ദുർഗ്ഗാഗ്നി: ഭാഗം 33

durgagni

രചന: PATHU

"" ഇത് തന്റെ അവസാനത്തിനാ.....!!!! ദേവനോടുള്ള പകയുടെ തീക്കനൽ ദച്ചുവിന്റെ മനസിലും ശരീരത്തിലും ഒരുപോലെ ആളികത്തി...... "" അല്ല ഭാര്യേ..... ചില പുതിയ തുടക്കങ്ങൾക്ക്.....!!!! ദേവൻ ഒന്നുകൂടി അവളിലേക്ക് ചേർന്നു.... ദച്ചു അവനെ പിന്നിലേക്ക് തള്ളി മാറ്റാൻ തുടങ്ങിയതും ദേവൻ അവളെ കൈകളിൽ എടുത്തുയർത്തി ബെഡിലേക്കിട്ടുകൊണ്ട് അവളുടെ ശരീരത്തിലേക്ക് അമർന്നു...... അവൾ ശക്തമായി തന്നെ എതിർത്തുകൊണ്ടിരുന്നു...... അവളുടെ എതിർപ്പുകളെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് അവനവളെ ഇറുകെ പുണർന്നു..... തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി അവളുടെ നഖങ്ങൽ അവന്റെ ശരീരത്തിൽ മുറിവുകളേൽപ്പിച്ചു..... അതെല്ലാം അവനിൽ കൂടുതൽ ആവേശം സൃഷ്ടിക്കുകയാണ് ചെയ്തത്..... അവളിൽ നിന്ന് വമിക്കുന്ന പെർഫ്യൂമിന്റെയും ഷാമ്പുവിന്റെയും സമ്മിശ്രമായ ഗന്ധം അവന്റെ വികാരങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ചു...... അവളുടെ കണ്ണുകളിൽ നിന്നൊഴുകിയിറങ്ങിയ കണ്ണുനീർ അവന്റെ മനസ്സിനെ അൽപ്പം പോലും സ്പർശിച്ചില്ല......

അവളെന്ന ലഹരി അവന്റെ ഓരോ സിരകളിലും ആളി പടർന്നു...... ഒരിക്കൽ കൂടി ഇവനെപോലൊരു രാക്ഷസനു മുന്നിൽ കീഴ്പ്പെടില്ലെന്ന ചിന്തയിൽ ദച്ചു സർവ്വ ശക്തിയുമെടുത്ത് അവനെ ആഞ്ഞു തള്ളി.... ആ സമയം കൊണ്ട് ദച്ചു ബെഡിൽ നിന്ന് ഫ്ലോറിലേക്ക് ഇറങ്ങി..... പെട്ടന്നായത് കൊണ്ട് കാൽ വഴുതിപ്പോയിരുന്നു..... ബാലൻസ് കിട്ടാതെ അവൾ ഫ്ലോറിലേക്ക് വീണു..... തല ഫ്ലോറിൽ ശക്തമായി ഇടിച്ചു നെറ്റിയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി..... ആ നിമിഷം തന്നെ ദച്ചുവിന്റെ ബോധം മറഞ്ഞു...... അത് കണ്ടതും ഒരു നിമിഷം ദേവന് ശരീരമാകെ തളർന്നതു പോലെ തോന്നി.... അവനൊരു ഞെട്ടലോടെ ദച്ചുവിന്റെ അരികിലേക്ക് വന്ന് അവളുടെ തല അവന്റെ മടിയിലേക്ക് ചേർത്തുവെച്ചുകൊണ്ട് അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു..... "" ദച്ചൂ.... മോളേ.... കണ്ണുതുറക്ക്..... അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു..... ദച്ചുവിന്റെയീ അവസ്ഥ അവന്റെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചു..... അവൻപോലുമറിയാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പി കണ്ണുനീർ അവളുടെ മുഖത്തേക്ക് വീണുകൊണ്ടിരുന്നു.....

അവളുടെയീ അവസ്ഥക്ക് താനാണ് കാരണമെന്നുള്ള ചിന്ത അവനെ ഭ്രാന്തു പിടിപ്പിച്ചു.... ദേവൻ അടുത്ത നിമിഷം തന്നെ കീ കയ്യിലെടുത്തു ഡോർ ഓപ്പൺ ചെയ്ത ശേഷം ദച്ചുവിനെ കൈകളിൽ കോരിയെടുത്തു കൊണ്ട് പുറത്തേക്കിറങ്ങി...... അവളെ കാറിന്റെ പിൻസീറ്റിലേക്ക് കിടത്തിക്കൊണ്ട് അവൻ ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി ചീറിപാഞ്ഞു..... കണ്ണുനീർ പലപ്പോഴും കാഴ്ചയെ മറക്കുന്നുണ്ടായിരുന്നു..... ദേവൻ ഒരിക്കൽ പോലും അവളെ തിരിഞ്ഞു നോക്കിയില്ല..... നോക്കാനുള്ള ധൈര്യമുണ്ടായില്ല എന്ന് പറയുന്നതാവും ശരി..... കുറച്ചു നിമിഷങ്ങൾക്കു മുൻപ് സംഭവിച്ച കാര്യങ്ങളൊക്കെയും അവന്റെ കൺമുന്നിലൂടെ മിന്നി മറഞ്ഞു..... ഒന്നും വേണ്ടിയിരുന്നില്ലയെന്ന തോന്നൽ മനസ്സിൽ ശക്തമായി.....നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ അവർ ഹോസ്പിറ്റലിലേക്ക് എത്തി..... ജയനെ അഡ്മിറ്റ് ചെയ്തിരുന്ന അതേ ഹോസ്പിറ്റൽ തന്നെയായിരുന്നു അത്..... ഡോക്ടർ ദച്ചുവിനെ ചെക്ക് ചെയ്ത് പുറത്തേക്കിറങ്ങുന്നത് വരെ ദേവൻ അക്ഷമനായി കാത്തുനിന്നു......

ഒടുവിൽ ഡോക്ടർ പുറത്തേക്ക് വന്ന് പേടിക്കാൻ ഒന്നും തന്നെയില്ലെന്ന് പറഞ്ഞ ശേഷമാണ് അവന് അൽപ്പമെങ്കിലും സമാധാനമായത്...... ദേവൻ അകത്തേക്ക് കയറിപ്പോൾ ദച്ചു മയക്കത്തിലായിരുന്നു..... അവളെ നോക്കുംതോറും അവന് നെഞ്ചു പൊടിയുന്ന പോലെ തോന്നി..... "" ഒന്നും മനപ്പൂർവം ചെയ്തതല്ല..... എന്നെ വിട്ടു പോകുമെന്ന് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് തെറ്റാണെന്നറിഞ്ഞിട്ടും അങ്ങനെയൊക്കെ ചെയ്തുപോയത്....... അറിയില്ല..... മനസ്സിൽ നിന്നോടുള്ള ദേഷ്യം മാത്രം നിറഞ്ഞു നിന്നിട്ടും എപ്പോൾ മുതലാണ് നിന്നെ ഇത്രമാത്രം സ്നേഹിച്ചു തുടങ്ങിയതെന്ന് അറിയില്ല..... നിനക്കെന്നോട് പകയും വെറുപ്പും മാത്രമാണെന്നറിയാം.....എന്റെ ജീവനേക്കാൾ കൂടുതൽ ഇപ്പൊ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്..... ഒരിക്കലും നിന്നെ നഷ്ടപ്പെടുത്താൻ കഴിയില്ല എനിക്ക്..... മരണംകൊണ്ട് മാത്രമായിരിക്കും നമ്മൾ തമ്മിൽ അകലുന്നത്...... ഞാനല്ലാതെ മറ്റൊരാൾ നിന്റെ ചിന്തകളിൽ ഉണ്ടായാൽ പോലും അത് സഹിക്കാൻ കഴിയില്ല എനിക്ക്.... ആരുമായും നീ കൂടുതൽ അടുക്കുന്നത് എനിക്കിഷ്ടമല്ല ദച്ചു..... അതുകൊണ്ടാ.... അതുകൊണ്ട് മാത്രമാ അവനെ ഞാൻ കൊല്ലാൻ നോക്കിയത് പോലും..... നീ എന്റെയാ.... എന്റെ മാത്രം....

. നമുക്കിടയിലേക്ക് വരുന്നതെന്തും നശിപ്പിക്കും ഞാൻ..... അതാരായാലും ശരി...... ദേവൻ മനസ്സിൽ പറഞ്ഞുകൊണ്ട് നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങി..... ജയന് മെഡിസിൻ എടുക്കാൻ താഴേക്ക് വരുമ്പോഴാണ് വിശ്വനാഥൻ ദേവനെ കാണുന്നത്.... "" ദേവാ.... മോൻ എപ്പോഴാ വന്നത്....??? ദച്ചുമോളെവിടെ....??? അദ്ദേഹത്തിന്റെ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം എന്തു പറയണം എന്നറിയാതെ ദേവൻ പകച്ചു നിന്നു..... അതേ സമയം തന്നെയാണ് ജയന്റെ ആക്‌സിഡന്റ് അറിഞ്ഞ് മാധവനും അമ്മുവും അങ്ങോട്ടേക്ക് വന്നത്..... "" വിശ്വാ.... എങ്ങനെയുണ്ട് ജയന്.....??? "" അപകടനില തരണം ചെയ്തെന്നാ ഡോക്ടർ പറഞ്ഞത്..... ഇപ്പൊ ICU ലാ.... റൂമിലേക്ക് മാറ്റിയിട്ടില്ല...... അമ്മുവിന്റെ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു..... അച്ഛൻ അടുത്തുള്ളത് കൊണ്ട് തന്നെ പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിച്ചു..... സഹിക്കാൻ കഴിയില്ലെന്ന് തോന്നിയ നിമിഷം അവൾ അവിടെ നിന്ന് മുന്നോട്ടേക്ക് നടന്നു..... അപ്പോഴാണ് അവളുടെ കയ്യിൽ ആരോ പിടിച്ചു നിർത്തിയത്.....

അമ്മു കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കി..... മുന്നിൽ ദിവ്യയെ കണ്ടതും അമ്മു അവളെ കെട്ടിപ്പിടിച്ചു..... അത്രയും നേരം പിടിച്ചു വെച്ചിരുന്ന കണ്ണുനീർ അണപൊട്ടിയൊഴുകാൻ തുടങ്ങി...... "" അമ്മൂ.... എന്താടാ ഇത്....??? നീ ഇങ്ങനെ വിഷമിക്കാൻ മാത്രം ഒന്നൂല്ല മോളെ..... നാളെ തന്നെ റൂമിലേക്ക് മാറ്റാന്നാ ഡോക്ടർ പറഞ്ഞത്..... "" ഹൃദയം തകർത്തു പോകുന്ന പോലെ തോന്നുവാ എനിക്ക്.... ജയേട്ടനിന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഒരു നിമിഷം പോലും ഞാൻ ജീവനോടെ കാണില്ല ദിവ്യേ..... അമ്മു പൊട്ടികരഞ്ഞുപോയി..... "" അമ്മു ഞാൻ പറഞ്ഞില്ലേ.... ഏട്ടന് ഒരു കുഴപ്പവും ഇല്ലെടാ.... നീ വാ.... നമുക്ക് പോയി കാണാം.... അപ്പൊ നിനക്ക് മനസിലാവും..... ദിവ്യ അവളെ അടർത്തി മാറ്റി അവളുമായി ജയന്റെ അരികിലേക്ക് പോയി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"" ദേവാ.... ദച്ചു മോൾ എവിടെ....???? മോളെ വീട്ടിൽ ഒറ്റക്കാക്കിയാണോ നീ വന്നത്....????? മാധവന്റെ ചോദ്യത്തിനു മുന്നിൽ ദേവൻ പതറി..... "" അച്ഛാ അത്.... ദച്ചു ഒന്ന് വീണു.... നെറ്റിയിൽ ചെറുതായി മുറിവുണ്ട്.... ഇപ്പൊ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുകയാ..... "" എന്നിട്ട്....??? എന്നിട്ട് എങ്ങനെയുണ്ട് എന്റെ മോൾക്ക്....???? വിശ്വനാഥൻ പേടിയോടെ ചോദിച്ചു..... "" ഒരു കുഴപ്പവും ഇല്ല..... മുറിവ് ഡ്രസ്സ്‌ ചെയ്തു.... മയക്കത്തിൽ നിന്ന് ഉണർന്നിട്ട് വീട്ടിലേക്ക് പോകാമെന്നാ പറഞ്ഞത്..... ദേവൻ പറഞ്ഞത് കെട്ട് അദ്ദേഹം ദച്ചുവിന്റെ റൂമിലേക്ക് പോയി..... "" നീയുണ്ടെന്നുള്ള ധൈര്യത്തിലല്ലേ ദേവാ ഞങ്ങൾ ജാനകിയുടെ വീട്ടിലേക്ക് പോയത്.....???? മോള് കുറച്ചു ദിവസം സൂര്യമഠത്തിൽ നിൽക്കട്ടെയെന്ന് വിശ്വനാഥൻ പറഞ്ഞിട്ടും എന്റെയും നിന്റെ അമ്മയുടെയും നിർബന്ധം കൊണ്ടാ മോളെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്നത്..... എന്നിട്ട് ഇപ്പൊ വീണ്ടും....????? "" അച്ഛാ.... അത്..... "" ഒന്നും പറയണ്ട.... മോളിനി കുറച്ചു ദിവസം സൂര്യമഠത്തിൽ നിൽക്കട്ടെയെന്ന് തന്നെയാ എന്റെയും തീരുമാനം.....

ദേവനെ തറപ്പിച്ചൊന്ന് നോക്കിയ ശേഷം മാധവനും ദച്ചുവിനെ കാണാനായി അകത്തേക്ക് പോയി...... "" ഇല്ലച്ഛാ.... അവൾക്കിനിയൊരിക്കലും എന്നിൽ നിന്നൊരു മോചനമില്ല.... ഒരു നിമിഷം പോലും അവളെ പിരിഞ്ഞിരിക്കാൻ കഴിയില്ല എനിക്ക്..... അത്രക്ക് എന്റെ മനസ്സിൽ അവളുറച്ചു കഴിഞ്ഞു....ദേവൻ മനസ്സിൽ പറഞ്ഞു..... ദച്ചുവിന്റെ മുഖം ഉള്ളിൽ തെളിഞ്ഞതും അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു..... ദച്ചുവിനെ കണ്ടതും വിശ്വനാഥാന്റെ കണ്ണുകൾ നിറഞ്ഞു..... മാധവൻ അയാളുടെ തോളിൽ കൈ വെച്ചു..... "" താൻ ഇങ്ങനെ വിഷമിക്കാതെ വിശ്വാ.... നമുക്ക് കുട്ടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ.... "" ഭഗവാൻ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് അറിയില്ല..... ജയനീ അവസ്ഥയിൽ അതിന്റെ കൂടെ എന്റെ മോളും ഇങ്ങനെ....??? എന്തോ സഹിക്കാൻ കഴിയുന്നില്ലടോ..... വിശ്വനാഥനെ എന്തു പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ മാധവൻ വിഷമിച്ചു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നെറ്റിയിൽ ആരുടേയോ സ്പർശനമേറ്റാണ് ദച്ചു കണ്ണുകൾ തുറക്കുന്നത്.... മുന്നിൽ രാധുവായിരുന്നു.....

"" ദച്ചു.... എന്താടാ.... എന്താ പറ്റിയത്....???? രാധുവിന്റെ ചോദ്യം കെട്ട് കഴിഞ്ഞു പോയ നിമിഷങ്ങൾ അവളുടെ മനസിലേക്ക് വന്നു..... ദേവനൊടുള്ള ദേഷ്യത്താൽ അവളുടെ നാഡീ ഞരമ്പുകൾ വലിഞ്ഞു മുറുകി...... കണ്ണുകളിൽ ചുവപ്പ് രാശി പടർന്നു..... "" രാധൂ.... ജയേട്ടന്.... ജയേട്ടന് എങ്ങനെയുണ്ട്....??? "" Nothing serious..... നാളെ തന്നെ റൂമിലേക്ക് മാറ്റും.... ഇവിടേക്ക് എത്തിക്കാൻ കുറച്ചു വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ തന്നെ നഷ്ടമായേനെ...... "" അവനാ... അവനാ ഈ ആക്‌സിഡന്റിന് പിറകിൽ..... ദേവൻ....!!!!!!!! "" ദച്ചു.....നീയെന്താ ഈ പറയുന്നത്....???? "" തെറ്റി പോയി രാധൂ എനിക്ക്..... മരണം അവനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാകുമെന്നാ ഞാൻ കരുതിയത്..... പക്ഷേ, അവൻ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും എനിക്കും എനിക്ക് ചുറ്റുമുള്ളവർക്കും ആപത്താ..... ജയേട്ടനോട് ചെയ്ത ഈ ക്രൂരതക്ക് അവന് പകരമായി കിട്ടേണ്ടത് മരണം തന്നെയാണ്...... ദേവപ്രതാപ് ഇനി ജീവനോടെ ഉണ്ടാകാൻ പാടില്ല..... എത്രയും വേഗം അവനെ ഇല്ലാതാക്കണം......!!!!!!!!!! ദച്ചു പറഞ്ഞത് കെട്ട് രാധു ഒരു ഞെട്ടലോടെ അവളെ നോക്കി.............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story