ദുർഗ്ഗാഗ്നി: ഭാഗം 30

durgagni

രചന: PATHU

 ""ദച്ചു റൂമിലേക്ക് കയറിയതും ദേവനവളെ പിറകിൽ നിന്ന് ഇടുപ്പിലൂടെ ചേർത്തു പിടിച്ചു കൊണ്ട് അവളുടെ ശരീരത്തിലേക്ക് അമർന്നു..... അവൾ കുതറി മാറാൻ നോക്കിയെങ്കിലും അവന്റെ കൈകരുത്തിനു മുന്നിൽ പരാജയപ്പെട്ടുപോയി..... ദേവൻ അവളെ ചുറ്റി വരിഞ്ഞു..... ദച്ചു ഒച്ചവെക്കാൻ തുടങ്ങിയതും ഒരു കൈകൊണ്ട് അവനവളുടെ വായ പൊത്തിപ്പിടിച്ച ശേഷം അവനഭിമുഖമായി അവളെ തിരിച്ചു നിർത്തി..... "" എനിക്കറിയാം..... ഇതിനെല്ലാം പിന്നിൽ നീ തന്നെയാണെന്ന്..... മര്യാദക്ക് പറ.... ഗാർമെൻസിൽ നിന്നും മെറ്റീരിയൽസുമായി പുറപ്പട്ട ആ ട്രക്ക് എവിടെ.....????? ദേവൻ അവളിൽ നിന്ന് കൈ അയച്ചു കൊണ്ട് ചോദിച്ചുതും ദച്ചു പുച്ഛം നിറഞ്ഞ ഭാവത്തോടെ അവന്റെ മുഖത്തേക്ക് നോക്കി..... "" തന്റെ ഊഹം ശരിയാ..... ഇതിനു പിന്നിൽ ഞാൻ തന്നെയാ..... ഇതിലൂടെ തനിക്ക് ഉണ്ടാകാൻ പോകുന്നത് കോടികളുടെ നഷ്ടമാണെന്ന് എനിക്ക് നന്നായി അറിയാം...... തുടങ്ങിയിട്ടേയുള്ളു ഞാൻ..... ഇതുപോലെ ഇനി എന്തൊക്കെ നഷ്ടങ്ങൾ വരാനിരിക്കുന്നു......!!!!!

"" അപ്പൊ നീ പറയില്ല അല്ലേ....???? മര്യാദക്ക് ആണെങ്കിൽ ഞാനും അങ്ങനെതന്നെയായിരിക്കും...... ഉദ്ദേശിക്കുന്ന കാര്യം നടത്തിയെടുക്കാൻ ഏതറ്റം വരെ പോകാനും എനിക്ക് മടിയില്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ....????? അവസാനമായി ഞാൻ ചോദിക്കുകയാ...... എവിടേക്കാ.... എവിടേക്കാ നീ അത് മാറ്റിയത്.......?????? "" താൻ നേരെത്തെ പറഞ്ഞല്ലോ.... എന്തു ചെയ്തിട്ടാണെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ മെറ്റീരിയൽസ് അവിടെ എത്തിയിരിക്കുമെന്ന്....... ധൈര്യമുണ്ടെങ്കിൽ താൻ അതൊന്ന് കണ്ടുപിടിച്ചു നോക്ക്..... തന്റെ മിടുക്ക് ഞാനും ഒന്ന് കാണട്ടെ..... ദച്ചു പരിഹാസരൂപേണ പറഞ്ഞതും അവൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി..... അടുത്ത നിമിഷം തന്നെ ദേവൻ മുന്നോട്ടു നടന്നു ചെന്ന് ഡോർ ലോക്ക് ചെയ്തു...... "" നിന്നെക്കൊണ്ട് എങ്ങനെ പറയിപ്പിക്കണമെന്ന് എനിക്കറിയാം..... നീ പറയും.....!!!!! അവൻ ക്രൂരമായ ഭാവത്തോടെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു വന്നു..... "" ഇന്നത്തെ ദിവസം നിന്നെ ഞാൻ വല്ലാതെ കൊതിച്ചിരുന്നു.....

പക്ഷേ, അതിനു മുന്നേ തന്നെ നീ രക്ഷപെട്ടു..... ഇപ്പൊ അതിനുള്ള സാഹചര്യം ഒത്തുവന്ന സ്ഥിതിക്ക് അത് കൈവിട്ടു കളയുന്നത് ശരിയല്ലല്ലോ...... അവനൊരു വഷളൻ ചിരിയോടെ താടിയുഴിഞ്ഞു..... അത് കേട്ടതും ദച്ചുവിന്റെ കണ്ണുകൾ കോപത്താൽ ചുവന്നു കലങ്ങി...... ആ കണ്ണുകളിൽ നിറഞ്ഞു നിന്നത് അവനോടുള്ള തീവ്രമായ കോപത്തിന്റെ ഭാവമായിരുന്നു....... അവൾ അവനെ രൂക്ഷമായി നോക്കിക്കൊണ്ട് ഡോർ തുറക്കാനായി പോയതും ദേവൻ അവളെ കൈകളിൽ എടുത്തുയർത്തി ബെഡിലേക്കിട്ടു..... അവൾ എഴുന്നേൽക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ദേവൻ അവളിലേക്ക് അമർന്നു..... അവൻ ഭ്രാന്തമായ ആവേശത്തോടെ അവളിലേക്ക് പടർന്നു കയറാൻ തുടങ്ങിയതും ദച്ചു സർവ്വശക്തിയുമെടുത്ത് അവനെ തള്ളിമാറ്റി..... അവൾ ഡോറിനടുത്തേക്ക് ഓടി..... ലോക്ക് ഓപ്പൺ ചെയ്യാൻ തുടങ്ങിയതും ദേവൻ പിന്നിൽ നിന്ന് അവളുടെ അരക്കെട്ടിലൂടെ കയ്യിട്ടു കൊണ്ട് ചുവരിനോട് ചേർത്തു നിർത്തി...... "" നിന്റെ ഭർത്താവല്ലേ ഞാൻ.....????

ഞാനണിയിച്ച താലിയല്ലേ ഈ കഴുത്തിൽ..... അതുകൊണ്ട് കുറച്ചു സമയം പകയും ദേഷ്യവും ഒക്കെ മാറ്റി നിർത്തി നമുക്ക് ഒന്ന് സ്നേഹിക്കാം...... ദേവൻ പറഞ്ഞു തീർന്നതും ദച്ചുവിന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു...... "" ടീ...... നീയെന്നെ തല്ലിയല്ലേ......??????? അവൻ അതിയായ ദേഷ്യത്തോടെ അവളെ തിരിച്ചു തല്ലാനായി കയ്യോങ്ങിയതും ദച്ചു അവന്റെ കൈ തടഞ്ഞു...... അവളുടെ കണ്ണുകളിൽ നിറഞ്ഞു കത്തിയ അഗ്നിഗോളങ്ങൾ സർവ്വവും നശിപ്പിക്കാൻ പാകത്തിനുള്ളതായിരുന്നു...... "" എന്റെ ശരീരത്തിൽ തൊടാൻ വന്നാ തല്ലുകകയല്ല..... തന്റെ കൊല്ലും ഞാൻ.....!!!!!!!!! അവളുടെ വാക്കുകൾക്ക് വല്ലാത്ത തീക്ഷ്ണതയുണ്ടായിരുന്നു...... കനലുകലെരിയുന്ന ആ നോട്ടത്തിനു മുന്നിൽ ദേവൻ ഒരു നിമിഷം പകച്ചു പോയി..... ദച്ചു അവന്റെ കൈ കുടഞ്ഞെറിഞ്ഞു....... "" ദച്ചൂ..... മോളെ..... ഡോർ തുറന്നേ..... പുറത്തു നിന്ന് അച്ഛൻ പരിഭ്രമത്തോടെ വിളിക്കുന്നത് കേട്ട് ദച്ചു അവനെ തള്ളി മാറ്റി മുന്നോട്ടു പോയി ഡോർ തുറന്നു..... ദേവൻ അപ്പോഴേക്ക് ഷർട്ട്‌ എടുത്തിട്ടിരുന്നു.....

ഡോർ തുറന്നതും വിശ്വനാഥനോടൊപ്പമൊരു പോലീസ് ഓഫീസർ കൂടി ഉണ്ടായിരുന്നു...... "" മോളെ.... അമ്മുവിനെയും ദിവ്യയെയും..... ബാക്കി പറയാൻ കഴിയാതെ അദ്ദേഹം നിറകണ്ണുകളോടെ അവരെ നോക്കി..... "" എന്താ അച്ഛാ..... അവർക്ക് എന്താ പറ്റിയത്....???? ദച്ചു പരിഭ്രമത്തോടെ ചോദിച്ചു..... "" Someone kidnapped them..... അടുത്തു നിന്ന പോലീസ് ഓഫീസറാണ് മറുപടി പറഞ്ഞത്..... "" What......?????? രണ്ടാളും ഞെട്ടലോടെ ചോദിച്ചു...... "" ഞങ്ങൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു..... അവർക്കൊപ്പമുള്ള ഡ്രൈവറെ തല്ലി അവശനാക്കിയ ശേഷമാണ് രണ്ടാളെയും കൊണ്ടുപോയിരിക്കുന്നത്..... അവിടെയുണ്ടായിരുന്ന ആൾക്കാരാ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്..... ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല..... അയാൾക്ക് ബോധം വന്നാലേ എന്തെങ്കിലും അറിയാൻ സാധിക്കൂ..... "" ആരായാലും എന്റെ പെങ്ങളുടെ ദേഹത്ത്‌ ഒരു നുള്ള് മണ്ണ് വീഴ്ത്തിയെന്നറിഞ്ഞാ കൊന്ന് കുഴിച്ചു മൂടും ഞാൻ..... ദേവൻ അതിയായ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി.....

നിമിഷങ്ങൾക്കുകളിൽ തന്നെ അവന്റെ കാർ സൂര്യമഠത്തിൽ നിന്ന് ചീറി പാഞ്ഞു...... "" അച്ഛൻ വിഷമിക്കണ്ട.... ദിവ്യക്ക് ഒന്നും സംഭവിക്കില്ല..... ദച്ചു അച്ഛനെ സമാധാനിപ്പിക്കുമ്പോഴും അവളുടെ ഹൃദയം ചുട്ടു പൊള്ളുകയായിരുന്നു.... ദിവ്യക്ക് അരുതാത്തത് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ചിന്ത അവളെ വരിഞ്ഞു മുറുക്കി...... ദച്ചു ജയനെ വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞു.... അവൻ നിമിഷ നേരത്തിനുള്ളിൽ തന്നെ അവിടേക്ക് വന്നു..... രണ്ടാളും അവരെ അന്വേഷിച്ചിറങ്ങി...... ദച്ചുവിന്റെ ആൾക്കാരും ദേവന്റെ ആൾക്കാരുമെല്ലാം പലവഴിക്ക് അവരെ തേടി അലഞ്ഞു...... ഒരു വനപ്രദേശത്തിനടുത്തായി ആരുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഒരു പഴയ ബിൽഡിങ്ങിൽ അവർ ഉണ്ടെന്ന് ദേവനും ദച്ചുവിനും ഒരുപോലെ വിവരം ലഭിച്ചു..... ദേവന്റെയും ദച്ചുവിന്റെയും കാർ ഒരേസമയം തന്നെ അവിടേക്ക് വന്നു...... പരസ്പരം രണ്ടുപേരും പകയോടെ നോക്കി...... ഇത്‌ കലാഹിക്കാനുള്ള സമയം അല്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഒരു ചോദ്യമോ പറച്ചിലോ ഒന്നും ഉണ്ടായില്ല....

ദേവനൊപ്പം സഞ്ജുവും ദച്ചുവിന്റെ കൂടെ ജയനും ഉണ്ടായിരുന്നു...... അവർ അകത്തേക്ക് കയറിയതും അമ്മുവിനെയും ദിവ്യയെയും രണ്ടു ചെയറുകളിലായി ബന്ധിച്ചിരിക്കുന്നതാണ് കണ്ടത്...... അവർ ബോധരഹിതരായിരുന്നു....... ദേവൻ അവരുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും പെട്ടന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നുകൊണ്ട് അമ്മുവിന്റെ നേർക്ക് തോക്കു ചൂണ്ടി...... "" അടുത്തേക്ക് വന്നാ ഇവളെ കൊല്ലും ഞാൻ...... "" അയാളുടെ മുഖം കണ്ടതും ദേവൻ ഞെട്ടിതരിച്ചു പോയി...... "" ദീപു നീ.....????? "" അതേടാ.... ഞാൻ തന്നെയാ..... നീ എന്നെ മറന്നിട്ടില്ല അല്ലേ.....???? നീയെന്താ വിചാരിച്ചത് എന്റെ പെങ്ങളെ ചതിച്ചില്ലാതാക്കിയ നിന്നെ ഞാൻ വെറുതേ വിടുമെന്നോ...????? ഇങ്ങനെയൊരവസരത്തിനാ ഞാൻ ഇത്രയും കാലം കാത്തിരുന്നത്....... അയാൾ പറഞ്ഞത് കേട്ട് ദച്ചു അങ്ങേയറ്റം അറപ്പോടെ ദേവനെ നോക്കി...... "" എല്ലാം നിന്റെ തെറ്റിധാരണയാ ദീപു.... നിന്റെ പെങ്ങളുടെ മരണത്തിൽ എനിക്കൊരു പങ്കുമില്ല..... പ്ലീസ്.... അമ്മുവിനെ വെറുതേ വിട്ടേക്ക്.... അവളെ ഒന്നും ചെയ്യരുത്......

ദേവൻ പതിയെ അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും അയാൽ കയ്യിലുണ്ടായിരുന്ന പിസ്റ്റൽ ഒന്നുകൂടി അമ്മുവിന്റെ തലയിലേക്ക് ചേർത്തു വെച്ചു..... "" നീയന്തു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല ദേവാ..... നീ കാരണമാണ് എന്റെ അനു മരിച്ചത്..... കൂടപ്പിറപ്പ് ഇല്ലാതാകുമ്പോഴുണ്ടാകുന്ന വേദനയെന്തെന്ന് നീയും അറിയണം..... നിന്റെ മുന്നിൽ വെച്ച് തന്നെ ഇവളെ ഞാൻ കൊല്ലും...... "" No...... ദേവൻ അലറി..... "" നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്ന് അറിയില്ല.... എന്തു തന്നെയായാലും ഇയാളോടുള്ള ദേഷ്യത്തിന്റെ പേരിൽ ആ കുട്ടിയുടെ ജീവനെടുക്കരുത്..... ദച്ചു അയാളോട് പറഞ്ഞതും ദീപു ഉറക്കെ ചിരിച്ചു..... "" ഭർത്താവിനെ ഇങ്ങനെ തന്നെ സപ്പോർട്ട് ചെയ്യണം...... ഇവന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന് അറിയുമോ നിനക്ക്.....???? അസുരനാ ഇവൻ......

ഇവനെപ്പോലൊരു രാക്ഷസന്റെ പെങ്ങളായി ജനിച്ച ഇവൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ല..... കൊല്ലും ഞാൻ ഇവളെ..... ആദ്യം ഇവൾ.... പിന്നെ നീ.... ഇവന് പ്രിയപ്പെട്ടതെല്ലാം ഞാൻ ഇല്ലാതാക്കും..... അയാൾ ഒരു ഭ്രാന്തനെപ്പോലെ അലറുകയായിരുന്നു...... സഞ്ജു അയാൾ കാണാതെ പിറകിലൂടെ വന്ന് അയാളെ ചവിട്ടി വീഴ്ത്തിയിരുന്നു..... ദേവൻ അതിയായ ദേഷ്യത്തോടെ ദീപുവിന്റെ അടുത്തേക്ക് വന്ന് അവന്റെ മുഖത്ത്‌ ആഞ്ഞടിച്ചു...... പരസ്പരമുള്ള പക രണ്ടാളും തല്ലി തീർത്തു..... ദീപു താഴെ കിടന്ന തോക്കെടുത്തു ദേവനു നേരേ ചൂണ്ടിയതും ദേവൻ തോക്കിൽ പിടിച്ചു.... പിടിവലിക്കിടയിൽ തോക്കിൽ നിന്നും ദച്ചുവിന്റെ നേർക്ക് വെടിയുതിർന്നു..... ദച്ചു വെടിയേറ്റു താഴേക്ക് വീണു..... "" ദച്ചൂ....... ദേവന്റെ അലർച്ച അവിടമാകെ മുഴകി കെട്ടു..... ദേവൻ ദീപുവിനെ തള്ളി മാറ്റിക്കൊണ്ട് ദച്ചുവിന്റെ അടുത്തേക്ക് ഓടി............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story