ദുർഗ്ഗാഗ്നി: ഭാഗം 40

durgagni

രചന: PATHU

"" മുന്നിലുള്ള രൂപം കണ്ടതും ദച്ചു ഞെട്ടി തരിച്ചു പോയി..... "" അഭിരാമി.... അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... ദച്ചുവിന്റെ നോട്ടം ഒരേസമയം അഭിരാമിയിലേക്കും തനിക്ക് തൊട്ടടുത്തു നിൽക്കുന്ന ദേവനിലേക്കും നീണ്ടു..... ദേവന്റെ മുഖത്ത്‌ നിഗൂഡമായ ഒരു പുഞ്ചിരിയായിരുന്നു..... അത് കണ്ടതും ദച്ചുവിന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തു..... "" അഭിരാമി.... താൻ എങ്ങനെ ഇവിടെ....??? അതും ഈ വേഷത്തിൽ....???? "" അത് മാഡം.... ദച്ചുവിന്റെ ചോദ്യത്തിനു മുന്നിൽ എന്തു പറയണമെന്ന് അറിയാതെ അഭിരാമി പരിഭ്രമിച്ചു....... അവളുടെ മുഖത്ത്‌ അപ്പോഴുണ്ടായിരുന്ന ഭാവം എന്തെന്ന് ദച്ചുവിന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല..... പുറമേ നിന്ന് നോക്കുമ്പോൾ ആണിനെപോലെ തോന്നിക്കുന്ന രീതിയിലായിരുന്നു അവളുടെ വേഷവിധാനം..... ഹെൽമെറ്റ്‌ മാറ്റിയാൽ മാത്രമേ പെൺകുട്ടിയാണെന്ന് മനസിലാകു...... "" ഞാൻ തന്നോടാണ് ചോദിച്ചത്.....!!!!!

ദച്ചുവിന്റെ സ്വരം കടുത്തതും അഭിരാമി ദേവനെ പേടിയോടെ ഒന്ന് നോക്കിക്കൊണ്ട് പെട്ടന്ന് തന്നെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്ന് പോയി..... തനിക്ക് ചുറ്റും എന്തൊക്കെയാണ് നടക്കുന്നതെന്നും പോലും മനസിലാകാതെ ദച്ചു ഒരു നിമിഷം പകച്ചുപോയി..... ജയേട്ടന്റെ ഗസ്റ്റ് ഹൗസിൽ സുരക്ഷിതയാണെന്ന് വിശ്വസിച്ചിരുന്നവൾ ഇപ്പോൾ തനിക്ക് മുന്നിൽ..... അതിനെക്കാളേറെ ദച്ചുവിനെ അതിയശയപ്പെടുത്തിയത് അവളെ മുഖാമുഖം കണ്ടിട്ടും ദേവൻ പ്രതികരിക്കാതെ നിന്നതാണ്.... അതുകൂടാതെ ജയേട്ടനും, അഭിരാമിക്കും, തനിക്കും മാത്രം അറിയാവുന്ന ആ പെൻഡ്രൈവ് എങ്ങനെ ദേവന്റെ കയ്യിൽ....?????? ആലോചിക്കുംതോറും ദച്ചുവിന് ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി..... "" നിന്റെ മനസ്സിലിപ്പൊ ഒരുപാട് ചോദ്യങ്ങളുണ്ടാകുമെന്ന് എനിക്കറിയാം..... അതിനെല്ലാം ഒരേഒരു ഉത്തരമേയുള്ളു.....

നീ ചിന്തിക്കുന്നതിനും ഒരുപാട് ഒരുപാട് മുകളിലാണ് ഞാൻ..... അത് എന്റെ ഭാര്യക്ക് വൈകാതെ മനസിലാകും..... ദേവൻ പുച്ഛത്തോടെ പറയുന്നത് കെട്ട് ദച്ചു അവനെ രൂക്ഷമായി നോക്കി..... "" തന്നെക്കുറിച്ച് ഇനി പ്രത്യേകിച്ച് ഒന്നും മനസിലാക്കേണ്ട കാര്യമില്ല..... ഒരു മനുഷ്യന് എത്രത്തോളം ക്രൂരനാകാൻ കഴിയും എന്നതിന് ഉത്തമ ഉദാഹരണമല്ലേ താൻ.....!!!!! "" അതേടി.... ഞാൻ ക്രൂരൻ തന്നെയാ..... അത് നിന്നെക്കാൾ നന്നായി മറ്റാർക്കും അറിയാൻ വഴിയില്ല..... ദേവൻ പരിഹാസത്തോടെ പറഞ്ഞത് കെട്ട് അവൾ ദേഷ്യത്തോടെ പല്ലുകൾ ഞെരിച്ചു..... "" എനിക്കെതിരെയുള്ള നിന്റെ ഓരോ ചുവടുകളും പതറി പോകുകയാണല്ലോ ഭാര്യേ....????? ഇനിയിപ്പൊ എന്തുചെയ്യും....???? "" താൻ പരിഹസിക്കണ്ട..... ഏതറ്റം വരെ പോകേണ്ടിവന്നാലും ശരി അന്തിമ വിജയം എനിക്ക് തന്നെയായിരിക്കും.....!!!!! വാക്കുകളിലെ ആത്മവിശ്വാസം അവളുടെ മുഖത്തും പ്രകടമായിരുന്നു...... "" നീ തോൽവി സമ്മതിക്കരുത്..... അത് തന്നെയാണ് എനിക്കും വേണ്ടത്..... എനിക്കെതിരെ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്തോ.....

അപ്പോഴേ ഈ കളിക്കൊരു ത്രില്ലുള്ളു..... ദേവൻ പുച്ഛത്തോടെ പറഞ്ഞു.... "" തന്റെ ഈ ആവേശം തനിക്ക് തന്നെ വിനയാകും..... എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് താൻ കണ്ടോ.....!!!!! "" ശരിയാ.... പലതും സംഭവിക്കും..... ഇപ്പോഴല്ല.... കുറച്ചുദിവസങ്ങൾക്ക് ശേഷം..... സംഭവിക്കാൻ പോകുന്നതെന്താണെന്ന് നമുക്ക് കാണാം.....!!!! ദേവൻ ഒരു വഷളൻ ചിരിയോടെ മീശ പിരിച്ചതും ദച്ചു അവനെ വെറുപ്പോടെ നോക്കി.... അവൾ ഉള്ളിൽ നിറഞ്ഞുവന്ന ദേഷ്യം ഒരുവിധം നിയന്ത്രിച്ചുകൊണ്ട് കാറിലേക്ക് കയറി..... ദേവൻ ഫോണെടുത്ത്‌ ആർക്കോ മെസ്സേജ് അയച്ച ശേഷമാണ് കാറിലേക്ക് കയറിയത്..... ദേവൻ ദച്ചുവിനെ ഒന്ന് നോക്കി..... അവൾ കണ്ണുകളടച്ചിരിരിക്കുകയായിരുന്നു..... അവനൊരു പുഞ്ചിരിയോടെ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടേക്ക് പോയി..... താൻ വിചാരിക്കുന്നതിലും അപ്പുറമാണ് ദേവന്റെ ബുദ്ധിയും കഴിവുമെന്ന് ദച്ചുവിന് മനസിലായിരുന്നു.....

അഭിരാമിയുടെ കാര്യം എത്ര ആലോചിച്ചിട്ടും ഒരു ചോദ്യം ചിഹ്നമായി അവളുടെയുള്ളിൽ നിറഞ്ഞു നിന്നു..... എന്തു സംഭവിച്ചാലും അവനു മുന്നിൽ തോൽക്കില്ലന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു...... ഏറെ നേരത്തെ ഡ്രൈവിങ്ങിന് ശേഷമാണ് അവർ തറവാട്ടിലേക്ക് എത്തിയത്..... പഴമയുടെ ഭംഗി വിളിച്ചോതുന്ന രീതിയിലുള്ള നാലുകെട്ട് തറവാടായിരുന്നു അത്..... അവരുടെ വരവ് മുൻകൂട്ടി അറിയിച്ചിരുന്നത് കൊണ്ട് രണ്ടുപേരെയും സ്വീകരിക്കാനായി തറവാട്ടിലെ അംഗങ്ങൾ എല്ലാം പുറത്തുതന്നെയുണ്ടായിരുന്നു...... ദച്ചുവും ദേവനും കാറിന് പുറത്തേക്കിറങ്ങിയതും എല്ലാവരും അവർക്ക് ചുറ്റും കൂടി..... മുത്തശ്ശി ആരതിയുഴിഞ്ഞ് രണ്ടുപേരെയും അകത്തേക്ക് സ്വീകരിച്ചു..... എല്ലാവരും ദച്ചുവിനെ കെട്ടിപ്പിടിക്കുകയും വിശേഷങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യുന്നത് ദേവനിൽ ഒരുതരം ദേഷ്യത്തോടെയാണ് നോക്കികണ്ടത്..... അവളുടെ ബന്ധുക്കളാണെങ്കിൽ കൂടി ദച്ചു അവരോടോ അവർ ദച്ചുവിനോടോ ഒരു പരിധിയിൽ കൂടുതൽ സംസാരിക്കുന്നത് പോലും ദേവന് സഹിക്കാൻ കഴിഞ്ഞില്ല.......

തന്നെക്കാൾ കൂടുതൽ അവളെ മറ്റാരും സ്നേഹിക്കരുതെന്ന വാശിയായിരുന്നു അവന്റെയുള്ളിൽ നിറഞ്ഞു നിന്നത്...... ദച്ചുവിനോടുള്ള അതേ സ്നേഹത്തോടെയാണ് എല്ലാവരും ദേവനോടും സംസാരിച്ചത്..... ഉള്ളിലെ ദേഷ്യം പുറമേ പ്രകടമാകാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു...... "" ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ.... കുട്ടികൾ ഒന്ന് കുളിച്ചു ഭക്ഷണമൊക്കെ കഴിക്കട്ടെ..... അത് കഴിഞ്ഞിട്ടാകാം ബാക്കി സംസാരം...... മുത്തശ്ശി പറഞ്ഞത് കെട്ട് ചെറിയമ്മ അവരെ ദച്ചുവിന്റെ റൂമിലേക്ക് കൊണ്ടുപോയി..... "" രാണ്ടാളും ഫ്രഷ് ആയിക്കോ.... ചെറിയമ്മ അപ്പോഴേക്കും ആഹാരമെടുത്തു വെക്കാം..... അവർ ദച്ചുവിന്റെ തലയിൽ മൃദുവായി തലോടി ക്കൊണ്ട് പറഞ്ഞു..... "" ശരി ചെറിയമ്മേ..... ദച്ചു പറഞ്ഞത് കെട്ട് അവർ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് റൂമിനു പുറത്തേക്ക് പോയി...... ദേവൻ അതിയായ ദേഷ്യത്തോടെ ദച്ചുവിനോട് എന്തോ പറയാൻ തുടങ്ങിയതും കുട്ടികൾ വന്ന് ദച്ചുവിനെ പുറത്തേക്ക് വിളിച്ചുകൊണ്ട് പോയി..... ദേവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു......

അവൻ മുഷ്ടി ചുരുട്ടിക്കൊണ്ട് ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം നിയന്ത്രിച്ചു..... അപ്പോഴാണ് ദേവന്റെ കണ്ണുകൾ ചുവരിലുണ്ടായിരുന്ന ദച്ചുവിന്റെ ഫോട്ടോസിൽ എത്തിനിന്നത്..... അത് കാൺകെ ദേഷ്യം കുറഞ്ഞു വരുന്നതും ഉള്ളിലൊരു തണുപ്പ് വന്നു നിറയുന്നതും അവനറിഞ്ഞു..... ദച്ചുവിന്റെ കുട്ടിക്കാലം മുതലുള്ള ഫോട്ടോസ് അവിടെയുണ്ടായിരുന്നു..... ദേവൻ അതെല്ലാം കൗതുകത്തോടെ നോക്കി...... ഷെൽഫിൽ ബുക്ക്സ് എല്ലാം ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു..... കൂടുതലും കവിതാ സമാഹാരങ്ങളായിരുന്നു..... ദേവൻ വെറുതെ അതിലൂടെ വിരലുകളോടിച്ചു...... അപ്പോഴാണ് അവന്റെ കൈ തട്ടി ഒരു ബുക്ക്‌ താഴേക്ക് വീണത്...... അതെടുക്കാനായി കുനിഞ്ഞതും അതിനടുത്ത് ഒര് ഫോട്ടോ ഉണ്ടായിരുന്നു.... ദേവൻ അത്‌ കയ്യിലെടുത്തു..... അതിലേക്ക് നോക്കിയതും ദേവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി..... ദച്ചുവും ഹരിയുമൊത്തുള്ള ഫോട്ടോയായിരുന്നു അത്.....

രണ്ടുപേരും ഒരുമിച്ചു നിൽക്കുന്നു..... അതിന് കുറുകെ " l Love you Hariyetta " എന്നെഴുതിയിരിക്കുന്നു...... അത് കാണുംതോറും അവനു ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി...... അവളുടെ മനസ്സിൽ മറ്റൊരാൾ ഉണ്ടായിരുന്നു എന്നുള്ള ചിന്തപോലും അവനെ കൊല്ലാതെകൊല്ലുകയായിരുന്നു...... ഒരേ സമയം മനസ്സിലും ശരീരത്തിലും മൂർച്ചയേറിയ കാരമുള്ളുകൾ കുത്തിയിറങ്ങുന്നത് പോലെ തോന്നി ദേവന്..... അവന്റെ കണ്ണുകൾ ചുവന്നു കലങ്ങി..... നാഡീഞരമ്പുകളെല്ലാം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു..... അവൾ എത്രത്തോളം തന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്ന് തിരിച്ചറുകയായിരുന്നു ദേവൻ...... അവൻ കാറ്റുപോലെ റൂമിന് പുറത്തേക്കിറങ്ങി.....

പുറത്തു കുട്ടികളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ദച്ചുവിനെ ബലമായി കയ്യിൽ പിടിച്ചുകൊണ്ട് റൂമിലേക്ക് കയറ്റി ഡോർ ലോക്ക് ചെയ്തു..... ദച്ചു അങ്ങേയറ്റം ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി......അപ്പോഴത്തെ അവന്റെ ഭാവം ശരിക്കും രാക്ഷസന് സമമായിരുന്നു...... അന്ന് ആദ്യമായി.... ആദ്യമായി അവന്റെയീ ഭാവമറ്റത്തിൽ ദച്ചു ഭയന്നു.... അത്രക്ക് രൗദ്ര ഭാവമായിരുന്നു അവന്റെ മുഖത്ത്‌ നിറഞ്ഞു നിന്നത്..... "" താൻ എന്ത്‌ ഭ്രാന്താ..... ദച്ചു ചോദ്യം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ദേവൻ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു..............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story