ക് കയറി പോയി...... റൂമിൽ ചെന്ന ശേഷം ദേവൻ കബോർഡിൽ നിന്ന് മറ്റൊരു മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.....

കാൾ അറ്റൻഡ് ആയി...... ദേവൻ സർ.... പറഞ്ഞോളൂ..... പേര് ശ്രീദുർഗ്ഗ വിശ്വനാഥ്... സൂര്യമഠം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്ന്റെ ഓണർ വിശ്വനാഥ മേനോന്റെ മൂത്ത മകളാണ്.... മറ്റൊന്നും ഞാൻ പറയണ്ട ആവശ്യം ഇല്ലല്ലോ..... വേണ്ട സർ...... മനസ്സിലായി.... രണ്ടു ദിവസത്തിനുള്ളിൽ തന്നെ തീരുമാനം ആക്കാം.... ദേവൻ കാൾ കട്ട്‌ ചെയ്തു.... ശ്രീദുർഗ്ഗ......നിന്റെ മരണം നിനക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിധം ക്രൂരമായിരിക്കും.... ഈ ദേവപ്രതാപിനെ വെല്ലുവിളിച്ചതിനുള്ള ശിക്ഷ അത് നീ അനുഭിക്കണം.... ഞാൻ ആരാണെന്ന് നീ അറിയാൻ പോകുന്നതേ ഉള്ളു..... ദേവന്റെ മുഖത്ത് ക്രൂരമായ ഒരു ചിരി വിരിഞ്ഞു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ ദച്ചു അമ്പലത്തിലേക്ക് പോയി.... അവിടെ നിന്ന് തൊഴുതിറങ്ങുമ്പോൾ ആണ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന ഹരിയെ അവൾ കാണുന്നത്..... ആ കാഴ്ചയിൽ അവളുടെ ഉള്ളു പിടഞ്ഞു.... ഹരി, ദച്ചുവിന്റെ അടുത്തേക്ക് നടന്നു വന്നു.....

പെയ്യാൻ വെമ്പി നിൽക്കുന്ന മിഴിനീർ തുള്ളികൾ ഹരി കാണാതിരിക്കാനായി ദച്ചു തിരിഞ്ഞു നിന്നു.... ശല്യപ്പെടുത്താൻ വന്നതല്ല.... ഇനി ഒരിക്കലും തന്റെ മുന്നിലേക്ക് വരണമെന്ന് കരുതിയതല്ല.... പക്ഷേ... ഒന്ന്‌ കാണാതെ ഒരു വാക്ക് സംസാരിക്കാതെ പോകാൻ തോന്നിയില്ല..... ഹരി പറഞ്ഞത് കേട്ട് ദച്ചു മുഖം ഉയർത്തി അവനെ നോക്കി...... അർഹത ഇല്ലെന്ന് മനസ് നൂറായിരം വട്ടം പറഞ്ഞിട്ടും കൊതിച്ചു പോയി ഞാൻ.... ഒരുപാട് ഒരുപാട് സ്നേഹിച്ചു പോയി..... ഇനി ഈ നാട്ടിൽ നിന്നാൽ മറക്കാൻ പ്രയാസം ആകും... അതുകൊണ്ട് പോകുവാ ഇവിടുന്ന്.... എവിടേക്കെങ്കിലും...... താൻ സന്തോഷത്തോടെ ജീവിക്കണം...... എവിടെ ആണെങ്കിലും എന്റെ പ്രാർത്ഥന ഉണ്ടാകും..... ദച്ചുവിന് ഹൃദയം പൊള്ളിയടരുന്ന പോലെ തോന്നി..... ഹരിയോട് തനിക്ക് ഉള്ള പ്രണയം പറയാനും അവനെ വാരി പുണരാനും അവളുടെ മനസ്സ് വെമ്പി..... പക്ഷേ.... സ്വയം നിയന്ത്രിച്ചു..... അവനോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവൾ മൗനമായി തന്നെ നിന്നു..... പോട്ടേ.... ഇനി ഒരിക്കലും ഒരു പക്ഷേ തമ്മിൽ കണ്ടു എന്ന് വരില്ല.... അത് പറഞ്ഞ് ഹരി മുന്നിലേക്ക് നടന്നു...... നിറ കണ്ണുകളോടെ ഹരി പോകുന്നതും നോക്കി ദച്ചു നിന്നു.... ആ കാഴ്ച കണ്ണിൽ നിന്ന് മറയുന്നത് വരെ......🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story