ദുർഗ്ഗാഗ്നി: ഭാഗം 4

durgagni

രചന: PATHU

 "പെയ്യാൻ വെമ്പി നിൽക്കുന്ന മിഴിനീർ തുള്ളികൾ ഹരി കാണാതിരിക്കാനായി ദച്ചു തിരിഞ്ഞു നിന്നു..." ""ശല്യപ്പെടുത്താൻ വന്നതല്ല ദച്ചൂ ഞാൻ..... ഇനി ഒരിക്കലും തന്റെ മുന്നിലേക്ക് വരണമെന്ന് കരുതിയതല്ല.... പക്ഷേ... ഒന്ന്‌ കാണാതെ ഒരു വാക്ക് സംസാരിക്കാതെ പോകാൻ തോന്നിയില്ല..... ഹരി പറഞ്ഞത് കേട്ട് ദച്ചു മുഖം ഉയർത്തി അവനെ തന്നെ നോക്കി നിന്നു ...... ""അർഹത ഇല്ലെന്ന് മനസ് നൂറായിരം വട്ടം പറഞ്ഞിട്ടും കൊതിച്ചു പോയി ഞാൻ.... ഒരുപാട് ഒരുപാട് സ്നേഹിച്ചു പോയി..... ഇനി ഈ നാട്ടിൽ നിന്നാൽ മറക്കാൻ പ്രയാസം ആകും... അതുകൊണ്ട് പോകുവാ ഇവിടുന്ന്.... എവിടേക്കെങ്കിലും...... താൻ സന്തോഷത്തോടെ ജീവിക്കണം...... എവിടെ ആണെങ്കിലും എന്റെ പ്രാർത്ഥന ഉണ്ടാകും..... "" ദച്ചുവിന് ഹൃദയം പൊള്ളിയടരുന്ന പോലെ തോന്നി..... ഹരിയോട് തനിക്ക് ഉള്ള പ്രണയം പറയാനും അവനെ വാരി പുണരാനും അവളുടെ മനസ്സ് വെമ്പി..... പക്ഷേ.... സ്വയം നിയന്ത്രിച്ചു..... അവനോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവൾ മൗനമായി തന്നെ നിന്നു..... ""വരട്ടേ..... ഇനി ഒരിക്കലും ഒരു പക്ഷേ തമ്മിൽ കണ്ടു എന്ന് വരില്ല....

അത് പറഞ്ഞ് ഹരി മുന്നിലേക്ക് നടന്നു......"" നിറ കണ്ണുകളോടെ ഹരി പോകുന്നതും നോക്കി ദച്ചു നിന്നു.... ആ കാഴ്ച കണ്ണിൽ നിന്ന് മറയുന്നത് വരെ...... ഹരി പോയ ശേഷം അവൾ കാറിനുള്ളിലേക്ക് കയറി..... അത്രയും നേരം പിടിച്ചു വെച്ച കണ്ണുനീർ അണപൊട്ടി ഒഴുകാൻ തുടങ്ങി.... ""എന്തിനാ???? എന്തിനാ ഭഗവാനെ എന്നോട്.... ഇത്ര വലിയൊരു ശിക്ഷ തരാനും മാത്രം എന്തു തെറ്റാ ഞാൻ ഈ ജീവിതത്തിൽ ചെയ്തത്????? എന്നിട്ടും???? എന്നേക്കാൾ കൂടുതൽ ഞാൻ സ്നേഹിച്ചിരുന്നില്ലേ ഹരിയേട്ടനെ???? ആ മനുഷ്യനോടൊപ്പം ഒരു ജീവിതം ഒരുപാട് മോഹിച്ചതല്ലേ ????? അതിന് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചതല്ലേ..... എന്നിട്ടും എന്തിനാ എന്നെ കൈവിട്ട് കളഞ്ഞത്?????എവിടെ ആണെങ്കിലും എന്റെ ഹരിയേട്ടൻ സന്തോഷമായിരിക്കണം.... അത് മാത്രമാ എന്റെ പ്രാർത്ഥന.... ഹരിയേട്ടന് പുതിയൊരു ജീവിതം ഉണ്ടാകണം.....എല്ലാം മറന്ന് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ എന്റെ ഹരിയേട്ടന് മനസ്സ് കൊടുക്കണം ......

അത്രക്ക് പാവമാ ആ മനുഷ്യൻ.... എന്നെ സ്നേഹിച്ചു പോയതിന്റെ പേരിൽ ഒരുപാട് സങ്കടം അനുഭവിച്ചു..... "" എല്ലാത്തിനും അവനാ... അവൻ മാത്രം.... നിമിഷ നേരം കൊണ്ട് ദച്ചുവിന്റെ കണ്ണുകളിൽ പക ആളി കത്താൻ തുടങ്ങി...... എന്റെ വിധി ഓർത്ത് ഈ ജീവിതം കരഞ്ഞു തീർക്കില്ല ഞാൻ..... അതിന് കാരണമായവനെ ഇല്ലാതാക്കും..... അതിനു വേണ്ടി മാത്രമാ മനസ്സു കൊണ്ട് മരിച്ചു കഴിഞ്ഞിട്ടും, ശരീരത്തിൽ ഇപ്പോഴും ജീവന്റെ തുടിപ്പ് നിലക്കാതെ നിലൽക്കുന്നത്..... ഹരിയുടെ ഓരോ വാക്കുകളും അവളുടെ മനസ്സിനെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു..... ഓർക്കുംന്തോറും മിഴികൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു...... കുറച്ചു നേരം സ്റ്റിയറിങ്ങിൽ തല വെച്ചു കിടന്ന ശേഷം കാറെടുത്തു ഓഫീസിലേക്ക് പുറപ്പെട്ടു...... ഇതെല്ലാം കണ്ടു കൊണ്ട് മറ്റു രണ്ടുപേർ കൂടി അവിടെ ഉണ്ടായിരുന്നു..... ദച്ചു പോയ ശേഷം അതിലൊരാൾ ഫോൺ എടുത്തു ദേവനെ വിളിച്ചു..... ഹലോ.... ദേവൻ സർ..... ഞങ്ങൾ അവളുടെ പിറകേ തന്നെ ഉണ്ട്‌..... ഇന്ന് രാത്രിക്കുള്ളിൽ ശ്രീദുർഗ്ഗാ വിശ്വനാഥ് ഈ ഭൂമി വിട്ട് പോയിരിക്കും..... Good.....

അവളുടെ മരണം എത്രത്തോളം ക്രൂരമാകാമോ അത്രത്തോളം ക്രൂരമായിരിക്കണം.... എന്നെ വെല്ലുവിളിച്ചതിന് അവൾ കുറ്റബോധം കൊണ്ട് ഓരോ നിമിഷവും നീറണം.....പിന്നെ ഒരു കാര്യം..... ആർക്കും ഒരു സംശയവും ഉണ്ടാവാൻ പാടില്ല..... സൂര്യമഠം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് നിസ്സാരക്കാരല്ല..... ഒരു തെളിവ് പോലും അവശേഷിപ്പിക്കരുത്...... മനസ്സിലായല്ലോ????? അത് ഞങ്ങൾ ഏറ്റു സർ..... ഒരു തെളിവും ഉണ്ടാകില്ല....... മ്മ്.... Okay..... ദേവൻ കോൾ കട്ട്‌ ചെയ്തു..... ശ്രീദുർഗ്ഗ...... ഈ മരണം നീയായിട്ട് ചോദിച്ചു വാങ്ങുന്നതാ.... എനിക്ക് എതിരായി വരുന്ന എന്തും വേരോടെ പിഴുതെറിഞ്ഞാ എനിക്ക് ശീലം..... ഒരിക്കൽ ഞാൻ ഒന്ന് അനുഭവിച്ചു എന്ന് കരുതി അതിനു പ്രതികാരം എന്നൊക്കെ പറഞ്ഞ് ഇറങ്ങിപുറപ്പെടാൻ തുടങ്ങിയാ ഞാൻ അങ്ങ് അടങ്ങിയിരിക്കും എന്ന് കരുതിയോ????? നിനക്ക് എന്നെ വിവാഹം കഴിക്കണം.... അതുവഴി എന്നെയും എന്റെ കുടുംബത്തെയും ഇല്ലാതാക്കണം അല്ലേ???

അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ???? എന്നെ ഇല്ലാതാക്കണം എന്ന ചിന്ത നിന്റെ മനസ്സിലേക്ക് വന്നത് തന്നെ നിന്റെ മരണം അടുത്തത് കൊണ്ടാ... ഇന്നത്തോടെ തീരും നീ..... ദേവൻ മനസ്സിൽ പറഞ്ഞു... അവന്റെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞു..... ദച്ചു നേരെ പോയത് ഓഫീസിലേക്ക് ആണ്.... മനസ്സിൽ കടൽ ഇരുമ്പുകയായിരുന്നു..... എല്ലാവരും വിഷ് ചെയ്തിട്ടും ആരെയും വക വെക്കാതെ അവൾ ക്യാബിനിലേക്ക് കയറി ടേബിളിൽ തല വെച്ചു കിടന്നു..... മിഴികൾ അപ്പോഴും നിറഞ്ഞൊഴുകുകയായിരുന്നു...... ആ സമയത്താണ് ജയേട്ടൻ അകത്തേക്ക് വന്നത്.... അവനെ കണ്ടതും ദച്ചു ഓടി അവന്റെ അടുത്തേക്ക് ചെന്ന് നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു..... എന്താടാ???? എന്തു പറ്റി????? ഹ... ഹരിയേട്ടൻ.... ഹരിക്ക് എന്തുപറ്റി????? ഹരിയേട്ടൻ എന്നെ കാണാൻ വന്നിരുന്നു.... ഇവിടുന്ന് പോവുകയാണെന്ന് പറഞ്ഞു..... പോകുന്നോ???? എങ്ങോട്ട്???? അറിയില്ല ജയേട്ടാ.... ഇനി ഒരിക്കലും എന്നെ കാണാൻ വരില്ലന്ന് പറഞ്ഞു.....

എനിക്ക്.... ഞാൻ.... എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയുന്നില്ല ഹരിയേട്ടനെ..... മോളെ.... കഴിഞ്ഞതെല്ലാം മറന്ന് ഹരിയുമായി ഒരു പുതിയ ജീവിതം തുടങ്ങിക്കൂടെ നിനക്ക്???? എല്ലാം അറിഞ്ഞാലും ഹരി ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ല...... അറിയാം ജയേട്ടാ..... എന്തു വന്നാലും എന്റെ ഹരിയേട്ടൻ എന്നെ കൈവിട്ട് കളയില്ലാന്ന് അറിയാം... പക്ഷേ വേണ്ട..... കളങ്കപ്പെട്ട ഈ ശരീരവുമായി ഹരിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ കഴിയില്ല എനിക്ക്..... അത് ഹരിയേട്ടനോടുള്ള എന്റെ സ്നേഹകൂടുതൽ കൊണ്ടാ..... കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നല്ലേ പറയാറ്???? പതിയെ ഹരിയേട്ടനും എല്ലാം മറക്കും..... മറ്റൊരു ജീവിതത്തിലേക്ക് പോകും..... അതാ എനിക്കും സന്തോഷം.... മോളെ.... നീ ഒന്നുകൂടി ആലോചിച്ച് ഒരു തീരുമാനം..... ഞാൻ എല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞതാ ജയേട്ടാ..... എന്റെ സിരകളിൽ പോലും ദേവപ്രതാപ് എന്ന അസുരനോടുള്ള പക മാത്രമേയുള്ളൂ.....

അവന്റെ നാശം കാണാൻ വേണ്ടി മാത്രമാ ഈ ശരീരത്തിൽ ജീവൻ തുടിക്കുന്നത്...... ദച്ചു.... നീ എത്രയൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞാലും എന്റെ മനസ്സിന് ഒരു സമാധാനവും ഇല്ല..... മനുഷ്യ രൂപമുള്ള ഒരു മൃഗം ആണവൻ..... ഒരു പ്രാവശ്യം നമുക്ക് രക്ഷപെടാൻ കഴിഞ്ഞു.....എന്നുവെച്ച് എപ്പോഴും അങ്ങനെ ആകണമെന്നില്ല.... വിവാഹം മുടക്കാൻ എന്തു വേണമെങ്കിലും ചെയ്യും അവൻ..... ദച്ചു അതിന് മറുപടി ഒന്നും പറയാതെ ഒരു ഫയൽ എടുത്ത് ജയന് നേരെ നീട്ടി..... അത് വാങ്ങി നോക്കിയതും ജയന്റെ കണ്ണുകൾ വിടർന്നു..... ഇനി പറ ജയേട്ടാ..... അവൻ ഈ വിവാഹത്തിൽ നിന്നും പിന്മാറും എന്ന് തോന്നുന്നുണ്ടോ???? ഫയൽ തുറന്നു നോക്കിയതും ജയന്റെ കണ്ണുകൾ തിളങ്ങി...... നന്നായി മോളെ.....നമ്മള് വേണ്ടെന്ന് വെച്ചാ പോലും ഇനി അവൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറില്ല..... ഇനി എന്താ ചെയ്യേണ്ടത് എന്ന് ഞാൻ പറയണ്ട ആവശ്യം ഇല്ലല്ലോ ജയേട്ടാ...... ഞാൻ ഏറ്റു മോളെ.....

എല്ലാം നമ്മള് വിചാരിച്ച പോലെ തന്നെ നടക്കും..... ഞാൻ പോകുവാ... ഇപ്പൊ തന്നെ..... ജയൻ ഫയലുമായി പുറത്തേക്ക് പോയി..... അതിന് പിറകേ ദച്ചുവും ഓഫീസിൽ നിന്ന് ഇറങ്ങി..... വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു സ്ത്രീ അവളുടെ കാറിനു മുന്നിൽ കൈ കാണിച്ചു....ദച്ചു കാർ നിർത്തി പുറത്തേക്ക് ഇറങ്ങി..... Madam.... ഒന്ന് സഹായിക്കണം..... എന്റെ കുഞ്ഞിന് ഒരു അപകടം പറ്റി വീട്ടിലാ ഉള്ളത്.. ഞാൻ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുവാ... അപ്പോഴാ കുഞ്ഞിന് അപകടം പറ്റി എന്ന് പറഞ്ഞ് ഫോൺ വന്നത്....എത്രയും വേഗം എനിക്ക് അവിടെ എത്തണം..... എന്നെ ഒന്ന് സഹായിക്കാമോ?????? ഏയ്യ്.... കരയണ്ട..... കുഞ്ഞിന് ഒന്നും സംഭവിക്കില്ല... ചേച്ചി കയറിക്കോളൂ.... ഞാൻ കൊണ്ടുപോയി ആക്കാം..... വളരെ നന്ദിയുണ്ട് മോളെ...... അവർ കാറിനുള്ളിലേക്ക് കയറി.... ദച്ചു കാർ മുന്നോട്ടെടുത്തു...... Plan Success...... ആ സ്ത്രീ ഫോൺ എടുത്തു ആർക്കോ മെസ്സേജ് അയച്ചു...... അവരുടെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു...........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story