ദുർഗ്ഗാഗ്നി: ഭാഗം 32

durgagni

രചന: PATHU

""ദച്ചുവിന്റെ എതിർപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് ദേവൻ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... തടയാനുള്ള അവളുടെ ശ്രമങ്ങളെല്ലാം അവനൊരുതരം ലഹരിയായി മാറുകയായിരുന്നു...... അവൻ ഭ്രാന്തമായ ആവേശത്തോടെ അവളുടെ ചുണ്ടുകൾ നുകർന്നു...... ദച്ചു ശ്വാസത്തിനായി പിടഞ്ഞപ്പോഴാണ് ദേവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചത്..... അവളുടെ കണ്ണുകളിൽ നിന്നൊഴുകിയിറങ്ങിയത് തന്നെ ഭസ്മക്കാൻ ശേഷിയുള്ള തീജ്വാലകളായി ദേവനു തോന്നി.... അത്രക്ക് തീവ്രമായിരുന്നു അവളുടെ നോട്ടം, ആ മുഖത്ത് നിറഞ്ഞു നിന്ന രൗദ്ര ഭാവം...... ദേവൻ അവളുടെ ടോപ്പിനുള്ളിൽ കിടന്ന താലിയെടുത്ത് പുറത്തേക്കിട്ട ശേഷം അവളുടെ മുഖത്തേക്ക് നോക്കി...... "" എനിക്ക് സ്വന്തമായതൊന്നും മറ്റൊരാൾ നോക്കുന്നത് പോലും ഞാൻ സഹിക്കില്ല..... അങ്ങനെയുണ്ടായാൽ അതാരായാലും കൊല്ലാൻ പോലും മടിക്കില്ല ഞാൻ.....!!!!!!! ദേവൻ പറഞ്ഞതിന്റെ പൊരുൾ ദച്ചുവിന് മനസിലായിരുന്നില്ല...... "" ഈ ജന്മം എന്റെ കാൽചുവട്ടിലാ നിന്റെ ജീവിതം.... അത് മറക്കണ്ട......

"" ഛീ... നിർത്തടോ.....!!!!! അങ്ങനെ തന്റെ കാൽചുവട്ടിൽ ഈ ജന്മം ജീവിച്ചു തീർക്കാൻ ശ്രീദുർഗ്ഗ വേറെ ജനിക്കണം..... താൻ അണിയിച്ച ഈ താലി ഓരോ നിമിഷവും എന്റെ മനസ്സിനെയും ശരീരത്തെയും ചുട്ടു പൊള്ളിക്കുന്നുണ്ട്...... എന്നിട്ടും ഇങ്ങനെയൊരു ഭാരം കൊണ്ടു നടക്കുന്നത് മറ്റെന്തിനേക്കാളും പ്രാധാന്യം ഞാൻ എന്റെ ലക്ഷ്യങ്ങൾക്ക് നൽകുന്നത് കൊണ്ടാ..... അത് പൂർത്തിയാകുന്ന ആ നിമിഷം തന്നെ ഇതഴിച്ച് തന്റെ മുഖത്തേക്ക് വലിച്ചെറിയും ഞാൻ..... ദച്ചു പറഞ്ഞത് കെട്ട് ദേവൻ ബലമായി അവളെ വലിച്ചു തന്റെ നെഞ്ചോടു ചേർത്തു...... "" അത് നിന്റെ വെറും തോന്നലാ..... ഈ താലി നിന്റെ കഴുത്തിൽ നിന്ന് വേർപെടുന്നുണ്ടെങ്കിൽ അത് എന്റെ മരണംകൊണ്ട് മാത്രമായിരിക്കും......!!!!! "" അത് തന്നെയാ എനിക്കും വേണ്ടത്.... തന്റെ മരണം.....!!!!!അതിൽപരം മറ്റൊരു സന്തോഷവും ഈ ജീവിതത്തിൽ എനിക്ക് കിട്ടാനില്ല..... അതു പറയുമ്പോൾ അവളുടെ കണ്ണുളിൽ ജ്വലിച്ചു നിന്ന അഗ്നിക്ക് മുന്നിൽ ദേവന്റെ കൈകൾ താനേ അയഞ്ഞു......

"" തന്റെ നാശം തുടങ്ങിക്കഴിഞ്ഞു..... താനായിട്ട് ജീവിതം തകർത്ത ഒരുപാട് പെൺകുട്ടികളുടെയും അവരുടെ വീട്ടുകാരുടേയും ശാപം തന്റെയീ തലക്ക് മുകളിൽ ഉണ്ടെന്ന് മറക്കണ്ട...... അനുഭവിക്കും താൻ.... അനുഭവിച്ചേ അവസാനിക്കൂ...... ദച്ചു പറഞ്ഞു തീർന്നതും ദേവൻ അവളെ പുച്ഛത്തോടെ നോക്കി ചിരിച്ചു..... "" എന്റെ വിധി തീരുമാനിക്കുന്നത് ഞാൻ തന്നെയാ.....എനിക്ക് കോടികളുടെ നഷ്ടം ഉണ്ടാക്കിയതിന്റെ ബലത്തിലാണ് നീയിത് പറയുന്നതെങ്കിൽ നിനക്ക് തെറ്റിപോയി..... ഞാൻ പറഞ്ഞല്ലോ അൻപതു കോടി പോയാൽ അഞ്ഞൂറ് കോടി ഉണ്ടാക്കും ഞാൻ..... പക്ഷേ ഇതിലൂടെ നിനക്ക് വരാൻ പോകുന്ന നഷ്ടം നീയെങ്ങിനെ നികത്തും....????? ദേവൻ പറഞ്ഞതും ദച്ചു അവനെ സംശയത്തോടെ നോക്കി..... "" അതേടീ..... ഇത്രയും വലിയൊരു ഗിഫ്റ്റ് നീയെനിക്ക് തന്ന സ്ഥിതിക്ക് ഞാനും എന്തെങ്കിലും തിരിച്ചു തരണ്ടേ ഭാര്യേ...????? അധികം വൈകാതെ തന്നെ അത് നിന്നെ തേടിയെത്തും..... ദേവൻ പറഞ്ഞു തീർന്നതും ദച്ചുവിന്റെ ഫോൺ റിങ് ചെയ്തു.....

"" നിനക്കുള്ള ഗിഫ്റ്റ് എത്തിക്കഴിഞ്ഞു..... ദേവൻ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ഫോൺ അവൾക്ക് നേരേ നീട്ടി.....സ്‌ക്രീനിൽ അച്ഛൻ എന്ന് തെളിഞ്ഞതും അവളൊരു ചെറിയപേടിയോടെ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു..... "" മോളേ.... ജയന്.... ജയനൊരാക്‌സിഡന്റ് പറ്റി.... കുറച്ചു സീരിയസയാണ്....ഇപ്പൊ ICU ലാ..... HoliCross ഹോസ്പിറ്റലിൽ.... അത് പറയുമ്പോൾ വിശ്വനാഥൻ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു...... അച്ഛൻ പറഞ്ഞതുകെട്ട് ദച്ചു ഞെട്ടി തരിച്ചു നിന്നു.... ഫോൺ അവളുടെ കയ്യിൽ നിന്ന് ഊർന്ന് ഫ്ലോറിലേക്ക് വീണു..... ഒരു തരം മരവിച്ച അവസ്ഥയിലായിരുന്നു ദച്ചു.... കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...... ദച്ചു അതിയായ ദേഷ്യത്തോടെ ദേവന്റെ അടുത്തേക്ക് വന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു..... "" എന്തിനാടോ.....?????? എന്തിനാ താനിത് ചെയ്തത്....???? ദച്ചു അവന്റെ നേർക്ക് ആക്രോശിച്ചു...... "" അത് എന്തൊരു ചോദ്യമാ ഭാര്യേ....??? ജയം എപ്പോഴും നിനക്ക് തന്നെ വേണമെന്ന് വാശി പിടിക്കാൻ പാടുണ്ടോ....????

നീ കാരണം എനിക്ക് നഷ്ടമായത് പണം മാത്രമല്ല..... ദേവാഅസോസിയേറ്റ്സിന്റെ goodwill കൂടിയാ...... അത് മറക്കാൻ കഴിയുമോ എനിക്ക്.....??? അപ്പൊ ഞാനും നിനക്ക് തിരികെ തരേണ്ടത് ഒരിക്കലും നിനക്ക് മറക്കാൻ കഴിയാത്ത ഒന്നാവണ്ടേ....????? "" ഈ ചെയ്തതിന് തനിക്ക് കിട്ടാൻ പോകുന്ന ശിക്ഷ താൻ ഊഹിക്കുന്നതിലും അപ്പുറമായിരിക്കും...... മനസ്സിൽ കുറിച്ചിട്ടോ താൻ.....!!!!! അവളുടെ കണ്ണുകളിൽ തീ പാറുകയായിരുന്നു..... ദച്ചു അവനിലെ പിടി അയച്ചു കൊണ്ട് ഡോറിനടുത്തേക്ക് പോയതും ദേവൻ അവളെക്കാൾ മുൻപേ മുന്നോട്ടു പോയി ഡോർ ലോക്ക് ചെയ്ത് കീ കയ്യിലെടുത്തു..... "" അവനെ കാണാതെ നിനക്ക് മനസമാധാനം ഉണ്ടാകില്ലെന്ന് എനിക്ക് നന്നായിട്ടറിയാം...... തൽക്കാലം നീ ഇവിടുന്ന് എങ്ങോട്ടേക്കും പോകുന്നില്ല...... അവൻ ക്രൂരമായി ചിരിച്ചുകൊണ്ട് അവളെ നോക്കി..... "" ടോ..... മര്യാദക്ക് ഡോറു തുറക്ക്..... സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു നിൽക്കുകയാ ഞാൻ..... വേണ്ടി വന്നാൽ തന്നെ കൊല്ലാൻ പോലും മടിക്കില്ല....... അവളുടെ വാക്കുകൾ മൂർച്ചയേറിയതായിരുന്നു......

"" നിന്റെയീ വീറും വാശിയും എനിക്ക് ഒരു പ്രത്യേക ലഹരിയാ..... ഓരോ പ്രാവശ്യം കാണുതോറും വീര്യം കൂടുന്ന ലഹരി...... "" ഡോറു തുറക്കാനാ പറഞ്ഞത്...... അതൊരലർച്ചയായിരുന്നു...... ""എന്റെ ഭാര്യ ഈ വയ്യാത്ത കയ്യും കൊണ്ട് ഇത്രയും ദൂരം ഡ്രൈവ് ചെയ്തു പോകുന്നത് ഞാൻ എങ്ങനെ സഹിക്കും.....??? എന്തോ എനിക്കത് കണ്ടുനിൽക്കാൻ കഴിയില്ല...... അവൻ പരിഹാസരൂപേണ പറഞ്ഞതും ദച്ചു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു....... "" ഇതിനൊക്കെ എണ്ണി എണ്ണി അനുഭവിക്കും താൻ...... "" ഞാൻ പറയാറില്ലേ ഭാര്യേ.... എനിക്ക് അനുഭവിക്കേണ്ടത് നിന്നെ തന്നെയാ...... നിന്റെയീ സൗന്ദര്യം, ഈ ശരീരം അങ്ങനെയെല്ലാം....... ദേവൻ അവളെ അടിമുടി നോക്കി പറഞ്ഞതും ദച്ചു അറപ്പോടെ മുഖം തിരിച്ചു..... അവൾ ഫ്ലോറിലേക്ക് വീണ തന്റെ ഫോൺ എടുക്കാൻ തുനിഞ്ഞതും ദേവൻ അവളെക്കാൾ മുൻപ് അത് കൈക്കലാക്കി...... ദച്ചു വല്ലാത്ത ഒരാവസ്ഥയിലായിരുന്നു..... ജയന്റെ ആക്‌സിഡന്റ് അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു....... "

" എന്തൊക്കെ സംഭവിച്ചാലും ശരി നീ ഇവിടുന്ന് ഹോസ്പിറ്റലിലേക്ക് പോകില്ല..... ഇനി അവനെങ്ങാനും അങ്ങ് പരലോകത്തേക്ക് പോയാൽ നമുക്ക് നാളെ ഒരുമിച്ചു പോയി കാണാന്നേ.... അതുവരെ എന്റെ ഭാര്യ ഒന്ന് ക്ഷമിക്ക്...... ദേവൻ പറഞ്ഞു തീർന്നതും ദച്ചുവിന്റെ കൈ അവന്റെ മുഖത്തിനു നേരേ ഉയർന്നതും ഒരുമിച്ചായിരുന്നു..... ദേവൻ തന്റെ മുഖത്തിനു നേരേ വന്ന അവളുടെ കൈ തടഞ്ഞു..... ദച്ചു അവൻ തടഞ്ഞുവെച്ചിരിക്കുന്ന തന്റെ കയ്യിലേക്കും അവന്റെ മുഖത്തേക്കും രൂക്ഷമായി നോക്കി...... ദേവൻ അവളുടെ കൈ പിന്നിലേക്ക് തിരിച്ചു വെച്ചുകൊണ്ട് അവളെ തന്റെ നെഞ്ചോടു ചേർത്തു...... ദച്ചു അവനെ ശക്തിയോടെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവന്റെ ബലിഷ്ഠമായ കരങ്ങൾ അവളെ ചുറ്റി വരിഞ്ഞിരുന്നു...... "" ഒരു കടം നമുക്കിടയിൽ ബാക്കിയുണ്ട്.... അന്ന് നീയെന്നെ തല്ലിയതിന്റെ കടം..... അങ്ങനെ കടങ്ങളൊന്നും ബാക്കി നിർത്തുന്ന സ്വഭാവം എനിക്കില്ല..... പലിശ സഹിതം അത് തീർക്കാതെ ഒരു സമാധാനവും ഉണ്ടാകില്ല......!!! ദേവനൊരു വഷളൻ ചിരിയോടെ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു.....

. "" ഈ രാത്രി നമുക്ക് വേണ്ടിയുള്ളതാ...... ഈ വീട്ടിലിപ്പൊ നമ്മൾ മാത്രമേയുള്ളൂ...... നിന്നെ രക്ഷിക്കാൻ ആരും വരില്ല..... ഒരുപാട് കൊതിച്ചതാ ഞാൻ ഇങ്ങനെയൊരു നിമിഷത്തിനു വേണ്ടി.....!!!! എനിക്ക് വേണം നിന്നെ...... അവൻ വല്ലാത്തൊരധിനിവേഷത്തോടെ അവളെ നോക്കി..... "" അതിന് തുനിഞ്ഞാൽ തന്നെ കൊല്ലും ഞാൻ.... എനിക്കത് കഴിഞ്ഞില്ലെങ്കിൽ സ്വയം ജീവനെടുക്കും..... എന്നാലും തനിക്ക് മുന്നിൽ കീഴ്പ്പെടില്ല.....ദച്ചു ഒട്ടും പതറാതെ തന്നെ അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടാണ് അത് പറഞ്ഞത്...... അവളുടെ കണ്ണുകളിൽ കനലെരിയുകയായിരുന്നു...... "" ഒരു മരണത്തിനും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല..... നീ നേരത്തെ പറഞ്ഞല്ലോ ഈ താലി എന്റെ മുഖത്തേക്ക് വലിച്ചെറിയുമെന്ന്.....!!!!! അങ്ങനെ സംഭവിക്കാതിരിക്കാൻ നിന്റെ ഓരോ അണുവിലും എന്റെ ചൂടും ചൂരും നിറഞ്ഞു നിൽക്കണം.....

മുൻപൊരിക്കൽ നിന്നെ സ്വന്തമാക്കിയവനല്ലേ ഞാൻ.....??? പക്ഷേ അത് പോര ഭാര്യേ..... ഞാനണിയിച്ച ഈ താലിയെ സാക്ഷി നിർത്തിക്കൊണ്ട് തന്നെ എനിക്ക് നിന്നെ എന്റേതാക്കണം..... ആഗ്രഹിച്ചത് നേടിയെടുക്കാൻ വേണ്ടിവന്നാൽ അസുരനാകും ഞാൻ...... എന്നെ മോഹിപ്പിക്കുന്നതെന്തും എന്റേത് മാത്രമായിരിക്കണം..... അതിന് തടസ്സമായി നിൽക്കുന്നതെന്തും വേരോടെ പിഴുതെറിഞ്ഞേ എനിക്ക് ശീലമുള്ളൂ...... ഇന്നത്തെ ദിവസം നമുക്കൊരിക്കലും മറക്കാൻ പറ്റാത്തതാക്കണ്ടേ.....???? ദേവൻ ഒരു വഷളൻ ചിരിയോടെ ചോദിച്ചതും ദച്ചു അവനെ അറപ്പോടെ നോക്കി..... അവന്റെ സ്പർശനം അവളെ ശ്വാസംമുട്ടിക്കുകയായിരുന്നു...... "" ഇത് തന്റെ അവസാനത്തിനാ.....!!!!!!!!!! അവനോടുള്ള പകയുടെ തീക്കനൽ അവളുടെ മനസിലും ശരീരത്തിലും ഒരുപോലെ ആളികത്തി...... "" അല്ല ഭാര്യേ..... ചില പുതിയ തുടക്കങ്ങൾക്ക്..... ദച്ചു അവനെ പിന്നിലേക്ക് തള്ളി മാറ്റാൻ തുടങ്ങിയതും ദേവൻ അവളെ കൈകളിൽ എടുത്തുയർത്തി ബെഡിലേക്കിട്ടുകൊണ്ട് അവളുടെ ശരീരത്തിലേക്ക് അമർന്നു.............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story