ദുർഗ്ഗാഗ്നി: ഭാഗം 43

durgagni

രചന: PATHU

"" ദേവന്റെ മനസ്സിൽ ദച്ചുവിനോടുള്ള പ്രണയം പതിൻമടങ്ങു വർദ്ധിച്ചു...... അവൻ അഭിമാനത്തോടെ അവളെ നോക്കിനിന്നു..... ദച്ചു ക്യാബിനു പുറത്തേക്കിറങ്ങുന്നത് കണ്ടതും ദേവൻ അവിടെ നിന്ന് മാറി..... ദച്ചു അവളുടെ ക്യാബിനിലേക്ക് പോയി..... ലാപ്ടോപ് നോക്കുമ്പോഴാണ് ഫോണിലേക്ക് ഒരു unknown നമ്പറിൽ നിന്ന് കോൾ വന്നത്.....അതാരാണെന്ന് ദച്ചുവിന് അറിയാമായിരുന്നു..... അവൾ കോൾ അറ്റൻഡ് ചെയ്തു.... "" പറയ് സിദ്ധു..... എന്താ അത്യാവശ്യമായി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്..... "" അതൊക്കെ പറയാം.... അതിനു മുമ്പ് തന്റെ ഫോണിലേക്ക് ഇപ്പൊ വന്ന വീഡിയോ ഒന്ന് നോക്കിക്കേ..... സിദ്ധു പറഞ്ഞത് കെട്ട് ദച്ചു Whats Appil വന്ന വീഡിയോ ഓപ്പൺ ചെയ്തു....... അവളൊരു ഞെട്ടലോടെ അതിലേക്ക് നോക്കി..... ആദ്യമുണ്ടായിരുന്നഞെട്ടൽ പെട്ടന്ന് തന്നെ ആശ്ചര്യമായി മാറി.... ദച്ചുവിന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി.....

അപ്പോഴേക്കും ഫോൺ വീണ്ടും റിങ് ചെയ്തു തുടങ്ങി...... ദച്ചു നിറഞ്ഞ പുഞ്ചിരിയോടെ തന്നെ കോൾ അറ്റൻഡ് ചെയ്തു.... "" സിദ്ധു.... ഇത്.... ഇതെങ്ങനെ....??? ദച്ചു ആകാംഷയോടെ ചോദിച്ചു..... "" അതൊക്കെയുണ്ട്.... താൻ എപ്പോഴും പറയുന്നത് പോലെ തന്റെ കൂടെ തന്നെയുണ്ടടോ ദൈവം.....!!! തന്റെ ലക്ഷ്യത്തിലേക്ക് ഇനി അധികം ദൂരമില്ല ദച്ചു.... ദേവനെതിരെയുള്ള വജ്രായുധമാണിത്..... ഈ ചക്രവ്യൂഹത്തിൽ നിന്ന് അവനൊരിക്കലും പുറത്തു കടക്കാൻ പറ്റില്ല..... പിടഞ്ഞു തീരും അവൻ..... "" അത് തന്നെയാ സിദ്ധു എനിക്കും വേണ്ടത്....ഇതോടെ അവസാനിക്കണം അവൻ.....!!!! അത്‌ പറയുമ്പോൾ ദച്ചുവിന്റെ കണ്ണുകളിൽ അടങ്ങാത്ത പകയായിരുന്നു..... "" നാളെ തന്നെ വേണ്ടത് ചെയ്താലോ....??? "" വേണ്ട സിദ്ധു.... ഇനിയും നാലു ദിവസത്തെ സമയം എനിക്കുമുന്നിലുണ്ട്.... അവസാന ദിവസമേ നമ്മൾ ഉദേശിച്ചത്‌ പോലെ കാര്യങ്ങൾ നടക്കാൻ പാടുള്ളു.....

അതുവരെ ജയിച്ചെന്ന തോന്നലിൽ തന്നെ മുന്നോട്ടു പോകട്ടെ അവൻ.... അപ്പോഴല്ലേ തോൽവിക്ക് ആഘാതം കൂടൂ..... "" എങ്കിൽ അതുവരെ വെയിറ്റ് ചെയ്യാം നമുക്ക്..... അവനുണ്ടോ ഓഫീസിൽ.....???? "" മ്മ് പുറത്തുണ്ട്...... സിദ്ധു എന്താ എന്നോട് പറയാൻ ഉണ്ടെന്ന് പറഞ്ഞത്....??? "" അത് നേരിട്ടു പറയാൻ ഉള്ളതാടോ..... തമ്മിൽ കാണുമ്പോൾ പറയാം..... "" അതെന്താടോ അത്രക്ക് വലിയൊരു സസ്പെൻസ്......???? "" ചെറിയൊരു സസ്പെൻസ് ആണെന്ന് തന്നെ കൂട്ടിക്കോ.... അത്‌ പറയുമ്പോൾ തന്റെ മുഖത്തുണ്ടാകുന്ന സന്തോഷം എനിക്ക് നേരിട്ട് തന്നെ കാണാണം.... "" എന്നാ അങ്ങനെ തന്നെ ആയിക്കോട്ടെ.... ഒരു ചെറു പുഞ്ചിരിയോടെ ദച്ചു കോൾ കട്ട്‌ ചെയ്ത ശേഷം വീണ്ടും ലാപ്ടോപിലേക്ക് തന്നെ ശ്രദ്ധിച്ചു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദേവന്റെ ചുണ്ടിൽ മായാത്ത ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു..... ദച്ചുവിന്റെ attitude അവൻ ശരിക്കും അതിശയത്തോടെയാണ് നോക്കി കണ്ടത്..... അവളുടെ ഒരു ചെറിയ നോട്ടം പോലും അവന്റെയുള്ളിലെ പ്രണയത്തെ ആളി പടർത്തുകയായിരുന്നു.... ദേവൻ അവൾ പുറത്തേക്ക് വരുന്നതും കാത്ത്‌ കാറിനടുത്തു നിൽക്കുകയായിരുന്നു..... അപ്പോഴാണ് ആ സ്ത്രീ പുറത്തേക്ക് വരുന്നത് ദേവൻ കാണുന്നത്.... ദേവൻ അവരെ നോക്കി പുഞ്ചിരിച്ചു..... അത് കണ്ടതും അവർ ഒരു പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് നടന്നു വന്നു..... "" വിവാഹത്തിന് കണ്ടിരുന്നു.... മോന്.... അല്ല സാറിന് സുഖമാണോ....???? "" ആദ്യം വിളിച്ചത് പോലെ മോൻ എന്ന് തന്നെ വിളിച്ചാ മതി..... ദച്ചു അമ്മയെ പോലെ കാണുമ്പോൾ എനിക്കും അമ്മ തന്നെയാ..... ദേവൻ പറഞ്ഞത് കെട്ട് അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി..... "" ദച്ചു മോള് ശരിക്കും മഹാലക്ഷ്മി തന്നെയാ.....

ആ മനസിന്റെ നന്മകൊണ്ടായിരിക്കും മോനെപോലെ ഒരാളെ തന്നെ ഈശ്വരൻ ജീവിതപങ്കാളിയായി കൊടുത്തത്..... അത് കേട്ടതും ദേവന്റെ മുഖം വാടി.... അവളോട് ചെയ്ത തെറ്റുകളൊക്കെയും ഒരു നിമിഷം അവന്റെ മനസിലൂടെ മിന്നി മറഞ്ഞു..... കുറ്റബോധത്താൽ ഉരുകുകയായിരുന്നു ദേവന്റെ മനസ്സ്..... ദേവൻ അവരെ നോക്കി നിർജീവമായി ഒന്ന് പുഞ്ചിരിച്ചു..... ദേവനോട് യാത്ര പറഞ്ഞ് അവർ അവിടെ നിന്ന് പോയി...... കുറച്ചു സമയത്തിനു ശേഷമാണ് ദച്ചു ഓഫീസിൽ നിന്ന് പുറത്തേക്ക് വന്നത്..... രണ്ടുപേരും പരസ്പരം ഒന്ന് നോക്കി..... ദച്ചുവിന്റെ കണ്ണുകളിൽ അവനോടുള്ള പക നിറഞ്ഞു കത്തിയപ്പോൾ ദേവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയമായിരുന്നു..... ദച്ചു അവനെ രൂക്ഷമായി നോക്കി കാറിലേക്ക് കയറി.... ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയുമായി ദേവനും..... ദച്ചുവിന്റെ കണ്ണുകളിലെ തിളക്കം ദേവൻ ശ്രദ്ധിച്ചിരുന്നു....

തനിക്കെതിരെ എന്തോ ഒന്ന് അവളുടെ മനസ്സിൽ ഉണ്ടെന്ന് മനസിലാക്കാൻ അവന് അധികം ചിന്തിക്കേണ്ടി വന്നില്ല..... എന്തു തന്നെയായാലും അത് തടയുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.... അവൾക്ക് മുന്നിൽ തോറ്റുപോയാൽ എന്നന്നേക്കുമായി ദച്ചു തന്നിൽ നിന്ന് അകന്നു പോകുമെന്ന് ദേവന് നന്നായി അറിയാമായിരുന്നു..... ഡ്രൈവ് ചെയ്യുമ്പോഴും ഇടം കണ്ണാലെ ദേവൻ അവളെ തന്നെ നോക്കുകയായിരുന്നു..... പെട്ടന്നാണ് അവൻ കാർ ബ്രേക്ക് ചെയ്തത്..... "" ടീ....... സീറ്റ് ബെൽറ്റ് ഇടാൻ നിന്നോട് പ്രത്യേകം പറയണോ.....?????? അതൊരലർച്ചയായിരുന്നു...... "" ഇടാൻ എനിക്ക് സൗകര്യപ്പെടില്ലെങ്കിലോ....???? താൻ തന്റെ കാര്യം നോക്കിയാ മതി.... എന്നെ ഭരിക്കാൻ വരണ്ട..... അവൾ വീറോടെ പറഞ്ഞു..... "" മര്യാദക്ക് പറഞ്ഞാൽ നിനക്ക് അനുസരിക്കാൻ വയ്യല്ലേ....??? ഇനി എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം..... ദേവൻ അവൾക്കടുത്തേക്ക് നീങ്ങിക്കൊണ്ട് സീറ്റ് ബെൽറ്റിൽ കൈവെച്ചു....

അവന്റെ നിശ്വാസം മുഖത്തു പതിച്ചതും ദച്ചു അറപ്പോടെ മുഖം തിരിച്ചുകൊണ്ട് അവനെ സൈഡിലേക്ക് തള്ളി മാറ്റി.... അവനെ കത്തുന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് ദച്ചു സീറ്റ് ബെൽറ്റ്‌ ഇട്ടു..... അത്‌ കണ്ടതും ദേവൻ തല ഒരു വശത്തേക്ക് ചരിച്ചുവെച്ച് കൊണ്ട് അവൾ കാണാതെ ഒന്ന് ചിരിച്ചു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പുറത്തു നിന്ന് ബെല്ല് കേട്ടുകൊണ്ടാണ് ദച്ചുവിന്റെ അമ്മ വാതിൽ തുറന്നത്.... മുന്നിൽ അമ്മുവിനെ കണ്ടതും അവർ സന്തോഷത്തോടെ അവളെ നോക്കി..... "" ഇതാരാ.... അമ്മുകുട്ടിയോ....!!! വാ മോളെ.... അവർ സന്തോഷപൂർവ്വം അവളെ അകത്തേക്ക് ക്ഷണിച്ചു..... അമ്മു നിറഞ്ഞ പുഞ്ചിരിയോടെ അകത്തേക്ക് കയറി..... "" എന്റെ കുട്ടി ഒറ്റക്കാണോ വന്നത്......??? "" കോളേജിൽ നിന്ന് വരുന്ന വഴിയാ അമ്മേ..... ഡ്രൈവറെയും കൂട്ടി നേരേ ഇങ്ങോട്ടേക്ക് ഇങ്ങു പോന്നു...... "" വീട്ടിൽ പറഞ്ഞില്ലേ മോളെ....???

കാണാത്തിരുന്നാൽ ലക്ഷ്മിക്ക് ടെൻഷനാകില്ലേ...??? "" ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അമ്മയോട്..... ദിവ്യ എവിടെ....??? "" അവള് മുകളിലുണ്ട്...... അമ്മ വിളിക്കണോ....???? "" വേണ്ടമ്മേ.... ഞാൻ അങ്ങോട്ടേക്ക് പൊയ്ക്കോളാം..... "" അമ്മ എന്തെങ്കിലും കുടിക്കാൻ എടുക്കാം..... അമ്മുവിന്റെ തലയിൽ ഒന്ന് തലോടിയ ശേഷം അവർ കിച്ചണിലേക്ക് പോയി..... അമ്മു മുകളിലേക്കും..... അമ്മു മുറിയിലേക്ക് ചെല്ലുമ്പോൾ വാർഡ്രോബിൽ നിന്നും ഡ്രസ്സ്‌ എടുക്കുകയായിരുന്നു ദിവ്യ..... "" ദിവ്യേ..... അമ്മു വിളിക്കുന്നത് കേട്ടിട്ടും ദിവ്യ തിരിഞ്ഞു നോക്കാതെ അങ്ങനെ തന്നെ നിന്നു...... അമ്മു പതിയെ അവളുടെ അടുത്തേക്ക് പോയി പിറകിലൂടെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ തോളിൽ മുഖമമർത്തി...... "" ഇതുവരെ തീർന്നില്ലേ എന്നോടുള്ള പിണക്കം....???? "" എനിക്കാരോടും ഒരു പിണക്കവും ഇല്ല..... ദിവ്യ അവളുടെ കൈകൾ വിടുവിച്ചുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.....

അവളുടെ പരിഭവം കണ്ട് അമ്മുവിന് ശരിക്കും ചിരിയാണ് വന്നത്..... ഒരു പുഞ്ചിരിയോടെ അവളും ബാൽക്കണിയിലേക്ക് പോയി..... ദിവ്യയുടെ അടുത്തേക്ക് വന്ന് അമ്മു കൈകൾ കെട്ടി നിന്നു...... "" പിണക്കം ഇല്ലെങ്കിൽ പിന്നെന്തിനാ മുഖം ഇതുപോലെ വീർപ്പിച്ചു വെച്ചിരിക്കുന്നത്.....??? ദിവ്യ അപ്പോഴും അവളെ നോക്കിയില്ല..... "" ദിവ്യേ.... എന്താ നിന്റെ പ്രശ്നം.....???? എന്തിനാ എന്നോട് പിണങ്ങി നടക്കുന്നത്...?? അതിനും മാത്രം ഞാൻ എന്താ ചെയ്തത്.... നിന്റെ ഏട്ടനെപോലെ നിനക്കും എന്നോട് വെറുപ്പായി തുടങ്ങിയോ.....??? ഞാൻ പോകുവാ.... ഇനി വരില്ല ഇങ്ങോട്ടേക്ക്.... അത് പറഞ്ഞ് അമ്മു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ദിവ്യ അവളുടെ കയ്യിൽ പിടിച്ചു നിർത്തി..... അമ്മു ചിരിയോടെ തിരിഞ്ഞു നോക്കി..... ദിവ്യ ഒന്നും മിണ്ടാതെ മൗനമായി തന്നെ നിന്നു..... "" പ്ലീസ് ടി..... ഇനിയെങ്കിലും ഈ പിണക്കം ഒന്ന് മാറ്റ്..... ദേ കിട്ടിയ അടിയുടെ വേദന ഇപ്പോഴും മാറിയിട്ടില്ല.... വേണമെങ്കിൽ അതുപോലെ ഒന്നുകൂടി തന്നോ.... എന്നാലും മിണ്ടാതിരിക്കരുത്..... അമ്മു കവിളിൽ തലോടി പറഞ്ഞത് കെട്ട് ദിവ്യ നിറകണ്ണുകളോടെ അവളെ കെട്ടിപിടിച്ചു.....

"" സോറി ടി.... അപ്പോഴത്തെ ദേഷ്യത്തിൽ പറ്റി പോയതാ..... ദിവ്യ പറഞ്ഞത് കെട്ട് അമ്മു അവളെ അടർത്തി മാറ്റി കണ്ണുനീർ തുടച്ചു.... "" യ്യേ.... കരയുന്നോ....!!!! അതിനും മാത്രം ഒന്നും ഉണ്ടായില്ലല്ലോ..... ഒരടി എനിക്ക് അത്യാവശ്യമായിരുന്നു..... അമ്മു ചിരിയോടെ പറഞ്ഞത് കെട്ട് ദിവ്യ അവളെ കൂർപ്പിച്ചു നോക്കി..... "" മോള് അപ്പൊ നന്നാവാൻ തീരുമാനിച്ചോ....???? "" നീ ഉദ്ദേശിച്ചത് എന്താന്ന് മാനസിലായി..... ഒരിക്കലും നന്നാവാൻ തീരുമാനിച്ചിട്ടില്ല മോളെ.... ഞാൻ നിന്റെ ഏട്ടനെയും കൊണ്ടേ പോകൂ..... "" കേട്ടതൊന്നും പോരെ നിനക്ക്.....???? ലോകത്ത് വേറെ ആൺപിള്ളേർ ഇല്ലാഞ്ഞിട്ടാണോ നീ അങ്ങേർക്ക് പിന്നാലെ നടക്കുന്നത്.....?????? "" അതൊക്കെ ഉണ്ട്... പക്ഷേ എന്റെ മനസ്സ് അങ്ങേര് കൊണ്ടുപോയില്ലേ.....???? "" നിനക്ക് ഭ്രാന്താണ് അമ്മൂ..... നല്ല മുഴുത്ത ഭ്രാന്ത്....!!!!!! "" പ്രണയവും ഒരുതരത്തിൽ ഭ്രാന്ത് തന്നെയാ..... സുഖമുള്ളൊരു ഭ്രാന്ത്.... "" ടി.... മുൻപ് കിട്ടിയത് പോലെ എന്റെ കയ്യിൽ നിന്ന് മേടിക്കണ്ടെങ്കിൽ മിണ്ടാതിരുന്നോ.... അവളുടെ ഒരു പ്രേമം....!!!! "" അല്ല മോളൂ..... നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ....???? "" ഇല്ലല്ലോ.... എന്തേ....???

ഇനി എന്നെ പ്രേമിപ്പിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ....??? "" പ്രേമം ഇല്ലാത്തതാണ് നിന്റെ കുഴപ്പം.... അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നീ ഇതുപോലെ ഒന്നും പറയില്ലായിരുന്നു...... അമ്മു പറഞ്ഞത് കെട്ട് ദിവ്യ അവളെ നോക്കി കൈകൂപ്പി..... "" എന്റെ പൊന്നോ.... ഇനി നിന്നോട് ഒന്നും പറയാൻ ഞാനില്ല..... അങ്ങേരുടെ പിന്നാലെ നടക്കുകയോ വളക്കുകയോ എന്തു വേണമെങ്കിലും ചെയ്തോ..... എന്നിട്ട് കിട്ടുന്നതൊക്കെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചോ..... ഇനി മുന്നിലേക്ക് ചെന്നാൽ കയ്യുടെ ചൂടറിയും എന്നാ പുള്ളി പറഞ്ഞത്..... മറന്നിട്ടില്ലല്ലോ അല്ലേ....??? പോയി ചോദിച്ചു മേടിച്ചോ.... ദിവ്യ പറഞ്ഞതുകെട്ട് അമ്മു ചിരിയോടെ അവളെ നോക്കി.... "" നിന്റെ ഏട്ടനെക്കൊണ്ട് എന്റെ കഴുത്തിൽ താലി കെട്ടിച്ചില്ലെങ്കിൽ എന്റെ പേര് ദക്ഷമാധവ് എന്നല്ല.... ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് മോളു കണ്ടോ..... അമ്മു അവളുടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞതും ദിവ്യ അവളെ നോക്കി ഇപ്പൊ തന്നെ നടക്കുമെന്നുള്ള ഭാവത്തിൽ തലയാട്ടി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദേവനും ദച്ചുവും തിരികെ തറവാട്ടിലേക്കെത്തിയപ്പോൾ രാത്രിയായിരുന്നു..... ദച്ചു കാറിൽ നിന്നിറങ്ങി അകത്തേക്കുപോയതും ദേവൻ ആർക്കോ ഫോൺ ചെയ്തു..... എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച ശേഷം അവനും അകത്തേക്ക് പോയി..... എല്ലാവരും ഹാളിൽ തന്നെയുണ്ടായിരുന്നു..... ദേവൻ അവർക്കെല്ലാം ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് റൂമിലേക്ക് പോയി...... അതേ സമയമാണ് ദച്ചുവും റൂമിൽ നിന്ന് പുറത്തേക്ക് നടന്നു വന്നത്.... ദേവൻ ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിചയുമായി അവളെ തന്നെ നോക്കി നടന്നു..... ദച്ചു അടുത്തെത്തിയതും ദേവൻ മനപ്പൂർവം അവളുമായി കൂട്ടിയിടിച്ചു..... അവൾ ബാലൻസ് തെറ്റി വീണത് ദേവന്റെ കയ്യിലേക്കായിരുന്നു.... ദേവൻ അവളുടെ ഇടുപ്പിലൂടെ കൈചേർത്ത് പിടിച്ചു..... ദേവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.... ദച്ചു അവനെ തീ പാറുന്ന കണ്ണുകളോടെ നോക്കി അവന്റെ കയ്യിൽ നിന്ന് കുതറിയതും ദേവന്റെ കൈ അവളുടെ അണിവയറിൽ പതിഞ്ഞിരുന്നു..... അവൾ എത്രത്തോളം എതിർക്കാൻ നോക്കുന്നോ അത്രത്തോളം ശക്തിയായി അവന്റെ കരങ്ങൾ അവളിൽ മുറുകി.....

ദച്ചു കണ്ണുകൾ ഇറുകിയടച്ചുകൊണ്ട് ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം നിയന്ത്രിച്ചു..... "" ടോ താൻ......!!!!!!! ദച്ചു പറയാൻ തുടങ്ങിയതും ദേവൻ അവളുടെ ചുണ്ടുകൾക്ക് കുറുകെ വിരലുകൾ വെച്ചു..... "" എല്ലാവരും തൊട്ടു പിന്നിൽ തന്നെ ഉണ്ടെന്ന് മറക്കണ്ട..... അതുകൊണ്ട് മിണ്ടാതിരിക്കുന്നതായിരിക്കും മോൾക്ക് നല്ലത്..... അവനൊന്നുകൂടി അവളെ ചേർത്തു പിടിച്ച ശേഷം കൈകളിൽ നിന്ന് അവളെ മോചിപ്പിച്ചു..... ദച്ചു അവനെ രൂക്ഷമായി നോക്കിക്കൊണ്ട് മുത്തശ്ശിയുടെ റൂമിലേക്ക് പോയി..... ദേവൻ ഒരു പുഞ്ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു..... മുത്തശ്ശിയുമായി ഏറെ നേരം സംസാരിച്ച ശേഷം ദച്ചു നേരേ പോയത് കുളക്കടവിലേക്കാണ്.... ഫോണെടുത്ത് ആരെയോ വിളിക്കാൻ തുടങ്ങിയതും പെട്ടന്ന് കുളത്തിൽ നിന്നൊരു കൈ ഉയർന്നു വന്ന് ദച്ചുവിനെ വെള്ളത്തിലേക്ക് വലിച്ചിട്ടു.................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story