ദുർഗ്ഗാഗ്നി: ഭാഗം 31

durgagni

രചന: PATHU

""ദച്ചൂ.... ദേവൻ ഉറക്കെ വിളിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ഓടിയതും ദച്ചു കൈ ഉയർത്തി അവനെ തടഞ്ഞു.... അവളുടെ തീ പാറുന്ന നോട്ടത്തിനു മുന്നിൽ ദേവൻ ഇടിവെട്ടേറ്റത് പോലെ നിന്നു..... ദച്ചുവിന്റെ വലം കയ്യിലായിരുന്നു വെടിയേറ്റത്..... കയ്യിൽ നിന്ന് രക്തം പ്രവഹിക്കുമ്പോഴും അവളുടെ കണ്ണുകളിൽ ജ്വലിച്ചു നിന്നത് അവനോടുള്ള വെറുപ്പും പകയുമായിരുന്നു..... ദേവൻ അറിയുകയായിരുന്നു അവളുടെയുള്ളിൽ തന്നോടുള്ള വെറുപ്പിന്റെ ആഴവും പരപ്പും...... "" ബോധരഹിതരായിരുന്ന അമ്മുവിനെയും ദിവ്യയെയും കാറിലേക്ക് കയറ്റി തിരികെ വന്നപ്പോഴാണ് ദച്ചുവിനെ ജയൻ കാണുന്നത്.... അവനോടി അവളുടെ അടുത്തേക്ക് വന്നു..... "" മോളേ..... എന്താടാ..... ചോദിക്കുന്നതിനോടൊപ്പം തന്നെ ജയന്റെ കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു..... "" എനിക്ക് ഒരു കുഴപ്പവും ഇല്ല ജയേട്ടാ.... ജയേട്ടൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്....??? ഞാൻ പറഞ്ഞിട്ടില്ലേ ചെയ്യാനുള്ളത് ചെയ്തു തീർക്കാതെ ദൈവം എന്നെ അങ്ങോട്ടേക്ക് വിളിക്കില്ലെന്ന്..... ദച്ചു ദേവനെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു......

"" നമുക്ക് വേഗം ഹോസ്പിറ്റലിലേക്ക് പോകാം..... ജയൻ അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് പുറത്തേക്ക് പോയി..... അടുത്ത നിമിഷം തന്നെ ജയന്റെ കാർ ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി ചീറി പാഞ്ഞു..... അവർ പോകുന്നത് നോക്കി നിൽക്കേ ദേവൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.... തന്റെ കൺമുന്നിൽ വെച്ച് മറ്റൊരാൾ അവളെ.....!!!!!!!!! ഓർക്കുംതോറും അവനു ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി..... അപ്പോഴാണ് ദീപു തന്റെ നേർക്ക് പാഞ്ഞുവരുന്നത് ദേവൻ കാണുന്നത്..... ദേവൻ അതിയായ ദേഷ്യത്തോടെ അടുത്തു കണ്ട ഒരു ഇരുമ്പു വടിയെടുത്ത് ദീപുവിനെ തലങ്ങും വിലങ്ങും തല്ലി ചതച്ചു..... എന്നിട്ടും മതിയാകാതെ പിസ്റ്റൽ കയ്യിലെടുത്ത് അവനെ ഷൂട്ട്‌ ചെയ്യാൻ തുടങ്ങിയതും സഞ്ജു അവനെ തടഞ്ഞു...... "" നീ എന്ത്‌ ഭ്രാന്താ ദേവാ ഈ കാണിക്കുന്നത്.....????? "" അതേടാ..... എനിക്ക് ഭ്രാന്ത്‌ തന്നെയാ..... എന്റെ പെണ്ണിനെ വേദനിപ്പിച്ച ഇവനെ വെറുതേ വിടില്ല ഞാൻ..... ദേവന്റെ കണ്ണുകൾ വന്യമായി തിളങ്ങി..... "" നിന്റെ പെണ്ണോ....????

അവളെ എന്തിനു വേണ്ടിയാണ് വിവാഹം കഴിച്ചതെന്ന് ഞാൻ നിന്നെ ഓർമിപ്പിക്കാണോ ദേവാ....???? അവളെ വേദനിപ്പിച്ചവരെ ശിക്ഷിക്കാനാണെങ്കിൽ നീ സ്വയം ശിക്ഷിക്കേണ്ടി വരും..... നീയാ.... നീയാ അവളുടെ ജീവിതം തകർത്തത്..... മറന്നിട്ടില്ലല്ലോ ഒന്നും.....!!!!!! "" നീ പറഞ്ഞത് ശരിയാ.... അവളെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്..... അങ്ങനെ വേദനിപ്പിക്കാൻ ഈ ലോകത്ത്‌ ആർക്കെങ്കിലും അവകാശം ഉണ്ടെങ്കിൽ അത് എനിക്ക് മാത്രമാ..... എനിക്ക് മാത്രം.... മറ്റൊരാൾ അതിനു തുനിഞ്ഞാൽ കൊന്ന് കുഴിച്ചു മൂടും ഞാൻ...... ഇവൻ ഇനി ജീവിച്ചിരിക്കണ്ട....... ദേവൻ ദീപുവിന് നേർക്ക് തിരിഞ്ഞതും സഞ്ജു അവന്റെ മുന്നിൽ കയറി നിന്നു..... "" ദേവാ പ്ലീസ്.... നിന്റെ ദേഷ്യം തീരുന്നത് വരെ നീ ഇവനെ തല്ലിയില്ലേ...??? ഒരുകാലത്ത് നമ്മുടെ ഫ്രണ്ടായിരുന്നില്ലേ ഇവൻ.... ആ ഒരു പരിഗണന... ജീവനെങ്കിലും ബാക്കി വെച്ചേക്ക്..... സഞ്ജു പറഞ്ഞത് കേട്ട് ദേവൻ ദീപുവിന്റെ മുഖത്തേക്ക് നോക്കി..... ഒന്നനങ്ങാൻ പോലും കഴിയാത്ത വിധത്തിൽ അവശനായി കിടക്കുകയായിരുന്നു അവൻ.....

"" ഇപ്പൊ നിന്റെ വെറുതേ വിടുകയാണ് ഞാൻ.... നിന്റെ അനിയത്തിയുടെ മരണത്തിന് ഞാനല്ല ഉത്തരവാദി..... ചെയ്തിട്ടുണ്ടെങ്കിൽ അത് സമ്മതിക്കാൻ ദേവപ്രതാപിന് യാധൊരു മടിയും ഇല്ല...... ഈ കാരണം പറഞ്ഞ് ഇനിയൊരിക്കൾ കൂടി എന്റെ കുടുംബത്തിനു നേർക്ക് വന്നാൽ നിനക്ക് ഓർക്കാൻ കഴിയാത്ത വിധം ക്രൂരമായിരിക്കും നിന്റെ മരണം.....മറക്കണ്ട.... ദേവൻ അവനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം കയ്യിലിരുന്ന പിസ്റ്റൽ താഴേക്കിട്ടു..... അപ്പോഴാണ് സഞ്ജുവിന്റെ ഫോണിലേക്ക് മാധവന്റെ കോൾ വന്നത്..... അവൻ ഫോൺ ദേവന് നേർക്ക് നീട്ടി..... നടന്നതെല്ലാം അറിഞ്ഞിട്ട് തന്നെയാണ് അച്ഛൻ വിളിക്കുന്നതെന്ന് അവനുറപ്പായിരുന്നു...... അവൻ കോൾ അറ്റൻഡ് ചെയ്തു.... "" അച്ഛാ..... "" ദേവാ.... ഞങ്ങൾ Medicity യിലുണ്ട്.... ദച്ചു മോളെ ഇവിടെയാ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.... നീ വേഗം ഇവിടേക്ക് വാ....

അത്രയും മാത്രം പറഞ്ഞുകൊണ്ട് കോൾ കട്ടായി...... ആ നിമിഷം തന്നെ ദേവൻ അവിടെ നിന്നിറങ്ങി....... അവന്റെ കാർ ഓവർ സ്പീഡിൽ കുതിച്ചു പായുകയായിരുന്നു..... ദച്ചുവിനെ ഒരുനോക്ക് കാണാൻ അവന്റെ നെഞ്ച് വല്ലാതെ തുടിക്കുന്നത് പോലെ..... നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ദേവൻ അവിടേക്കെത്തി..... അമ്മുവും ദിവ്യയും ഉൾപ്പടെ രണ്ടു വീട്ടുകാരും അവിടെ ഉണ്ടായിരുന്നു.... എല്ലാവരുടെയും മുഖത്ത്‌ വേദനയും സങ്കടവും നിറഞ്ഞു നിന്നു...... ദേവനെ കണ്ടതും ജയൻ അവനെ രൂക്ഷമായി നോക്കി..... വീട്ടുകാർ അടുത്തുള്ളത് തന്നെ ജയൻ സംയമനം പാലിച്ചു...... അകത്തുനിന്ന് ഡോക്ടർ പുറത്തേക്ക് വരുന്നത് കണ്ട് ദേവൻ ആകാംഷയോടെ അദ്ദേഹത്തിനടുത്തേക്ക് പോയി..... "" ഡോക്ടർ ദച്ചുവിന്....??? "" Nothing to worry..... She is perfectly alright..... ബുള്ളറ്റ് remove ചെയ്തിട്ടുണ്ട്..... അതിന്റെ മയക്കത്തിലാ...... "" എനിക്കൊന്ന് കാണാൻ....??? "" നിങ്ങൾ....??? "" Husband ആണ്.... "" റൂമിലേക്ക് മാറ്റിയ ശേഷം നിങ്ങൾക്ക് കയറി കാണാം..... അവർക്കൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഡോക്ടർ അവിടെ നിന്ന് പോയി......

ദേവൻ ഗ്ലാസ് ഡോറിലൂടെ അകത്തേക്ക് നോക്കി..... ദച്ചു മയക്കത്തിലായിരുന്നു..... എന്തുകൊണ്ടോ അവന്റെ കണ്ണുകൾ നിറഞ്ഞു..... ഇന്നോളം തനിക്കന്യമായി നിന്ന വികാരങ്ങൾ തന്റെ മനസ്സിൽ വന്നു നിറയുന്നത് ദേവൻ അറിഞ്ഞു...... അവൻ അവളെ തന്നെ നോക്കി നിന്നു.......ദച്ചുവിന് കുഴപ്പൊമൊന്നുമില്ലെന്ന വാർത്ത എല്ലാവരുടെ മനസ്സിലും ആശ്വാസം നിറച്ചിരുന്നു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തലക്ക് വല്ലാത്തൊരു ഭാരം തോന്നിയാണ് ദച്ചു കണ്ണുകൾ തുറന്നു നോക്കുന്നത്..... താൻ ഹോസ്പിറ്റലിൽ റൂമിലാണെന്ന് അവൾക്ക് മനസിലായി..... വലം കൈ നന്നായി വേദനിക്കുന്നുണ്ട്...... തൊണ്ടക്ക് ആകെയൊരു വരൾച്ച പോലെ.... ആ സമയം റൂമിൽ ആരുമുണ്ടായിരുന്നില്ല..... ദച്ചു പതിയെ എഴുന്നേറ്റിരുന്നു......ബെഡിനടുത്തായി ടേബിളിൽ ഇരുന്ന വെള്ളം കയ്യെത്തി എടുക്കാൻ നോക്കിയെങ്കിലും അതിന് കഴിയുന്നില്ലായിരുന്നു...... ഈ കാഴ്ച കണ്ടു കൊണ്ടാണ് ദേവൻ അകത്തേക്ക് വന്നത്...... അവൻ ഓടി വന്ന് വെള്ളമെടുത്ത്‌ അവൾക്ക് നേരേ നീട്ടി...... അവനെ കണ്ട നിമിഷം അതുവരെ ഉണ്ടായിരുന്ന വേദന അവനോടുള്ള പകയിൽ ഇല്ലാതായി...... അവൾ അവനെ കത്തുന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് അവന്റെ കയ്യിൽ നിന്ന് ഗ്ലാസ്‌ തട്ടി തെറുപ്പിച്ചു......

അത് ഫ്ലോറിലേക്ക് വീണ് പൊട്ടിച്ചിതറി...... "" ടീ..... ദേവൻ ഒരലർച്ചയോടെ അവളുടെ കവിളിൽ കുത്തി പിടിച്ചതും ദച്ചു ഇടം കൈ കൊണ്ട് അവന്റെ കൈ തട്ടി മാറ്റി...... "" ആരെ കാണിക്കാനാ ഈ പ്രഹസനം.....????? ഇറങ്ങി പോടോ ഇവിടുന്ന്.......!!!!!!!! അവളുടെ വാക്കുകൾക്ക് അസ്ത്രങ്ങളേക്കാൾ മൂർച്ചയുണ്ടായിരുന്നു....... ദേവന് മുഖത്തടിയേറ്റത് പോലെയായി..... അതേ സമയമാണ് ജയൻ അകത്തേക്ക് കയറി വന്നത്......താഴെ ഗ്ലാസ് പീസ് ചിതറി കിടക്കുന്നത് കണ്ട് അവിടെ എന്താണ് നടന്നതെന്ന് അവൻ ഊഹിച്ചു...... ജയൻ ദേവനെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് ദച്ചുവിന്റെ അടുത്തേക്ക് വന്നു..... "" ഇപ്പൊ എങ്ങനെയുണ്ട് മോളേ....???? "" എനിക്ക് ഒരു കുഴപ്പവും ഇല്ല ജയേട്ടാ.... കുടിക്കാൻ കുറച്ചു വെള്ളം വേണം..... ദച്ചു പറഞ്ഞു തീർന്നതും ജയൻ മറ്റൊരു ഗ്ലാസ്സിൽ വെള്ളമെടുത്ത് അവളുടെ ചുണ്ടോട് അടുപ്പിച്ചു..... ദേവൻ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് മുഷ്ടി ചുരുട്ടി..... ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം നിയന്ത്രിക്കാൻ അവൻ പാടുപെടുകയായിരുന്നു......

ദച്ചുവിന് സഹോദരന്റെ സ്ഥാനത്താൻ ജയനെന്ന് അറിയാമായിരുന്നിട്ടു കൂടി എന്തുകൊണ്ടോ അവരെ ഒരുമിച്ചു കാണുന്നത് ദേവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...... അവളുടെയീ അവഗണന ദേവന്റെ മനസ്സിൽ ദച്ചുവിനോടുള്ള ദേഷ്യം ഒന്നുകൂടി വർദ്ധിക്കാൻ കാരണമാക്കി..... അവൻ ഡോർ ശക്തമായി വലിച്ചടച്ചു കൊണ്ട് പുറത്തേക്കിറങ്ങി...... മൂന്നു ദിവസം കഴിഞ്ഞാണ് ദച്ചുവിനെ ഡിസ്ചാർജ് ചെയ്തത്..... ഈ ദിവസങ്ങളിളൊക്കെ ദച്ചു അറിയാതെ ദേവൻ പലപ്പോഴായി വന്ന് അവളെ കണ്ടിരുന്നു..... എന്തുകൊണ്ടോ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല..... വീട്ടിൽ കുറച്ചു ദിവസം നിന്ന ശേഷം മാണിക്യമംഗലത്തേക്ക് അയക്കാമെന്ന് ദച്ചുവിന്റെ അച്ഛനും അമ്മയും പറഞ്ഞെങ്കിലും അവളെ കൊണ്ടുപോകാനായി മാധവനും ലക്ഷ്മിയും നിർബന്ധം പിടിച്ചു..... ദച്ചുവിനോടുള്ള ദേവന്റെ വീട്ടുകാരുടെ സ്നേഹത്തിനു മുന്നിൽ അവർക്ക് സമ്മതിക്കേണ്ടി വന്നു...... ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി വന്ന ശേഷം ബാൽക്കണിയിലെ സ്വിങ്ങിൽ കണ്ണുകളടച്ചിരിക്കുമ്പോഴാണ് ദച്ചുവിന്റെ ഫോൺ റിങ് ചെയ്തത്....

അവൾ കണ്ണുകൾ മെല്ലെ തുറന്നുകൊണ്ട് ഫോൺ ചെവിയോട് ചേർത്തു..... "" പറയ് ജയേട്ടാ..... "" ദച്ചു.... നീ പറയുന്നത് പോലെ ദൈവം നിന്റെ കൂടെതന്നെയുണ്ട് മോളെ...... "" കാര്യം എന്താണെന്ന് തെളിച്ചു പറയ് ജയേട്ടാ.... "" പറയാം..... അഭിരാമിയുടെ കയ്യിൽ നിന്ന് ഫയൽ നമുക്ക് നഷ്ടപ്പെട്ടെന്ന് കരുതിയതല്ലേ....??? അത് നമുക്ക് നഷ്ടമായിട്ടില്ല മോളെ..... അവൾ ആ ഫയലിൽ നിന്ന് നമുക്ക് വേണ്ട informations എല്ലാം പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തിരുന്നു..... ആ പെൻഡ്രൈവ് ഇപ്പൊ എന്റെ കയ്യിൽ ഭദ്രമായിട്ടുണ്ട്..... "" സത്യമാണോ ജയേട്ടാ......???? ദച്ചുവിന്റെ കണ്ണുകൾ തിളങ്ങി..... "" അതേ.....ഞാൻ തന്നെ ഇത് വിനോദിന്റെ കയ്യിൽ എത്തിച്ചോളാം..... ഒരു കാരണവശ്ചാലും ആ പ്രൊജക്റ്റ്‌ ദേവന് കിട്ടാൻ പോകുന്നില്ല..... അവൻ പറഞ്ഞത് കെട്ട് ദച്ചു വിജയീഭാവത്തോടെ ഒന്ന് പുഞ്ചിരിച്ചു..... "" ഒരുകാര്യം ചോദിക്കാൻ മറന്നു..... ആരാ അന്ന് പറഞ്ഞ ആ രക്ഷകൻ....???? "" അത് പറയാൻ സമയമായിട്ടില്ല ജയേട്ടാ..... എന്റെ ലക്ഷങ്ങളെല്ലാം പൂർത്തിയായി കഴിയുമ്പൊ എല്ലാവരും അറിയുമത്.....

അതുവരെ ആരും ഒന്നും അറിയരുതെന്നാ ഞങ്ങൾ തമ്മിലുള്ള കരാർ.... ജയേട്ടനോ രാധുവോ അറിയാത്തതായി ഈ ഒരു രഹസ്യം മാത്രമേ എന്റെ ജീവിതത്തിലുള്ളൂ...... "" നീ എന്നിൽ നിന്നും എന്തെങ്കിലും മറച്ചു വെക്കുന്നുണ്ടെങ്കിൽ അതിന് തക്കതായ കാരണമുണ്ടാകുമെന്ന് എനിക്കറിയാം മോളെ..... ഏട്ടൻ നിർബന്ധിക്കുന്നില്ല..... പറയണമെന്ന് നിനക്ക് തോന്നുമ്പോൾ മാത്രം പറഞ്ഞാൽ മതി..... ഞാൻ പിന്നെ വിളിക്കാം.... ഇപ്പൊ തന്നെ വിനോദിനെ പോയി കാണണം..... "" ശരി ജയേട്ടാ...... ദച്ചു കോൾ കട്ട്‌ ചെയ്ത ശേഷം സ്വിങ്ങിൽ നിന്ന് എഴുന്നേറ്റ് ബാൽക്കണിയുടെ റെയ്ലിങ്ങിൽ പിടിച്ചുകൊണ്ട് താഴേക്ക് നോക്കി നിന്നു..... അവളുടെ മനസ്സിൽ എന്തൊക്കെയോ കണക്കുക്കൂട്ടലുകൾ നടക്കുകയായിരുന്നു..... കുറച്ചു സമയം അങ്ങനെ തന്നെ നിന്നു.....പെട്ടന്ന് പിന്നിൽ നിന്നൊരു ശബ്ദം കേട്ടതും ദച്ചു തിരിഞ്ഞു നോക്കി......... ദേവൻ തന്റെ നേർക്ക് നടന്നു വരുന്നത് കണ്ട് അവൾ അറപ്പോടെ മുഖം തിരിച്ചു..... അവൻ അവളുടെ അടുത്തേക്ക് വന്ന് ഇരുവശത്തുകൂടിയും റെയ്ലിങ്ങിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് ദച്ചുവിനെ ലോക്ക് ചെയ്തു......

"" താൻ എന്താടോ ഈ കാണിക്കുന്നത്....???? മാറി നിൽക്ക്.....!!!!!! ദച്ചു അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും ദേവൻ ഒന്നുകൂടി അവളുടെ ശരീരത്തിലേക്ക് അമർന്നു..... "" നീ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ എല്ലാം നടന്നു...... മെറ്റീരിയൽസ് പറഞ്ഞ സമയത്ത് കിട്ടാത്തത് കൊണ്ട് കോടികളാ ഞാൻ compensation കൊടുക്കേണ്ടി വന്നത്..... പക്ഷേ ഇതുകൊണ്ടൊന്നും നിനക്ക് എന്നെ തോൽപ്പിക്കാൻ കഴിയില്ല..... അൻപതു കോടി പോയാൽ അഞ്ഞൂറു കോടി ഉണ്ടാക്കും ഞാൻ..... "" തന്റെയീ അഹങ്കാരത്തിന് അധികനാൾ ആയുസ്സ് ഉണ്ടാകില്ല..... ദേവാഅസോസിയേറ്റ്സ് എന്ന തന്റെ സാമ്രാജ്യം വേരോടെ പിഴുതെറിയും ഞാൻ...... എല്ലാം കൊണ്ടും തന്റെ തോൽവി പൂർണമായിട്ടേ ഈ കളി ഞാൻ അവസാനിപ്പിക്കൂ...... ദച്ചു അവന്റെ മുഖത്തു നോക്കി വീറോടെ പറഞ്ഞു..... അവൾ അവനെ ശക്തിയോടെ തള്ളി മാറ്റി മുന്നോട്ടേക്ക് നടന്നു..... അടുത്ത നിമിഷം തന്നെ ദച്ചുവിന്റെ കയ്യിൽ അവന്റെ പിടി വീണിരുന്നു..... ദേവൻ അവളെ പിന്നിലേക്ക് വലിച്ചു..... ദച്ചു അവന്റെ നെഞ്ചിൽ തട്ടി നിന്നു.....

ദേവൻ അവളെ തനിക്കഭിമുഖമായി തിരിച്ചുകൊണ്ട് അവളുടെ വയറിലൂടെ അവന്റെ കൈകൾ ചുറ്റി വരിഞ്ഞു..... ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി കൊണ്ട് അവനെ കൈ വിടുവിക്കാൻ നോക്കി..... "" എവിടെയെങ്കിലും എനിക്കും ഒന്ന് ജയിക്കണ്ടേ....???? ദേവൻ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അവളെ ചുവരിലേക്ക് ചേർത്തു നിർത്തി അവന്റെ കൈകളാൽ അവളുടെ ഇരുകൈകളും ബന്ധിച്ചു.....അടുത്ത നിമിഷം തന്നെ അവളുടെ അധരങ്ങളെ ഗാഡമായി കവർന്നു......അവളുടെ എതിർപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് അവനാ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... തടയാനുള്ള ദച്ചുവിന്റെ ശ്രമങ്ങളെല്ലാം അവനൊരുതരം ലഹരിയായി മാറുകയായിരുന്നു...... അവൻ ഭ്രാന്തമായ ആവേശത്തോടെ അവളുടെ ചുണ്ടുകൾ നുകർന്നു......

ദച്ചു ശ്വാസത്തിനായി പിടഞ്ഞപ്പോഴാണ് ദേവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചത്..... അവളുടെ കണ്ണുകളിൽ നിന്നൊഴുകിയിറങ്ങിയത് തന്നെ ഭസ്മക്കാൻ ശേഷിയുള്ള തീജ്വാലകളായി ദേവനു തോന്നി.... അത്രക്ക് തീവ്രമായിരുന്നു അവളുടെ നോട്ടം, ആ മുഖത്ത് നിറഞ്ഞു നിന്ന രൗദ്ര ഭാവം...... ദേവൻ അവളുടെ ടോപ്പിനുള്ളിൽ കിടന്ന താലിയെടുത്ത് പുറത്തേക്കിട്ട ശേഷം അവളുടെ മുഖത്തേക്ക് നോക്കി...... "" എനിക്ക് സ്വന്തമായതൊന്നും മറ്റൊരാൾ നോക്കുന്നത് പോലും ഞാൻ സഹിക്കില്ല..... അങ്ങനെയുണ്ടായാൽ അതാരായാലും കൊല്ലാൻ പോലും മടിക്കില്ല ഞാൻ.....!!!!!!! ............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story