ദുർഗ്ഗാഗ്നി: ഭാഗം 49

durgagni

രചന: PATHU

""പെട്ടന്ന് പിന്നിൽ നിന്നൊരു കാലൊച്ച കേട്ടതും ദച്ചു തിരിഞ്ഞു നോക്കി...... മുന്നിൽ അതിയായ ദേഷ്യത്തോടെ ദേവൻ നിൽക്കുന്നുണ്ടായിരുന്നു..... മുഖത്തും കണ്ണുകളിലും ക്രൂരമായ ഭാവത്തോടെ....!!!!!! അവൻ അവളെ തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവൾക്കടുത്തേക്ക് നടന്നു.... ദച്ചുവും അവനെ അങ്ങേയറ്റം ദേഷ്യത്തോടെ നോക്കിക്കൊണ്ട് അവന്റെ നേർക്ക് നടന്നടുത്തു...... തീ പാറുന്ന കണ്ണുകളോടെ രണ്ടു രണ്ടുപേരും ഓരോ ചുവടും വെച്ചു..... നേർക്ക് നേരെ വന്നു നിന്നതും രണ്ടുപേരുടെയും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു..... "" ഓഹ്.... നിന്റെ കാമുകൾ ഇവിടെ ഉണ്ടായിരുന്നു അല്ലേ....??? ചത്തില്ലേ ഇവൻ....???? "" ഇല്ലടോ..... അങ്ങനെ അത്ര പെട്ടന്നൊന്നും ഈ മനുഷ്യന്റെ ജീവനെടുക്കാൻ തനിക്ക് കഴിയില്ല..... അതിന് എത്രയൊക്കെ ശ്രമിച്ചാലും പരാജയപ്പെട്ട് പോകുകയേ ഉള്ളു താൻ..... "" അത്രക്ക് ആത്മവിശ്വാസം വേണോ മോളെ....???? നീ എനിക്ക് ഒരു അവസരം കൂടി താ.... തിരിച്ചറിയാൻ പോലും കഴിയാത്ത വിധം വൈകൃതമാക്കി തരാം ഞാൻ ഇവന്റെ ശവശരീരം.....

"" ടാ....!!!!!!!!!! പരിസരം പോലും മറന്നുകൊണ്ട് ദച്ചു അവന് നേരെ ആക്രോശിച്ചു..... "" ഒരിക്കൽ കൂടി ഹരിയേട്ടനെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ....!!!! പിന്നെ ഞാൻ മുന്നും പിന്നും നോക്കില്ല...... മഹിഷാസുര മർദ്ദനം നടത്തിയ സാക്ഷാൽ ദുർഗ്ഗാദേവിയായി മാറും ഞാൻ..... താനെന്ന അസുരനെ അരിഞ്ഞു വീഴ്ത്തും.....!!!!!! ആ നിമിഷം അവളുടെ ഭാവം ശരിക്കും മഹാകാളിക്ക് സമം തന്നെയായിരുന്നു...... "" കാമുകനെ ഞാൻ വേദനിപ്പിച്ചപ്പൊ നൊന്തല്ലേ നിനക്ക്....???? എന്തിനാടീ....??? എന്തിനാ നമുക്കിടയിലേക്ക് എന്റെ അച്ഛനെയും കുടുംബത്തെയും നീ വലിച്ചിഴച്ചത്.....???? നിനക്ക് പകയും ദേഷ്യവും എല്ലാം എന്നോടല്ലേ....????? അത്‌ തീർക്കേണ്ടത് എന്നോട് മാത്രമാണ്..... നീ കാരണം എന്റെ അച്ഛൻ എത്രമാത്രം അപമാനിക്കപ്പെട്ടെന്ന് നിനക്ക് അറിയുവോ....???? സ്റ്റേഷനിൽ നിന്ന് തല കുനിച്ച് ഇറങ്ങി വന്ന അച്ഛന്റെ രൂപം മരിച്ചാലും മറക്കില്ല ഞാൻ..... ഈ ചെയ്ത ക്രൂരതക്ക് മാപ്പില്ല നിനക്ക്.....മനസ്സിൽ കുറിച്ചിട്ടോ നീ.... ഇതിനുള്ളത് ഞാൻ പലിശ സഹിതം തിരികെ തരുന്നുണ്ട്.....

അത് താങ്ങില്ല നീ......!!!!! അത്രയും പറഞ്ഞു ശേഷം ദച്ചുവിനെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് ദേവൻ കാറ്റുപോലെ പുറത്തേക്ക് പോയി...... നിമിഷനേരം കൊണ്ട് തന്നെ ദേവന്റെ കാർ ലക്ഷ്യമില്ലാതെ ചീറി പാഞ്ഞു...... ദേവേന്റെ വാക്കുകൾ ദച്ചുവിന്റെയുള്ളിൽ ഒരു പ്രകമ്പനം തന്നെ സൃഷ്ടിച്ചു..... ഒരിക്കലും അദ്ദേഹത്തെ വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നതല്ല.... സ്വന്തം അച്ഛന്റെ സ്ഥാനത്ത്‌ തന്നെയാണ് ഇതുവരെ കണ്ടിട്ടുള്ളത്..... താൻ കാരണം അദ്ദേഹവും കൂടി വേദനിക്കേണ്ടി വന്നു എന്നുള്ള ചിന്ത അവളുടെ മനസ്സിനെ കാർന്നു തിന്നു..... ദച്ചു പുറത്തേക്ക് ഇറങ്ങിയതും എതിരെയുള്ള റൂമിൽ നിന്ന് ദേവന്റെ അമ്മ കണ്ണുകൾ തുടച്ചുകൊണ്ട് ഇറങ്ങി വരുന്നത് അവൾ കണ്ടു..... ദച്ചു ഒന്നും മനസിലാകാതെ അവർക്കടുത്തേക്ക് പോയി.... "" അമ്മേ.... എന്താ പറ്റിയത്...??? അമ്മ എന്താ ഇവിടെ....???? ദച്ചു ചോദ്യത്തിന് മറുപടിയെന്നോണം അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..... "" അമ്മേ എന്താ....???? അവളുടെ സ്വരത്തിൽ പേടിയും ആധിയും എല്ലാം കലർന്നിരുന്നു.....

"" മോള് ഒന്നും അറിഞ്ഞില്ലേ....??? അച്ഛനെ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.... Bp low ആയി തല കറങ്ങി വീണു..... കുറച്ചു സമയം കൊണ്ട് അത്രക്ക് വലിയ മാനസിക സംഘർഷമല്ലേ അദ്ദേഹം അനുഭവിച്ചത്..... മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പേരിൽ ക്രൂശിക്കപ്പെടേണ്ടി വന്നില്ലേ...???? സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല..... അദ്ദേഹത്തെ ഈ അവസ്ഥയിൽ കാണുന്ന ഓരോ നിമിഷവും എന്റെ ധൈര്യം എല്ലാം ചോർന്നു പോകുന്ന പോലെ..... അമ്മയുടെ വാക്കുകൾ കേൾക്കുന്ന ഓരോ നിമിഷവും തീ ചൂളയിൽ അകപ്പെട്ടത് പോലെ വെന്തുരുകയായിരുന്നു ദച്ചുവിന്റെ മനസ്സും ശരീരവും..... എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ ശരീരമാകെ മരവിച്ചു..... അവരോട് ഒന്നും മിണ്ടാതെ അവൾ മുന്നോട്ടേക്ക് നടന്നു..... ദച്ചു നേരെ പോയത് സിദ്ധുവിന്റെ അടുത്തേക്കാണ്.... അവൻ അൽപ്പം മാറി നിന്ന് ആർക്കോ ഫോൺ ചെയ്യുകയായിരുന്നു...... അവൻ ഫോൺ വെച്ച് തിരിഞ്ഞതും പിന്നിൽ രൗദ്ര ഭാവത്തോടെ ദച്ചു ഉണ്ടായിരുന്നു..... ""

ഇങ്ങനെയൊരു പ്ലാൻ താൻ സൂചിപ്പിച്ചപ്പൊ തന്നെ ഞാൻ പറഞ്ഞിരുന്നതാണ് ദേവനെയല്ലാതെ അച്ഛനെ യാതൊരു രീതിയിലും ഇത്‌ ബാധിക്കാൻ പാടില്ലെന്ന്.... എന്നിട്ട് ഇപ്പൊ....????? "" ദച്ചു അത്.... "" Enough Sidhu.... I don't want any bloody explanation..... "" ദച്ചു.... Please Clam down..... എന്തിനാ ഈ ദേഷ്യം...??? "" ഞാൻ കാരണം ഒരു പാവം മനുഷ്യൻ ഒരുപാട് വേദനിക്കേണ്ടി വന്നു..... എത്രയൊക്കെ ന്യായീകരിച്ചാലും അത് തെറ്റ് തന്നെയാണ്..... "" തനിക്ക് എങ്ങനെയാടോ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്....???? തന്റെ ജീവിതം നശിപ്പിച്ചവന്റെ കുടുംബത്തിനോട് തനിക്ക് ഇത്രക്ക് വലിയ സെന്റിമെൻസ് തോന്നേണ്ട കാര്യമെന്താ....????? അവൻ മനസാക്ഷിയുടെ ഒരു തരി പോലും അർഹിക്കുന്നില്ല..... അവൻ തന്നോട് ചെയ്തതും ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്നതുമെല്ലാം പൊറുക്കാൻ കഴിയാത്ത തെറ്റുകൾ തന്നെയല്ലേ......???? ജയനോടും ഹരിയോടും ചെയ്തതെല്ലാം മറക്കാൻ കഴിയുമോ തനിക്ക്...??? കുറച്ചു കൂടി പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കാൻ നോക്ക് താൻ..... "" അവനോടെനിക്ക് പകയാണ്.... തീർത്താൽ തീരാത്ത വൈരാഗ്യമാണ്..... പക്ഷേ അവന്റെ കുടുംബത്തിനെ മുന്നിൽ നിർത്തി അത് തീർക്കാൻ മാത്രം ചീപ്പല്ല ഞാൻ..... അങ്ങനെ ചെയ്യാനായിരുന്നെങ്കിൽ അത് എനിക്ക് നേരത്തേ ആകാമായിരുന്നു സിദ്ധു....

. ആദ്യം അവരോടും ദേഷ്യമായിരുന്നു എനിക്ക്.... അവനെ പോലൊരു രാക്ഷസന് ജന്മം നൽകിയതോർത്ത്‌..... പക്ഷേ അവരുടെ സ്നേഹം എന്നെ മാറ്റി ചിന്തിപ്പിച്ചു..... മകൻ ചെയ്ത തെറ്റിന് അച്ഛനെയും അമ്മയും ശിക്ഷിക്കേണ്ട കാര്യമുണ്ടോ.....????? എപ്പൊഴൊക്കെയൊ ഞാനും എന്റെ സ്വന്തം അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത്‌ കണ്ടു പോയി..... ആ മനുഷ്യനാ ഇന്ന് ഇങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ തല താഴ്ത്തി നിൽക്കേണ്ട ഗതികേട് വന്നത്..... ബാക്കി പറയാതെ തന്നെ ദച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... "" ഇങ്ങനെയാണ് താൻ ചിന്തിക്കുന്നതെങ്കിൽ എനിക്കൊന്നും പറയാനില്ല ദച്ചു..... തന്റെയീ നല്ല മനസ്സ് തനിക്ക് തന്നെ വിനയായി മാറും..... ലോകത്ത് ഒരു പെണ്ണിനും മറക്കാനോ പൊറുക്കാനോ കഴിയാത്ത തെറ്റ് തന്നോട് ചെയ്തവന്റെ അച്ഛനും അമ്മക്കും വേണ്ടിയാണ് താൻ വാദിക്കുന്നത്..... എനിക്ക് പലപ്പോഴും തന്നെ മനസിലാവുന്നില്ല..... ഇനി അവർക്ക് വേദനിക്കും എന്ന് കരുതി ദേവനോടും പൊറുക്കാൻ താൻ തയ്യാറാകുമോ....??? "" അങ്ങനെ സംഭവിക്കണമെങ്കിൽ ശ്രീദുർഗ്ഗ വേറെ ജനിക്കണം..... എന്റെ ലക്ഷ്യം അവന്റെ നാശമാണ്.... അവന്റെ മാത്രം.... അതിലേക്ക് അവന്റെ കുടുംബത്തെ വലിച്ചിഴക്കാൻ ഞാൻ ഒരുക്കമല്ല..... അത്രമാത്രം..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മണിക്കൂറുകൾ കഴിഞ്ഞു...... ദേവൻ ഹോസ്പിറ്റലിൽ നിന്ന് നേരെ പോയത് ക്ലബ്ബിലേക്കാണ്.... എത്രയൊക്കെ മദ്യപിച്ചിട്ടും അവന്റെ മനസ്സിലെ അഗ്നി കെട്ടടങ്ങിയിരുന്നില്ല..... അച്ഛന്റെ അവസ്ഥയെക്കാൾ തന്നെ ഏറെ വേദനിപ്പിക്കുന്നത് ദച്ചു, ഹരിയെ കണ്ടെത്തിയത് തന്നെയാണ്.... ഇത്രയും വലിയൊരു ചതി അവൾ തന്നോടും തന്റെ കുടുംബത്തോടും ചെയ്തിട്ടുകൂടി ഒരു തരി പോലും അവളെ വെറുക്കാൻ കഴിയുന്നില്ല..... അവളോടുള്ള പ്രണയം നിമിഷങ്ങൾ കഴിയുതോറും നൂറിരട്ടിയായി വർദ്ധിക്കുന്നത് പോലെ..... സത്യത്തിൽ വെറുമൊരു വിഡ്ഢിയാണ് താൻ..... ഒരിക്കലും അവൾ തന്നെ സ്നേഹിക്കില്ലെന്ന പൂർണബോധ്യം ഉണ്ടായിട്ടും അവളെ ജീവിക്കാളേറെ സ്നേഹിക്കുന്ന വിഡ്ഢി.... ഒരുതരത്തിൽ ചിന്തിച്ചാൽ അവളെ പ്രണയിക്കാനുള്ള എന്ത് യോഗ്യതയാണ് തനിക്കുള്ളത്....???? ചെയ്തുകൂട്ടിയതെല്ലാം പൊറുക്കാൻ കഴിയാത്ത തെറ്റുകൾ തന്നെയാണ്...... പക്ഷേ അവളോടുള്ള തന്റെ പ്രണയം......!!!!! അത് തന്റെ ആത്മാവിൽ തൊട്ട സത്യമാണ്..... വെറുപ്പോടുകൂടിയല്ലാത്ത ഒരു നോട്ടം..... അത് മാത്രമേ നിന്നിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നുള്ളു..... ഒരിക്കലെങ്കിലും അങ്ങനെയൊന്നുണ്ടായാൽ ആ സന്തോഷത്തിൽ ഈ ജന്മം ജീവിച്ചു തീർത്തോളാം ഞാൻ.....!!!

ദേവന്റെ കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞൊഴുകി.... ഫോൺ കുറേ നേരമായി നിർത്താതെ റിങ് ചെയ്യുന്നുണ്ടെങ്കിലും ദേവൻ അത് ശ്രദ്ധിച്ചിരുന്നില്ല..... ഒടുവിൽ അവൻ ഫോൺ കയ്യിലെടുത്തു.... സ്‌ക്രീനിൽ അങ്കിൾ എന്ന് കണ്ടതും ദേവൻ കോൾ അറ്റൻഡ് ചെയ്തു..... അപ്പോഴേക്കും മറുതലക്കൽ നിന്ന് കരച്ചിലാണ് കേട്ടത്..... "" ദേവാ.... നമ്മുടെ കുട്ടി.... ബാക്കി പറയുന്നതിന് മുൻപ് അദ്ദേഹം പൊട്ടി കരഞ്ഞു.... "" എന്താ അങ്കിൾ.... എന്തു പറ്റി...???? "" മോനെ... വേഗം വീട്ടിലേക്ക് വാ.... കരച്ചിലിനിടയിൽ അത്രമാത്രം പറഞ്ഞു കൊണ്ട് മറുതലക്കൾ നിന്ന് കോൾ കട്ട് ആയി....ദേവൻ ഭയത്തോടെ അവിടെ നിന്ന് എഴുന്നേറ്റു.... അവന്റെ കാർ മാണിക്യമംഗലം ലക്ഷ്യമാക്കി ചീറിപാഞ്ഞു.... നിമിഷ നേരം കൊണ്ട് ദേവൻ വീട്ടിലേക്കെത്തി.... ഗേറ്റ് കടന്നതും തന്റെ വീട്ടിലുള്ള ആൾക്കൂട്ടത്തെ കണ്ട് അവന്റെ മനസ്സും ശരീരവും ഒരുപോലെ മരവിച്ചു...... അവിടെ കൂടിനിന്നവരുടെ മുഖത്ത്‌ കണ്ട അനുകമ്പ അവന്റെ മനസ്സിൽ തീ കോരിയിട്ടു..... ഒന്നും മനസിലാവാതെ അവൻ മുന്നോട്ടു നടന്നു..... ഒടുവിൽ അകത്തേക്ക് കയറിയതും ജീവനെ പോലെ സ്നേഹിക്കുന്ന അനിയത്തിയുടെ വെള്ള പുതപ്പിച്ച മൃദദേഹം കണ്ട് ദേവൻ നടുക്കത്തോടെ നിന്നു........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story