ദുർഗ്ഗാഗ്നി: ഭാഗം 46

durgagni

രചന: PATHU

""ദച്ചുവിന്റെ ഓരോ വാക്കുകളും തീമഴപോലെ ദേവന്റെയുള്ളിൽ പെയ്തിറങ്ങുകയായിരുന്നു..... മനസ്സും ശരീരവും ഒരുപോലെ പൊള്ളിയടരുന്ന അവസ്ഥ... അവൾ മറ്റൊരാളെ സ്നേഹിക്കുന്നതിലുള്ള ദേഷ്യവും അവളെ നഷ്ടപ്പെടുമോ എന്നോർത്തുള്ള സങ്കടവും ഒരേ സമയം ദേവന്റെയുള്ളിൽ നിറഞ്ഞു..... ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി അവന്..... ദേവന്റെ കാർ ലക്ഷ്യമില്ലാതെ ഓവർ സ്പീഡിൽ കുതിച്ചു പായുകയായിരുന്നു.... പെട്ടന്നാണ് എതിരെനിന്ന് ഒരു ട്രക്ക് പാഞ്ഞു വന്നത്..... കാർ വെട്ടിച്ചുമാറ്റാൻ നോക്കുന്നതിന് മുൻപ് തന്നെ ട്രക്ക് കാറിനെ ഇടിച്ചു തെറുപ്പിച്ചു..... കണ്ടു നിന്ന എല്ലാവരും ഞെട്ടി തരിച്ചു പോയിരുന്നു.... അത്രക്ക് ഭയാനകമായിരുന്നു ആ കാഴ്ച.... ട്രക്ക് നിർത്താതെ പാഞ്ഞു പോയി.... കണ്ടു നിന്നവരെല്ലാം ഓടി കാറിനടുത്തേക്ക് വന്നു..... അത് ആകെ തകർന്നു തരിപ്പണമായിരുന്നു..... കാറിൽ നിന്ന് പുറത്തെടുക്കുന്നതിന് മുൻപ് തന്നെ ആ ശരീരത്തിൽ നിന്ന് ജീവനറ്റു പോയിരുന്നു..... കുറേ ദൂരം മുന്നോട്ടു പോയ ശേഷം ട്രക്ക് ഒരു പഴയ ബിൽഡിങ്ങിലേക്ക് വന്നു നിന്നു..... അടുത്ത നിമിഷം തന്നെ അത് ഓടിച്ചിരുന്നയാളിന്റെ ഫോൺ റിങ് ചെയ്തു..... അയാൾ കോൾ അറ്റൻഡ് ചെയ്തു.... "" തീർന്നോ അവൻ....???? ""

എല്ലാം സർ ഏൽപ്പിച്ചത് പോലെ തന്നെ ചെയ്തിട്ടുണ്ട്.... ഒരു തരി ജീവൻ പോലും അവനിൽ ബാക്കി ഉണ്ടാവില്ല.... ഇപ്പൊ പരലോകത്ത് എത്തി കാണും.....!!!! അയാൾ പറഞ്ഞത് കെട്ട് മറുതലക്കൾ നിന്ന് ഒരു ചിരിയായിരുന്നു മറുപടി.... "" ക്യാഷ് ഇപ്പൊ നിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടാകും.... ഇന്ന് തന്നെ ഈ നാട്ടിൽ നിന്ന് മറ്റെവിടേക്കെങ്കിലും മാറണം....!!! "" സർ പേടിക്കണ്ട..... എന്തു സംഭവിച്ചാലും സാറിന്റെ പേര് ആരോടും പറയില്ല ഞാൻ..... ആർക്കും ഒരു സംശയവും ഉണ്ടാകാത്ത രീതിയിലാണ് എല്ലാം ചെയ്തിരിക്കുന്നത്..... ഞാൻ ഇന്ന് തന്നെ ഡൽഹിക്ക് പോകും..... "" Okay.... അത്രയും മാത്രം പറഞ്ഞുകൊണ്ട് കോൾ കട്ട്‌ ആയി.... അയാൾ ഫോണുമായി ട്രക്കിന് പുറത്തേക്കിറങ്ങി..... മുന്നോട്ടേക്ക് നടന്നതും പിന്നിൽ നിന്നൊരു കാലൊച്ച കെട്ടു..... അയാൾ പേടിയോടെ തിരിഞ്ഞു നോക്കി.... ആരെയും കാണാത്തത് കൊണ്ട് വീണ്ടും മുന്നോട്ടേക്ക് നടന്നു..... പിന്നെയും പിറകിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.... അയാൾ കുറച്ചു സമയം അവിടെ തന്നെ നിന്ന ശേഷം വീണ്ടും തിരിഞ്ഞു നോക്കി.... ഇരുട്ടിൽ ഒരു രൂപം തനിക്ക് നേരെ നടന്നടുക്കുന്നത് കണ്ട് അയാൾ സംശയത്തോടെ ആ രൂപത്തെ നോക്കി......

തനിക്ക് അടുത്തെത്താറായതും അയാളാ രൂപത്തെ തിരിച്ചറിഞ്ഞു..... "" ദേവൻ.....!!!!!! അയാളുടെ ചുണ്ടുകൾ ഭയത്തോടെ മന്ത്രിച്ചു.... തന്റെ ശരീരം ആകെ തളരുന്നതുപോലെ അയാൾക്ക് തോന്നി..... കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ ശരീരവും മനസ്സും ഒരുപോലെ മരവിച്ചു..... അൽപ്പം മുൻപ് താൻ കൊല ചെയ്തവൻ തനിക്ക് മുൻപിൽ.....!!!!!! അവിടെ നിന്ന് ഓടിയൊളിക്കാൻ മനസ്സ് പറയുന്നുണ്ടെങ്കിലും കൈകാലുകൾ അൽപ്പം പോലും ചലിച്ചില്ല..... ദേവൻ അയാളുടെ അടുത്തേക്ക് വന്നുകൊണ്ട് അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി..... അയാൾ ബാലൻസ് തെറ്റി നിലത്തേക്ക് വീണു..... ദേവൻ അയാളുടെ ഷർട്ടിൽ കുത്തി പിടിച്ചുകൊണ്ട് അയാളെ വലിച്ചെഴുന്നേൽപ്പിച്ചു..... "" ആരു പറഞ്ഞിട്ടാടാ നീ എന്നെ കൊല്ലാൻ നോക്കിയത്.....?????? ദേവൻ അയാൾക്ക് നേരെ അലറി..... ഭയത്താൽ അയാളുടെ ശരീരം വെട്ടി വിറക്കുകയായിരുന്നു..... "" അത്.... അത്.... "" പറഞ്ഞില്ലെങ്കിൽ നിന്നെ കൊന്ന് കുഴിച്ചു മൂടും ഞാൻ.... അതിന് എനിക്ക് ഒരുത്തന്റെയും സഹായം വേണ്ട.....

പറയുന്നതാ നിനക്ക് നല്ലത്....!!! അയാൾ ഒന്നും മിണ്ടാതെ നിശബ്ദമായി നിന്നു..... ദേവൻ വർദ്ധിച്ചു വന്ന കോപത്തോടെ അയാളെ ശക്തമായി പ്രഹരിച്ചു.... അവന്റെ ദേഷ്യം അൽപ്പമെങ്കിലും കുറയുന്നത് വരെ അയാളെ തല്ലികൊണ്ടേയിരുന്നു.... ഒടുവിൽ തല്ലുകൊണ്ട് അവശനായി അയാൾ താഴേക്ക് വീണു.... "" ടാ..... പറഞ്ഞാൽ അതുപോലെ ചെയ്യാൻ എനിക്കൊരു മടിയുമില്ല..... മര്യാദക്ക് പറഞ്ഞില്ലെങ്കിൽ ബാക്കിവെച്ച നിന്റെയീ ജീവൻ ഞാനങ്ങെടുക്കും.....!!!!!! അപ്പോഴും അയാളുടെ ഭാഗത്ത്‌ നിന്ന് ഒരു പ്രതികരകണവും ഉണ്ടാകാത്തത് ദേവനെ നന്നായി ചൊടിപ്പിച്ചു..... അവൻ അടുത്തുണ്ടായിരുന്ന ഇരുമ്പുവടി എടുത്ത് അയാളുടെ തലയിൽ ആഞ്ഞടിച്ചു..... തലയിൽ നിന്ന് രക്തം പ്രവഹിക്കാൻ തുടങ്ങി..... ഒരേങ്ങലോടെ അയാളുടെ ബോധം മറഞ്ഞു..... ദേവൻ വീണ്ടും അയാളെ അടിക്കാൻ തുടങ്ങിയതും സഞ്ജു അവന്റെ കൈ തടഞ്ഞു..... "" നീ എന്ത്‌ ഭ്രാന്താ ദേവാ ഈ കാണിക്കുന്നത്....???? "" എന്നെകൊല്ലാൻ നോക്കിയ ഇവനെ ഞാൻ വെറുതെ വിടണോ....????? ""

നീ ഒന്ന് സമാധാനപ്പെട്...... ഇവൻ മരിച്ചാൽ പിന്നെ ഇതിന്റെയൊക്കെ പിന്നിൽ ആരാണെന്ന് എങ്ങനെയാ അറിയാൻ പറ്റുന്നത്.....???? അതാരാണെന്ന് അറിയുന്നവരെ ഇവൻ ജീവനോടെ ഉണ്ടായേ പറ്റു.... സഞ്ജു പറഞ്ഞു തീർന്നതും ദേവൻ കയ്യിലുണ്ടായിരുന്ന വടി താഴേക്ക് വലിച്ചെറിഞ്ഞു...... സഞ്ജു അയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ അടുത്ത് ഉണ്ടായിരുന്ന അവന്റെ കൂട്ടാളികളോട് പറഞ്ഞു.... അവർ അയാളെ താങ്ങിയെടുത്തുകൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി..... "" ദേവാ.... നീ ടെൻഷൻ ആകണ്ട.... ഇതിന്റെ പിന്നിൽ ആരാണെങ്കിലും നമുക്ക് കണ്ടുപിടിക്കാം..... "" ആരായാലും ഇതോടെ തീരും അവന്റെ ആയുസ്സ്.... എന്നെ കൊല്ലാൻ മാത്രം ആർക്കാ ഇത്ര ധൈര്യമെന്ന് അറിയണം എനിക്ക്.....!!!!! കുടുംബം അടക്കം കൊന്ന് കുഴിച്ചു മൂടും ഞാൻ..... "" ദേവാ.... ഇതിനു പിന്നിൽ ഒരുപക്ഷേ ദച്ചു ആണെങ്കിൽ....???? "" ടാ.....!!!!!! സഞ്ജു ചോദിച്ചു തീർന്നതും ദേവൻ അലറിക്കൊണ്ട് അവന്റെ കവിളിൽ ആഞ്ഞടിച്ചു...... "" എന്താടാ....????? എന്താ നീ പറഞ്ഞത്.....?????

ദേവൻ ചോദിച്ചു തീർന്നതും സഞ്ജു പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി..... ദേഷ്യത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു..... സഞ്ജുവിന്റെ പേടിയോടെയുള്ള മുഖം കണ്ടതും ദേവന്റെ ദേഷ്യം അൽപ്പം കുറഞ്ഞു...... "" അവൾക്കെന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടെന്ന് എനിക്ക് നന്നായി അറിയാം.... പക്ഷേ അവളത് ചെയ്യില്ല.... അങ്ങനെയാണെങ്കിൽ അവൾക്കത് പണ്ടേ ആകാമായിരുന്നു..... സഹിക്കില്ലെടാ എനിക്ക്.... അവളെ പറ്റി മോശമായി ഒരു വാക്ക് കേൾക്കുന്നത് പോലും താങ്ങാൻ എനിക്ക് പറ്റില്ല..... ഇപ്പൊ നീ പറഞ്ഞത് പറഞ്ഞു..... ഇനി ഒരിക്കൽ കൂടി ഇതാവർത്തിച്ചാൽ ഞാൻ എന്തൊക്കെ ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല..... "" സോറി ദേവാ.... മനസ്സിൽ ഒരു സംശയം ഉണ്ടായപ്പോൾ നിന്നോടൊന്ന് പറഞ്ഞൂന്നേ ഉള്ളു..... ശരിയാ നീ പറഞ്ഞത്.... ഒരിക്കലും ദച്ചു ആകില്ല..... അപ്പോഴാണ് താഴെ ഉണ്ടായിരുന്ന ഫോണിലേക്ക് സഞ്ജുവിന്റെ നോട്ടം ചെന്നെത്തിയത്..... സഞ്ജു ആ ഫോൺ കയ്യിലെടുത്തു.... "" ദേവാ... ഇത് അയാളുടെ ഫോൺ ആണെന്ന് തോന്നുന്നു.... ചിലപ്പൊ ഇതിൽ നിന്ന് നമുക്ക് എന്തെങ്കിലും കിട്ടേയേക്കും..... സഞ്ജു പറഞ്ഞത് കെട്ട് ദേവൻ ഫോൺ വാങ്ങി.... ഫോൺ ലോക്ക് ആയിരുന്നില്ല....

ദേവൻ കോൾ ലിസ്റ്റ് എടുത്തു നോക്കി.... അതിൽ ഉണ്ടായിരുന്നത് private number എന്ന് മാത്രമാണ്..... അവൻ നിരാശയുടെയും ദേഷ്യത്തോടെയും തലയൊന്ന് കുടഞ്ഞു..... അപ്പോഴാണ് ദച്ചുവിനെയും ആരോ അപായപ്പെടുത്താൻ ശ്രമിച്ചത് ദേവന്റെ മനസിലേക്ക് വന്നത്..... "" സഞ്ജു..... അരാണെങ്കിലും അയാളുടെ ലക്ഷ്യം ഞാൻ മാത്രമല്ല.... ദച്ചുവും കൂടിയാണ്..... "" നീ എന്തൊക്കെയാ ദേവാ പറയുന്നത്....??? "" അതേടാ....!!!! ദേവൻ തറവാട്ടിൽ നടന്ന കാര്യങ്ങളെല്ലാം സഞ്ജുവിനോട് പറഞ്ഞു..... "" അതാരാ... നിങ്ങൾക്ക് രണ്ടാൾക്കും ഒരേപോലെ ഒരു ശത്രു....??? "" എത്രയും വേഗം കണ്ടുപിടിച്ചേ പറ്റു.....!!!! ദേവന്റെ കണ്ണുകൾ വന്യമായി തിളങ്ങി..... ആക്‌സിഡന്റ് സംഭവിക്കുന്നതിന് നിമിഷങ്ങൾ മുൻപുള്ള കാര്യങ്ങൾ അവന്റെ മനസിലൂടെ മിന്നി മറഞ്ഞു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദേവൻ അതിയായ ദേഷ്യത്തോടെയായിരുന്നു ഡ്രൈവ് ചെയ്തത്.... ദച്ചുവിന്റെ വാക്കുകൾ അവനെ അത്രത്തോളം ഉലച്ചിരുന്നു.... എതിരെ നിന്നൊരു ജീപ്പ് റോങ് സൈഡിൽ വന്നതും ദേവൻ പെട്ടന്ന് ബ്രേക്ക് ചെയ്യാൻ നോക്കി.... അപ്പോഴാണ് കാറിന് ബ്രേക്ക് ഇല്ലെന്ന് മനസിലായത്..... അവൻ ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് കാർ നിർത്തി..... മനസ്സ് അത്രത്തോളം സംഘർഷഭരിതം ആയിരുന്നത് കൊണ്ട് ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യുന്നത് ശരിയാവില്ലെന്ന് ദേവന് തോന്നി..... അവൻ കാറിൽ നിന്ന് പുറത്തേക്കിറങ്ങി..... അതേ സമയമാണ് സഞ്ജുവിന്റെ കാർ ദേവനെ പാസ്സ് ചെയ്ത് മുന്നോട്ടേക്ക് പോയി..... ദേവനെ കണ്ടതും സഞ്ജു വണ്ടി നിർത്തി അവന്റെ അടുത്തേക്ക് വന്നു..... ആ സമയം അവനെ അവിടെ തീരെ പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ ദേവൻ ഒരമ്പരപ്പോടെയാണ് സഞ്ജുവിനെ നോക്കിയത്..... "" നീയെന്താ ഇവിടെ....???? അതും ഈ സമയത്ത്....???? "" എനിക്ക് ഇവിടെ ഒരു ഫ്രണ്ടിനെ കാണാനുണ്ടായിരുന്നു ദേവാ.... അവനെ കണ്ടിട്ട് വരുന്ന വഴിയാ.... നീ ദച്ചുവിന്റെ തറവാട്ടിൽ അല്ലായിരുന്നോ....??? പിന്നെ എങ്ങനെ ഇവിടെ....??? "" അതൊക്കെ പറയാം.... നിന്റെ ഡ്രൈവർ കൂടെയുണ്ടോ....???? "" ഉണ്ടല്ലോ..... "" എന്റെ കാറിന് ബ്രേക്ക് ഇല്ല.... ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചാ നിർത്തിയത്....

നീ അയാളോട് ഏതെങ്കിലും വർക്ക്‌ഷോപ്പിൽ കൊണ്ടുപോയി ഒന്ന് റെഡിയാക്കാൻ പറ.... നമുക്ക് വേറെ എവിടേക്കെങ്കിലും പോയി സംസാരിക്കാം.... കാറ് നീ ഡ്രൈവ് ചെയ്‌താൽ മതി..... ദേവൻ ആകെ അസ്വസ്ഥനാണെന്ന് മനസിലായതും സഞ്ജു കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ ദേവന്റെ കാർ റെഡിയാക്കാൻ ഡ്രൈവറെ ഏൽപ്പിച്ചു..... അയാൾ കാറുമായി മുന്നോട്ടു പോയി.... അതിനു പിന്നാലെ തന്നെ സഞ്ജുവും ദേവനും സഞ്ജുവിന്റെ കാറിലും..... അപ്പോഴാണ് പെട്ടന്ന് ഒരു ട്രക്ക് പാഞ്ഞു വന്ന് കാറിനെ ഇടിച്ചു തെറുപ്പിച്ചത് ദേവൻ കാണുന്നത്..... രണ്ടും പേരും ഒരു ഞെട്ടലോടെ തന്നെയാണ് അത് നോക്കിക്കണ്ടത്..... ട്രക്ക് മനപ്പൂർവം വന്നിടിച്ചതാണെന്ന് അവർക്ക് മനസിലായി... അതുകൊണ്ടാണ് ആ ട്രക്ക് ഫോളോ ചെയ്ത് ഇവിടെ എത്തിയത്....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "" നീ എന്താ ദേവാ ആലോചിച്ചു നിൽക്കുന്നത്....??? സഞ്ജുവിന്റെ ചോദ്യമാണ് ദേവനെ ചിന്തകളിൽ നിന്ന് തിരികെ കൊണ്ടുവന്നത്..... "" ഞാൻ കുറച്ചു നിമിഷങ്ങൾ കൊണ്ട് സംഭവിച്ചതെല്ലാം ഒന്ന് ചിന്തിക്കുകയായിരുന്നു.....

"" നമുക്ക് കണ്ടു പിടിക്കാം.... നീ ടെൻഷൻ ആകണ്ട.... തടവാട്ടിൽ എല്ലാവരും നിന്നെ അന്വേഷിക്കില്ലേ....??? വാ പോകാം.... സഞ്ജു പറഞ്ഞത് കെട്ട് ദേവൻ അവനൊപ്പം തറവാട്ടിലേക്ക് പുറപ്പെട്ടു..... മനസ്സ് അപ്പോഴും കലങ്ങി മറിയുകയായിരുന്നു..... തനിക്ക് എന്തൊക്കെ സംഭവിച്ചാലും ദച്ചുവിന് ഒരു പോറൽ ഏൽക്കാൻ പോലും സമ്മതിക്കില്ലെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു..... ഇതൊക്കെ ചെയ്തത് ആരാണെങ്കിലും അത് എത്രയും വേഗം കണ്ടുപിടിക്കണം എന്ന ചിന്തയായിരുന്നു അവന്റെ മനസ്സ് മുഴുവൻ..... കാർ തറവാട്ടിലേക്കെത്തി.... കയറിയിട്ട് പോകാമെന്ന് സഞ്ജുവിനോട് പറഞ്ഞെങ്കിലും പിന്നൊരിക്കൽ ആകാമെന്ന് പറഞ്ഞ് അവൻ അവിടെ നിന്ന് പോയി..... ദേവൻ ഡോറിൽ തട്ടിയതും ചെറിയമ്മ വന്ന് ഡോർ തുറന്നു.... അവർക്കൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ദേവൻ റൂമിലേക്ക് പോയി..... അവിടെയെത്തിയതും ദച്ചു ആരുമായോ സംസാരിക്കുന്നത് ദേവൻ കെട്ടു.... അകത്തു നിന്ന് ഒരു പുരുഷ ശബ്ദം കേൾക്കാമായിരുന്നു..... ഒരു നിമിഷം ഇടിവെട്ടേറ്റത് പോലെ ദേവൻ നിന്നു..... ക്ഷണ നേരം കൊണ്ട് തന്നെ നാഡീ ഞരമ്പുകൾ കോപത്താൽ വലിഞ്ഞു മുറുകി..... ദേഷ്യത്താൽ അടി മുടി വിറച്ചുകൊണ്ട് അവൻ ഡോർ ചവിട്ടി തുറന്നു.................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story