ദുർഗ്ഗാഗ്നി: ഭാഗം 55

durgagni

രചന: PATHU

""ദച്ചു അതിയായ ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയതും ദേവൻ അവളെ വലിച്ച് ബെഡിലേക്കിട്ടു.... അടുത്ത നിമിഷം തന്നെ ദേവൻ അവൾക്ക് മുകളിലേക്ക് കിടന്നുകൊണ്ട് അവളുടെ ശരീരത്തിലേക്ക് അമർന്നു..... ദച്ചു അവനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും ദേവൻ അവളുടെ കൈ രണ്ടും തോളിനിരുവശത്തേക്കും ചേർത്തു പിടിച്ചു..... അവളുടെ തീ പാറുന്ന നോട്ടം അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി..... അവന്റെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന പ്രണയം അത് ദച്ചുവിനെ ചുട്ടുപൊള്ളിക്കുകയായിരുന്നു..... അവളെന്തോ പറയാൻ തുടങ്ങിയതും ദേവൻ അവളുടെ ചുണ്ടുകൾക്ക് കുറുകെ വിരലുകൾ വെച്ചു തടഞ്ഞു..... "" നിന്നെ വേദനിപ്പിക്കാൻ എനിക്ക് തീരെ താൽപ്പര്യമില്ല.... കാരണം നിനക്ക് വേദനിച്ചാൽ പിടയുന്നത് എന്റെ നെഞ്ചാ..... പക്ഷേ എന്നെകൊണ്ട് അങ്ങനെ ചെയ്യിച്ചേ അടങ്ങു എന്ന് തീരുമാനമെടുത്ത്‌ ഇറങ്ങിയാൽ ഞാൻ പിന്നെ എന്തു വേണം ഭാര്യേ....????? ദച്ചു തന്റെ ചുണ്ടിനു മീതെ ഉണ്ടായിരുന്ന ദേവന്റെ കൈ ശക്തിയായി കുടഞ്ഞെറിഞ്ഞു..... ""

മറുപടി പറയാൻ എനിക്കറിയാഞ്ഞിട്ടില്ല..... തന്നെപോലെ ഒരാളിന്റെടുത്ത് എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാം..... അതുകൊണ്ട് വെറുതെ അങ്ങനൊരു സാഹസത്തിന് മുതിരുന്നില്ല.... എഴുന്നേറ്റ് മാറ്.....!!!!!! ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും ഉറച്ച വാക്കുകളായിരുന്നു അത്..... "" മാറാം.... പക്ഷേ കുറച്ചു മുൻപ് നീ വലിച്ചെറിഞ്ഞില്ലേ ഒന്ന്...??? അത് ദേ എന്റെ നെഞ്ചിൽ പുരട്ടി തന്ന ശേഷം മാത്രം.... ഇതൊക്കെ നിന്റെ കടമകൾ അല്ലേ ഭാര്യേ....???? അതൊക്കെ കണ്ടറിഞ്ഞു ചെയ്യേണ്ടേ....????? "" എനിക്ക് സൗകര്യപ്പെടില്ലെങ്കിലോ....???? തനിക്ക് ഞാൻ മരുന്നു പുരട്ടി തരാനോ...???? അത് നടക്കുമെന്ന് സ്വപ്‍നത്തിൽ പോലും ചിന്തിക്കണ്ട..... "" വെറുതേ വാശി കാണിക്കാതെ പറഞ്ഞത് ചെയ്യാൻ നോക്ക് മോളെ.... ഇപ്പൊഴത്തെ ഈ സംസാരം കുറച്ചുകഴിഞ്ഞാൽ പ്രവൃത്തിയായി മാറും..... വെറുതെ എന്നെ ചീത്തയാക്കല്ലേ.... എന്തും ചെയ്യാൻ മടിയില്ലാത്തവനാ ഞാനെന്ന് അറിയാല്ലോ....??? എന്തായാലും നിന്നെ കൊണ്ട് ഞാൻ ചെയ്യിക്കും..... അത് ഇപ്പോഴേ വേണോ അതോ..... ദേവൻ അവളെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞതും ദച്ചു അതിയായ ദേഷ്യത്തോടെ കണ്ണുകൾ ഇറുകി അടച്ചു.... ദേവൻ അടുത്തുണ്ടായിരുന്ന ointment കയ്യെത്തി എടുത്ത ശേഷം ദച്ചുവുമായി ഒന്ന് മറിഞ്ഞു....

. ദച്ചു മുകളിലും ദേവൻ താഴെയുമായി..... അവൻ അത് അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തുകൊണ്ട് അവളുടെ ഇടുപ്പിൽ കൈചേർത്തു..... ദച്ചു ചെയ്യാതിരിക്കുന്ന ഓരോ നിമിഷവും അവളുടെ ഇടുപ്പിൽ ദേവന്റെ കൈകൾ മുറുകികൊണ്ടിരുന്നു..... ദച്ചു ഉള്ളിൽ തിളച്ചു മറിയുന്ന ദേഷ്യത്തെ ഒരുവിധം നിയന്ത്രിച്ചു കൊണ്ട് അവന്റെ ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങി..... ദേവൻ ചെറു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി..... ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം, കണ്ണുകളിൽ തന്നെ ദഹിപ്പിക്കാൻ പോന്ന അഗ്നി.... ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി..... ദേവന്റെ കണ്ണുകൾ അവളോടുള്ള പ്രണയത്താൽ വെട്ടി തിളങ്ങിയപ്പോൾ ദച്ചുവിന്റെ കണ്ണുകൾ അവനോടുള്ള പകയിൽ ജ്വലിക്കുകയായിരുന്നു..... ദച്ചു ointment കയ്യിലേക്ക് എടുത്ത ശേഷം അവനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് മുറിവിൽ ശക്തിയായി തിരുമ്മാൻ തുടങ്ങി..... ദേവൻ വേദനകൊണ്ട് പുളഞ്ഞെങ്കിലും അത് പ്രതീക്ഷിച്ചത് പോലെ അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു....

അവന്റെ ഭാവം കണ്ടതും ദച്ചു ഒന്നുകൂടി അമർത്തി തിരുമ്മി.... ദേവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു വേദന.... എന്നിട്ടു പോലും അവൻ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്ന അവന്റെ കൈകൾ മോചിപ്പിക്കാൻ തയ്യാറായില്ല..... വേദനയുടെ പാരമ്യത്തിൽ ഏതോ ഒരു നിമിഷം ദേവന്റെ കൈകൾ ഒന്നയഞ്ഞതും ദച്ചു അവനെ തള്ളി മാറ്റി കൊണ്ട് ബെഡിൽ നിന്ന് ഫ്ലോറിലേക്ക് ഇറങ്ങി..... "" താനെന്താടോ വിചാരിച്ചു വെച്ചിരിക്കുന്നത്....???? ഇതുപോലെയൊക്കെ കാണിച്ചുകൂട്ടിയാൽ എനിക്ക് തന്നോട് പ്രേമം വരുമെന്നോ.....???? താൻ മരിക്കുമോ ജീവിക്കുമോ എന്നറിയാതെ കിടന്ന അവസ്ഥയിൽ പോലും എനിക്ക് തന്നോട് അൽപ്പം പോലും സഹതാപം തോന്നിയിട്ടില്ല.... അത്രക്ക് ഞാൻ തന്നെ വെറുക്കുന്നുണ്ട്.....!!! എന്നെങ്കിലും എന്റെ മനസ്സ് മാറുമെന്ന് താൻ വിചാരിക്കുന്നുണ്ടെങ്കിൽ അത്‌ തന്റെ വെറും വ്യാമോഹം മാത്രമായി അവശേഷിക്കുകയേ ഉള്ളു...... ദച്ചു പറഞ്ഞത് കേട്ടതും ദേവൻ എഴുന്നേറ്റു ബെഡിലെ ഹെഡ്‌ബോർഡിൽ ചാരിയിരുന്നു...

.. "" എന്നെ സ്നേഹിക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെട്ടില്ലല്ലോ ഭാര്യേ..... നിനക്കത് പറ്റില്ലെന്ന് എന്നേക്കാൾ നന്നായി മാറ്റാർക്കാണ് അറിയാവുന്നത്....????? നീ എന്നെ പ്രണയിക്കണം എന്നൊക്കെ വാശി പിടിച്ചാൽ അതൊരു ദുരാഗ്രഹം ആയിപോകും..... നീ എന്നും എന്നോടൊപ്പം ഉണ്ടായാൽ മതി.... എന്റെ താലിയുടെ അവകാശിയായി, എന്റെ പെണ്ണായി ദേ ഇങ്ങനെ എന്റെ തൊട്ടടുത്ത്......!!!!!! ദച്ചു മറുപടി ഒന്നും പറയാതെ അവനെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് റൂമിനു പുറത്തേക്ക് ഇറങ്ങി പോയി..... ദേവൻ ഒരു പുഞ്ചിരിയോടെ തന്റെ നെഞ്ചിലേക്ക് നോക്കി.... ദച്ചുവിന്റെ വിരലുകൾ പതിഞ്ഞ മുറിവിനു മുകളിലൂടെ അവൻ തന്റെ വിരലുകളോടിച്ചു...... അവൾ നൽകിയ വേദന അവനൊരു അനുഭൂതിയായിരുന്നു..... ദച്ചുവിനോടുള്ള ദേവന്റെ പ്രണയം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി അവന്റെ മനസ്സിൽ നിറഞ്ഞു തുളുമ്പി..... കുറച്ചു സമയത്തിനു ശേഷം അച്ഛനും അമ്മയും അവിടേക്ക് തിരിച്ചു വന്നു..... അവർക്കൊപ്പം സിദ്ധു കൂടി ഉണ്ടായിരുന്നു......

ദേവൻ ആ സമയം ബാൽക്കണിയിൽ നിൽക്കുകയായിരുന്നു.... അപ്പോഴാണ് റൂമിന്റെ ഡോർ തുറന്ന് സിദ്ധു അകത്തേക്ക് വന്നത്.... അവനെ കണ്ടതും ദേവൻ അവന്റെ അടുത്തേക്ക് വന്ന് സിദ്ധുവിനെ കെട്ടിപ്പിടിച്ചു..... "" എനിക്കറിയാമായിരുന്നു നിനെക്കെന്നോട് അധിക കാലമൊന്നും പിണങ്ങി നിൽക്കാൻ കഴിയില്ലെന്ന്..... എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്തു തന്നെ നീ വന്നു..... എന്റെ ജീവൻ രക്ഷിച്ചു..... എങ്ങനെയാടാ നിന്നോട് നന്ദി പറയുന്നത്....????"" ദേവന്റെ ചോദ്യം കേട്ടതും സിദ്ധു അവനിൽ നിന്ന് അകന്നു മാറി..... "" ഇപ്പൊ എങ്ങനെയുണ്ട് ദേവാ...??? "" എനിക്ക് ഒരു കുഴപ്പവും ഇല്ല സിദ്ധു.... മരിക്കും എന്ന് തന്നെ കരുതിയതാണ്..... പക്ഷേ ഈ ജീവിതം ദൈവം തിരിച്ചു തന്നു.... അത്‌ അവൾക്ക് വേണ്ടിയായിരിക്കും.... എന്റെ ദച്ചുവിന് വേണ്ടി..... ദേവൻ പറഞ്ഞത് കെട്ട് സിദ്ധുവിന്റെ ഹൃദയം വിങ്ങുകയായിരുന്നു.... ഒരു വശത്ത് കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ചു വളർന്ന ദേവനോടുള്ള സ്നേഹം.... മറുവശത്ത് ദച്ചുവിനോടുള്ള തന്റെ പ്രണയം.....

ഒരുപക്ഷേ ഇവർ തമ്മിൽ സ്നേഹത്തിലായിരുന്നു എങ്കിൽ ദച്ചുവിനെ താൻ അങ്ങനെ ഒരു രീതിയിൽ നോക്കുക പോലും ഇല്ലായിരുന്നു.... പക്ഷേ അവൾക്ക് ദേവനോട് വെറുപ്പായത് കൊണ്ടും എന്തിനു വേണ്ടിയാരിന്നു ഈ വിവാഹമെന്ന് നന്നായി അറിയാമായിരുന്നത് കൊണ്ടും മാത്രമാണ് താൻ അവളെ സ്നേഹിച്ചു പോയത്..... "" നീയെന്താ സിദ്ധു ആലോചിക്കുന്നത്....????"" ദേവന്റെ ചോദ്യമാണ് സിദ്ധുവിനെ ചിന്തകളിൽ നിന്ന് തിരികെ കൊണ്ടുവന്നത്..... "" ഒന്നൂല്ല ദേവാ.... നീ അവളോട് എല്ലാം പറഞ്ഞോ.....???? "" ഇല്ല സിദ്ധു.... ദച്ചു അത്‌ അറിയാൻ സമയമായിട്ടില്ല..... അതിനു പിന്നിൽ എന്റെ സ്വാർത്ഥകൂടിയുണ്ടെന്ന് കൂട്ടിക്കോ..... അതുവരെ ഞാൻ അവളെ കളങ്കപ്പെടുത്തി എന്ന തോന്നലിൽ തന്നെ മുന്നോട്ടു പോട്ടെ..... അത് തന്നെയാണ് എനിക്കും വേണ്ടത്..... "" നീ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല ദേവാ..... എന്തിനു വേണ്ടി എല്ലാം മറച്ചു വെക്കണം....????"" സിദ്ധു ചോദിച്ചു തീർന്നതും ദച്ചു ഡോർ തുറന്ന് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു...... ദച്ചുവിനെ കണ്ടതും രണ്ടുപേരുടെയും കണ്ണുകൾ അവളിൽ തന്നെ തങ്ങി നിന്നു..... ദച്ചു ഡോർ ശക്തിയായി വലിച്ചടച്ചപ്പോഴാണ് രണ്ടാളും നോട്ടം മാറ്റുന്നത്....

ദേവൻ അടുത്തുണ്ടായിരുന്നത് കൊണ്ട് തന്നെ സിദ്ധുവിനോട് പരിചയഭാവം പോലും കാണിക്കാതെ അവൾ ഡ്രെസ്സിങ് റൂമിലേക്ക് പോയി..... പക്ഷേ അവളുടെ ഒരു നോട്ടമെങ്കിലും സിദ്ധു വല്ലാതെ ആഗ്രഹിച്ചിരുന്നു...... പെട്ടന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്..... സിദ്ധു മൊബൈൽ പുറത്തേക്കെടുത്തുകൊണ്ട് സ്ക്രീനിലേക്ക് നോക്കി..... "" ദേവാ... എനിക്കൊരു important മീറ്റിംഗ് ഉണ്ട്.... ഇപ്പൊ തന്നെ പോയെ പറ്റു.... നമുക്ക് പിന്നീട് സംസാരിക്കാം..... അത്രയും പറഞ്ഞ ശേഷം ദേവന്റെ മറുപടിക്ക് പോലും കാത്തുനിൽക്കാതെ സിദ്ധു പുറത്തേക്ക് പോയി..... ദേവൻ ഒന്ന് അമ്പരന്നെങ്കിലും മീറ്റിംഗ് അത്രക്ക് important ആയിരിക്കുമെന്ന് കരുതി...... മണിക്കൂറുകൾ വീണ്ടും കടന്നു പോയി..... ദേവൻ അച്ഛനും അമ്മക്കുമൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമാണ് റൂമിലേക്ക് പോയത്..... ദേവൻ വരുന്നതിന് തൊട്ട് മുൻപ് ദച്ചു ഫ്രഷ് ആകാനായി വാഷ്റൂമിലേക്ക് പോയിരുന്നു..... റൂമിൽ കയറി ഡോർ ലോക്ക് ചെയ്യുമ്പോഴാണ് ബാൽക്കണിയിലെ ഫ്ലോർ ബെഡിൽ നിന്ന് ദച്ചുവിന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്....

ദേവൻ അവിടേക്ക് പോയി ഫോൺ എടുത്തു.... സ്‌ക്രീനിൽ Unknown നമ്പർ എന്ന് കണ്ടതും അവൻ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു..... "" Hello.... ദച്ചു...."" മറുതലക്കൾ നിന്ന് കേൾക്കുന്ന ശബ്ദം സിദ്ധുവിന്റെതാണെന്ന് ദേവൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു..... കോൾ അറ്റൻഡ് ആയിട്ടും പ്രതികരണം ഒന്നും ഇല്ലാത്തതുകൊണ്ട് സിദ്ധു കോൾ കട്ട്‌ ചെയ്തു..... ദേവന് ആകെ ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി..... ദച്ചുവും സിദ്ധുവുമായി താൻ അറിയാത്ത എന്തോ ബന്ധം ഉണ്ടെന്നുള്ള കാര്യം ദേവന് ഉറപ്പായി.... അതെന്താണെന്ന് ആലോചിക്കുംതോറും ദേവന് സ്വയം നഷ്ടമാകുന്നത് പോലെ തോന്നി...... അവൻ ദേഷ്യത്താൽ വെട്ടിവിറച്ചുകൊണ്ട് കയ്യിൽ ഉണ്ടായിരുന്ന ദച്ചുവിന്റെ ഫോൺ ഫ്ലോറിലേക്ക് വലിച്ചെറിഞ്ഞു..... ഫോൺ പൊട്ടിചിതറി..... ദേവൻ അതിയായ ദേഷ്യത്തോടെ റൂമിനു പുറത്തേക്കിറങ്ങി..... നിമിഷങ്ങൾക്കകം തന്നെ ദേവന്റെ കാർ സിദ്ധുവിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story