ദുർഗ്ഗാഗ്നി: ഭാഗം 38

durgagni

രചന: PATHU

"" എന്റെ ജീവിതത്തിൽ നിന്നും ഇനി അവൾക്കൊരു തിരിച്ചു പോക്കുണ്ടാകില്ല...... സമ്മതിക്കില്ല ഞാനത്..... അതിനു വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യും ഞാൻ....!!!! ദേവന്റെ സ്വരം ഉറച്ചതായിരുന്നു.... അവൻ കയ്യിലിരുന്ന വോട്കയുടെ ബോട്ടിൽ ചുണ്ടോടു ചേർത്തു..... "" നിന്റെ ജീവിതത്തിൽ അധികനാളൊന്നും അവളെ തളച്ചിടാൻ നിനക്ക് കഴിയില്ല ദേവാ.... അതിന് കാരണം അവൾക്ക് നിന്നോടുള്ള വെറുപ്പ്‌ തന്നെയാ.... അതൊരിക്കലും മാറില്ലെന്ന് നിനക്കും അറിയാവുന്നതല്ലേ....???? "" അതൊക്കെ എനിക്കും അറിയാവുന്നതാ സഞ്ജു.... ഒരിക്കലും നടക്കില്ലെന്നുറപ്പുണ്ടായിട്ടും ഞാനൊരുപാട് ആഗ്രഹിക്കുന്നുണ്ട്, സ്നേഹവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഞങ്ങളുടെ കുടുംബജീവിതം..... "" നിന്റെ മനസിലെ സ്നേഹം അറിയിച്ചുകൂടെ നിനക്കവളെ....???? "" അതുകൊണ്ട് എന്തു കാര്യം....?????

ദച്ചുവിന് എന്നെ സ്നേഹിക്കാൻ പോയിട്ട് ഒരു സുഹൃത്തായി കാണാൻ പോലും ഈ ജന്മം കഴിയില്ല.... "" അപ്പൊ പിന്നെ ജീവിതകാലം മുഴുവൻ പരസ്പരം പോരാടിച്ചു തീർക്കാനാണോ രണ്ടുപേരുടെയും ഉദ്ദേശം....???? "" എനിക്കവളെ വേണം.... എന്നോട് വെറുപ്പാണെങ്കിലും എന്റെ ഭാര്യയായി എന്നും എന്റെ കൂടെ തന്നെ ഉണ്ടാകണം..... വിട്ടുകൊടുക്കാൻ കഴിയില്ലെടാ.... അത്രക്ക് ഞാനിപ്പൊ സ്നേഹിക്കുന്നുണ്ട് അവളെ.... "" ചെറുപ്പം മുതൽ കാണുന്നതാ ഞാൻ നിന്നെ..... നിന്റെ സ്വഭാവം നന്നായിട്ടറിയാം എനിക്ക്.... പക്ഷേ ദേവപ്രതാപിന്റെ ഇങ്ങനെയൊരു ഭാവം കാണുന്നത് ആദ്യമായിട്ടാ.... സഞ്ജു ഒരു പുഞ്ചിരിയോടെ പറഞ്ഞു..... "" പ്രണയം മനുഷ്യനെ മാറ്റി മറിക്കും എന്നൊക്കെ കേൾക്കുമ്പോൾ പുച്ഛമായിരുന്നു....

പക്ഷേ ഇപ്പൊ ഞാൻ അനുഭവിച്ചറിയുന്നുണ്ട് അതിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന്..... അവളെ എന്റെ ജീവിതത്തിൽ പിടിച്ചു നിർത്താനുള്ള ഒരേഒരു വഴി അവൾക്ക് മുന്നിൽ ഞാൻ തോൽക്കാതിരിക്കുകാ എന്നതു മാത്രമാണ്...... അവളെ നഷ്ടപ്പെടാതിരിക്കാൻ എന്തു ചെയ്യാനും ഞാൻ.....!!!!! "" അവിടെ നിനക്ക് തെറ്റി ദേവാ.... നീ അങ്ങനെ ചെയ്യുമ്പോ അവൾക്ക് നിന്നോടുള്ള വെറുപ്പ്‌ കൂടുകയേയുള്ളു..... "" അറിയാടാ..... പക്ഷേ എനിക്ക് മുന്നിൽ ഇത്‌ മാത്രമാണ് ഏകമാർഗം..... ചെയ്തു പോയ തെറ്റിന്റെ പേരിൽ കുറ്റബോധമുണ്ട്..... ഞാൻ എത്രയൊക്കെ പശ്ചാത്തപിച്ചാലും തെറ്റ് തെറ്റല്ലാതെ ആകില്ലല്ലോ.... അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി...... "" നീ എത്ര നിസ്സാരമായിട്ടാണ് ദേവാ ഇതൊക്കെ പറയുന്നത്....?????

അവളുടെ ജീവിതം തന്നെയല്ലേ നീ തകർത്തെറിഞ്ഞത്....??? അതിനെ തെറ്റെന്നല്ല പറയേണ്ടത്..... പാപമാണ്.... ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത മഹാപാപം.....!!!!! കുറ്റബോധംകൊണ്ടോ പശ്ചാത്താപം കൊണ്ടോ ഒരു കാര്യവും ഇല്ല...... "" പിന്നെ ഞാൻ എന്തു വേണം....???? കഴിഞ്ഞു പോയതൊന്നും തിരുത്താൻ കഴിയില്ല.... എന്നുവെച്ച് അതിന്റെ പേരിൽ എന്നിൽ നിന്നൊരു മോചനം അവൾക്കുണ്ടാക്കില്ല..... ഈ ജന്മം അവളുടെ താലിയുടെ അവകാശി ഞാൻ മാത്രമാ..... മുൻപ് ഞാൻ പറഞ്ഞതു പോലെ ഞങ്ങൾക്കിടയിലേക്ക് തടസ്സമായി ആരെങ്കിലും വന്നാൽ അവർക്കുള്ള ശിക്ഷ മരണം തന്നെയാ..... അത് പറയുമ്പോൾ ദേവന്റെ കണ്ണുകൾ വന്യമായി ജ്വലിച്ചു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദച്ചു ബെഡിലെ ഹെഡ്ബോർഡിൽ ചാരി കണ്ണുകളടച്ചിരിക്കുകയായിരുന്നു..... പെട്ടന്നാണ് ബാൽക്കണിയിൽ നിന്ന് എന്തോ ശബ്ദം കേട്ടത്.... അവൾ ബെഡിൽ നിന്ന് ഫ്ലോറിലേക്ക് ഇറങ്ങി ബാൽക്കണിയിലേക്ക് നടന്നു...... അവിടെയെത്തിയതും പെട്ടന്നാരോ അവളുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു.... മറുകൈ കൊണ്ട് അവളുടെ വായ പൊത്തി..... ദച്ചു ഒട്ടും പതറിയില്ല..... പറയാതെ തന്നെ അവൾക്കറിയാമായിരുന്നു അത് ആരാണെന്ന്..... അവളുടെ കണ്ണുകൾ തിളങ്ങി.... ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു..... ദച്ചു അടുത്ത നിമിഷം തന്നെ അയാൾക്കഭിമുഖമായി തിരിഞ്ഞു.... "" എന്തേ.... ഭയന്നോ....???? "" ഇല്ല.... എനിക്കറിയാം ഇതാരാണെന്ന്..... പിന്നെ ഒരു ഭയത്തിന്റെ ആവശ്യം ഇല്ലല്ലോ..... ദച്ചു പറഞ്ഞത് കെട്ട് അയാൾ മൃദുവായി ഒന്ന് പുഞ്ചിരിച്ചു..... "" ദേവൻ നമ്മളെക്കാൾ ഒരുപടി മുന്നിലാണല്ലേ....???? "" മ്മ്.... വിചാരിച്ചത് പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല....

ഇനി അഞ്ചു ദിവസങ്ങൾ മാത്രമാണ് എനിക്ക് മുന്നിലുള്ളത്....അതിന് മുൻപ് എന്തെങ്കിലും ചെയ്യണം.... "" താൻ Worried ആകണ്ട..... നമ്മൾ ഉദ്ദേശിച്ചത് പോലെ തന്നെ എല്ലാം നടക്കും..... അവനു മുന്നിൽ തോൽക്കാൻ തന്നെ ഞാൻ അനുവദിക്കില്ല..... അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നത് അവളോടുള്ള പ്രണയമായിരുന്നു..... ദച്ചു അത് മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു..... "" ഹരിയേട്ടനെ പറ്റി എന്തെങ്കിലും വിവരം....??? അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദത്തിലെ വേദന അയാൾ തിരിച്ചറിഞ്ഞു..... "" അന്വേഷിക്കുന്നുണ്ട്..... ഇതുവരെ എവിടെയാണെന്ന് അറിയാൻ സാധിച്ചിട്ടില്ല..... എന്താടോ ഇപ്പോഴും ഹരിയാണോ ഈ മനസ്സിൽ....???? "" എന്റെ മനസ്സിൽ ഒരാൾക്കും സ്ഥാനമില്ല..... ഇനി ഈ ജന്മം ഉണ്ടാകാനും പോകുന്നില്ല...... ഹരിയേട്ടനെ ഞാൻ എന്നോ മറന്നതാണ്..... ആഗ്രഹിച്ചിരുന്നു..... ആ മനുഷ്യനോടൊപ്പമുള്ള ജീവിതം ഒരുപാട് ഒരുപാട് ആഗ്രഹിച്ചിരുന്നു.....

പക്ഷേ അതിനുള്ള ഭാഗ്യം തന്നില്ല ദൈവം..... ഇപ്പോഴും ആ മുഖം ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്..... മറ്റൊരു പെൺകുട്ടിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു എന്നറിയാതെ ആ വേദന മാറില്ല..... "" തന്റെ ലക്ഷ്യങ്ങളെല്ലാം പൂർത്തീകരിച്ചശേഷം ഒരു പുതിയ ജീവിതം തുടങ്ങിക്കൂടെ....???? "" കഴിഞ്ഞതൊന്നും മറന്നു കൊണ്ട് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ കഴിയില്ല എനിക്ക്.... എന്നിൽ അവശേഷിക്കുന്ന വികാരം അവനോടുള്ള പകയും വെറുപ്പും മാത്രമാണ്......!!!!!! അതാണ് എന്നെ ഓരോ നിമിഷത്തിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..... ആത്മാവില്ലാത്ത വെറുമൊരു ശരീരത്തിൽ മറ്റൊരു വികാരങ്ങൾക്കും ഒരിക്കലും സ്ഥാനമുണ്ടാകില്ല...... "" ദച്ചു ഞാൻ..... "" പ്ലീസ്.... നമുക്ക് ഈ വിഷയം വിട്ടേക്കാം.....

ഈ കാര്യത്തിൽ ഇനിയൊരു സംസാരത്തിന് എനിക്ക് താൽപ്പര്യമില്ല..... ദച്ചു കൈ രണ്ടും മാറിൽ പിണച്ചു കെട്ടി മറ്റെങ്ങോ നോക്കിക്കൊണ്ട് പറഞ്ഞു..... "" മാറ്റം പ്രകൃതിയുടെ നിയമമാണ്..... തന്റെ മനസ്സ് മാറുന്ന ഒരു ദിവസത്തിനുവേണ്ടി കാത്തിരിക്കും ഞാൻ..... ആ പ്രതീക്ഷയാണ് എന്നെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..... അത് മരണം വരെ നീണ്ടു പോയാലും ശരി..... അത്രയും പറഞ്ഞുകൊണ്ട് അയാൾ ബാൽക്കണിയിലൂടെ താഴേക്ക് ഇറങ്ങി..... ദച്ചുവിന്റെ മുഖത്ത്‌ നിറഞ്ഞു നിന്നത് ഒരു തരം നിർവികാരതയായിരുന്നു...... അതേ സമയമാണ് അവളുടെ ഫോൺ റിങ് ചെയ്തത്.... "" അമ്മ Calling...... ദച്ചു കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.... "" മോൾക്ക് ഇപ്പൊ എങ്ങനെയുണ്ട്....??? വേദനയുണ്ടോ....??? "" ഞാൻ Okay ആണ് അമ്മേ..... ഇപ്പൊ ഒരു കുഴപ്പവും ഇല്ല..... "" അമ്മ ഒരത്യാവശ്യ കാര്യം പറയാനാ വിളിച്ചത്.... നിങ്ങള് രണ്ടാളും നാളെ തന്നെ നമ്മുടെ തറവാട്ടിലേക്ക് പോകണം.....

അവിടെ കുടുംബക്ഷേത്രത്തിൽ ചില പ്രത്യേക പൂജകളൊക്കെ ഉണ്ട്..... "" അമ്മേ.... അതെല്ലാം ഇപ്പൊ തന്നെ വേണോ....??? കമ്പനിയിലെ കാര്യങ്ങളൊക്കെ ആകെ പ്രശ്നത്തിലാണ്...... ഈ അവസ്ഥയിൽ ഞാൻ മാറി നിന്നാൽ എങ്ങനെയാ....??? ജയേട്ടനും കൂടി ഇല്ലാത്തതല്ലേ....??? "" ദച്ചു.... എതിരൊന്നും പറയാൻ നിൽക്കണ്ട.... രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളു.... ഈ യാത്ര കൂടി കഴിഞ്ഞിട്ട് കമ്പനിയിലേക്ക് പോകാം..... അച്ഛൻ ദേവനെയും വീട്ടുകാരെയുമെല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട്.... അവർക്കൊക്കെ സമ്മതമാണ്.... നാളെ രാവിലെ തന്നെ നിങ്ങൾ പുറപ്പെടണം..... ദച്ചുവിനെ ഒന്നും പറയാൻ അനുവദിക്കാതെ അമ്മ കോൾ കട്ട്‌ ചെയ്തു..... അവൾ തലയൊന്ന് കുടഞ്ഞുകൊണ്ട് ഫോൺ ബെഡിലേക്കിട്ടു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാത്രി ഏറെ വൈകിയാണ് ദേവൻ വീട്ടിലേക്ക് വന്നത്..... അവൻ നന്നായി മദ്യപിച്ചിരുന്നു..... ദേവൻ റൂമിലേക്ക് വന്നപ്പോൾ ദച്ചു അവിടെ കണ്ടിരുന്നില്ല...... അവൻ ബാൽക്കണിയിലേക്ക് നടന്നു...... ദച്ചു സ്വിങ്ങിൽ ചാരിയിരുന്ന് ഉറങ്ങുകയായിരുന്നു...... ദേവൻ അവളെ തന്നെ നോക്കിനിന്നു പോയി..... കാറ്റിൽ മുടിയിഴകൾ മുഖത്തേക്ക് പാറി വീഴുന്നുണ്ടായിരുന്നു..... അവൻ കണ്ണിമക്കാതെ അവളെ നോക്കിക്കൊണ്ട് അവൾക്കരികിലേക്ക് നടന്നു....... കാൽ എന്തിലോ ഉടക്കിയതും ദേവൻ ഫ്ലോറിലേക്ക് നോക്കി..... അപ്പോഴാണ് ഒരു വാലെറ്റ് അവന്റെ കണ്ണിൽപ്പെട്ടത്..... ദേവൻ അത് കയ്യിൽ എടുത്തു..... നിമിഷ നേരം കൊണ്ട് അവന്റെ ഭാവം മാറി.... ദേവൻ ദേഷ്യത്തോടെ അവളുടെ നേർക്ക് നടന്നടുത്തു..............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story